-
KAITHOZHAM NINNE
ഇഷടമൂർത്തികളായ കണ്ണൻ്റെയും അയ്യപ്പൻ്റെയും ദേവിയുടെയും ശ്രീകോവിലുകൾക്കു മുന്നിൽ കവയിത്രി ഹൃദയപൂർവം സമർപ്പിക്കുന്ന കാവ്യകാണിക്കയാണ്, ഭക്തിയുടെയും സമർപ്പണത്തിൻ്റെയും പൂക്കൾ കോർത്ത ഈ ഗാനഹാരം. ആപാതമധുരവും നവനീതംപോലെ കാവ്യാത്മകത നിറഞ്ഞുകവിയുന്നതുമാണ് ഇതിലെ ഓരോ വരിയും.
“ഹൃദയത്തിൽ ഭക്തി പകരാൻ കവിതപോലെ മറ്റൊരു സാഹിത്യശാഖയ്ക്കും കഴിയുകയില്ല. അതിൽ ശ്രീമതി രാജലക്ഷ്മി വിജയിച്ചിരിക്കുന്നു.”
അവതാരികയിൽ ശ്രീ. എം.ആർ.എസ്. മേനോൻ
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
GEETHANJALI VOICE
ശാസ്ത്രീയമനോഭാവവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ഒരുകൂട്ടം വിദ്യാർഥികളുടെ ജീവിതയാത്ര മനോഹരമായ ആഖ്യാനത്തിലൂടെ അവതരിപ്പിക്കുന്നു. ഇന്നത്തെ കൗമാരത്തിന്റെ മനോഭാവങ്ങളിലേക്ക് ആഴത്തിൽ കടന്നുചെന്നുകൊണ്ട് അവരിലെ
സക്രിയമായ ഊർജത്തെ സാമൂഹോന്മുഖതയിലേക്ക് വളർത്തിക്കൊണ്ടുവരുന്നതെങ്ങനെയെന്ന് വിശദമാക്കുകയാണ് ‘ഗീതാഞ്ജലി വോയ്സ്
എന്ന യങ് അഡൽറ്റ് ഫിക്ഷൻ.
വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും വായിക്കേണ്ട നോവൽ.₹390.00Original price was: ₹390.00.₹312.00Current price is: ₹312.00. -
Chiriyude Kathirukal
സ്വച്ഛന്ദമൊഴുകുന്ന ഒരു കുളിരരുവിയുടെ രാഗസാന്നിധ്യമാണ് ഇതിലെ കവിതകളിലുള്ളത്. ചിരികൊണ്ടു നീറുന്ന മുറിവുകൾ ചികയുന്ന ഒരു പുസ്തകം തന്നെയാണിത്.
നിഘണ്ടുവോ, പരസഹായമോ ഇല്ലാതെ, ഭാഷാ പരിചയമുള്ള ആർക്കും വായിച്ചാസ്വദിച്ചു ഉൾക്കൊള്ളാവുന്ന കവിതകൾ. കവിതകളിൽ ഉടനീളമുള്ള ലാളിത്യം ഈ പുസ്തകത്തെ ഹൃദയപൂർവ്വം എതിരേൽക്കുവാൻ പ്രേരകമായ ഉത്തമ ഘടകമായി വർത്തിക്കുന്നു.
-ചെറുകുന്നം വാസുദേവൻ₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Vettilachellam
ഭദ്രയുടെ കഥയാണിത്. ഭർത്താവിന്റെ സാമീപ്യവും സംരക്ഷണവും അനുഭവവേദ്യമാകുന്ന യൗവനത്തിലും അവളെ ബാല്യ കൗമാരങ്ങളിലേറ്റ മുറിവുകൾ നീറ്റുന്നു. മനസ്സിന്റെ ആഴങ്ങളിൽ കുഴിച്ചുമുടീയ അരക്ഷിതാവസ്ഥകൾ, ജീവിതഋതുഭേദങ്ങൾ അറിയാതെ, സങ്കടങ്ങളായി മുളപൊട്ടുന്നു. ആ ഓർമകൾ ഒരിക്കലും മായ്ക്കുവാനാകാതെ അവളിൽ അവശേഷിക്കുന്നു. ഭദ്ര ഇവിടെ കാലത്തെ സാക്ഷിയാക്കി സ്നേഹത്തിന്റെ തണലിടം തേടി ഒരു യാത്ര പുറപ്പെടുകയാണ്.
കാലം അവൾക്ക് നീതി നേടിക്കൊടുക്കുമോ? നമുക്ക് വായിച്ചറിയാം…₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
PITHRUTHARPPANAM
പ്രത്യയശാസ്ത്രങ്ങളുടെ മരണമുഹൂർത്തങ്ങൾക്ക് ശ്രാദ്ധമൂട്ടിക്കൊണ്ട്, വിശ്വാസങ്ങളുടെ വൈകാരികകാലങ്ങൾക്ക് പിതൃതർപ്പണമേകിക്കൊണ്ട്, മാറിയ കാലത്തിൽ ഇനിയും ജീവിക്കാൻ കഴിയാതെ പോകുന്നവരുടെ ആഹുതിക്കു മുന്നിൽ അന്തിച്ചുനിൽക്കുന്ന പുതിയ തലമുറയുടെ സ്വഗതാഖ്യാനം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Navodhanasamoohavum Paristhithiyum
പശ്ചിമഘട്ടസംരക്ഷണം, ആരോഗ്യരംഗത്തിന്റെ തകർച്ച, പ്രളയാനന്തരകേരളം, ധാതുമണൽക്കൊള്ള, മദ്യനിരോധനം, ആദിവാസിക്ഷേമം തുടങ്ങി, സമകാലികവും സാർവകാലികവുമായ സാമൂഹിക-സാംസ്‌കാരിക-പാരിസ്‌ഥിതിക വിഷയങ്ങളിലുള്ള ലേഖനങ്ങളുടെ സമാഹാരമാണിത്. പരിസ്‌ഥിതിയേയും ജനതയേയും വിസ്‌മരിച്ച്, സാമ്പത്തികാടിസ്‌ഥാനത്തിൽ തയ്യാറാക്കുന്ന വികസനരൂപരേഖകൾ എങ്ങനെ ഒരു നാടിന്റെ മരണമുഹൂർത്തം കുറിക്കും എന്നു വിശകലനംചെയ്യുകയാണ് ഇവിടെ എഴുത്തുകാരൻ. പ്രകൃതിക്കു കാവൽനിൽക്കുന്ന, ധാർമികത പ്രമാണവാക്യമാക്കിയ, മനുഷ്യാവകാശങ്ങൾക്കു സംരക്ഷണ മേകുന്ന, നീതിനിർവഹണം ആദർശമാക്കിയ ഒരു സമൂഹത്തെ ദീർഘദർശനംചെയ്യുന്നു ഈ പുസ്‌തകം. ബാഹ്യവും ആന്തരിക വുമായ സുസ്‌ഥിതിയിലേക്കുള്ള മാർഗമാണ്, ചിന്തോദ്ദീപകവും പഠനാർഹവുമായ ഇതിലെ ലേഖനങ്ങൾ ചൂണ്ടിക്കാട്ടുന്നത്
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
HIND RAJAB: ORU KUNJUTHINKALAZHCHAYUDE JEEVACHARITHRAM
ആറു ശവങ്ങളോടൊപ്പം ഒരു കാറിൽ മണിക്കൂറുകൾ കഴിച്ചുകൂട്ടിയ ഹിന്ദ് റജബ് എന്ന ആറുവയസ്സുകാരിയായ പാലസ്തീൻ പെൺകുട്ടിയുടെ കഥയാണിത്. പാലസ്തീനിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ കൂട്ടക്കൊലയുടെ ഏറ്റവും ഭീതിദമായ സമീപകാല ചിത്രങ്ങളിലൊന്നാണ് ഹിന്ദ് റജബിന്റെ കഥ.
ആ കൊച്ചു പെൺകുട്ടി അനുഭവിച്ച സമാനതകളില്ലാത്ത പേടിയെ, വേദനയെ, ഒറ്റപ്പെടലിനെ പകർത്തുകയാണിവിടെ. അവളുടെ മരിക്കുന്നതിനു മുമ്പുള്ള കുറച്ചു മണിക്കുറുകളാണ് ഈ കുഞ്ഞുനോവൽ.₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
MAZHAKKUTTY
ആകാശദേവത വഴക്കുപറഞ്ഞതിന്റെ സങ്കടത്തിൽ ഒരിക്കൽ മേഘക്കൂട്ടിൽ കെറുവിച്ചിരിപ്പായി കുറുമ്പിയായ നമ്മുടെ മഴക്കുട്ടി.
ഭൂമിയാകെ ചുട്ടുപഴുക്കാനും തുടങ്ങി. അവളുടെ പിണക്കം അലിയിച്ചുകളയാൻ അടവുകൾ പലതും പലരും പയറ്റിയെങ്കിലും ഒന്നുമൊന്നും ഫലിച്ചില്ല. മഴക്കുട്ടിയെ വീണ്ടും പഴയ മിടുക്കിക്കുട്ടിയാക്കാൻ ഒടുവിൽ മേഘമുത്തശ്ശി ഒരു ഉപായം കണ്ടെത്തി…ആലിപ്പഴത്തണുപ്പുപോലെ കുഞ്ഞുമനസ്സുകളിലേക്കു കിനിഞ്ഞിറങ്ങുന്ന ഒരു കഥ.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
ATHREDAM
“മകനെ രാജാ… നിന്നെ വല്യമ്മാമ വിളിക്ക്ണു. ഒന്നുവാ കുട്ടാ… വല്യമ്മാമെ ഒന്ന് അത്രേടം ആക്കി കൊടുക്ക്, പാവോല്ലെ വല്യമ്മാമ…”
അകത്തും പുറത്തും പച്ചപ്പു തഴച്ച മനുഷ്യരും പരിസരങ്ങളുമുള്ള ഒരു നഷ്ടകാലത്തിന്റെ
നാട്ടിടവഴികളിലൂടെ അത്രേടം വരെ പോയിവരുന്ന രണ്ടു നോവലെറ്റുകൾ. കഥയുടെ ചെറുവിരൽത്തുമ്പിൽ തൂങ്ങി പാടവും പറമ്പും പിന്നിട്ട് നമ്മൾ നമ്മിലേക്കുതന്നെ തിരിച്ചെത്തുന്ന ആർദ്രമായ ഒരു ഓർമക്കാലത്തിന്റെ ചെമ്മൺപാതകൾ.₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
PUNCHIRIPPUZHAYILE VELLAARAMKALLUKAL
ശാസ്ത്രം വിശ്വാസമല്ല. സത്യമാണ്. ശാസ്ത്രവെളിച്ചത്തിലൂടെ കുട്ടികളെ കൈപിടിച്ചു നടത്തുന്ന കുഞ്ഞുനോവലാണ് കെ. മണികണ്ഠൻ എഴുതിയ പുഞ്ചിരിപ്പുഴയിലെ വെള്ളാരങ്കല്ലുകൾ’. അപ്പുവും വിഷ്ണുവുമാണ് ഈ കൃതിയിലെ പ്രധാന കഥാപാത്രങ്ങൾ; നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്ന രണ്ടു കുട്ടികൾ. ലാളിത്യമാർന്ന, കൗതുകകരമായ, പരിസരപഠനം കൂടിയാണ് ഈ പുസ്തകം. നമ്മൾ നേടിയ പുരോഗതിയുടെ മിടിപ്പ് ശാസ്ത്രത്തിന്റേതാണ്. ശാസ്ത്രബോധം സാമൂഹിക ബോധമായി, സംസ്കാരമായി പരിണമിക്കുന്നതിന്റെ ആനന്ദമാണ് ഈ ബാലസാഹിത്യകൃതി. -രാമകൃഷ്ണൻ കുമരനല്ലൂർ
ഉറ്റചങ്ങാതിമാരായ അപ്പുവിന്റെയും വിഷ്ണുവിന്റെയും ചുറ്റുവട്ടയാത്രകളും പരിസരക്കാഴ്ചകളുമായി ഒരു കുഞ്ഞുനോവൽ.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Sundaraveedhikal
പാലക്കാട് ജില്ലയിലെ കോതച്ചിറ ഗ്രാമത്തിൽ തുടങ്ങിയ ജീവിതയാത്രയിലെ വഴിത്തിരിവു കളെക്കുറിച്ചാണ് എഴുത്തുകാരൻ ഈ ആത്മകഥയിൽ പറയുന്നത്. നാട്ടിലെ ഒറ്റയടിപ്പാതകളിലൂടെയും മറുനാട്ടിലെ നെടുമ്പാതകളിലൂടെയും ഈ സഞ്ചാരം നീളുകയാണ്. ഏഴു പതിറ്റാണ്ടുകൾക്കു മുൻപ് നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന സാമൂഹികവ്യവസ്ഥിതികളും കേരള ജനതയുടെ പൊതുശീലങ്ങളും ഈ താളുകളിൽ കാണാം. ഗുരുവായൂർ പത്മനാഭൻ തുടങ്ങി അക്കാലത്തെ ഗജവീരന്മാരുടെ വിശേഷങ്ങളും ആന ചികിത്സയുടെ വിശദാംശങ്ങളും അറിയാം. കുടാതെ, ഉദ്യോഗത്തിന്റെ ഭാഗമായി എം. രാമസുന്ദരൻ സന്ദർശിച്ച വടക്കേ ഇന്ത്യയിലെ ചമ്പൽ ഗ്രാമങ്ങളുടെ നേർചിത്രവും അവിടെ നിന്നുള്ള നേരനുഭവങ്ങളും.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
MOTHER MARY COMES TO ME
അരുന്ധതി റോയിയുടെ ആദ്യ ഓര്‍മ്മപ്പുസ്തകമായ മദര്‍ മേരി കംസ് ടു മീ ഡി സി ബുക്സിലൂടെ മലയാളത്തില്‍. അമ്മയും താനുമായുള്ള സങ്കീര്‍ണ്ണബന്ധത്തെക്കുറിച്ച് തുറന്നെഴുതുകയാണ് അരുന്ധതി റോയി ഈ പുസ്തകത്തില്‍. എഴുത്തുകാരിയുടെ ബാല്യകാലം മുതല്‍ ഇന്നുവരെ, കേരളം മുതല്‍ ഡല്‍ഹിവരെ നീളുന്ന ഓര്‍മ്മകളെ രസകരമായി പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. വിവര്‍ത്തനം -എന്‍ ജി നയനതാര
₹499.00Original price was: ₹499.00.₹399.00Current price is: ₹399.00. -
MANASSINTE NIRANGAL
കുട്ടികളെ മനസ്സിലാക്കാൻ വഴികാട്ടുന്ന ആഴമുള്ള ഒരു പുസ്തകമാണിത്. പഠനവിജയത്തിനപ്പുറം; വികാരബോധം, ആത്മനിയന്ത്രണം, സഹാനുഭൂതി, ബന്ധങ്ങൾ എന്നിവ വളർത്താനുള്ള സമഗ്രമാർഗങ്ങൾ ഇതിൽ അവതരിപ്പിക്കുന്നു. കുടുംബം, കൂട്ടുകാർ, അധ്യാപകർ – എല്ലാവരുടെയും പങ്ക് മനഃശാസ്ത്രപരമായി വിശകലനം ചെയ്ത്, ഇന്നത്തെ കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങളും ഈ പുസ്‌തകം നിർദേശിക്കുന്നു. ക്ലാസ്മുറികളെ ജീവിതപാഠങ്ങളുടെ കേന്ദ്രമാക്കാനും, കുട്ടികളെ മാർക്കുകൾക്കപ്പുറം നല്ല മനസ്സുള്ള മനുഷ്യരാക്കാനും ആഗ്രഹിക്കുന്ന ഓരോരുത്തർക്കും ഈ പുസ്‌തകം ഒരു പ്രചോദനമായിരിക്കും.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
MANNINTE MARIL
സ: ചെറുകാടെഴുതിയ “മണ്ണിന്റെ മാറിൽ’ എന്ന ഈ കൊച്ചുനോവൽ മലയാളസാഹിത്യകാരന്മാരുടെ സവിശേഷ ശ്രദ്ധയ്ക്കും ഹൃദയപൂർവമായ ആസ്വാദനത്തിനും, ഒരുപക്ഷെ, നിശിതമായ വിമർശനത്തിനും വിധേയമാവുമെന്നതിനു സംശയമില്ല. എന്തുകൊണ്ടെന്നാൽ, നമ്മുടെ നോവലുകളിൽ സാധാരണ കാണാറില്ലാത്ത അപൂർവം ചില നോവൽ കർത്താക്കന്മാർ മാത്രം സ്വീകരിച്ചിട്ടുള്ള ഒരു സാമൂഹ്യയാഥാർഥ്യമാണ്, മേലേപ്പുറത്തു നായർ വീട്ടുകാരും കരിമ്പനക്കൽ കുടുംബക്കാരും തമ്മിലുള്ള ജന്മികുടിയാൻ ബന്ധത്തിലൂടെ സ: ചെറുകാട് വിവരിച്ചിട്ടുള്ളത്.
– ഇ.എം.എസ്. നമ്പൂതിരിപ്പാട്
₹230.00Original price was: ₹230.00.₹184.00Current price is: ₹184.00. -
VIEWMASTER
വ്യൂമാസ്റ്റർ -ഇതിലെ ചിത്രദർശിനിക്കുഴലിന്റെ ഇത്തിരിവട്ടത്തിലേക്ക് മിഴി ചേർക്കുമ്പോൾ സുഖദമായ കുറെ ഓർമച്ചിത്രങ്ങൾക്ക് ഉള്ളിൽ വലുപ്പമേറുന്നു; ഗുൽമോഹർ പൂക്കൾ ഇതളൂർന്ന് അരികെ പൊഴിയുന്നു; ഹൃദയത്തെയാകെ മകരമഞ്ഞ് പൊതിയുന്നു. മറവിയുടെ മഷിത്തണ്ടിനു മായ്ക്കുവാനാകാത്ത ഹൃദയാക്ഷരങ്ങളാൽ ആർദ്രമായ ഒരു പ്രണയകാവ്യം.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
LITTLE RHYMES, BIG SMILES
M. Abdul Salam’s anthology of fifty-four poems is a master work of children’s verse. The poems are brief, beautiful and strong, designed to evoke curiosity and amusement in children. They make everyday things feel magical and enjoyable.
The poems are easy to read and bring joy, curiosity and laughter. They also gently teach values like kind- ness, sharing and caring.
A work that will surely bring smiles on the faces of little readers.
-K. Jayakumar I.A.S.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.















