Shop
Swayamvaram
‘സ്വയംവരം’ മലയാളസിനിമയ്ക്കു നല്കിയത് ഗതിമാറ്റത്തിൻ്റെ റീലുകളായിരുന്നു. തിരശ്ശീലയിൽ നവതരംഗത്തിൻ്റെ തീനാമ്പായി മാറിയ ഈ രചന, കാഴ്‌ചയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു; സമാന്തരചലച്ചിത്രപ്രസ്ഥാനത്തിൻ്റെ സ്ഥിരമേൽവിലാസമായി. ആശയ-ആഖ്യാന പുതുസീമകൾ കണ്ടും കീഴടക്കിയുമായിരുന്നു വിശ്വത്തിൻ്റെയും സീതയുടെയും യാത്ര. അനുഭവത്തിൻ്റെയും അഭിരുചിയുടെയും അനുഭൂതിയുടെയും ലാവണ്യത്താൽ കാണിജീവിതത്തെ ‘സ്വയംവര’ത്തിനു മുൻപും പിൻപും എന്ന് – പകുത്ത അഭ്രശില്പത്തിന് അരനൂറ്റാണ്ട് തികഞ്ഞിരിക്കുകയാണ്. മികച്ച ചിത്രത്തിനും സംവിധായകനും നടിക്കും ഛായാഗ്രാഹകനുമുള്ള ദേശീയപുരസ്‌കാരം നേടികൊടുത്ത ഈ തിരക്കഥ, അനുവാചകന് അർഥപൂർണമായ ഒരു സിനിമാ വായന സാധ്യമാക്കുന്നു.
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00.Rabboni
A lyrical novel and a feminine reading of the holy scripture, ‘Rabboni’ comprehends the unspoken language of emotions between Jesus, Mary Magdalene, and Judas. Rosy Thampy nuances her protagonist Mary Magdalene, by identifying her wrangles and triumphs, and translating her mind through empathy and devotion.
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00.Novel mafia
ഈ നോവെല്ലസമാഹാരത്തിലെ കഥകള്‍ ഉണ്‍മയുടെയും മായയുടെയും ഏറ്റവും സാന്ദ്രതയേറിയ, നാളിതുവരെയുള്ള ലോകബോധ്യങ്ങളും ആര്‍ജിത അറിവുകളും അപകടകരമായി തെറ്റിപ്പോകുന്ന, മറ്റേതോ ഒരു ബലനിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുകയാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഒരു അനന്യ ഇടയാകുന്നു. അവതാരികയില്‍ വി. ജയദേവ് ഒരു പേക്കിനാവിനുള്ളില്‍ വായനക്കാരെ കുടുക്കിക്കളയുന്ന, അവരെ വിടാതെ പിന്തുടര്‍ന്നു വേട്ടയാടുന്ന നാലു നോവെല്ലകള്‍. കൊല തൊഴിലാക്കിയവരും, ആത്മഹത്യയ്ക്കു കുറുക്കുവഴി തേടുന്നവരും, ശവത്തിനു കാവലിരിക്കുന്നവരും, അബോധത്തിലും രതിയുടെ തരിപ്പ് ഉടലിലറിയുന്നവരുമൊക്കെയാണ് ഈ ‘സൈക്കഡലിക്’ റിപ്പബ്ലിക്കില്‍ പൗരത്വം നേടിയിരിക്കുന്നത്. ഭയം നട്ടെല്ലിനെ നക്കിത്തുടയ്ക്കുകയും ഉദ്വേഗം സിരാപടലത്തെ ചൂടുപിടിപ്പിക്കുകയും ചെയ്യുന്ന – അത്യന്തം വിഭ്രാമകവുമായ – ഒരു ‘ഹൈ റിസ്‌ക്’ രചനാലോകമാണിത്. സുധീഷ് കോട്ടേമ്പ്രത്തിന്റെ ചിത്രീകരണം
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Rashtreeya Kathakal
”കാഴ്ചയില്‍ കടന്നുവരുന്ന എണ്ണമറ്റ മനുഷ്യജന്മങ്ങളെപ്പറ്റിയുള്ള വേവലാതി കലര്‍ന്ന അനുതാപമല്ലാതെ മറ്റൊന്നുമല്ല കഥയിലെ രാഷ്ട്രീയം.”
നിങ്ങള്‍ ഈ കഥകളില്‍ വായിക്കുന്നത്, അകമേയും പുറമേയും തോറ്റ ഒരു ജനതയുടെ ശിരോലിഖിതമാണ്. ചരിത്രത്തെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചവരും മറുസ്വരങ്ങളെ ചവിട്ടയരച്ചവരും ‘സത്യത്തിന്റെ ഓജസ്സുറ്റ യൗവനം’ ചോര്‍ന്നു പോയവരും ഇതില്‍ ഇതിവൃത്തമായി പരിണമിക്കുന്നു. വിധേയത്വം കൊടിപ്പടമാക്കിയ വരും പ്രത്യയശാസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് ചെക്കുബുക്കുകള്‍ സ്വന്തമാക്കിയവരും ഇവിടെ കവാത്തു നടത്തുന്നു. തെരുവുകളിലെ ചോരപ്പശയില്‍ ചവിട്ടിനിന്ന്, വിലാപങ്ങളുടെ ഇരമ്പല്‍ പശ്ചാത്തല സംഗീതമാക്കി ഇവര്‍, വരാനിരിക്കുന്ന ‘സുദിനം’ പ്രവചിക്കുന്നു. നമ്മുടെ കാലം എത്ര ആശയറ്റതാണ് എന്നതിന്റെ വെളിവും തെളിവുമാണ് ഈ കൃതി.₹320.00Original price was: ₹320.00.₹256.00Current price is: ₹256.00.Pappathi
പോട്ടൂർ മോഡേൺ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകരുടെ രചനാസമാഹാരമാണ് ‘പപ്പാതി’. അധ്യാപകരൊക്കെയും എഴുത്തുകാരോ, എഴുത്തുകാരൊക്കെയും അധ്യാപകരോ അല്ലെന്നിരിക്കെ ഇതിൽ സൃഷ്ടിവൈഭവം തിരയുന്നതിൽ പ്രസക്തിയില്ല. അവരൊക്കെയും ഈ പുസ്‌തകത്തിൽ കഥയും കവിതയുമായി വായനക്കാരെ എതിരേൽക്കുന്നു എന്ന് മാത്രം. ഇതിൽ അടയാളപ്പെടുന്നത് ഈ വിദ്യാലയമാണ്, ഈ വിദ്യാലയത്തിൻ്റെ അധ്യാപകസമ്പത്താണ്, അതപ്പാടെ പ്രതിഫലിക്കുന്ന വിദ്യാർത്ഥി സമൂഹമാണ്…
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Granny
‘Granny’ tells the remarkable story of a grandmother burdened with sorrow and responsibility. After the tragic loss of her daughter, she selflessly cares for her three grandchildren, sacrificing her own comfort along the way. This tale of sacrifice and resilience leaves a lasting impression, showcasing the unwavering spirit and boundless love that drive Granny forward. This small story serves as a powerful reminder of the strength found within ordinary individuals facing extraordinary circumstances.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Keralam enna samskaram
സഞ്ചാരവും വ്യാപാരവുമായി നമ്മുടെ പ്രാചീനനാവികര്‍ താണ്ടിയ സമുദ്രദൂരങ്ങള്‍; ഇംഗ്ലണ്ടിലെ പാര്‍ലമെന്റിനോട് ലോഗൻ തുലനംചെയ്ത നമ്മുടെ ഗ്രാമസഭകള്‍; മുക്കാലിയില്‍ കെട്ടിയുള്ള അടി മുതല്‍ കഴുവേറ്റല്‍ വരെയുള്ള ശിക്ഷാരീതികള്‍; വിദേശീയരുടെ ആഗമനം നാടിനു നല്കിയ ആധുനികതയുടെ മുഖം; ഏകോദരസഹോദരങ്ങളെപ്പോലെ ഭിന്നമതസ്ഥര്‍ പുലര്‍ന്ന ദേശപ്പെരുമ രേഖപ്പെടുത്തിയ ബാര്‍ബോസ; കേരളീയനിത്യജീവിതവും മലയാളത്തനിമയും ഉറഞ്ഞുകൂടിയ ‘സാഹിത്യഗുളിക’കളായ പഴഞ്ചൊല്ലുകൾ … ? കേരളചരിത്രത്തിന്റെ ഉള്ളറകളിലേക്കാണ് ഈ പുസ്തകം ഇറങ്ങിച്ചെല്ലുന്നത്.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.Adhyatma Ramayanam
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.Read aloud Fairy tales – Hard bound
Fairy tales, filled with lovely princess, beautiful princesses, crooked witches, fascinating wizards, dwarves, giants, mermaids and much more, are delightful fantasy stories passed down by centuries and always popular among children all over the world.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Saving the moon – Hardbound
Nasruddin Mullah is considered a populist philosopher and wise man, remembered for his funny stories and anecdotes. It is believed that he lived in the 13th century. His stories contained subtle humour and was of pedagogic nature. From his anecdotes that are translated into many languages, a set of 31 short stories are chosen and compiled in this book. Young readers and learners can use this book to enrich their imagination and get a new perspective to life.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.A good friend – Hardbound
Stories with morals are significant for the development of character in children. Children should learn to distinguish the good from the bad, and the right from the wrong. Acquiring these noble traits in early childhood is the only way that imparts a deep sense of humility and perfection in citizens. This collection of 33 moral stories will help children to acquire good character.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Swarnathoovalulla Arayannam – Hardbound
ഔചിത്യബോധം, ആത്മാർഥത, വകതിരിവ്, സമർപ്പണം തുടങ്ങിയ സദ്ഗുണങ്ങൾക്കു ജീവിതത്തിലുള്ള സ്ഥാനമാണ് ഈ പുസ്‌തകത്തിലെ ഓരോ കഥയും പറയുന്നത്. ഇതിലെ കഥകളും മനോഹരമായ ചിത്രങ്ങളും കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇഷ്ടപ്പെടും.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.The proud fox – Hardbound
The jataka tales are treasure trove of knowledge and wisdom. That is why these stories have enjoyed wide popularity over the past centuries and present. Each story in this collection creates an awareness regarding various values of life, like practical wisdom, sincerity, sense of propriety, discretion and dedication. The illustrations are very appealing. In general, these stories will be liked by one and all, regardless of age.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Litany of Love
‘Litany of Love’ is a poetic attempt to understand and express love in all its dimensions… The short poems can be read like the prayers of soul that articulate the eternal human yearning for love, the pain of its absence, and the pleasure of union… The entire book can be seen as a profound homage to love that appears in diverse forms before us throughout our life
-K. Satchidanandan
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Missilemanum Kuttikalum
രാമേശ്വരത്തെ ഒരു പാവം വള്ളമൂന്നുകാരൻ്റെ മകൻ കണ്ട സ്വപ്നങ്ങളുടെ – പിന്നിട്ട വഴികളുടെയും – വഴിത്തിരിവുകളുടെയും കഥയാണ് ഈ നാടകം. കിനാവുകളെ യാഥാർഥ്യത്തിൻ്റെ ഭ്രമണപഥസ്ഥിലെത്തിക്കുന്ന ‘സാങ്കേതികവിദ്യ’ പങ്കുവെക്കുന്ന ഒരു ശാസ്ത്രജ്ഞനെ ഈ അരങ്ങിൽ കാണാം; ഭാവിഭാരതത്തെ ദീർഘദർശനം ചെയ്യുന്ന ജനപ്രിയനായ പ്രഥമപൗരനെയടുത്തറിയാം. കലാമും കുട്ടികളും തമ്മിലുള്ള ഒരു സ്‌നേഹസംവാദമായി, ഹൃദയസല്ലാപമായി മുന്നേറുന്ന ഈ നാടകം,
കുട്ടികളുടെ ചിന്തകൾക്ക് ചിറകുകളേകും; പ്രചോദനത്തിൻ്റെ അഗ്നിച്ചിറകുകൾ.₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Saamum Rosum: Oru Pazhaya Premakatha
പ്രണയവും രതിയും ദാമ്പത്യവും പരസ്പരം ‘വെന്നും കൊന്നും’ അധീശത്വത്തിനായി പോരാടുന്ന ഗോദയാണ് ഈ നോവല്‍. ഉടലിനു വഹിക്കുവാനാകാത്ത കാമനകളുടെ ഭാരം ഇതിലെ കഥാപാത്രങ്ങളെ പരിക്ഷീണരാക്കുന്നു, പരാജിതരാക്കുന്നു. ശരീരചോദനകള്‍ തെളിച്ചുതരുന്ന വഴിയിലൂടെ, പ്രേമത്തിന്റെ പരമാനന്ദം കുടിപാര്‍ക്കുന്ന വാഗ്ദത്തഭൂമിയിലേക്ക് ഇവര്‍ കുതിച്ചോടുന്നു; പാപത്തിന്റെ ശമ്പളം തേടി. പിതാവിന്റെ ‘പഴയ’ മിത്രവുമായിച്ചേര്‍ന്ന് ഒരു പതിനേഴുകാരി ചിട്ടപ്പെടുത്തുന്ന ഈ ദുരന്തകഥയുടെ അന്തരീക്ഷത്തില്‍, ”തങ്ങള്‍ക്കേര്‍പ്പെട്ട പാനപാത്രം താങ്ങാനും ചുണ്ടോടുചേര്‍ക്കാനും ധര്‍മസങ്കടപുരസ്സരം മഹാപീഡകൊണ്ടവരുടെ” വിലാപവീചികളാണ് മാറ്റൊലിക്കൊള്ളുന്നത്.
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00.















