Shop
Chuzhi
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.കല്യാണം കെട്ടിവരിഞ്ഞിട്ട, അഭിലാഷങ്ങളും അവകാശങ്ങളും ആകാശകുസുമങ്ങളായി മാറിയ ഒരു പെണ്ണിന്റെ കരച്ചിലും കലമ്പലുമാണ് ഈ പുസ്തകം. ‘ആകെ കലങ്ങിമറിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന’ ഒരു ദാമ്പത്യത്തിന്റെ കഥ. കൂട്ടിച്ചേര്‍ത്തുവച്ചവരും തനിയെ ചേര്‍ന്നവരും ഇവിടെ ‘വിവാഹ ഉടമ്പടി’യുടെ സാധുത സംവാദവിഷയമാക്കുന്നു. ആണ്‍-പെണ്‍ പ്രണയത്തിലും രതിയിലും സമൂഹത്തിനെന്തു കാര്യം എന്നു ചോദിച്ച് അവര്‍ ആ ‘കല്യാണക്കരാര്‍’ കീറി കാറ്റില്‍ പറത്തുന്നു. ഇങ്ങിനി തെളിയാത്തവിധം അവര്‍ കുടുംബത്തിന്റെയും മതത്തിന്റെയും ലക്ഷ്മണരേഖകള്‍ മായ്ച്ചുകളയുന്നു. ഗാര്‍ഹികപീഡനത്തിനും വൈവാഹികബലാത്സംഗത്തിനും ഇരപ്പെടുന്ന വിധേയകള്‍ക്കും ചഞ്ചലചിത്തകള്‍ക്കും ഒരു പാഠമാണിത് – നിവര്‍ന്നുനില്പിന്റെ, പോരാട്ടത്തിന്റെ പാഠം.
Akshahridayam
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.മഹാഭാരതം അരണ്യകാണ്ഡത്തിലെ നളോപാഖ്യാനമാണ് ഈ നോവലിന് പ്രേരകം. മനസ്സിന്റെ നിഗൂഢവും അതിസങ്കീര്‍ണവുമായ സഞ്ചാരവഴികളിലൂടെയാണ് ദ്വാപരയുഗത്തിലെ നളകഥ ചുരുളഴിയുന്നത്. സുഭിക്ഷതയുടെ നടുവില്‍ പിറന്ന രാജകുമാരനും ഭീമരാജപുത്രി ദമയന്തിക്കും അനുഭവിക്കേണ്ടിവന്ന ദാരിദ്ര്യവും മാനസികസംഘട്ടനങ്ങളും ആരുടേയും ഉള്ളുലയ്ക്കും. ഈ ദുര്‍ഗതി അവര്‍ക്കു പിണഞ്ഞത് കലിയാവേശത്താലായിരുന്നു. ഇതേ കലികാലപ്രഭാവത്തിന്റെ പ്രതിഫലനമാണ്, സമകാലീനമനുഷ്യന്റെ പതനങ്ങളും പരാധീനതകളുമെന്ന് ഈ രചന നമുക്ക് തിരിച്ചറിവേകുന്നു; ആത്യന്തികമായി അവന്റെ ശത്രു അവന്‍തന്നെയാണെന്നും കലിയുഗാന്ത്യത്തില്‍, മന്വന്തരപൂര്‍ത്തീകരണത്തില്‍, സൗഭാഗ്യങ്ങള്‍ മേളിക്കുന്ന കൃതയുഗം സമാഗതമാകുമ്പോള്‍ ഈ ഭൂമുഖത്ത് നാമാരും അവശേഷിക്കുകയില്ല എന്ന സത്യം കൂടി എഴുത്തുകാരന്‍ സൗമ്യമായി ഓര്‍മപ്പെടുത്തുന്നു.
BANANA REPUBLIC
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.ഒറ്റപ്പെട്ടുപോയൊരു പറുദീസയാണ് ബനാന റിപ്പബ്ലിക്. ദൈവം നര്‍മവും സ്നേഹവും സന്തോഷവുമെല്ലാം ചേര്‍ത്ത് സ്വര്‍ഗം മെനഞ്ഞ നേരം ഭൂമിയിലേക്കു തെറിച്ചുവീണ ഹരിതഖണ്ഡം. മൂന്നതിരുകളും ജലത്തിന്റെ സാന്ത്വനസ്പര്‍ശംകൊണ്ടനുഗ്രഹിക്കപ്പെട്ട ഇടം. അവിടെ ജീവിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നിഷ്‌കളങ്കരുടെ കഥ ഫാന്റസിയില്‍ ചാലിച്ചെഴുതിയ നോവലാണ് ബനാന റിപ്പബ്ലിക്. ചിരി കറന്‍സിയാകുന്ന നാടിന്റെ കഥ വായിക്കുമ്പോള്‍ നിങ്ങളും അറിയാതെ അവരിലൊരാളായിമാറുന്നു.
ORU ARABIKKADHA
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.അറബിനാട്ടിലെ ഒരു ആഭരണവ്യാപാരിക്ക് സർവേശ്വരൻ്റെ കാരുണ്യമായി ലഭിച്ച ഓമന മകൻ. മായാവിദ്യകൾകൊണ്ടു കണ്ണുകെട്ടുന്ന, മനസ്സുകവരുന്ന മാന്ത്രികരുടെ കഥകളോടായിരുന്നു അവനു പ്രിയം. ‘പോയാലൊരാളും തിരിച്ചുവരാത്ത ലോക’ ത്തേക്ക് പിതാവ് യാത്രയായതോടെ, അവൻ തൻ്റെ സ്വപ്നവിളക്കിനു തിരികളിടുന്നു. കച്ചവടത്തിൻ്റെയും കണക്കുകളുടെയും ലോകത്തുനിന്ന് ഉമ്മയുടെ സമ്മതത്തോടെ മാന്ത്രികവിദ്യകൾ പഠിക്കാനിറങ്ങുന്നു. ചെപ്പടിവിദ്യകൾക്കപ്പുറം യഥാർഥ മാന്ത്രികവിദ്യകളുടെ താഴും താക്കോലും കൈവശമുള്ള ഒരു ഗുരുവിനെ തേടിയെത്തിയ അവനെ കാത്തിരുന്നത് അതീവദുഷ്കരമായ ഒരു തടവുകാലമായിരുന്നു. എന്നാൽ വിഷമങ്ങളിൽ തളരാതെ, നിരാശനാകാതെ, പ്രതീക്ഷ കൈവെടിയാതെ ആ ‘ഇന്ദ്രജാലക്കാരൻ’ എല്ലാ പ്രതിബന്ധങ്ങളെയും ‘മാന്ത്രികവാടി’ വീശി അകറ്റുന്നു. ലോകമാകെ ആ കീർത്തി പടരുന്നു.
Mounangalkkumappuram
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.കവിത സംവദിക്കുന്നത് അക്ഷരങ്ങള്‍ കൊണ്ടല്ലെന്നും, അത് ഹൃദയം കൊണ്ടാണെന്നും മഞ്ജുവിന്റെ കവിതകള്‍ സമര്‍ത്ഥിക്കുന്നു.
മൗനങ്ങള്‍ക്കുമപ്പുറം മരണമാണെന്ന് കവയിത്രി പറയുന്നുണ്ടെങ്കിലും, ആ മൗനങ്ങള്‍ക്ക് ആയിരം നാവുകളുണ്ടെന്ന് നമ്മെ അനുഭവപ്പെടുത്തുന്ന എഴുപത്തഞ്ചു കവിതകളാണിതിന്റെ ഉള്ളടക്കം.
മനുഷ്യജീവിതത്തിന്റെ വൈവിദ്ധ്യങ്ങളായ മനോവ്യാപാരങ്ങളെയും ഒപ്പം വര്‍ത്തമാനകാലത്തിന്റെ നൃശംസതകളെയും പ്രമേയവല്‍ക്കരിക്കുന്ന കവിതകള്‍ പുസ്തകത്തെ വായനയോടടുപ്പിക്കുന്നു. ഒന്നിനൊന്നു വ്യത്യസ്തമായ പാതകളിലൂടെ തന്റെ കവിതകളെ നടത്തിക്കുന്നതില്‍ എഴുത്തുകാരി കാണിക്കുന്ന സൂക്ഷ്മത അത്ഭുതപ്പെടുത്തുന്നതാണ്.
ആദ്യ കവിതയായ ‘ശലഭം’ പ്രതീകാത്മകമായി കാലത്തിന്റെ അരുതായ്മകളില്‍ ഇടപെടുമ്പോള്‍ , ‘കനലുകള്‍ കനവുകള്‍’ പ്രവാസ ജീവിതത്തിന്റെ ആഴങ്ങങ്ങളിലേക്ക് വായനക്കാരെ ആനയിക്കുന്നു. ആരവങ്ങളില്ലാതെ, ഉന്മാദങ്ങളില്ലാതെ, ജീവിതം പറയുന്ന മൗനഗീതങ്ങളാണ് മഞ്ജുവിന്റെ കവിതകള്‍.
-പ്രേമന്‍ ഇല്ലത്ത്
Kozhinja Peelikal
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.ഒരു പീലിക്കണ്ണിന്റെ ഘനനീലിമപോലെ, ആഴത്തിലും പൊലിമയിലും ജീവിതത്തിന്റെ അവസ്ഥാന്തരങ്ങൾ പ്രതിഫലിപ്പിക്കുകയാണ് ഈ കഥകൾ. പ്രണയവും കാത്തിരിപ്പും ഏകാന്തതയും കുടുംബസൗഖ്യവും തിരസ്കാരവും ഒക്കെയായി, ജീവിതത്തിന്റെ നിറമുള്ളതും നിറംകെട്ടതുമായ തൂവലുകൾ ഈ താളുകളിലാകെ ചിതറിക്കിടക്കുന്നു. നടന്നുതീർത്ത വഴിയിൽനിന്ന് പെറുക്കിക്കൂട്ടിയ തൂവലുകൾ കൊണ്ട് സ്വപ്നക്കൂടൊരുക്കുവാൻ ശ്രമിക്കുന്നവരേയും, ഓർമ്മകൾക്ക് ശ്രാദ്ധകർമ്മം ചെയ്യുന്നവരേയും, അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ’ എന്ന് ഒരുവേള കൊതിക്കുന്നവരേയും ഈ കഥാവഴിയിൽ നിങ്ങൾ കണ്ടുമുട്ടും; ഉച്ചസൂര്യന്റെ താപവും പൗർണമിചന്ദ്രന്റെ തണുപ്പും ചാഞ്ഞുവീഴുന്ന വഴിയിൽ.
KANAVAYUM KATHAYAYUM
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.“ഒരു പ്രമേയം കഥാകാരൻ കാലാതിവർത്തിയാക്കി മാറ്റുന്നത് ആഖ്യാനത്തിലെ മിടുക്കുകൊണ്ടാണ്. അത് റഹ്മാന് സാധിച്ചിട്ടുണ്ട്… ചുഴിഞ്ഞുചുറ്റുന്ന വേറിട്ട ഭാഷാരീതിയാണ് ഓരോ കഥയിലും ഉള്ളത്. കഥാസന്ദർഭങ്ങൾ വായനക്കാരെ വല്ലാതെ ഉലയ്ക്കും… മിക്ക കഥകളിലും മരണം കടന്നുവരുന്നുണ്ട്. ജീവിതത്തിനും മരണത്തിനും ഇടയിലെ വേപഥുവായി കഥകൾ മാറുന്നു. അതീതജന്മങ്ങളുടെ കരച്ചിൽ തളംകെട്ടി നിൽക്കുന്ന എത്രയോ സന്ദർഭങ്ങൾ മിക്കവാറും കഥകളിലുണ്ട്… പല കഥകളിലും വ്യാഖ്യാനത്തിനു വഴങ്ങാത്ത ഒരു ദുരൂഹത ഒളിച്ചുവെക്കുന്നുണ്ട് റഹ്മാൻ.
– പി. സുരേന്ദ്രൻ
Khasakkinte Ithihassam
₹199.00Original price was: ₹199.00.₹159.00Current price is: ₹159.00.Randu Yathrakal
₹199.00Original price was: ₹199.00.₹159.00Current price is: ₹159.00.അലാസ്ക, റഷ്യ എന്നീ നാടുകളിലെ സക്കറിയയുടെ യാത്രാനുഭവങ്ങള്‍
KHADEEJA
₹199.00Original price was: ₹199.00.₹159.00Current price is: ₹159.00.പ്രണയം വല്ലാത്തൊരു ഹലാക്കാണ്, മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തിൽ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിന്റെയും ഖദീജയെന്ന നിത്യപ്രണയത്തിന്റെയും കഥയാണിത്. പറയാതെ, അറിയാതെ അത്രമേൽ ഹൃദയത്തോട് ചേർത്തുവച്ച ഒരുവൾ… പറഞ്ഞും അറിഞ്ഞും അറിയിച്ചും ജീവിതത്തിലേക്കു കടന്നുവന്ന് ജീവന്റെ പാതിയായി മാറിയ മറ്റൊരുവൾ… തെളിഞ്ഞ പുഴപോലെ പ്രണയമങ്ങനെ ഒഴുകുകയാണ്… മിഴിയിണകളും നിശ്വാസവും മൗനവുംപോലും അവർക്കിടയിൽ പ്രണയംതീർത്തു. ഏറെ വിശുദ്ധിയോടെയും അനുരാഗത്തോടെയും സൂക്ഷിച്ച മൈലാഞ്ചിമണമുള്ള പ്രണയത്തിന്റെ കഥ.
SACHETHANAM NAMMUDE BHARANAGHADANA: ORU SAMKSHIPTHA AAMUKHAVUM VYAKYANAVUM
₹199.00Original price was: ₹199.00.₹159.00Current price is: ₹159.00.ഇന്ന് വലിയ ചർച്ചാവിഷയമായിരിക്കുമ്പോഴും ഇത്രയേറെ പ്രാധാന്യവും മൂല്യവുമുള്ള ‘ഭരണഘടന’ നേരിടുന്ന വിവാദങ്ങളെയും വെല്ലുവിളികളെയുംകുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. ഭരണഘടനയെക്കുറിച്ച് അനേകം പഠനങ്ങളും വ്യാഖ്യാനങ്ങളു മുണ്ടെണ്ടങ്കിലും വിവേകികളായ സാധാരണ വായന ക്കാർക്ക് അതിന്റെ ഉള്ളടക്കം, ചരിത്രം, അതുല്യ മായ മഹത്ത്വം എന്നിവ മനസ്സിലാക്കാൻ സഹായി ക്കുന്ന ഗ്രന്ഥങ്ങൾ വിരളമാണ്. ആ കുറവാണ് ‘സചേതനം നമ്മുടെ ഭരണഘടന’ പരിഹരിക്കുന്നത്. തന്റെ രചനകളുടെ മുഖമുദ്രകളായ സൂക്ഷ്മമായ പാണ്ഡിത്യം, യുക്തിഭദ്രമായ വാദമുഖങ്ങൾ, സുഗമമായ ഗദ്യശൈലി എന്നിവ സമന്വയിപ്പിച്ച് ലോകത്തിലെ ഏറ്റവും ദീർഘമായ ലിഖിത ഭരണഘടനയെക്കുറിച്ച് ആകർഷകമായ ഒരു ആഖ്യാനമാണ് ബെസ്റ്റ് സെല്ലിങ് എഴുത്തുകാരനും പ്രമുഖ ചിന്തകനുമായ ശശി തരൂർ വായനക്കാർക്കു സമർപ്പിക്കുന്നത്.Malayala Vyakaranavum Rachanayum
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.ഭാഷ തെറ്റുകൂടാതെ ഉപയോഗിക്കുന്നതിനൊപ്പം, സുഗമമായ ആശയപ്രകാശനത്തിനും അര്‍ഥഗ്രഹണത്തിനും വഴിയൊരുക്കുന്ന വ്യാകരണനിയമങ്ങളെക്കുറിച്ച് സമഗ്രവും ആധികാരികവുമായി ചര്‍ച്ചചെയ്യുന്ന പുസ്തകം.
Sree Sankaracharyar
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.അദ്വൈതമതസ്ഥാപകഌം ഭാരതീയതത്ത്വജ്ഞാനത്തിന്റെ ആചാര്യഌമായ ശ്രീശങ്കരന്റെ മഹദ്‌ജീവിതത്തിലെ കര്‍മപദ്ധതി, പരകായപ്രവേശം, സര്‍വജ്ഞപീഠാരോഹണം തുടങ്ങിയ ഏടുകളോരോന്നും വിന്യസിച്ചിരിക്കുന്ന ജീവചരിത്രഗ്രന്ഥം തത്ത്വചിന്തയെ സാമാന്യജനത്തിഌ മനസ്സിലാകുന്ന രീതിയില്‍ ആവിഷ്‌കരിക്കുകയും അഌഭവിപ്പിക്കുകയും ചെയ്‌ത പരിപാവനജീവിതത്തെക്കുറിച്ചുള്ള പുസ്‌തകം.
Indulekha
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.“ഒരു നോവല്‍ ബുക്ക് ഏകദേശം ഇംഗ്ലീഷ് നോവല്‍ ബുക്കുകളുടെ മാതൃകയില്‍ എഴുതാമെന്നു നിശ്ചയിച്ച്” ചന്തുമേനോന്‍ രചിച്ച ഈ പുസ്‌തകത്തോടെയാണ് മലയാളനോവലിന്റെ ചരിത്രം ആരംഭിക്കുന്നത്. ജനപ്രിയ സാഹിത്യരൂപമായ നോവലിന്റെ എക്കാലത്തെയും മികച്ച ഉദാഹരണം കൂടിയായ ഈ കൃതി യാഥാസ്ഥിതികത്വവും പുരോഗമനവാദവും തമ്മിലുള്ള കൊമ്പുകോര്‍ക്കലിന്റെ പശ്ചാത്തലത്തില്‍ മാധവന്റെയും ഇന്ദുലേഖയുടെയും പ്രണയബന്ധം ഇതിവൃത്തമാക്കുന്നു.
101 Bible Kathakal
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Splendid travancore recipes
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Splendid Travancore Recipes is a collection of delectable recipes from Travancore, extending from the central to the south of Kerala. Breakfast/Lunch/Dinner dishes, Tea time snacks, Chutneys, Pickles, Desserts, Payasams, Sadyavattom – Featuring these and more, this book gives a pleasant treat to your taste buds, and makes you a master in the art of cooking.















