-
Rachel Carson: Paristhithi Ezhuthiya Jeevitham
പ്രകൃതിസ്‌നേഹികള്‍ക്കും പരിസ്ഥിതിവാദികള്‍ക്കും വിശുദ്ധഗ്രന്ഥമാണ് റേച്ചല്‍ കാഴ്സന്റെ ‘The Silent Spring.’ ഈ ‘വസന്തം’ അക്കാലത്തുയര്‍ത്തിയ മുഴക്കങ്ങള്‍ ഇന്നും നിശ്ശബ്ദമായിട്ടില്ല. പരിസ്ഥിതിസംരക്ഷണത്തിന്റെ ആവശ്യകത അധികമധികമായി ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ആ പ്രതിധ്വനികള്‍ കൂടുതല്‍ക്കൂടുതല്‍ ശക്തമാകുന്നു.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00. -
-
Keralathile Museungal
കേരളത്തിലെ മ്യൂസിയങ്ങളെക്കുറിച്ച് ആധികാരിക വിവരങ്ങളുള്ള മലയാളത്തിലെ ആദ്യ പുസ്തകം. അറിവിന്റെയും അത്ഭുതത്തിന്റെയും സൂക്ഷിപ്പുപുരകളാണ് മ്യൂസിയങ്ങള്‍. കല, ശാസ്ത്രം, സാഹിത്യം, സംസ്‌കാരം… വിഭിന്ന മേഖലകളിലെ വസ്തുക്കളും വസ്തുതകളുമാണ് ഇവിടെ വിനോദത്തിനും വിജ്ഞാനത്തിനുമായി സംഭരിച്ചുവച്ചിരിക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് തയ്യാറാക്കിയ ഈ പുസ്തകം പറയുന്നത്, നമ്മുടെ മ്യൂസിയങ്ങളെ സംബന്ധിച്ച കഥകളും കാര്യങ്ങളുമാണ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Boscomb Thazhvarayile Nigooda Rahasyam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Veettuvalappile Pakshivalarthal
വീടുകളില്‍ വളര്‍ത്താവുന്ന കാടപ്പക്ഷി, മുട്ടക്കോഴി, ഇറച്ചിക്കോഴി, ടര്‍ക്കി, താറാവ്, ഗിനി, എമു, പ്രാവ്, ലൗവ് ബേര്‍ഡ്സ് തുടങ്ങി വിവിധയിനം പക്ഷികളുടെ പരിപാലനം, ശാസ്ത്രീയമായി വിവരിച്ചിരിക്കുന്നു. പക്ഷികളെ ഇഷ്ടപ്പെടുന്നവര്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രയോജനപ്രദമാകുന്ന ഗ്രന്ഥം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Bala Jyothisham
നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, രാശികള്‍, തിഥികള്‍ തുടങ്ങിയ ജ്യോതിഷസമസ്യകളിലേക്ക് തിരിനാളം നീട്ടുന്ന പുസ്തകം. നക്ഷത്രങ്ങളുടെ ശാസ്ത്രത്തിന് ഇത് ലളിതമായ മുഖവുര ചമയ്ക്കുന്നു. നക്ഷത്രദേവതകള്‍/മൃഗങ്ങള്‍/പക്ഷികള്‍/വൃക്ഷങ്ങള്‍, ശകുനങ്ങള്‍, നാളുകള്‍ക്ക് അനുയോജ്യമായ രത്നങ്ങള്‍ പോലെയുള്ള ജ്യോതിഷബാലപാഠങ്ങള്‍ ഇത് ഉള്‍ക്കൊള്ളുന്നു.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Nakshthraphalajathakam Sthreekalkku
പെണ്‍കുട്ടികള്‍ക്കുമുതല്‍ പ്രായമേറിയ സ്ത്രീകള്‍ക്കുവരെ ജ്യോതിഷമനുസരിച്ചുള്ള ഫലങ്ങള്‍ അറിയാന്‍ ഒരു പുസ്തകം. ആയുഷ്‌കാലത്തെ പലപല ഘട്ടങ്ങളാക്കിത്തിരിച്ച് ഫലങ്ങള്‍ വിവരിച്ചിരിക്കുന്നതിനാല്‍ ഭാവിപദ്ധതികള്‍ ആസൂത്രണംചെയ്ത് ജീവിതം ഭാസുരമാക്കുന്നതിന് ഇത് സഹായകമാകും.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Brain magic
വേദഗണിതത്തിന്റെ ലളിതസൂത്രങ്ങള്‍ മുതല്‍ ഓര്‍മയുടെ രസതന്ത്രംവരെയുണ്ട് ഈ പുസ്തകത്തില്‍. കോടിക്കണക്കിന് മനുഷ്യരെ തന്റെ തലച്ചോറിലൊളിപ്പിക്കാന്‍ കഴിയുന്നതിന്റെ രഹസ്യം ഭാവിതലമുറയ്ക്കായി ജി.എസ്. പ്രദീപ് വെളിപ്പെടുത്തുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
PSC Pareekshakalile Sasthram
പി.എസ്.സി. റാങ്ക്‌ലിസ്റ്റില്‍ ഒരു ഉദ്യോഗാര്‍ഥിയുടെ സ്ഥാനം നിര്‍ണയിക്കുന്നതില്‍ ശാസ്ത്രസംബന്ധിയായ ചോദ്യങ്ങള്‍ വലിയ പങ്കുവഹിക്കുന്നു. മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ വിശകലനംചെയ്ത് ക്രോഡീകരിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍. മത്സരപ്പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും പങ്കെടുക്കുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്രദം. ശാസ്ത്രജ്ഞരെയും ശാസ്ത്രപ്രതിഭാസങ്ങളെയും പരിചയപ്പെടുത്തുന്ന കുറിപ്പുകളും ഉള്‍ക്കൊള്ളുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Vakkukalude Vizmayam
എഴുത്തിലെന്നപോലെ സ്വന്തം വ്യക്തിത്വം സ്ഫുരിക്കുന്നവയാണ് എം ടി യുടെ പ്രസംഗങ്ങൾ. വാ മൊഴി പാരംമ്പര്യം എഴുത്തിനു മുൻപു വരുന്നതാണ്. ഹൃദയത്തിൽ നിന്നു വരുന്ന വാക്കുകളിലൂടെ എം ടി നടത്തിയ പ്രസംഗങ്ങളുടെ ഈ സമാഹാരം എം ടി യുടെ കൃതികളിൽ നിന്ന് വേറിട്ട അനുഭവം വായനക്കാരന് പകർന്നു തരുന്നു.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Malsaravediyilekku
സ്‌കൂള്‍ കലോത്സവങ്ങളില്‍ മാറ്റുരയ്ക്കാനായി ചടുലമായ പ്രസംഗങ്ങളുടെ സമാഹാരം. കാലികമായ വിഷയങ്ങളാണ് ഇതില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. വേദികളില്‍ ഊര്‍ജം നിറയ്ക്കുന്ന രസകരങ്ങളായ ഈ പ്രസംഗങ്ങള്‍, പ്രഭാഷണകലയിലെ തുടക്കക്കാര്‍ക്കും അനുയോജ്യമാണ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
-
Kanneerkkayal
വിദ്യാസമ്പന്നരും തൊഴില്‍രഹിതരുമായ യുവാക്കളുടെ മനഃസംഘര്‍ഷങ്ങളാണ് ഈ പുസ്തകത്തിലെ ഇതിവൃത്തം. പ്രമാണിത്തം നിലനിന്നിരുന്ന തറവാട്ടിലെ
സന്തതികള്‍ നേരിടുന്ന പട്ടിണിയുടെ നേര്‍ചിത്രം. ആ കുടുംബങ്ങളിലെ കണ്ണീരിന്റെ നാള്‍വഴികളിലൂടെ ഒരു യാത്ര.₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Janikkathavarude Jathakakurippukal
തീരാദുഃഖത്തിന്റെ മാറാപ്പു പേറുന്ന എച്ച്.ഐ.വി. പോസിറ്റീവ് മനുഷ്യരെ ഓര്‍ത്തുള്ള വിലാപമാണ് ഈ ആഖ്യായിക. മാറ്റിനിര്‍ത്തേണ്ടവരല്ല, ചേര്‍ത്തുനിര്‍ത്തേണ്ടവരാണ് എയ്ഡ്‌സ് രോഗികള്‍ എന്ന ബോധ്യത്തിലേക്ക് ഇത് നമ്മെ നയിക്കുന്നു; എയ്ഡ്സ് രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ ഉച്ചാടനംചെയ്യുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
-
Creativity Quotient
മാറ്റങ്ങളുടെയും മത്സരങ്ങളുടെയും ഈ മോഡേണ്‍ ലോകം ആവശ്യപ്പെടുന്നത്, ആരും കാണാത്തതു കാണുവാനും ആരും നടക്കാത്ത വഴികളിലൂടെ നടക്കുവാനുമുള്ള കഴിവാണ്. ക്രിയേറ്റിവിറ്റി സ്റ്റോറികള്‍, ടെക്നിക്കുകള്‍, ടെസ്റ്റുകള്‍ ഒക്കെ അടങ്ങുന്ന ഈ കൈപ്പുസ്തകം, വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സംരംഭകര്‍ക്കും സര്‍ഗാത്മക ചിന്താശൈലിയും ക്രിയാത്മക വ്യക്തിത്വവും നേടിയെടുക്കുന്നതിനുള്ള വിന്നിംഗ് ഫോര്‍മുലയാണ്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.















