Shop
Arachakavaadiyayi Maaruna Malayali
വിമർശനകലയിൽ അദ്വിതീയനായ കെ.പി. അപ്പന്റെ ഈ പുസ്തകം, വിമർശകൻ എന്നാൽ സാഹിത്യവിമർശകൻ മാത്രമല്ലെന്നും സാമൂഹികവിമർശകൻ കൂടിയാണെന്നും ഓർമിപ്പിക്കുന്നു. സാമൂഹികവിമർശനം തന്റെകൂടി ഭാഗധേയമാണെന്ന് ഈ കൃതിയിലൂടെ എഴുത്തുകാരൻ ഉറക്കെ പ്രഖ്യാപിക്കുകയാണ്.
₹55.00Original price was: ₹55.00.₹44.00Current price is: ₹44.00.Malayala Novel: Rashtreeyathinte Nervayanakal
വ്യവസ്ഥയുടെ പ്രത്യയശാസ്ത്രവും സ്വാംശീകരണതന്ത്രങ്ങളും നോവലെഴുത്തിൽ പ്രതിഫലിക്കുന്നതെങ്ങനെയെന്ന് പതിന്നാലു മലയാളനോവലുകളിലൂടെ നടത്തുന്ന അന്വേഷണം. ‘ദുർവായന’ എന്ന മാരകരോഗത്തെ ചെറുത്തുനില്ക്കുവാനുള്ള ധീരമായ ഒരു പോരാട്ടം കൂടിയായി മാറുന്നു ഈ എഴുത്ത്.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Chuvanna Aakasham
മഹത്തായൊരു ആദർശത്തിന്റെ സാക്ഷാത്കാരത്തിനായി എന്തും ഏതും ത്യജിക്കാൻ തയ്യാറായിരുന്ന കുറെ പോരാളികൾക്കു നേരിടേണ്ടിവന്ന അഗ്നിപരീക്ഷകളെ അനാവരണംചെയ്യുന്ന സ്മൃതിരേഖകൾ. ‘ചിന്ത’ വാരികയുടെ സാരഥികളായ ചാത്തുണ്ണി മാസ്റ്റർ, കെ.ഇ.കെ. നമ്പൂതിരി, സി.കെ. ചക്രപാണി, പത്രപ്രവർത്തകൻ വിക്രമൻനായർ, എഴുത്തുകാരൻ യശ്പാൽ എന്നിവരൊക്കെ ഇതിൽ ഓർമിക്കപ്പെടുന്നു, അവരുടെ നിശ്ശബ്ദസഹനങ്ങളും.
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.Veruppu Bhakshikkumbole
നീതിയെയും സ്വാതന്ത്ര്യത്തെയും കുറിച്ച് തീക്ഷ്ണമായ ധാരണകൾ സൂക്ഷിക്കുന്ന ഒരെഴുത്തുകാരന്റെ ചിന്തകളുടെ പുസ്തകം. പാർട്ടിനിലപാടുകൾ, ആഗോളവത്കരണം, വർത്തമാനസാഹിത്യം തുടങ്ങി സംഘർഷഭരിതമായ കാലമാറ്റങ്ങളെയും അതിന്റെ വിരോധാഭാസങ്ങളെയും വിവേകപൂർവം രേഖപ്പെടുത്തുന്ന ലേഖനങ്ങൾ. കടമ്മനിട്ട, വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാട് എന്നിവരെക്കുറിച്ചുള്ള അനുസ്മരണങ്ങളും.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Aanduvattathile Azhchapurangal
വ്യാജോക്തികൾകൊണ്ട് ഊതിവീർപ്പിച്ച കാഴ്ചക്കോലങ്ങളായി, പൊയ്ക്കാലുകളിൽ വേദി നിറഞ്ഞാടുന്ന രാഷ്ട്രീയനേതാക്കളുടെ പൊള്ളത്തരങ്ങളെ ജനപക്ഷത്തുനിന്ന് വിചാരണചെയ്യുകയാണ് ഗ്രന്ഥകാരൻ. പൊതുകാര്യപ്രസക്തരുടെ അകംപുറം വെളിപ്പെടുത്തുന്ന ഇതിലെ കുറിപ്പുകൾ, നമ്മുടെ ജനാധിപത്യസമൂഹത്തിന്റെ ശുദ്ധീകരണപ്രക്രിയയിൽ ഒരു ഉപകരണമായി മാറുകയാണ്.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.





