Shop
The Poem Flower
₹35.00Original price was: ₹35.00.₹28.00Current price is: ₹28.00.Illustrated poems for children. Happy blending of sound and sense. An introduction to the wonderful world of poetry. A true gift for every darling child who totters through the enchanting world of words.
Nootiyettu Mazhakavithakal
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.ചാറ്റലായും പേമാരിയായും ഇഷ്ടമായും നഷ്ടമായും ചിരിയായും കരച്ചിലായും കുളിരായും പ്രണയമായും വ്യത്യസ്ത ഭാവനകളിൽ വിരിയുന്ന നൂറ്റിയെട്ട് മഴക്കവിതകൾ. ‘കവികളും കവിതകളും’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽനിന്ന് രണ്ടാമത്തെ കാവ്യസമാഹാരം.
Vedathrayam
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.കലാപവും പ്രണയവും അറിവും ആത്മസംവാദവുമാണ് ഈ കവിതകൾ. മൗലികതയുടെ സുഗന്ധമുള്ള കാവ്യനൊമ്പരങ്ങൾ. ഈ കവിതകളിലൂടെ നിങ്ങൾക്ക് അശ്വമേധം ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപിലെ കവിയെ കണ്ടെത്താം, കവിയിലെ മനുഷ്യനെയും.
Thiruvarul
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.സ്‌നേഹത്താൽ ഭരിക്കപ്പെടുന്ന ഒരു സാമ്രാജ്യത്തെ സ്വപ്നംകാണുന്ന അമൃതമൊഴികൾ. നീതി, ധർമം, വിനയം, ക്ഷമ തുടങ്ങിയ ഗുണങ്ങൾ അകമേ വളർത്തി ജീവിതം സാർഥകമാക്കുന്നതിനുള്ള സത്യദർശനം. പഴഞ്ചൊല്ലുകളും വാമൊഴികളും സാരോപദേശങ്ങളുമൊക്കെ സമന്വയിക്കുന്ന കാവ്യഹൃദയം. വി. വൈദ്യലിംഗശർമയുടെ അവതാരിക.
Maychum Varachum
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.സ്വകാര്യതയുടെ രക്തംകൊണ്ട് ലോകത്തെ വരയ്ക്കുകയും മായ്ക്കുകയും ചെയ്യുന്ന വരികൾ. ജീവിതത്തിന്റെ നിറങ്ങളെ അടയാളപ്പെടുത്തുവാനുള്ള വെമ്പലുകൾ. അടർന്നുപോകുന്നവയെ തിരിച്ചുകൊണ്ടുവരുവാനുള്ള ആത്മാവിന്റെ അദമ്യദാഹമാണ് ഈ കവിതകളിൽ മിടിക്കുന്നത്. വി.ജി. തമ്പിയുടെ അവതാരികയും ബക്കർ മേത്തലയുടെ ആസ്വാദനവും.
Onnam Nalla Kathaku
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.മിടിപ്പുകളെ മുഴക്കങ്ങളും തുഷാരകണങ്ങളെ കനലുകളുമാക്കുന്ന കാവ്യസിദ്ധിയുടെ പ്രതിഫലനങ്ങൾ. ജീവിതദൈന്യതകളുടെ തംബുരുവിൽ ശ്രുതിചേർത്ത് പാടുന്ന ഗസലിൻ ഒലികൾ. മിഴിതുറന്ന് സത്യത്തെ മനസാ വരിച്ച് മുന്നേറുവാനുള്ള ഉദ്ഗീതികൾ.
Chillu Jalakam
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.അക്ഷരങ്ങളെ, അവയിലെരിയും അഗ്നിസ്ഫുലിംഗങ്ങളെ, അവയുൾക്കൊള്ളും അർഥാനർഥങ്ങളെ അറിയുന്ന ഒരു എഴുത്തുകാരിയുടെ വരികൾ. യാഥാർഥ്യത്തിന്റെ പരുക്കനിടങ്ങളിൽ ഞെങ്ങിഞെരുങ്ങുന്ന ഹൃദയവികാരങ്ങൾ. തപ്തനിശ്വാസങ്ങളേറ്റു ചുമരുകൾ വിണ്ടുകീറിയ ഒരു സത്രമാണ് ജീവിതം എന്ന തിരിച്ചറിവിന്റെ കവിതകൾ.
Alippazham
₹30.00Original price was: ₹30.00.₹15.00Current price is: ₹15.00.ജീവിതത്തിന്റെ രംഗവേദിയിൽനിന്നുകൊണ്ട് കവി നടത്തുന്ന ഉദ്‌ബോധനങ്ങൾ. ഇഹലോകജീവിതം അത്രമേൽ ക്ഷണികവും ക്ലേശകരവും ആണെന്ന് തിരിച്ചറിയുമ്പോഴും, ദാർശനികസൗന്ദര്യം അഴകേറ്റുന്ന ഒരു പൊൻതൂവൽ കാറ്റെടുക്കാതെ, കടലെടുക്കാതെ അനുവാചകമനസ്സുകളിൽ പൊഴിക്കാൻ കവിക്കു സാധിക്കുന്നു.
Fruit Salad
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.അനുഭവത്തിന്റെ വെയിലും ഇല്ലായ്മയും അപമാനവും ഒട്ടിപ്പിടിച്ചിരിക്കുന്ന വരികൾ. ദുഃഖത്തിന്റെ സൂചികുത്തുന്ന നർമംകൊണ്ട് ജീവിതത്തിന്റെ അസംബന്ധപ്രകൃതത്തെക്കുറിച്ച് കവി എഴുതുന്നു. വി.ജി. തമ്പിയുടെ അവതാരിക.
Badhal Kathakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.സുപരിചിതമായ നിലനില്ക്കുന്ന ചില കഥകൾക്ക് പാഠഭേദം ചമയ്ക്കുകയാണ് ബദൽ കഥകൾ; ആധുനിക ജീവിതപരിസരങ്ങൾക്കനുസൃതമായ മാറ്റങ്ങളോടെ. ചിരപരിചിതമായ നാടോടിക്കഥകളെ കാലത്തിനൊത്ത രൂപപരിണാമ(സൗന്ദര്യ)ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നു എഴുത്തുകാരൻ. സുഭാഷ്ചന്ദ്രന്റെ അവതാരിക.
Jeevitham Kathakaliloode: Sree Narayanaguru
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ധ്യാനവും ജ്ഞാനവും കർമവും കവിത്വവും സമന്വയിച്ച മഹായോഗി ശ്രീനാരായണഗുരുവിന്റെ മഹദ് ജീവിതത്തിലെ സുപ്രധാനനിമിഷങ്ങൾ കോർത്തിണക്കിയ കഥകൾ. ഗുരുവിന്റെ ജനനം, വിദ്യാഭ്യാസം, തപസ്സ്, യാത്രകൾ, അരുവിപ്പുറം പ്രതിഷ്ഠ തുടങ്ങി പരലോകപ്രാപ്തിവരെയുള്ള അനശ്വരജീവിതം കുട്ടികൾക്കായി കഥാരൂപത്തിൽ.
Sthreekathakal
₹160.00Original price was: ₹160.00.₹144.00Current price is: ₹144.00.ജീവിതത്തിന്റെ കഠിനകാലങ്ങളിൽനിന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ കണ്ടെടുത്ത സുന്ദരികളും തന്റേടികളും ശക്തകളുമായ കഥാപാത്രങ്ങൾ. നിശ്ശബ്ദവും നിഗൂഢവുമായ പെൺവാഴ്‌വുകളെ മുറുകെപ്പുണരുന്ന കഥകൾ.
Vikramadithyakathakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.വിശ്വവിജയിയായ വിക്രമാദിത്യചക്രവർത്തിയെക്കുറിച്ച് സിംഹാസനകാവൽക്കാരികളായ സാലഭഞ്ജികകൾ പറഞ്ഞ ആവേശോജ്വലമായ കഥകൾ. ഭാരതീയ കഥാപാരമ്പര്യത്തിലെ ഒളിമങ്ങാത്ത ഏടുകൾ. കുട്ടികളും മുതിർന്നവരും ഒന്നുപോലെ ഇഷ്ടപ്പെടുന്ന ഈ കഥകൾ, ജീവിതത്തെ കൂടുതൽ മൂല്യവത്താക്കുന്നു.
Gazal Ravukal
₹45.00Original price was: ₹45.00.₹36.00Current price is: ₹36.00.പ്രണയവും വിരഹവും വിഷാദവും ഹർഷവും വിഷയമാകുന്ന, പ്രദീപ് അഷ്ടമിച്ചിറയുടെ അമ്പതോളം ഗസലുകളുടെ സമാഹാരം.
Dhakshina Karnatakayile Kshethrangaliloode
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.കൊല്ലൂർ മൂകാംബിക ക്ഷേത്രം, ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, ശൃംഗേരി മഠം, മംഗലാപുരം മംഗളാദേവി ക്ഷേത്രം തുടങ്ങി ദക്ഷിണകർണാടകയിലെ ഏതാനും പ്രശസ്തക്ഷേത്രങ്ങളെ ആദരസമേതം വലംവെക്കുന്ന ഗ്രന്ഥം. ഓരോ ദേവാലയത്തിന്റെയും പിന്നിലെ ഐതിഹ്യങ്ങൾ കണ്ടെത്തുവാനും അതിന്റെ ആധ്യാത്മികവും പൗരാണികവുമായ പ്രസക്തി വായനക്കാരനെ ബോധ്യപ്പെടുത്തുവാനും ക്ഷേത്രനിർമാണകൗതുകങ്ങളും നിർമിതിവിശേഷങ്ങളുമൊക്കെ പങ്കുവെക്കുവാനുമുള്ള ശ്രമം ഈ സഞ്ചാരപുസ്തകത്തിന് ഒരധികമാനം നല്കുന്നു.
Ramayanakatha Kuttikalkku
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ഭാരതത്തിന്റെ ആദികാവ്യമാണ് രാമായണമെന്ന ഇതിഹാസകൃതി. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ആദർശനിഷ്ഠമായ ജീവിതമാണിതിന്റെ പ്രതിപാദ്യം. പിതാവ് മക്കളെയെന്നപോലെ സ്വന്തം പ്രജകളെ സംരക്ഷിച്ച രാമന്റെ വീരാപദാനങ്ങൾ, മുത്തശ്ശി അടുത്തിരുന്ന് ചൊല്ലിത്തരുന്നതുപോലെ ആവിഷ്‌കരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ.















