Shop
Gandhiyude Hind Swaraj
അഴിമതിയും അധാര്‍മികതയും അനീതിയും അസത്യവും അക്രമവും അടയാളങ്ങളാകുന്ന നമ്മുടെ റിപ്പബ്ലിക്കിന് ഒരു കൈച്ചൂണ്ടിയാണ് ഗാന്ധിജിയുടെ ‘ഹിന്ദ് സ്വരാജ്.’ വിദേശാധിപത്യത്തിന്റെ ചങ്ങലകളില്‍നിന്നുള്ള മോചനം മാത്രമായിരുന്നില്ല ‘സ്വരാജി’ല്‍ ഗാന്ധിജിയുടെ ഉന്നം. മനുഷ്യവംശത്തെയാകെ ഉള്‍ക്കൊള്ളുന്ന ദിശാബോധം ആ സങ്കല്പത്തിനുണ്ട്. ഗാന്ധിയുടെ ദീര്‍ഘദര്‍ശിത്വത്തിന്റെ സാക്ഷ്യപത്രമായ – വെറുപ്പിനെ റദ്ദാക്കുന്ന സ്‌നേഹത്തിന്റെ സുവിശേഷമായ – ‘ഹിന്ദ് സ്വരാജി’ലൂടെ ഒരു പര്യടനം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Maayapponnu
ഞാൻ ജനിച്ചുവളർന്ന ഗ്രാമാന്തരീക്ഷത്തെപ്പറ്റി ഇപ്പോഴാണ് ഇത്ര വിശദമായി എഴുതുന്നത്. ഈ കഥകളിലാണ് എന്റെ അച്ഛൻ മരിച്ചുപോയ ബാഹുലേയൻ പിള്ളയും അദ്ദേഹത്തിന്റെ കൂട്ടുകാരും അത്രമേൽ പ്രകാശത്തോടെ എഴുന്നേറ്റു വരുന്നത്. ഇത്രയും കാലം അവരെല്ലാം എവിടെയോ പാകംവന്നു പാകംവന്നു കാത്തിരിക്കുകയായിരുന്നു. മുപ്പതു വർഷമായി ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന തിരുവിതാംകൂർ ചരിത്രപശ്ചാത്തലത്തിലുള്ള കഥകൾ, എന്റെ മനസ്സിനേറെ പ്രിയപ്പെട്ട കൂട്ടുകാരുടെ നാടായ മലബാറിന്റെ പശ്ചാത്തലമുള്ള കഥകൾ എല്ലാം ആദ്യമായി ഇപ്പോഴാണ് എനിക്കെഴുതാനായത്…
നൂറു സിംഹാസനങ്ങൾ, ആനഡോക്ടർ, മിണ്ടാച്ചെന്നായ് എന്നീ നോവലുകൾക്കു ശേഷം ജയമോഹന്റെ പുതിയ കഥാസമാഹാരം.
പരിഭാഷ: പി. രാമൻ
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Sasthrarangathe Albuthavanithakal
മേരി ക്യൂറി, റെയ്ച്ചല്‍ കാര്‍സണ്‍, ജാനകി അമ്മാള്‍, ഡയാന്‍ ഫോസി, കല്‍പ്പന ചൗള, ജെയിന്‍ ഗുഡാള്‍ എിങ്ങനെ ശാസ്ത്രവിജ്ഞാനമേഖലയ്ക്കു നല്‍കിയ നിസ്തുലസംഭാവനകളിലൂടെ മനുഷ്യവംശമാകെ കടപ്പെട്ടിരിക്കുന്ന 28 വനിതകളുടെ തൂലികാചിത്രങ്ങളാണ് ഈ പുസ്തകത്തില്‍; പ്രയത്‌നവും സമര്‍പ്പണവുംകൊണ്ട് അവര്‍ ശാസ്ത്രരംഗത്തു പതിപ്പിച്ച കൈമുദ്രകള്‍.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Sugathakumari – Prakruthiyude Amma
അശാന്തിയിലേക്ക് ആര്‍ത്തലച്ചൊഴുകുന്ന, നരകമായി പരിണമിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന് ജീവിതംകൊണ്ടും കവിതകൊണ്ടും സാന്ത്വനമേകിയ ഒരമ്മയെക്കുറിച്ചാണ് ഈ പുസ്തകം. പ്രകൃതിക്കും പെണ്‍മനസ്സുകള്‍ക്കും നിത്യാഭയമായിരുന്ന, ‘പാവം മാനവഹൃദയ’ങ്ങള്‍ക്കായി നിര്‍ത്താതെ പാടിയ സുഗതകുമാരിയുടെ ലഘുജീവചരിത്രം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Odiyanum Manthravaadiyum
ജീവിതത്തിന്റെ നിഗൂഡ്ഡതകളും വര്‍ത്തമാനത്തിന്റെ മുറിവുകളും അനുഭവത്തിന്റെ മന്ത്ര ചരടുകളും അനാവൃതമാകുന്ന വ്യത്യസ്ത രചന. അനുഭവങ്ങള്‍ക്ക് പുതിയ ഭാവുകത്വം പകര്‍ന്ന് മാന്ത്രികതയും ഭ്രമ കല്പനകളും സൃഷ്ടിച്ച് വായനയുടെ പുതിയ ക്യാന്‍വാസ് പണിയുകയാണ് പി ആര്‍ നാഥന്‍
ഒരു ചലച്ചിത്രം പോലെ ഇവിടെ കഥാപാത്രങ്ങള്‍ നമ്മളിലേക്ക് ഇറങ്ങി വരുന്നു… മാട്ടും, മാരണവും മന്ത്രവും തന്ത്രവും കെട്ടുപിണഞുകിടക്കുന്ന വ്യത്യസ്ഥമായ അനുഭവ കഥകള്‍₹65.00Original price was: ₹65.00.₹52.00Current price is: ₹52.00.Aathmakatha
കേരളീയ രാഷ്ട്രീയത്തില്‍ തിളങ്ങുന്ന നക്ഷത്രം കെ.ആര്‍.ഗൗരിയമ്മയുടെ ആത്മകഥയുടെ ആദ്യഭാഗം. ജീവിതം സമരമാര്‍ഗ്ഗമാക്കിയ ഒരു സ്ത്രീയുടെ അനുഭവങ്ങളുടെ തീക്കനലുകള്‍.ലാത്തിക്ക് കുഞ്ഞുങ്ങളെ പ്രസവിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ എനിക്ക് ഒട്ടേറെ കുഞ്ഞുങ്ങളുണ്ടാവുമായിരുന്നു എന്ന പറയുന്ന അനുഭവത്തിന്റെ പൊള്ളല്‍.
മൂന്നാം പതിപ്പ്₹400.00Original price was: ₹400.00.₹320.00Current price is: ₹320.00.Sathram
എന്റെ വേദനകളെ ഉരുക്കി, എന്റെ മിഴിനീരിലിട്ടു മുക്കി, ഞാൻ ചെറിയൊരു ആഭരണമുണ്ടാക്കുകയാണ്. അത്രമാത്രം.
ആത്മകഥയിൽനിന്ന് ചീന്തിയെടുത്ത ആത്മാവിന്റെ പരാഗങ്ങൾ നിറഞ്ഞുകിടക്കുന്ന ഏഴു കഥകളുടെ സമാഹാരം. ഒപ്പം ഓരോ കഥയുടെ പിറവിക്കു പിന്നിലെ അനുഭവം എഴുത്തുകാരൻ പങ്കുവെക്കുന്നു.
നവതി പിന്നിടുന്ന ടി. പത്മനാഭന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.കൂടെ നമ്പൂതിരി‚ മദനൻ‚ ദേവപ്രകാശ് എന്നിവരുടെ ചിത്രങ്ങളും.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.53
സോണിയ റഫീക് എന്ന എഴുത്തുകാരിയെ ആദ്യമായി അറിഞ്ഞ നോവല്‍. 53 വയസ്സില്‍ മനുഷ്യര്‍ക്ക് നിര്‍ബന്ധിത മരണം വിധിക്കുന്ന ഭരണകൂടഭീകരതയെക്കുറിച്ചുള്ള നോവല്‍ പ്രമേയത്തിന്റെ പുതുമകൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടേണ്ട ഒന്നല്ല, മറിച്ച് ചില മറുവായനകള്‍ കൂടി ആവശ്യമുണ്ട് എന്ന് തോന്നിയത് കൊണ്ട് പരിചയപ്പെടുത്തുന്നു.
നിഷേധിക്കാന്‍ കഴിയാത്ത തരത്തിലുള്ള സുഖസൗകര്യങ്ങള്‍ നല്‍കി ഒരു ജനതയുടെ പരമമായ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന സ്‌റ്റേറ്റ് 54 വയസ്സിലെ മരണം ചോദ്യം ചെയ്യലുകളൊന്നുമില്ലാത്ത ഒരു അനിവാര്യതയായി കരുതുന്ന ഒരു കൂട്ടം ജനതയെ സൃഷ്ടിക്കുന്നു. ഇത്തരം മരണങ്ങള്‍ നേരിട്ട് നടത്തുന്ന ഭരണകൂടത്തിന്റെ സംവിധാനമായ ‘അനുബിസ് ഏജീസ്’ എന്ന സംഘടനയില്‍ അന്നാട്ടിലെ യുവതീയുവാക്കള്‍ അവശ്യസര്‍വ്വീസ് നടത്തേണ്ടവരാകുന്നു.
സ്വന്തം അച്ഛനമ്മമാരുടെ 53 എന്ന പ്രായത്തെ നേരിടാനാകാതെ അനുബിസ് ഏജീസില്‍ ചേര്‍ന്ന ഇന്ദ്രദാസ് എന്ന യുവാവിനുണ്ടാകുന്ന മാനസാന്തരത്തിലൂടെ…ആ മാനസാന്തരത്തിന് തീവ്രതയുള്ള ഇന്ധനമാകുന്ന പിഴക്കാത്ത ഉന്നവും പിഴച്ച നാവുമുള്ള ‘അനുസരണ’ ശീലമാക്കാത്ത സഹീറ സനം എന്ന പെണ്ണിലൂടെയുള്ള യാത്രയാണ് സോണിയ നടത്തുന്നത്.
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.Yanthram
ഭരണമണ്ഡലത്തെപ്പറ്റി ഇതിനുമുമ്പും നമ്മുടെ ഭാഷയിൽ നോവലുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഭരണത്തിന്റെ അധ്യുന്നതങ്ങളിലെ തലപ്പാവ് ആദ്യമായി അഴിയുകയാണ്. യന്ത്രത്തിന്റെ വിശാലമായ കാൻവാസ് നിറയെ ധർമ്മസങ്കടങ്ങളുടെ ചിത്രമാണുള്ളത്.
₹599.00Original price was: ₹599.00.₹479.00Current price is: ₹479.00.Aa Maratheyum Marannu Marannu Njan
ഒരു സര്‍ഗ്ഗാത്മകരചനയില്‍ ആധുനികതയെ ന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകള്‍ക്ക് പ്രസക്തിയില്ലെന്ന് ഈ നോവല്‍ പറഞ്ഞു തരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയു മാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്ന തെന്നും അത് സാക്ഷ്യപ്പെടുത്തുന്നു. കഥകൾകൊണ്ട് പലപ്പോഴും നമ്മെ മോഹിപ്പിച്ച മീര ഇതാ ഒരു നോവല്‍കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നു. ഉരുകിത്തിളച്ച് കരകളെ തൊട്ടുപൊള്ളിച്ചുവരുന്ന ഒരു സൗന്ദര്യ പ്രവാഹം തന്നെ ഈ നോവല്‍.
₹99.00Original price was: ₹99.00.₹79.00Current price is: ₹79.00.My Favourite Colouring Book LKG
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Bhagat Bhasil
ആഖ്യാനവും ഘടനയും നിരന്തരം പരീക്ഷണോന്മുഖതയോടെ പുതുക്കിക്കൊണ്ട് മലയാള കഥയെ ഉള്ളടക്കപരമായി സമകാലികമാക്കുന്ന സോണിയ റഫീക്കിന്റെ കഥകളുടെ സമാഹാരം. ഭാഷയിലും പ്രമേയത്തിലും ഇന്നിന്റെ സൂക്ഷ്മാനുഭവങ്ങൾ പകർത്തുന്ന ഭഗത് ഭാസിൽ, അന്റാർട്ടിക്ക, ജയന്റ്മാൾ തുടങ്ങി ഒൻപത് കഥകൾ.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Dalgona Coffium Mattu Paniyangalum
ഡാല്‍ഗോണ കോഫിയും അമേരിക്കാനോ കോഫിയും മാക്കിയോട്ടോ കോഫിയും മുതല്‍ ചക്കരക്കാപ്പിയും ചുക്കുകാപ്പിയും നെയ്കാപ്പിയും വരെ, പര്‍പ്പിള്‍ ടീയും സിന്നമണ്‍ ടീയും ലെമണ്‍ ഹണി ഗ്രീന്‍ ടീയും മുതല്‍ സുലൈമാനി ചായയും മസാലച്ചായയും പുതിന ചായയും വരെ-ഇത്തരത്തിൽ ആവി പാറുന്ന കോപ്പകളെക്കുറിച്ചാണ് ഈ പുസ്തകത്തിന്റെ ആദ്യഭാഗം. പാനീയങ്ങള്‍ എന്ന രണ്ടാം ഭാഗത്ത് ഉണക്കമുന്തിരിയും ചാമ്പയ്ക്കയും വെള്ളരിക്കയും മുതല്‍ ചീരയും കറ്റാര്‍വാഴയും വാഴപ്പിണ്ടിയും വരെ, ഒപ്പം, തീര്‍ത്തും വ്യത്യസ്തങ്ങളായ, സൂപ്പുകളും സംഭാരങ്ങളും ഷേക്കുകളും ഹെല്‍ത്ത് ഡ്രിങ്കുകളും നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.124
മിണ്ടാതിരിക്കുന്നവരുടേതല്ല, മിണ്ടുന്നവരുടേതാണ് ലോകം. തന്റെ എഴുത്ത് പൊളിറ്റിക്കലി കറക്റ്റാവണമെന്നാഗ്രഹിക്കുന്ന യുവ എഴുത്തുകാരൻ വിരലിൽ ചോര മുക്കി തന്റെ രാഷ്ട്രീയ കാലത്തെ ഈ മൂന്നക്ക സംഖ്യകൊണ്ട് വരച്ചിടാൻ ശ്രമിക്കുന്നു എന്നും, മിനിക്കഥയായി, നീണ്ട കഥയായി, ഇപ്പോൾ നോവ ലായും വരുന്ന ഈ കൃതിയെക്കുറിച്ച് പറയാം. കഴിഞ്ഞ നൂറ്റാണ്ടിൽ ഇതേ വകുപ്പ് പ്രകാരം ജയിൽശിക്ഷ ഏറ്റുവാങ്ങിയ ഗാന്ധിയാണ് കേസിലെ കൂട്ടുപ്രതി. തീവ്രവാദ കുറ്റമാരോ പിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന താഹ വരെ എന്നും കൂട്ടിച്ചേർക്കാം. മനുഷ്യൻ എന്ന നിലയ്ക്കുള്ള അഭിമാനബോധവും ജീവിയുടെ ജീവിക്കാനുള്ള ത്വരയും തമ്മിൽ ഏതൊന്നു വേണമെന്ന് തീരുമാനിക്കാൻ പറഞ്ഞാൽ താങ്കൾ ഏത് തെരഞ്ഞെടുക്കും എന്ന് ഈ നോവൽ ചോദിക്കുന്നു. ഉച്ചത്തിലൊരു നിലവിളിയാണ് നോവലിൽ നായകന്റെ മറു പടി. വായനക്കാരുടെ മറുപടി ഏതാവാമെന്ന് ചോദിക്കാതെ ചോദിക്കുമ്പോൾ ഈ കൃതിയൊരു രാഷ്ട്രീയനോവലായി മാറുന്നു. ഒരു കൃതി രാഷ്ട്രീയമാവാൻ തുറന്ന രാഷ്ട്രീയ പ്രമേയം സ്വീകരിക്കണമെന്നില്ല. അത്തരമൊരു തുറന്ന പ്രമേയം സ്വീകരിക്കുന്നതുകൊണ്ട് ഈ നോവൽ വെറും രാഷ്ട്രീയ കൃതിയാവുന്നുമില്ല. – സിവിക് ചന്ദ്രൻ
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Cosmos
മാനവരാശിയുടെ ശാസ്ത്രചിന്തകളെ ആഴത്തിൽ സ്വാധീനിച്ച മഹാനായ ശാസ്ത്രജ്ഞൻ കാൾ സാഗന്റെ ക്ലാസിക് കൃതി. പ്രപഞ്ചപരിണാമം, മനുഷ്യന്റെ ഉദയവും വളർച്ചയും, ആധുനികശാസ്ത്രത്തിന്റെ ശില്പികൾ, ബഹിരാകാശയാത്രകൾ, അന്യഗ്രഹജീവികൾ, ശാസ്ത്രത്തിന്റെ ഭാവി എന്നിങ്ങനെ നിരവധി വിഷയങ്ങളിലൂടെ നമുക്ക് അജ്ഞാതവും അധികജ്ഞാനം നൽകുന്നതുമായ ശാസ്ത്രസത്യങ്ങളുടെ രസകരമായ ഒരു ലോകമാണ് കാൾ സാഗൻ ഒരുക്കുന്നത്. വിവർത്തനം: ഡോ. വിവേക് പൂന്തിയിൽ.
₹399.00Original price was: ₹399.00.₹320.00Current price is: ₹320.00.Theendarichembu
യുവകഥാകൃത്ത് മിഥുന്‍ കൃഷ്ണയുടെ ഏറ്റവും പുതിയ കഥാസമാഹാരം. ജനിതകഭൂപടം, ഉമ്മച്ചിത്തെയ്യം, തോട്ട, തീണ്ടാരിച്ചെന്പ് എന്നിങ്ങനെ ആനുകാലിക സാമൂഹ്യ രാഷ്ട്രീയ സംഭവഗതികള്‍ ചര്‍ച്ചചെയ്യുന്ന പതിനൊന്നു കഥകള്‍. ക്രമരഹിതവും പ്രതിബദ്ധരാഷ്ട്രീയം കൈയ്യൊഴിഞ്ഞതുമായ ഇന്നത്തെ വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്ന ഈ രചനകള്‍ പാരസ്ഥിതികമായ ജാഗ്രതകളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.















