Shop
Miskeenukalude Swargam
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.മരുഭുമിയുടെ ആത്മകഥ സ്വർഗനരകങ്ങളെ ഒരേ ദേശത്ത് അനുഭവിച്ചറിയുന്ന ‘മിസ്കീനുകളു ‘ടെ ആകുലജീവിതത്തെപ്പറ്റി ,മണൽ നഗരത്തിലെ തീക്കാറ്റിൽ വരണ്ടുപോകുന്ന സ്നേഹവിശ്വാസങ്ങളുടെ ഉറവുകളെപ്പറ്റി ഒരു നോവൽ .ഗൾഫ് യുദ്ധത്തെ പ്രമേയത്തോടിഴചേർക്കുക വഴി , ആ സൈനികനീക്കത്തെ സ്പർശിച്ചെഴുതിയ ആദ്യ മലയാള നോവൽ എന്ന വിശേഷണവും ഈ കൃതിക്കു സ്വന്തം .സന്തോഷ് ഏച്ചിക്കാനത്തിന്റെ അവതാരിക .
Katha Theerumbol Oru Vanambadi Parakkunnu
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.കഥയുടെ കുലപതിയായ ടി. പത്മനാഭന്‍ സംഗീതത്തിന്റെ അഭൗമവിസ്തൃതികളിലൂടെ ചിറകുവിരിച്ച് പറന്നപ്പോഴുണ്ടായ സൂക്ഷ്‌മാനുഭവങ്ങളുടെ മുദ്രകളാണ് ഈ സമാഹാരത്തില്‍. പ്രശസ്ത നിരൂപകൻ കെ.പി. അപ്പന്‍ പറയുന്നു: ”എല്ലാവിധ അവ്യവസ്ഥയേയും ആഖ്യാനസ്വരത്തിന്റെ ലാളിത്യത്താല്‍ ഒരു നിശ്ചിതഘടനയിലേക്ക് കൊണ്ടുവരുന്ന കലയാണ് പത്മനാഭന്റേത്. എല്ലാവിധ വൈരുധ്യങ്ങളേയും ഉഴുതുമറിച്ച് അവയെ പത്മനാഭന്റെ ആഖ്യാനരീതി ഒരു ലയത്തില്‍ എത്തിക്കുന്നു. പത്മനാഭന്‍ എഴുതുമ്പോള്‍ വികാരങ്ങളുടെ ആന്തരികതയില്‍ ഒരു സംഗീതം എത്തിച്ചേരുകയാണ്. എല്ലാവിധ വൈരുധ്യങ്ങളെയും അവ്യവസ്ഥകളേയും വിപരീതങ്ങളേയും സൗമ്യമായി ശാന്തമാക്കുന്ന സംഗീതമാണിത്.”
Jyothishajnanam
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ഭൂമുഖത്തെ ഓരോനിമിഷത്തിന്റെയും ഭൂതഭാവിവര്‍ത്തമാങ്ങളെ സുവിദിതമാക്കുന്ന ജ്യോതിഷത്തെക്കുറിച്ച് സമഗ്രമായി വിവരിക്കുന്ന ഗ്രന്ഥം. സാധാരണക്കാര്‍ക്കു മാത്രമല്ല, ജ്യോതിഷവിദ്യാര്‍ഥികള്‍ക്കും ജ്യോത്സ്യന്മർകും ഉപയോഗപ്രദമായ രീതിയില്‍ തയ്യാറാക്കിയിട്ടുള്ള ഈ കൈപുസ്തകം വിദ്യാഭ്യാസം, വിവാഹം, തൊഴില്‍, ആരോഗ്യം, സന്താലബ്ധി തുടങ്ങി ജീവിതത്തിന്റെ സമസ്ത പ്രയാണവഴികളിലേക്കുമുള്ള ഒരു ദിശാസൂചിയായി മാറുമെന്നുറപ്പ്.
108 Durga Kshethrangal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ദക്ഷയാഗവേളയിൽ സതീദേവിയുടെ മൃതദേഹം തോളിലേറ്റി പരമശിവൻ കുപിതനായി താണ്ഡവമാടുമ്പോൾ, മഹാവിഷ്‌ണു ചക്രായുധം പ്രയോഗിച്ച് ദേവിയുടെ ശരീരഭാഗങ്ങൾ ഓരോന്നായി ഖണ്ഡിച്ച് 108 സ്ഥാനങ്ങളിൽ നിക്ഷേപിച്ചു. അവ ഭാരതത്തിലെ ദേവീപീഠങ്ങളായി അറിയപ്പെട്ടു. പിന്നീട്, പരശുരാമൻ ആ പീഠങ്ങളിൽനിന്നും ദേവീചൈതന്യം ആവാഹിച്ചെടുത്ത് കേരളത്തിലെ 108 ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം. നാമസ്തോത്രങ്ങളിലൂടെ പ്രചാരം സിദ്ധിച്ച ആ ക്ഷേത്രങ്ങളെ കേട്ടറിവും നാട്ടറിവും പ്രയോജനപ്പെടുത്തി ലളിതമായ ഭാഷയിൽ ഈ പുസ്‌തകത്തിലൂടെ ഗ്രന്ഥകാരൻ പരിചയപ്പെടുത്തുകയാണ്.
Sreekrishnacharitham Manipravalam
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.മധുരിപുചരിതം മനോഭിരാമം
മധുരപദാകലിതം മണിപ്രവാളം
മതികമലവിലാസ ഹേതുഭൂതം
കതിപയ സർഗ്ഗമിദം കരോമികാവ്യം
സഹൃദയ ഹൃദയത്തെ ആനന്ദനൃത്തം ചെയ്യിക്കുന്ന കോമളപദങ്ങൾ നിർബന്ധിച്ചിരിക്കുന്ന ഈ ഉത്തമ ഭക്തികാവ്യത്തിന്റെ ഉള്ളടക്കം, പരബ്രഹ്മസ്വരൂപനായ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്റെ ചരിത്രവും അത്ഭുതകരമായ ലീലകളുമാണ്. വേദാന്തസമ്മതവും ഭക്തിരസപ്രധാനവുമായ ഈ കാവ്യം പാരായണം ചെയ്യുന്നവർക്ക് കർമബന്ധം നീങ്ങി മുക്തി ലഭിക്കുന്നുവെന്ന് സങ്കല്പം. ഭക്തിമാർഗത്തിൽ ചരിക്കുന്നവർക്ക് ഒഴിവാക്കാനാകാത്ത ഒരു ശ്രെഷ്ഠഗ്രന്ഥം.
Apsarashilpi
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Sahithya Quiz
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.“വെളുത്ത കടലാസൊടു കറുത്ത മഷി ചേരവേ…” മലയാളഭാഷയോടൊപ്പം വിദേശ, പ്രാദേശിക ഭാഷകളിലെ എഴുത്തിനെയും എഴുത്തുകാരെയും കുറിച്ചുള്ള നിങ്ങളുടെ ഓര്‍മകളെയും ധാരണകളെയും ഒരുപോലെ ശക്തിപ്പെടുത്തുന്ന പ്രശ്‌നോത്തരി കൃതികള്‍, രചയിതാക്കള്‍, സാഹിത്യപ്രസ്ഥാനങ്ങള്‍, തൂലികാനാമങ്ങള്‍, ഉദ്ധരണികള്‍, പുരസ്‌കാരങ്ങള്‍ ഈ ചോദ്യങ്ങള്‍ ഭാഷയെയും സാഹിത്യത്തെയും സംബന്ധിച്ചുള്ള അടിസ്ഥാനവസ്‌തുതകള്‍ കൂടിയാണ് മത്സരപരീക്ഷകള്‍ക്കും ക്വിസ് മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്നവര്‍ക്ക് ഉത്തമ കൈപ്പുസ്‌തകം
Nooru Bappujikkathakal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.നന്മയെഴുന്നൊരു മുത്തച്‌ഛനെക്കുറിച്ച്… സത്യത്തിന്റെയും അഹിംസയുടെയും മൂശയില്‍ ഒരു ദേശത്തിന്റെ ഭാവിയെ മെനഞ്ഞെടുത്ത യുഗശില്‌പിയായ ഗാന്ധിയുടെ കര്‍മവും ധര്‍മവും നൂറു കഥകളിലൂടെ കുഞ്ഞുങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന ഗ്രന്ഥം. സഹപാഠിയുടെ സ്ലേറ്റിലെ ശരിയുത്തരം നോക്കിയെഴുതാന്‍ വഴങ്ങാതിരുന്ന ബാലഌം, സത്യവാദിയായ ബാരിസ്‌റ്ററും, ദണ്ഡിയില്‍ കടല്‍ജലം തിളപ്പിച്ച് ഉപ്പുണ്ടാക്കുന്ന സത്യാഗ്രഹിയും ഒക്കെ പ്രത്യക്ഷപ്പെടുന്ന കഥകള്‍.
ASPINWALLILE LIGHTHOUSE SOOKSHIPPUKARAN
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം സ്വന്തമാക്കിയ 10 എഴുത്തുകാരുടെ കഥകൾ. കഥാലോകത്തെ ക്ലാസിക് മാതൃകകളായും, എഴുത്തുകാർക്കുള്ള ക്രിയേറ്റീവ് പാഠങ്ങളായും വാഴ്ത്തപ്പെട്ടവയാണ് ഇതിലെ മിക്ക രചനകളും. പ്രാപഞ്ചികസത്യങ്ങളുടെയും അതീതയാഥാർഥ്യങ്ങളുടെയും ലോകങ്ങളെ ഇവ ഒന്നുപോലെ ചെന്നുതൊടുന്നു. റൊമാന്റിസിസവും റിയലിസവും മോഡേണിസവും ഫാന്റസിയും ഒക്കെ ഇവിടെ കൈവഴികളായി, കാലമെന്ന വിശ്വവിശാലമായ സമുദ്രത്തിലേക്ക് ഒഴുകുന്നു.
DARBAARI DEEPIKA
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.വംശീയതയുടെ നെടുങ്കോട്ടകൾ ഉയർന്നുവരുമ്പോൾ ഒരു കവിക്ക് എന്താണ് ചെയ്യാൻ കഴിയുക? തമസ്‌കരിക്കപ്പെട്ട ചരിത്രത്തെ സ്മൃതിപഥങ്ങളിലേക്ക് പുനരാനയിക്കുക എന്നതുമാത്രമാണ് കരണീയം. പടയോട്ടങ്ങളും ശിക്ഷകളും നടപ്പിലാക്കിയ ഭരണാധികാരിയായ ബാബറെയല്ല, പൂന്തോട്ടങ്ങളെ പ്രണയിച്ച എല്ലാം ദൈവത്തിൽ സമർപ്പിച്ച കവിയും സൂഫിയുമായ ബാബറെയാണ് നമുക്ക് ഓർമയിലേക്ക് കൊണ്ടുവരേണ്ടത്. അതാണ് രാമൻ ചെയ്യുന്നത്. അതുതന്നെയാണ് ദർബാറി ദീപികയെ രാഷ്ട്രീയകവിതയാക്കുന്നത്. മാനവികതയുടെ സൗന്ദര്യത്തെ ഓർക്കാൻ പ്രേരിപ്പിക്കുകയാണ് ദർബാറി ദീപിക. മറ്റാരെയെങ്കിലും കുറ്റപ്പെടുത്താനല്ല, സ്വയം കുറ്റത്തിൽനിന്ന് പുറത്തുകടക്കാനാണ് രാമൻ ചരിത്രത്തെ വേറിട്ടവഴിയിൽ സമീപിക്കുന്നത്. ഡോ. അനിൽ കെ. എം.
Greeshmathile Mazha
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.മനുഷ്യർ മാത്രമാണ് ദുഃഖിതർ എന്ന ആപ്ത വാക്യം കഥാപാത്രങ്ങളിലൂടെ ആവിഷ്കരിക്കുന്ന ഗ്രീഷ്‌മത്തിലെ മഴ, നോവൽ രചനയുടെ പുതിയ അർത്ഥതലങ്ങളിലേക്കും ദാർശനികവ്യഥകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ആധുനികമനുഷ്യന്റെ അസ്തിത്വമന്വേഷിച്ചലയുന്ന ശൂലപാണി എന്ന കഥാപാത്രത്തിലൂടെ അനാവരണം ചെയ്യുന്ന നോവൽ, പുഞ്ചവയലുകൾ നെടുവീർപ്പിടുന്ന ഗ്രാമക്കാഴ്ചകളുടെയും അരക്ഷിതമായ ജന്മങ്ങളുടെയും ആവിഷ്കാരം,
ATHREDAM
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.“മകനെ രാജാ… നിന്നെ വല്യമ്മാമ വിളിക്ക്ണു. ഒന്നുവാ കുട്ടാ… വല്യമ്മാമെ ഒന്ന് അത്രേടം ആക്കി കൊടുക്ക്, പാവോല്ലെ വല്യമ്മാമ…”
അകത്തും പുറത്തും പച്ചപ്പു തഴച്ച മനുഷ്യരും പരിസരങ്ങളുമുള്ള ഒരു നഷ്ടകാലത്തിന്റെ
നാട്ടിടവഴികളിലൂടെ അത്രേടം വരെ പോയിവരുന്ന രണ്ടു നോവലെറ്റുകൾ. കഥയുടെ ചെറുവിരൽത്തുമ്പിൽ തൂങ്ങി പാടവും പറമ്പും പിന്നിട്ട് നമ്മൾ നമ്മിലേക്കുതന്നെ തിരിച്ചെത്തുന്ന ആർദ്രമായ ഒരു ഓർമക്കാലത്തിന്റെ ചെമ്മൺപാതകൾ.SAYANORA
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.വായിച്ചുകഴിഞ്ഞും അനുവാചകരെ ചുറ്റിവരിഞ്ഞുനില്‍ക്കുന്ന വൈകാരികനൂലുകള്‍ ഇഴചേര്‍ത്ത് അനായാസം കഥകള്‍ തുന്നുകയാണ് നജാ ഹുസൈന്‍. ഭാവാര്‍ദ്രങ്ങളായ ഒരുപിടി കഥകളുമായി, രസഭാവനകളുടെ നിറക്കൂട്ടുകളുമായി, കവിത പൂത്തുലഞ്ഞ ഇടവഴിയില്‍നിന്നും ചെറുകഥയുടെ വസന്താരാമത്തിലൂടെ നജാ ഹുസൈന്‍ നടക്കുകയാണ്. ഈ കഥകള്‍ ഓരോന്നും വായനയുടെ തിരുമുടിയില്‍ ചൂടാനുള്ള ഓരോ പൂക്കള്‍ ആണ്.
– അമല്‍IRONMAN
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.വായനക്കാരുടെ അകക്കാമ്പിനെ ഒരു ഇസ്തിരിപ്പെട്ടി കണക്കെ ചുട്ടുപൊള്ളിക്കുന്ന കഥകള്‍. കാലത്തിന്റെ തിരക്കൈകള്‍ക്ക് മായ്ക്കുവാനാകാത്ത – മായ്ക്കുവാന്‍ ആഞ്ഞുശ്രമിച്ചാലും, കൂടുതല്‍ ലിപി മിഴിവോടും വിന്യാസവടിവോടും എഴുന്നുതെഴുന്നു നില്‍ക്കുന്ന – മണലെഴുത്താണ് ഇതിലെ കഥാപാത്രങ്ങളുടേത്. ഈ എഴുത്തുകാരന്‍ ”ഒരു മനുഷ്യന്‍ മനുഷ്യനോടെന്നപോലെ” നിങ്ങളോടു സംസാരിക്കും; അതിവേഗജീവിതത്തിന്റെ പ്രായോഗികതയ്ക്ക് സ്വാഭാവികജീവിതത്തിന്റെ ദാര്‍ശനികതകൊണ്ടു ബദല്‍ തീര്‍ക്കും. നല്ല കാലം ഉറങ്ങുന്ന നാട്ടിന്‍പുറത്തിന്റെ ‘നൊസ്റ്റാള്‍ജിയ’യും, നശിച്ച കാലം ഉണരുന്ന നഗരത്തിന്റെ ‘ഡിസ്റ്റോപിയ’യും ഈ കഥത്താളുകള്‍ക്കുള്ളില്‍ നിന്നും ചോര്‍ന്നൊലിച്ച് നിങ്ങളുടെ നെഞ്ചാകെ പടരും.
KALIPPANEES
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.ദേശം എങ്ങനെ ഭാഷയാകുന്നുവെന്നും, ഭാഷയ്ക്കുള്ളില്‍ രൂപംകൊള്ളുന്ന ഭാഷ എങ്ങനെ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കാട്ടിത്തരുന്നുവെന്നും തെളിയിച്ചവരാണ് എന്‍.പിയുടെ ‘എണ്ണപ്പാട’ത്തെ മനുഷ്യര്‍. വര്‍ഷങ്ങള്‍ക്കുപിറകിലെ ആ എണ്ണപ്പാടത്തിന്, ഇന്ത്യ സ്വതന്ത്രയായതോടെ കൈവരുന്ന പുതുജീവനും നവതാളവുമാണ് ഈ ‘കളിപ്പാനീസി’ന് തിരിയും വെട്ടവുമാകുന്നത്. ഭാരതത്തിന്റെ ഒരു സൂക്ഷ്മപരിച്ഛേദം ഈ ചേരിക്കഥകളിലൂടെ ഉയിര്‍ത്തുയിര്‍ത്തുവരുന്നു; പ്രാദേശികത്തനിമയോടെ, നാട്ടുമൊഴിച്ചന്തത്തോടെ. സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കാന്‍ ഒരു നാട് സാമോദമൊരുങ്ങുന്നതിന്റെ കിസ്സയും, ഒരു അനാഥബാലികയുടെ അന്തര്‍ധാനം നാട്ടാര്‍ക്കിടയിലുണ്ടാക്കുന്ന പുകിലും, ഖല്‍ബിലൊതുങ്ങാതെ തുളുമ്പിത്തൂവിയ ഒരു ഇഷ്‌കിനെ വിജയിപ്പിച്ചെടുക്കുന്നതിന്റെ പുക്കാറുമാണ് ഈ ശരറാന്തലിലെ മൂന്നു നാളങ്ങള്‍.
Prakrithiamma
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.ഭൂമിയോടും അതിന്റെ അവകാശികളോടും അന്‍പും അലിവുമുള്ള ഒരു കുട്ടിയാണ് ഈ അഞ്ചു കഥകളിലേയും നായകന്‍. മനുഷ്യരുടെ നിഴലനക്കം കണ്ടാല്‍ ഓടിയൊളിക്കുന്ന, പറന്നകലുന്ന ജീവജാലങ്ങള്‍ അവന് ഉറ്റചങ്ങാതിമാര്‍; പൂക്കള്‍ അവനോടു പുഞ്ചിരിതൂകുമ്പോള്‍ പഴങ്ങള്‍അവനായി വിരുന്നൊരുക്കുന്നു. ഇടവഴിയിലും തൊടിയിലും തഞ്ചുന്ന, കൊഞ്ചുന്ന മൃഗങ്ങളും പക്ഷികളുമൊക്കെ ‘പാവങ്ങള്‍’ ആണെന്നതാണ് അവന്റെ അനുഭവപാഠം. പ്രകൃതിയുടെ ആ അരുമസന്താനം തന്റെ കാഴ്ചകളിലേക്കും കാഴ്ചപ്പാടുകളിലേക്കും നിങ്ങളേയും കൂടെക്കൂട്ടുകയാണ് – അമ്മയുടെ മടിത്തട്ടിലേ ക്കെന്നപോലെ.















