-
KARINKALICHATHAN
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.സർവചരാചരങ്ങളും ദൈവങ്ങളും തമ്മാമ്മിൽ മിണ്ടുകയും പറയുകയും സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന കീഴാളലോകത്തിന്റെ കഥ പറയുകയാണിവിടെ. നമ്പോലനും മുഹാമിയും ചിത്തനും ചെമ്മരത്തിയും മാരിപ്പെങ്ങളും ഉറുവാടനും സുന്ദരിയും അപ്പുണ്ണിയും കോരപ്പുണ്ണിയും ഇട്ടപ്പനും നെട്ടപ്പനും പർജീത്തും സ്രീരാമച്ചനും ഗീതമ്പട്ട്യാരും കണിയാനും പ്രഭാകരച്ചനും രൈരുച്ചനും കരിങ്കാളിയും മൂക്കാഞ്ചാത്തനും മാടനും മറുതയും മലവായിയും മുത്തപ്പനും കണ്ണൻമീനുകളും പുളാനുകളും ചീളക്കടുക്കളും ആമകളും നായ്ക്കളും തെങ്ങുകളും പൂക്കൈതകളും കാറ്റും തോടും നക്ഷത്രങ്ങളും തമ്മിലുള്ള പായാരങ്ങളിലൂടെ പടർന്നേറുന്ന നോവൽ.
-
BHARATHIYA PARAMBARYA CHIKILSAKALUDE SAIDHANDHIKA ADITHARA
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ശാസ്ത്രസിദ്ധാന്തങ്ങളുടെ താക്കോല്‍ കൊണ്ട് പാരമ്പര്യചികിത്സയുടെ താഴ് തുറക്കുന്ന പഠനഗ്രന്ഥം. ആയുര്‍വേദവും സിദ്ധയും അക്യുപങ്ചറും പോലെയുള്ള ആരോഗ്യരക്ഷാപദ്ധതികള്‍ രോഗനിര്‍ണയത്തിലും രോഗീപരിചരണത്തിലും പുലര്‍ത്തുന്ന സാമ്യങ്ങളും അന്തരങ്ങളും ഉള്‍ക്കൊണ്ട്, ഒരു ‘ഇന്റഗ്രേറ്റഡ്’ ചികിത്സാരീതിയും കാഴ്ചപ്പാടും മുന്നോട്ടു വെക്കുന്ന ശാസ്ത്ര പുസ്തകം.
-
KARIMBINKALA KOLAKKESU
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.വള്ളിക്കോടുഗ്രാമത്തിലെ കരിമ്പിൻതോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെടുന്ന ഒരു മൃതദേഹം. ക്രൈം സീനിലേക്കുള്ള പോലീസുനായയുടെ വരവ്. ആ ശ്വാനനാസിക, ദൂരെദൂരെ, റോഡുവക്കിലെ കുറ്റിക്കാട്ടിൽനിന്ന് ഗന്ധംപിടിച്ചു കണ്ടെത്തുന്ന ഒരു കുട. കുറ്റവാളികൾ ഉപേക്ഷിച്ചുവെന്നു കരുതുന്ന ഒരു കുടയ്ക്കുള്ളിൽ തുന്നിച്ചേർത്തിരിക്കുന്ന ഒരു എസ്റ്റേറ്റിൻ്റെ ചുരുക്കപ്പേര്. ദാരുണമായ ഒരു കൊലപാതകത്തിൻ്റെ അന്വേഷണം അവിടെ തുടങ്ങുകയായിരുന്നു- തീനാളങ്ങൾക്ക് പൂർണമായും നക്കിത്തീർക്കുവാനാകാതെപോയ ഒരു കുറ്റകൃത്യത്തിൻ്റെ ഉറവിടം തേടിയുള്ള യാത്രയുടെ ആരംഭം. ശവപരിശോധനയും സാഹചര്യത്തെളിവുകളും കേട്ടുകേൾവികളും ഊഹാപോഹങ്ങളും ഒക്കെയായി താളുകൾ മറിയുന്ന ഈ കേസ് ഡയറിയിൽ ഒരു ദേശത്തിൻ്റെ കഥകൂടി എഴുതപ്പെട്ടിരിക്കുന്നു.
-
Chethumbalukal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.നിരവധി അര്‍ത്ഥതലങ്ങളുള്ള ശീര്‍ഷകം പോലെ അനവധി സൂചനകള്‍ നല്‍കുന്നവയാണ് നിത്യാലക്ഷ്മിയുടെ കഥകളോരോന്നും. സത്തയിലും, വീക്ഷണകോണിലും സ്ത്രീപക്ഷത്ത് നിലകൊള്ളുന്ന കഥാകാരിയുടെ രചനാശൈലി അതിന്റെ മാരകമായ മൂര്‍ച്ചയില്‍ പ്രയോഗിക്കപ്പെടുന്നത് പുരുഷാധിപത്യത്തിന്റെ പീഢനമുറികളില്‍ (പ്രണയം, വിവാഹം, വീട്, കുടുംബം, കുഞ്ഞുങ്ങള്‍ ) കുരുങ്ങിയ സ്ത്രീകളുടെ കഥകള്‍ പറയുമ്പോഴാണ്. സ്ത്രീയെന്ന സ്വത്വത്തിന്റെ സഹനസത്യങ്ങളെ ആവിഷ്‌കരിക്കുന്നതില്‍ അനന്യമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നുവെങ്കിലും, നിത്യാലക്ഷ്മിയുടെ എഴുത്തിന്റെ സമകാലീകമാനം നിലകൊള്ളുന്നത് ഭിന്നലൈംഗികതയുടെ സങ്കീര്‍ണ്ണതയെ സധൈര്യം തുറന്നുകാട്ടുന്ന കഥകളിലാണ്.
-
Neumono’s Elemental Guardians
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Facing the impending extinction of the human race, Sio, a seasoned chief scientist, devises a daring plan to save the species. With a stroke of his beard and a determined spirit, he embarks on a global mission to collect the DNA of some of the smartest minds. From bustling cities to remote corners, Sio gathers genetic material from about 70 exceptional individuals. In his laboratory, he meticulously works on a groundbreaking project, producing a small clay-like object that encapsulates the essence of human intelligence. This unique creation represents the collective genius he aims to preserve. Sio ponders, “How can I ensure this will survive?” After many trials and errors, he stumbles upon a solution.
-
Naalam veli
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ദുഃഖങ്ങള്‍ സൃഷടിച്ച ഈശ്വരന്‍ തന്റെ ദയവായ്പിനാല്‍ കണ്ണുനീരും സൃഷടിച്ചു. ആ കണ്ണുനീരില്‍ മുങ്ങിക്കുളിച്ച് ശുദ്ധമായി, പരിശുദ്ധയായി. ആലോചിച്ചെടുത്ത ആ തീരുമാനം ദൃഢമായിരുന്നു, അപ്പോള്‍ മുതല്‍ താന്‍ മറ്റൊരു ദേവകിയായി മാറുകയായിരുന്നു.
ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്പൂതിരിസമുദായത്തില്‍ നിലനിന്നിരുന്ന ആചാരങ്ങളാണ് ഈ നോവലിലെ പ്രതിപാദ്യവിഷയം. പ്രധാന കഥാപാത്രത്തിന്റെ മനോവിചാരങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാനും കഥാതന്തു അനാവശ്യമായി വലിച്ചുനീട്ടാതെ വായനക്കാരുടെ ആകാംക്ഷ നിലനിറുത്തുവാനും നോവലിസ്റ്റ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്
-
Odiyan
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.‘ഒടിയൻ’ ഒരു കൂട്ടം പ്രിയങ്കരങ്ങളായ കഥകളുടെ സമാഹാരമാണ്. വിഷ്ണുശർമൻ്റെ പഞ്ചതന്ത്രം കഥകൾ പോലെ, ഈസോപ്പ് കഥകൾ പോലെ ഈ കഥകൾ കാലികമായ വിനോദവിസ്മയങ്ങളെയും ഉദാത്തമായ മാനുഷികഭാവങ്ങളെയും അതീവചാരുതയോടെ അവതരിപ്പിച്ചിരിക്കുന്നു. കുഞ്ഞുമനസ്സുകളിൽ ഒരു മുകിൽതുണ്ടായി ഒഴുകി നടക്കുന്ന ഈ കഥകൾ ഓർത്തിരിക്കാനും ഓർത്തുചൊല്ലാനും പാകപ്പെട്ടതുകൂടിയാണ്. – ഡോ. മുഞ്ഞിനാട് പത്മകുമാർ
-
A MAGICAL SUMMER ADVENTURE
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.‘A Magical Summer Adventure’ narrates the adventures and the excitements of a group of children during a vacation. They go through funlled experiences like exploring nature, travelling, planning and unravelling secrets. All these are woven together creating an atmosphere of mystery and enthusiasm.
-
Gift of love
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.This book presents selected folk tales of Himalaya with vibrant illustrations that make it an interesting read. The stories can be enjoyed read out as well.
-
Alice in wonderland – Illustrated fairy tale
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Gulliver’s Travels
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Gulliver’s Travels, published in 1726, is Jonathan Swift’s most famous work. It is a satire describing the journey of Gulliver to unknown and distant lands. Certainly, this abridged version of Gulliver’s Travels with multicoloured illstrations will encourage the reader to read the original work.
-
Vanessa
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.‘Vanessa’ is an innovative work of fiction… The presentation is energetic and the writing clear and fresh… The novel is littered with symbols of Malayali culture, has a good array of characters we would fondly mark… There is a philosophical air that pervades the whole atmosphere of the book which is an enriching experience…
– Justice K. Sukumaran -
Aamayum Muyalum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.മുയല്‍വംശത്തിനാകെ നാണക്കേട് വരുത്തിവച്ച ഒരു കുപ്രസിദ്ധസംഭവത്തിന്റെ പുനര്‍വിചാരണ നടക്കുകയാണ് ഈ ‘പുസ്തകദര്‍ബാറി’ല്‍. വിശ്വവിഖ്യാതമായ ആ ഓട്ടപ്പന്തയത്തില്‍, ഒരു മടിയന്‍ ചെവിയനു പിണഞ്ഞ പോക്കണംകേടിന് ശൂരസിംഹ മുയല്‍ ചക്രവര്‍ത്തി തലമുറകള്‍ക്കിപ്പുറം ശിക്ഷ വിധിച്ചിരിക്കുന്നു! ഉറക്കംതൂങ്ങിമുയലിന്റെ അനന്തരാ…രാ…നന്തരാവകാശിയെ തൂക്കിലേറ്റാനാണ് ‘എതിര്‍വായില്ലാത്ത തിരുവാ’ കല്പന ‘നയ’പരമായ ഇടപെടലിലൂടെ മഹാമന്ത്രിക്ക് ആ വിധിനടപ്പാക്കല്‍ നീട്ടിവെക്കാനാകു ന്നുണ്ടെന്നാകിലും പൊന്നുതിരുമേനിയുടെ അന്തിമപ്രസ്താവനയ്ക്കായി മുയല്‍ജനം ആധിയോടെ കാക്കുകയാണ്; എങ്കിലും എന്താകും ആ വിധിവാചകം!?
എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ എഴുത്തുകാരനില്‍നിന്നും കുരുന്നുകള്‍ക്കായി ഒരു കുസൃതിക്കഥ. -
-
Akshayapathram
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.കഥകളുടെ അക്ഷയപാത്രമാണ്, തീരാഖനിയാണ് ഭാരതം. ഈ പുസ ്തകത്തില്‍ സമാഹരിച്ചിരിക്കുന്ന കഥകള്‍, നമ്മുടെ വടക്കന്‍ സംസ്ഥാനങ്ങളിലും ബര്‍മ, ഭൂട്ടാന്‍, നേപ്പാള്‍, ടിബറ്റ് മുതലായ അയല്‍ദേശങ്ങളിലും ഇന്നും പ്രചാരത്തിലുള്ളവയാണ്. നന്മയും കാരുണ്യവും സഹജീവി സ്‌നേഹവും പോലെയുള്ള സദ്ഗുണങ്ങള്‍ കുട്ടികളില്‍ അങ്കുരിപ്പിക്കുന്ന ഈ കഥകളിലെ ഗുണപാഠങ്ങള്‍ ജീവിതയാത്രയില്‍ അവര്‍ക്ക് ദീപസ്തംഭങ്ങളാകും.
-
Muthassan Kathakal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.”രസകരമായ കഥകള്‍ പറയണമതിനാണല്ലോ മാനുഷജന്മം” എന്ന കവിവചനത്തിന് ദൃഷ്ടാന്തമാണ് ഈസോപ്പ് കഥകളും ആയിരത്തൊന്നു രാവുകളും പഞ്ചതന്ത്രം കഥകളും കഥാസരിത്സാഗരവും ജാതകകഥകളും ഹിതോപദേശകഥകളും ഒക്കെ. കുഞ്ഞുമനസ്സുകളില്‍ നന്മയുടെ വിത്തുകള്‍ പാകി, ധര്‍മബോധത്തിന്റെ വെള്ളവും വളവുമേകുന്ന ആ സാരോപദേശകഥകളുടെ നിരയിലാകും ഈ മുത്തശ്ശന്‍കഥകള്‍ക്കും സ്ഥാനം. പണ്ടുപണ്ടൊരു കാലത്തിന്റെ ഉമ്മറക്കോലായിലിരുന്ന് ഏതോ ഒരു മുത്തശ്ശന്‍ പൈതങ്ങളോടു ചൊന്ന ഈ കഥകള്‍ ആ ഇളംകണ്ണുകളില്‍ ഉള്‍ക്കാഴ്ചയുടെ തിളക്കമേകി. ലളിതമായ ചൊല്‍ഭാഷാശൈലി പിന്തുടരുന്നതും രസകരമായ സന്ദര്‍ഭങ്ങളിലൂടെ മുന്നേറുന്നതുമായ ഈ ഉണ്ണികഥകളില്‍ ഇന്നലെകളുണ്ട്, ഇന്നുണ്ട്, നാളെകളുമുണ്ട്.














