• -20%

    Sundayschool Prasangasahayi

    സണ്‍ഡേസ്‌കൂള്‍ കുട്ടികളുടെ പ്രസംഗമത്സരങ്ങള്‍ മുന്‍നിര്‍ത്തി തയ്യാറാക്കിയ ഈ പുസ്തകം, ജ്ഞാനവും വിവേകവും തികഞ്ഞ ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ ലക്ഷ്യംവെച്ചുള്ളതാണ്. മുന്‍വര്‍ഷ വേദികളില്‍ മാറ്റുരച്ചതും വരുംവര്‍ഷങ്ങളില്‍ പ്രതീക്ഷിക്കാവുന്നതും ആനുകാലിക പ്രസക്തിയുള്ളതും ആയ ഇതിലെ പ്രഭാഷണവിഷയങ്ങള്‍ ഇന്നത്തെ കാലഘട്ടം അനിവാര്യമായും ആവശ്യപ്പെടുന്നവയാണ്. വേദഭാഗങ്ങള്‍ മുതല്‍, കുടുംബപ്രാര്‍ത്ഥനയുടെ മഹത്വവും പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യവും വരെ ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ഇതിലെ വിഷയങ്ങള്‍ അവതരിപ്പിച്ചവര്‍ക്ക് സോണല്‍ തലത്തിലും സഭാതലത്തിലും വരെ വിജയം ലഭിച്ചിട്ടു?ണ്ട്. ബൈബിള്‍ കഥകള്‍ക്കും ഉപന്യാസങ്ങള്‍ക്കും കൂടി ഇടമേകുന്ന ഈ കൃതി സഭയിലെ പുതുനാമ്പുകള്‍ക്ക് ആത്മീയതയുടെ സൂര്യവെളിച്ചമാകും.

    Original price was: ₹230.00.Current price is: ₹184.00.
  • -20%
    AADYAAKSHARANGAL

    AADYAAKSHARANGAL

    സിനിമാനടന്‍ നാഗേഷിനെപ്പോലുള്ള ഒരാളെ കെട്ടണമെന്നാശിച്ച് രാമങ്കുട്ടിയെ കെട്ടിയ അമ്മാളു, അമ്മാളുവിനെ പിരിഞ്ഞ് ഏതോ കരയോ മരമോ ആകാശമോ കൈകാട്ടി വിളിച്ചപ്പോള്‍ ഇറങ്ങിപ്പോയ രാമങ്കുട്ടി, ഉപയോഗം കഴിഞ്ഞതെല്ലാം വലിച്ചെറിയുന്ന കാലത്ത് പലതും മനസ്സിലാക്കാതിരിക്കലാണ് നല്ലതെന്നു തിരിച്ചറിയുന്ന ഞാന്‍, കഥയില്ലായ്മയുടെ കാലത്താണ് കഥയുണ്ടാക്കേണ്ടതെന്ന് അച്യുതന്‍ മാഷില്‍നിന്നും മനസ്സിലാക്കുന്ന വാസു,സ്വാശ്രയത്തിന്റെയും റ്റ്വന്റി റ്റ്വന്റിയുടെയും കാലത്ത് കോച്ചുകള്‍ക്കറിയാത്തതും കോച്ചുകള്‍ പറയാത്തതുമായ കളികളിക്കുവാന്‍ ആശിക്കുന്ന അശ്വിന്‍, ഒത്തുപാര്‍പ്പിന്റെ ഗന്ധത്തില്‍നിന്ന് ഓടിയകലുന്ന രേഷ്മ, ആരും പോകാത്ത വഴിയിലൂടെ പോയ വല്യമ്മാനെ അറിയുന്ന ജയകൃഷ്ണന്‍, ഭൂഖണ്ഡാന്തര യാത്ര കഴിഞ്ഞു മടങ്ങുന്ന അമ്മയെ മനസ്സിലാക്കാന്‍ കഴിയാത്ത ഗോപി, ഹിസ് മാസ്‌റ്റേഴ്‌സ് വോയ്‌സിലൂടെ വീണ്ടും പാട്ടുകേള്‍ക്കുമ്പോള്‍ ചുവരിലെ ഫോട്ടോയില്‍നിന്നും ചിരിക്കുന്ന വല്യമ്മാന്‍ – കഥയില്‍നിന്നും കഥയിലേക്കു പടര്‍ന്നേറുന്ന ഒമ്പതു കഥകള്‍.

    Original price was: ₹230.00.Current price is: ₹184.00.
  • -20%

    MANNINTE MARIL

    സ: ചെറുകാടെഴുതിയ “മണ്ണിന്റെ മാറിൽ’ എന്ന ഈ കൊച്ചുനോവൽ മലയാളസാഹിത്യകാരന്മാരുടെ സവിശേഷ ശ്രദ്ധയ്ക്കും ഹൃദയപൂർവമായ ആസ്വാദനത്തിനും, ഒരുപക്ഷെ, നിശിതമായ വിമർശനത്തിനും വിധേയമാവുമെന്നതിനു സംശയമില്ല. എന്തുകൊണ്ടെന്നാൽ, നമ്മുടെ നോവലുകളിൽ സാധാരണ കാണാറില്ലാത്ത അപൂർവം ചില നോവൽ കർത്താക്കന്മാർ മാത്രം സ്വീകരിച്ചിട്ടുള്ള ഒരു സാമൂഹ്യയാഥാർഥ്യമാണ്, മേലേപ്പുറത്തു നായർ വീട്ടുകാരും കരിമ്പനക്കൽ കുടുംബക്കാരും തമ്മിലുള്ള ജന്മികുടിയാൻ ബന്ധത്തിലൂടെ സ: ചെറുകാട് വിവരിച്ചിട്ടുള്ളത്.

    – ഇ.എം.എസ്. നമ്പൂതിരിപ്പാട്

    Original price was: ₹230.00.Current price is: ₹184.00.
  • -15%
    Out Of Stock

    Stand By Me!

    On the eve of her twenty-fifth birthday, Ruhi’s family and friends throw her a surprise party. The next morning, she is found lying on the floor of her room, dead. Her brother Kartik is convinced she was murdered. But no one believes him.

    The police investigation concludes that it is a case of suicide. Kartik is devastated and suffers an emotional breakdown. Not only is his beloved little sister gone, but there is no one who will believe his story. His elder sister, Dipika, is convinced he is crazy, a drunkard who doesn’t know what’s happening around him. Ruhi’s heartbroken boyfriend Mihir thinks Kartik’s love for his sister is blinding him. However, Kartik is sure he actually saw the killer, even though he has no clear memory of what happened that night.

    Seven months later, Kartik is released from a treatment centre, and Dipika dedicates herself to helping him restart his life. But Kartik can only focus on finding out what really happened. He is determined to bring justice to Ruhi.

    Can Kartik uncover the truth when everyone’s a suspect—including himself? Stand By Me! is an emotion-charged, intricate thriller, and the story of a brother who pushes himself beyond all limits for the love of his sister.

    Original price was: ₹225.00.Current price is: ₹191.00.
  • -15%

    Mr. Sampath

    A comic realistic novel  of manners Mr. Sampath marks the first of three Narayan novels that take an external approach, focusing on events outside the protagonist, in contrast to Narayan’s more internally-focused earlier novels.  The novel is set in 1938 under the British raj, in the fictional town of Malgudi.

    Original price was: ₹225.00.Current price is: ₹191.00.
  • -20%

    Unnimayayute Katha

    യാഥാസ്ഥിതികതയുടെ ഇരുള്‍മൂടിയ ഒരു ഇല്ല ത്തിന്റെ അകത്തളത്തില്‍ ജീവിതം ഹോമിക്കേണ്ടി വന്ന ഉണ്ണിമായ എന്ന പെണ്‍കുട്ടിയുടെ സ്‌തോഭ ജനകമായ ജീവിതാനുഭവങ്ങളും അന്തസ്സംഘര്‍ ഷങ്ങളും ശ്വാസംമുട്ടിക്കുന്ന നിസ്സഹായതയില്‍ ആത്മഹത്യയുടെ വക്കോളം എത്തിച്ചേരുന്ന അവളുടെ മനോവ്യാപാരങ്ങളും തികഞ്ഞ ഉള്‍ ക്കാഴ്ചയോടെ ഈ നോവലില്‍ ചുരുള്‍ നിവരുക യാണ്. വിഭിന്ന ജനവിഭാഗങ്ങളുടെ ജീവിതവും സംഘര്‍ഷങ്ങളും സമസ്യകളും അവയുടെ ആഴവും പരപ്പും ഉള്‍ക്കൊണ്ട് ചേതോഹരമായി അവതരിപ്പിക്കുന്ന നാര്‍മടിപ്പുടവ, ദൈവമക്കള്‍, വലക്കാര്‍ തുടങ്ങിയ നോവലുകള്‍പോലെ ജനപ്രീതി നേടിയ കൃതി.
    Original price was: ₹240.00.Current price is: ₹192.00.
  • -20%

    Rebecca

    പത്തേക്കർ വീടും അതിലെ താമസക്കാരിയും എന്നും പുഞ്ചക്കുറിഞ്ചിക്കാർക്ക് ദുരൂഹതകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. സ്‌കൂളിൽ കുട്ടികളെ പഠിപ്പിച്ചിരുന്ന കാലത്തുപോലും കുട്ടികളോടോ അന്നാട്ടുകാരോടോ അവർ യാതൊരു അടുപ്പവും കാണിച്ചില്ല. ഒന്നരയാൾ പൊക്കത്തിലുള്ള മതിൽക്കെട്ടിനുള്ളിലെ തറവാട്ടിൽ ജീവിച്ച റബേക്ക ടീച്ചറെ നാട്ടുകാർ എന്നും ഭയത്തോടെ വീക്ഷിച്ചു. നാട്ടുകാർ അവരവരുടെ ഭാവനകൾക്കനുസരിച്ച് കഥകൾ മെനയുകയും പ്രചരിപ്പിക്കുകയും ചെയ്തു. റബേക്ക ടീച്ചറാകട്ടെ ചിരിച്ചുകൊണ്ട് ചൂണ്ടയിൽ ഇരകളെ കോർത്തുകൊണ്ടുമിരുന്നു. തന്റെ ആത്മകഥയിലൂടെ റബേക്ക ടീച്ചർ സ്വജീവിതം തുറന്നു കാട്ടുമ്പോൾ ആരുടെയൊക്കെ പൊയ്മുഖങ്ങളാകും അഴിഞ്ഞുവീഴുക. ഓരോ വരിയിലും ആവേശം തുളുമ്പുന്ന ത്രില്ലർ. മലയാളിസമൂഹം ഏറ്റവും ഞെട്ടലോടെ കേൾക്കുകയും ഏറെ ചർച്ച ചെയ്യുകയും ചെയ്ത ഒരു വാർത്തയെ അടിസ്ഥാനമാക്കി രചിച്ച നോവൽ.

    Original price was: ₹240.00.Current price is: ₹192.00.
  • -20%

    53

    സോണിയ റഫീക് എന്ന എഴുത്തുകാരിയെ ആദ്യമായി അറിഞ്ഞ നോവല്‍. 53 വയസ്സില്‍ മനുഷ്യര്‍ക്ക് നിര്‍ബന്ധിത മരണം വിധിക്കുന്ന ഭരണകൂടഭീകരതയെക്കുറിച്ചുള്ള നോവല്‍ പ്രമേയത്തിന്റെ പുതുമകൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടേണ്ട ഒന്നല്ല, മറിച്ച് ചില മറുവായനകള്‍ കൂടി ആവശ്യമുണ്ട് എന്ന് തോന്നിയത് കൊണ്ട് പരിചയപ്പെടുത്തുന്നു.

    നിഷേധിക്കാന്‍ കഴിയാത്ത തരത്തിലുള്ള സുഖസൗകര്യങ്ങള്‍ നല്‍കി ഒരു ജനതയുടെ പരമമായ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന സ്‌റ്റേറ്റ് 54 വയസ്സിലെ മരണം ചോദ്യം ചെയ്യലുകളൊന്നുമില്ലാത്ത ഒരു അനിവാര്യതയായി കരുതുന്ന ഒരു കൂട്ടം ജനതയെ സൃഷ്ടിക്കുന്നു. ഇത്തരം മരണങ്ങള്‍ നേരിട്ട് നടത്തുന്ന ഭരണകൂടത്തിന്റെ സംവിധാനമായ ‘അനുബിസ് ഏജീസ്’ എന്ന സംഘടനയില്‍ അന്നാട്ടിലെ യുവതീയുവാക്കള്‍ അവശ്യസര്‍വ്വീസ് നടത്തേണ്ടവരാകുന്നു.

    സ്വന്തം അച്ഛനമ്മമാരുടെ 53 എന്ന പ്രായത്തെ നേരിടാനാകാതെ അനുബിസ് ഏജീസില്‍ ചേര്‍ന്ന ഇന്ദ്രദാസ് എന്ന യുവാവിനുണ്ടാകുന്ന മാനസാന്തരത്തിലൂടെ…ആ മാനസാന്തരത്തിന് തീവ്രതയുള്ള ഇന്ധനമാകുന്ന പിഴക്കാത്ത ഉന്നവും പിഴച്ച നാവുമുള്ള ‘അനുസരണ’ ശീലമാക്കാത്ത സഹീറ സനം എന്ന പെണ്ണിലൂടെയുള്ള യാത്രയാണ് സോണിയ നടത്തുന്നത്.

    Original price was: ₹240.00.Current price is: ₹192.00.
  • -20%

    U.A. Khader Balasahithyakrithikal Sampoornam

    യു.എ. ഖാദര്‍ എന്ന എഴുത്തുകാരണവര്‍ കുട്ടികള്‍ക്കുമുന്നില്‍ ചൊരിഞ്ഞഅക്ഷരമുത്തുകളാകെ ശേഖരിച്ചിരിക്കുകയാണ് ഈ ഖജാനയില്‍. സ്‌നേഹവാത്സല്യങ്ങളുടെ തൂലികത്തുമ്പിനാല്‍ ആ മഹാകഥാകാരന്‍ വരും തലമുറകളുടെ ഹൃദയത്തകിടില്‍ സദ്ചിന്തകളുടെ മായാലിപികള്‍ കോറിവരയുന്നു; ബാലകരുടെ മനസ്സിനെ വെടിപ്പാക്കുന്നു; അവരുടെ ശിരോലിഖിതംതന്നെ മാറ്റിയെഴുതുന്നു. ഇളം കവിളുകളില്‍ ചുംബനവും കുഞ്ഞുനെറുകുകളില്‍ അനുഗ്രഹവുമായി മാറുന്ന ഈ കഥകളും നോവലുകളും അറിയാലോകങ്ങളിലേക്ക്, കാണാക്കാഴ്ചകളിലേക്ക് കുരുന്നുകളെ ഒരു മാന്ത്രികപ്പരവതാനിയിലേറ്റി കൊണ്ടുപോകുന്നു.

    Original price was: ₹240.00.Current price is: ₹192.00.
  • -20%

    Palchathupp

    നാട്ടുകഥകളുടെ നറുംപാല്‍മണം നിറയുന്ന നോവല്‍. ഒരു ഗ്രാമത്തിനെ നെടുകെയും കുറുകെയും കുളമ്പുകള്‍കൊണ്ടളന്ന്, ശാന്തജീവിയായ ഒരു നാല്‍ക്കാലി വരച്ചിടുന്ന ഭൂപടം. ദേശത്തിന്റെ അകിടുനിറഞ്ഞു ചുരന്ന, ഇനിപ്പും ചിലപ്പോള്‍ ചവര്‍പ്പും രുചിക്കുന്ന കഥകള്‍. മന്ത്രവിദ്യകൊണ്ട് ടിപ്പുപ്പടയെ തുരത്തിയ ഒടിവിദ്വാനില്‍ തുടങ്ങുന്ന ഗ്രാമേതിഹാസങ്ങള്‍ പലപ്പോഴും പച്ചപ്പരമാര്‍ഥത്തിന്റെ കുറ്റിപറിച്ചും കയറു പൊട്ടിച്ചും ഓടി സ്വപ്നാടനത്തുരുത്തുകളെ മേച്ചില്‍പ്പുറങ്ങളാക്കുന്നു.

     

    Original price was: ₹240.00.Current price is: ₹192.00.
  • -20%

    CHILLUKANNU

    ഒരു ‘ഒറ്റക്കണ്ണി’യുടെ ചത്ത ഇടംകണ്ണിന്റെ ദൃഷ്ടിപരിധിയിലെ നിറം വാര്‍ന്ന, വെളിച്ചം കെട്ട കാഴ്ചകളാണ് ഈ നോവല്‍. ആഴങ്ങളില്‍ കടുംവേദനയുടെ മീനുകളെ തുടിക്കുവാനനുവദിച്ച്, മുകള്‍പ്പരപ്പില്‍ ശാന്തഗംഭീരത പേറുന്ന ഒരു തടാകംപോലെ നിലകൊള്ളുന്ന കോമളത്തിന്റെ ജീവിതകഥാപുസ്തകം. മോഹങ്ങളും പ്രത്യാശകളും ഒക്കെ ഞെരിച്ചു കളയുന്ന മുള്ളുകള്‍ വളര്‍ന്നു മുറ്റിയ തരിശുനിലമായ അവളുടെ ആത്മഭാഷണങ്ങളുടെ സ്വനഗ്രാഹി. അപമാനങ്ങള്‍ ദുഃഖഗേഹമാക്കിയ ഒരു പെണ്ണിന്റെ ശരീരത്തിന്റെയും മനസ്സിന്റെയും സ്പന്ദമാപിനി.

    Original price was: ₹240.00.Current price is: ₹192.00.
  • -20%

    Cinemacherukkan – Oru cinemathmakadha

    ഒരു സിനിമാചെറുക്കന്റെ പ്രണയലേഖനങ്ങളാണ് ഈ പുസ്തകം. മധ്യതിരുവിതാംകൂറിലെ ഒരു ഗ്രാമീണബാലൻ ഓര്‍മക്കൊട്ടകയില്‍ നിന്നും പെറുക്കിക്കൂട്ടുന്ന ഫിലിം തുണ്ടുകള്‍; സെല്ലുലോയ്ഡിനാല്‍ അപഹരിക്കപ്പെട്ട ഒരു കാലത്തിന്റെ വെളിച്ചപ്പൊട്ടുകള്‍. കവലയിലെ സിനിമാപോസ്റ്ററുകളിലും പരസ്യവണ്ടിയിലെ സിനിമാനോട്ടീസുകളിലും ചലച്ചിത്രഗാനങ്ങളിലും പാട്ടുപുസ്തകങ്ങളിലും ഹൃദയം കൊരുത്തിട്ട ഒരുവന്റെ ഈ ‘സ്റ്റോറി ബോര്‍ഡ്,’ രാമു കാര്യാട്ടിന്റെ മായയില്‍ തുടങ്ങി ഭരതന്റെ പറങ്കിമലയില്‍ അവസാനിക്കുന്നു. ‘നിഷ്‌കളങ്ക കാലത്തിന്റെ കുളിര്‍മുദ്രകള്‍’ എന്നാണ് ഈ ‘കുമാരസംഭവങ്ങള്‍’ക്ക് എഴുത്തുകാരൻ നല്‍കുന്ന ‘വണ്‍ലൈൻ.’

    Original price was: ₹240.00.Current price is: ₹192.00.
  • -20%

    Bharata bhagya vidhatha

    പൂര്‍വസൂരികള്‍ വിളവിറക്കാതെ വിട്ടുപോയ പാഴ്നിലങ്ങളില്‍ നിന്നൊരു കന്നിക്കൊയ്ത്ത്. ഉദാത്തമായ പ്രണയസങ്കല്പങ്ങള്‍ക്കുമുന്നില്‍ ദൈവംപോലും തോറ്റുപോകുന്ന ദിവ്യമുഹൂര്‍ത്തങ്ങളിലൂടെ, കറകളഞ്ഞ ദേശപ്രേമിയായ ഒരു യുവാവിനുണ്ടായ നൊമ്പരങ്ങളുടെ പകര്‍ത്തെഴുത്ത്. ഗൗരവബുദ്ധിയോടെ ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാന്‍ തോന്നുന്ന ആഖ്യാനരീതി. ‘ഭാരതഭാഗ്യവിധാതാ’ ആത്മാവില്‍ വിരല്‍കൊണ്ടെഴുതിയ ഗദ്യകവിതപോലെ, ഒരു നനഞ്ഞ പ്രഭാതത്തിലെ അലസമായ സവാരിപോലെ…

     

    Original price was: ₹240.00.Current price is: ₹192.00.
  • -20%

    BHOOTHANAGARAM

    നടന്ന വഴികളിലൂടെയും നെയ്‌തെടുത്ത വരികളിലൂടെയുമുള്ള പ്രിയകഥാകാരന്റെ അനുയാത്രയാണിത്. സരളമെങ്കിലും സൂക്ഷ്മവും ശില്പചാരുതയാര്‍ന്നതുമായ ഒരു ഭാഷ ഈ യാത്രയ്ക്കു വാഹനമായിരിക്കുന്നു. അതിലൂടെ അനുഭവങ്ങളുടെ മഞ്ഞും മഴയും വെയിലുമെല്ലാം മാറിമാറിവരുന്ന സവിശേഷമായൊരു കാലാവസ്ഥ ഉരുവംകൊള്ളുകയാണ്.
    മനുഷ്യജീവിതത്തിന്റെ വൈകാരികചരിത്രമായി സാഹിത്യത്തെ പ്രതിഫലിപ്പിക്കുന്ന ഇരുപതു ലേഖനങ്ങളുടെ സമാഹാരം. എഴുത്തിലൂടെ, വായനയിലൂടെ, സഞ്ചാരങ്ങളിലൂടെയുമെല്ലാം ഓര്‍മകളുടെ ചില മുനമ്പുകളില്‍ വീണ്ടും വന്നുനില്ക്കുമ്പോഴുണ്ടാവുന്ന ഗൃഹാതുരത്വത്തെ ആവിഷ്‌കരിക്കുന്ന രചനകള്‍.

    Original price was: ₹240.00.Current price is: ₹192.00.
  • -20%

    IBSENTE NADAKANGAL : SOULHOOGILE VIRUNNAGOSHAM, KADALPPORALIKAL

    നാടോടിസംസ്‌കൃതിയുടെ വേരുകളായ ഐതിഹ്യകഥകളില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് രണ്ടു രചനകളാണ് ഈ സമാഹാരത്തില്‍. നാടന്‍പാട്ടിന്റെ ഇതിവൃത്തത്തെ നാടകയരങ്ങിലേക്കു പരാവര്‍ത്തനം ചെയ്യുകയായിരുന്നു ഇബ്സനിലെ പ്രതിഭ. സോള്‍ഹൂഗിലെ അധികാരിയുടെ വിരുന്നുശാലയിലേക്കാണ് ആദ്യനാടകത്തിന്റെ തിരശ്ശീലയുയരുന്നത്. ദ്വേഷത്തിന്റെ വിഷംകലര്‍ന്ന വീഞ്ഞുചഷകമുയര്‍ത്തി മാനുഷികദൗര്‍ബല്യങ്ങള്‍ക്ക് നിണബലിയര്‍പ്പിക്കുകയാണ് ‘സോള്‍ഹൂഗിലെ വിരുന്നാഘോഷം.’ കടല്‍ക്കൊള്ളക്കാരായ വൈക്കിംഗുകളുടെ വീരപരിവേഷം പശ്ചാത്തലമാകുന്ന രണ്ടാം നാടകം, രക്തപ്പക തകര്‍ത്തുതരിപ്പണമാക്കുന്ന ബന്ധങ്ങളിലേക്കു തുഴയെറിയുന്നു. ഒരു കലഹപ്രിയയുടെ പ്രതികാരദാഹം ഹെല്‍ഗലാന്‍ഡ് ദ്വീപിനുമീതെ കാര്‍മേഘങ്ങള്‍ തീര്‍ത്ത് ദുരന്തമഴയായി പെയ്തിറങ്ങുകയാണ് ‘കടല്‍പ്പോരാളികളില്‍.’

    Original price was: ₹240.00.Current price is: ₹192.00.
  • -20%
    IRUTTU PATHRADHIPAR

    IRUTTU PATHRADHIPAR

    മനുഷ്യമനസ്സിലെ വെട്ടവും ഇരുട്ടും മാറിമാറി, ജീവിത സത്യങ്ങൾക്ക് മുഴുത്ത തലക്കെട്ടുകൾ സൃഷ്ടിക്കുകയാണ് ഈ കഥകളിൽ, അരികുകളിൽ നിന്നും തുറസ്സുകളിൽ നിന്നും വന്നെത്തുന്ന കഥാപാത്രങ്ങൾക്ക് പകൽ ബഹളവും രാനിശ്ശബ്ദതയും ഒന്നുപോലെ പിറവിനേരങ്ങൾ തീർക്കുന്നു. വാഴ്‌വ് കുത്തിയ തമോഗർത്തങ്ങളിൽ പതിക്കാതെ പ്രേതവേട്ടക്കാരനും കരിമരുന്നു ഫാക്ടറിക്കാരനും ജീവപര്യന്തം തടവുകാരനും ഒക്കെ ഇവിടെ നേർവഴിയേയും വളഞ്ഞു പുളഞ്ഞും ഉഴറിയോടുന്നു. മുൻധാരണകളെ മുച്ചൂടും വെണ്ണീറാക്കുവാൻ ഒരുമ്പെട്ടിറങ്ങിയ മനുഷ്യാഗ്നികളാണ് ഇവർ – തീനാവുകൊണ്ട് നിങ്ങളുടെ അസ്ഥിയെ നക്കുന്നവർ, മജ്ജയെ പൊള്ളിക്കുന്നവർ.

    Original price was: ₹240.00.Current price is: ₹192.00.