• -20%

    Srilankan yathrapusthakam

    നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്ക ഭൂപ്രകൃതിയിലും ഭക്ഷണരീതിയിലും കേരളത്തോട് ഏറെ സാമ്യം പുലര്‍ത്തുന്നു. സന്ദര്‍ശനവേളയില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചു പറയുന്നതിനൊപ്പം ശ്രീലങ്കയുടെ ചരിത്രവും വായനക്കാര്‍ക്കായി വളരെ ലളിതമായി വിവരിക്കുന്നു. പ്രമേയങ്ങളുടെ ഭാരമില്ലാതെ വായിച്ചുതീര്‍ക്കാവുന്ന ഈ പുസ്തകം അനേകം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും യാത്രാക്കുറിപ്പുകള്‍ എഴുതുകയും ചെയ്ത് തഴക്കംവന്ന തൂലികയ്ക്ക് പുതിയൊരു തൂവല്‍ ചാര്‍ത്തുന്നു..

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Karnakatha kuttikalkku

    സൂര്യസമാനം വിളങ്ങുന്ന കുണ്ഡലങ്ങളുമായി, രാജലക്ഷണങ്ങളോടെ പിറന്ന കുഞ്ഞ്. ലോകാപവാദം ഭയന്ന് കുന്തി നദിയിലൊഴുക്കിയ ആ പൈതലിന് അഭയമായത് തേരാളിയായ അതിരഥനാണ്. പരശുരാമനില്‍നിന്ന് അസ്ത്രവിദ്യ അഭ്യസിച്ച യോദ്ധാവ്, കൗരവശ്രേഷ്ഠന്‍ ദുര്യോധനന്റെ ആത്മമിത്രം, അംഗരാജ്യത്തിലെ യുവരാജാവ്… – പ്രശംസകളുടെയും വിശേഷണങ്ങളുടെയും കവചത്തിനുള്ളിലും ആ സൂതപുത്രന്‍ അശാന്തനും അരക്ഷിതനുമായിരുന്നു. ജീവിതത്തില്‍ തുടര്‍ക്കഥയായ തിരസ്‌കാരവും, ‘നീചകുലജാതന്‍’ എന്ന അധിക്ഷേപവും, സ്വസഹോദരങ്ങളോടും കൃഷ്ണഭഗവാനോടും അടരാടേണ്ട നിര്‍ഭാഗ്യവും ആ കവചത്തെ നെടുകെ പിളര്‍ന്നുകൊണ്ടിരുന്നു. എങ്കിലും, യുദ്ധക്കളത്തില്‍ അവന്‍ എതിരാളികളോട് സുധീരം പോരാടി; അവസാനശ്വാസവും അവസാനതുള്ളി രക്തവുംകൊണ്ട് ഹൃദയബന്ധുക്കളോടുള്ള കടംവീട്ടി; ”കര്‍ണനു തുല്യനായൊരു വില്ലാളി ഭൂമിയില്‍ ജനിച്ചിട്ടില്ല” എന്ന സ്തുതി മരണാനന്തരം ഏറ്റുവാങ്ങി. കുട്ടികള്‍ക്കുകൂടി ആസ്വദനീയമായവിധം കര്‍ണന്റെ അമരഗാഥയെ ഈ താളുകളിലേക്കു പകര്‍ത്തിയിരിക്കുകയാണ് എഴുത്തുകാരന്‍.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Swarnanellikka

    സ്നേഹവും കരുതലും നിറയുന്ന കുഞ്ഞുമ്മകൾ ചരാചരങ്ങൾക്കേകുന്ന മിടുമിടുമിടുക്കി തകരക്കുട്ടിയുടെ കഥയാണിത്. അമ്പേറ്റു പിടഞ്ഞ മയിലമ്മയെ ആ തങ്കക്കുട്ടി രക്ഷിക്കുന്നു; വെയിലേറ്റുവാടിയ സൂര്യകാന്തിച്ചെടിയോട് ആ അരുമക്കുട്ടി കരുണകാണിക്കുന്നു; കാക്കച്ചുണ്ടിൽനിന്നും കഴുകൻചുണ്ടിൽനിന്നും പുലിക്കുഞ്ഞിനെ ആ ആനന്ദക്കുട്ടി കാക്കുന്നു. കുറത്തിയമ്മൂമ്മ അവൾക്കു വാത്സല്യസമ്മാനമായി നല്കിയത് ഒരു വൈക്കോൽത്തൊട്ടി നിറയെ നെല്ലിക്കകളാണ്: സ്വർണനെല്ലിക്കകൾ! ആർത്തിയുടെ ചവർപ്പും നന്മയുടെ മധുരവും രുചിക്കുവാനാകുന്ന ഒരുപിടി നെല്ലിക്കകൾ കൂട്ടുകാർക്കും ആ തൊട്ടിയിൽനിന്നും വാരിയെടുക്കാം, ഈ കുഞ്ഞിപ്പുസ്തകത്തിലൂടെ.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Karnatakayude padinjaran theerangaliloode

    കൃഷ്ണഭക്തി കീര്‍ത്തനശ്രുതി ചേര്‍ക്കുന്ന ക്ഷേത്രനഗരിയെന്ന പുണ്യഖ്യാതിക്കുമപ്പുറം തിരയും തീരങ്ങളും കൊണ്ട് സഞ്ചാരികളെ മോഹിതരാക്കുന്ന ഉഡുപ്പി. വിദ്യയുടെയും കലയുടെയും നിത്യോപാസകരെ ദേവീസാന്നിധ്യവും സൗപര്‍ണികാതീര്‍ഥവും കുടജാദ്രി ശൃംഗവുമായി മാടിവിളിക്കുന്ന മൂകാംബിക. ശിവരൂപത്തിന്റെ ഉയരത്താലും ഗോപുരത്തിന്റെ വലുപ്പത്താലും അതിശയമേകുന്ന മുരുഡേശ്വര്‍. കര്‍ണാടകയുടെ കടലോരമണ്ണിലൂടെ, സുദീര്‍ഘമായ ദേശീയപാതയിലൂടെ, കന്നഡത്തെയും കന്നഡിഗരെയും അറിഞ്ഞും ആസ്വദിച്ചും ഒരു യാത്രപോകുകയാണ് ഇവിടെ. നമ്മുടെ അയല്‍നാടിന്റെ സംസ്‌കൃതിയുടെ തീരത്തുകൂടിയാണ് ഈ സഞ്ചാരിയുടെ നടത്തം.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Koottamthettiya kutty

    വറുതിയുടെ തീവെയില്‍പ്പാത താണ്ടി ഗിരീശന്‍ എത്തിയത് ”ബുള്ളറ്റുകള്‍ തൊടുത്തും ജീവനില്‍ അവ തറഞ്ഞും അമരരാവുന്നവരെ” കാത്തിരിക്കുന്ന യുദ്ധദേവന്റെ കൂടാരത്തിലാണ്. ബാരക്കിന്റെ അച്ചടക്കവും പടനിലത്തിന്റെ ക്രൗര്യവും ആര്‍മിനിയമത്തിന്റെ കര്‍ക്കശതയും തുറുകണ്ണുകളോടെ നിരീക്ഷിച്ച ആ സൈനികന്റെ ഭാഗപത്രമാണ് ഈ നോവല്‍. ദൂരക്കാഴ്ചയില്‍ ശക്തിദുര്‍ഗമെന്നു തോന്നിച്ച സേന അവന് സമീപക്കാഴ്ചയില്‍ ഒറ്റപ്പെട്ടവരുടെ സങ്കടത്തുരുത്താകുന്നു; യാന്ത്രികതയും വിരസതയും അക്രമോത്സുകതയും വെറുപ്പും പല്ലിറുമ്മുന്ന തുരുത്ത്. വിശപ്പും വിഷണ്ണതയും കടിച്ചുകുടഞ്ഞ കൗമാരവുമായി കനോലിക്കനാലിന്റെ തീരത്തുനിന്നും പട്ടാളക്യാമ്പണഞ്ഞ ഗിരീശന്‍, തന്റെ ശരിക്കുമുള്ള പോര്‍ക്കളം ഏതായിരുന്നു എന്ന് ഇതില്‍ ഉദ്വിഗ്നനാകുന്നു

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Nagnapaadhan

    ‘ഹരിതജാലകങ്ങളിലൂടെയുള്ള ഈ കഥാവിഷാദക്കാഴ്ചകള്‍ നിങ്ങളെയും എന്നെയും വ്യാകുലരാക്കട്ടെ.” കെ.ബി. പ്രസന്നകുമാര്‍

    ആകാശത്തിനുചോട്ടില്‍ നഗ്‌നപാദനായിനിന്ന്, പുല്‍നാമ്പിറുത്തപ്പോള്‍ ഉലഞ്ഞ നക്ഷത്രത്തോടു ക്ഷമ യാചിക്കുകയാണ്; ശലഭച്ചിറകുകളില്‍ എഴുതപ്പെട്ട ധ്യാനലിഖിതങ്ങള്‍ വിവര്‍ത്തനംചെയ്യുകയാണ്; ജലമര്‍മരങ്ങളിലെ ദൈവമൊഴികള്‍ വ്യാഖ്യാനിക്കുകയാണ് എഴുത്തുകാരന്‍ ഇവിടെ. ജീവന്റെ വിത്തുകളാല്‍ തരിശിടങ്ങളെ ഉര്‍വരമാക്കുന്ന പ്രകൃതിപാഠങ്ങള്‍ ഉരുവിട്ടുറപ്പിക്കുന്ന ഹരിതവിദ്യാലയമാണ് ഇത്. മണ്ണിന്റെ മാറില്‍ കാതുചേര്‍ത്ത് ഭൂമിയുടെ നിലവിളി കേള്‍ക്കുന്ന ഈ കഥകള്‍, ദുരയുടെ മണ്ണുമാന്തിയന്ത്രത്തിനുമുന്നില്‍ തുമ്പച്ചെടികള്‍ പോലെ പ്രാര്‍ഥനയോടെ നില്‍ക്കുന്നു.

    Original price was: ₹220.00.Current price is: ₹176.00.
  • -20%

    Sreelanka: Yudhadinangalile nerkkazhchakal

    പ്രമുഖ ഇന്ത്യൻ വാർത്താ ഏജൻസിയുടെ പ്രതിനിധിയായി കൊളംബോയിലെത്തിയ ലേഖകൻ്റെ ഓർമക്കുറിപ്പുകളാണ് ഈ പുസ്‌തകം. ശ്രീലങ്കയുടെ വിക്ഷുബ്‌ധമായ ചരിത്രവും രാഷ്ട്രീയവും, ചായ്‌വുകളില്ലാതെ, നീതിയുടെ പക്ഷം ചേർന്നുനിന്ന് അപഗ്രഥിക്കുകയാണ് മോഹൻദാസിലെ പത്രപ്രവർത്തകനും മനുഷ്യസ്നേഹിയും. ലങ്കയിൽ കുരുതിക്കളം തീർത്ത തമിഴ്-സിംഹള വംശീയയുദ്ധത്തിന് സാക്ഷിയായ ലേഖകൻ ആ അശാന്തദിനങ്ങളെ സ്മൃതികളാലും പഴയ റിപ്പോർട്ടുകളാലും നമ്മുടെ മനഃസാക്ഷിക്കുമുന്നിൽ പുനരാനയിക്കുകയാണ് ഇതിൽ. സിലോണിൽ തമിഴരുടെ കുടിയേറ്റം, എൽ.ടി.ടി.ഇ., പുലികൾ, പ്രഭാകരൻ, രാജീവ് ഗാന്ധി വധം, സൈനിക നടപടികൾ, സമാധാനശ്രമങ്ങൾ തുടങ്ങി, യുദ്ധവും സമാധാനവും വാഴ്ചനടത്തുന്ന നാൾവഴികളെ സസൂക്ഷ്മം നിരീക്ഷണവിധേയമാക്കുന്നു ഈ ‘ശ്രീലങ്കൻ ഡയറി’.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Uppu sathyagraham

    ”ശക്തിക്കെതിരെയുള്ള നേരിന്റെ യുദ്ധം” എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച ഉപ്പു സത്യാഗ്രഹം, നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ നിര്‍ണായകമായ ഏടാണ്. ബ്രിട്ടീഷ് കരിനിയമം പിന്‍വലിപ്പിക്കുകമാത്രമായിരുന്നില്ല, സമുദ്രജലം കുറുക്കി ഉപ്പ് നിര്‍മിച്ച സത്യാഗ്രഹികള്‍ ലക്ഷ്യമിട്ടത്. അടിമത്തത്തില്‍നിന്ന് അഹിംസയിലൂടെ മോചനം എന്ന ഗാന്ധിയന്‍ തത്ത്വത്തിന് ഈ സഹനസമരം ഉരകല്ലായി. ഗാന്ധിജിയുടെ നിശ്ചയദാര്‍ഢ്യം ഉജ്വലപ്രകാശമേകിയ പാതയിലൂടെയുള്ള ദണ്ഡി പദയാത്ര ലോകമാകെ ജനാധിപത്യവാദികള്‍ക്ക് ആവേശമായി. വിദേശാധിപത്യത്തിനെതിരെ ഒരു ജനത ‘കരളുറച്ചു കൈകള്‍ കോര്‍ത്തു’ മുന്നേറിയ ഉപ്പു സത്യാഗ്രഹത്തിന്റെ സംക്ഷിപ്തചരിത്രമാണ് ഈ പുസ്തകം.

     

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Sree ayyappan kathakal

    ഹരിഹരസുതനും കലിയുഗവരദനുമായ ശ്രീ അയ്യപ്പൻ്റെ പുരാണപ്രസിദ്ധമായ കഥയുടെ സരളമായ ആഖ്യാനം. ഭൂതഗണങ്ങൾക്കെല്ലാം നാഥനായ ധർമശാസ്താവിൻ്റെ മഹത്വത്തെ പാടിപ്പുകഴ്ത്തുവാൻ കീർത്തനങ്ങളും ശരണങ്ങളും അനുബന്ധമായി; ഒപ്പം, പ്രസിദ്ധ ശാസ്താ ക്ഷേത്രങ്ങൾ, പൂജാദിവസങ്ങൾ, വഴിപാടുകൾ എന്നിവയും.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    School dinacharana quiz

    ദേശീയ-അന്തർദേശീയ ദിനങ്ങളുടെ പ്രസക്തി, ആ ദിനാചരണങ്ങൾക്കു ഹേതുവായ ചരിത്ര മുഹൂർത്തങ്ങൾ, വ്യക്തിത്വങ്ങൾ, സംഘടനകൾ തുടങ്ങി, നാം അറിഞ്ഞിരിക്കേണ്ട അനേകമനേകം വസ്തുതകൾ ചോദ്യോത്തരരൂപത്തിൽ അവതരിപ്പിക്കുകയാണ് ഈ പുസ്‌തകം.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Ursula markose phonecheyyunnu

    പരാജിതരുടെ സ്മാരകങ്ങളാണ് ഈ കഥാഭൂമിയിൽ ഉയരുന്നത്. നർമപരിഹാസങ്ങളുടെ മാരകചേരുവയാൽ, ലോകത്തിൻ്റെ വികൃതയാഥാർഥ്യങ്ങൾ ഇവിടെ ദയാവധത്തിനു വിധേയമാകുന്നു. അമർത്തിയ കരച്ചിൽ ശ്വാസക്കുഴലിൽ കുരുങ്ങിയ മിയാമിയക്കനും, സമ്മോഹനമായ മന്ദഹാസം അധരങ്ങളിൽ ചൂടിയ ഊർസുലയും ഒക്കെ മനുഷ്യവാഴ്വിൻ്റെ ഈ കാനേഷുമാരിയിൽ കയ്യൊപ്പുപതിപ്പിക്കുന്നു.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Ibsente Natakangal

    നാടകചരിത്രത്തില്‍ ഇബ്സന്‍ എഴുതിച്ചേര്‍ത്തത് ധീരവും നൂതനവുമായ ഒരു അധ്യായമാണ്. കാലം തിരശ്ശീല വീഴ്ത്താത്ത ‘പാവയുടെ വീടും’ പൊതുജനശത്രു’ വും ‘രാജശില്‍പി’ യും ‘പ്രേതങ്ങളും’ പോലെയുള്ള ക്ലാസിക് അരങ്ങനുഭവങ്ങള്‍ക്ക് ഈ പ്രതിഭാശാലിയിലൂടെ ലോകം വേദിയായി. ഈ അപൂര്‍വസമാഹാരത്തിലെ ‘കാറ്റലീന’ ഇബ്സന്റെ പ്രഥമ നാടകമാണ്. അധികാരസ്വരൂപത്തോടു കലമ്പുന്ന ഒരു വിപ്ലവകാരിയാണ് നായകന്‍. റോമിന്റെ പ്രഖ്യാപിതശത്രുവായ കാറ്റലീനയുടെ വിമതശബ്ദത്തില്‍, മാനവികതയുടെ പക്ഷംചേരുന്ന നാടകകൃത്തിനെയാണ് കാണുവാനും കേള്‍ക്കുവാനുമാകുക. വിമര്‍ശസ്വരമൂര്‍ച്ചകൊണ്ട് ‘യുവജനസംഘം’ വലിച്ചഴിക്കുന്നത് പൊതുസേവകരുടെ വ്യാജവേഷങ്ങളാണ്.

    Original price was: ₹380.00.Current price is: ₹304.00.
  • -20%

    Snehachirakulla pakshikal

    അപ്രതീക്ഷിതമായി തൻ്റെ ജീവിതത്തിലേക്ക് കടന്നുവന്ന രക്താർബുദത്തെ താൻ എങ്ങനെ കീഴടക്കി എന്നു പ്രതിപാദിക്കുന്നതാണ് ഈ പുസ്‌തകം. മനോഹരമായ തിരക്കഥയിൽ വിരചിതമായ സിനിമപോലെ കഥാസന്ദർഭങ്ങളെ അനുവാചകൻ്റെ മനോമുകുരത്തിൽ ദീപാങ്കിതമാക്കാൻ പര്യാപ്‌തമായ അയത്ന ലളിതമായ ആഖ്യാനശൈലി മികവുറ്റതാണ്.
    – ആസിഫ് അലി

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Thamarakkuruvikal

    കുട്ടികൾക്കും മുതിർന്നവർക്കും വളരെ രസകരമായ വായിച്ചുപോകാവുന്ന കുസൃതിക്കണക്കുകളും ചോദ്യങ്ങളും കോർത്തിണക്കിയ കൊച്ചുകഥകളുടെ സമാഹാരമാണ് ഈ പുസ്‌തകം. ഇളംതലമുറയെ വായനാലോകത്തേക്കു തിരിച്ചുകൊണ്ടുവരിക എന്നൊരു ലക്ഷ്യം കൂടി ഇതിൻ്റെ പിന്നിലുണ്ട്.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Sankhumudrayulla vaal

    അധാര്‍മികതയുടെ ഇരുള്‍ കനത്ത്, മിഴികള്‍ ശൂന്യമാകുന്ന തിമിരക്കാഴ്ചയില്‍ ഒരു പ്രകാശക്കീറായി പതിയുന്ന രചന. അനീതി ബധിരമാക്കിയ കര്‍ണങ്ങളില്‍ ഒരു ഹൃദയനിലവിളിയായി പതിക്കുന്ന വാക്കുകള്‍. ശിരസ്സിനുമുകളില്‍, തലനാരിഴയേക്കാള്‍ നേര്‍ത്ത നൂലില്‍ തൂങ്ങിനില്‍ക്കുന്ന, ധര്‍മദേവതയുടെ ശംഖുമുദ്രയുള്ള വാളിനെ വിസ്മരിക്കുന്ന മനുഷ്യര്‍ക്ക് സൗമ്യമായൊരു ഓര്‍മപ്പെടുത്തല്‍. എളിയ സമാരംഭങ്ങളെ സ്വന്തം കര്‍മശേഷിയാല്‍ ഉന്നതിയിലെത്തിച്ച ഒരു പൗരപ്രമാണിയെ കാത്തിരുന്ന പരിസമാപ്തി ഉജ്ജ്വലമായി വരച്ചിടുന്ന ഈ നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്, ജീവിതനന്മയില്‍ വിശ്വസിക്കുന്ന എല്ലാ
    ശുദ്ധാത്മാക്കള്‍ക്കുമാണ്.

    Original price was: ₹350.00.Current price is: ₹280.00.
  • -20%

    Aaro anugamikkunnundu

    ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍നിന്നകലെ, ഒറ്റപ്പെടലിന്റെ അപായ മേഖലകളിലാണ് ഇതിലെ കഥാപാത്രങ്ങളുടെ നില്പ്. മനുഷ്യന്റെ വിഹ്വലതകളെ ഈ കഥാകാരന്റെ വാക്കുകള്‍ പിന്തുടരുന്നു; അവന്റെ ഏകാന്തയാനങ്ങളെ ഒരു ചരിത്രകാരനെപ്പോലെ രേഖപ്പെടുത്തുന്നു; അവന്റെ വിഷാദയോഗങ്ങള്‍ക്ക് മൂകസാക്ഷിയാകുന്നു. പ്രേമവും കാമവും ക്രോധവും രോഗവും മൃതിയും ഈ സത്രത്തില്‍ അതിഥികളായും അഗതികളായും കയറിയിറങ്ങുന്നു.

    Original price was: ₹130.00.Current price is: ₹104.00.