• NOOTTIYONNU KANAVUKAL

    Original price was: ₹200.00.Current price is: ₹160.00.

    കവിത മനുഷ്യമനസ്സിനെ രസിപ്പിക്കണം, ആനന്ദിപ്പിക്കണം. മനുഷ്യബോധത്തെ പരിണമിപ്പിച്ച്, പ്രബുദ്ധപദവിയിലേക്ക് ഉയര്‍ത്തണം. സര്‍ഗാത്മക ബോധപരിണാമമായിരിക്കണം, കവിതയുടെ ലക്ഷ്യം. മനുഷ്യമനസ്സിന് പല കാരണങ്ങളാല്‍ ഇന്ന് ചുരുക്കം സംഭവിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യര്‍ ജാതികളായും
    മതങ്ങളായും വര്‍ഗങ്ങളായും മറ്റുപലതായും തിരിഞ്ഞ് പരസ്പരം കലഹിച്ചു നശിക്കുന്നതിന് നാം നിത്യേന സാക്ഷ്യംവഹിക്കുന്നുണ്ടല്ലോ. മനുഷ്യരെ ഇത്തരം സങ്കുചിതചിന്തകളുടെ പിടിയില്‍നിന്നും മോചിതരാക്കി, സര്‍വ്വസൃഷ്ടികളേയും പ്രകൃതിമാതാവിന്റെ മക്കളായി കാണാനുള്ള കണ്ണ് പ്രദാനംചെയ്യേണ്ട ഉത്തരവാദിത്തം സര്‍ഗാത്മകപ്രവര്‍ത്തനം നടത്തുന്നവര്‍ക്കുണ്ട്. അപ്പോള്‍ മാത്രമേ കലാസൃഷ്ടികള്‍ക്ക് സാമൂഹ്യപ്രസക്തി കൈവരുന്നുള്ളൂ. പ്രിയസുഹൃത്ത് സണ്ണിയുടെ കവിതകള്‍ ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തി രചിച്ചവയാണ്. ‘പ്രകൃതിയും നമ്മളും’ എന്ന കവിതയില്‍ പ്രകൃതിയോട് നമ്മള്‍ കാണിക്കുന്ന ക്രൂരതയെക്കുറിച്ച് കവി ഓര്‍മിപ്പിക്കുന്നു. ”പ്രകൃതിയെ നമ്മള്‍ തകര്‍ത്തീടവേ, പ്രകൃതിക്കൊപ്പം തകരുന്നു നമ്മളും” എന്ന ഓര്‍മപ്പെടുത്തലോടെ ആരംഭിച്ചിരിക്കുന്ന ഈ കവിത, ഈ പോക്കുപോയാല്‍ ജീവജാലങ്ങളില്ലാത്ത ഭൂമി വരും കാലം വിദൂരമല്ല എന്ന് മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യരുടെ മുഴുത്ത ദുര വരുത്തിവെക്കുന്ന പ്രശ്നങ്ങളെ പല രീതിയില്‍ കവി പറഞ്ഞുപോയിട്ടുണ്ട്. സണ്ണി തെക്കത്തിന്റെ ഈ സദുദ്യമത്തിന് ഭാവുകങ്ങള്‍. മേലിലും സര്‍ഗസപര്യ തുടരാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    – നന്ദകിഷോര്‍

  • Sruthibhangam

    Original price was: ₹200.00.Current price is: ₹160.00.

    ഗുരുകുലവിദ്യാഭ്യാസം വിദ്യാലയത്തിലേക്കായപ്പോള്‍ അതിന് ശ്രുതിഭംഗമുണ്ടായി. പവിത്രതയ്ക്ക് മങ്ങലേറ്റു. താളലയം നഷ്ടപ്പെട്ടു. ഗാനാലാപം യാന്ത്രികമായ ശബ്ദഘോഷമായി പരിണമിച്ചു.

  • Malayala chalachithra gaanangaliloode

    Original price was: ₹200.00.Current price is: ₹160.00.

    ഓരോ മനുഷ്യനും എത്ര വ്യത്യസ്തമായ കാഴ്ചപ്പാടോടെയാണ് ഓരോ പാട്ടിനേയും സമീപിക്കുന്നത് എന്ന അറിവ് അത്ഭുതം പകരുന്നു. ചിലര്‍ക്കത് കേള്‍വി മാത്രമാണ്. മറ്റു ചിലര്‍ക്ക് ജീവിതമുഹൂര്‍ത്തങ്ങളെത്തന്നെ സ്വാധീനിക്കുന്ന വൈകാരികാനുഭവവും. ഈ ലേഖനസമാഹാരത്തിലുമുണ്ട് അതേ മാജിക്. അതേ വൈകാരികത. പാട്ടോര്‍മകളുടെ ഇന്ദ്രജാലമാണത്. ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ത്താലും മനസ്സ് ആ പാട്ടുകള്‍ മൂളിക്കൊണ്ടേയിരിക്കും, തീര്‍ച്ച.

  • Covid kalathoru bharatha yathra

    Original price was: ₹200.00.Current price is: ₹160.00.

    ഭാരതപര്യടനം വലിയ ഒരു സ്വപ്നമായിരുന്നു. വോളണ്ടറി റിട്ടയര്‍മെന്റ് എടുത്ത് പിറ്റേന്ന് അതിരാവിലെ യാത്ര തിരിക്കണം എന്ന് സ്വപ്നം കണ്ടെങ്കിലും കോവിഡ് കാരണം അടുത്ത ജില്ലയില്‍ പോലും പോവാന്‍ പറ്റാതെ കൊച്ചിയില്‍ കുടുങ്ങി. ലോക്ക്ഡൗണിന്റെ ഏറ്റക്കുറച്ചില്‍ മാറി യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുങ്ങാന്‍ പിന്നെയും ഒരു പതിനഞ്ചുമാസം വേണ്ടിവന്നു. അങ്ങനെ നീണ്ടനാളിന്റെ കാത്തിരിപ്പിന് ഒടുവില്‍ ഞങ്ങള്‍ മൂന്ന് സുഹൃത്തുക്കളുടെ സ്വപ്നസാക്ഷാത്കാരമാണ് ഈ കോവിഡ് കാലത്തെ ഭാരതയാത്ര.

  • Aloor Puranam

    Original price was: ₹200.00.Current price is: ₹160.00.

    ഇത് വെറുമൊരു ദേശക്കഥയല്ല. പാതിരായ്ക്കു പാടവരമ്പത്ത് വടികുത്തി നടക്കുന്ന തെങ്ങനും ഒടിയനും മറുതയും, പേരാലിന്‍ വള്ളികളില്‍ ഊഞ്ഞാലാടി രസിക്കുന്ന വഴിയാത്രക്കാരെ ഭയപ്പെടുത്തുന്ന യക്ഷിയും, അതിരപ്പിള്ളിയില്‍ ഒരു നിലവിളിയായി അവസാനിച്ച സുഗന്ധിയും പാക്കനാരും മന്ത്രവാദികളും ഭഗവതിയും മുത്തപ്പന്മാരും ചരിത്രവും ഐതിഹ്യവും ചേര്‍ന്ന് വിചിത്രമായൊരു വായനാനുഭവം നല്‍കുന്ന നോവല്‍. സാന്ത്വനം നല്‍കുന്ന ചാലക്കുടിപ്പുഴയും നഷ്ടപ്രണയത്തിന്റെ നിളാനദിയും ജീവിതത്തിന്റെ നിരര്‍ഥകതയെ ബോധ്യപ്പെടുത്തുന്ന ഗംഗാനദിയും ഇവിടെ ത്രിവേണി സംഗമമാകുന്നു.

  • Harigeetham

    Original price was: ₹200.00.Current price is: ₹160.00.

    പാട്ടുകളോടുള്ള ആരാധനകൊണ്ട് എന്നോടൊപ്പം കൂടുകൂടിയ ആസ്വാദകനാണ്. എന്റെ ഗാനങ്ങളുടെ ‘എൻസൈക്ലോപീഡിയ’ ആയ, എനിക്കേറെ ആത്മബന്ധമുള്ള ഹരി.

    -എം.ജി. ശ്രീകുമാർ

    ‘ഗാനഗന്ധർവ്വൻ’ എന്ന ചിത്രത്തിൽ ഹരിയെഴുതിയ പാട്ടിൽ തുടങ്ങി ഒരു ‘രാമഴ‘യിൽ അവസാനിക്കുമ്പോൾ ഗാനരചനയിലുള്ള ഹരിയുടെ വൈവിധ്യം മനസ്സിലാകും. ചലച്ചിത്രഗാനത്തിനു പുറമെ പ്രണയവും വിരഹവും ഭക്തിയും പ്രകൃതിയും കലാലയവും എല്ലാം ഇതിൽ വിഷയമാണ്.

    – ബി.കെ. ഹരിനാരായണൻ

    രണ്ടു ദശകങ്ങളിൽ ആധികമായ ഞങ്ങളുടെ ആത്മസൗഹൃദത്തിൽ കലയും കഥയും കവിതയും ഒപ്പം ഉണ്ട്. അക്ഷരങ്ങൾ ഹരിയുടെ ആയുധമല്ല. ആത്മാവാണ്.

    –രമേഷ് പിഷാരടി

  • Sundaraveedhikal

    Original price was: ₹200.00.Current price is: ₹160.00.

    പാലക്കാട് ജില്ലയിലെ കോതച്ചിറ ഗ്രാമത്തിൽ തുടങ്ങിയ ജീവിതയാത്രയിലെ വഴിത്തിരിവു കളെക്കുറിച്ചാണ് എഴുത്തുകാരൻ ഈ ആത്മകഥയിൽ പറയുന്നത്. നാട്ടിലെ ഒറ്റയടിപ്പാതകളിലൂടെയും മറുനാട്ടിലെ നെടുമ്പാതകളിലൂടെയും ഈ സഞ്ചാരം നീളുകയാണ്. ഏഴു പതിറ്റാണ്ടുകൾക്കു മുൻപ് നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന സാമൂഹികവ്യവസ്ഥിതികളും കേരള ജനതയുടെ പൊതുശീലങ്ങളും ഈ താളുകളിൽ കാണാം. ഗുരുവായൂർ പത്മനാഭൻ തുടങ്ങി അക്കാലത്തെ ഗജവീരന്മാരുടെ വിശേഷങ്ങളും ആന ചികിത്സയുടെ വിശദാംശങ്ങളും അറിയാം. കുടാതെ, ഉദ്യോഗത്തിന്റെ ഭാഗമായി എം. രാമസുന്ദരൻ സന്ദർശിച്ച വടക്കേ ഇന്ത്യയിലെ ചമ്പൽ ഗ്രാമങ്ങളുടെ നേർചിത്രവും അവിടെ നിന്നുള്ള നേരനുഭവങ്ങളും.

  • Navodhanasamoohavum Paristhithiyum

    Original price was: ₹200.00.Current price is: ₹160.00.

    പശ്ചിമഘട്ടസംരക്ഷണം, ആരോഗ്യരംഗത്തിന്റെ തകർച്ച, പ്രളയാനന്തരകേരളം, ധാതുമണൽക്കൊള്ള, മദ്യനിരോധനം, ആദിവാസിക്ഷേമം തുടങ്ങി, സമകാലികവും സാർവകാലികവുമായ സാമൂഹിക-സാംസ്‌കാരിക-പാരിസ്‌ഥിതിക വിഷയങ്ങളിലുള്ള ലേഖനങ്ങളുടെ സമാഹാരമാണിത്. പരിസ്‌ഥിതിയേയും ജനതയേയും വിസ്‌മരിച്ച്, സാമ്പത്തികാടിസ്‌ഥാനത്തിൽ തയ്യാറാക്കുന്ന വികസനരൂപരേഖകൾ എങ്ങനെ ഒരു നാടിന്റെ മരണമുഹൂർത്തം കുറിക്കും എന്നു വിശകലനംചെയ്യുകയാണ് ഇവിടെ എഴുത്തുകാരൻ. പ്രകൃതിക്കു കാവൽനിൽക്കുന്ന, ധാർമികത പ്രമാണവാക്യമാക്കിയ, മനുഷ്യാവകാശങ്ങൾക്കു സംരക്ഷണ മേകുന്ന, നീതിനിർവഹണം ആദർശമാക്കിയ ഒരു സമൂഹത്തെ ദീർഘദർശനംചെയ്യുന്നു ഈ പുസ്‌തകം. ബാഹ്യവും ആന്തരിക വുമായ സുസ്‌ഥിതിയിലേക്കുള്ള മാർഗമാണ്, ചിന്തോദ്ദീപകവും പഠനാർഹവുമായ ഇതിലെ ലേഖനങ്ങൾ ചൂണ്ടിക്കാട്ടുന്നത്

  • Vettilachellam

    Original price was: ₹200.00.Current price is: ₹160.00.

    ഭദ്രയുടെ കഥയാണിത്. ഭർത്താവിന്റെ സാമീപ്യവും സംരക്ഷണവും അനുഭവവേദ്യമാകുന്ന യൗവനത്തിലും അവളെ ബാല്യ കൗമാരങ്ങളിലേറ്റ മുറിവുകൾ നീറ്റുന്നു. മനസ്സിന്റെ ആഴങ്ങളിൽ കുഴിച്ചുമുടീയ അരക്ഷിതാവസ്ഥകൾ, ജീവിതഋതുഭേദങ്ങൾ അറിയാതെ, സങ്കടങ്ങളായി മുളപൊട്ടുന്നു. ആ ഓർമകൾ ഒരിക്കലും മായ്ക്കുവാനാകാതെ അവളിൽ അവശേഷിക്കുന്നു. ഭദ്ര ഇവിടെ കാലത്തെ സാക്ഷിയാക്കി സ്നേഹത്തിന്റെ തണലിടം തേടി ഒരു യാത്ര പുറപ്പെടുകയാണ്.
    കാലം അവൾക്ക് നീതി നേടിക്കൊടുക്കുമോ? നമുക്ക് വായിച്ചറിയാം…

  • Passion Quotient

    Original price was: ₹200.00.Current price is: ₹160.00.

    പ്രതിസന്ധികളിലും ബുദ്ധിമുട്ടുകളിലും തകർന്നുപോകാത്ത ഇച്ഛാശക്തി; മരണത്തെ മുഖാമുഖം കാണേണ്ടിവന്നാലും ആഴിയുടെ അടിത്തട്ടിലേക്കു പോകേണ്ടിവന്നാലും തളരാത്ത, പതറാത്ത ഇച്ഛാശക്തി; വിശ്വമഹാരഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ഇച്ഛാശക്തി; ഇതാണ് പാഷൻ ക്വോഷ്യന്റ്.

  • Pagukal Markkumbol

    Original price was: ₹200.00.Current price is: ₹160.00.

    “ഈ രചന സാഹിത്യത്തിലെ ഏതു വിഭാഗത്തിൽപ്പെടുമെന്നു തീരുമാനിക്കാൻ പ്രയാസമുണ്ട്. ഒരു ഭാഗം നോക്കിയാൽ രസകരമായ ആത്മകഥ, താൻ ജനിച്ചുവളർന്ന അന്തരീക്ഷത്തെ പറ്റി അതിമനോഹരമായ വർണന. താൻ സന്ദർശിച്ച പ്രദേശങ്ങളെപ്പറ്റിയുള്ള അതിമനോഹരമായ വിവരണം. ഏതു ഭാഗം വായിക്കുമ്പോഴും ചുണ്ടിൽ ഒരു മന്ദഹാസം വിടർത്തുന്ന ഫലിത പ്രയോഗങ്ങൾ… അനുഭവങ്ങളുടെ ധന്യത, സാഹിത്യഭംഗി, ഫലിതനിരീക്ഷണങ്ങൾ. ഇത്തരം ഒരു ഗ്രന്ഥത്തിന് അവതാരിക എഴുതാൻ ആർക്കാണ് ഭാഗ്യമുണ്ടാകുക!
    അവതാരികയിൽ ജസ്റ്റിസ് സുകുമാരൻ

  • Vettakuttiyamma

    Original price was: ₹200.00.Current price is: ₹160.00.

    വേട്ടക്കുട്ടിയമ്മ ജി.ആർ ഇന്ദുഗോപൻ പിഴയ്ക്കാത്ത ഉന്നമായിരുന്നു കുട്ടിയമ്മയുടെ കരുത്ത്. ‘എനിക്കൊരു പേടിയുമില്ല. വെടി കൊണ്ടില്ലേൽ ഒരു പോത്തിന്റെ കൊമ്പിലിരിക്കും എന്റെ ഉയിര് എന്നെനിക്കറിയാം’. – കുട്ടിയമ്മ. വേട്ട നിരോധിച്ചു. ഇനിയൊരു വേട്ടക്കഥ ഉണ്ടാകുമോ ? കന്യാസ്്ത്രീയാകാൻ പഠിക്കുമ്പോൾ, വിധി മറയൂർ കാടുകളിലേക്ക് തിരിച്ചുവിളിച്ച് വേട്ടക്കാരിയാക്കി മാറ്റിയ കേരളത്തിലെ ഏക വനിതാശിക്കാരിയുടെ അസാമാന്യമായ ജീവിതകഥ. നീലമേഘത്തേവൻ എന്ന കൊള്ളക്കാരനെതിരെ ആദിവാസിസ്ത്രീകളെ ചേർത്ത് കുട്ടിയമ്മ നടത്തിയ നേർക്കുനേർ യുദ്ധങ്ങൾ ഇന്നും മിത്തുകളായി മറയൂർ കാടുകളിലുണ്ട്. ഏത് ഒറ്റയാന്റെ മുന്നിലും , കാടായാലും, നാടായാലും ഇച്ഛാശക്തിയുണ്ടെങ്കിൽ സ്ത്രീക്ക് ഈ ലോകത്ത് ഒന്നിനെയും പേടിക്കേണ്ടതില്ലെന്ന് കുട്ടിയമ്മയുടെ ജീവിതം തെളിയിക്കുന്നു. കുട്ടിയമ്മ സ്വന്തം ജീവിതം പറയുകയാണ്. എഴുത്തിനെ രസകരമായ, ഉദ്വേഗഭരിതമായ വായനയാക്കിമാറ്റിയ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനിലൂടെ.

  • ENTE GERMAN YATHRA

    Original price was: ₹200.00.Current price is: ₹160.00.

    ജർമനിയിൽപ്പോയി മടങ്ങിവന്നൊരു സുഹൃത്ത് തന്റെ അനുഭവങ്ങൾ നമ്മളോട് പറയുന്നതുപോലെ വായിച്ചുപോകാവുന്ന ഈ പുസ്തകത്തെ മികച്ചതാക്കുന്നത് എഴുത്തുകാരനിലെ പ്രഗത്ഭനായ ചരിത്രാധ്യാപകനാണ്. ഒരു പ്രദേശത്തിന്റെ ജിയോഗ്രഫിക്കൽ സ്പേസിലേക്കും ഹിസ്റ്റോറിക്കൽ സ്പേസിലേക്കും ജോർജ് ഒരേസമയം യാത്രചെയ്യുകയാണ്. ജർമനിയിലേക്കു പോകുന്നവർക്ക് ഒരു കൈപ്പുസ്തകമായി ഇത് ഉപയോഗിക്കാവുന്നതാണ്.

  • Njanapathayile Thanalidangal

    Original price was: ₹200.00.Current price is: ₹160.00.

    പഴയകാല ധ്യാനഗുരുക്കന്മാരുടെ ശൈലിയിലും സ്വരത്തിലും, സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതങ്ങളിലും വലിയ മാറ്റങ്ങൾ സൃഷ്ട‌ിച്ച അറിയപ്പെടാത്ത അനവധി അധ്യാപകരെപ്പറ്റിയാണ് അച്ചൻ സത്യമായ സാക്ഷ്യം നൽകുന്നത്.
    അധ്യാപകന് അവനവനിലേക്കു നോക്കുവാനുള്ള ഒരു ‘ധ്യാന’പുസ്‌തക മാണെന്നു പറഞ്ഞാലും അതിൽ അതിശയോക്തിയില്ല.
    അതിന് പൂർണ്ണത നൽകുന്നത് അച്ചനിലെ അധ്യാപകൻ്റെ ആത്മദർശനവും ആത്മാർത്ഥതയും മാത്രമല്ല, അച്ചൻ്റെ ആത്മീയതയും ദൈവാഭിമുഖ്യവും വിശ്വാസവും ഭക്തിയും ഇതിനെല്ലാം അകമ്പടിനിൽക്കുന്ന സഹജീവിസ്നേഹ വുമാണെന്നതിൽ തർക്കമൊന്നുമില്ല.
    മനസ്സിൽ മറയില്ലാതെ ‘ജ്ഞാനപാതയിലെ തണലിടങ്ങൾ’ വായിക്കുന്ന അധ്യാപകർ ഭാഗ്യവാന്മാർ.
    അവതാരികയിൽ ഡോ. സിറിയക്ക് തോമസ്

  • Nombarangal

    Original price was: ₹200.00.Current price is: ₹160.00.

    യാതനകളും വേദനകളും മരവിപ്പിച്ച മനസ്സാലെ ജീവിത ദുരിതക്കയത്തിൽ തുഴയുമ്പോൾ, ആ യാത്രയിൽ താങ്ങായി നിൽക്കേണ്ട പ്രിയപ്പെട്ടവളുടെ ശകാരശരങ്ങൾ ഗോവിന്ദൻകുട്ടിയെ തളർത്തി. സ്നേഹബന്ധത്തിനു വിലനൽകാതെ, മരണത്തിനു കീഴടങ്ങാതെ, സമാധാനപാതയിൽ കുറച്ചു കാലം ഒറ്റപ്പെട്ടു ജീവിക്കുവാൻ അവനു പ്രേരണയായത് സത്യത്തിൽ എന്താണ്? വെറുപ്പ്? വൈരാഗ്യം? അതോ, ഉയിരിൻ പാതിയായവൾ തന്നെ കൈവെടിഞ്ഞു എന്ന ചിന്തയാണോ അവനെ തെരുവിൽ അലയാൻ വിട്ടത്?

  • THOTTAVARUDE PUSTHAKAM

    Original price was: ₹200.00.Current price is: ₹160.00.

    ഞാൻ രാത്രി കുത്തിയിരുന്നു പഠിക്കുമ്പോൾ അമ്മ തൊട്ടപ്പുറത്ത് ഇരിക്കും. അമ്മയ്ക്ക് ഒന്നും പറഞ്ഞുതരാൻ അറിയില്ല. പക്ഷെ അമ്മ വിശ്വസിച്ചിരുന്നു, എനിക്ക് ഒരു ദിവസം ഉണ്ടാകും എന്ന്. അമ്മയുടെ കണ്ണുകൾ ഉറക്കംകൊണ്ട് തൂങ്ങുമ്പോൾ ഞാൻ പറയും, പോയി ഉറങ്ങിക്കോളൂ എന്ന്. എന്നാലും അമ്മ പോകില്ല. അമ്മയ്ക്ക് അറിയാമായിരുന്നോ ഞാൻ ഒറ്റയ്ക്കായി പോയെന്ന്. ആ സമയങ്ങളിൽ അമ്മ അടുത്തിരിക്കുന്നത് എനിക്ക് ഒരു ശക്തിയായിരുന്നു. എന്നിലെ തീ കെട്ടുപോകാതിരിക്കാൻ അമ്മ അത് ഊതിക്കത്തിക്കുമായിരുന്നു. എന്റെ വിജയത്തിനു പിന്നിൽ എന്റെ അമ്മയുടെ അചഞ്ചലമായ വിശ്വാസമുണ്ട്, പ്രതീക്ഷയുണ്ട്. ഒരുനാൾ മകൻ ജയിച്ചുകയറുമെന്ന്.

    ഇത് തോറ്റവരുടെ ചരിതമല്ല. എല്ലാ തോൽവികളെയും ഉൾക്കൊണ്ട് വിജയത്തിലേക്കു മുന്നേറിയ ഒരാളുടെ ജീവിതമാണ്.