-
-
-
-
-
-
-
SWETHANTHRA INDYA – VIMOCHANATHINTE VITHU
“സ്വതന്ത്ര ഇന്ത്യ : വിമോചനത്തിന്റെ വിത്ത് ”
ഇന്ത്യയിലെയും ലോകത്തെയും സമകാലിക വിഷയങ്ങളെ തന്മയത്വത്തോടെ സത്യസന്ധമായി അവതരിപ്പിക്കുന്ന ബഹു. ജോൺസൺ തേക്കടയിൽ അച്ചന്റെ “സ്വതന്ത്ര ഇന്ത്യ : വിമോചനത്തിന്റെ വിത്ത്” എന്ന പുസ്തകം, മഹത്തായ ഇന്ത്യാ ഭൂഖണ്ഡത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിന്, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ പരിഷ്കരണം, മാനവികത, പ്രിന്റിങ്ങ് സാങ്കേതിക വിദ്യ, ഭാഷാ പരിഷ്കരണം തുടങ്ങി വിവിധ ഭൗതിക അധ്യാത്മീക മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച, ഇന്ത്യയിലെ മിഷനറിമാരുടെ തമസ്കരിക്കപ്പെടുന്ന ജീവിത കഥകളും മഹത്തായ സംഭാവനകളും വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതാണ്.-മാർ ഔഗിൻ കുര്യാക്കോസ്, മെത്രാപ്പൊലീത്ത.
ഇന്ത്യയുടെ വിമോചന ചരിത്രത്തെ വ്യത്യസ്തമായ കാഴ്ചപ്പാടിൽ നോക്കിക്കാണുവാൻ ശ്രമിക്കുമ്പോൾ നിരവധി ചോദ്യങ്ങൾ ഉയർന്നു വരും. ചരിത്ര രചനയിലെ സാമ്പ്രദായിക രീതികൾ അവഗണിച്ചു കൊണ്ടാവുമ്പോൾ വിമർശകരുടെ നിര വർദ്ധിക്കുകയും ചെയ്യും. എങ്കിലും ചരിത്രകാരൻ തന്റെ മുന്നിൽ നിരന്നിരിക്കുന്ന തെളിവു സാമഗ്രികളുടെ പിൻബലത്തിൽ ശരിയായ ചരിത്രം സധൈര്യം രേഖീയമാക്കുമ്പോൾ അത് സ്വർഗ്ഗീയമായ ഒരു സുഖാനുഭൂതിയല്ല പ്രദാനം ചെയ്യുന്നത് മറിച്ച് സാമൂഹികമായ ഒരു കർത്തവ്യ നിർവഹണമായി തീരും…
-ഡോ. വള്ളിക്കാവ് മോഹൻദാസ്.
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00. -
SACHETHANAM NAMMUDE BHARANAGHADANA: ORU SAMKSHIPTHA AAMUKHAVUM VYAKYANAVUM
ഇന്ന് വലിയ ചർച്ചാവിഷയമായിരിക്കുമ്പോഴും ഇത്രയേറെ പ്രാധാന്യവും മൂല്യവുമുള്ള ‘ഭരണഘടന’ നേരിടുന്ന വിവാദങ്ങളെയും വെല്ലുവിളികളെയുംകുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. ഭരണഘടനയെക്കുറിച്ച് അനേകം പഠനങ്ങളും വ്യാഖ്യാനങ്ങളു മുണ്ടെണ്ടങ്കിലും വിവേകികളായ സാധാരണ വായന ക്കാർക്ക് അതിന്റെ ഉള്ളടക്കം, ചരിത്രം, അതുല്യ മായ മഹത്ത്വം എന്നിവ മനസ്സിലാക്കാൻ സഹായി ക്കുന്ന ഗ്രന്ഥങ്ങൾ വിരളമാണ്. ആ കുറവാണ് ‘സചേതനം നമ്മുടെ ഭരണഘടന’ പരിഹരിക്കുന്നത്. തന്റെ രചനകളുടെ മുഖമുദ്രകളായ സൂക്ഷ്മമായ പാണ്ഡിത്യം, യുക്തിഭദ്രമായ വാദമുഖങ്ങൾ, സുഗമമായ ഗദ്യശൈലി എന്നിവ സമന്വയിപ്പിച്ച് ലോകത്തിലെ ഏറ്റവും ദീർഘമായ ലിഖിത ഭരണഘടനയെക്കുറിച്ച് ആകർഷകമായ ഒരു ആഖ്യാനമാണ് ബെസ്റ്റ് സെല്ലിങ് എഴുത്തുകാരനും പ്രമുഖ ചിന്തകനുമായ ശശി തരൂർ വായനക്കാർക്കു സമർപ്പിക്കുന്നത്.₹199.00Original price was: ₹199.00.₹159.00Current price is: ₹159.00. -
VEERAYUGANAYAKAN VELPARI – 2 VOLUMES
ഇതിഹാസതുല്യമായൊരു നോവൽ. കേരളഭൂമിയുൾപ്പെടുന്ന പ്രാചീന തമിഴകത്തിന്റെ സംസ്കൃതിയുടെയും ചരിത്രത്തിന്റെയും അടരുകൾ തേടിയുള്ള ഒരു ബൃഹദ്സഞ്ചാരം. ചേരനും ചോളനും പാണ്ഡ്യനും യവനന്മാരുമടങ്ങുന്ന മഹാസഖ്യത്തിനെതിരേ ഒറ്റയ്ക്കു പടപൊരുതിയ വേൾപാരി എന്ന വീരനായകന്റെ ചരിതം. നാമിന്നോളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സംഘകാലത്തെ വനലോകത്തിന്റെ ഹരിതദൃശ്യങ്ങളുടെ വിവരണം. പ്രകൃതിയുടെ ശ്രേഷ്ഠസമ്പത്തുകൾ കാത്തുരക്ഷിക്കാൻ, അതേ പ്രകൃതിയെ കൂട്ടുപിടിച്ച് മഹാസമ്രാട്ടുകളെ പരാജയപ്പെടുത്തിയ വീരയുഗനായകൻ വേൾപാരിയുടെ വിസ്മയാവഹമായ ഈ കഥ മലയാളിവായനക്കാർക്കും ഒരു നവ്യാനുഭവമായിരിക്കും. കാവൽക്കോട്ടം എന്ന കൃതിയിലൂടെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ സു. വെങ്കിടേശന്റെ ഏറ്റവും മികച്ച കൃതി.₹1,499.00Original price was: ₹1,499.00.₹1,199.00Current price is: ₹1,199.00. -
SANTHOSHATHINTE SAMAVAKYANGAL
ലോകം മുഴുവൻ കൈവെള്ളയിലുണ്ടായിട്ടും, ഉള്ളിലൊരു ശൂന്യത ബാക്കിയാവുന്നുണ്ടോ? മറ്റുള്ളവർക്ക് നൽകുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും പട്ടികയിൽ എന്നെങ്കിലും സ്വന്തം പേര് ചേർക്കാൻ നിങ്ങൾ മറന്നുപോയിട്ടുണ്ടോ? നമുക്ക് നമ്മളെത്തന്നെ തിരിച്ചുപിടിക്കാനൊരു യാത്ര പോയാലോ? അശ്വതി ശ്രീകാന്ത് തന്റെ പുതിയ പുസ്തകത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് മറ്റെങ്ങോട്ടുമല്ല, നമ്മളിലേക്ക് തന്നെയാണ്. വിട്ടുകളയേണ്ട ഭാരങ്ങളെ ഇറക്കിവെക്കാനും, ഉള്ളിലെ ആ പഴയ കുസൃതിക്കുട്ടിയെ വീണ്ടും ചേർത്തുപിടിക്കാനും ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കും. ‘നോ’ പറയേണ്ടിടത്ത് ആർജ്ജവത്തോടെ അത് പറയാനും, നാളത്തേക്ക് മാറ്റിവെക്കാതെ ഇന്നിൽ ജീവിക്കാനും പഠിക്കുമ്പോൾ സന്തോഷം എന്നത് ഒരു സമവാക്യം പോലെ ലളിതമാകും. ‘എനിക്കിഷ്ടമുള്ള ഞാൻ’ ആയി മാറാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ ഈ യാത്ര ഇവിടെ തുടങ്ങുന്നു…
₹320.00Original price was: ₹320.00.₹256.00Current price is: ₹256.00. -
PANINEERCHEDIYUDE SANKADAM
സുന്ദരിയായ പനിനീർച്ചെടിയുടെ ദേഹത്തെ മുള്ളുകളുടെ രഹസ്യം എന്താണ്? മഹാവീരനായ കർണൻ കുരുക്ഷേത്രയുദ്ധത്തിൽ പരാജയപ്പെടാനുള്ള കാരണം എന്താണ്? മഹാറാണാ പ്രതാപിനെ ചേതക് എന്ന കുതിര മരണമുഖത്തുനിന്നു രക്ഷിച്ചത് എങ്ങനെയാണ്? പ്രകൃതിസംഗീതത്തിനു കാതോർത്ത, ലോകകവിയായി വളർന്ന ബാലൻ ആരാണ്? വിന്ധ്യ പർവതത്തിന്റെ അഹങ്കാരം അടക്കിയ മുനിയെ അറിയുമോ?
മുത്തശ്ശിക്കഥകളും പുരാണകഥകളും ചരിത്രകഥകളും നാടോടിക്കഥകളും ഐതിഹ്യകഥകളും ഫലിതകഥകളും ഒക്കെ കൈവഴികളായി ചേരുന്നു ഈ സാഗരത്തിൽ. കുട്ടികളിൽ ഈ നൽവാക്കുകൾ നൽവരങ്ങളായി തീരും, അവരിൽ നന്മയുടെ സൂര്യകിരണ ങ്ങളായി എന്നുമെന്നും തിളങ്ങും, അവരുടെ ഭാവനയെ ചക്രവാളസീമകൾക്കുമപ്പുറത്തേക്ക് വികസിപ്പിക്കും.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
THE TAMARIND TREE AND THE LAST BUS
A collection of heartwarming stories about love, loss, and the quiet magic of ordinary lives.
Some memories stay with us-like an old roadside tamarind tree that shelters weary travellers, or a visit to a remote hillside village where humble lives unfold, untouched by thoughts of a world beyond. They linger in the mind, like a soft, soulful melody.
In this collection, you will meet
– A grandson saying goodbye to a grandfather who no longer remembers him.
– A tamarind tree losing its glory to the march of urbanization.
– A young man piecing together his dead father’s forgotten past through a silverfish-eaten photograph.
– A tribal boy waiting for the day his father will return from beyond the hills to give him a name… and many more unforgettable characters.
These stories are steeped in nostalgia. They invite you to pause, linger a little, and walk with the author into a world where life was simple, tender – and yet, sometimes harsh.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
ANNARAKKANNANUM THANNALAYATHU
നുണഞ്ഞാലും നുണഞ്ഞാലും തീരാത്ത മധുരം പോലെ ഓർമയിൽ എന്നുമെന്നും ഊറുന്ന ആറു കുട്ടിക്കഥകളുടെ സമാഹാരം. മനസ്സിന്റെ കുഞ്ഞളുക്കിൽ മഞ്ചാടിമണികൾ പോലെ സൂക്ഷിക്കേണ്ടവ. മാന്ത്രികക്കുടുക്കയിലെ ഭൂതത്തെ മോചിപ്പിച്ച കുട്ടിമാളുവിനും, മുയൽക്കുട്ടനെ കാടുകടത്തുന്നതിനുള്ള ബുദ്ധിയുപദേശിച്ച ആമച്ചാർക്കും, ആരുടേയും സഹായത്തിനെത്തുന്ന ഇത്തിരിപ്പോന്ന അണ്ണാറക്കണ്ണനും, കോഴിയമ്മ അടയിരുന്നു വിരിയിച്ച പരുന്തിൻ കുഞ്ഞിനുമെല്ലാം കൊച്ചുകൂട്ടുകാർക്കു നല്കുവാൻ മാറ്റേറുന്ന ചില പാഠങ്ങളുണ്ട്. ഉള്ളിനുള്ളിലെ പ്ലേറ്റിൽ സ്നേഹവിരലുകൾ കൊണ്ട് എഴുതിപ്പഠിക്കേണ്ടവയാണ് ഈ പാഠങ്ങൾ.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
SREE NARAYANA GURU
ചെമ്പഴന്തി ഗ്രാമത്തിലെ ഒരു ഓലക്കുടിലിൽ ജനിച്ച നാണു എന്ന കുട്ടി “ലോകാരാധ്യനായ ഒരു മഹാൻ’ ആയി വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറുകയാണ്, സ്വഗതാഖ്യാനരൂപത്തിൽ രചിച്ച ഈ “സങ്കല്പ ആത്മകഥ’യിൽ. ഒട്ടും കരയാത്ത ശിശുവും, അയിത്തത്ത എതിർക്കുന്ന ബാലനും, അറിവിന് ആർത്തിപൂണ്ട കുമാരനും, ലൗകികബന്ധനം ചെറുക്കാൻ ദാമ്പത്യം പോലും ഉപേക്ഷിക്കുന്ന യുവാവും ഒക്കെയായി നാരായണന്റെ വ്യത്യസ്ത ആത്മച്ഛായകൾ ഈ താളുകളിൽ പതിയുന്നു. ജാതിഭേദമോ മതദ്വേഷമോ തീണ്ടാത്ത ഒരു ഗുരുവിന്റെ ആത്മസാക്ഷാത്കാരത്തിലേക്കുള്ള പാത ഇതിൽ തെളിയുന്നു. “സത്യം ധർമം ദയ കാന്തി’ പ്രഭയും കണ്ണാടിയും കെടാവിളക്കും പ്രതിഷ്ഠിച്ച ഒരു സന്ന്യാസിയുടെ ദൃഢബോധ്യങ്ങൾ ഇതിന് വെളിച്ചമേകുന്നു. ഏറെ പറയപ്പെട്ടതും എഴുതപ്പെട്ടതുമായ ഒരു മഹദ്ജീവിതം കുട്ടികൾക്കുകൂടി ഗ്രഹിക്കുംവിധം അവതരിപ്പിക്കുകയാണ് ഈ കൃതി.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
KANAVAYUM KATHAYAYUM
“ഒരു പ്രമേയം കഥാകാരൻ കാലാതിവർത്തിയാക്കി മാറ്റുന്നത് ആഖ്യാനത്തിലെ മിടുക്കുകൊണ്ടാണ്. അത് റഹ്മാന് സാധിച്ചിട്ടുണ്ട്… ചുഴിഞ്ഞുചുറ്റുന്ന വേറിട്ട ഭാഷാരീതിയാണ് ഓരോ കഥയിലും ഉള്ളത്. കഥാസന്ദർഭങ്ങൾ വായനക്കാരെ വല്ലാതെ ഉലയ്ക്കും… മിക്ക കഥകളിലും മരണം കടന്നുവരുന്നുണ്ട്. ജീവിതത്തിനും മരണത്തിനും ഇടയിലെ വേപഥുവായി കഥകൾ മാറുന്നു. അതീതജന്മങ്ങളുടെ കരച്ചിൽ തളംകെട്ടി നിൽക്കുന്ന എത്രയോ സന്ദർഭങ്ങൾ മിക്കവാറും കഥകളിലുണ്ട്… പല കഥകളിലും വ്യാഖ്യാനത്തിനു വഴങ്ങാത്ത ഒരു ദുരൂഹത ഒളിച്ചുവെക്കുന്നുണ്ട് റഹ്മാൻ.
– പി. സുരേന്ദ്രൻ
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
PADIKKANULLA KAVITHAKAL
പ്രപഞ്ചത്തോളം വലുപ്പമുള്ള ദർശനത്തിന് കുട്ടികളെ ഉടമകളാക്കുകയാണ് ഈ കവിതകൾ. ‘ലോകം മുഴുവൻ ഒരു വീടായി’ തീരുന്ന മാനവികതയിലേക്കും, “മഴവില്ലൂഞ്ഞാലിലാടി പുഴയുടെ പാട്ടുകൾ കേൾക്കുന്ന’ പ്രകൃതിസ്നേഹത്തിലേക്കുമുള്ള അവരുടെ ചെറുചുവടുകളാണ് ഇതിലെ ഈരടികൾ. അക്ഷരം എന്ന അക്ഷയസൂര്യനെ ഉള്ളിൽ ഉദിപ്പിക്കുന്ന, ‘ഓർത്തോർത്തു വിസ്മയം കൊണ്ടീടുവാൻ’ പര്യാപ്തമായ രചനകൾ. ‘ഉള്ളു കിളച്ചു കിളച്ചു പോയുള്ളിലെ രത്നങ്ങളൊക്കെയെടുത്തിടാൻ’ ഉണ്ണികൾക്കു പ്രചോദനമേകും ഇത്.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
SOLOMONTE SOPHIA
ഒരു നടുപ്പാതിരയിലെ കോടമഞ്ഞിലൂടെ നീങ്ങിയ, സോളമനും സോഫിയയും സഞ്ചരിച്ച ടാങ്കർലോറിയായിരുന്നു ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളു’ടെ എൻഡ് ഷോട്ട്. പത്മരാജൻ സുധാകരൻ അഭ്രചഷകത്തിൽ പകർന്ന ആ വീഞ്ഞിന് കാലംചെല്ലുന്തോറും മധുരവും സുഗന്ധവും ഏറുകയാണ്. ഇവർ സ്യഷ്ടിച്ച ജോഡികൾക്കായി ‘സോളമൻസ് ഗ്രേപ് വൈൻ യാർഡി’ന്റെ കവാടം മലർക്കെ തുറക്കുകയാണ് ഈ നോവൽ അനുബന്ധം. സോളമന്റെയും സോഫിയയുടെയും പ്രണയത്തിന്റെ വിളവെടുപ്പുകാലത്തിന് ഇതിലെ മുന്തിരിത്തലപ്പുകൾ സാക്ഷികളാകുന്നു.
പത്മരാജന്റെ “നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന സിനിമയുടെ സീക്വലായിത്തീരുന്ന രചന.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
SHATHRU
ജീവന്റെ പുസ്തകത്തിൽ അനശ്വരതയുടെ ഒരു താൾ എങ്കിലും എഴുതിച്ചേർക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഷൗക്കത്തിന്റെ കഥാപാത്രങ്ങൾ. ഗൂഢവും വിചിത്രവുമായ സ്വന്തം ആയുർരേഖകൾ ഡീകോഡ് ചെയ്യുവാനാണ് ഇവരുടെ ശ്രമം. അന്ത്യവിധിനാൾ കാക്കുന്ന ഭൂമിയിലേക്കും, ദുരിതങ്ങൾ നിറച്ച ഉന്തുവണ്ടി വലിച്ച് നിരത്തിൽ അരഞ്ഞരഞ്ഞുതീരുന്ന നഗരജീവിയിലേക്കും, മരണക്കിണറിൽ വെപ്രാളപ്പെടുന്ന നാൽക്കാലിശത്രുവിലേക്കും, കുന്നു പിളർക്കുന്ന “വലിയ പെരുച്ചാഴികളുടെ ഒച്ച നടുക്കുന്ന വനവാസിയിലേക്കും എല്ലാം ഈ എഴുത്തുകാരൻ സഹാനുഭൂതിയുടെ വിരൽത്തുമ്പ് നീട്ടുന്നു. എല്ലാം ക്ഷയിച്ചില്ലാതാകുംമുമ്പ്, “നോക്കൂ, ഇതാ ഞങ്ങൾ ഇവിടെ ഉണ്ട്” എന്ന് ഇവരിൽ ചിലർ നിവർന്നുനിന്ന് ഊറ്റത്തോടെ വിളിച്ചുപറയുന്നു. വായനക്കാരുടെ കാതുകളിൽ സൂചിക്കുത്തുകൾ വീഴ്ത്താൻ പര്യാപ്തമാണ് ഇതിലെ മനുഷ്യരുടെയും തിര്യക്കുകളുടെയും ദീനരോദനം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
ENTE PRANAYATHINTE RAJAKUMARIKKU
പ്രണയം എന്നും പരിശുദ്ധിയോടെ വാഴ്ത്തപ്പെടുന്ന ഒരു മഹത്തായ അനുഭൂതിയാണ്. രണ്ടിൽ ഒരാളുടെ ഭ്രാന്ത് നിലയ്ക്കുമ്പോഴാണ് പ്രണയം മരിക്കുന്നത്. അതുപോലൊരു ഭ്രാന്തവും പരിശുദ്ധവുമായ പ്രണയകഥ ഒരു സിനിമാറ്റിക് ശൈലിയിലൂടെ സെബഫാത്തിമ എന്ന എഴുത്തുകാരി തൻ്റെ തൂലികയിൽ വിരിഞ്ഞ ‘എൻ്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്’ എന്ന നോവലിലൂടെ പറയുകയാണ്.
തൻ്റെ വേദന നിറഞ്ഞ സാഹചര്യത്തിലും പഠനം എന്ന ആഗ്രഹവുമായി ഡൽഹിയിലേക്ക് പുറപ്പെടുന്ന ഷാരിക് എന്ന ഇരുപതുകാരൻ്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ പ്രണയത്തിൻ്റെ സുഗന്ധവുമായി കടന്നുവന്ന ബൽക്കിസ് അമാൽ എന്ന മാലാഖയെ തേടിയുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിൻ്റെയും കണ്ണുനീരിൻ്റെയും പ്രണയ യാത്രയാണ് ‘എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്’ എന്ന നോവലിൻ്റെ ഇതിവൃത്തം.₹299.00Original price was: ₹299.00.₹239.00Current price is: ₹239.00. -
THENMOZHIKATHAKAL
കുട്ടികൾ കഥകൾ കേട്ടും വായിച്ചും വളരണം. അങ്ങനെയാണ് അവർ ലോകം മനസ്സിലാക്കുന്നത്. മൂല്യങ്ങൾ സ്വായത്തമാക്കുന്നത്. കഥകൾ കുട്ടികളെ വ്യത്യസ്തമായ കഥാപാത്രങ്ങളുള്ള മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. അവരുടെ ഭാവനയെ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല ഓർമശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ബഹുമുഖ പ്രതിഭയിലേക്കുള്ള കുട്ടികളുടെ വളർച്ചയുടെ പടവുകളാണ് ഇതിലെ ഓരോ കഥയും.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Devatheertham
ദാരിദ്ര്യത്തോടുള്ള പോരാട്ടമായിരുന്നു ബാല്യംമുതൽ ഗംഗാധരന്റെ ജീവിതം. എങ്ങനേയും പണമുണ്ടാക്കുക, സമൂഹത്തിൽ നിലയും വിലയുമുള്ളവനാകുക എന്ന ലക്ഷ്യമായിരുന്നു. മുന്നോട്ടുള്ള യാത്രയിൽ അയാളുടെ ഇന്ധനം. എന്നാൽ, അറിഞ്ഞോ അറിയാതെയോ, ഗംഗാധരൻ ചിലതെല്ലാം മറന്നുപോയി – കുടുംബത്തോടുള്ള സ്നേഹം, മകനോടുള്ള കരുതൽ. ഈ പഴുതിലൂടെ ആയിരുന്നു “കൂട്ടുകാരൻ’ എന്ന വിലാസത്തിൽ ശേഖരന്റെ കടന്നുകയറ്റം. ഗംഗാധരന്റെ കുടുംബത്തിന്റെ, സമ്പാദ്യത്തിന്റെ വേരറുക്കുന്നതിലേക്കാണ് അതു വഴിതെളിച്ചത്. ഒടുവിൽ, മരണപ്പെട്ടുവെന്നു വിശ്വസിച്ചിരുന്ന മകന്റെ തിരിച്ചുവരവ് ആ കുടുംബത്തിന്റെ വീണ്ടെടുപ്പായി മാറുന്നിടത്ത് ഈ നോവലിന്റെ ഗതി മാറുന്നു.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
JIJI
കാവ്യശരിയാണ് തന്റെ രാഷ്ട്രീയശരി എന്നു പ്രഖ്യാപിക്കുന്ന കവിതകൾ. അവസാനം മാത്രം കാണ്ടാമൃഗമാക്കപ്പെടുന്ന സാഹിത്യജനുസ്സാണ് കവിത എന്ന ബോധ്യമാണ് ഈ കവിതകളുടെ കരുത്ത്. നിലനില്ക്കുന്ന വ്യവസ്ഥയോട് പോരടിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന കവിതച്ചന്തയിലെ ചരക്കല്ല ഇവിടെ കവിത. കവിത വീണുപോയാൽ മറ്റെല്ലാം ഉടനടി വീണുപോകുമെന്ന ഉറച്ചവിശ്വാസമാണ് ഇതിലെ കാവ്യഭാഷ.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
SAREERAPARATHA VAMSHEEYATHA DESHEEYATHA
ശരീരം, വംശം, ദേശം എന്നിവ അധികാരവുമായി നിരന്തരം ബന്ധപ്പെടുന്ന സംജ്ഞകളാണ്. അധികാരം എല്ലായ്പ്പോഴും ഇവയെ നിർവചിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ പരിധിയിൽനിന്നു കുതറാൻ ശ്രമിക്കുകയോ നിർവചനങ്ങളെ ചോദ്യം ചെയ്യുകയോ ചെയ്യുമ്പോഴെല്ലാം അധികാരം അതിന്റെ പ്രമത്തത പ്രകടമാക്കുകയും അടിച്ചമർത്തുകയും ചെയ്യും. അത് സാദാഹരണം വ്യക്തമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം.
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00. -
AMMASATHYAM
“അനന്തുവിന്റെ ജീവിതത്തിന്റെ സരസമായ ഹാസ്യത്തിൽ പൊതിഞ്ഞ ഒരു ജേർണൽ കൂടിയാണീ കഥകൾ. അതിൽ സന്തോഷമുണ്ട്, ദുഃഖമുണ്ട്, ആശങ്കകളുണ്ട്, മണ്ടത്തരങ്ങളുണ്ട്, കൗശലമുണ്ട്. അതിലുപരി ഒരുപാട് സ്നേഹമുണ്ട്.”
അവതാരികയിൽ ആനന്ദ് മധുസൂദനൻ
നർമഭാവനയുടെ പഞ്ചാരപ്പാനിയിൽ മുക്കി അനുഭവസത്യത്തിന്റെ തെളിവെയിലിൽ ഉണക്കിയ ഒരുകൂട്ടം ഓർമകൾ. സ്കൂളും വീടും ഓഫീസും കോടതിയും തുടങ്ങി വ്യത്യസ്തങ്ങളായ ജീവിതായോധനരംഗങ്ങളിൽ – ‘കലാപമേഖല’ കളിൽ – ഈ എഴുത്തുകാരന്റെ വക്രദൃഷ്ടി പതിയുന്നു. ‘അമ്മയാണെ സത്യം’ എന്ന ആണയിടലോടെയാണ്, പലവിധ കേസുകെട്ടുകൾ തൂക്കിപ്പിടിച്ചുള്ള അനന്തഗോപന്റെ ഈ നെട്ടോട്ടം.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
THE SPACE BETWEEN FINGERS
To my mind, The Space Between Fingers evokes a memory of Ritwik Ghatak’s film Subarnarekha and on the river bank Sita singing Aaj ki anando. Sitting behind her is Abhiram and between his fingers the sand keeps slipping. In his innate svabhava, Pra-deepa, the lamp, spread joy, the bliss, our world is in search of.
-AMRIT GANGAR
₹360.00Original price was: ₹360.00.₹288.00Current price is: ₹288.00. -
Choondayum Meenukalum
ജീവിതത്തിന്റെ അസ്സൽ പകർപ്പുകൾ എന്നു വിശേഷിപ്പിക്കാവുന്ന കഥകൾ. വാർധക്യം പകരുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും ലഹരിച്ചുഴി തീർക്കുന്ന വലിയ വലിയ സങ്കടങ്ങളും ഒക്കെ മധുരവും കയ്പും പുരട്ടുന്ന രചനകൾ. കൂട്ടുകുടുംബത്തിലെ സ്വരച്ചേർച്ചയും സാമൂഹികമാധ്യമങ്ങളിലെ ശബ്ദകോലാഹലവുമെല്ലാം ഈ കഥാന്തരീക്ഷത്തിൽ പ്രതിധ്വനികളോടെ നിറയുന്നു. ശവം കുമാരനും കൊച്ചമ്മാവനും പോലെയുള്ള കഥാപാത്രങ്ങളുടെ അത്വന്തം സങ്കീർണമായ മനോവ്യാപാരങ്ങൾ വായനക്കാരെ ഒരു പ്രഹേളികയായി പിന്തുടരും.
₹260.00Original price was: ₹260.00.₹208.00Current price is: ₹208.00. -
PARAKKUMPAKSHIYE PRANAYIKKUNNAVAR
അമേരിക്കൻ പ്രവാസിയായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ നോവൽ, നല്ല പാരായണക്ഷമതയുള്ളതായി അനുഭവപ്പെട്ടു. ഒരു രാജ്യാന്തരപ്രണയത്തിന്റെ ഊഷ്മളതകൂടി അനുഭവിപ്പിക്കുന്നുണ്ട് ഈ കൃതി.- ഖദീജാ മുംതാസ്
കുടുംബജീവിതത്തെപ്പറ്റി മലയാളിയുടെ സങ്കല്പങ്ങൾ മാറ്റിവരയ്ക്കുന്നതിൽ പ്രവാസം വഹിച്ച പങ്കിനെക്കുറിച്ച് ഈ നോവൽ പ്രസക്തമായി പറയുന്നുണ്ട്. – എം.എൻ. കാരശ്ശേരി
മലയാള നോവലുകൾ പ്രമേയങ്ങളിലും ആഖ്യാനത്തിലും ഗ്ലോബലായി മാറുന്ന ഇക്കാലത്ത്, “പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ മലയാള സാഹിത്യത്തിന് അഭിമാനിക്കാവുന്ന രചനയാണ്.- ടി.ഡി. രാമകൃഷ്ണൻ
നോവലിലെ കഥാപാത്രത്തിന്റെ ‘മുതുക്കൻ’ എന്ന മുനയുള്ള വാക്ക് ഷാഫിയുടെ ഹൃദയത്തിനേല്പിച്ച ക്ഷതം ആവിഷ്കരിക്കാൻ കഥാകൃത്ത് ഗദ്യകവിതയുടെ മുത്തുമണികൾ നിരത്തുന്നു. -ഡോ. എം.വി. പിള്ള
മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ കവിതകൾക്കും കഥകൾക്കും ശേഷം നോവൽ. ഇത് വ്യത്യസ്തമായ അനുഭവത്തിലേക്ക് വായനക്കാരെ നയിക്കുന്നു. ശുഭാശംസകൾ. -ടി. മോഹൻ ബാബു
ജീവിതത്തിലെ വിവിധാനുഭവങ്ങളിൽനിന്നുണ്ടാകുന്ന മാനസികഭാവങ്ങളെ ഈ നോവലിൽ വിദഗ്ധമായി വിശകലനം ചെയ്തു ചിത്രീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ -ഡോ. സോമരാജൻ
₹480.00Original price was: ₹480.00.₹384.00Current price is: ₹384.00. -
HOMO SAPIENS
ഒരു മഹാവിസ്ഫോടനത്തിലൂടെ പ്രപഞ്ചം ഉണ്ടാകുന്നു. അതിലൊന്നിലെ സൗരയൂഥത്തിൽ ഭൂമി എന്ന ഗ്രഹവും. മൂന്നു ലക്ഷം വർഷങ്ങൾക്കു ശേഷം, നിരവധി തവണത്തെ പരാജയങ്ങൾക്കു ശേഷം ഇവിടെ ജീവന്റെ തുടിപ്പുണ്ടാകുന്നു. ആ അതിജീവനത്തിലൂടെ നിരവധി പരിണാമപരമ്പരകൾ പിന്നിട്ട് ജീവപ്രപഞ്ചം മനുഷ്യജീവിയിലെത്തുന്നു. ഹോമോസാപിയൻസ് എന്ന ആ ജീവിവർഗത്തിന്റെ വളർച്ച തലച്ചോറിന്റെ വളർച്ച കൂടിയായിരുന്നു. അതിലൂടെ മനുഷ്യസംസ്കാരങ്ങളുടെ വികാസമുണ്ടായി. ജ്ഞാനവിപ്ലവം, കാർഷികവിപ്ലവം, ശാസ്ത്രവിപ്ലവം എന്നിവയിലൂടെ മനുഷ്യൻ ഇന്നെത്തിനിൽക്കുന്ന വിശാലവും സങ്കീർണവുമായ ചരിത്രത്ത യുവാൽ നോവാ ഹരാരി തന്റെ പ്രശസ്തങ്ങളായ പുസ്തകങ്ങളിലൂടെ വരച്ചിടുന്നുണ്ട്. ആ ആശയലോകത്തെ ലളിതമായ ഭാഷയിൽ പരിചയപ്പെടുത്തുകയാണ് ഇവിടെ.
₹490.00Original price was: ₹490.00.₹392.00Current price is: ₹392.00. -
Aanayum Kuruviyum
സചിത്ര പഞ്ചതന്ത്രം കഥകൾ
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാണ് പഞ്ചതന്ത്രം. മനുഷ്യരെക്കൂടാതെ പക്ഷികളും മൃഗങ്ങളും പ്രാണികളും കഥാപാത്രങ്ങളാകുന്ന കഥകൾ മികച്ച ജീവിതപാഠമാണ് കാലങ്ങളായി പകർന്നുനൽകുന്നത്. സിംഹവും ഒട്ടകവും, അത്യാഗ്രഹിയുടെ വിധി, സിംഹത്തിനു ജീവൻ കൊടുത്ത പണ്ഡിതർ, കുളക്കോഴിയും സമുദ്രവും, സൂചിമുഖിയും കുരങ്ങനും, ആനയും കുരുവിയും, മൂന്നു മത്സ്യങ്ങൾ, ധർമബുദ്ധിയും പാപബുദ്ധിയും, കൊതിച്ചതും വിധിച്ചതും, ഇരുമ്പുതിന്നുന്ന എലി എന്നീ കഥകളാണ് രണ്ടാം ഭാഗമായ “ആനയും കുരുവിയിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും കലവറയാണ് ഓരോ കഥയും. ലാളിത്യമാർന്ന ആവിഷ്കാരവും ബഹുവർണച്ചിത്രങ്ങളും ഈ പുസ്തകത്തെ കൂടുതൽ ആകർഷകമാക്കുന്നു. നാലു ഭാഗങ്ങളായി സമാഹരിച്ച പഞ്ചതന്ത്രം കഥകളുടെ രണ്ടാം ഭാഗമാണിത്.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Neelakkurukkan
സചിത്ര പഞ്ചതന്ത്രം കഥകൾ
പഞ്ചതന്ത്രത്തിലെ ഓരോ കഥയിലും അടങ്ങിയിരിക്കുന്നത് പ്രായോഗിക അറിവിന്റെ മുത്തുകളാണ്. തലമുറകളായി കൈമാറിവരുന്ന, സഞ്ജീവകൻ, കാക്കയും പാമ്പും, ആപ്പ് ഊരിയ കുരങ്ങൻ, കൊക്കും ഞണ്ടും, സിംഹവും മുയലും, വെള്ളപ്പേനും മൂട്ടയും, നീലക്കുറുക്കൻ, ആമയും അരയന്നങ്ങളും എന്നീ കഥകളാണ് “നീലക്കുറുക്കൻ എന്ന സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലളിതമായ ഭാഷയും മനോഹരമായ ചിത്രങ്ങളും ഈ കൃതിയുടെ സവിശേഷതയാണ്. നാലു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന പഞ്ചതന്ത്രം കഥകളുടെ ആദ്യഭാഗമാണിത്.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Game of the Ghost
അതെ… ആ ശബ്ദം എനിക്കിപ്പോൾ വ്യക്തമായി കേൾക്കാം.
ഞാൻ സർവശക്തിയുമെടുത്ത് കല്ലറയുടെ മുടിക്കല്ല് തള്ളിനീക്കാൻ ശ്രമിച്ചു. പക്ഷേ… വൈകിപ്പോയി! അപ്പോഴേക്കും, കൈയിലൊരു പിക്കാസുമായി സെമിത്തേരിയുടെ
ഇരുളിൽനിന്നും ഒരു രൂപം എന്റെ കുഴിമാടത്തിന് തൊട്ടടുത്തെത്തിക്കഴിഞ്ഞിരുന്നു. ‘പ്രേതങ്ങളുടെ കൊലയാളി’ ക്കു ശേഷം വാസ് ബ്രദേഴ്സ് രചിച്ച രക്തമുറയുന്ന ഹൊറർ ത്രില്ലർ!
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00. -
Ini Orikkal
ഓരോ മനുഷ്യന്റെയും ആത്മാവിൽ ഒരു തേങ്ങലുണ്ട്. എല്ലാ മാമ്പൂവും കൊഴിയും എന്നു തന്നെയാണത്. അതുകൊണ്ട് മക്കളെ എന്നല്ല ഏതു മാമ്പൂ കണ്ടാലും മദിക്കരുത്. മാങ്ങയാവോളം കാത്താലും ഏതു മാമ്പൂവും കൊഴിയും!
ഇതാ രുചിയുള്ള വിഭവം. ഇനി വേണ്ടത് കുറച്ചു സമയവും ഭാവുകത്വമുള്ള ഹൃദയവും.
മറക്കാൻ ബുദ്ധിമുട്ടുള്ള കഥകൾ.
– സി. രാധാകൃഷ്ണൻ
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.































