-
Mogabussile Palatharam Kalpadhangal
പീഡനത്തിനും ചൂഷണത്തിനും അസഹിഷ്ണുതയ്ക്കും അനാഥത്വത്തിനും ഇരകളായിയെരിഞ്ഞൊടുങ്ങുന്ന നിരാലംബരായ ആത്മാക്കളുടെ ആകുലതകള്‍ ചിത്രീകരിക്കുന്ന കഥകളുടെ സമാഹാരം. അസാധാരണസ്വഭാവസവിശേഷതകള്‍ ഉള്ള കഥാപാത്രങ്ങള്‍. എല്ലുറപ്പുള്ള ഭാഷയും ആഖ്യാനവും. പി. സുരേന്ദ്രന്റെ അവതാരിക.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Veritta Udyanangal
ഭിത്തിയിലും മട്ടുപ്പാവിലും അകത്തളത്തിലും മേശമേലും സ്ഫടികക്കുപ്പിക്കുള്ളിലുമൊക്കെ ഉദ്യാനനിര്‍മാണം സാധ്യമാക്കുന്ന പുതുസങ്കേതങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ഫ്‌ളാറ്റുകളിലെ പരിമിതസ്ഥലസൗകര്യത്തിനുള്ളില്‍ ആകര്‍ഷകമായ പൂന്തോട്ടമൊരുക്കുവാന്‍ ഇതു സഹായകമാകും. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, ബാല്‍ക്കണി ഗാര്‍ഡന്‍, ഇന്‍ഡോര്‍ വാട്ടര്‍ ഗാര്‍ഡന്‍, ടേബിള്‍ടോപ് ഗാര്‍ഡന്‍ തുടങ്ങി, നമ്മുടെ കാലാവസ്ഥയ്ക്കും ഭൂമിശാസ്ത്രപ്രത്യേകതകള്‍ക്കും ഇണങ്ങുന്ന നവീന ഉദ്യാനങ്ങളുടെ ഘടനയും നിര്‍മാണവും പരിപാലനവുമാണ് ഇവിടെ പ്രതിപാദ്യവിഷയം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Shakespeare Krithikal Sampoorna Samgraham
‘വിശ്വസാഹിത്യപുസ്തക’ത്തില്‍ അനശ്വരലിപികള്‍കൊണ്ട് എഴുതപ്പെട്ട സമാനതകളില്ലാത്തൊരു ഏടാണ് ഷേക്‌സ്പിയര്‍. ശോകവും ഹാസവും ഭ്രമകല്പനയും ചരിത്രവുമൊക്കെ രംഗപടമാക്കിയ ആ സാഹിത്യസാഗരത്തിലെ അമൂല്യരത്‌നങ്ങള്‍ തേടിയുള്ള യാത്രയാണ് ഈ പുസ്തകം. ഷേക്‌സ്പിയര്‍ സാഹിത്യപ്രപഞ്ചത്തിലെ നാടകങ്ങളും കാവ്യങ്ങളും, ഒപ്പം ഗീതകങ്ങളും ഇതില്‍ ഗദ്യസംഗ്രഹരൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Mother Teresa
‘Mother Teresa’ is the portrait of a pious soul soaked in the tears of the destitute and a mighty heart that reverberated with their cries. It spreads the canvas of Mother’s holy life before you and sheds light on the marvellous ways the Lord worked in her heart.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Makkale Engane Valarthanam?
നല്ല അച്ഛനമ്മമാരാകുക എന്നത് ഏറെ ഉത്തരവാദിത്വമുള്ള പ്രവൃത്തിയാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് ഈ പുസ്തകം. കുട്ടിയുടെ മികച്ച ഗുരുക്കന്മാര്‍ മാതാപിതാക്കള്‍തന്നെയെന്നു തിരിച്ചറിയുവാന്‍, മക്കളെ ഉത്തമവ്യക്തിത്വത്തിന് ഉടമകളാക്കുവാന്‍ ഇത് പ്രചോദനമേകുന്നു. ഒപ്പം പേരന്റിങ്ങിന്റെ അടിസ്ഥാനാശയങ്ങളിലേക്ക് ഒരു എത്തിനോട്ടവും സാധ്യമാക്കുന്നു. കെ. ജയകുമാര്‍ന്റെ അവതാരിക
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Maha Manthrika Kadhakal
തൂശനില തോണിയാക്കിയ കടമറ്റത്തു കത്തനാരും, പിശാചിനിയെ ഗാന്ധര്‍വവിവാഹം കഴിച്ച വയസ്‌കരയില്ലത്ത് ഭട്ടതിരിയും പോലെ മന്ത്രവും മന്ത്രവാദവും ഇന്ദ്രജാലവും മഹേന്ദ്രജാലവും കൊണ്ട് ചാത്തനെയും മാടനെയും മറുതയെയും ഒടിയനെയും യക്ഷിയെയുമൊക്കെ ജയിച്ച അത്ഭുതശാലികളുടെ കഥകള്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’യില്‍ പ്രതിപാദിതമായ മാന്ത്രികകഥകളുടെ പുനരാവിഷ്‌കാരം
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Arogyaparipalanam Yogayilude
മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന അതിശയകരമായ ശക്തിചൈതന്യങ്ങളെ ഉണര്‍ത്തുന്ന യോഗാഭ്യാസം ശീലമാക്കുവാനും ഫലപ്രാപ്തി നേടുവാനും സഹായിക്കുന്ന പുസ്തകം. ശാരീരികവികാസത്തിനും സംരക്ഷണത്തിനുമപ്പുറം മാനസികവും ആത്മീയവുമായ അഭ്യുന്നതികൂടി യോഗ ലക്ഷ്യമാക്കുന്നുണ്ട്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
81 Naveena Upanyasangal
സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ-പ്രസംഗമത്സരങ്ങള്‍ക്കു പ്രയോജനപ്രദമാകുന്ന 81 രചനകളുടെ സമാഹാരം. ഉദ്യോഗാര്‍ഥികള്‍ക്ക് പൊതുവിജ്ഞാനഗ്രന്ഥമായും അധ്യാപകര്‍ക്ക് റഫറന്‍സ് ഗ്രന്ഥമായും ഉപയോഗിക്കാവുന്ന ഈ സമാഹാരത്തെ, ലളിതവും ഉചിതവുമായ ശീര്‍ഷകങ്ങളും തുടരന്വേഷണത്തിനും ഗൗരവപഠനത്തിനും ഉതകുന്ന വസ്തുതകളും വേറിട്ടതാക്കുന്നു.
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
-
125 Savishesha Sankyakal
അതിശയങ്ങള്‍ ഉള്ളിലൊതുക്കിയ 125 സാധാരണവും അസാധാരണവുമായ സംഖ്യാഗണങ്ങളെക്കുറിച്ചുള്ള വിവരണങ്ങളടങ്ങളിയ അമൂല്യ പുസ്തകം. ഉദാഹരണങ്ങളും പ്രയോഗങ്ങളും സഹിതം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Rakthasammardhavum Mattu Sammardhangalum
നിശ്ശബ്ദനായ കൊലയാളിയാണ് രക്തസമ്മര്‍ദം. അമിതഭാരവും പുകവലിയും മുതല്‍ മാനസികപിരിമുറുക്കം വരെ രക്തധമനികളിലെ ഈ ‘സംഘര്‍ഷ’ത്തിനു കാരണമാകാം. രക്തസമ്മര്‍ദത്തിന്റെ ലക്ഷണങ്ങള്‍, ചികിത്സ, രോഗസാധ്യത, മുന്‍കരുതലുകള്‍ എന്നിവയെക്കുറിച്ച് വിശദമാക്കുന്ന ഈ പുസ്തകം, കരള്‍സിരകളിലെ സമ്മര്‍ദം, തലയോടിനുള്ളിലെ സമ്മര്‍ദം തുടങ്ങിയ അനുബന്ധസമ്മര്‍ദങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെക്കുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Smart Kutty
കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കും പ്രയോജനപ്രദമായ കൈപ്പുസ്തകം. വിജയികള്‍ സൃഷ്ടിക്കപ്പെടുകയാണെന്ന വലിയ പാഠമാണ് ഇതിനു പറയുവാനുള്ളത്. ജയാഗ്നി ഉള്ളില്‍ സൂക്ഷിക്കുവാന്‍, പരിമിതികളെ ഉല്ലംഘിച്ച് അതിനെ ആളിക്കത്തിക്കുവാന്‍ തയ്യാറുള്ള, ജയിക്കാന്‍ ജനിച്ചവര്‍ക്കായി എഴുതപ്പെട്ടിരിക്കുന്ന ഇത് സ്വപ്നത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രാര്‍ഥനയുടെയും ഭാഷ സംസാരിക്കുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Theranjedutha Campus Hasyakathakal
കാമ്പസിനകത്തെ പ്രണയങ്ങളും പ്രതീക്ഷകളും പാരകളും പാരഡികളും സമരവും സംഘട്ടനവുമെല്ലാം രസച്ചരടുപൊട്ടാതെ കോര്‍ത്തെടുത്തിരിക്കുന്നു ഈ പുസ്തകത്തില്‍. കൗമാരത്തിന്റെ കുസൃതിയോടെ ചിരിയുടെ പെരുമഴക്കാലമായ് കാമ്പസിനെ വീണ്ടും വരവേല്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉപഹാരം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Rasakaramaya Uddharanikal
സംസാരത്തിനും പ്രസംഗത്തിനും പൊലിമയുണ്ടാക്കാന്‍ ഉപകാരപ്രദമായ പഴഞ്ചൊല്ലുകളുടെയും ഉദ്ധരണികളുടെയും സമാഹാരം. ഷേക്‌സ്പിയറും ബര്‍ണാഡ്ഷായും കുഞ്ചന്‍നമ്പ്യാരും സഞ്ജയനും ഉള്‍പ്പെടെയുള്ളവരുടെ ആലോചനാമൃതങ്ങളായ ആശയങ്ങള്‍. നിങ്ങളുടെ സംഭാഷണം അര്‍ഥപൂര്‍ണവും ആനന്ദദായകവുമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Subham Karothi
നന്തിപുരം ഗ്രാമത്തിന്റെ പഴയദിനങ്ങളിലൂടെ ഒരു യാത്ര. ജീവിതനാടകമാടി അരങ്ങൊഴിഞ്ഞ, ഈ ദേശത്തെ അപൂര്‍വജന്മങ്ങളും അപൂര്‍ണജന്മങ്ങളും ഇവിടെ വേഷക്കാരായെത്തുന്നു. ചരിത്രവും ചരിത്രത്തിനപ്പുറത്തെ നഗ്നജീവിതങ്ങളും മാത്രമല്ല, സ്‌കൂള്‍മണിയും സംഭാരച്ചരുവവുമൊക്കെ ഈ നോവലിന്റെ അണിയറയില്‍ രംഗപ്രവേശം കാക്കുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Denguepani Muthal Cancer Vare
ആയുരാരോഗ്യത്തിന് ആയുര്‍വേദത്തേക്കാള്‍ മികച്ചൊരു ‘ഒറ്റമൂലി’യില്ല. ചിക്കുന്‍ഗുനിയ മുതല്‍ വാതരോഗം വരെ, ബുദ്ധിമാന്ദ്യം മുതല്‍ സ്മൃതിനാശം വരെ – ഏതിനും ‘ആയുസ്സിന്റെ പുസ്തക’ത്തില്‍ പ്രതിവിധിയുണ്ട്. ആരോഗ്യപരിരക്ഷയ്ക്ക് ആയുര്‍വേദത്തെ എങ്ങനെ ഉപയോഗിക്കുവാന്‍ കഴിയുമെന്ന അറിവ് സാധാരണക്കാരിലെത്തിക്കുകയാണ് ഈ കൈപ്പുസ്തകം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.















