Shop
Nananju Theertha Mazhakal
₹230.00Original price was: ₹230.00.₹184.00Current price is: ₹184.00.Sravukalkkoppam Neenthumbol
₹320.00Original price was: ₹320.00.₹256.00Current price is: ₹256.00.Amma Veedu
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.തലയ്ക്കുമീതെ തണലും നാവിൻതുമ്പിൽ അമൃതുമാകുന്ന അമ്മയും വീടുമാണ് ഈ സമാഹാരത്തിലെ കഥകളുടെയെല്ലാം പൊതുപ്രമേയം. മനുഷ്യർക്കു മാത്രമല്ല, കാറ്റിനും വെയിലിനും മഞ്ഞിനും മഴയ്ക്കും പക്ഷിക്കും പൂമ്പാറ്റയ്ക്കും അണ്ണാറക്കണ്ണനുമെല്ലാം ഈ കഥവീട് സ്വാഗതമോതുന്നു; അമ്മയുടെ സ്‌നേഹത്തണുപ്പിൽ പുലരുന്നവരാണ് ഇവിടുത്തെ പാർപ്പുകാർ.
Englishil Kathezhuthan Padikkam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ഇംഗ്ലീഷില്‍ കത്തെഴുതുവാന്‍ സാധാരണക്കാരെ പ്രാപ്തരാക്കുന്ന ഈ കൈപ്പുസ്തകം, സ്വകാര്യവും ഔദ്യോഗികവും വ്യാപാരസംബന്ധവുമായ പലതരത്തിലുള്ള കത്തുകള്‍, അവയുടെ വ്യത്യസ്ത രൂപങ്ങള്‍, ഘടനകള്‍, മാതൃകകള്‍ എന്നിവയിലൂടെ സവിസ്തരം കടന്നുപോകുന്നു.
Nammude Malsyangal
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.കടൽ-പുഴമീനുകളെക്കുറിച്ചുള്ള വിജ്ഞാനപ്രദവും കൗതുകകരവുമായ വിശേഷങ്ങൾ തേടുന്നവർക്ക് ഈ പുസ്തകത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടാം. ആശ്ചര്യചിഹ്നം ശരീരത്തിലേന്തുന്ന ആശ്ചര്യപ്പരലും, ക്ഷുരകന്റെ കത്തിയോടു സാമ്യമുള്ള അമ്പട്ടൻ വാളയും, കടൽവേട്ടക്കാരനായ സ്രാവുമൊക്കെ, ഈ താളുകൾ തീർത്ത തെളിമയാർന്ന ജലാശയത്തിൽ നിർബാധം നീന്തിത്തുടിക്കുന്നു. ശാസ്ത്രീയവിവരണംകൊണ്ടും ചിത്രങ്ങൾകൊണ്ടും സമഗ്രതനേടുന്ന പഠനഗ്രന്ഥം.
Sreenarayanaguru
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ജാതിഭേദം കൂടാതെ, മതദ്വേഷം തീണ്ടാതെ, സകലരും സഹോദരരായി പുലരുന്ന ഒരു നവലോകത്തെയാണ് നാരായണഗുരു ഭാവനചെയ്തത്. മനുഷ്യർക്ക് മനുഷ്യത്വമാണ് ജാതി എന്ന് അദ്ദേഹം വിശ്വസിച്ചു. വിപ്ലവകാരിയായ ആ യോഗിയുടെ ജീവിതവഴികളും ചിന്താപദ്ധതികളും ചോദ്യോത്തരരൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ. കേരളീയസമൂഹത്തിന്റെ ചരിത്രത്താളുകൾകൂടി മറിയുന്ന പ്രശ്‌നോത്തരി.
Kerala Quiz
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.‘മലയാളികളുടെ മാതൃഭൂമി’ വാർത്തെടുക്കപ്പെട്ട മൂശയെ – കേരളത്തിന്റെ പഴങ്കാലജീവിതത്തെ, നവോത്ഥാനപ്രക്ഷോഭങ്ങളെ, വ്യക്തിപ്രഭാവങ്ങളെ, സാമൂഹികവിപ്ലവങ്ങളെ, കലാപാരമ്പര്യത്തെ, ഭാഷാസാഹിത്യസംഭാവനകളെ, ഐതിഹ്യപ്പെരുമകളെ, ആത്മീയവെളിച്ചങ്ങളെ, ഭരണസാരഥ്യങ്ങളെ, കായികനേട്ടങ്ങളെ, എല്ലാമെല്ലാം – പുതുതലമുറയ്ക്കായി പരിചയപ്പെടുത്തുന്ന പുസ്തകം. ചരിത്രത്തിലേക്ക് വർത്തമാനകാലത്തിൽനിന്നുള്ള ഒരു തിരിഞ്ഞുനോട്ടം.
Aamayum Muyaluym: Mattu Gunapadakathakalum
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.കാലാകാലങ്ങളായി മലയാളഭാഷയിൽ പ്രചാരത്തിലിരിക്കുന്ന കുറെ ഗുണപാഠകഥകളുടെ പുനരാഖ്യാനമാണ് ഈ കൃതി. പ്രായോഗികബുദ്ധി, ഔചിത്യബോധം, ആത്മാർഥത, സമർപ്പണം തുടങ്ങിയ സദ്ഗുണങ്ങൾക്ക് ജീവിതത്തിലുള്ള സ്ഥാനമാണ് ഈ പുസ്തകത്തിലെ ഓരോ കഥയും പറയുന്നത്. ഇതിലെ മനോഹരമായ കഥകളും ചിത്രങ്ങളും കുട്ടികൾ മാത്രമല്ല, മുതിർന്നവരും ഇഷ്ടപ്പെടും.
Sankhyakalum Ningalum
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.ഓരോ വ്യക്തിയിലും സ്വാധീനശക്തിയായി വർത്തിക്കുന്ന ഒരു സംഖ്യയുണ്ട്. നമ്മുടെ സ്വഭാവസവിശേഷതകൾ മുതൽ പ്രവൃത്തിമണ്ഡലവും ആരോഗ്യ-സാമ്പത്തിക സ്ഥിതിയും വരെ ഈ സംഖ്യകൾകൊണ്ട് പ്രവചിക്കുവാനാകും. നിങ്ങളുടെ യഥാർഥ സ്വത്വം തിരിച്ചറിയുവാനും, ഉള്ളിലുറങ്ങുന്ന കഴിവുകൾ പരിപോഷിപ്പിക്കുവാനും ഈ സംഖ്യാജ്ഞാനം ഉപകാരപ്രദമാകും.
Keralathile Kattupakshikal
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.പക്ഷികുലത്തിലെ 175 വിശേഷജന്മങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകം. വനനിശ്ശബ്ദതയിൽ മുഴക്കം സൃഷ്ടിക്കുന്ന മലമുഴക്കി വേഴാമ്പലും, ‘ബഹുഭർത്തൃത്വം’ പിൻതുടരുന്ന പാഞ്ചാലിക്കാടയും, ചൂളമടിക്കുംപോലെ ശബ്ദമുണ്ടാക്കുന്ന ചൂളക്കാക്കയും, ചെമ്പുതകിടിന്മേൽ കൂടംകൊണ്ടടിക്കുന്ന സ്വരം പുറപ്പെടുവിക്കുന്ന ചെമ്പുകൊട്ടിയുമൊക്കെ അടങ്ങുന്ന ഈ കാട്ടുപക്ഷികൾ സ്വഭാവത്തിലും ശരീരഘടനയിലും വർണവിന്യാസത്തിലും ആഹാരസമ്പാദനത്തിലും പ്രജനനത്തിലുമെല്ലാം വ്യത്യസ്തത പ്രദർശിപ്പിക്കുന്നു. അകമ്പടിയായി പക്ഷികളുടെ കളർചിത്രങ്ങളും.
Biblenatile Kathakal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ബൈബിളുമായി ബന്ധപ്പെട്ട് വിശുദ്ധനാട്ടിൽ പ്രചാരത്തിലുള്ളതും, യഹൂദ-ഈജിപ്ഷ്യൻ-മെസെപൊട്ടേമിയൻ സാഹിത്യത്തിലും നാടോടിപാരമ്പര്യത്തിലുമൊക്കെയായി ചിതറിക്കിടക്കുന്നതുമായ കുറെ അത്ഭുതകഥകളാണ് ഈ പുസ്തകത്തിൽ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.
Mezhathole Agnihothri
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Sing a Song Tell a Tale KG-2
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Miya Enna Poochakutty
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.പ്രണയവും രതിയും ലഹരിയും പീഡയും സഹനവുമൊക്കെ നുരഞ്ഞുപതഞ്ഞും കലങ്ങിമറിഞ്ഞും വീര്യമേറ്റുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം. ‘രക്തം പുരണ്ട ആത്മാവിന്റെ മാംസച്ചീന്തുകൾ’ നിറഞ്ഞ ഈ വെള്ളത്താളുകളെ, ഈ ഓർമപ്പുസ്തകത്തെ റോജൻ ഒരു കുമ്പസാരക്കൂടാക്കി മാറ്റുന്നു. കെ. ഗിരീഷ്‌കുമാറിന്റെയും കെ.ബി. വേണുവിന്റെയും ആമുഖക്കുറിപ്പുകൾ.
Vasanavikruthi
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.മലയാളഭാഷയിൽ ചെറുകഥാസാഹിത്യത്തിന്റെ ആരംഭം കുറിക്കുകയായിരുന്നു, 1891-ൽ വിദ്യാവിനോദിനി മാസികയിൽ അച്ചടിമഷി പുരണ്ട ‘വാസനാവികൃതി.’ ഒരു കുസൃതിക്കണ്ണോടെ ഈ ചെറിയ ലോകത്തെയും അതിലെ വലിയ മനുഷ്യരെയും നോക്കിക്കാണുന്ന, ‘വാസനാവികൃതി’ ഉൾപ്പെടെയുള്ള എട്ടു കഥകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. വായനക്കാരിൽ കൗതുകാവഹമായ താത്പര്യം ഉടനീളം നിലനിർത്തുന്നതാണ് ഇതിലെ കഥകെളല്ലാംതന്നെ.
Manassilaavatha Thettu
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.വർത്തമാനകാലം അപ്രസക്തരെന്നോ അപരിഷ്‌കൃതരെന്നോ എണ്ണുന്ന കുറെ മനുഷ്യരുടെ ദൈന്യതകളിലേക്ക് നോട്ടമയക്കുന്ന കഥകൾ. മുന്നോട്ടുപായുന്ന കാലം പിന്നോട്ടുപായിക്കുന്ന മൂല്യങ്ങളെക്കുറിച്ച് ഓർക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങൾ. പ്രമേയവൈവിധ്യംകൊണ്ടും ആവിഷ്‌കരണവൈദഗ്ധ്യംകൊണ്ടും അനുവാചകഹൃദയങ്ങളെ സ്പർശിക്കുന്ന 14 രചനകൾ.