• -20%

    GEETHANJALI VOICE

    ശാസ്ത്രീയമനോഭാവവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ഒരുകൂട്ടം വിദ്യാർഥികളുടെ ജീവിതയാത്ര മനോഹരമായ ആഖ്യാനത്തിലൂടെ അവതരിപ്പിക്കുന്നു. ഇന്നത്തെ കൗമാരത്തിന്റെ മനോഭാവങ്ങളിലേക്ക് ആഴത്തിൽ കടന്നുചെന്നുകൊണ്ട് അവരിലെ
    സക്രിയമായ ഊർജത്തെ സാമൂഹോന്മുഖതയിലേക്ക് വളർത്തിക്കൊണ്ടുവരുന്നതെങ്ങനെയെന്ന് വിശദമാക്കുകയാണ് ‘ഗീതാഞ്ജലി വോയ്സ്
    എന്ന യങ് അഡൽറ്റ് ഫിക്ഷൻ.
    വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും വായിക്കേണ്ട നോവൽ.

    Original price was: ₹390.00.Current price is: ₹312.00.
  • -20%

    Tharangangalil 2.0

    നാൽപത്തിയേഴു വർഷമായി മലയാളിയുടെ നർമബോധത്തിനു തിരികൊളുത്തുന്ന ആക്ഷേപഹാസ്യ പംക്തിയാണ് മലയാള മനോരമയിലെ ‘തരംഗങ്ങളിൽ/പനച്ചി’. ഇന്ത്യൻ ദിനപത്രങ്ങളിൽ ഇത്രയേറെക്കാലം ഇടവേളയില്ലാതെ തുടർന്ന മറ്റൊരു പംക്തിയില്ല. തരംഗങ്ങളിൽ/പനച്ചി പംക്തിയുടെ രജതജൂബിലി വേളയിൽ 2004–ൽ പ്രസിദ്ധീകരിച്ച സമാഹാരത്തിനു ശേഷമുള്ള കുറിപ്പുകളിൽനിന്നു തിരഞ്ഞെടുത്ത മനോഹര രചനകളാണ് ഈ പുസ്തകത്തിൽ.

    Original price was: ₹390.00.Current price is: ₹312.00.
  • -20%

    Koormam

    ഇരുപത്തയ്യായിരത്തോളം കോപ്പികൾ വിറ്റുപോയ പൊനം എന്ന നോവലിനുശേഷം വരുന്ന കെ.എൻ. പ്രശാന്തിൻ്റെ ഏറ്റവും പുതിയ നോവലാണ് കൂർമ്മം. ഉദ്വേഗജനകമായി വായിച്ചുപോകാവുന്ന ഒരു നോവലാണ് കൂർമ്മം. രണ്ട് സുഹൃത്തുക്കളുടെ സാഹസികയാത്രയും അതിലൊരാളുടെ തിരോധാനവും അന്വേഷണവും നിറഞ്ഞ കഥാസന്ദർഭങ്ങൾ ഒരു ചലച്ചിത്രത്തിലെന്നപോലെ വായനക്കാരെ ആകർഷിക്കുന്നു. ചെറുകഥയിലും നോവലിലും ഒരേപോലെ ശ്രദ്ധേയനായ എഴുത്തുകാരൻ കെ.എൻ. പ്രശാന്തിന് പൊതു വായനാസമൂഹത്തിൽ സ്വാധീനമുള്ളതുകൊണ്ടുതന്നെ ഈ നോവലും വായനക്കാർ ഏറ്റെടുക്കും.

    Original price was: ₹390.00.Current price is: ₹312.00.
  • -20%
    Ammayodoppamulla Yathrakal

    Ammayodoppamulla Yathrakal

    ‘അ’ എന്നത് ഒരു ലിപി മാത്രമല്ല. നമ്മുടെ ഭാഷയുടെ, സംസ്കാരത്തിന്റെ, പൈതൃകത്തിന്റെ ശരീരവും, പ്രകൃതിയുടെ, ആത്മീയതയുടെ, ഭക്തിയുടെ, സ്നേഹത്തിന്റെ കരുണയുടെ മനസ്സുമുള്ള നമ്മുടെ ജീവന്റെ തുടിപ്പുകൾ ആദ്യമുണർന്നതിന്റെ മാതൃബിംബ ചിഹ്നമാണത്.

    ഈ പുസ്തകം ഒരു ജീവിതയാത്രയാണ്. മകൻ അമ്മയിലൂടെ നടത്തുന്ന അന്വേഷണത്തിന്റെ യാത്ര. തലമുറകളിൽനിന്ന് തലമുറ ക ളിലേക്ക് പകർന്നു കിട്ടിയ സംസ്കാരത്തിന്റെ, ഊർജ്ജവുമായി കൗതുകവും ജിജ്ഞാസയും പ്രണയവും ഭയവും ആശങ്കകളുമായി നടത്തുന്ന യാത്ര. ഈ യാത്ര നമ്മിലെ വ്യക്തിയെ, ആത്മാവിനെ, മനസ്സിനെ ശുദ്ധീകരിക്കുന്ന ഒരു ജൈവപ്രക്രിയയായി മാറുന്നു. മകൻ നേടിയ അറിവും ശക്തിയും അമ്മയാണ് നയിക്കുന്നതെന്ന് ബോദ്ധ്യത്തോടെ അമ്മ മകനിലേക്കും മകൻ അമ്മയിലേക്കും നടത്തുന്ന യാത്രകളുടെ അപൂർവ്വ രചനയാണ് ഈ പുസ്തകം. ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ മുടങ്ങിപ്പോയ അമ്മയുടെ യാത്രയെ വീണ്ടും മുന്നോട്ടു കൊണ്ടുപോകുന്ന അസാധാരണ ആത്മീയാനുഭവങ്ങളുടെ സുഗന്ധപൂരിതമായ യാത്രയാണിത്. അമ്മയുടെ കൈപിടിച്ചുകൊണ്ട് ഹിമാലയങ്ങൾ താണ്ടി, കുന്നുകൾ കയറി, പുഴകൾ നീന്തി ഭക്തിനിർഭരമായ അന്തരീക്ഷത്തിലൂടെ തുടരുന്ന ഈ യാത്രയിലേക്ക് ഓരോ വായനക്കാരനും പങ്കുചേരുന്നു. അമ്മയിൽ തന്റെ ജീവിതത്തിന്റെ അർത്ഥങ്ങൾ തേടുന്ന മകൻ അമ്മയുടെ കരുണയുടെയും സഹനത്തിന്റെയും ധിഷണയുടെയും ജീവരേഖ രചിക്കുകയാണ്.

    Original price was: ₹395.00.Current price is: ₹316.00.
  • -20%

    ETTAVUM PRIYAPPETTA NINNODU

    വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിൻ്റെ രണ്ടാം ഭാഗം. സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തീരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ?

    ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി നിങ്ങളാണെന്ന് തോന്നിയെങ്കിൽ ഏറ്റവും പ്രിയപ്പെട്ട നിന്നോടിൽ നിങ്ങൾ അറിയാൻ പോകുന്ന അതിഥി നിങ്ങൾ ഒരിക്കലെങ്കിലും ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാളാകും ജീവിതം എപ്പോഴും ശരിയായ തീരുമാനങ്ങളുടേത് മാത്രമായിരിക്കില്ലെന്നും സ്വന്തമാക്കുന്നിടത്തു മാത്രമല്ല സ്നേഹം പൂർണമാകുന്നതെന്നും എനിക്ക് ഞാനുണ്ടെന്ന വിശ്വാസം ഒരാളിൽ ഉള്ളിടത്തോളം കാലം ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ ഓർമപ്പെടുത്തും.

    It’s okay, if you don’t fit anywhere. You only need to fit within yourself.

    Original price was: ₹399.00.Current price is: ₹319.00.
  • -20%

    Sugandhi enna andal devanayaki

    Original price was: ₹399.00.Current price is: ₹319.20.
  • -20%

    BIBLE KATHAKAL : DAVIDHUM GOLIYATHUM MATTU KATHAKALUM

    Stories based on Bible Old Testament.

    Original price was: ₹399.00.Current price is: ₹319.20.
  • -20%

    Spreading Joy

    ജോയാലൂക്കാസ് ലോകത്തിന് പ്രിയപ്പെട്ട ജ്വല്ലറി ബ്രാൻഡ് ആയ കഥ. സ്പ്രഡിങ് ജോയ് ഒരു വ്യാപാരസംരംഭക പ്രതിഭാസത്തിന്റെ കഥ മാത്രമല്ല, ഏകീകൃതമല്ലാത്ത ഒരു വ്യാപാരമേഖലയെക്കുറിച്ചുള്ള അപൂർവ്വങ്ങളായ ഉൾക്കാഴ്ചകൾ നല്കുന്നതുമാണ്. ഏതു വ്യാപാരത്തിലെയും പ്രശ്‌നങ്ങൾ നേരിടാനും സ്വപ്‌നസംരംഭങ്ങൾ കെട്ടിപ്പടുക്കുവാനും ഏതൊരു സംരംഭകനെയും ഈ പുസ്തകം പ്രചോദിപ്പിക്കും.

    Original price was: ₹399.00.Current price is: ₹319.20.
  • -20%

    THAPOMAYIYUDE ACHAN

    Original price was: ₹399.00.Current price is: ₹319.20.
  • -20%

    Detective Prabhakaran

    മാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷര്‍ട്ടും ചുണ്ടില്‍ എരിയുന്ന ബീഡിയുമായി, അപകടങ്ങളുടെ മധ്യത്തില്‍ സ്വയം പ്രതിഷ്ഠിച്ചാണെങ്കിലും സത്യം കണ്ടെത്താനിറങ്ങുന്ന പ്രഭാകരന്‍. കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ യുക്തികൊണ്ട് ചിന്തിക്കുകയും കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിഗൂഢതകളുടെ കരുക്കഴിക്കുന്ന ലോക്കല്‍ ഡിറ്റക്ടീവ്. കുടിലരായ മനുഷ്യരും മാടനും മറുതയും നിറഞ്ഞാടുന്ന പ്രഭാകരന്റെ ലോകത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. വായനയുടെ രസവും പിരിമുറുക്കവും ഓരോ വരിയിലും നിലനിര്‍ത്തുന്ന, പ്രഭാകരന്‍ നായകനാകുന്ന മൂന്നു സമാഹാരങ്ങള്‍ ഇതാദ്യമായി ഒറ്റപ്പുസ്തകമായി നിങ്ങളിലേക്കെത്തുന്നു.

    Original price was: ₹399.00.Current price is: ₹320.00.
  • -20%

    Cosmos

    മാനവരാശിയുടെ ശാസ്ത്രചിന്തകളെ ആഴത്തിൽ സ്വാധീനിച്ച മഹാനായ ശാസ്ത്രജ്ഞൻ കാൾ സാഗന്റെ ക്ലാസിക് കൃതി. പ്രപഞ്ചപരിണാമം, മനുഷ്യന്റെ ഉദയവും വളർച്ചയും, ആധുനികശാസ്ത്രത്തിന്റെ ശില്പികൾ, ബഹിരാകാശയാത്രകൾ, അന്യഗ്രഹജീവികൾ, ശാസ്ത്രത്തിന്റെ ഭാവി എന്നിങ്ങനെ നിരവധി വിഷയങ്ങളിലൂടെ നമുക്ക് അജ്ഞാതവും അധികജ്ഞാനം നൽകുന്നതുമായ ശാസ്ത്രസത്യങ്ങളുടെ രസകരമായ ഒരു ലോകമാണ് കാൾ സാഗൻ ഒരുക്കുന്നത്. വിവർത്തനം: ഡോ. വിവേക് പൂന്തിയിൽ.

    Original price was: ₹399.00.Current price is: ₹320.00.
  • -20%

    Aathmakatha

    കേരളീയ രാഷ്ട്രീയത്തില്‍ തിളങ്ങുന്ന നക്ഷത്രം കെ.ആര്‍.ഗൗരിയമ്മയുടെ ആത്മകഥയുടെ ആദ്യഭാഗം. ജീവിതം സമരമാര്‍ഗ്ഗമാക്കിയ ഒരു സ്ത്രീയുടെ അനുഭവങ്ങളുടെ തീക്കനലുകള്‍.ലാത്തിക്ക് കുഞ്ഞുങ്ങളെ പ്രസവിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ എനിക്ക് ഒട്ടേറെ കുഞ്ഞുങ്ങളുണ്ടാവുമായിരുന്നു എന്ന പറയുന്ന അനുഭവത്തിന്റെ പൊള്ളല്‍.
    മൂന്നാം പതിപ്പ്‌

    Original price was: ₹400.00.Current price is: ₹320.00.
  • -20%

    Ibsente 4 Nadakangal

    ആധുനികനാടകത്തിന്റെ തലതൊട്ടപ്പനായ ഇബ്‌സന്റെ വിഖ്യാത ങ്ങളായ നാലു നാടകങ്ങളുടെ വിദഗ്ധവും സുന്ദരവുമായ മൊഴിമാറ്റമാണ് പി.ജെ. തോമസ് ഈ സമാഹാരത്തില്‍ നാടകാസ്വാദകര്‍ക്കും വായനക്കാര്‍ക്കും സമ്മാനിക്കുന്നത്. ഇബ്‌സന്റെതന്നെ പേരുകേട്ട മറ്റ് ഏഴു നാടകങ്ങളുടെ വിവര്‍ത്തനം അദ്ദേഹം പ്രസിദ്ധീകരിച്ചുകഴിഞ്ഞു (ഇബ്‌സന്റെ തിരഞ്ഞെടുത്ത നാടകങ്ങള്‍, എച്ച് & സി, 2020). അതിന്റെ തുടര്‍ച്ചയാണ് ഈ ഗ്രന്ഥം. ലോകനാടകപ്രതിഭയായ ഇബ്‌സന്റെ നാടകങ്ങളുടെ മൗലികവും വിപ്ലവാത്മകവുമായ രൂപഭാവങ്ങളെ ലളിതവും ആസ്വാദ്യവുമായ മൊഴിമാറ്റത്തിലൂടെ മലയാളത്തിലേക്കെത്തിക്കുമ്പോള്‍ പി.ജെ. തോമസ് നിര്‍വഹിക്കുന്നത് മലയാളസാഹിത്യത്തിന്, മലയാള നാടകസാഹിത്യത്തിന് പ്രത്യേകിച്ചും വിലതീരാത്ത സേവനമാണ്. ഒരു നൂറ്റാണ്ടിലേറെയായി ലോകശ്രദ്ധ പിടിച്ചുപറ്റിയ അവിസ്മരണീയങ്ങളായ നാടകസംഭവങ്ങളാണ് ഈ ഗ്രന്ഥത്തില്‍ നാടക കുതുകികളെയും വായനാപ്രേമികളെയും കാത്തിരിക്കുന്നത്.

     

    Original price was: ₹400.00.Current price is: ₹320.00.
  • -20%

    NJANORU PAAVAM GUITARALLE,ENTHINANU NEEYENNE KATTARA KONDU MEETTUNNATHU

    Original price was: ₹400.00.Current price is: ₹320.00.
  • -20%

    DEVALOKAM

    ദേവലോകം അമ്പത്തിരണ്ടിനു ശേഷം അറുപത്തിനാലു വരെയുള്ള ഒരു വ്യാഴവട്ടത്തിന്റെ കഥയാവണമെന്നു വെച്ചാണ് എഴുതി തുടങ്ങിയത്. അതു തളർച്ചയുടേതായിരുന്നു. ആവേശം കൊള്ളിക്കത്തക്ക സമരങ്ങളൊന്നും ഇക്കാലത്തുണ്ടായതായി ഞാനോർക്കുന്നില്ല. സ്വാർഥലോലുപരായ നേതാക്കൾ പാർട്ടിയുടെ തലയിൽ കയറിനിന്ന്
    ദേവലോകത്തേക്കു കുതിക്കുകയായിരുന്നു…
    സാംസ്കാരികരംഗത്തുണ്ടായിരുന്ന ബുദ്ധിജീവികളിൽ നല്ലൊരു വിഭാഗം പാർലിമെന്റിൽ, രാജ്യസഭയിൽ, അസംബ്ലികളിൽ സാഹിത്യ സംഗീത നാടക ലളിതകലാ അക്കാദമികളിൽ,ഉദ്യോഗസ്ഥകസേരകളിൽ…
    പാർട്ടിയുടെ ചലനങ്ങളും രൂപഭാവങ്ങളും വീക്ഷിച്ചു കൊണ്ട് പാർട്ടിയിൽത്തന്നെ ഉറച്ചുനിന്ന എനിക്ക് ഇവരെപ്പറ്റിയെല്ലാം പലതും പറയാനുണ്ട്.
    ഓരോരുത്തനെപ്പറ്റി എഴുതിയാലും ഓരോ നോവലാകും. -ചെറുകാട്

    Original price was: ₹410.00.Current price is: ₹328.00.
  • -15%

    The Grammar of Silence

    The Grammar of Silence is woven around the lives of three women—Dharma, Vinodhini and Mary—who dare to claim their voice and space in a society that has been designed to deny them both.

    The narrative traverses five centuries of Tamil history, each era showing a society in flux, even as the women fight their individual battles to escape from the tyranny of an unyielding patriarchy. The style of storytelling is unique, with the three protagonists retaining their identities across eras.

    Dharma, intellectually curious and an anomaly in the ritual-bound Brahminical world of the seventeenth century, chooses to write her own rebellious script. The beauteous Vinodhini, a courtesan in the Thanjavur Maratha palace in the eighteenth century, learns to carve out her agency even as the glamorous world of the devadasi community crumbles around her. Born to a lower-caste mother, Muthu manages to climb accidental ladders to claim unimaginable success as Dr Mary Amelia.

    Although their diverse stories span five centuries, the three women share a common road in their quest for empowerment.

    Seshasayee’s luminous prose remarkably chronicles the vibrant customs and traditions of Tamil land, more particularly the delta region around Thanjavur. Sweeping in scope, the novel deals with troubling themes like the perils of child marriage, the exploitation of devadasis, the struggles of the Dalit woman, and the continued objectification of women in modern India.

    Intensely researched and powerful, The Grammar of Silence asks hard questions about patriarchy and celebrates feminism in its truest form.

    Original price was: ₹395.00.Current price is: ₹335.00.