Shop
MAYAPURANAM
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.“മായാപുരാണം’ കാർഷികസമൃദ്ധിയുടെ ഉട്ടോപ്യയാണ്. നഗരത്തിന്റെ കർക്കശമായ ക്ഷേത്രഗണിതന്യായങ്ങൾക്കപ്പുറത്ത് കാട്ടുപൂക്കൾ നിറഞ്ഞ പുൽമേടുകളുടെ വന്യകാന്തിയും ജലസമൃദ്ധമായ ആമ്പൽതടാകങ്ങളും ഉർവരമായ മണ്ണും നിറയുന്ന മായാപുരം. പൗരാണികതയിൽ വേരാഴ്ത്തി നിൽക്കുന്ന സമത്വസുന്ദരമായ ആവാസവ്യവസ്ഥ. നമുക്കറിയാവുന്ന യഥാർഥലോകത്തിന് ബദലായി ശക്തമായ സ്വപ്നലോകം നിർമിക്കുകയാണ് ഈ കൃതി.
-ജി. മധുസൂദനൻ
ഭൂവിശാലതയിൽ ഒറ്റമരം ചുഴലിക്കാറ്റിനെ നേരിടുന്നതിൽ നിന്നാണ് “മായാപുരാണം’ ആരംഭിക്കുന്നത്. യഥാതഥവിവരണത്തിന്റെ ശീലങ്ങളെ നിരസിക്കുന്ന ഇളകിയാട്ടമാണ് ഈ നോവൽ. പ്രമേയജീവിതമേറെയുണ്ട്, “മായാ പുരാണ’ത്തിലെ ഒറ്റമരത്തിന്.
-ഇ.പി. രാജഗോപാലൻ
പ്രസിദ്ധീകരണത്തിന്റെ മുപ്പതാം വർഷത്തിലെ പ്രത്യേക പതിപ്പ്.
K.G.S. ORU PAADASALA
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.എം. ലീലാവതി, കളർകോട് വാസുദേവൻ നായർ, ഇ.പി. രാജഗോപാലൻ, ബി. രാജീവൻ, എൻ. ശശിധരൻ, പി.എൻ. ഗോപീകൃഷ്ണൻ തുടങ്ങിയ പതിനാറ് എഴുത്തുകാരുടെ പഠനങ്ങളും കെജിഎസിന്റെ കവിതകളും
കെ.ജി. ശങ്കരപ്പിള്ളയുടെ ‘പല പോസിലുള്ള’ ഒരുപിടി കവിതകളുടെ വായനയാണ് ഈ പുസ്തകം – വാക്കിന്റെ അടിത്തട്ടിലേക്കുള്ള കൂപ്പു കുത്തലുകൾ. കഴുതകളായി നടിക്കേണ്ടിവന്ന കുതിരകൾ, മെഴുക്കു പുരണ്ട ചാരുകസേര, കഥ കടന്ന് പുഴയിലേക്ക്, ഹത്രസ് തുടങ്ങി, വ്യത്യസ്തകാലങ്ങളിലെ കെ.ജി.എസ്. കാവ്യമുദ്രകളുടെ “ഈടും ഉറപ്പും” ഇതിൽ ഡോ. എം. ലീലാവതി, ബി. രാജീവൻ, ഇ.പി. രാജഗോപാലൻ, പി.എൻ. ഗോപീകൃഷ്ണൻ തുടങ്ങി വ്യത്യസ്ത തലമുറകളിലെ കാവ്യാസ്വാദകർ തിട്ടപ്പെടുത്തുന്നു – “ഏത് പുതുമൊഴിയേക്കാളും പുതിയ മൊഴി,” “ചരിത്രത്തിന്റെ അകവിസ്തൃതികളുടെ അടയാളപ്പെടുത്തൽ, “മാനവികമായ കാവ്യസംസ്കാരത്തിന്റെ നിർമിതി” എന്നുമെല്ലാം തീർച്ചപ്പെടുത്തുന്നു. ബൗദ്ധികവ്യായാമത്തിന്റെ ‘പിഞ്ഞിയ ബയോഡാറ്റ’യല്ല ‘നാം നമ്മിലാഴത്തിലറിയുന്ന നമ്മെ’ എന്ന വായനാനുഭവമാണ് ഈ ഒറ്റക്കവിതാപഠനങ്ങൾ.
Game of the Ghost
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.അതെ… ആ ശബ്ദം എനിക്കിപ്പോൾ വ്യക്തമായി കേൾക്കാം.
ഞാൻ സർവശക്തിയുമെടുത്ത് കല്ലറയുടെ മുടിക്കല്ല് തള്ളിനീക്കാൻ ശ്രമിച്ചു. പക്ഷേ… വൈകിപ്പോയി! അപ്പോഴേക്കും, കൈയിലൊരു പിക്കാസുമായി സെമിത്തേരിയുടെ
ഇരുളിൽനിന്നും ഒരു രൂപം എന്റെ കുഴിമാടത്തിന് തൊട്ടടുത്തെത്തിക്കഴിഞ്ഞിരുന്നു. ‘പ്രേതങ്ങളുടെ കൊലയാളി’ ക്കു ശേഷം വാസ് ബ്രദേഴ്സ് രചിച്ച രക്തമുറയുന്ന ഹൊറർ ത്രില്ലർ!
SAREERAPARATHA VAMSHEEYATHA DESHEEYATHA
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.ശരീരം, വംശം, ദേശം എന്നിവ അധികാരവുമായി നിരന്തരം ബന്ധപ്പെടുന്ന സംജ്ഞകളാണ്. അധികാരം എല്ലായ്പ്പോഴും ഇവയെ നിർവചിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ പരിധിയിൽനിന്നു കുതറാൻ ശ്രമിക്കുകയോ നിർവചനങ്ങളെ ചോദ്യം ചെയ്യുകയോ ചെയ്യുമ്പോഴെല്ലാം അധികാരം അതിന്റെ പ്രമത്തത പ്രകടമാക്കുകയും അടിച്ചമർത്തുകയും ചെയ്യും. അത് സാദാഹരണം വ്യക്തമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം.
PRARTHANAYODE PUNYABHOOMIYILEKKU
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.യാത്ര എന്നും ഏത് അർഥത്തിലും ഒരു മനം തുറക്കലാണ്. സ്വന്തം മനസ്സിന്റെ ധാരണകളെ, വിശ്വാസങ്ങളെ, പ്രതീക്ഷകളെ യാത്രകൾ അപ്പാടെ മാറ്റിമറിച്ചെന്നുവരും. നേരിടേണ്ടിവരുന്ന പ്രതിസന്ധികളുടെ ഗരിമയ്ക്കു മുന്നിൽ സ്വന്തം നിസ്സാരതയും അപ്രാധാന്യവും അസാംഗത്യവും ഇടിമിന്നലിന്റെ ദീപ്തിയോടെ ബുദ്ധിയിൽ പൊടുന്നനെ തെളിഞ്ഞെന്നുവരും. നാം നമ്മെത്തന്നെ ശുദ്ധീകരിക്കാൻ നിർബന്ധിതരാകുന്ന നിമിഷങ്ങളാണ് അവ. അതുവരെ നമുക്കുതന്നെ തിരിച്ചറിയാതിരുന്ന നമ്മളെ ഒരു പക്ഷേ, സന്തോഷത്തോടെ, അല്ലെങ്കിൽ ജാള്യതയോടെ, നാം കണ്ടെത്തിയെന്നുവരും. ഈ പുസ്തകം പലപ്പോഴും എന്നെക്കൊണ്ട് ചിന്തിപ്പിച്ചത് ഇതൊക്കെയായിരുന്നു.
– അവതാരികയിൽ മാനസി
കൈലാസപുണ്യം തേടിയുള്ള ഒരു സഞ്ചാരത്തിന്റെ വിവരണം. ആപത്ഘട്ടങ്ങളെ സഹയാത്രികരാക്കി, മലകൾ താണ്ടി, നദികൾ കടന്ന്, നടന്നും കുതിരപ്പുറത്തേറിയുമുള്ള പ്രയാണം, ഈശ്വരാനുഗ്രഹമാണ് ലക്ഷ്യവും മാർഗവും. മാനസസരോവർ യാത്രയും കൈലാസപരിക്രമണവും പകർന്ന ദിവ്യാനുഭൂതി ഇവിടെ അത്ഭുതാദരങ്ങളോടെ പകർത്തിയെഴുതപ്പെടുന്നു.
LOKAM NADUNGIYA SAMBHAVANGAL
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.മൃത്യുവിന്റെ വിഷപ്പുകയേറ്റ ഭോപ്പാൽ, അമേരിക്കയുടെ തലവര തിരുത്തിയ സെപ്തംബർ 11, മഞ്ഞുമല തുളച്ച ടൈറ്റാനിക്, കോടിക്കണക്കിനു മനുഷ്യരെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയ പ്ലേഗ്, നരനൃശംസതയുടെ നഗ്നമുഖമായ നാസി കോൺസൻട്രേഷൻ ക്യാമ്പുകൾ… എത്ര തിരകൾ ആഞ്ഞടിച്ചാലും മായ്ക്കാനാകാതെ കാലം പാറയിൽ കൊത്തിവെച്ച കുറെ സംഭവങ്ങൾ… ലോകജനതയെ ആകമാനം നടുക്കിയ ആ സുപ്രധാനസംഭവങ്ങളുടെ വിശദവിവരണമാണ് ഈ പുസ്തകത്തിൽ. സംഭവിച്ചവയിൽനിന്ന് സംഭവിക്കാനിരിക്കുന്നവ മുൻകൂട്ടി കാണാനും ഒഴിവാക്കാനുമുള്ള പാഠമാണിത്.
Marachottile Veyilcheelukal
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.വയനാട്ടിലെയും ഉത്തരേന്ത്യന് നാടുകളിലേയും അമേരിക്കന് ഐക്യനാടുകളിലേയും പര്യടനങ്ങള്ക്കിടയില് വത്സല ചിന്തിയെടുത്ത അനുഭവത്തിന്റെ ചീളുകള്.
എഴുത്തിന്റെ ദേശം, എഴുത്തിന്റെ സൗഹൃദം, എഴുത്തിന്റെ നിയോഗം എന്നിങ്ങനെ മൂന്നുതലങ്ങളിലായി ഈ വെയില്ച്ചീളുകള് പ്രത്യക്ഷപ്പെടുന്നു.
വയനാടന് കാടുകളിലെ ആദിവാസികള്ക്കിടയിലെ ജീവിതാനുഭവങ്ങളാണ് ‘എഴുത്തിന്റെ ദേശ’ത്തില്.
എഴുത്തു ജീവിതവുമായിട്ടിടപഴകുകയും സര്ഗ്ഗാത്മകതയുടെ അനുഭവപാഠങ്ങള് കൈമാറുകയും ചെയ്ത യശ്വസികളായ ഏതാനും എഴുത്തുകാരെക്കുറിച്ചുള്ള ഓര്മ്മകളാണ് ‘എഴുത്തിന്റെ സൗഹൃദം’
സമൂഹത്തിന്റെ പരിവര്ത്തനത്തിനും പുരോഗമനത്തിനും വേണ്ടിയുള്ള വത്സലയുടെ പിടച്ചിലുകള് എഴുത്തായും പ്രവൃത്തിയായും പരിണമിക്കുന്ന കാഴ്ച ‘എഴുത്തിന്റെ നിയോഗ’ത്തില് കാണാം.
വിശ്വമാനവികതയെ സ്വപ്നം കാണുന്ന ഒരെഴുത്തുകാരി ഈ വെയില്ച്ചീളുകള്ക്കിടയില് നിന്നും എഴുന്നേറ്റു വരുന്നു.Iliad
₹250.00Original price was: ₹250.00.₹195.00Current price is: ₹195.00.‘മഹാഭാരത’ത്തിലേതുപോലെ, യവനേതിഹാസമായ ‘ഇലിയഡി’ലും ഇതിവൃത്തമാകുന്നത് യുദ്ധമാണ്. ട്രോയ് നഗരത്തിനുനേരെ ഗ്രീക്കുകാര് നടത്തിയ യുദ്ധത്തിന്റെ കഥപറയുന്ന ഈ മഹാകാവ്യം, സുന്ദരിയായ ഹെലന്റെ തിരോധാനത്തില് തുടങ്ങി വീണ്ടെടുപ്പില് അവസാനിക്കുന്നു; അതിനിടയിലായി പതിറ്റാണ്ടുകള് നീളുന്ന ഒരു യുദ്ധവും. ഒരു സ്ത്രീക്കു വേണ്ടി ദേവന്മാരും മാനവരും അണിചേരുന്ന ഉഗ്രപോരാട്ടങ്ങളുടെ ഉജ്വലവര്ണനകളാല് സമൃദ്ധമാണ് ‘ഇലിയഡി’ന്റെ പ്രമേയപരിസരം. ലോകസാഹിത്യത്തിലെ ക്ലാസിക് രചനയുടെ പുനരാഖ്യാനം. വിവര്ത്തനം: കെ.പി. ബാലചന്ദ്രന്.
Bhagadeyathinte Roopakalpana
₹249.00Original price was: ₹249.00.₹199.20Current price is: ₹199.20.Fundamentals of High School English Grammar and Composition
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.Fundamentals of High School English Grammar and Composition
111 Upanyasangal
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.കാലികപ്രസക്തമായ വിഷയങ്ങള് ഉള്ക്കൊള്ളിച്ചുകൊണ്ട് ലളിതമായ ഭാഷയില്, പുതിയ പാഠ്യപദ്ധതിയഌസരിച്ച് സമഗ്രവും ആധികാരികവുമായി തയ്യാറാക്കിയ ഉപന്യാസങ്ങള്.
Njan Punyavaalan
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.ഫേസ്ബുക്കിനെ സര്ഗാത്മകതയുടെ ഊര്ജപ്രസരണമേഖലയായി പരിവര്ത്തനപ്പെടുത്തിയ ഒരു സംഘം കഥാകാരന്മാരുടെ 80 തിരഞ്ഞെടുത്ത രചനകളുടെ സമാഹാരം. നാം ജീവിക്കുന്ന ലോകത്തിന്റെ സൂക്ഷ്മചലനങ്ങളെപ്പോലും പ്രതിഫലിപ്പിക്കുവാന് എത്രയും പര്യാപ്തമാണ് ഇവരുടെ മൗസും മനസ്സും എന്ന് സാക്ഷ്യപ്പെടുത്തുന്ന കഥകള്.
Aadujeevitham
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.102 Prasangangal
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.പ്രസംഗപാടവം വളര്ത്തിയെടുത്ത് വേദികളില് കൈയടി വാങ്ങുന്നതിനും നൂതന പാഠ്യപദ്ധതിയനുസരിച്ചുള്ള രചനാപ്രവര്ത്തനത്തിനും പ്രയോജനപ്പെടുത്താവുന്ന 102 പ്രസംഗങ്ങളുടെ സമാഹാരം.
1729 Ganithaquiz
₹200.00‘രാമാനുജൻ സംഖ്യ’യെ ഓർമയിലെത്തിക്കുന്ന ഈ പുസ്തകം, 1729 ചോദ്യോത്തരങ്ങളിലൂടെ, അക്കങ്ങളുടെ വിശാലപ്രപഞ്ചത്തിലേക്ക് വായനക്കാരെ നയിക്കുന്നു. ഉത്തരം മാത്രമല്ല, ഉത്തരത്തിലേക്കെത്തുവാനുള്ള കുറുക്കുവഴികൂടി പറഞ്ഞുതരുന്നും, സൂത്രവാക്യങ്ങൾക്കും എളുപ്പത്തിലുള്ള നിർധാരണങ്ങൾക്കും പ്രാധാന്യംനല്കി തിരഞ്ഞെടുത്തിരിക്കുന്നതുമായ ചോദ്യങ്ങൾ ഗണിതശാസ്ത്രത്തിലുള്ള അഭിരുചി വളർത്തുകയും ഗണിതശാസ്ത്രജ്ഞരോടുള്ള ആദരവ് വർധിപ്പിക്കുകയും ചെയ്യുന്നു.
100 Puthiyaprasangangal
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.വിദ്യാർഥികൾക്കുമാത്രമല്ല, വ്യത്യസ്ത പ്രവൃത്തിമേഖലകളിൽ വ്യാപരിക്കുന്ന മുതിർന്നവർക്കും ഉപകാരപ്രദമാകുന്ന പ്രഭാഷണസമാഹാരം. കാലികപ്രാധാന്യവും പുതുമയും കരംകോർക്കുന്ന പ്രതിപാദ്യങ്ങൾ. ‘ഫ്ളക്സ്: നിരോധനമോ നിയന്ത്രണമോ?’, ‘ശ്രേഷ്ഠഭാഷയായ മലയാളം,’ ‘ഉപഭോക്തൃസംരക്ഷണം ഭാരതത്തിൽ’ തുടങ്ങിയവ ഏതാനും ഉദാഹരണങ്ങൾ മാത്രം. അക്ഷരമാലാക്രമത്തിൽ വിന്യസിച്ചിരിക്കുന്ന ഉള്ളടക്കം.















