• Oru Madakkayathra

    Original price was: ₹50.00.Current price is: ₹40.00.

    വള്ളുവനാടൻ മൊഴിയുടെ കാല്പനികദ്യുതി കലർന്ന ആഖ്യാനഭാഷ. നാട്ടിൻപുറത്തിന്റെ നന്മകൊണ്ട് നഗരജീവിതത്തിന്റെ നാട്യങ്ങൾക്ക് ബദൽ സൃഷ്ടിക്കുന്ന കഥകൾ. വർത്തമാനകാലസമസ്യകൾക്ക് സരളമായ ഉത്തരങ്ങളുമായി കുറെ നാടൻ കഥാപാത്രങ്ങൾ. ഗൃഹാതുരസ്മരണകളെ വാത്സല്യസമേതം അണച്ചുപിടിക്കുകയാണിതിൽ കഥാകൃത്ത്.

  • The Devils Foot

    Original price was: ₹50.00.Current price is: ₹40.00.

    കാൽപ്പാദത്തിനോടു രൂപസാദൃശ്യമുള്ള ഒരു സസ്യവേരിൽനിന്നും നിർമിക്കുന്ന മാരകസ്വഭാവമുള്ള ഒരു വിഷപദാർഥമാണ് ‘ഡെവിൾസ് ഫുട്ട്.’ മൃത്യുവിന്റെയും ഉന്മാദത്തിന്റെയും മുഴക്കങ്ങളാണ് ‘ചെകുത്താന്റെ പാദ’പതനം സൃഷ്ടിക്കുന്നത്! ദയ അന്യംനിൽക്കുന്ന ഒരു മനുഷ്യപ്പിശാചിന്റെ കരങ്ങളിൽ ‘ഡെവിൾസ് ഫുട്ട്’ എത്തിച്ചേരുന്നതിന്റെ ഭയാനകവൃത്താന്തമാണ് ഈ ഷെർലക് ഹോംസ് കഥയുടെ ഇതിവൃത്തം. ജയ്‌സൺ കൊച്ചുവീടന്റെ പുനരാവിഷ്‌കാരം.

  • Pavizhamuthukal

    Original price was: ₹50.00.Current price is: ₹40.00.

    പിഴച്ചുപോകുന്ന ഒരു കാലത്തിന് മാർഗദർശകമാകേണ്ട മാതൃകകളെ ലളിതമായ ഭാഷാശൈലിയിലൂടെ നൽകുകയാണ് ഗ്രന്ഥകർത്താവ് ഇതിൽ. പഠനഭാരങ്ങളുടെയും മാധ്യമങ്ങളുടെ പ്രലോഭനങ്ങളുടെയും പിടിയിൽ അമർന്നുപോകുന്ന വിദ്യാർഥിക്ക് മൂല്യബോധവും ദിശാബോധവും നൽകാൻ ഈ ഗ്രന്ഥം ഉതകും. മനുഷ്യനന്മയെയും സ്‌നേഹത്തെയും സേവനത്തെയും കുറിച്ച് വേവലാതിപ്പെടുന്ന ഒരു അധ്യാപകഹൃദയത്തിന്റെ മിടിപ്പ് ഈ കൃതിയിൽ കേൾക്കാം.

  • Karnataka Sangeetha Chodyotharamalika

    Original price was: ₹50.00.Current price is: ₹40.00.

    സ്വരങ്ങളുടെയും രാഗങ്ങളുടെയും മഹിമയും ഗരിമയുംകൊണ്ട് ആപാതമധുരമായ അനുഭവമായി മാറുന്നകർണാടകസംഗീതത്തെ അഞ്ഞൂറു ചോദ്യോത്തരങ്ങളിലൂടെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. സ്വര-രാഗവിശേഷങ്ങൾ, കൃതികൾ, വാഗ്ഗേയകാരന്മാർ തുടങ്ങിയ അറിവുകൾ ഒരു മാലികയായി കോർത്തിണക്കിയിരിക്കുന്ന ഈ കൈപ്പുസ്തകം, കർണാടകസംഗീതം ഇഷ്ടപ്പെടുന്നവർക്കും വിദ്യാർഥികൾക്കും ഉപകാരപ്രദം.

  • Kadalammayude Makan

    Original price was: ₹50.00.Current price is: ₹40.00.

    കടലമ്മ സദ്ഗതി വരുത്തുമെന്ന് വിശ്വസിച്ചുകൊണ്ട് നിരന്തര അധ്വാനത്തിലൂടെ മുന്നേറിയ ഒരു മുക്കുവയുവാവിന്റെ വിജയകഥ. ഒരു സമുദായത്തിന്റെ ഉയിർത്തെഴുന്നേല്പിന്റെ ചരിത്രംകൂടിയാകുന്ന നോവൽ. ഹൃദയസ്പൃക്കായ അവതരണവും ലളിതസുന്ദരമായ ഭാഷയും.

  • Arkhyapooja

    Original price was: ₹50.00.Current price is: ₹40.00.

    ഗദ്യ-പദ്യ രചനയിൽ സ്വാഭാവികവിരുത് പ്രകടിപ്പിക്കുന്ന അന്തോണി ചിറ്റാട്ടുകരയുടെ വ്യത്യസ്തമായ നോവൽ.

  • The comedy of errors

    Original price was: ₹50.00.Current price is: ₹40.00.
  • Muhoortha samgraham

    Original price was: ₹50.00.Current price is: ₹40.00.
  • Boscomb Thazhvarayile Nigooda Rahasyam

    Original price was: ₹50.00.Current price is: ₹40.00.
  • Sparks of wisdom

    Original price was: ₹50.00.Current price is: ₹40.00.

    Sparks of wisdom is a discreet compilation of inspiring quotes, great utterances and insightful observations. This ‘handbook for a wiser living’ makes you aware of the truth that “all things are sacred, all events profitable, all days holy, all men divine.”

  • Singari tharavum Kuttyolum

    Original price was: ₹50.00.Current price is: ₹40.00.
  • Sangyakalum pouranika arivukalum

    Original price was: ₹50.00.Current price is: ₹40.00.

    പഞ്ചാഗ്നി, അഷ്ടദിക്പാലകന്മാര്‍, അഷ്‌ടോപായങ്ങള്‍, അഷ്ടമംഗല്യം, നവകന്യകമാര്‍, ദശപുഷ്പങ്ങള്‍, ദശാവതാരങ്ങള്‍, ദ്വാദശാദിത്യന്മാര്‍, ദേവീപീഠങ്ങള്‍ എന്നിങ്ങനെ, 1 മുതല്‍ 108 വരെയുള്ള സംഖ്യകളോടു ചേര്‍ന്നുകിടക്കുന്ന, പൗരാണിക അറിവുകളെ പരിചയപ്പെടുത്തുന്ന കൃതി.

  • Palathum parayum pathirum

    Original price was: ₹50.00.Current price is: ₹40.00.

    നെടുമുടി വേണുവിന്റെ ആദ്യ ലേഖനസമാഹാരം. പച്ചപിടിച്ച ഓര്‍മകളെക്കുറിച്ച്, നിറപ്പകിട്ടാര്‍ന്ന കാലങ്ങളെക്കുറിച്ച്, ഹൃദയസ്പര്‍ശിയായ ആത്മബന്ധങ്ങളെക്കുറിച്ച്, വേദനയും ആഹ്ലാദവും നര്‍മവും കൂട്ടിക്കലര്‍ത്തിയ ഭാഷയില്‍ എഴുതിയ കുറിപ്പുകള്‍.

  • Maryadapurathe manikuttikal

    Original price was: ₹50.00.Current price is: ₹40.00.

    കുട്ടികളുടെ മനസ്സറിയുന്ന ഒരമ്മ, ഒരധ്യാപിക, വായനാലോകത്തേക്ക് പിച്ചവെക്കുന്ന കുരുന്നുകള്‍ക്ക് കൂട്ടുകാരിയായി എത്തുകയാണ്, നന്മയുടെ വെളിച്ചംവിതറുന്ന ഈ കഥകളിലൂടെ.

  • Bala kathaprasangangal

    Original price was: ₹50.00.Current price is: ₹40.00.

    കലോത്സവവേദികളിലും മറ്റും അവതരിപ്പിക്കാന്‍ അനുയോജ്യമായ ആറ് കഥാപ്രസംഗങ്ങളുടെ സമാഹാരം. കഥയേയും കവിതയേയും കൂട്ടിയിണക്കുന്ന കഥാപ്രസംഗകല കുട്ടികള്‍ മനസ്സിലാക്കുന്നതോടൊപ്പം, ജീവിതഗന്ധിയും സാമൂഹികപ്രതിബദ്ധതയുള്ളതുമായ വിഷയങ്ങള്‍ കഥാവസ്തുവാക്കുന്നതിന് പ്രേരണയും നല്കുന്ന പുസ്തകം.

  • Aprem Thirumeni Manasuturakkunnu

    Original price was: ₹50.00.Current price is: ₹40.00.

    പള്ളി, പള്ളിക്കൂടം, രാഷ്ട്രീയം, യാത്ര, എഴുത്ത്, പ്രഭാഷണം, സംഗീതം, നര്‍മ്മബോധം, സൗഹൃദം, പ്രകൃതി തുടങ്ങി നാനാവിഷയങ്ങളിലുള്ള അപ്രേം തിരുമേനിയുടെ നിരീക്ഷണങ്ങള്‍. ”പൊതുപ്രശ്‌നങ്ങളെക്കുറിച്ച് തന്റേതായ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന ഒരു ദൈവവിശ്വാസിയുടെ രൂപം ഈ മുഖാമുഖത്തില്‍ തെളിഞ്ഞുവരുന്നു” എന്ന് അവതാരികയില്‍ വി. രാജകൃഷ്ണന്‍.