• Mathippulavakkunna Prabhashanathinu oru Eluppamargam

    Original price was: ₹220.00.Current price is: ₹176.00.

    ആത്മവിശ്വാസത്തോടെ സ്വന്തം വിചാരങ്ങളും വികാരങ്ങളും ശ്രോതാക്കളോടു പങ്കുവയ്ക്കുന്നതിന്റെ ആനന്ദമാണ് ഈ പുസ്തകം നല്‍കുന്ന വാഗ്ദാനം. വാഗ്‌വിലാസമുള്ള ഒരു പ്രഭാഷകന്‍ എന്ന പദവിയിലേക്ക് ഉയരാന്‍ മാത്രമല്ല ഇത് നിങ്ങളെ സഹായിക്കുക. മുന്‍പു കീഴടക്കാന്‍ കഴിയാതിരുന്ന ഭയവും ഉത്കണ്ഠയും ഇനി നിങ്ങള്‍ക്കുമുമ്പില്‍ മുട്ടുമടക്കും; എതിര്‍പ്പുകളെ, ദൈനംദിനപ്രശ്‌നങ്ങളെ നൂതനചാതുര്യത്തോടെ നിങ്ങള്‍ അഭിമുഖീകരിക്കും. ആശയപ്രകാശനത്തിലെസുതാര്യത ഏതു പ്രവര്‍ത്തനമേഖലയിലും നിങ്ങള്‍ക്കു കരുത്തേകും. യുക്തിഭദ്രമായ ചിന്തയിലൂടെ, ഊര്‍ജസ്വലമായ ആവിഷ്‌കരണത്തിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ സാമൂഹിക ഇടപെടലിന്റെ ചക്രവാളവും വികസിക്കാന്‍ തുടങ്ങുന്നു.

  • Onnumillathavar

    Original price was: ₹220.00.Current price is: ₹176.00.

    ആഴമേറിയ വിഷാദങ്ങളില്‍നിന്നും പ്രണയത്തിന്റെ വിശുദ്ധ ഭംഗികള്‍ വിരിയിക്കുന്ന മാന്ത്രികഭാവന. ലോകസാഹിത്യത്തിലെ എക്കാലത്തെയും മഹാപ്രതിഭകളില്‍ ഒരാളായ റഷ്യന്‍ വിസ്മയം ദസ്തയേവ്‌സ്‌കിയെ സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ നോവല്‍. 2018-ല്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിവര്‍ത്തനപുരസ്‌കാരം ലഭിച്ച എഴുത്തുകാരന്റെ മൊഴിമാറ്റം.

    വിവര്‍ത്തനം: തുമ്പൂര്‍ ലോഹിതാക്ഷന്‍

  • NISHAASHALABHANGAL

    Original price was: ₹220.00.Current price is: ₹176.00.

    കാലവും മനുഷ്യനും പ്രകൃതിയും പ്രതിബിംബിക്കുന്ന, ഉടയാത്ത കണ്ണാടികളാണ് ഈ കഥകള്‍. കണ്ണീരുപ്പുപുരണ്ട ജീവിതയാഥാര്‍ഥ്യങ്ങളും കടുംകയ്പായ വര്‍ത്തമാനകാലസമസ്യകളും വായനക്കാരന് ഇതിലെ ഖരാക്ഷരങ്ങളില്‍ രുചിക്കാം. പീഡിതരും വഞ്ചിതരും തിരസ്‌കൃതരും നിസ്സഹായരും ശാപഗ്രസ്തരും ഒക്കെ ഒരു ശവഘോഷയാത്രയിലെന്നപോലെ ഇവിടെ അനുവാചകദൃഷ്ടികള്‍ക്കുമുന്നിലുടെ മൗനവിലാപങ്ങളോടെ
    നടന്നുനീങ്ങുന്നു. പാപക്കുരുക്കില്‍ കഴുത്തുമുറുകി പിടയുന്ന ദുഃഖസത്യങ്ങളുടെ ചുരുക്കപ്പട്ടികയായിമാറുന്ന ഈ ചെറുകഥകള്‍ ”ഒരു നോവായി, എന്നും വായനക്കാരില്‍ നെരിപ്പോടായി എരിഞ്ഞുകൊണ്ടിരിക്കും” എന്ന എഴുത്തുകാരന്റെ വാക്കുകള്‍ക്ക് എതിര്‍പക്ഷമില്ല.

  • Adhyatma ramayanam

    Original price was: ₹220.00.Current price is: ₹176.00.

    രാമായണകഥ അറിയാനാഗ്രഹിക്കുന്നവർക്കും അർഥമറിഞ്ഞു പാരായണം ചെയ്യാൻ താല്പര്യപ്പെടുന്നവർക്കും ഭാഷാ — സാഹിത്യ പഠിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മലായളത്തിലെ ഏറ്റവും ശ്രേഷ്ഠമായ അധ്യാത്മ രാമായണം.

  • Swayamvaram

    Original price was: ₹220.00.Current price is: ₹176.00.

    ‘സ്വയംവരം’ മലയാളസിനിമയ്ക്കു നല്കിയത് ഗതിമാറ്റത്തിൻ്റെ റീലുകളായിരുന്നു. തിരശ്ശീലയിൽ നവതരംഗത്തിൻ്റെ തീനാമ്പായി മാറിയ ഈ രചന, കാഴ്‌ചയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു; സമാന്തരചലച്ചിത്രപ്രസ്ഥാനത്തിൻ്റെ സ്ഥിരമേൽവിലാസമായി. ആശയ-ആഖ്യാന പുതുസീമകൾ കണ്ടും കീഴടക്കിയുമായിരുന്നു വിശ്വത്തിൻ്റെയും സീതയുടെയും യാത്ര. അനുഭവത്തിൻ്റെയും അഭിരുചിയുടെയും അനുഭൂതിയുടെയും ലാവണ്യത്താൽ കാണിജീവിതത്തെ ‘സ്വയംവര’ത്തിനു മുൻപും പിൻപും എന്ന് – പകുത്ത അഭ്രശില്പത്തിന് അരനൂറ്റാണ്ട് തികഞ്ഞിരിക്കുകയാണ്. മികച്ച ചിത്രത്തിനും സംവിധായകനും നടിക്കും ഛായാഗ്രാഹകനുമുള്ള ദേശീയപുരസ്‌കാരം നേടികൊടുത്ത ഈ തിരക്കഥ, അനുവാചകന് അർഥപൂർണമായ ഒരു സിനിമാ വായന സാധ്യമാക്കുന്നു.

  • Nagnapaadhan

    Original price was: ₹220.00.Current price is: ₹176.00.

    ‘ഹരിതജാലകങ്ങളിലൂടെയുള്ള ഈ കഥാവിഷാദക്കാഴ്ചകള്‍ നിങ്ങളെയും എന്നെയും വ്യാകുലരാക്കട്ടെ.” കെ.ബി. പ്രസന്നകുമാര്‍

    ആകാശത്തിനുചോട്ടില്‍ നഗ്‌നപാദനായിനിന്ന്, പുല്‍നാമ്പിറുത്തപ്പോള്‍ ഉലഞ്ഞ നക്ഷത്രത്തോടു ക്ഷമ യാചിക്കുകയാണ്; ശലഭച്ചിറകുകളില്‍ എഴുതപ്പെട്ട ധ്യാനലിഖിതങ്ങള്‍ വിവര്‍ത്തനംചെയ്യുകയാണ്; ജലമര്‍മരങ്ങളിലെ ദൈവമൊഴികള്‍ വ്യാഖ്യാനിക്കുകയാണ് എഴുത്തുകാരന്‍ ഇവിടെ. ജീവന്റെ വിത്തുകളാല്‍ തരിശിടങ്ങളെ ഉര്‍വരമാക്കുന്ന പ്രകൃതിപാഠങ്ങള്‍ ഉരുവിട്ടുറപ്പിക്കുന്ന ഹരിതവിദ്യാലയമാണ് ഇത്. മണ്ണിന്റെ മാറില്‍ കാതുചേര്‍ത്ത് ഭൂമിയുടെ നിലവിളി കേള്‍ക്കുന്ന ഈ കഥകള്‍, ദുരയുടെ മണ്ണുമാന്തിയന്ത്രത്തിനുമുന്നില്‍ തുമ്പച്ചെടികള്‍ പോലെ പ്രാര്‍ഥനയോടെ നില്‍ക്കുന്നു.

  • Yathrasmaranakal

    Original price was: ₹220.00.Current price is: ₹176.00.

    സഞ്ചാരസാഹിത്യത്തില്‍ മലയാളത്തിന്റെ ആല്‍ഫയും ഒമേഗയുമായ പൊറ്റെക്കാട്ട് രചിച്ച, ചരിത്രസ്മരണകളുടെ സൗരഭ്യം പരത്തുന്ന യാത്രാകുറിപ്പുകളാണിത്. ”പാതിരായ്ക്കു പെറ്റുവീണ സ്വാതന്ത്ര്യക്കുഞ്ഞിന്റെ കരച്ചില്‍” മാറ്റൊലിക്കൊള്ളുന്ന തലശ്ശേരിക്കോട്ടയില്‍ തുടങ്ങുന്ന ‘ചരരാശി’ക്കാരന്റെ പാദമുദ്രകള്‍ ദല്‍ഹിയിലും ബോംബെയിലും പഞ്ചാബിലും കല്‍ക്കത്തയിലും ഒറീസ്സയിലുമൊക്കെ ഭാരതഭൂമിയോടുചേര്‍ന്നു പതിയുന്നു. കുത്തബ് മിനാറും കാശിയും തക്ഷശിലയും ജഗന്നാഥക്ഷേത്രവും ശാന്തി നികേതനവും സാരനാഥവും ജാലിയന്‍വാലാബാഗും ഉജ്ജയിനിയും പോലെ, ഇന്ത്യാമഹാരാജ്യത്തിന്റെ ദേശീയ, ചരിത്ര, സാംസ്‌കാരിക, ആധ്യാത്മിക സ്വത്വത്തിന് തറക്കല്ലുകളായ സ്മാരകങ്ങള്‍ക്കുമേലെയുള്ള ചിറകുവിരുത്തലാകുന്നു ഈ പുറപ്പാടിന്റെ പുസ്തകം.

  • PANNIVIRUNNU

    Original price was: ₹220.00.Current price is: ₹176.00.

    സങ്കീര്‍ണമായ ഒരു ലോകത്തെ ലളിതമായി വിവരിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് നകുല്‍ വി.ജി.യുടെ ‘പന്നിവിരുന്നി’ലെ കഥകള്‍. ചെറുകഥ എന്ന മാധ്യമത്തിന്റെ യാഥാസ്ഥിതികമായ പ്രയോഗത്തെ ചോദ്യംചെയ്യുന്ന ചില കഥകളുമുണ്ട് ഈ സമാഹാരത്തില്‍. ആ കഥകളില്‍ പോലും വായനക്കാരെ കൈവിട്ടുകളയുന്നില്ല നകുല്‍. ചിരപരിചിതവും ആവര്‍ത്തനവിരസവുമായ ജീവിതത്തില്‍നിന്ന് നിഗൂഢവും അപരിചിതവുമായ അനുഭവങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവ് ഈ കഥാകാരനെ സമകാലീനരായ എഴുത്തുകാരില്‍നിന്ന് വേറിട്ടു നിര്‍ത്തുന്നുണ്ടെന്ന് പ്രത്യേകം പറയണം.

    -പി. എഫ്. മാത്യൂസ്

  • Original price was: ₹220.00.Current price is: ₹176.00.

    തിരക്കഥാകൃത്തും കഥാകൃത്തുമായ പി.എസ്. റഫീഖിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. പത്മരാജൻ സ്മൃതിപുരസ്കാരം നേടിയ ഇടമലയിലെ യാക്കോബ് അടക്കം പതിനൊന്നു ചെറുകഥകൾ.

  • Ibsente Thiranjedutha Natakangal Ebook

    Original price was: ₹590.00.Current price is: ₹177.00.

    ലോകനാടകവേദി കണ്ടപ്രതിഭാശാലിയുടെ മരണമില്ലാത്ത രചനകളുടെ സമാഹാരം. വ്യക്തിബന്ധങ്ങളെയും സാമൂഹികക്രമങ്ങളെയും നീതിന്യായവ്യവസ്ഥകളെയും സമത്വത്തിലും സ്വാതന്ത്ര്യത്തിലും വേരുറച്ച ആശയങ്ങള്‍കൊണ്ട് ജനകീയവിചാരണയ്ക്കു വിധേയമാക്കിയ ഇതിലെ പ്രമേയങ്ങള്‍ക്ക് കാലം പിന്നിടുന്തോറും സാധ്യതയും സാധുതയും ഏറുകയാണ്. സ്ത്രീപക്ഷപ്രസ്ഥാനങ്ങള്‍ക്ക് ഉണര്‍ത്തുപാട്ടായ പാവയുടെ വീട്, രാഷ്ട്രീയപ്രമാണിത്തത്തിനെതിരെയുള്ള സമരപ്രഖ്യാപനമായ പൊതുജനശത്രു, ദാമ്പത്യത്തിലെ പൊരുത്തക്കേടുകളെ ഇഴകീറി പരിശോധിച്ച പ്രേതങ്ങള്‍ ഉള്‍പ്പെടെ ഏഴ് ക്ലാസിക് നാടകങ്ങളുടെ വിവര്‍ത്തനം. പരിഭാഷ: പി.ജെ. തോമസ്

  • Collector Bro – Ini Njan Thallatte

    Original price was: ₹225.00.Current price is: ₹180.00.

    ഇതൊരു സിവിൽ സർവീസ്‌ ഉദ്യോഗസ്ഥന്റെ സര്‍വീസ് സ്‌റ്റോറി അല്ല, മറിച്ച് Compassion (അതിനെയെന്താണ് യഥാര്‍ത്ഥത്തില്‍ വിളിക്കേണ്ടത്? ആര്‍ദ്രതയെന്നോ? സഹാനുഭൂതിയെന്നോ) എന്ന ഒരൊറ്റ പ്രമേയത്തില്‍ ചേര്‍ത്തു കെട്ടാനാവുന്ന സംഭവങ്ങളുടെയും ആശയങ്ങളുടെയും ഓര്‍മകളുടെയും ഒരോര്‍മ പുസ്തകം! താൻ എന്താണെന്നും എന്തെല്ലാം ചെയ്യാനാവുമെന്നും എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും തിരിച്ചറിഞ്ഞ, ജീവിതത്തിലെ ആവേശേജ്ജ്വലമായ ഒരു കാലഘട്ടത്തിലെ യാത്രയാണിത്‌. അതുകൊണ്ടുതന്നെ ഇതൊരു വെറും ഓർമ്മപുസ്തകമല്ല. 2015 നും 2017 നുമിടക്ക് കോഴിക്കോട് ജില്ലയില്‍ കളക്ടറായി ആയി നിയമനം ലഭിച്ച ഒരാള്‍ സാമ്പ്രദായിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്തുനിന്നും പഠിച്ച പാഠങ്ങൾ…സഹാനുഭൂതിയും അതോടൊപ്പ സാമൂഹിക മധ്യമങ്ങളുടെ ഗുണപ്രദമായ ഇപയോഗവും ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ, അതുവരെ ആരും അറിയാതിരുന്ന ഒരു വെറും ജില്ലാ കളക്ടറെ സഹോദരതുല്യനായ ‘കളക്ടര്‍ ബ്രോ’ ആക്കി മാറ്റിയതെങ്ങനെയെന്ന കഥ ഈ പുസ്തകം പങ്കുവയ്ക്കുന്നു.

  • Nananju Theertha Mazhakal

    Original price was: ₹230.00.Current price is: ₹184.00.
  • Jnanabhaaram

    Original price was: ₹230.00.Current price is: ₹184.00.

    ഹൃദയഭേദകമായ ഒരു കാഴ്ചയായിരുന്നു അച്ഛനെക്കാത്ത് ആ മുറിയിൽ ഉണ്ടായിരുന്നത്. അത്രയും അമൂല്യമായി കരുതി തന്റെ മകനുവേണ്ടി കൊണ്ടുവന്ന പുസ്തകങ്ങൾ ഒരു കട്ടിലിനു താഴെ ആകെ ചിതറിക്കിടക്കുന്നു.
    അവയിൽ രണ്ടോ മൂന്നോ എണ്ണം തലയണയായി മാറിയിരിക്കുന്നു. ഇതിനുവേണ്ടിയാണോ ഭുവൻസാബ് തനിക്ക് ഈ പുസ്തകങ്ങളെല്ലാം എടുത്തുതന്നത്? അച്ഛന്റെ ഹൃദയം പിടഞ്ഞു…

    ലോകചരിത്രത്തെ മാറ്റിമറിച്ച രണ്ടു മഹായുദ്ധങ്ങളുടെ വിവരങ്ങൾപോലും ഉൾപ്പെട്ടിട്ടില്ലാത്ത, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചിന്തകളും ആശയങ്ങളും നിറഞ്ഞ പഴയൊരു വിജ്ഞാനകോശത്തിന്റെ പന്ത്രണ്ടു വോള്യങ്ങളും വായിച്ചു തീർക്കുക എന്നത് പരമപ്രധാനകർമമായി സ്വീകരിച്ച കൈലാസ് പാട്ടീൽ. സ്വന്തം വലയിൽ കുടുങ്ങിപ്പോയ ഒരെട്ടുകാലിയെപ്പോലെ, ഭൂതകാലത്തിലൊരിടത്ത് ജീവിതത്തെ കുത്തിനിർത്തിയ ആ ജ്ഞാനവൃദ്ധനിലൂടെ മനുഷ്യജീവിതത്തിന്റെ അർഥവും അർഥശൂന്യതയും വ്യാഖ്യാനിക്കുന്ന രചന.

    ഇ. സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ നോവൽ

  • EE LOKAM ATHILORU INNOCENT

    Original price was: ₹230.00.Current price is: ₹184.00.

    സിനിമയെന്ന ഒരൊറ്റലക്ഷ്യത്തില്‍, മനസ്സുനിറയെ നര്‍മ്മവും ജീവിതംനിറയെ ദുരിതവുമായി കഴിഞ്ഞുപോയ കാലങ്ങള്‍, ഒന്നിനോടൊന്നുബന്ധമില്ലാത്ത പല മേഖലകളിലാരംഭിച്ച് ഒരേമട്ടില്‍ പൊട്ടിത്തകര്‍ന്നുപോയ പലപല ബിസിനസ്സുകള്‍, ചെറിയ വേഷങ്ങളില്‍ത്തുടങ്ങി ഒരു പുത്തന്‍ശൈലിതന്നെ സൃഷ്ടിച്ചെടുത്ത അഭിനയകാലം, തിരഞ്ഞെടുപ്പിന്റെ കൊടുംചൂടിനെപ്പോലും തമാശകൊണ്ട് ആറ്റിത്തണുപ്പിച്ച് ലോകസഭയില്‍വരെയെത്തിച്ചേര്‍ന്ന രാഷ്ട്രീയജീവിതം, സ്‌കൂള്‍ക്കാലം, ചിരകാലസൗഹൃദങ്ങള്‍ ജീവിതത്തിന്റെ പല മേഖലകളിലൂടെ നര്‍മ്മത്തിന്റെ ആധാരശ്രുതി തെറ്റാതെ കടന്നുപോകുന്ന ഓര്‍മ്മകള്‍. ഇന്നസെന്റിന്റെ ഏറ്റവും പുതിയ ഓര്‍മ്മപ്പുസ്തകം.
    ചിത്രങ്ങള്‍ – ഗോപീകൃഷ്ണന്‍, വി. ബാലു

  • Ezhuthinte Nizhalppurangal

    Original price was: ₹230.00.Current price is: ₹184.00.

    എഴുത്തിന്റെ അടുക്കളയില്‍ വേകുന്നതിന്റെ പാകവും സ്വാദും അറിയുകയാണ് ഈ ആഖ്യായിക. എഴുത്തുകാരനും അയാളുടെ ആത്മാവിനും ഇടയിലായി കാലം ഘനീഭവിച്ചുകിടക്കുന്ന മേശയിലേക്കുള്ള സ്വാഗതമാണിത്. രചനാഭൂപടത്തിലെ ശീത-ഉഷ്ണ മേഖലകളെ വേര്‍തിരിച്ചു രേഖപ്പെടുത്തുന്ന ഈ ‘ക്രിട്ടിക്കല്‍ അനാലിസിസി’ല്‍ ഓര്‍മച്ചിത്രങ്ങളും കുറിപ്പുകളും ഉദ്ധരണികളും കത്തുകളും അഭിമുഖങ്ങളും മുതല്‍ പത്രവാര്‍ത്തയും ചാനല്‍ചര്‍ച്ചയും വരെ ‘ടൂളുകള്‍’ ആകുന്നു. സ്വന്തം ജീവിതവുമായി ജാഹ്നവി നടത്തുന്ന ഈ ‘ഇന്റിമേറ്റ്’ കൂടിക്കാഴ്ചയ്ക്കൊടുവില്‍ രചന ബാക്കിയാകുന്നു. രചയിതാവ് തിരോധാനം ചെയ്യുന്നു.

  • Marukadayalam

    Original price was: ₹230.00.Current price is: ₹184.00.

    അജ്ഞാതയായ സെക്സ് വര്‍ക്കറിന്റെ കാണാമറുകിനെ പിന്തുടര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍, വായനക്കാര്‍ക്കുമുന്‍പാകെ സമര്‍പ്പിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടാണ് ഈ നോവല്‍. കറുപ്പിന്റെ നിറഭേദങ്ങളില്‍ ആര്‍ത്തിയും ആസക്തിയും മാറിമാറി കളം നിറയ്ക്കുന്ന മനുഷ്യമനസ്സിന്റെ ഒളിവിടങ്ങളിലേക്കാണ് ആ മറുകടയാളം അന്വേഷകനെ നയിക്കുന്നത്. തൊണ്ടിമുതലായ ഒരു മാലയിലേക്ക് ഇവിടെ വിളക്കിച്ചേര്‍ക്കപ്പെടുന്നത്, പെണ്ണിന്റെ ഉടലുണര്‍വുകളും ഉള്ളുരുക്കങ്ങളും കൂടിയാണ്. ‘സമൂഹത്തിന്റെ താഴ്നിലങ്ങളെ ഭയരഹിതമായി വരച്ചിടുന്ന നോവല്‍’ എന്നാണ് അവതാരികയിലെ സത്യവാങ്മൂലം.