Shop
Tathamme Poocha Poocha
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.തത്തമ്മയും പൂച്ചയും ആജന്മശത്രുക്കളാണെന്ന ധാരണയെ തിരുത്തിക്കൊണ്ട് ഉറ്റമൈത്രിയിലാകുന്ന കുഞ്ഞിത്തത്തയുടെയും മണിയന്പൂച്ചയുടെയും കുസൃതികളും കൗശലങ്ങളുമാണ് ഈ പുസ്തകം നിറയെ. ലളിതമായ ഭാഷയിലും സുന്ദരമായ ശൈലിയിലും ഒരപൂര്വസൗഹൃദത്തിന്റെ കഥാഖ്യാനം നിര്വഹിച്ചിരിക്കുകയാണ് ഗ്രന്ഥകാരന് ഇതില്.
Padam Parayam Padavukal Kayaram
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.കഥയുടെ പാടിയും പറഞ്ഞുമുള്ള അവതരണമായ കഥാപ്രസംഗത്തിലൂടെ ആലാപനം, അഭിനയം, പ്രഭാഷണം എന്നീ കലകളില് കുട്ടി ഒരേസമയം പങ്കെടുക്കുകയാണ് വിദ്യാര്ഥികള്ക്ക് വാഗ്ദേവതയുടെ അഌഗ്രഹഹസ്തമായിമാറുന്ന കഥാപ്രസംഗകലയെ ഒന്പതു ലഘുരചനകളിലൂടെ പരിചയപ്പെടുത്തുകയാണ് ഗ്രന്ഥകാരന് ബുദ്ധഭഗവാഌം മദര് തെരേസയും ഝാന്സിറാണിയും വേലുത്തമ്പിദളവയും പോലെയുള്ള ഐതിഹാസിക കഥാപാത്രങ്ങളും മതസൗഹാര്ദവും മദ്യവിപത്തും പോലെയുള്ള സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളും ഇതില് ചര്ച്ച ചെയ്യപ്പെടുന്നുണ്ട്.
Chakrakudam
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.ചക്കര പോലെ മധുരിക്കുന്ന കുട്ടിക്കവിതകള്. ഗുണപാഠകഥകളും ശാസ്ത്രവീക്ഷണവും ദേശഭക്തിയും ചേരുന്ന ഈ കാവ്യസമാഹാരം കുട്ടികള്ക്ക് സമ്മാനിക്കാന് കഴിയുന്ന ഒരു വിശിഷ്ട ഉപഹാരമാണ്.
Chakkara Maambazham
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.ചക്കരമാമ്പഴം പോലെ മാധുര്യമുള്ള ഒരു കൂട്ടുകെട്ടിന്റെ കഥ. സൗഹാര്ദ്ദത്തിന്റെ പാഠങ്ങള് കുട്ടികള്ക്ക് സമ്മാനിക്കുന്ന കൃതി.
Oru Cheriya Jeevithathinte Sirorekhakal
₹45.00Original price was: ₹45.00.₹22.50Current price is: ₹22.50.Diabetic Vibhavangal – Ebook
₹70.00Original price was: ₹70.00.₹21.00Current price is: ₹21.00.പ്രമേഹരോഗികള് നിഷ്ഠയാക്കേണ്ട ഒരു ആഹാരസമ്പ്രദായമാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. റവ ഇഡ്ഡലി, ഗോതമ്പ് ദോശ ആദിയായ പ്രഭാതഭക്ഷണങ്ങള്; പിണ്ടി തോരന്, പാവയ്ക്ക കിച്ചടി പോലെയുള്ള കറികള്; റാഗി അട, കാബേജ് വട മുതലായ പലഹാരങ്ങള്; ചീരസൂപ്പ്, ബീറ്റ്റൂട്ട് സാലഡ് പോലെയുള്ളവ; ഗ്രീന് ടീ, താമരപ്പൂ ജ്യൂസ് തുടങ്ങി, നിത്യഭക്ഷണത്തില് ഉള്പ്പെടുത്തേണ്ടതായ ഇതിലെ വിഭവങ്ങളില് രുചിയും ആരോഗ്യവും സമീകൃതമാകുന്നു.
Rajakumaranum Dharidrakumaranum
₹40.00Original price was: ₹40.00.₹20.00Current price is: ₹20.00.ദരിദ്രഌം മോഷ്ടാവുമായ കാന്റിയുടെ മകന് ടോം ലണ്ടന് നഗരത്തിന്റെ പ്രൗഢിക്കും മനോഹാരിതയ്ക്കും തീരെ നിരക്കാത്ത പുഡ്ഡിങ് ലെയിന് തെരുവില്, തകരപ്പാട്ട കൊണ്ട് നിര്മിച്ച കുടിലിലാണ് വസിക്കുന്നത്. ഇംഗ്ലണ്ടിന്റെ രാജസിംഹാസനത്തില് വാണരുളുന്ന ഹെന്റി രാജാവിന്റെ മകന് എഡ്വേര്ഡ് ട്യൂഡര് പട്ടുവസ്ത്രങ്ങളിലും വജ്രാഭരണങ്ങളിലും, വിശിഷ്ട ഭക്ഷണപാനീയങ്ങള് ആസ്വദിച്ച് സ്വര്ഗതുല്യമായ കൊട്ടാരത്തിലും കഴിയുന്നു. സ്വന്തം വേഷവിധാനങ്ങള് പരസ്പരം മാറ്റി ഒരു കുസൃതിക്കൊരുങ്ങിയ രാജകുമാരഌം ദരിദ്രകുമാരഌം, ഇനിയൊരിക്കലും തങ്ങളുടെ ജീവിതം പഴയതുപോലെയാവുകയില്ലെന്ന് അപ്പോള് മനസ്സിലാക്കിയിരുന്നില്ല. മാര്ക്ക് ട്വയിനിന്റെ ‘The Prince and The Pauper’ എന്ന പ്രശസ്തകഥയുടെ സംഗൃഹീതരൂപമാണീ പുസ്തകം. പുനാരാഖ്യാനം: ജയ്സണ് കൊച്ചുവീടന്
Ayurvedhathile Panchakarmachikiltsa
₹25.00Original price was: ₹25.00.₹20.00Current price is: ₹20.00.രോഗങ്ങളെ വേരറ്റു നശിപ്പിക്കാനുള്ള കഴിവുണ്ട്, ആയുർവേദത്തിലെ പഞ്ചകർമചികിത്സയ്ക്ക്. ചയാപചയപ്രക്രിയയുടെ ഫലമായി കോശങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കംചെയ്ത് ശരീരം ശുദ്ധമാക്കുന്ന വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നീ പഞ്ചകർമങ്ങളെ സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥം.









