Shop
Kalivilakku
കാവ്യത്തിന്റെ ശാലീനസൗന്ദര്യവും വാക്കിന്റെ മുഴക്കവുംകൊണ്ട് ശ്രദ്ധേയമാകുന്ന എഴുത്ത്. ആവിഷ്കാരത്തിലെ ലാവണ്യവും, കല്പനകളിൽ കാണുന്ന പുതുമയും, രൂപശില്പത്തിലെ തനിമയും ഈ കവിതകളുടെ സവിശേഷതകളാണ്. അക്കിത്തത്തിന്റെ ആശംസാകുറിപ്പ്.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Swayam Ariyam Swayam Valaram
അറിവും അനുഭവജ്ഞാനവും തളരാതെ പോരാടാനുള്ള മനസ്സുമായി ജീവിതസാഫല്യത്തിന്റെ നെറുകയിലെത്തുവാൻ നിങ്ങളെ സഹായിക്കുന്ന പുസ്തകം. ബുദ്ധിശക്തിയും വിവേകവും സമഭാവനയും ചാലിച്ച മഷികൊണ്ട് ചരിത്രം രചിക്കുവാനുള്ള തൂലിക സമ്മാനിക്കുകയാണ് ഗ്രന്ഥകാരൻ. വിജയദാഹികൾക്കുവേണ്ടി രൂപപ്പെടുത്തിയ പ്രചോദനാത്മക ഗ്രന്ഥം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Manjil Virinja Chempaneerpoovu
വിശുദ്ധ റീത്തയെ അടുത്തറിയുവാനും ആഴത്തിലറിയുവാനും ശ്രമിക്കുന്ന ജീവചരിത്രഗ്രന്ഥം. വിശുദ്ധരോട് മാധ്യസ്ഥമപേക്ഷിക്കുക മാത്രമല്ല, അവരുടെ ജീവചരിത്രം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ടെന്ന ബോധ്യം ഈ കൃതി നല്കുന്നു. തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ ആശംസകളോടെ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Hrudhaya Geethangal
സിനിമാപ്പാട്ടുകൊണ്ടും ഈണംകൊണ്ടും കേരളീയരുടെ പ്രീതിഭാജനമായിത്തീർന്ന ഗായകരെയും സംഗീതജ്ഞരെയും മൂർത്തങ്ങളായ അനുഭവങ്ങളിലൂടെ അവതരിപ്പിക്കുന്ന ഗ്രന്ഥം. സംഗീതക്കുളിരിന്റെ നാകത്തേൻമഴ പെയ്യുന്നതുപോലെയുള്ള അനുഭവമാണ് ഇതിന്റെ വായന. സുകുമാർ അഴീക്കോടിന്റെ അവതാരിക.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.O.N.V.yude Kavithakal (Volume 1 & 2)
₹1,750.00Original price was: ₹1,750.00.₹1,400.00Current price is: ₹1,400.00.Zele Mysteries
A mysterious aircraft and helicopters appear in the sky. A huge ship and motorboats are in the sea. Hidden secrets are on the way. Calino Zeder and Leon Kar Feran are all set to unveil them. Turn to page one and get along with the Zele detectives in the search for the evil doer!
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Pithrukam
ഒരു സർവേരിയെ സാക്ഷിയാക്കി ജീവത്തായ ഒരു കഥ മെനയുകയാണ് ഈ നോവലിൽ. ജീവിതസായന്തനത്തിലെത്തിയ ഒരു കഥാപാത്രം ഓർമിച്ചെടുക്കുന്ന സ്നേഹവാത്സല്യങ്ങളുടെ സങ്കീർത്തനങ്ങളാണ് ഇതിൽ. മൂല്യങ്ങളുടെ കരുത്തുമായി ഈശ്വരനുമായി വക്കാലത്തുപറയുന്ന ഈ കഥാപാത്രം, പ്രായോഗികതയെ ശരിതെറ്റുകളുടെ അടിസ്ഥാനമായി കാണുന്ന ആധുനികസമൂഹത്തിന് ഒരു പാഠമാകേണ്ടതാണ്.
₹55.00Original price was: ₹55.00.₹44.00Current price is: ₹44.00.Kadalammayude Makan
കടലമ്മ സദ്ഗതി വരുത്തുമെന്ന് വിശ്വസിച്ചുകൊണ്ട് നിരന്തര അധ്വാനത്തിലൂടെ മുന്നേറിയ ഒരു മുക്കുവയുവാവിന്റെ വിജയകഥ. ഒരു സമുദായത്തിന്റെ ഉയിർത്തെഴുന്നേല്പിന്റെ ചരിത്രംകൂടിയാകുന്ന നോവൽ. ഹൃദയസ്പൃക്കായ അവതരണവും ലളിതസുന്ദരമായ ഭാഷയും.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Karakaanaa Kadal
കരപ്രമാണിയായ നബ്യേക്കൽ ഗോവിന്ദന്റെയും പത്മാവതിയുടെയും ഏകസന്താനമായ പാറു. കാര്യസ്ഥന്റെ കുടിലതന്ത്രങ്ങൾ തറവാടിനെ നാമാവശേഷമാക്കുമ്പോൾ മകളുമൊത്ത് നാലുകെട്ടിന്റെ പടികളിറങ്ങി, ജീവിതത്തിന്റെ നിർദയമായ വേനൽച്ചൂടിൽ ആശ്വാസത്തിന്റെ മരുപ്പച്ച തേടുകയാണ് ഈ നോവലിലെ പാറു. ദുഃഖത്തിന്റെ നീർച്ചുഴിയിൽ മുങ്ങിത്താഴുന്ന ഒരു സ്ത്രീയുടെ തപ്തനിശ്വാസങ്ങളാണ് ഈ നോവലിൽ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Akalunna Kannikal
ഒറ്റപ്പെടുത്തലുകളുടെ കടന്നൽക്കുത്തേറ്റ് വിമർശനങ്ങൾക്ക് വിധേയനാകുമ്പോഴും വേർതിരിവില്ലാതെ സ്നേഹിക്കുന്ന മനുഷ്യാത്മാവിന്റെ കഥ. ആരും അംഗീകരിക്കാത്ത അവസ്ഥയിലും സത്യസന്ധതയുമായി ജീവിതത്തിൽ മുന്നേറുവാൻ കഴിയുമെന്ന് പഠിപ്പിക്കുന്ന നോവൽ.
₹50.00Original price was: ₹50.00.₹25.00Current price is: ₹25.00.Mukulanam
ഹൈഡ്രകളെ ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ നടത്തിയ അപകടകരമായ പരീക്ഷണത്തെത്തുടർന്ന് ജീവന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലേറിയ തെരേസ എന്ന ജന്തുശാസ്ത്ര ബിരുദധാരിണിയുടെ ഒടുങ്ങാത്ത ഇച്ഛാശക്തിയുടെയും, വികലമായ ജനിതകശാസ്ത്രപരീക്ഷണത്തിലൂടെ ജന്മംകൊണ്ട ഹരിതകമനുഷ്യന്റെ നിസ്സഹായതയുടെയും കഥ.
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.Kavalmalakha
കുഞ്ഞുനാളിലേ മനസ്സിലേറ്റ മുറിവും വേദനയും ഉള്ളിലൊതുക്കി യുവത്വത്തിലേക്കെത്തിയ ഒരു ധനികപെൺകുട്ടിയുടെ വിപ്ലവാത്മകമായ യുക്തിചിന്തയുടേയും ചെറുത്തുനില്പിന്റേയും സുതാര്യമായ ആവിഷ്കരണമാണ് ഈ നോവൽ.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Arkhyapooja
ഗദ്യ-പദ്യ രചനയിൽ സ്വാഭാവികവിരുത് പ്രകടിപ്പിക്കുന്ന അന്തോണി ചിറ്റാട്ടുകരയുടെ വ്യത്യസ്തമായ നോവൽ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Nakhaskshathameta Ormakal
മാധവിക്കുട്ടിയുടെ കൊച്ചി ജീവിതകാലഘട്ടത്തിലെ ഓർമകളെ ആസ്പദമാക്കുന്ന നോവൽ. വെളുത്ത മഞ്ഞിൻശകലങ്ങളായി എഴുത്തുകാരിയുടെ ശയ്യയെ പൊതിഞ്ഞ മൗനം വളരെ മെല്ലെ അവൾക്കൊരു ആവരണമായി മാറുന്നു. തണുത്തുറഞ്ഞ ശരീരത്തെ പൊതിഞ്ഞ പട്ടായും ആ മൗനം പരിണമിക്കുന്നു. ആ കാഴ്ചകളിലൂടെ…
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Mazhakala rogangal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Flames From Battlefronts
United ,We Stand! ‘Flames from Battlefronts’ gives account of the people’s struggles in Maharashtra and other parts of India in the last decade, where P.R. Krishnan was a direct participant. This book will make people aware of the content of economic and social justice, and will be educative for the new generation. Foreword by Justice V.R. Krishna Iyer.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.















