Shop
Poontottam
പൂക്കളേയും പൂച്ചെടികളേയും ഇഷ്ടപ്പെടുന്നവര്ക്കായി പൂന്തോട്ടനിര്മാണത്തിന്റെ ശാസ്ത്രവും കലയും പ്രതിപാദിക്കുന്ന പുസ്തകം. പുതുതായി പൂന്തോട്ടം നിര്മിക്കാന് ഉദ്ദേശിക്കുന്നവര്ക്കും സ്വന്തം പൂന്തോട്ടത്തിന് പുതുമയുടെ സ്പര്ശം നല്കാനാഗ്രഹിക്കുന്നവര്ക്കും ഏറെ പ്രയോജനപ്രദം.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.ENTEYIDAM (MY SPACE)
എന്താണ് നഗരാസൂത്രണം, എന്താണ് സ്ഥലപരാസൂത്രണം, എങ്ങനെയാണ് ഇവ വിഭാവനം ചെയ്യപ്പെടുന്നതും നടപ്പാക്കപ്പെടുന്നതും, ടൗൺ പ്ലാനിങ്ങിന്റെ വിവിധ ഘട്ടങ്ങൾ എന്തൊക്കെ, അതിൽ ഭരണാധികാരികളുടെ ഇച്ഛാശക്തിയും ഭാവനയും എത്രത്തോളം പ്രധാനപ്പെട്ടതാണ്, ടീം വർക്കിന്റെ പ്രാധാന്യമെന്ത്, ഇതുമായി ബന്ധപ്പെടുന്ന വിവിധ ഓഫീസുകൾ ഏതൊക്കെ, അതിനുള്ള നിയമങ്ങളും നിയമതടസ്സങ്ങളും എന്തൊക്കെ, അതിൽ ജനപങ്കാളിത്തം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നിങ്ങനെയുള്ളവ തന്റെ ജീവിതാനുഭവങ്ങൾ കൂട്ടിക്കലർത്തി വളരെ ലളിതമായി വിവരിക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. മൂന്നു പതിറ്റാണ്ടുകളിലധികം നീണ്ട സർവീസ് സ്ഥലികൾ എന്റെയിടമാക്കി മാറ്റിയ ഒരു ഭാവനാസമ്പന്നനായ മനുഷ്യൻ നമുക്ക് സമ്മാനിക്കുന്ന കൈപ്പുസ്തകമാണ് “എന്റെയിടം.’ അത് നമുക്ക് ഒട്ടേറെ പുതിയ അറിവുകൾ മാത്രമല്ല ഒട്ടേറെ പാഠങ്ങളും സമ്മാനിക്കുന്നുണ്ട്
-ബെന്യാമിൻ₹340.00Original price was: ₹340.00.₹272.00Current price is: ₹272.00.KATHUKALUDE PUSTHAKAM
കൈയെഴുത്തിന്റെ കാലം കഴിയുകയാണ്; എഴുതുന്ന കത്തുകളുടെയും. അതുതന്നെയാണ് കത്തുകളുടെ ഈ പുസ്തകത്തിന്റെ പ്രസക്തിയും. ‘ഇ’ എഴുത്ത് സർവസാധാരണമാകവേ ഈ എഴുത്തുകൾ അതിന്റെ ഉള്ളടക്കത്തെക്കാൾ ഉപരി രചയിതാക്കളുടെ ഉള്ളറിയാനുള്ള ഹസ്തരചനകൾ ആകുന്നു. ഒന്നിനൊന്നു വ്യത്യസ്തമായ ഹസ്തരേഖകൾ പോലെ. മലയാളത്തിലെ പ്രശസ്തരുടെ കത്തുകളുടെ ഈ പുസ്തകം അപൂർവമായ ഒരു ചരിത്രരേഖയാണ്.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.2026 NAKSHATHRAPHALAM SAMPOORNAM
2026 നക്ഷത്രഫലം സമ്പൂർണം
ജ്യോത്സ്യൻ വരന്തരപ്പിള്ളി ചന്ദ്രൻകുറുപ്പ്
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.CHILA KALANGALIL CHILA GAYATHRIMAR
കാലത്തിന്റെ ഗതിവേഗത്തിനുമുന്നിൽ മുൻകാലാനുഭവങ്ങൾ പോരാതെ വരുമ്പോൾ അതിനോടെങ്ങനെ ഇണങ്ങാമെന്ന് വ്യാകുലപ്പെടുന്നവരുടെ കഥകളാണ് ഈ സമാഹാരത്തിൽ. പൗലോ കൊയ്ലോയുടെ മലയാളത്തിലേക്കുള്ള വരവ് പൗലോസ് മാഷിന് അത്രയങ്ങ് അംഗീകരിക്കാനാവുന്നില്ലെന്ന് ഹാസ്യഭംഗിയോടെ പറഞ്ഞുവെക്കുകയാണ് ഇതിലെ ആദ്യ കഥ. പുതുകാലത്തെ മാർക്കറ്റിങ് തന്ത്രങ്ങളുടെ ആകാശപ്പാതയിൽനിന്ന് സ്വയം ഒഴിവാക്കാൻ ശ്രമിക്കുമ്പോഴും അതിനു കഴിയാതെ വരുന്ന കൃഷ്ണദാസിന്റെ വ്യാകുലതകളാണ് ‘ചന്തയുടെ ഭാരം’. കാൾ സെന്ററിലെത്തുമ്പോൾ മാഗിയായി ജീവിക്കേണ്ടിവരുന്ന ഗായത്രി കെട്ടകാലത്തിനുമുന്നിൽ പകച്ചുനിന്നുകൊണ്ട് അടുത്ത രൂപാന്തരത്തിന്റെ അവസ്ഥയിലേക്കു കടക്കുന്നു. എല്ലാം മാന്തിയെടുക്കുന്ന ജെസിബി ജീവിതത്തിനും മരണത്തിനും മുന്നിലേക്ക് യന്ത്ര താഴ്ത്തുമ്പോൾ പുനരധിവാസമെങ്ങനെ എന്നറിയാതെ പകച്ചുനിൽക്കുകയാണ് ലോനപ്പൻ. എല്ലാ കഥകൾക്കുമപ്പുറം സ്വന്തം അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളുടെയും ഓർമക്കഥകളുമായി കഥാകാരനും വായനക്കാരനിലേക്കെത്തുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Padmaragam
ദേശത്തിന്റെയും ദേശാന്തരത്തിന്റെയും ശ്വാസനിശ്വാസങ്ങള്‍ കഥകളുടെ വാഴ്‌വിലേക്ക് ഇത്രമേല്‍ ശുദ്ധപൂര്‍ത്തിയില്‍ സന്നിവേശിപ്പിച്ച ഒരു കഥാകാരന്‍ എസ്.കെ യെപ്പോലെ മറ്റൊരാള്‍ മലയാളത്തിലില്ല. കളങ്കമറ്റ, അനുതാപവിവശമായ ആര്‍ദ്രഭാവവും എരിഞ്ഞുനീറി പ്രതികാരദുര്‍ഗയായി മാറുന്ന സ്‌ത്രൈണശക്തിയും ഒരേ ചാരുതയില്‍ ഇവിടെ പിറവികൊള്ളുന്നു. ‘കൂട്ടുകാരി’, ‘അങ്ങേതിലെ അമ്മ’, ‘വിജയം’, ‘കഠാരിയുടെ കഥ’, ‘ആകാശത്തിലെ നിയമം’, ‘അച്ഛനെകണ്ടപ്പോൾ‘ എന്നിങ്ങനെ ഭാഷയുടെ മഹത്തായ ഈടുവെപ്പുകളാകുന്ന എസ്.കെ യുടെ ആറ് മനോഹരകഥകളുടെ സമാഹാരം.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ON I.G.S.
അരനൂറ്റാണ്ടിന്റെ ഔദ്യോഗിക ജീവിതകഥ ഒട്ടും പൊടിപ്പും തൊങ്ങലുമില്ലാതെ ലളിതമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്ന മനോഹരമായ ഒരു ചെറുഗ്രന്ഥം. ലേഖകന്റെ മനസ്സിലേക്കും ഔദ്യോഗിക ജീവിതത്തിലേക്കും ആർക്കും എത്തിനോക്കാവുന്ന ഒരു ജാലകം. ഗൗരവമുള്ള വിഷയങ്ങൾ ലാളിത്യത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു. മാത്രമല്ല, നർമത്തിന്റെ ഇഴകൾ ചേർത്ത് നെയ്തെടുത്ത രസകരമായ നുറുങ്ങുകഥകളും ശകലങ്ങളും ഇതിൽ വേണ്ടുവോളമുണ്ട്. നർമവും സാഹിത്യവും എന്തിനു, ഗോൾഫ് പോലും കണക്കുപരിശോധകർക്കും വഴങ്ങും എന്നു തെളിയിച്ചിരിക്കുകയാണ്, ശ്രീ മാത്യു ജോർജ്.
–ജോസ് സിറിയക് ഐ.എ.എസ്
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00.THE CROW LEARNS A LESSON
Moral stories help children distinguish between right and wrong, fostering strong moral character and ethical decision-making skills. These stories often present dilemmas that encourage children to think critically about their choices and the consequences of their actions. Above all, moral stories are powerful tools for imparting values in an engaging and memorable way. Ultimately, we should never forget that parents are the first teachers. The story ‘The Crow Learns a Lesson’ is a prime example of how character-building should begin at home.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Oru kooda pazhangal
മാമ്പഴത്തിന്റെ തേന്‍മധുരവും നെല്ലിക്കയുടെ പുളിമധുരവുമൊക്കെയായി കുരുന്നുള്ളങ്ങളെ ഉണര്‍ത്തുന്ന കഥകളുടെ പഴക്കൂടയാണിത്. ഈ പഴങ്ങള്‍ ഓര്‍മയുടെ ചൂരല്‍ക്കൊട്ടയില്‍ ഏറെക്കാലം കേടുകൂടാതെയിരിക്കും. മരണമെത്താത്ത വീട് തിരയുന്ന കുട്ടിയും, മഞ്ചാടിപ്പരിപ്പിന്റെ ‘സൗന്ദര്യവര്‍ധക
ഗുണ’ത്തില്‍ വൈരൂപ്യമറിയുന്ന കുട്ടിയും, ഒരു നുണയുടെ വേദനയുമായി ജീവിക്കേണ്ടിവന്ന കുട്ടിയുമൊക്കെ ഇവിടെ ജീവിതതത്ത്വങ്ങളുടെ ചവര്‍പ്പുരസമേകുന്നു; സ്നേഹം ഓഹരിയായി ലഭിച്ച വേലക്കാരിപ്പെണ്ണും അഭിമാനിയായ ശീവോതി വല്യമ്മയും ത്യാഗിയായ നമ്പോലന്‍കുരങ്ങനും സ്വാതന്ത്ര്യ ദാഹിയായ തത്തമ്മയുമൊക്കെ അനുഭവപാഠങ്ങളുടെ എരിവു പകരുന്നു.₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.Eppozhum Evideyum
പ്രപഞ്ചത്തോളം വലുതായ ഒരു ‘അമ്യൂസ്മെന്റ് പാര്‍ക്കി’ലേക്ക് കൊച്ചു കൂട്ടുകാരെ കൂട്ടിക്കൊണ്ടുപോവുകയാണ് എഴുത്തുകാരന്‍. പ്രകൃതിയുടെ ഹൃദയം മിടിക്കുന്ന താളത്തിലേക്ക് അദ്ദേഹം അവരുടെ കുഞ്ഞുകാതുകള്‍ ചേര്‍ത്തുവെക്കുകയാണ്. ”എല്ലാടത്തുമുള്ള, നിങ്ങളില്‍ത്തന്നെയുള്ള” ഈശ്വരനോളവും, ”എല്ലാരും എല്ലാരേയും ഇഷ്ടപ്പെടുന്ന; ആരും പക്ഷേ, ആരുടേയും സ്വന്തമല്ലാത്ത” സ്വര്‍ഗത്തോളവും ഈ സ്വപ്നസഞ്ചാര ത്തിന്റെ അതിരുകള്‍ നീളുന്നു. വിശ്വമെങ്ങും വ്യാപിക്കുന്ന ആ ചൈതന്യത്തിന് ഈ യാത്രാവഴിയില്‍ അവര്‍ വന്ദനം ചൊല്ലുന്നു; തങ്ങളിലും മങ്ങാതെ, മായാതെ തിളങ്ങുന്ന സത്ത ആ മഹാശക്തിതന്നെ എന്നറിയുന്നു. സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ കുളിര്‍പ്രഭ ചൊരിയുന്ന ദീപങ്ങളാണ് ഈ പാതയ്ക്കു പ്രകാശമേകുന്നത്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.BHOOTHANAGARAM
നടന്ന വഴികളിലൂടെയും നെയ്‌തെടുത്ത വരികളിലൂടെയുമുള്ള പ്രിയകഥാകാരന്റെ അനുയാത്രയാണിത്. സരളമെങ്കിലും സൂക്ഷ്മവും ശില്പചാരുതയാര്‍ന്നതുമായ ഒരു ഭാഷ ഈ യാത്രയ്ക്കു വാഹനമായിരിക്കുന്നു. അതിലൂടെ അനുഭവങ്ങളുടെ മഞ്ഞും മഴയും വെയിലുമെല്ലാം മാറിമാറിവരുന്ന സവിശേഷമായൊരു കാലാവസ്ഥ ഉരുവംകൊള്ളുകയാണ്.
മനുഷ്യജീവിതത്തിന്റെ വൈകാരികചരിത്രമായി സാഹിത്യത്തെ പ്രതിഫലിപ്പിക്കുന്ന ഇരുപതു ലേഖനങ്ങളുടെ സമാഹാരം. എഴുത്തിലൂടെ, വായനയിലൂടെ, സഞ്ചാരങ്ങളിലൂടെയുമെല്ലാം ഓര്‍മകളുടെ ചില മുനമ്പുകളില്‍ വീണ്ടും വന്നുനില്ക്കുമ്പോഴുണ്ടാവുന്ന ഗൃഹാതുരത്വത്തെ ആവിഷ്‌കരിക്കുന്ന രചനകള്‍.₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.Navarasam
‘ഹരിശ്രീ വിദ്യാനിധി’ എന്ന പ്രശസ്തവിദ്യാലയത്തിന്റെ സ്ഥാപകയായ നളിനിചന്ദ്രന്റെ കഥയാണിത്. തലമുറകള്‍ക്ക് അറിവിന്റെ കൈത്തിരി വെട്ടമേകിയ ഒരു അക്ഷരപ്പുരയുടെ സംസ്ഥാപനത്തിന്റെയും, നിയതി അതിന്മേല്‍ ചാര്‍ത്തിയ വിജയമുദ്രകളുടെയും കഥ. വിദ്യാഭ്യാസം അസ്സല്‍ കച്ചവടച്ചരക്കായ കാലത്തിരുന്ന്, ഒരു സ്ത്രീയുടെ നിസ്വാര്‍ഥ പ്രയത്നത്തിനു ലഭിച്ച പ്രതിഫലത്തിന്റെ ഈ ജീവിതകഥാപുസ്തകം വായിക്കുന്ന ആരും ആ പാദങ്ങളില്‍ ഉള്ളംകൊണ്ടു നമസ്‌കരിക്കും. ലാഭഗുണിതമായിരുന്നില്ല, മൂല്യബോധമായിരുന്നു ഈ ഉദ്യമത്തില്‍ നളിനിടീച്ചറുടെ നിക്ഷേപം. എട്ടു കുട്ടികളുമായി നാലര പതിറ്റാണ്ടുകള്‍ക്കു മുന്‍പു തുടങ്ങിയ ആ പ്രാഥമികവിദ്യാലയത്തില്‍ ഇന്ന്, പ്ലസ്ടു തലം വരെ, ആയിരത്തി എഴുന്നൂറോളം ഹാജര്‍വിളികള്‍ മുഴങ്ങുന്നു. മുറിപ്പാടുകളെ ദൈവമുദ്രകളായും വെല്ലുവിളികളെ മഹാസാധ്യതകളായും എണ്ണുന്ന ഒരു ഗൃഹനായികയെ, സംരംഭകയെ, അധ്യാപികയെ വായനക്കാര്‍ ഇതില്‍ കാണുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Ezhu mezhukuthirikal
എല്ലാ അര്‍ഥത്തിലും ലക്ഷണമൊത്ത ഒരു ബാലസാഹിത്യരചനയാണ് ഇത്. കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കഥകള്‍. വളച്ചു കെട്ടാതെ, ലളിതവും ഹൃദ്യവുമായ ഭാഷയിലുള്ള അവതരണശൈലി ഈ സമാഹാരത്തിന്റെ മാറ്റുകൂട്ടുന്നു. ചിരിക്കാന്‍ കഴിയുന്നതും ചിരിപ്പിക്കാന്‍ കഴിയുന്നതും ചെറിയ കാര്യമല്ല. ചിരിയിലൂടെ ചിന്തിപ്പിക്കാന്‍ കൂടി കഴിഞ്ഞാല്‍ സ്വര്‍ണത്തിന് സുഗന്ധം പോലെയായി. നമ്പൂതിരി ഫലിതങ്ങള്‍ പോലെ, തെന്നാലിരാമന്‍ കഥകള്‍ പോലെ, ബീര്‍ബല്‍ കഥകള്‍ പോലെ വായനക്കാരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പര്യാപ്തമാണ് ഈ സമാഹാരത്തിലെ കഥകള്‍.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Sathyan muthal Nayanthara vare
നിരവധി അഭിനേതാക്കളെ നേരില്‍കാണുകയും നിരവധി സിനിമാ വാരികകളും സിനിമാഗ്രന്ഥങ്ങളും വായിക്കുകയും ചെയ്തതിനുശേഷം ചിതറികിടക്കുന്ന അവരുടെ ജീവിതകഥകള്‍ ഒതുക്കത്തോടെ തയ്യാറാക്കിയ ഗ്രന്ഥമാണിത്. അസത്യങ്ങളും അതിശയോക്തികളും കലരാതിരിക്കാന്‍ പരമാവധി
ശ്രമിച്ച് തയ്യാറാക്കിയ ഈ പുസ്തകം സിനിമാ നടീനടന്മാരുടെ അറിയാകഥകളാല്‍ സമ്പന്നമാണ്.₹300.00Original price was: ₹300.00.₹240.00Current price is: ₹240.00.L.P. – U.P. Quiz
ആറ്റം മുതല്‍ ഗ്രഹം വരെ, കൊടുമുടി മുതല്‍ സമുദ്രഗര്‍ത്തം വരെ, ശ്രീബുദ്ധന്‍ മുതല്‍ ശ്രീനാരായണഗുരു വരെ, യൂറി ഗഗാറിന്‍ മുതല്‍ ബചേന്ദ്രി പാല്‍ വരെ, വിക്രം സാരാഭായ് മുതല്‍ സാലിം അലി വരെ, ഉമ്മന്‍ ചാണ്ടി മുതല്‍ നരേന്ദ്ര മോദി വരെ, പി.ടി. ഉഷ മുതല്‍ ലതാ മങ്കേഷ്‌കര്‍ വരെ…
വ്യത്യസ്തവിഷയങ്ങളെ, വ്യത്യസ്തമേഖലകളെ സ്പര്‍ശിക്കുന്ന വിജ്ഞാനനുറുങ്ങുകളുടെ ഭണ്ഡാരമാണ് ഈ പുസ്തകം. ഇതില്‍ സയന്‍സും സ്പോര്‍ട്സും പോയട്രിയും പൊളിറ്റിക്സും ഫിലോസഫിയും ഫിലിമും ഒക്കെ അറിവിന്റെ കൗതുകകരമായ പാറ്റേണുകള്‍ തീര്‍ക്കുന്നു. എല്‍.പി., യു.പി. ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഭാവിയിലെ മത്സരപരീക്ഷകളിലേക്കുള്ള ആദ്യചുവടുകൂടിയാകും ഈ പ്രശ്നോത്തരി.₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Therapeutic storytelling
Therapeutic Storytelling:100 Stories for Turbulent Times invites you on a transformative journey into the healing realm of narratives. Across cultures and generations, these carefully curated tales serve as powerful agents of solace and resilience, offering a timeless balm for the challenges of today. Immerse yourself in her captivating narratives, where each tale reflects the profound connection between the human experience and the art of storytelling.
Dr PJ Kochuthresia, an accomplished educator, seamlessly integrates her expertise as a Consultant Psychologist, Performance Coach, and Psychotherapist, specializing in EMDR and Behaviour Modification. An acclaimed author of multiple books, she uniquely combines psychology and storytelling, offering transformative insights that enrich the craft.
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00.















