Shop
Spulingangal
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.സ്വജീവനെ പണയപ്പെടുത്തി ജന്മനാടിന്റെ അഭിമാനം സംരക്ഷിക്കാന്, ഏതു സമയവും അപകടം പതിയിരിക്കുന്ന ഹിമാലയ സാനുക്കളിലൂടെ ചൈനബോര്ഡറിലേക്ക് പത്തു ജവാന്മാര് നടത്തിയ ഉദ്യോഗജനകവും ധീരോദാത്തവുമായ ഒരു കാല്നടയാത്രയുടെ ഉജ്ജ്വല ആവിഷ്കാരം. പാരാമിലിട്ടറിയിലെ തീരാദുരിതങ്ങള് അവസാനിപ്പിച്ച് ജന്മനാട്ടില് തിരിച്ചെത്തിയ ഒരു ശിപായിയുടെ ദുരനുഭവങ്ങള് നിറഞ്ഞ കിതപ്പുകളാണ് ഈ നോവല്.
Natakajwaram
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.പുതുമയാണല്ലോ നാടകത്തിന്റെ ജീവന്. അതിനാല്ത്തന്നെ നിയതമായ പഠനഗൃഹങ്ങള് നാടകത്തിനില്ല. നാടകം നാഥനില്ലാകളരിയാണെന്ന് തോന്നാമെങ്കിലും സൃഷ്ടിപരതയുടെ ഒരു പൊന്നൂല് നീണ്ടുവരുന്നത് വ്യക്തമായിക്കാണാം. ഈ നൂല് അടയാളപ്പെടുത്തുകയാണ് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില് കാവില്രാജ് ഇതില് നിര്വഹിച്ചിരിക്കുന്നത്. അതുകൊണ്ട് അതില്ത്തന്നെ നാടകീയതയുണ്ട്. പാരായണക്ഷമത കൈവരുന്നുമുണ്ട്. മലയാള നാടകവേദിയുടെ ചരിത്രം കഴിയുന്നത്ര ചുരുക്കിയും സമഗ്രമായും ഇതില് പ്രതിപാദിക്കുന്നു. നാടകപ്രവര്ത്തനം കാഴ്ചവയ്ക്കുന്നവര്ക്ക് വിധിക്കപ്പെട്ട കണ്ണീരും ചിരിയും ഈ കൃതിയില് അനുഭവവേദ്യമാണ്. ചന്തമുള്ള മലയാളത്തില് എഴുതിയിരിക്കുന്നതുകൊണ്ട് നല്ല വായനാസുഖവുമുണ്ട്.
– അവതാരികയില് സി. രാധാകൃഷ്ണന്Snow Lotus
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില് പട്ടാളക്കഥകള്ക്കിതാ പ്രകാശമാനമായ ഒരു പെണ്ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്വ്വതനിരകളിലൂടെ പര്വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില് എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്ക്കുവേണ്ടിയുള്ള അന്വേഷണം. സമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ ഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന് അഭയാര്ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില് പടര്ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്പ്പില്ലായ്മകളും ഒന്നുചേര്ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല് അസാധാരണമായ വായനാനുഭവമാണ്.
-സക്കറിയPATTUNOOL PUZHU
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.പരിചിതജീവിതത്തെ വിസ്മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്തകം
Malayalathinte suvarnna kathakal
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പ്രിയപ്പെട്ട കഥകള്. പല കഥകളും ഫ്യൂഡല് കാലഘട്ടത്തിന്റെ പരിവേഷമണിഞ്ഞു നില്ക്കുന്നു. എന്നാല് അവ നാളെയുടെ ചരിത്രത്തിലേക്കും നീണ്ടുപോകുന്നു. സങ്കടങ്ങളും നെടുവീര്പ്പുകളും നിസ്സഹായതകളും നിറയുന്ന മനുഷ്യാവസ്ഥയുടെ കഥകളാണ് ഈ സമാഹാരം.
Gandhamadanam
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.അടുത്തേക്ക് ചെന്ന് സൂക്ഷിച്ച് നോക്കി.. അവൾ കാൽ നീട്ടി ഇരിക്കുന്നു തലമുടിയിൽ നിന്ന് നീട്ടിക്കെട്ടിയ മുല്ലപ്പൂവിന്റെ മണം… നീ ആരാ..? മണിക്കുട്ടൻ ചോദിച്ചു…. അവൾ തീക്ഷ്ണമായി ചിരിച്ചു… കാളിക..! പ്രപഞ്ചം നടുങ്ങി… മിന്നൽ പിണർ… ഇടിമുഴക്കം… കനത്ത മഴ… എല്ലാം പെട്ടെന്നായിരുന്നു… കള്ളിച്ചെടികൾക്കിടയിൽ അയാൾ രക്തമില്ലാത്ത കബന്ധമായി കമഴ്ന്നു കിടന്നു.. വാണിയംകുളത്തെ അവളുടെ ആദ്യത്തെ ഇര…
KAAVA
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.ആരും ഏതു സമയവും ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാവുന്ന, ഭീതിയും സംശയവും ഇരുട്ടും നിറഞ്ഞ, എവിടെനിന്നാണ് വെടിയുണ്ട വരുന്നത് എന്ന് ഓരോരുത്തരും ഉത്കണ്ഠപ്പെടുന്ന, സത്യസന്ധമായ പത്രപ്രവര്ത്തനം പാതകമാവുന്ന രക്തപങ്കിലമായ ഒരു ഭീഷണലോകത്തേക്ക് ഈ നോവല് നമ്മെ നയിക്കുന്നു. ഉദ്വേഗജനകമായ ആഖ്യാനം. അഗാധമായ ഉള്ക്കാഴ്ച. മിന്നിമറയുന്ന കഥാപാത്രങ്ങളെപ്പോലും അവിസ്മരണീയരാക്കുന്ന ഭാവന. പുതിയ തലമുറയില്നിന്ന് മറ്റൊരു ശക്തമായ നോവല്കൂടി.ENTE PRIYAPPETTA KATHAKAL
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.‘ഭാവനയുടെ സാന്ദ്രീകരണമാണ് ചെറുകഥയുടെ മുഖമുദ്ര’യെന്ന നിർവചനത്തിന്റെ പരിധിയിൽ വരും ഈ സമാഹാരത്തിലെ കഥകളെല്ലാം. അത്യാവശ്യമില്ലാത്ത ഒരു വാക്യമോ വാക്കുപോലുമോ ഇതിലെ ഒരു കഥയിലുമില്ല. അനാഡംബരമായ സൗന്ദര്യമുള്ള ഭാഷ: ഒരു പ്രത്യേക കാലം, പ്രത്യേക ദേശം, പ്രത്യേകതകളുള്ള മനുഷ്യൻ; ഇവ ഹൃദ്യമായി പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു ഈ കഥകളിൽ – കേരളീയജീവിതത്തിന്റെ കലാസുഭഗമായ പ്രതിനിധാനങ്ങൾ
-അവതാരികയിൽ ആർ.എസ്. കുറുപ്പ്
നാഴികമണിയുടെ സൂചികൾപോലെ, വർത്തമാനകാലത്തെ കൃത്യ മായും കണിശമായും രേഖപ്പെടുത്തുന്ന കഥകൾ. “നമ്മൾ വെറും കളിപ്പാട്ടങ്ങൾ’ എന്ന കഥാശീർഷകം, മാനവകാമനകളുടെ ഈ പാർപ്പിടത്തിന് വിലാസമായി മാറുന്നു.
SEERU
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.കാട്ടുതേനിന്റെ ഇനിപ്പോ, കാട്ടുചോലയുടെ തണുവോ, കാട്ടുപൂവിന്റെ ചന്തമോ ഈ നോവൽത്താളുകൾക്കില്ല – കാട്ടുകൊമ്പന്റെ കണ്ണിലേക്ക് കവണക്കല്ലെറിയുന്നവന്റെ ശൗര്യമാണുള്ളത്. അട്ടപ്പാടി പശ്ചാത്തലമാക്കി ഗോത്ര ജീവിതത്തിന്റെ അടിയടരുകൾ വരെ ഉൽഖനനം ചെയ്യുകയാണ് ഇവിടെ നോവലിസ്റ്റ്. ഒരു പുകയിലത്തുണ്ടിനായി അഭിമാനം വിൽക്കുന്നവർ, ഊരുടയോന്മാർക്കു മുന്നിൽ മടിക്കുത്തഴിക്കുന്നവർ, മലദൈവങ്ങളുടെ പേരിൽപ്പോലും തമ്മിലടിക്കുന്നവർ, ചൂഷണങ്ങളോടു പൊരുതി മണ്ണട്ടികൾക്കുള്ളിലാകുന്നവർ… കാളച്ചന്തയിലെ കൈമാറ്റക്കയറിന്റെ വിലപോലുമില്ല ആദിവാസികൾക്ക്, ചോദിക്കാനും പറയാനും ആരുമില്ലാത്ത മനുഷ്യകീടങ്ങൾ. എന്നാൽ ഒരു നാൾ, കോട പുതച്ച ആ അടിക്കാടുകളിൽ പ്രതിഷേധത്തീ ആളിത്തുടങ്ങുന്നു; “ഈ പൂമി നമത് പൂമി” എന്ന പാട്ട് ഉയർന്നുതുടങ്ങുന്നു – ഉയിർപ്പിന്റെ പാട്ട്.
VARTHAYUDE HRUDAYARAGANGAL
₹350.00Original price was: ₹350.00.₹282.00Current price is: ₹282.00.‘വാര്ത്തയുടെ ഹൃദയരാഗങ്ങള്’ വായിച്ചപ്പോള് മലയാള പത്രപ്രവര്ത്തനത്തിലെ ആ സുവര്ണകാലം ഓര്ത്തുപോയി. തൊണ്ണൂറുകള് കഴിഞ്ഞ് രണ്ടായിരത്തിലെത്തിയപ്പോഴേക്കും മലയാള പത്രപ്രവര്ത്തനത്തിന്റെ സ്വഭാവത്തിലും ശൈലിയിലും മാറ്റംവന്നു. പി.എ. അലക്സാണ്ടർ 2006-ല് മനോരമയില്നിന്നു വിരമിക്കുമ്പോള് വാര്ത്താവിന്യാസത്തിലും അച്ചടിയിലും മറ്റു സാങ്കേതികരംഗത്തും ഉണ്ടായിട്ടുള്ള മാറ്റങ്ങള് അത്ഭുതകരമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രവര്ത്തനകാലമാണ് മലയാള പത്രപ്രവര്ത്തനചരിത്രത്തിലെ സുവര്ണകാലമെന്നു പറയാതിരിക്കാന് കഴിയില്ല. ആ സുവര്ണകാലത്തെ ഓര്ത്തെടുക്കാനുള്ള ഒരു ഉപാധിയായി തന്റെ ആത്മകഥ വാര്ത്തകളുടെ ഹൃദയരാഗങ്ങളായി അദ്ദേഹം അവതരിപ്പിക്കുകയാണ്. ഈ പുസ്തകം അതിനാല് പി.എ. അലക്സാണ്ടറുടെ ആത്മകഥ മാത്രമല്ല, വാര്ത്തകളുടെ ആത്മകഥകൂടിയാണ്. മുപ്പത്തിയാറ് അധ്യായങ്ങളിലായി തന്റെ വാര്ത്താജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങള് അദ്ദേഹം കോറിയിട്ടിരിക്കുന്നു.
-ഡോ. പോള് മണലില്Ormakalude Bhramanapatham
₹360.00Original price was: ₹360.00.₹288.00Current price is: ₹288.00.The Sampoorna Kodakara Puranam
₹360.00Original price was: ₹360.00.₹288.00Current price is: ₹288.00.AVADHOOTHAM
₹360.00Original price was: ₹360.00.₹288.00Current price is: ₹288.00.“ഗുരുവിന്റെ ആന്തരികജീവിതത്തിന്റെ അത്ഭുതചരിതമാണ് ഈ ഗ്രന്ഥത്തിൽ ചുരുളഴിയുന്നത്… ഒരു മഹാമനസ്സിന്റെ ബാഹ്യാഭ്യന്തരലോകങ്ങൾ ഒന്നൊന്നായി പ്രകടമാകുന്നത് അത്യന്തം രസപ്രദമായ രീതിയിലാണ്. സാധനാജീവിതത്തിന്റെ നിഗൂഢതകളും തീവ്രാനുഭവങ്ങളും അറിയാതെ ഒരു യോഗിയെ തിരിച്ചറിയാൻ കഴിയില്ല എന്നുകൂടി ഈ ഗ്രന്ഥം നമ്മെ ഓർമിപ്പിക്കുന്നു. രസപ്രദമായ കഥാഖ്യാനം പിന്തുടരുന്ന കൗതുകത്തോടെയും, അതിനിടയിൽ ആന്തരികജീവിതരഹസ്യങ്ങൾ തിരിച്ചറിയുന്ന വിസ്മയത്തോടെയുമല്ലാതെ വായനക്കാരന് ഈ ഗ്രന്ഥം വായിച്ചുതീർക്കാൻ ആവുകയില്ല.” -എം.കെ. സാനു
മലയാളി ഇന്നോളം വായിച്ചറിഞ്ഞ ‘നാരായണ’ങ്ങളിൽനിന്നെല്ലാം തീർത്തും വ്യത്യസ്തമാണ്, ഗുരുദേവന്റെ ജീവിതം നോവൽരൂപത്തിൽ ആഖ്യാനംചെയ്യുന്ന ഈ കൃതി.
THE SPACE BETWEEN FINGERS
₹360.00Original price was: ₹360.00.₹288.00Current price is: ₹288.00.To my mind, The Space Between Fingers evokes a memory of Ritwik Ghatak’s film Subarnarekha and on the river bank Sita singing Aaj ki anando. Sitting behind her is Abhiram and between his fingers the sand keeps slipping. In his innate svabhava, Pra-deepa, the lamp, spread joy, the bliss, our world is in search of.
-AMRIT GANGAR
Keralacharithram – Ebook
₹980.00Original price was: ₹980.00.₹294.00Current price is: ₹294.00.ചരിത്രം വളച്ചൊടിക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും മുൻവിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിൻനടത്തം സാധ്യമാക്കുകയാണ് ഈ പുസ്തകം. നമ്മുടെ നാടിന്റെ സമഗ്രവും ആധികാരികവുമായ ഒരു ചരിത്രരേഖയായി മാറുകയാണ് ഈ ഗ്രന്ഥം.
Kadambakal
₹370.00Original price was: ₹370.00.₹296.00Current price is: ₹296.00.ശങ്കരന്കുട്ടി എന്ന കഥാനായകന്, സാധാരണക്കാരില്നിന്നും സാധാരണക്കാരനായി വളര്ന്നുവന്നതാണ്. ആര്ക്കും ഒരിക്കലും ഒരു ഉപദ്രവവും ചെയ്യാറില്ല. അമ്മ മരിക്കുന്നതുവരെ നല്കിയിരുന്ന ഉപദേശമായിരുന്നു, നീ നല്ല കുട്ടിയായി, നല്ല നിലയില് നാലാള് അറിയപ്പെടുന്നവനായിത്തീരണം. കുടുംബത്തിന്റെ പേരും യശസ്സും കേള്പ്പിക്കണം.
ശങ്കരന്കുട്ടി ജീവിക്കാന്വേണ്ടി നാടുവിട്ടപ്പോഴും മനസ്സില് ഉണ്ടായിരുന്നത് അമ്മയുടെ വാക്കുകളും ഉപദേശങ്ങളുമായിരുന്നു. അമ്മ പറഞ്ഞ വഴിയിലൂടെ നടന്ന ശങ്കരന്കുട്ടിക്ക് ഒന്നും ഇല്ലായിരുന്നു. എന്നാല് ഇപ്പോള് എല്ലാമുണ്ട്. ശങ്കരന്കുട്ടിയുടെ യാത്രകളിലും കര്മമണ്ഡലങ്ങളിലും അദൃശ്യമായ ദൈവസാന്നിധ്യം പോലെ ആ രൂപവും ശബ്ദവും ഉണ്ടായിരുന്നു. എണ്പത്തി രണ്ടാമത്തെ ആണ്ടു പിറന്നാള് ആഘോഷിക്കാന് പോകുന്ന ശങ്കരന്കുട്ടിക്ക് ഒന്നും വൃഥാവിലായില്ല.
എണ്പത്തിരണ്ടാമത്തെ തിരുവോണം, മഹാബലി തമ്പുരാന്റെ അനുഗ്രഹവും ആശീര്വാദവും വാങ്ങാന് ശങ്കരന്കുട്ടി എന്ന ഈ പ്രജ (അടിയന്) ഒരുങ്ങിയിരിക്കുന്നു. അതിന് മഹാപ്രഭു എന്നെ അനുഗ്രഹിക്കട്ടെ.















