-
NJANORU PAAVAM GUITARALLE,ENTHINANU NEEYENNE KATTARA KONDU MEETTUNNATHU
₹400.00Original price was: ₹400.00.₹320.00Current price is: ₹320.00. -
KHASAKKINTE ITIHASAM
ഖസാക്കിന്റെ വഴിയെ നടന്നവരും ഖസാക്കിനാല്‍ വഴിതെറ്റിയവരും ഒന്നാകെ ഖസാക്കിന്റെ ഇതിഹാസത്തെ ഒരുത്സവമാക്കുന്നു.
₹299.00Original price was: ₹299.00.₹239.20Current price is: ₹239.20. -
Snow whitum mattu kathakalum
അത്ഭുതകഥകൾ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ലല്ലോ? കുട്ടികൾക്ക് വായിച്ചു രസിക്കുവാനും അവരെ വായിച്ചു കേൾപ്പിക്കുവാനും ഉതകുംവിധം വളരെ ലളിതമായ ശൈലിയിലാണ് ഇതിലെ കഥകളുടെ അവതരണം.
സ്നോവൈറ്റും ഏഴു കുള്ളന്മാരും, ഉറങ്ങുന്ന സുന്ദരി, തംബലീന എന്നീ മൂന്നു അത്ഭുതകഥകളുടെ ബഹുവർണചിത്രങ്ങൾ സഹിതമുള്ള ഈ സംഗൃഹീതപുനരാഖ്യാനം തീർച്ചയായും എല്ലാവരും ഇഷ്ടപ്പെടും.₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Malakhamar Chirakuveeshumbol
”ബാലകൃഷ്ണന്റെ കൈയില്‍ ഒരു മാന്ത്രികദര്‍പ്പണമുണ്ട്.” കെ.പി. അപ്പന്
അത്ഭുതങ്ങളുടെ കാലം അവസാനിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങള്‍ – കറുത്തിരുണ്ട മേഘങ്ങളില്‍ ചിറകുവിരുത്തുന്ന മാലാഖമാര്‍. ഭൂമിയിലെ ജീവിതം ഇവര്‍ക്ക് ഒരു ജ്വരബാധിതന്റെ കിനാവുപോലെ വിഹ്വലം; ആയുസ്സിന്റെ വഴികള്‍ ഇവര്‍ക്ക് കനത്ത മൂടല്‍മഞ്ഞിലെന്നപോലെ അസ്പഷ്ടം. വിറയാര്‍ന്ന ഉടലോടെ, ഇടറുന്ന ചുവടുകളോടെ, പരിക്ഷീണശബ്ദത്തില്‍ ഇവര്‍ ചോദിക്കുന്നു: ”ഞാന്‍ നിന്നെ വേദനിപ്പിച്ചുവോ?”
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
-
-
BIBLE KATHAKAL : DAVIDHUM GOLIYATHUM MATTU KATHAKALUM
Stories based on Bible Old Testament.
₹399.00Original price was: ₹399.00.₹319.20Current price is: ₹319.20. -
Pulkkoottilekk
കുഞ്ഞുങ്ങളെ പോലെയാകുവാൻ പറഞ്ഞവൻ കുഞ്ഞായി പിറന്നതിന്റെ ഓർമ്മ… മേരിയോടും ജോസഫിനോടുമൊപ്പം 25 ദിനങ്ങൾ നീളുന്ന യാത്ര… തിരുപ്പിറവിയുടെ ഓർമകളിലേക്കൊരു തീർത്ഥയാത്ര.
ആഗമനകാലത്തിലെ ഓരോ ദിവസവും ഉണ്ണിയെ ധ്യാനിക്കുവാൻ സഹായകരമായ ആത്മീയ ചിന്തകൾ ഓരോ ഇതളുകളിലും.
ആർട്ടിസ്റ്റ് വെങ്കിയുടെ ഹൃദയഹാരിയായ വർണ്ണചിത്രങ്ങളോടെ മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന പുസ്തകം.
കുഞ്ഞുങ്ങളെ പോലെയാകുവാൻ പറഞ്ഞവൻ കുഞ്ഞായി പിറന്നതിന്റെ ഓർമ്മ… മേരിയോടും ജോസഫിനോടുമൊപ്പം 25 ദിനങ്ങൾ നീളുന്ന യാത്ര… തിരുപ്പിറവിയുടെ ഓർമകളിലേക്കൊരു തീർത്ഥയാത്ര.
ആഗമനകാലത്തിലെ ഓരോ ദിവസവും ഉണ്ണിയെ ധ്യാനിക്കുവാൻ സഹായകരമായ ആത്മീയ ചിന്തകൾ ഓരോ ഇതളുകളിലും.
ആർട്ടിസ്റ്റ് വെങ്കിയുടെ ഹൃദയഹാരിയായ വർണ്ണചിത്രങ്ങളോടെ മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന പുസ്തകം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
SHOOTOUT
ഗോള്‍ വലയത്തിലേക്കുള്ള പന്തിന്റെ നിഗൂഢയാത്രപോലെ കളിക്കളത്തിനകത്തും പുറത്തുമുള്ള മനുഷ്യരുടെ
ആദിമവീര്യവും കുടിലബോധവും തിരയുന്ന നോവല്‍. ഒരുസംഘം കളിക്കാരുടെ പാദചലനങ്ങള്‍ കാണികളുടെ ശ്വാസോച്ഛ്വാസത്തെപ്പോലും നിയന്ത്രിക്കുമ്പോള്‍, ഭാഷയുടെ ഗംഭീരധ്വനികളുയര്ത്തിക്കൊണ്ട് കളിയെ നിയന്ത്രിക്കുന്ന പുറംലോകത്തെ വൈതാളികരുടെ മാഫിയാലോകങ്ങളെ കഥാകാരന് കാട്ടിത്തരുന്നു.ഫുട്ബാളിന്റെ പശ്ചാത്തലത്തില്‍ വായനക്കാരെ ഓരോ വരിയിലും ത്രസിപ്പിക്കുന്ന സ്പോര്‍ട്സ് ത്രില്ലര്‍ നോവല്‍
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00. -
RED ZONE
ഗാരിഞ്ച, പെലെ, ലിയോണിഡാസ്, ദിദി, വാവ, മറഡോണ, റോബിന്യോ, യൊഹാന്‍ ക്രൈഫ്, ബെക്കന്‍ബോവര്‍, പുഷ്കാസ്, സീക്കോ,സോക്രട്ടീസ്, ഗിയൂല ഗ്രോസിസ്, ഡിസ്റ്റിഫാനോ, ലെവ് യാഷിന്, ചിലാവര്‍ട്ട്, ഹിഗ്വിറ്റ, ജോര്‍ജ് വിയ, ബോബി മൂര്‍, യൂസേബിയോ,ജിജി മെറോനി, ലാസ്ലോ കുബാല, ബെല ഗുട്ട്മാന്, ലയണല്‍ മെസ്സി, റൊണാള്‍ഡോ, റൊണാള്‍ഡിഞ്ഞ്യോ… ഫുട്ബോള്‍വിസ്മയം സൃഷ്ടിച്ചവരും ഫുട്ബോള്‍ചരിത്രത്തെ
നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നവരുമായ മഹാപ്രതിഭകളുടെ കളിയും ജീവിതവും സൂക്ഷ്മമായി വരച്ചുകാട്ടുന്ന ലേഖനങ്ങള്‍… കളിയിലെ ലോകാദ്ഭുതങ്ങളും ദുരന്തങ്ങളും പ്രതികാരങ്ങളും അനശ്വരനിമിഷങ്ങളും കൗതുകങ്ങളും… ഒപ്പം കളിയിലേക്ക് ഇഴചേരുന്ന രാഷ്ട്രീയവും സാമൂഹികവും
സാംസ്കാരികവുമായ സംഭവങ്ങളും പ്രശ്നങ്ങളും…കളിയെഴുത്തിന് പുതിയൊരു സൗന്ദര്യശാസ്ത്രം തീര്‍ത്ത പ്രശസ്ത മാധ്യമപ്രവര്ത്തകന് എം.പി. സുരേന്ദ്രന് രചിച്ച
റെഡ് സോണിന്റെ പരിഷ്കരിച്ച പുതിയ പതിപ്പ്.₹320.00Original price was: ₹320.00.₹256.00Current price is: ₹256.00. -
QATAR LOKAKAPPU FOOTBALL-KANALVAZHIKAL THAANDIYA VISMAYAM
ലോകകപ്പിന്റെ ഇതഃപര്യന്തമുള്ള ചരിത്രവും ഖത്തര്‍ ലോകകപ്പിന്റെ വിശേഷങ്ങളും ഉള്‍ക്കൊള്ളിച്ച ഈ പുസ്തകം 1930 ജൂലായില്‍ ഉറുഗ്വേയില്‍ ആരംഭിച്ച പ്രഥമ ചാമ്പ്യന്‍ഷിപ്പ് മുതല്‍ ഖത്തര്‍ വരെ എത്തിനില്‍ക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രം വിശദമായി അവതരിപ്പിക്കുന്നു.
-പി.കെ. നിയാസ്ലോകകപ്പിന്റെ ചരിത്രസഞ്ചാരപഥങ്ങള്‍ അവതരിപ്പിക്കുന്ന ഉത്തമ റഫറന്‍സ് ഗ്രന്ഥം.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Panjimittayi
നാവിന്തുമ്പില് തേന്‍നിറയ്ക്കുന്ന പഞ്ചാരപ്പഞ്ഞിമിഠായിപോലെ മനസ്സിനുള്ളില്‍ മധുരം കിനിയിക്കുന്നവയാണ് ഈ കുട്ടിപ്പാട്ടുകള്‍. കുസൃതികളുടെ മഴക്കാലത്തിലേക്ക് തഞ്ചത്തിലും താളത്തിലും ഒരു കടലാസുതോണി തുഴയുകയാണ് എഴുത്തുകാരി. ഭാവനയുടെ നീലാകാശത്താഴ്വരയില്‍ കാറ്റിനൊപ്പം പീലിച്ചിറകുകള്‍ വീശി ആര്‍ത്തുരസിച്ച് കാഴ്ചകള്‍കണ്ടു പാറിനടക്കുവാന്‍ കൊച്ചുകൂട്ടുകാരെ വാത്സല്യപൂര്‍വം ക്ഷണിക്കുകയാണ്. ബാല്യത്തിന്റെ കൗതുകങ്ങളിലേക്ക് വാതില്‍തുറക്കുന്ന ഈ കുഞ്ഞുകുഞ്ഞുകവിതകള്‍, ഉള്ളു കൊണ്ട് കുട്ടിക്കാലത്തിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുകൂടിയുള്ളതാണ്.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Cheenkannyaa… Sto…
എഴുതിയതെല്ലാം സത്യാണോന്ന് ചോദിച്ച ആ പഴയ കൂട്ടുകാരിക്ക് കൊടുത്ത അതേ മറുപടി ഇവിടെയും ആവര്‍ത്തിക്കുന്നു.’നല്ല മിനുങ്ങുന്ന അലുവക്കഷ്ണം പോലുള്ള നുണകള്‍ക്കുമേല്‍ വിതറിയ പഞ്ചാരത്തരികള്‍പോലെയാണ് ഇതിലെ സത്യം.
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00. -
Valuthayi chinthikoo… Ithihasangal cheyyoo
നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന മിക്കവാറും എല്ലാ കാര്യങ്ങളെയും നിര്‍വചിക്കുന്ന മൂന്ന് ബന്ധങ്ങള്‍
പണവുമായി നമുക്കുള്ള ബന്ധം
കാലവുമായി നമുക്കുള്ള ബന്ധം
നമ്മളുമായി നമുക്കുള്ള ബന്ധം
₹299.00Original price was: ₹299.00.₹239.00Current price is: ₹239.00. -
Oru goliyude Atmakatha
മറ്റു ഗോള്‍കീപ്പര്‍മാരില്‍നിന്നും വിക്ടറിനുള്ള പ്രത്യേകത നേരിടുന്ന ഓരോ പന്തും ആദ്യശ്രമത്തില്‍ത്തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നു എന്നുള്ളതാണ്.
-ഒളിമ്പ്യന്‍ സൈമണ്‍ സുന്ദര്‍രാജ്
ഈ പുസ്തകരചനവഴി സ്വന്തം കളിജീവിതം ഓര്‍മ്മയുടെ കൈപ്പിടിയിലൊതുക്കിയതിനെ അനുമോദിച്ച് ഞാന്‍ പറയട്ടെ:
‘വിക്ടര്‍, ഗുഡ് ക്യാച്ച്!’-എം.എന്‍. കാരശ്ശേരി
പഠനം: എം.പി. സുരേന്ദ്രന്
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Nammude Makkale Nannayee Valartham
വ്യായാമം, അത് ശാരീരികവും മാനസികവുമാണ്. നല്ല ഭക്ഷണവും ശരിയായ വ്യായാമവും ശരീരാരോഗ്യത്തിന് എന്നപോലെ സമഗ്രവായനയും ചര്‍ച്ചയും മാനസികാരോഗ്യത്തിന് എന്ന സന്ദേശം ജനങ്ങളിലേക്കെത്തട്ടെ. ശാരീരികമായും മാനസികമായും കുഞ്ഞുങ്ങള്‍ ശക്തമായി രൂപപ്പെടേണ്ടതുണ്ട് . ആ കുഞ്ഞുമസ്തിഷ്കങ്ങളുടെ രൂപപ്പെടുത്തപ്പെടലിന്റെ രീതിയാണ്, കുടുംബത്തിന്റേയും നാടിന്റേയും ഐശ്വര്യപൂര്‍ണമായ ഭാവി കെട്ടിപ്പടുക്കാന്‍ സഹായിക്കുക. കുഞ്ഞുങ്ങള്‍ക്കുവേണ്ടി രക്ഷിതാക്കള്‍ക്കൊരു മാര്‍ഗരേഖ ആയിരിക്കും ഈ പുസ്തകം.
₹30.00Original price was: ₹30.00.₹27.00Current price is: ₹27.00.















