Shop
RED ZONE
₹320.00Original price was: ₹320.00.₹256.00Current price is: ₹256.00.ഗാരിഞ്ച, പെലെ, ലിയോണിഡാസ്, ദിദി, വാവ, മറഡോണ, റോബിന്യോ, യൊഹാന് ക്രൈഫ്, ബെക്കന്ബോവര്, പുഷ്കാസ്, സീക്കോ,സോക്രട്ടീസ്, ഗിയൂല ഗ്രോസിസ്, ഡിസ്റ്റിഫാനോ, ലെവ് യാഷിന്, ചിലാവര്ട്ട്, ഹിഗ്വിറ്റ, ജോര്ജ് വിയ, ബോബി മൂര്, യൂസേബിയോ,ജിജി മെറോനി, ലാസ്ലോ കുബാല, ബെല ഗുട്ട്മാന്, ലയണല് മെസ്സി, റൊണാള്ഡോ, റൊണാള്ഡിഞ്ഞ്യോ… ഫുട്ബോള്വിസ്മയം സൃഷ്ടിച്ചവരും ഫുട്ബോള്ചരിത്രത്തെ
നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നവരുമായ മഹാപ്രതിഭകളുടെ കളിയും ജീവിതവും സൂക്ഷ്മമായി വരച്ചുകാട്ടുന്ന ലേഖനങ്ങള്… കളിയിലെ ലോകാദ്ഭുതങ്ങളും ദുരന്തങ്ങളും പ്രതികാരങ്ങളും അനശ്വരനിമിഷങ്ങളും കൗതുകങ്ങളും… ഒപ്പം കളിയിലേക്ക് ഇഴചേരുന്ന രാഷ്ട്രീയവും സാമൂഹികവും
സാംസ്കാരികവുമായ സംഭവങ്ങളും പ്രശ്നങ്ങളും…കളിയെഴുത്തിന് പുതിയൊരു സൗന്ദര്യശാസ്ത്രം തീര്ത്ത പ്രശസ്ത മാധ്യമപ്രവര്ത്തകന് എം.പി. സുരേന്ദ്രന് രചിച്ച
റെഡ് സോണിന്റെ പരിഷ്കരിച്ച പുതിയ പതിപ്പ്.Manushyarariyan
₹320.00Original price was: ₹320.00.₹256.00Current price is: ₹256.00.സമൂഹത്തില് വേരുറച്ചുപോയ പല ധാരണകളേയും ഇളക്കി പ്രതിഷ്ഠിക്കാന് പ്രേരിപ്പിക്കുന്ന പഠനാര്ഹമായ ലേഖനസമാഹാരം. ഏറെ സ്വീകാര്യമായ പല ആശയഗതികളേയും നിശിതവിമര്ശനത്തിന് വിധേയമാക്കുന്ന ഗ്രന്ഥകാരന്, നമ്മുടെ ജ്ഞാനശാഖ മൗലികമെന്ന് കരുതിപ്പോരുന്ന പലചിന്താപദ്ധതികളേയും തന്റെ യുക്തിയാല് കടുത്ത ഭാഷയില് ചോദ്യം ചെയ്യുന്നു. വിയോജിപ്പുകള്ക്ക് ഏറെ സാദ്ധ്യതയുണ്ടെങ്കിലും ഇതുപോലൊരു പുസ്തകം മലയാളത്തിലെ ശാസ്ത്രാന്വേഷകര്ക്കും തത്വചിന്താപഠിതാക്കള്ക്കും ചരിത്രവിദ്യാര്ത്ഥികള്ക്കും വലിയ ആലോചനകള് പ്രദാനം ചെയ്യുമെന്നതില് തര്ക്കമില്ല.
PRAVACHANA PUSTHAKAM
₹320.00Original price was: ₹320.00.₹256.00Current price is: ₹256.00.വിമോചനശബ്ദതാരാവലി അന്വേഷിച്ചുള്ള ഒരു യാത്രയാണിത്. ഭാവിക്ക് നയരേഖയും ചരിത്രത്തിന് വഴികാട്ടിയുമാകുന്ന വാക്കുകളുടെ സമാഹാരത്തെ, ഏടുകള് മറിച്ച് വരികളും വരികള്ക്കിടയിലെ പൊരുളുകളും വായിക്കുവാനുള്ള ശ്രമം. രാഷ്ട്രീയജീവിയിലേക്കുള്ള ഒരു മനുഷ്യന്റെ പരിണാമം ഈ പാരായണത്തിലൂടെ പൂര്ത്തിയാകുന്നു. വിദ്വേഷത്തിന്റെ ലബോറട്ടറിയിലേക്കും ഭയത്തിന്റെ ഫാക്ടറിയിലേക്കും ഒരു സൂഫിയുടെ മനസ്സോടെ ഈ ‘പ്രവാചകന്’ കാലുകുത്തുന്നു; സമാധാനത്തിന്റെ ദിനാരങ്ങള്ക്കുനേരെ പ്രത്യാശാപൂര്വം മിഴിയുണര്ത്തുന്നു. അന്യന് നരകമാകുന്ന, പൗരത്വം പൗരനു ബാധ്യതയാകുന്ന ‘കാലാ ദിന്’ ഇവിടെ പ്രവചിക്കപ്പെടുന്നു. കൊലചെയ്യപ്പെടാന് മതിയായ കാരണമാണ് എഴുത്ത് എന്ന ഓര്മപ്പെടത്തലുകള്ക്കിടയിലും, കരുത്തുറ്റ ഒരു ‘പൊളിറ്റിക്കല് ഫിഷന്’ നിങ്ങളുടെ മേശവിളക്കിനു ചാരെയായി സമര്പ്പിക്കുകയാണ് ഈ നോവല്.
Rashtreeya Kathakal
₹320.00Original price was: ₹320.00.₹256.00Current price is: ₹256.00.”കാഴ്ചയില് കടന്നുവരുന്ന എണ്ണമറ്റ മനുഷ്യജന്മങ്ങളെപ്പറ്റിയുള്ള വേവലാതി കലര്ന്ന അനുതാപമല്ലാതെ മറ്റൊന്നുമല്ല കഥയിലെ രാഷ്ട്രീയം.”
നിങ്ങള് ഈ കഥകളില് വായിക്കുന്നത്, അകമേയും പുറമേയും തോറ്റ ഒരു ജനതയുടെ ശിരോലിഖിതമാണ്. ചരിത്രത്തെ ചവറ്റുകുട്ടയില് ഉപേക്ഷിച്ചവരും മറുസ്വരങ്ങളെ ചവിട്ടയരച്ചവരും ‘സത്യത്തിന്റെ ഓജസ്സുറ്റ യൗവനം’ ചോര്ന്നു പോയവരും ഇതില് ഇതിവൃത്തമായി പരിണമിക്കുന്നു. വിധേയത്വം കൊടിപ്പടമാക്കിയ വരും പ്രത്യയശാസ്ത്രങ്ങള് വലിച്ചെറിഞ്ഞ് ചെക്കുബുക്കുകള് സ്വന്തമാക്കിയവരും ഇവിടെ കവാത്തു നടത്തുന്നു. തെരുവുകളിലെ ചോരപ്പശയില് ചവിട്ടിനിന്ന്, വിലാപങ്ങളുടെ ഇരമ്പല് പശ്ചാത്തല സംഗീതമാക്കി ഇവര്, വരാനിരിക്കുന്ന ‘സുദിനം’ പ്രവചിക്കുന്നു. നമ്മുടെ കാലം എത്ര ആശയറ്റതാണ് എന്നതിന്റെ വെളിവും തെളിവുമാണ് ഈ കൃതി.DIASPORA
₹320.00Original price was: ₹320.00.₹256.00Current price is: ₹256.00.ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പ്രത്യേക പുരസ്കാരം നേടിയ കൃതി. കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും അധ്യായങ്ങളെ മാറ്റി നിർത്തികൊണ്ട് ചരിത്രത്തെ പരാമർശിക്കാൻ സാധിക്കില്ല. മട്ടാഞ്ചേരിയിൽ പ്രവാസ ജീവിതം നയിക്കുന്ന യഹൂദവംശത്തിന്റെ സ്വത്വപ്രതിസന്ധിയുടെ കഥ പറയുന്ന നോവൽ. സോളമൻ എന്ന ജൂതൻ മട്ടാഞ്ചേരിയിൽ നിന്നും ഇസ്രായേലിലേക്ക് പോയ തന്റെ സ്വന്തം ബന്ധത്തിലുള്ളവരെ പിന്തുടർന്ന് ഒരിക്കൽ ഇസ്രായേലിലെത്തുവാനായി ആഗ്രഹിക്കുന്നതും അയാളുടെ ജീവിതം തന്നെ ഒരു പ്രവാസമായി മാറുന്നതിന്റെയും രേഖാചിത്രമാണ് ഈ നോവൽ . യഹൂദ പാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും പശ്ചാത്തലത്തിൽ മുന്നേറുന്ന ഈ നോവൽ ജന്മംകൊണ്ട് പ്രവാസം അനുഭവിക്കുന്നവരെക്കാൾ മനസ്സുകൊണ്ട് പ്രവാസികളായി തീരുന്നവരുടെ കഥയാണ്. ഒടുവിൽ പാപ്പാഞ്ഞി കത്തുന്നതുപോലെ അവസാനിക്കേണ്ടി വരുന്ന ജൂതപ്പുരയാണ് മനുഷ്യ ജൻമമെന്ന് ഈ നോവൽ അടിവരയിടുന്നു. ജൂതരുടെ ചരിത്രവും സംസ്കാരവുമായി ഏറെ ബന്ധപ്പെട്ട കൊച്ചിയെന്ന ഭൂമികയെയും ‘ഡയസ്പൊറ’ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
SANTHOSHATHINTE SAMAVAKYANGAL
₹320.00Original price was: ₹320.00.₹256.00Current price is: ₹256.00.ലോകം മുഴുവൻ കൈവെള്ളയിലുണ്ടായിട്ടും, ഉള്ളിലൊരു ശൂന്യത ബാക്കിയാവുന്നുണ്ടോ? മറ്റുള്ളവർക്ക് നൽകുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും പട്ടികയിൽ എന്നെങ്കിലും സ്വന്തം പേര് ചേർക്കാൻ നിങ്ങൾ മറന്നുപോയിട്ടുണ്ടോ? നമുക്ക് നമ്മളെത്തന്നെ തിരിച്ചുപിടിക്കാനൊരു യാത്ര പോയാലോ? അശ്വതി ശ്രീകാന്ത് തന്റെ പുതിയ പുസ്തകത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് മറ്റെങ്ങോട്ടുമല്ല, നമ്മളിലേക്ക് തന്നെയാണ്. വിട്ടുകളയേണ്ട ഭാരങ്ങളെ ഇറക്കിവെക്കാനും, ഉള്ളിലെ ആ പഴയ കുസൃതിക്കുട്ടിയെ വീണ്ടും ചേർത്തുപിടിക്കാനും ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കും. ‘നോ’ പറയേണ്ടിടത്ത് ആർജ്ജവത്തോടെ അത് പറയാനും, നാളത്തേക്ക് മാറ്റിവെക്കാതെ ഇന്നിൽ ജീവിക്കാനും പഠിക്കുമ്പോൾ സന്തോഷം എന്നത് ഒരു സമവാക്യം പോലെ ലളിതമാകും. ‘എനിക്കിഷ്ടമുള്ള ഞാൻ’ ആയി മാറാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ ഈ യാത്ര ഇവിടെ തുടങ്ങുന്നു…
INDIAN BHARANAGHATANA
₹325.00Original price was: ₹325.00.₹260.00Current price is: ₹260.00.ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് നാമറിഞ്ഞിരിക്കേണ്ടതായ എല്ല്ലാ കാര്യങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം.
Ibsente 2 Nadakangal
₹330.00Original price was: ₹330.00.₹264.00Current price is: ₹264.00.നാടകവേദിയില് പരിവര്ത്തനത്തിന്റെ പുതുവഴി തുറന്ന നോര്വീജിയന് പ്രതിഭയുടെ രണ്ടു രചനകളാണ് ഈ പുസ്തകത്തില്. ഗാര്ഹികസംഘര്ഷങ്ങള് പശ്ചാത്തലമാക്കുന്ന ‘ലിറ്റില് അയോള്ഫി’ല് വ്രണിതമായ മനുഷ്യമനസ്സാക്ഷിയെ നാടകകൃത്ത് സ്റ്റേജില് നഗ്നമാക്കിനിര്ത്തുന്നു. ‘പിയര് ജിന്റ്’ ഒരു സ്കാന്ഡിനേവിയന് നാടോടിക്കഥാപാത്രത്തെയാണ് കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നത്. മുത്തശ്ശിക്കഥകളില് അഭിരമിക്കുന്ന, സാങ്കല്പിക ലോകത്തു ജീവിക്കുന്ന നായകന്റെ അവിവേകങ്ങളിലേക്കും മതിഭ്രമങ്ങളിലേക്കും അനുവാചകനെ ഈ കാവ്യനാടകം യാത്രയാക്കുന്നു.
CHORACHUVAPPULLA SOORYAKANTHI
₹330.00Original price was: ₹330.00.₹264.00Current price is: ₹264.00.മരണത്തിന്റെ മറുപുറം തേടിപ്പോയ 11 പേര്. 15 വയസ്സുകാരന് മുതല് 80 വയസ്സുകാരി വരെ അക്കൂട്ടത്തിലുണ്ട്. അന്ധവിശ്വാസത്തിന്റെയും മനോരോഗത്തിന്റെയും അതിര്വരമ്പുകള്ക്കിടയിലൂടെയുള്ള അവരുടെ സഞ്ചാരങ്ങള്… മറ്റുള്ളവരോട് ഇടപഴകി ജീവിക്കുമ്പോഴും അവര് ഒളിപ്പിച്ചുവച്ച രഹസ്യങ്ങള്…
മൃത്യുവിന്റെ നീലഗ്രഹണം ഗ്രസിച്ച ‘സൂര്യകാന്തി’ എന്ന വീട് ഒരു രാപ്പുലര്ച്ചയില് ചാവുനിലമായിമാറിയ കഥ. ഇന്ത്യയെ നടുക്കിയ ഒരു യഥാര്ഥസംഭവത്തില്നിന്നു പ്രചോദനമുള്ക്കൊണ്ട നോവല്.
THE CHAINED ELEPHANT
₹330.00Original price was: ₹330.00.₹264.00Current price is: ₹264.00.This is the story of a princely kingdom on Lotus Island. A port country where foreigners come for trades. It unfolds the interplay of the British Company gradually acquiring land and rule by influencing and deceiving the King. A story of chained country.
Sampoorna Nataka Samaharam: Thattile Thaalam
₹330.00Original price was: ₹330.00.₹264.00Current price is: ₹264.00.മോഹവും ശാപവും ഗ്രസിച്ച രാവണൻ്റെ മനസ്സിനുള്ളിലെ പോർക്കളം വേദിയാക്കുന്ന അയനം രാവണം, അന്യവത്കൃതൻ്റെ വ്യഥകളും നിയോഗത്തിന്റെ വ്യാകുലതകളും അരങ്ങിലെത്തിക്കുന്ന ജടായുവിന്റെ ദുഃഖം, നാട്ടുഭംഗിയാർന്ന മൊഴികളും ചുവടുകളുമായി, തികച്ചും ഗ്രാമീണമായ അവതരണത്തിൻ്റെ സ്മൃതിസുഗന്ധം പ്രസരിപ്പിക്കുന്ന ഒരു പുരാവൃത്തം, വേദികളിൽ അവതരിപ്പിച്ചുവരുന്ന ഭീഷ്മം. കെ.എ. ഉണ്ണിത്താൻ്റെ ശ്രദ്ധേയമായ നാലു നാടകങ്ങളാണ് ഈ പുസ്തകത്തിൻറെ ആട്ടക്കളരിയിൽ അവതരിപ്പിക്കപ്പെടുന്നത്. ഇതിഹാസ കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളെ പിൻബലമാക്കുന്ന രചനകൾപോലും സത്യത്തിൽ വെള്ളിവെളിച്ചം വീഴ്ത്തുന്നത് മനുഷ്യൻ്റെ ഭിന്നപ്രകൃതങ്ങളിലേക്കാണ്. ഈ തട്ടിലെ ചെണ്ടയുടെ ഇടംവലംതലകളിൽ മുഴക്കമാകുന്നത് അവന്റെ പുണ്യവും പാപവും തന്നെയാണ്.
1001 Hasyakathakal
₹375.00Original price was: ₹375.00.₹270.40Current price is: ₹270.40.നിലയ്ക്കാത്ത പൊട്ടിച്ചിരിയുടെ നിമിഷങ്ങൾ വായനക്കാർക്കു സമ്മാനിക്കുന്ന ഹാസ്യകഥകളുടെ ബൃഹദ്സമാഹാരം. കാതലുള്ള നർമവും ചിന്തയും പങ്കുവയ്ക്കുന്നവയാണ് ഈ അപൂർവസമാഹാരത്തിലെ കഥകളോരോന്നും.
Kalpramanam
₹340.00Original price was: ₹340.00.₹272.00Current price is: ₹272.00.സമീപകാല കേരളത്തിന്റെ പാരിസ്ഥിതിക ദുരന്തങ്ങൾ അന്വേഷിക്കുന്ന നോവൽ. ജലവ്യവസ്ഥയും ആവാസവ്യവസ്ഥയും തകർക്കപ്പെട്ട് പാരിസ്ഥിതികമായ അരക്ഷിതാവസ്ഥയിലുഴലുന്ന ജനതയുടെ പ്രതിസന്ധികളും പ്രതിരോധങ്ങളുമാണ് ഈ നോവൽ. പല തലങ്ങളിലുള്ള ആഴത്തിലുള്ള വായനയും ചർച്ചയും ആവശ്യപ്പെടുന്ന കൃതിയാണ് രാജീവ് ശിവശങ്കറിന്റെ കൽപ്രമാണം.
Njanjoolinte Aadhar Card
₹340.00Original price was: ₹340.00.₹272.00Current price is: ₹272.00.തെരുവിലേക്കും അനാഥത്വത്തിലേക്കും വലിച്ചെറിയപ്പെട്ട ഒരു കൗമാരക്കാരന്റെ അതിജീവനപോരാട്ടമാണ് ഈ നോവല്. രണ്ടാനപ്പന്റെ ക്രൂരതയില്നിന്നു രക്ഷപ്പെട്ടോടുന്ന കഥാനായകന്, കന്യാസ്ത്രീമഠത്തിലെ അന്തേവാസിയായും ലോറിയിലെ കിളിയായും പാറമടയിലെ തൊഴിലാളിയായും ചുമട്ടുകാരനായും ഭിക്ഷാടകനായുമൊക്കെ ജീവിതവേഷങ്ങള് കെട്ടിയാടുന്നു. പ്രതിബന്ധങ്ങളിലും പ്രതിസന്ധികളിലും വാശിയോടെ മുന്നോട്ടുനീങ്ങുന്നു. ഒരു പ്ലാസ്റ്റിക് സഞ്ചിയും ആധാര് കാര്ഡും മാത്രമേ സ്വന്തമായിട്ടുള്ളൂവെങ്കിലും, നിസ്സഹായര്ക്കുമുന്നില് അവന് കരുണയുടെ കരം നീട്ടുന്നു, അവരുടെ സ്വപ്നങ്ങള് സ്വന്തം സ്വപ്നങ്ങളായി ഏറ്റെടുക്കുന്നു. നിസ്വാര്ഥസ്നേഹമാകുന്ന പശകൊണ്ട് അന്യരെ അവന് തന്നിലേക്ക് ഒട്ടിച്ചുചേര്ക്കുന്നു.
ENTEYIDAM (MY SPACE)
₹340.00Original price was: ₹340.00.₹272.00Current price is: ₹272.00.എന്താണ് നഗരാസൂത്രണം, എന്താണ് സ്ഥലപരാസൂത്രണം, എങ്ങനെയാണ് ഇവ വിഭാവനം ചെയ്യപ്പെടുന്നതും നടപ്പാക്കപ്പെടുന്നതും, ടൗൺ പ്ലാനിങ്ങിന്റെ വിവിധ ഘട്ടങ്ങൾ എന്തൊക്കെ, അതിൽ ഭരണാധികാരികളുടെ ഇച്ഛാശക്തിയും ഭാവനയും എത്രത്തോളം പ്രധാനപ്പെട്ടതാണ്, ടീം വർക്കിന്റെ പ്രാധാന്യമെന്ത്, ഇതുമായി ബന്ധപ്പെടുന്ന വിവിധ ഓഫീസുകൾ ഏതൊക്കെ, അതിനുള്ള നിയമങ്ങളും നിയമതടസ്സങ്ങളും എന്തൊക്കെ, അതിൽ ജനപങ്കാളിത്തം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നിങ്ങനെയുള്ളവ തന്റെ ജീവിതാനുഭവങ്ങൾ കൂട്ടിക്കലർത്തി വളരെ ലളിതമായി വിവരിക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. മൂന്നു പതിറ്റാണ്ടുകളിലധികം നീണ്ട സർവീസ് സ്ഥലികൾ എന്റെയിടമാക്കി മാറ്റിയ ഒരു ഭാവനാസമ്പന്നനായ മനുഷ്യൻ നമുക്ക് സമ്മാനിക്കുന്ന കൈപ്പുസ്തകമാണ് “എന്റെയിടം.’ അത് നമുക്ക് ഒട്ടേറെ പുതിയ അറിവുകൾ മാത്രമല്ല ഒട്ടേറെ പാഠങ്ങളും സമ്മാനിക്കുന്നുണ്ട്
-ബെന്യാമിൻAgnichirakukal
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.മിസൈൽ ടെക്നോളജി വിദഗ്ദ്ധനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ എ.പി.ജെ. അബ്ദുൾ കലാമിന്റെ ആത്മകഥ. പ്രതിരോധ ശാസ്ത്രജ്ഞനെന്നനിലയിൽ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ച സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാണ് അബ്ദുൾ കലാം. അദ്ദേഹത്തിന്റെ വ്യക്തിപരവും ഔദ്യോഗികവുമായ ഉയർച്ചയുടെയും നിസ്തുലമായ സേവനങ്ങളുടെയും കഥ പറയുന്നതോടൊപ്പം നമ്മുടെ രാജ്യത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു മിസൈൽശക്തിയുടെ തലത്തിലേക്ക് ഉയർത്തിയ അഗ്നി, പൃഥ്വി, ആകാശ്, ത്രിശൂൽ എന്നീ മിസൈലുകളുടെ രൂപകല്പന, നിർമ്മാണം, വിക്ഷേപണം എന്നീ വിവിധ ഘട്ടങ്ങളെക്കുറിച്ച് തികച്ചും ആധികാരികവും വിജ്ഞാനപ്രദവുമായി വിവരിച്ചിരിക്കുന്നു. അബ്ദുൾ കലാം ഏറെ മമത പുലർത്തിയിരുന്ന, അദ്ദേഹം പ്രാതിനിധ്യം വഹിക്കുന്ന, സാധാരണക്കാരുടെ സമൂഹത്തിന് ഉത്തേജനവും ആത്മവിശ്വാസവും പകരുംവിധം അദ്ദേഹത്തിന്റെ ഉയർത്തെഴുന്നേല്പിന്റെ ചരിത്രം ആലേഖനം ചെയ്തിരിക്കുന്നു ഈ കൃതിയിൽ. വിവർത്തകൻ: പി.വി. ആൽബി















