-
ORU ANTHIKKATTUKARANTE LOKANGAL
മലയാളികളുടെ പ്രിയ സിനിമാസംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെയും ജീവിതത്തിലൂടെയുമുള്ള സൂക്ഷ്മസഞ്ചാരമാണ് ഈ പുസ്തകം. ഒരു വായനക്കാരനും എഴുത്തുകാരനും സിനിമാക്കാരനുമായി അന്തിക്കാട് എന്ന ഗ്രാമം രൂപപ്പെടുത്തിയെടുത്ത ഒരു പ്രതിഭയുടെ ഓരോ സൃഷ്ടിയിലും ആ ഗ്രാമത്തിന്റെ ലാളിത്യവും ഉള്ളുറപ്പും നന്മയുമെല്ലാം അനശ്വരമുദ്രകളായി മാറിയതെങ്ങനെയെന്ന് ഈ ജീവചരിത്രം പറയുന്നു. ആനന്ദവും ദുഃഖവും പ്രണയവും ആത്മസംഘര്‍ഷങ്ങളും നിരവധി സന്ദിഗ്ദ്ധഘട്ടങ്ങളും നിറഞ്ഞ ജീവിതത്തിന്റെ നേരനുഭവത്തോടൊപ്പം സിനിമാപ്പകിട്ടുകളുടെ സ്വപ്‌നലോകത്ത് അപൂര്‍വ്വമായി കാണുന്ന ഒരു യഥാര്‍ത്ഥ മനുഷ്യനെ അടുത്തറിയാന്‍ സഹായിക്കുന്ന സൃഷ്ടി. സത്യന്‍ അന്തിക്കാട് രചന നിര്‍വ്വഹിച്ചവയില്‍നിന്നും തിരഞ്ഞെടുത്ത 25 ഗാനങ്ങളും.
₹380.00Original price was: ₹380.00.₹304.00Current price is: ₹304.00. -
Thirikeyodunna Theevandikal
ദൈവം മൂകനും ബധിരനുമോ എന്നു സംശയിപ്പിക്കുന്ന നമ്മുടെ കാലത്തെയോര്‍ത്തു വേവുന്ന, അരുതായ്മകള്‍ വെള്ളംതൊടാതെ വിഴുങ്ങുന്ന നമ്മുടെ സമൂഹത്തെയോര്‍ത്തു നോവുന്ന ഈ താളുകളില്‍ വായനക്കാര്‍ക്കു രുചിക്കാനാകുക രൂക്ഷവിമര്‍ശനത്തിന്റെ കാഞ്ഞിരക്കയ്പാണ്. ജനങ്ങള്‍ക്കുമേല്‍ വീഴുന്ന ഓരോ പ്രഹരവും അവര്‍ വടികളാക്കുമെന്ന് ഇത് അധികാരമുഷ്‌കുകള്‍ക്ക് താക്കീതുനല്‍കുന്നു. അന്യായങ്ങളുടെ കരിമ്പട്ടികയില്‍ ‘ദൈവത്തിന്റെ സ്വന്തം നാട്’ പതിച്ച നിരവധിയായ കൈയൊപ്പുകള്‍ക്ക് ഇത് നമ്മെ സാക്ഷിയാക്കുന്നു; ‘സാക്ഷരകേരള’ത്തിന്റെ നെഞ്ചില്‍ പുകയുന്ന അനവധിയായ നെരിപ്പോടുകളുടെ ചൂട് നമുക്ക് അനുഭവവേദ്യമാക്കുന്നു. മതവും മാധ്യമവും മദ്യവും മാംഗല്യവുമൊക്കെ ഇവിടെ നീതിയുക്തമായ വിധിപ്രസ്താവം കാക്കുന്നു. ”ജീവനനിഷേധികളായ പ്രവൃത്തികളോടുള്ള അമര്‍ഷത്തിന്റെ ചുരുക്കെഴുത്തുകള്‍” എന്നാണ് ഈ പുസ്തകത്തിന് എഴുത്തുകാരന്‍ നല്‍കുന്ന വിശേഷണം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Ibsente 2 Nadakangal
നാടകവേദിയില്‍ പരിവര്‍ത്തനത്തിന്റെ പുതുവഴി തുറന്ന നോര്‍വീജിയന്‍ പ്രതിഭയുടെ രണ്ടു രചനകളാണ് ഈ പുസ്തകത്തില്‍. ഗാര്‍ഹികസംഘര്‍ഷങ്ങള്‍ പശ്ചാത്തലമാക്കുന്ന ‘ലിറ്റില്‍ അയോള്‍ഫി’ല്‍ വ്രണിതമായ മനുഷ്യമനസ്സാക്ഷിയെ നാടകകൃത്ത് സ്‌റ്റേജില്‍ നഗ്‌നമാക്കിനിര്‍ത്തുന്നു. ‘പിയര്‍ ജിന്റ്’ ഒരു സ്‌കാന്‍ഡിനേവിയന്‍ നാടോടിക്കഥാപാത്രത്തെയാണ് കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നത്. മുത്തശ്ശിക്കഥകളില്‍ അഭിരമിക്കുന്ന, സാങ്കല്പിക ലോകത്തു ജീവിക്കുന്ന നായകന്റെ അവിവേകങ്ങളിലേക്കും മതിഭ്രമങ്ങളിലേക്കും അനുവാചകനെ ഈ കാവ്യനാടകം യാത്രയാക്കുന്നു.
₹330.00Original price was: ₹330.00.₹264.00Current price is: ₹264.00. -
Ibsente Nadakangal
കലയിലും സാഹിത്യത്തിലും നാടകവേദിയിലുമെല്ലാം പ്രസ്ഥാനവിശേഷങ്ങള്‍ ഉദിച്ചസ്തമിച്ചിട്ടും ഒരു നൂറ്റാണ്ടിനുശേഷം ഇന്നും ഒരേകാന്തനക്ഷത്രമായി പ്രകാശിക്കുന്ന മഹാപ്രതിഭയാണ് ഇബ്‌സന്‍. ആദ്യമായാണ് അദ്ദേഹത്തിന്റെ നാടകങ്ങളുടെ സമാഹാരങ്ങള്‍ മലയാളത്തിലുണ്ടാവുന്നത്. നാലു വോള്യങ്ങളിലായി പതിനാറു നാടകങ്ങളുടെ വിവര്‍ത്തനങ്ങളിലൂടെ ഇബ്‌സന്റെ രചനകളെ മലയാളവായനക്കാര്‍ക്ക് പ്രാപ്യമാക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുത്ത പി.ജെ. തോമസിനോടും പ്രസാധനഗൃഹത്തോടും മലയാളം കടപ്പെട്ടിരിക്കുന്നു.നാടകാസ്വാദകര്‍ക്ക് എന്നതുപോലെ സാഹിത്യ-കലാവിദ്യാര്‍ഥികള്‍ക്കും അത്യന്തം ഉപകാരപ്രദമായ ഈ സര്‍ഗാത്മക വിവര്‍ത്തനം വിവര്‍ത്തനകലയിലെയും പുസ്തക പ്രസാധനചരിത്രത്തിലെയും സാര്‍ഥകമായ ഒരു സാംസ്‌കാരികദൗത്യമാണ്.
ഒ.കെ. ജോണി₹500.00Original price was: ₹500.00.₹400.00Current price is: ₹400.00. -
Sreeramakrishna Vachanamruthakathakal
വാക്കുകള്‍ക്ക് അതീതമായ ദൈവികാനുഭൂതിയെ വാക്കുകളാല്‍ വെളിപ്പെടുത്തുവാന്‍ ഒരു ശ്രേഷ്ഠഗുരു ശ്രമിച്ചതിന്റെ മായാമുദ്രകളാണ് ഈ പുസ്തകം പേറുന്നത്. ഉത്തമശിഷ്യരാണ് ഒരു ഗുരുവിന്റെ മൂലധനം എന്നു വിശ്വസിച്ച ശ്രീരാമകൃഷ്ണ പരമഹംസര്‍ ഈ കഥകളിലൂടെ ആ മാനസങ്ങളെ അചഞ്ചലവിശ്വാസത്തിന്റെയും സമ്പൂര്‍ണസമര്‍പ്പണത്തിന്റെയും വേദികകളാക്കി. അന്തരംഗമാണ് ഭഗവാന് അര്‍പ്പിക്കേï കാണിക്ക എന്ന് ഇതില്‍ ഗുരു അവരെ ഉപദേശിക്കുന്നു; പാമ്പാട്ടി പാമ്പുകളെയെന്നപോലെ കാമക്രോധലോഭാദികളെ മെരുക്കുന്നതിനുള്ള രഹസ്യമന്ത്രം അവര്‍ക്ക് ഓതിക്കൊടുക്കുന്നു; ആത്മാനന്ദത്തിലേക്കുള്ള വഴി ചൂണ്ടിക്കാണിക്കുന്നു. സ്വമതമാണ് ശരിയെന്നും ഇതരമതങ്ങള്‍ തെറ്റെന്നും വാദിക്കുന്ന ‘കൂപമണ്ഡൂക’ങ്ങളെ ഗുരു ഇവിടെ കണക്കിന് പരിഹസിക്കുന്നു; നന്മയുടെ മാത്രമല്ല, തിന്മയുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ‘സമദര്‍ശി’കളെ സര്‍വാത്മനാ പ്രശംസിക്കുന്നു. ശ്രീരാമകൃഷ്ണദേവന്‍ ശിഷ്യര്‍ക്കു ചൊല്ലിക്കൊടുത്ത കഥകളും ശ്രീരാമകൃഷ്ണ സൂക്തങ്ങളുടെ കഥാരൂപങ്ങളുമാണ് ഈ ‘വെളിച്ചത്തിന്റെ പുസ്തക’ത്തില്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Vasthusasthrathile Vishishtamaya Alavukal Kandupidikkunnavidhavum Prayogavum
ഏതു നിര്‍മിതിയുടെയും അടിസ്ഥാനമുറയ്ക്കുന്നത് അളവുകളിലൂടെയാണ്. അളവുകളുടെ സന്തുലനമാണ് ഒരു നിര്‍മിതിയുടെ ഈടും ബലവും നിര്‍ണയിക്കുക. വാസ്തുശാസ്ത്രപ്രകാരമുള്ള നിര്‍മാണപ്രക്രിയയിലും അളവുകള്‍ക്ക് പരമപ്രാധാന്യമുണ്ട്. ചുറ്റളവുകള്‍ ആധാരമാക്കി ഒരു നിര്‍മിതിയുടെ ഗുണദോഷവിചിന്തനം സാധ്യമാക്കുന്നതാണ് വാസ്തുവിലെ മാനപ്രമാണവ്യവസ്ഥ. എന്നാല്‍, ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഗണിതപ്രക്രിയകള്‍ മനസ്സിലാക്കുകയും പ്രയോഗിക്കുകയും സാധാരണക്കാര്‍ക്ക് പ്രയാസകരമാണ്. ഇതിന് ഒരു പരിഹാരമാണ് ഈ ‘അളവുകളുടെ പുസ്തകം.’ ശ്രേഷ്ഠവും ശ്രേയസ്‌കരവുമായ നിര്‍മിതികള്‍ക്കായി അവലംബിക്കേണ്ട അളവുകള്‍ തിരിച്ചറിയുന്നതിനുള്ള വാസ്തുശാസ്ത്രതത്ത്വങ്ങള്‍ ഇവിടെ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ്. ഈ അളവുകളുടെ ശാസ്ത്ര-പ്രയോഗ വിശദീകരണങ്ങള്‍ പൊതുജനങ്ങള്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ശാസ്ത്രകുതുകികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകും.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
APPAN VALARTHIYA MAKAL
കടലോളം വാത്സല്യം പകര്‍ന്ന അപ്പന് ഓര്‍മകളുടെ പേലവമായ ചുണ്ടുകള്‍കൊണ്ട് ചുംബനമേകുകയാണ് എഴുത്തുകാരി. ആത്മാഭിമാനവും നിശ്ചദാര്‍ഢ്യവും ആരോഗ്യജീവിതവും ശാസ്ത്രബോധവും
സഞ്ചാരതൃഷ്ണയുമൊക്കെ തനിക്ക് ഇഷ്ടദാനം നല്‍കിയ ഒരു പിതാവിന്റെ പോര്‍ട്രെയിറ്റ് നേര്‍ത്ത ചായക്കൂട്ടിനാല്‍ വരയ്ക്കുകയാണ്. കരുത്തിന്റെ മുന്‍പില്‍ ഒരു പെണ്ണിനെ അവളിലെ മകളെ, ഭാര്യയെ, അമ്മയെ,അമ്മായിയമ്മയെ, അമ്മൂമ്മയെ രൂപപ്പെടുത്തിയ അപ്പന്റെ കഥയാണ് ഈ പുസ്തകത്തില്‍.₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Aamchi Mumbai
നാനാദേശങ്ങള്‍, ഭാഷകള്‍, വേഷങ്ങള്‍ കുടിയിരിക്കുന്ന മുംബൈ ഈ ഭൂഗോളത്തിന്റെതന്നെ ഒരു അസ്സല്‍ പരിച്‌ഛേദമാണ്. പിരിയാന്‍വിടാത്ത കാമുകിയും മാറോടണയ്ക്കുന്ന അമ്മയുമായി വേഷമണിയുന്നവള്‍. ഈ മഹാനഗരത്തിന്റെ – മനുഷ്യസാഗരത്തിന്റെ – ചിരികളുടെയും കരച്ചിലുകളുടെയും അലര്‍ച്ചകളുടെയും ഞരക്കങ്ങളുടെയും ഓരംചേര്‍ന്നുള്ള ഒരു എഴുത്തുകാരന്റെ കാല്‍നടയാത്രയാണിത്. സബര്‍ബന്‍ ട്രെയിനും ബി.ഇ.എസ്.റ്റി. ബസും സിനിമാഹാളും വടാപാവ് സ്റ്റാളും ഫിഷ് മാര്‍ക്കറ്റും ആര്‍ട്ട് ഗ്യാലറിയും ഹെല്‍ത്ത് ക്ലിനിക്കുമൊക്കെ ഇതില്‍ ‘ഹോട്ട് സ്‌പോട്ടു’കളാകുന്നു. ഒരു ‘കട്ടിങ്’ചായയുടെ ഉന്മേഷം പകരുന്ന ഈ കുറിപ്പുകള്‍ ചിലപ്പോള്‍ ‘ദേശിദാരു’പോലെ അകംപൊള്ളിക്കുകയും ചെയ്യുന്നു.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Sakthi Sita
‘A collection of narrative and lyrical poems that reflect the poet’s diverse moods and her relationship with herself, others, and nature… This is a tribute to the creative power of the whole world of women rising like a tide around us today.’
– K. Satchidanandan₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Nayobi
ഒരു രവിവര്‍മ ചിത്രംപോലെ വശ്യമനോഹരിയായവള്‍; ഏതൊരു മനസ്സിലും കവിത നുരപ്പിക്കുന്നവള്‍, ഈ ഭൂമുഖത്ത് ആരും കേള്‍ക്കാത്തൊരു പ്രണയഗാനം മൂളിയവള്‍… കാലം ദയാരഹിതം മായ്ച്ചുകളഞ്ഞ അവളെ ക്കുറിച്ചുള്ള നഷ്ടസ്മൃതിയുടെ തപ്തനിശ്വാസങ്ങളാണ് ‘നയോബി’ എന്ന കഥ. നമ്മുടെ കാഴ്ചവട്ടത്തുനിന്നും മങ്ങിയും മാഞ്ഞും മറഞ്ഞും പോകുന്ന നിസ്സഹായ ജന്മങ്ങളെ തേടിച്ചെല്ലുകയും അവരെ നെഞ്ചോരം ചേര്‍ത്തണയ്ക്കുകയുമാണ് എഴുത്തുകാരനും ഇതിലെ കഥകളും. അങ്ങനെ അവര്‍ ഏറ്റുവാങ്ങിയ വേനല്‍ച്ചൂടും മഴത്തണുപ്പും മകരക്കുളിരുമൊക്കെ വായനക്കാരിലേക്കും പതിയെപ്പതിയെ സംക്രമിക്കുന്നു. സ്വപ്നലോലുപരും സ്‌നേഹാതുരരും വ്രണിതമാനസരും കലഹപ്രേമികളും സാഹസപ്രിയരും പശ്ചാത്താപവിവശരുമായി വ്യത്യസ്ത മനോനിലകളില്‍ പുലരുന്ന കഥാപാത്രങ്ങളുടെ ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയങ്ങളെ വായനക്കാര്‍ക്ക് ഇതില്‍ തൊട്ടറിയാം. ‘കഥയല്ല യഥാര്‍ഥ ജീവിതം തന്നെയാണ് ഇവിടെ വരച്ചുവച്ചിരിക്കുന്നത്.’ എന്ന് ആ കാല്‍ച്ചുവടുകള്‍ പിന്തുടരുന്നവര്‍ക്ക് തിരിച്ചറിയാം.
₹100.00Original price was: ₹100.00.₹75.00Current price is: ₹75.00. -
CUNNING FOX AND THE LIKE FOR TINY TOTS
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Ottathirathokk
രഹസ്യങ്ങള്‍ കാഞ്ചിവലിക്കുന്ന ഒരു ഇരട്ടക്കുഴല്‍തോക്കിന്റെയും, നിഗൂഢതകളുടെ നേര്‍ക്കു പായുന്ന അതിലെ ഒറ്റത്തിരയുടെയും കഥയാണിത്. പിടിതരാത്ത മനസ്സുകളെ വരുതിയിലാക്കുന്ന ഒരു ഡോക്ടര്‍, പകയുടെയും പ്രതികാരത്തിന്റെയും ചോര മണക്കുന്ന ലോകത്തിലേക്കു നടത്തുന്ന യാത്രയുടെയും അതില്‍ മറനീക്കി പുറത്തുവരുന്ന അവിശ്വസനീയയാഥാര്‍ഥ്യങ്ങളുടെയും കഥ. പൈശാചികഭാവവും അതീന്ദ്രിയശക്തിയും ഈ മര്‍ഡര്‍ മിസ്റ്ററിയില്‍ ബലാബലം പ്രതിബന്ധം തീര്‍ക്കുന്നു. ബ്ലാക്ക് മാജിക്കും വൈദ്യശാസ്ത്രവും ഇവിടെ മുഖാമുഖം എതിരിടുന്നു. പകലിന്റെയും രാത്രിയുടെയും നിയമങ്ങള്‍ വ്യത്യസ്തമാണെന്ന തിരിച്ചറിവാണ്, പഴയ ചില കണക്കുകള്‍ക്കുള്ള തീര്‍പ്പുകല്‍പ്പിക്കല്‍ ചിലപ്പോള്‍ കണിശവും ക്രൂരവുമാകുമെന്ന വെളിപാടാണ് ഈ ക്രൈം നോവലിന്റെ ബാക്കിപത്രം.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Thathammayum Poochammayum
ഉല്ലാസത്തിന്റെ കൊമ്പും കുഴലും മുഴക്കി ഉത്സാഹത്തിന്റെ പൊടിപൂരത്തിലേക്ക് കൊച്ചുകൂട്ടുകാരെ ആനയിക്കുകയാണ് ഈ കവിതകള്‍. നന്മയും ഒരുമയും ഇവിടെ താളംപിടിക്കുവാനെത്തുന്നു. മണ്ണും വിണ്ണും നിറയുന്ന ഈ പാട്ടുകള്‍, ചുവടുകള്‍ പിഴയ്ക്കാതെ, പ്രകൃതിയെയും അമ്മയെയും ഗുരുക്കന്മാരെയും മറക്കാതെ, ലക്ഷ്യത്തിലേക്കു മുന്നേറുവാന്‍ ബാലകര്‍ക്കു കൂട്ടാകും. അറിവിന്റെ തിരികള്‍ അവരുടെ ഹൃദയത്തില്‍ കൊളുത്തും; മായാത്ത പുഞ്ചിരികള്‍ അവരുടെ ചുണ്ടില്‍ വിരിയിക്കും.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Nayanmoni
ഉള്‍ഫ തീവ്രവാദികളുടെ വെടിയേറ്റുമരിച്ച അച്ഛനു പകരക്കാരനായി ആസാമിലെ ടീ പ്ലാന്റേഷന്‍ മാനേജരായെത്തിയ അജയ്. ‘കണ്ണിലെ കൃഷ്ണമണി’ എന്ന് തദ്ദേശഭാഷയില്‍ നാമാര്‍ഥമുള്ള നയന്‍മൊനിയെ അവിടെവെച്ചാണ് അവന്‍ പരിചയപ്പെടുന്നത്. കേട്ടറിഞ്ഞ കഥകള്‍കൊണ്ടൊന്നും പൂരിപ്പിക്കാന്‍കഴിയാത്ത കടങ്കഥയായിരുന്നു, കണ്ടറിഞ്ഞ ആ ‘അപ്‌സരസുന്ദരി.’ തീവ്രവാദിയാക്രമണത്തില്‍ അമ്മയും വീടും നഷ്ടപ്പെട്ടവള്‍, അധ്യാപിക, കവയിത്രി, ചിത്രകാരി – ഈ അടരുകളുടെയൊക്കെ ഉള്ളിലെ യഥാര്‍ഥ നയന്‍മൊനിയെ അവന്‍ തേടിക്കൊണ്ടിരുന്നു; അവളിലൂടെ സ്വന്തം പിതാവിന്റെ കൊലപാതകരഹസ്യവും.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Chuzhi
കല്യാണം കെട്ടിവരിഞ്ഞിട്ട, അഭിലാഷങ്ങളും അവകാശങ്ങളും ആകാശകുസുമങ്ങളായി മാറിയ ഒരു പെണ്ണിന്റെ കരച്ചിലും കലമ്പലുമാണ് ഈ പുസ്തകം. ‘ആകെ കലങ്ങിമറിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന’ ഒരു ദാമ്പത്യത്തിന്റെ കഥ. കൂട്ടിച്ചേര്‍ത്തുവച്ചവരും തനിയെ ചേര്‍ന്നവരും ഇവിടെ ‘വിവാഹ ഉടമ്പടി’യുടെ സാധുത സംവാദവിഷയമാക്കുന്നു. ആണ്‍-പെണ്‍ പ്രണയത്തിലും രതിയിലും സമൂഹത്തിനെന്തു കാര്യം എന്നു ചോദിച്ച് അവര്‍ ആ ‘കല്യാണക്കരാര്‍’ കീറി കാറ്റില്‍ പറത്തുന്നു. ഇങ്ങിനി തെളിയാത്തവിധം അവര്‍ കുടുംബത്തിന്റെയും മതത്തിന്റെയും ലക്ഷ്മണരേഖകള്‍ മായ്ച്ചുകളയുന്നു. ഗാര്‍ഹികപീഡനത്തിനും വൈവാഹികബലാത്സംഗത്തിനും ഇരപ്പെടുന്ന വിധേയകള്‍ക്കും ചഞ്ചലചിത്തകള്‍ക്കും ഒരു പാഠമാണിത് – നിവര്‍ന്നുനില്പിന്റെ, പോരാട്ടത്തിന്റെ പാഠം.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
Chempakamanamulla Kattu
നനുത്ത സുഗന്ധവും കുളിരുമായി ഒരു ചെമ്പകമൊട്ട് ആത്മാവിലെ രഹസ്യോദ്യാനത്തില്‍ ഇതള്‍ വിടര്‍ത്തുന്നതിന്റെ സുഖാനുഭൂതിയാണ് ഈ നോവലിലൂടെ അറിയുവാനാകുക. ‘പ്രണയം മനസ്സിന്റെ ലോക്കറില്‍വച്ച് പൂട്ടാനുള്ളതല്ല’ എന്ന പ്രമാണത്തില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്കും, പ്രേമസാക്ഷാത്കാരത്തിനായി സര്‍വവും ത്യജിക്കാന്‍ പ്രതിജ്ഞയെടുത്തവര്‍ക്കുമാണ് എഴുത്തുകാരന്‍ ഈ സ്‌നേഹവിരുന്നിലേക്കുള്ള ക്ഷണപത്രം നീട്ടുന്നത്. രണ്ടു തലമുറകള്‍ ഈ താളുകള്‍ക്കുള്ളിലിരുന്ന് അനുരാഗഗാനം മൂളുന്നു; ‘ഞാന്‍ നിന്റെ കൂടെയുണ്ട്…എപ്പോഴും… എല്ലായ്‌പോഴും…’ എന്ന മധുരമൊഴികള്‍
ഉള്ളിന്റെ ഉള്ളിലായി ഏറ്റുവാങ്ങുന്നു.₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.















