Shop
Yogayum Sthreekalum
ആധുനികവനിതയ്‌ക്ക് കരുത്താകുവാന്‍ ശരീരവും മനസ്സും തമ്മിലുള്ള ഏകാത്മകതയാണ് യോഗയുടെ കാതല്‍. രോഗാതുരമായ ശരീരത്തിഌം മുറിവേറ്റ മനസ്സിഌം യോഗ ആരോഗ്യവും ശക്തിയും പ്രദാനം ചെയ്യുന്നു. സ്‌ത്രീകളുടെ കഴിവുകളും പരിമിതികളും ശാരീരികപ്രത്യേകതകളും കണക്കിലെടുത്ത് രൂപപ്പെടുത്തിയിരിക്കുന്ന ഈ പുസ്‌തകം അവര്‍ക്ക് ആയുസ്സും ആരോഗ്യവും ഐശ്വര്യവും വാഗ്‌ദാനം ചെയ്യുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.PSC Pareeksha Sahaayi
ലാസ്റ്റ് ഗ്രഡ്, എല്.ഡി. ക്ലാര്ക്ക്, ഫോറസ്റ്റ് ഗാര്ഡ്, പോലീസ് കോണ്സ്റ്റബിള്, ജയില്വാര്ഡന്, വി.ഇ.ഒ. തുടങ്ങിയ പി.എസ്.സി. പരീക്ഷകള്ക്ക് ഒരു ഉത്തമസഹായി.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Kuttikalude Vaidhyuthi
വൈദ്യുതി പ്രഭവവും പ്രഭാവവും വൈദ്യുതിയെക്കുറിച്ചുള്ള പ്രാഥമികപാഠങ്ങള്‍ വസ്‌തുനിഷ്‌ഠവും സമഗ്രവുമായി വിവരിക്കുന്ന ഈ പുസ്‌തകം കുട്ടികള്‍ക്കു മാത്രമല്ല, വൈദ്യുതിയെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും പ്രയോജനപ്പെടുത്താം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Lokha Cinema-Kaalattod Kalahicha Prathibakal
പസോളിനി, ബുഌവല്, അന്റോണിയോണി തുടങ്ങിയ ലോകോത്തരചലച്ചിത്രകാരന്മാരുടെ ജീവിതവും സൃഷ്ടികളും സൂക്ഷ്മമായ വിലയിരുത്തലിന് വിധേയമാക്കുന്ന ലേഖനങ്ങള്. ഭരണകൂടത്തിന്റെയും മതത്തിന്റെയും അധികാരസ്വരൂപങ്ങളോട് സ്വന്തം ചലച്ചിത്രശില്പങ്ങളിലൂടെ സന്ധിയില്ലാതെ സമരംചെയ്ത കുറേ സംവിധായകരുടെ തൂലികാചിത്രങ്ങള്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Cinemayum Chila Samvidaayakarum
ക്യാമറയുടെ കാചത്തിലൂടെ ചരിത്രത്തിന്റെ, ആത്മീയതയുടെ തെളിമയും സമൂഹത്തിന്റെ, രാഷ്‌ട്രത്തിന്റെ കലുഷതയും ഗോചരമാക്കിയ ലോകോത്തര ചലച്ചിത്രകാരന്‍മാരുടെ ജീവിതവും സൃഷ്ടികളും സൂക്ഷ്‌മമായ വിലയിരുത്തലിഌ വിധേയമാക്കുന്ന ലേഖനങ്ങള്‍. 2013ലെ കോഴിക്കോടന്‍ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നേടിയ കൃതി.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Sreekrishna Katha
മൗലിയില്‍ മയില്‍പ്പീലിയും നെറ്റിയില്‍ ഗോരോചനക്കുറിയും കഴുത്തില്‍ വനമാലയും ചെന്തളിര്‍ക്കൈയില്‍ മുരളികയും അരയില്‍ മഞ്ഞപ്പട്ടും കിങ്ങിണിയുമായി നില്‌ക്കുന്ന കാര്‍മുകില്‍വര്‍ണ്ണന്റെ പുണ്യാവതാരകഥയാണിത്. യശോദയും ദേവകിയും നന്ദഗോപരും ബലരാമഌം രുഗ്‌മിണിയും രാധയും കംസഌം കാളിയഌം കടമ്പും തൂവെണ്ണയുമൊക്കെ ഈ കഥായമുനയില്‍ ഓളംതുള്ളുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Kunjikuriviyum Kunjungalum
മനുഷ്യനന്മയിലുള്ള വിശ്വാസത്തെ വളര്‍ത്തി നമ്മുടെ കുരുന്നുകളുടെ ഇളംചിറകുകള്‍ക്ക് ശക്തിപകരുന്ന നീണ്ടകഥ. രോഗദുരിതങ്ങളാല്‍ വലയേണ്ടിവരുന്ന ജീവിതാവസ്ഥകളില്‍പ്പോലും അന്യരിലേക്ക് ഒരു തൂവല്‍സ്പര്‍ശമായി നീളേണ്ട കാരുണ്യത്തെക്കുറിച്ചാണ് കുഞ്ഞിക്കുരുവി പഠിപ്പിക്കുന്നത്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Arabikathakal Kuttikalkku
ആലിബാബയും നാല്പതു കള്ളന്മാരും, സിന്ദ്ബാദിന്റെ കപ്പല്‍യാത്രകള്‍, അലാവുദ്ദീനും അത്ഭുതവിളക്കും കഥകളൊക്കെ ഉള്‍പ്പെടുന്ന ആയിരത്തൊന്നു രാവുകള്‍, ലോകഭാഷകളിലേക്ക് ഏറ്റവും കൂടുതല്‍ പരിഭാഷപ്പെടുത്തിയിട്ടുള്ള കൃതിയാണ്. വിനോദവും വിജ്ഞാനവും പകരുന്നതിനൊപ്പം ഭാവനയുടെ അതിരുകള്‍ വിശാലമാക്കുകയും ചെയ്യുന്നു, ഈ കഥകള്‍. വര്‍ണോജ്വലവും ആകര്‍ഷകവുമായ ചിത്രങ്ങള്‍ സഹിതമാണ് ഈ പുനരാഖ്യാനം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Pachakarikrishi
വീട്ടില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാവുന്ന പച്ചക്കറിവിളകളുടെ സംരക്ഷണം, വിളവെടുപ്പ്, രോഗങ്ങള്‍, പ്രതിവിധികള്‍ പ്രതിപാദിച്ചിരിക്കുന്ന പുസ്തകം. രാസവളം, രാസകീടനാശിനി എന്നിവ ഒഴിവാക്കി ജൈവരീതിയില്‍ എങ്ങനെ കൃഷിചെയ്യാമെന്നും വിവരിച്ചിരിക്കുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Aa Maratheyum Marannu Marannu Njan
ഒരു സര്‍ഗ്ഗാത്മകരചനയില്‍ ആധുനികതയെ ന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകള്‍ക്ക് പ്രസക്തിയില്ലെന്ന് ഈ നോവല്‍ പറഞ്ഞു തരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയു മാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്ന തെന്നും അത് സാക്ഷ്യപ്പെടുത്തുന്നു. കഥകൾകൊണ്ട് പലപ്പോഴും നമ്മെ മോഹിപ്പിച്ച മീര ഇതാ ഒരു നോവല്‍കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നു. ഉരുകിത്തിളച്ച് കരകളെ തൊട്ടുപൊള്ളിച്ചുവരുന്ന ഒരു സൗന്ദര്യ പ്രവാഹം തന്നെ ഈ നോവല്‍.
₹99.00Original price was: ₹99.00.₹79.00Current price is: ₹79.00.Olavum theeravum
ഈ സമാഹാരത്തിലെ കഥകൾക്ക് തലമുറകളിലൂടെ ദീർഘമാവുന്ന ഹൃദയനൊമ്പരങ്ങളുടെ പാരമ്പര്യം അവകാശമായിട്ടുണ്ട്. ബാപ്പുട്ടിയുടെയും സൈനബയുടെയും അനശ്വരപ്രേമത്തിൻ്റെ കഥ പറഞ്ഞ ഓളവും തീരവും ചലച്ചിത്രമായും കേരളത്തിൻ്റെ ഹൃദയം കവർന്നുകഴിഞ്ഞു. മലയാളികൾ വായനയുടെ ആനന്ദമറിഞ്ഞത് പലപ്പോഴും ഈ സമാഹാരത്തിലെ കഥകളിലൂടെയാണ്. ഓളവും തീരവും തുടങ്ങി അഞ്ചുകഥകളുടെ സമാഹാരം.
₹95.00Original price was: ₹95.00.₹76.00Current price is: ₹76.00.Nooru punchirikal Viriyatte
₹85.00Original price was: ₹85.00.₹76.00Current price is: ₹76.00.HRIDAYATHIL NINNULLA CHODYANGAL – Ebook
ഹൃദ്രോഗത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും അറിയുകയെന്നത് ചികിത്സയില്‍ പ്രധാനമാണ്. എന്നാല്‍, സാമൂഹികമാധ്യമങ്ങളിലെയും മറ്റും അര്‍ധസത്യങ്ങള്‍ക്കും അശാസ്ത്രീയ ആശയങ്ങള്‍ക്കും പിന്നാലെയാണ് മിക്കവരും. ശരിയായ അറിവ് ചികിത്സാവിജയത്തില്‍ നിര്‍ണായകമാണെന്നിരിക്കെ, ആ ദിശയിലേക്കുള്ള ഒരു ഉറച്ച ചുവടാണ് ഈ ചെറിയ പുസ്തകം. രോഗികളില്‍നിന്നും അഭിമുഖീകരിക്കേണ്ടിവന്ന വിവിധങ്ങളായ സംശയങ്ങള്‍ കേരളത്തിലെ പ്രമുഖഡോക്ടര്‍മാര്‍ ഇവിടെ ക്രോഡീകരിച്ച്, ആര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍, സങ്കീര്‍ണതയേതുമില്ലാതെ ഉത്തരങ്ങള്‍ നല്‍കുകയാണ്. ഹൃദ്രോഗബാധിതനായ ബന്ധുവിനോ സുഹൃത്തിനോ നിങ്ങള്‍ക്കു നല്‍കാവുന്ന വിലമതിക്കാനാവാത്ത ഒരു സമ്മാനമായിരിക്കും ഈ കൈപ്പുസ്തകം.
₹250.00Original price was: ₹250.00.₹75.00Current price is: ₹75.00.Nayobi
ഒരു രവിവര്‍മ ചിത്രംപോലെ വശ്യമനോഹരിയായവള്‍; ഏതൊരു മനസ്സിലും കവിത നുരപ്പിക്കുന്നവള്‍, ഈ ഭൂമുഖത്ത് ആരും കേള്‍ക്കാത്തൊരു പ്രണയഗാനം മൂളിയവള്‍… കാലം ദയാരഹിതം മായ്ച്ചുകളഞ്ഞ അവളെ ക്കുറിച്ചുള്ള നഷ്ടസ്മൃതിയുടെ തപ്തനിശ്വാസങ്ങളാണ് ‘നയോബി’ എന്ന കഥ. നമ്മുടെ കാഴ്ചവട്ടത്തുനിന്നും മങ്ങിയും മാഞ്ഞും മറഞ്ഞും പോകുന്ന നിസ്സഹായ ജന്മങ്ങളെ തേടിച്ചെല്ലുകയും അവരെ നെഞ്ചോരം ചേര്‍ത്തണയ്ക്കുകയുമാണ് എഴുത്തുകാരനും ഇതിലെ കഥകളും. അങ്ങനെ അവര്‍ ഏറ്റുവാങ്ങിയ വേനല്‍ച്ചൂടും മഴത്തണുപ്പും മകരക്കുളിരുമൊക്കെ വായനക്കാരിലേക്കും പതിയെപ്പതിയെ സംക്രമിക്കുന്നു. സ്വപ്നലോലുപരും സ്‌നേഹാതുരരും വ്രണിതമാനസരും കലഹപ്രേമികളും സാഹസപ്രിയരും പശ്ചാത്താപവിവശരുമായി വ്യത്യസ്ത മനോനിലകളില്‍ പുലരുന്ന കഥാപാത്രങ്ങളുടെ ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയങ്ങളെ വായനക്കാര്‍ക്ക് ഇതില്‍ തൊട്ടറിയാം. ‘കഥയല്ല യഥാര്‍ഥ ജീവിതം തന്നെയാണ് ഇവിടെ വരച്ചുവച്ചിരിക്കുന്നത്.’ എന്ന് ആ കാല്‍ച്ചുവടുകള്‍ പിന്തുടരുന്നവര്‍ക്ക് തിരിച്ചറിയാം.
₹100.00Original price was: ₹100.00.₹75.00Current price is: ₹75.00.ANTIGONE
അധികാരത്തിനായുള്ള ഏറ്റുമുട്ടലിൽ സഹോദരങ്ങൾ മരിച്ചുവീണതിൻ്റെ ആഘാതത്തിലാണ് ആന്റിഗണി. അതിലെ ‘രാജ്യദ്രോഹി’യുടെ മൃതശരീരം ശവംതീനിപ്പക്ഷികൾക്കു തീറ്റയാക്കാനാണ് രാജവിളംബരം. ആൻ്റിഗണി ഈ ശാസനത്തെ വെല്ലുവിളിക്കുന്നു; ശിക്ഷ മരണമാണ് എന്നറിഞ്ഞുകൊണ്ടുതന്നെ. സ്വർഗീയനിയമങ്ങൾ മനുഷ്യരുണ്ടാക്കിയ നിയമങ്ങൾക്കും മേലെയാണ്, സഹോദരനെ മാന്യമായി സംസ്‌കരിക്കുക തന്റെ കർത്തവ്യമാണ് എന്നെല്ലാം വാദിച്ച അവൾ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു ശവക്കല്ലറയിൽ അടയ്ക്കപ്പെടുകയാണ്. ‘ദുർജ്ഞേയമായ ഇരുണ്ട തടാകത്തിൻ്റെ ദേവൻ,’ പുഷ്‌പകിരീടമോ ഗാനാലാപനമോ കൂടാതെ, ആ നവവധുവിനെ വരിക്കുന്നു. ദുർവാശിയും അന്ധനിയമവും ദുരന്തത്തിന്റെ കാഹളധ്വനികളാകുകയാണ് ഈ നാടകത്തിൽ.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Onnu Peythenkil
“ഈ കവിതകൾ തുറന്ന മനസ്സിന്റെ വെളിപ്പെടുത്തലുകളാണ്. അവ അങ്ങേയറ്റം കാൽപ്പനികമായും ചിലപ്പോഴൊക്കെ അതിനു പുറന്തിരിഞ്ഞുനിന്നും നമ്മളോടു സംസാരിക്കുന്നു…
ആഴത്തിൽ വേദനിപ്പിക്കുന്ന, അകം കടയുന്ന കവിതകൾ… മനസ്സിന്റെ വിലോലതകളെ ആവിഷ്കരിക്കുന്ന കവിതകൾ…
ചിലപ്പോഴെല്ലാം കയ്പേറിയ ചില സത്യങ്ങളെ കാണുന്നുണ്ട്; പക്ഷേ, കവിക്ക് അവയിലല്ല മനസ്സുറയ്ക്കുന്നത്. മനുഷ്യരേയും പ്രകൃതിയേയും അതിലെ ഹൃദ്യഭാവങ്ങളേയും ആവിഷ്കരിക്കുന്നതിലാണ് കൗതുകം…
ഈ സമാഹാരം നമ്മുടെ അഭിരുചികളെ തൃപ്തിപ്പെടുത്തി, നമ്മോടൊപ്പം കൂടുന്ന കവിതകളുടേതാണ്.”
– അവതാരികയിൽ ശ്രീകുമാർ മുഖത്തല₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.