• -20%
    MANTHRIKAKUDUKKAYUM MALAKHAYUM

    MANTHRIKAKUDUKKAYUM MALAKHAYUM

    ആരുടെ എന്നു സങ്കടവും തീർക്കുന്ന മാലാഖയുടെ മൺകുടുക്കപോലെ മാന്ത്രിക സിദ്ധികളുള്ളതാണ് ഈ കഥക്കുടുക്കയും. കുരുന്നുകളുടെ മനസ്സിൽ ഇതിലെ കഥകൾ സന്തോഷത്തിന്റെ പൊൻ നാണ്യങ്ങളായി നിറയും. സ്നേഹത്തിന്റെ ചക്കരയുമ്മകളായി അവരുടെ കവിളിൽ പതിയും. അമളിയും അബദ്ധവും അപകടവും ഒക്കെ പിണയുന്നവരാണെങ്കിൽ പോലും ഉറുമ്പയും മുതലചേട്ടനും കരടിക്കുട്ടനും തവളച്ചെക്കനും മറ്റും കുട്ടികളുടെ ഹൃദയസ്റ്റേറ്റിൽ എഴുതി ചേർക്കുന്നത്. മറവിക്കും മായ്ക്കുവാനാകാത്ത കുറെ വലിയ വലിയ പാഠങ്ങളാണ്.

    Original price was: ₹100.00.Current price is: ₹80.00.
  • -20%
    2026 NAKSHATHRAPHALAM

    2026 NAKSHATHRAPHALAM SAMPOORNAM

    2026 നക്ഷത്രഫലം സമ്പൂർണം

    ജ്യോത്സ്യൻ വരന്തരപ്പിള്ളി ചന്ദ്രൻകുറുപ്പ്

    Original price was: ₹40.00.Current price is: ₹32.00.
  • -20%
    SREEKRISHNA SANDHYANAAMAM

    SREEKRISHNA SANDHYANAAMAM

    ശ്രീകൃഷ്ണ സന്ധ്യാനാമം
    സമ്പാദനം:
    ഇ.എസ്. ഉണ്ണികൃഷ്ണൻ നമ്പൂതിരി (മാളികപ്പുറം മുൻ മേൽശാന്തി)

    Original price was: ₹20.00.Current price is: ₹16.00.
  • -20%
    Adventure of Five Friends

    Adventure of Five Friends

    This exciting book of adventure story will take you to a remote island and African forests. The story is packed with suspense, courage and friendship. This book promises adventure on every page.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    P. Kunhiraman Nair – Vakkukalude Pookalam

    Original price was: ₹70.00.Current price is: ₹56.00.
  • -20%
    Harigeetham

    Harigeetham

    പാട്ടുകളോടുള്ള ആരാധനകൊണ്ട് എന്നോടൊപ്പം കൂടുകൂടിയ ആസ്വാദകനാണ്. എന്റെ ഗാനങ്ങളുടെ ‘എൻസൈക്ലോപീഡിയ’ ആയ, എനിക്കേറെ ആത്മബന്ധമുള്ള ഹരി.

    -എം.ജി. ശ്രീകുമാർ

    ‘ഗാനഗന്ധർവ്വൻ’ എന്ന ചിത്രത്തിൽ ഹരിയെഴുതിയ പാട്ടിൽ തുടങ്ങി ഒരു ‘രാമഴ‘യിൽ അവസാനിക്കുമ്പോൾ ഗാനരചനയിലുള്ള ഹരിയുടെ വൈവിധ്യം മനസ്സിലാകും. ചലച്ചിത്രഗാനത്തിനു പുറമെ പ്രണയവും വിരഹവും ഭക്തിയും പ്രകൃതിയും കലാലയവും എല്ലാം ഇതിൽ വിഷയമാണ്.

    – ബി.കെ. ഹരിനാരായണൻ

    രണ്ടു ദശകങ്ങളിൽ ആധികമായ ഞങ്ങളുടെ ആത്മസൗഹൃദത്തിൽ കലയും കഥയും കവിതയും ഒപ്പം ഉണ്ട്. അക്ഷരങ്ങൾ ഹരിയുടെ ആയുധമല്ല. ആത്മാവാണ്.

    –രമേഷ് പിഷാരടി

    Original price was: ₹200.00.Current price is: ₹160.00.
  • -20%
    Lalitha Yoga

    Lalitha Yoga

    യോഗയിലൂടെ സംതൃപ്ത ജീവിതം നയിക്കുന്ന ദമ്പതി കളാണ് സുമ പിള്ളയും രാജേന്ദ്രൻ പിള്ളയും. ആരോഗ്യ സംരക്ഷണം തന്നിൽതന്നെ നിക്ഷിപ്തമായിരിക്കുന്നുവെന്ന ബോധം പകർന്നുനൽകുകയാണ് ലളിതയോഗയിലൂടെ. സമ്പൂർണ ആരോഗ്യം നിലനിർത്താനുതകുന്ന ജീവിയോപാധിയാണ് യോഗ. യോഗാജീവിതശൈലിയിൽ സഞ്ചരിക്കാൻ അഭ്യസിക്കുന്നതോടെ പ്രകൃതിയോടിണങ്ങി പ്രപഞ്ചസേവകരായി ആത്മീയോന്നതിയിലെത്തുന്നു യോഗികൾ. അഹത്തെ അറിയാൻ കഴിയുന്ന ശാസ്ത്രീയ പ്രായോഗിക തീർഥയാത്രയാണ് യോഗ.

    Original price was: ₹250.00.Current price is: ₹200.00.
  • -20%
    YAJNASENI

    YAJNASENI

    ഡോ. ദജനി പാഞ്ചാലിയെക്കുറിച്ച് എഴുതിയ ‘യാജ്ഞസേനി എന്ന ഒന്നാംതരം ആഖ്യായികയെക്കുറിച്ചാണ് പറയുവാനുള്ളത്. ഉത്തമമായ നിരീക്ഷണം, തെളിഞ്ഞ ചിന്ത, പുരാണപ്രസിദ്ധയായ പാഞ്ചാലിയെ ഒട്ടും നോവിക്കാത്ത എഴുത്ത്. അതാണ് എഴുത്തുകാരിയുടെ വിജയം. പറഞ്ഞത് മതിയായില്ല എന്നു മാത്രമേ പരാതിയുള്ളൂ. ആകപ്പാടെ പുസ്തകം നന്നായിട്ടുണ്ട്.

    – മാടമ്പ് കുഞ്ഞുകുട്ടൻ

    Original price was: ₹180.00.Current price is: ₹144.00.
  • -20%
    CHILA KALANGALIL CHILA GAYATHRIMAR

    CHILA KALANGALIL CHILA GAYATHRIMAR

    കാലത്തിന്റെ ഗതിവേഗത്തിനുമുന്നിൽ മുൻകാലാനുഭവങ്ങൾ പോരാതെ വരുമ്പോൾ അതിനോടെങ്ങനെ ഇണങ്ങാമെന്ന് വ്യാകുലപ്പെടുന്നവരുടെ കഥകളാണ് ഈ സമാഹാരത്തിൽ. പൗലോ കൊയ്ലോയുടെ മലയാളത്തിലേക്കുള്ള വരവ് പൗലോസ് മാഷിന് അത്രയങ്ങ് അംഗീകരിക്കാനാവുന്നില്ലെന്ന് ഹാസ്യഭംഗിയോടെ പറഞ്ഞുവെക്കുകയാണ് ഇതിലെ ആദ്യ കഥ. പുതുകാലത്തെ മാർക്കറ്റിങ് തന്ത്രങ്ങളുടെ ആകാശപ്പാതയിൽനിന്ന് സ്വയം ഒഴിവാക്കാൻ ശ്രമിക്കുമ്പോഴും അതിനു കഴിയാതെ വരുന്ന കൃഷ്ണദാസിന്റെ വ്യാകുലതകളാണ് ‘ചന്തയുടെ ഭാരം’. കാൾ സെന്ററിലെത്തുമ്പോൾ മാഗിയായി ജീവിക്കേണ്ടിവരുന്ന ഗായത്രി കെട്ടകാലത്തിനുമുന്നിൽ പകച്ചുനിന്നുകൊണ്ട് അടുത്ത രൂപാന്തരത്തിന്റെ അവസ്ഥയിലേക്കു കടക്കുന്നു. എല്ലാം മാന്തിയെടുക്കുന്ന ജെസിബി ജീവിതത്തിനും മരണത്തിനും മുന്നിലേക്ക് യന്ത്ര താഴ്ത്തുമ്പോൾ പുനരധിവാസമെങ്ങനെ എന്നറിയാതെ പകച്ചുനിൽക്കുകയാണ് ലോനപ്പൻ. എല്ലാ കഥകൾക്കുമപ്പുറം സ്വന്തം അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളുടെയും ഓർമക്കഥകളുമായി കഥാകാരനും വായനക്കാരനിലേക്കെത്തുന്നു.

    Original price was: ₹150.00.Current price is: ₹120.00.
  • -20%
    AADYAAKSHARANGAL

    AADYAAKSHARANGAL

    സിനിമാനടന്‍ നാഗേഷിനെപ്പോലുള്ള ഒരാളെ കെട്ടണമെന്നാശിച്ച് രാമങ്കുട്ടിയെ കെട്ടിയ അമ്മാളു, അമ്മാളുവിനെ പിരിഞ്ഞ് ഏതോ കരയോ മരമോ ആകാശമോ കൈകാട്ടി വിളിച്ചപ്പോള്‍ ഇറങ്ങിപ്പോയ രാമങ്കുട്ടി, ഉപയോഗം കഴിഞ്ഞതെല്ലാം വലിച്ചെറിയുന്ന കാലത്ത് പലതും മനസ്സിലാക്കാതിരിക്കലാണ് നല്ലതെന്നു തിരിച്ചറിയുന്ന ഞാന്‍, കഥയില്ലായ്മയുടെ കാലത്താണ് കഥയുണ്ടാക്കേണ്ടതെന്ന് അച്യുതന്‍ മാഷില്‍നിന്നും മനസ്സിലാക്കുന്ന വാസു,സ്വാശ്രയത്തിന്റെയും റ്റ്വന്റി റ്റ്വന്റിയുടെയും കാലത്ത് കോച്ചുകള്‍ക്കറിയാത്തതും കോച്ചുകള്‍ പറയാത്തതുമായ കളികളിക്കുവാന്‍ ആശിക്കുന്ന അശ്വിന്‍, ഒത്തുപാര്‍പ്പിന്റെ ഗന്ധത്തില്‍നിന്ന് ഓടിയകലുന്ന രേഷ്മ, ആരും പോകാത്ത വഴിയിലൂടെ പോയ വല്യമ്മാനെ അറിയുന്ന ജയകൃഷ്ണന്‍, ഭൂഖണ്ഡാന്തര യാത്ര കഴിഞ്ഞു മടങ്ങുന്ന അമ്മയെ മനസ്സിലാക്കാന്‍ കഴിയാത്ത ഗോപി, ഹിസ് മാസ്‌റ്റേഴ്‌സ് വോയ്‌സിലൂടെ വീണ്ടും പാട്ടുകേള്‍ക്കുമ്പോള്‍ ചുവരിലെ ഫോട്ടോയില്‍നിന്നും ചിരിക്കുന്ന വല്യമ്മാന്‍ – കഥയില്‍നിന്നും കഥയിലേക്കു പടര്‍ന്നേറുന്ന ഒമ്പതു കഥകള്‍.

    Original price was: ₹230.00.Current price is: ₹184.00.
  • -20%
    Gandhamadanam

    Gandhamadanam

    അടുത്തേക്ക് ചെന്ന് സൂക്ഷിച്ച് നോക്കി.. അവൾ കാൽ നീട്ടി ഇരിക്കുന്നു തലമുടിയിൽ നിന്ന് നീട്ടിക്കെട്ടിയ മുല്ലപ്പൂവിന്റെ മണം… നീ ആരാ..? മണിക്കുട്ടൻ ചോദിച്ചു…. അവൾ തീക്ഷ്ണമായി ചിരിച്ചു… കാളിക..! പ്രപഞ്ചം നടുങ്ങി… മിന്നൽ പിണർ… ഇടിമുഴക്കം… കനത്ത മഴ… എല്ലാം പെട്ടെന്നായിരുന്നു… കള്ളിച്ചെടികൾക്കിടയിൽ അയാൾ രക്തമില്ലാത്ത കബന്ധമായി കമഴ്ന്നു കിടന്നു.. വാണിയംകുളത്തെ അവളുടെ ആദ്യത്തെ ഇര…

    Original price was: ₹350.00.Current price is: ₹280.00.
  • -20%
    MAMMOOTTYCOMPANY

    MAMMOOTTYCOMPANY

    ‘ബിപിൻ ചന്ദ്രൻ മമ്മൂട്ടിയെപ്പറ്റിയും കെ.ബി. വേണു കെ.ജി. ജോർജിനെപ്പറ്റിയും ശ്രീകാന്ത് കോട്ടയ്ക്കൽ മോഹൻലാലിനെപ്പറ്റിയുമെല്ലാം ഇനിയും എഴുതും. നമ്മൾ അന്തംവിട്ട് ആ സിനിമയെഴുത്തുകളെല്ലാം ആസ്വദിക്കും. ചിലരെപ്പറ്റി ഇങ്ങനെ ചിലർ എഴുതിയാൽ, വായിച്ചാലും മതിയാവുകയില്ല. അത് ആ വ്യക്തികളോടും അവർ ജീവിച്ച കാലത്തോടും ഇനി വരാനിരിക്കുന്ന തലമുറകളോടുമുള്ള ചരിത്രത്തിന്റെ കടപ്പാടുകളാകുന്നു. അതേസമയം ഇപ്പറഞ്ഞ ഈ എഴുത്തുമനുഷ്യരോ? എഴുതാൻ നേരം കിട്ടാത്തവരും എഴുത്ത് പലപ്പോഴും ഒന്നാംലൗ അല്ലാത്തവരുമായ ആ മഹാപ്രതിഭകളുടെ മറുപാതികൾതന്നെ ആയിക്കൊണ്ടാണ് ഇവർ അവരെപ്പറ്റി എഴുതുന്നത്. അങ്ങനെ അവരും ഇവരും ഒന്നാകുന്നു. വായിക്കുമ്പോൾ അവരോടൊപ്പം ചേർന്ന് നമ്മളും. അല്ലെങ്കിലും ഒന്നും ഒന്നും ചേരുമ്പോൾ ഇമ്മിണിവല്യ ഒന്നാകും എന്നാണല്ലോ മമ്മൂട്ടിയുടെ അയൽനാട്ടിൽ ജനിച്ച തലയോലപ്പറമ്പുകാരൻ വൈക്കം മുഹമ്മദ് ബഷീർ പണ്ടേ നമ്മളെ പഠിപ്പിച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ട് ഈ എഴുത്തിനും (മമ്മൂട്ടിയിൽ തുടങ്ങുന്ന നമ്മുടെ സിനിമാ ഇതിഹാസങ്ങളെപ്പറ്റിയാകയാൽ) എഴുത്തുകാരനും (ബിപിൻ ചന്ദ്രനും) ഇങ്ങനെയൊരു മുൻകുറിപ്പിന്റെ ആവശ്യമില്ല. മമ്മൂട്ടിയുടെ പകർന്നാട്ടങ്ങൾപോലെ ഒരുപക്ഷേ, ബിപിനു മാത്രം ഇനിയൊരിക്കൽ അതിശയിക്കാൻ കഴിയുന്ന എഴുത്ത്.’ – രാംമോഹൻ പാലിയത്ത്‌

    Original price was: ₹180.00.Current price is: ₹144.00.
  • -20%
    KAATTILE VEEDUM ATHIDHIKALUM

    KAATTILE VEEDUM ATHIDHIKALUM

    രണ്ടുകാലില്‍ നടക്കുന്നവരുടേതു മാത്രമല്ല ഭൂമി. ഉറുമ്പു മുതല്‍ ആന വരെ, ചേര മുതല്‍ രാജവെമ്പാല വരെ, തേനീച്ച മുതല്‍ കാലന്‍കോഴി വരെ… വൈവിദ്ധ്യത്താല്‍ സമ്പുഷ്ടമാണ് ഇവിടം, നിനച്ചിരിക്കാത്ത നേരത്താവും ഈ അതിഥികള്‍ നമ്മുടെ വീടു തേടി വരിക. വരൂ, നമുക്ക് അവരില്‍ ചിലരെ അടുത്തു പരിചയപ്പെടാം.

    കാടിന്റെ ചന്തവും വിശുദ്ധിയും ഗാംഭീര്യവും മലയാളിയുടെ വായനാനുഭവത്തില്‍ നിറച്ച പി. വത്സല കുട്ടികള്‍ക്കായി എഴുതിയ കഥകളും കുറിപ്പുകളും.

    Original price was: ₹130.00.Current price is: ₹104.00.
  • -70%

    ERRORS OF EXISTENCE – Ebook

    Errors of Existence is a haunting exploration of life’s contradictions – freedom that binds, love that wounds, and ambition that consumes. Interweaving myth, philosophy, and raw introspection, this collection draws readers deep into the human psyche, revealing the beauty within imperfection and the meaning hidden in chaos.

    Rooted in the existential depth of Nordic literature, infused with the lyrical melancholy of Indian storytelling, and the confessional power of modern poetry, these verses unravel like whispered truths and unspoken regrets. They traverse the fragile space between despair and hope, longing and loss – questioning what it truly means to be alive.

    Profound, unsettling, and deeply reflective, Errors of Existence invites readers to linger in the quiet crevices of the human condition. This is not just a collection of poems – it is an invitation to feel, to question, and to rediscover the poetry hidden within one’s own existence.

    Original price was: ₹200.00.Current price is: ₹60.00.
  • -70%

    NAMES OF BEING – Ebook

    Names of Being is a profound poetic odyssey that explores the delicate interplay between love and loss, power and fragility, memory and oblivion. With vivid imagery and bold experimentation, this collection transcends the boundaries of tradi􀆟onal verse, uncovering the raw truths that shape our inner worlds.

    Blending tradition with innovation, the collection reimagines poetry as a mul􀆟dimensional art form – akin to pain􀆟ng, sculpture, and performance. Central to this transformation is the Pyramid Stanza, an original form created by the author. Echoing the rise and fall of thought and emotion, it gives each poem a sculptural rhythm where structure becomes meaning.

    Fearless in its approach, Names of Being dissolves the boundaries between genres, moulding language like clay and painting emotion with the precision of a brushstroke. This is more than poetry – it is a living, shifting experience that invites readers to not just read, but to feel, see, and hear the resonance of verse as immersive art.

    Original price was: ₹170.00.Current price is: ₹51.00.
  • -20%
    ENTHUPATTI

    ENTHUPATTI ENTE NEELAPPOOVINU?

    എലിക്കുഞ്ഞനുമുണ്ട് ഒരമ്മൂമ്മ. അവരുടെ ലോകത്തും ഉണ്ട് ചെടിയും പൂവും പൂക്കള്ളനും. വിശന്നിട്ടല്ലേ, പാവം എന്ന കുഞ്ഞനലിവും അമ്മൂമ്മയുടെ പഞ്ഞിയുമ്മയും ഉണ്ട് അവിടെയും.

    അണ്ണാരക്കണ്ണനും ഓന്തും ഉറുമ്പും – ആ ലോകത്തിലുമുണ്ട് കളിയാക്കലും നാണിച്ച് ഓടടാ ഓട്ടവുമെല്ലാം. സ്‌നേഹത്തിന്റെയും കരുതലിന്റെയും ഒരു വലിയ ക്യാന്‍വാസാണ് മുഴുവന്‍ ഭൂമിയും എന്ന കണ്‍തിളക്കത്തില്‍ വളരട്ടെ നമ്മുടെ കുഞ്ഞുങ്ങള്‍.

    Original price was: ₹100.00.Current price is: ₹80.00.