• -20%

    51 Saileekathakal

    ഭാഷയുടെ വരദാനമാണ് ശൈലികളും പഴഞ്ചൊല്ലുകളും. ഒരു ജനസമൂഹത്തിന്റെ ആന്തരികജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍. ജനപദങ്ങളുടെ സര്‍ഗജീവിതത്തിന്റെ നിദര്‍ശനങ്ങളായ ശൈലികളുടെ പിറവിക്കുപിന്നില്‍ അത്ഭുതകരവും രസകരവുമായ കഥകള്‍ കാണാം. നാട്ടുനന്മകളും നാട്ടാചാരങ്ങളും നാട്ടുകഥകളും പ്രതിഫലിക്കുന്ന, ഗ്രാമീണജീവിതത്തിന്റെ ചന്തംതികഞ്ഞ, ഭാഷയില്‍ പ്രചുരപ്രചാരം നേടിയ 51 ശൈലീകഥകള്‍ കണ്ടെത്തി അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍ ഈ പുസ്തകത്തില്‍.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    ITHIRIYEYULLOO NJAN

    പൊക്കമില്ലായ്മയുടെ പൊക്കമറിഞ്ഞ് ”അനന്തകോടി ജീവജാലങ്ങള്‍ക്കിടയില്‍ അഞ്ഞൂറു കോടി മനുഷ്യര്‍ക്കിടയില്‍” ജീവിച്ച ഒരു കുഞ്ഞുണ്ണിയുടെ, കുഞ്ഞുണ്ണിയിലെ കവിയുടെ, അധ്യാപകന്റെ, ചിത്രകാരന്റെ മറ്റും ജീവിതകഥയാണിത്. അക്ഷരത്തിന്റെ ‘അരം’ ഇഷ്ടപ്പെട്ട, കവിതയെ ‘വിത’യായി കണ്ട ഒരു മനുഷ്യന്റെ ജീവിതപ്പാതയിലെ കുഞ്ഞുകുഞ്ഞുചിത്രങ്ങള്‍ ഈ പുസ്തകക്കുടുക്കയില്‍ കുപ്പിവളപ്പൊട്ടുകളും കുപ്പായക്കുടുക്കുകളും പോലെ പെറുക്കിക്കൂട്ടിയിരിക്കുകയാണ്; കുഞ്ഞുണ്ണിയുടെ യഥാര്‍ഥപൊക്കമറിയുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി. ‘കുഞ്ഞുണ്ണി’യെ കുഞ്ഞുണ്ണിയാക്കിയ മേല്‍വിലാസങ്ങള്‍ – വലപ്പാട് അതിയാരത്തു വീട്, കോഴിക്കോട് രാമകൃഷ്ണാശ്രമം – മുതല്‍ ആ ഭക്ഷണപ്രേമിയുടെ പഴയരിക്കഞ്ഞി-ചമ്മന്തി-ചുട്ടപപ്പടം കൊതിമെനു വരെ ഈ താളുകളിലുണ്ട്.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Sruthibhangam

    ഗുരുകുലവിദ്യാഭ്യാസം വിദ്യാലയത്തിലേക്കായപ്പോള്‍ അതിന് ശ്രുതിഭംഗമുണ്ടായി. പവിത്രതയ്ക്ക് മങ്ങലേറ്റു. താളലയം നഷ്ടപ്പെട്ടു. ഗാനാലാപം യാന്ത്രികമായ ശബ്ദഘോഷമായി പരിണമിച്ചു.

    Original price was: ₹200.00.Current price is: ₹160.00.
  • -20%
    KOLLUR

    KOLLUR SREE MOOKAMBIKA

    കൊല്ലൂര്‍ മൂകാംബികാദേവിയില്‍ സരസ്വതി-ലക്ഷ്മി-കാളി സങ്കല്പങ്ങള്‍ ഒരുമിച്ചു വിളങ്ങുന്നു. ശ്രീ ശങ്കരാചാര്യര്‍ നടത്തിയ പ്രതിഷ്ഠയുടെ ചൈതന്യം ഈ ക്ഷേത്രവിളക്കിലെ നാളങ്ങള്‍ക്ക് അഭൗമ പ്രഭ പകരുന്നു. ഭൂമിയിലെ സമസ്തക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയതിന്റെ പുണ്യം മൂകാംബികാക്ഷേത്രദര്‍ശനത്തില്‍നിന്നു നേടാം എന്നാണ് വിശ്വാസം. അറിവിന്റെ കൊടുമുടിയായ കുടജാദ്രിയും ബ്രഹ്മാവിന്റെ കമണ്ഡലുജലത്തില്‍നിന്ന് ആവിര്‍ഭവിച്ച സൗപര്‍ണികയും ഇവിടെ ഭക്തര്‍ക്കു കൈവല്യവര്‍ഷമേകുന്നു. ഈ പുസ്തകം, ആ ജഗദംബികയുടെ മഹാസന്നിധിയിലേക്കുള്ള ഒരു പാതയാണ്. കൊല്ലൂരില്‍ എത്തി, അമ്മയുടെ തൃപ്പാദങ്ങള്‍ നമിച്ച് സായുജ്യമടയുന്നതിന്റെ അനുഭവം. ദേവിയുടെ ഉത്പത്തിക്കഥ, ക്ഷേത്രചരിത്രം, പഞ്ചലോഹ-ജ്യോതിര്‍ലിംഗ വിഗ്രഹ ഐതിഹ്യം തുടങ്ങി, യാത്രാഗൈഡും ക്ഷേത്രത്തിലെ പൂജാസമയങ്ങളും വഴിപാടുവിവരങ്ങളും ഒക്കെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    AZHICHUKALAYANAVATHE AA CHILANKAKAL

    ഒരു സ്വപ്നസഞ്ചാരിണിയുടെ ഓര്‍മകള്‍ നീലലോഹിതങ്ങളായി വിടര്‍ന്നതാണ് ഈ പുസ്തകം. കാലം പുളിപ്പിച്ച സുഗന്ധവീഞ്ഞിന്റെ കല്‍ഭരണി; ഋതുഭേദങ്ങള്‍ക്കൊന്നും പായല്‍പടര്‍ത്തുവാനാകാത്ത ശിലാലിഖിതം. സ്മൃതിയുടെ വഴുക്കുന്ന നെടുവരമ്പിലൂടെയുള്ള എഴുത്തുകാരിയുടെ ഈ തനിച്ചുനടത്തത്തില്‍, മനുഷ്യരും പുസ്തകങ്ങളും പാട്ടുകളുമൊക്കെ കൂടെ നടക്കുന്നു; ജീവിക്കാനും മരിക്കാനും ആവേഗമേകുന്നുവെന്ന പ്രേരണാകുറ്റം ഏറ്റെടുത്തുകൊണ്ട്. മൗനം ഉറഞ്ഞുകിടക്കുന്ന പ്രശാന്തതടാകത്തില്‍ – വെള്ളിമീന്‍ചാട്ടംപോലെ – ഈ ഓര്‍മകള്‍ സന്തോഷത്തിന്റെ, സന്താപത്തിന്റെ, സംഭ്രാന്തിയുടെ ഓളങ്ങള്‍ ഉയര്‍ത്തുന്നു. മറവിയുടെ തിമിരപ്പാട മൂടി കാഴ്ച മങ്ങിത്തുടങ്ങുന്ന മിഴികളിലേക്ക് ആര്‍ത്തിരമ്പിവന്ന ഒരു മിന്നാമിന്നിക്കൂട്ടമാണ് ഈ താളുകളില്‍ നറുവെട്ടം പൊഴിക്കുന്നത്.

    Original price was: ₹210.00.Current price is: ₹168.00.
  • -15%

    RATAN TATA -A LIFE

    ‘To create an Indian environment with fresh air to breathe, clean water to drink, nutritious food with no one left hungry, and a way to care for everyone’s health should be the priority for you and me.
    – Ratan Tata

    Original price was: ₹1,499.00.Current price is: ₹1,274.00.
  • -20%

    KALIPPANEES

    ദേശം എങ്ങനെ ഭാഷയാകുന്നുവെന്നും, ഭാഷയ്ക്കുള്ളില്‍ രൂപംകൊള്ളുന്ന ഭാഷ എങ്ങനെ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കാട്ടിത്തരുന്നുവെന്നും തെളിയിച്ചവരാണ് എന്‍.പിയുടെ ‘എണ്ണപ്പാട’ത്തെ മനുഷ്യര്‍. വര്‍ഷങ്ങള്‍ക്കുപിറകിലെ ആ എണ്ണപ്പാടത്തിന്, ഇന്ത്യ സ്വതന്ത്രയായതോടെ കൈവരുന്ന പുതുജീവനും നവതാളവുമാണ് ഈ ‘കളിപ്പാനീസി’ന് തിരിയും വെട്ടവുമാകുന്നത്. ഭാരതത്തിന്റെ ഒരു സൂക്ഷ്മപരിച്ഛേദം ഈ ചേരിക്കഥകളിലൂടെ ഉയിര്‍ത്തുയിര്‍ത്തുവരുന്നു; പ്രാദേശികത്തനിമയോടെ, നാട്ടുമൊഴിച്ചന്തത്തോടെ. സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കാന്‍ ഒരു നാട് സാമോദമൊരുങ്ങുന്നതിന്റെ കിസ്സയും, ഒരു അനാഥബാലികയുടെ അന്തര്‍ധാനം നാട്ടാര്‍ക്കിടയിലുണ്ടാക്കുന്ന പുകിലും, ഖല്‍ബിലൊതുങ്ങാതെ തുളുമ്പിത്തൂവിയ ഒരു ഇഷ്‌കിനെ വിജയിപ്പിച്ചെടുക്കുന്നതിന്റെ പുക്കാറുമാണ് ഈ ശരറാന്തലിലെ മൂന്നു നാളങ്ങള്‍.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Mokshabindu thedi

    ഓരോ യാത്രയും ഓരോ അറിവിന്റെ സമ്പാദനമാണ്. നമ്മുടെയൊക്കെ അന്തരംഗത്തില്‍ നാമറിയാതെ ഉറഞ്ഞുകിടക്കുന്ന ഊര്‍ജ്ജത്തെ പുറത്തെടുക്കാന്‍ യാത്രകള്‍ സഹായകമാവും. അതിന് ഉത്തമോദാഹരണമാണ് രാജേശ്വരിയുടെ രചന. ‘മോക്ഷബിന്ദു തേടി ‘ ഇതള്‍വിടര്‍ത്തുന്നത് മഞ്ഞണിഞ്ഞ ഹിമാലയസാനുക്കളിലാണ്. ഭാരതസംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങളായ ഉത്തരാഖണ്ഡും അതിലുള്‍പ്പെടുന്ന ഹിമാലയപര്‍വതനിരകളും അമൂല്യമായ ആധ്യാത്മികസമ്പത്താണ് വരുംതലമുറയ്ക്കായി കരുതിവച്ചിരിക്കുന്നത്. ആത്മീയതയുടെ ഭസ്മസുഗന്ധമായി ഉള്ളില്‍ ആ ആനന്ദാനുഭൂതിയില്‍ അനുവാചകരും ലയിച്ചിരുന്നുപോകും ഈ എഴുത്താള്‍, പുറംകാഴ്ചകളില്‍മാത്രം അഭിരമിക്കുന്ന വെറും ഒരു സഞ്ചാരിയല്ല. വായനക്കാരെ ഒരു ആധ്യാത്മിക മാനസികയാത്രയുടെ തലങ്ങളിലേക്കുയര്‍ത്താന്‍ എഴുത്താളിന് നിഷ്പ്രയാസം കഴിയുന്നു. ഏതു മാന്ത്രികക്കുഴലൂതിയാണ് രചയിതാവ് നമ്മെ ആത്മീയാനന്ദത്തിന്റെ നവ്യാനുഭൂതിയിലേക്കു കൂട്ടിക്കൊണ്ടുപോകുന്നത് എന്ന് വായനയുടെ അവസാനത്തില്‍ എന്നെപ്പോലെ
    നിങ്ങളും സംശയിച്ചേക്കാം.
    അവതാരികയില്‍ ഗിരിജാ വാര്യര്‍

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    NOOTTIYONNU KANAVUKAL

    കവിത മനുഷ്യമനസ്സിനെ രസിപ്പിക്കണം, ആനന്ദിപ്പിക്കണം. മനുഷ്യബോധത്തെ പരിണമിപ്പിച്ച്, പ്രബുദ്ധപദവിയിലേക്ക് ഉയര്‍ത്തണം. സര്‍ഗാത്മക ബോധപരിണാമമായിരിക്കണം, കവിതയുടെ ലക്ഷ്യം. മനുഷ്യമനസ്സിന് പല കാരണങ്ങളാല്‍ ഇന്ന് ചുരുക്കം സംഭവിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യര്‍ ജാതികളായും
    മതങ്ങളായും വര്‍ഗങ്ങളായും മറ്റുപലതായും തിരിഞ്ഞ് പരസ്പരം കലഹിച്ചു നശിക്കുന്നതിന് നാം നിത്യേന സാക്ഷ്യംവഹിക്കുന്നുണ്ടല്ലോ. മനുഷ്യരെ ഇത്തരം സങ്കുചിതചിന്തകളുടെ പിടിയില്‍നിന്നും മോചിതരാക്കി, സര്‍വ്വസൃഷ്ടികളേയും പ്രകൃതിമാതാവിന്റെ മക്കളായി കാണാനുള്ള കണ്ണ് പ്രദാനംചെയ്യേണ്ട ഉത്തരവാദിത്തം സര്‍ഗാത്മകപ്രവര്‍ത്തനം നടത്തുന്നവര്‍ക്കുണ്ട്. അപ്പോള്‍ മാത്രമേ കലാസൃഷ്ടികള്‍ക്ക് സാമൂഹ്യപ്രസക്തി കൈവരുന്നുള്ളൂ. പ്രിയസുഹൃത്ത് സണ്ണിയുടെ കവിതകള്‍ ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തി രചിച്ചവയാണ്. ‘പ്രകൃതിയും നമ്മളും’ എന്ന കവിതയില്‍ പ്രകൃതിയോട് നമ്മള്‍ കാണിക്കുന്ന ക്രൂരതയെക്കുറിച്ച് കവി ഓര്‍മിപ്പിക്കുന്നു. ”പ്രകൃതിയെ നമ്മള്‍ തകര്‍ത്തീടവേ, പ്രകൃതിക്കൊപ്പം തകരുന്നു നമ്മളും” എന്ന ഓര്‍മപ്പെടുത്തലോടെ ആരംഭിച്ചിരിക്കുന്ന ഈ കവിത, ഈ പോക്കുപോയാല്‍ ജീവജാലങ്ങളില്ലാത്ത ഭൂമി വരും കാലം വിദൂരമല്ല എന്ന് മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യരുടെ മുഴുത്ത ദുര വരുത്തിവെക്കുന്ന പ്രശ്നങ്ങളെ പല രീതിയില്‍ കവി പറഞ്ഞുപോയിട്ടുണ്ട്. സണ്ണി തെക്കത്തിന്റെ ഈ സദുദ്യമത്തിന് ഭാവുകങ്ങള്‍. മേലിലും സര്‍ഗസപര്യ തുടരാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    – നന്ദകിഷോര്‍

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Jomonum Thenmambazhavum

    സ്വഭാവരൂപീകരണത്തിനു വഴിയൊരുക്കുന്ന ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബാലസാഹിത്യരചനകള്‍ കുട്ടികള്‍ ഇരുകൈയും നീട്ടിയാണ് എന്നും സ്വീകരിച്ചിട്ടുള്ളത്. നല്ല രചനകള്‍ കുട്ടികളുടെ ചിന്തകള്‍ക്കും ഭാവനയ്ക്കും പോഷകമാകുന്നു. സന്മാര്‍ഗബോധമുണര്‍ത്തുന്നവ സത്യധര്‍മാദികള്‍ക്കുനേരെ പിടിക്കുന്ന കണ്ണാടികളുമായി മാറുന്നു. വായനയിലൂടെ നന്മകള്‍ സ്വയം അറിയാതെ മനസ്സിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി ഒന്നു വേറെതന്നെയാണ്. ഉദ്വേഗം നിറയുന്ന കുട്ടികള്‍ക്കുള്ള നോവലാണ് ‘ജോമോനും തേന്‍മാമ്പഴവും.’ ജോമോന്റെ ബുദ്ധികൂര്‍മതയും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും എടുത്തുപറയാതെ വയ്യ. അസാധാരണമായ ഭാഷാസൗന്ദര്യം വായനാസുഖം പകരുന്നതിനോടൊപ്പം കുട്ടികള്‍ക്ക് ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളാനുതകുന്ന ലളിതമായ രചനാശൈലി. കുട്ടികളുടെ ജീവിതം സര്‍ഗാത്മകമാക്കുന്നതിന്, അവരെ അറിവും തിരിച്ചറിവുള്ളവരുമാക്കുന്നതിന് ഈ നോവലിലെ കഥാപാത്രങ്ങള്‍ വഴിവിളക്കുകളാകുന്നു. പ്രകൃതിയുടെ താളവും താരാട്ടും വന്യമൃഗങ്ങള്‍ ഉണ്ടാക്കുന്ന വ്യത്യസ്ത വിഷമതകളും, നിഷ്‌കളങ്കമായ ഭാഷയും ഋജുവായ ശൈലിയുംകൊണ്ട് ആവിഷ്‌കരിച്ചിരിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഹൃദ്യമാകുന്ന ഇതിവൃത്തം, മനുഷ്യമനസ്സുകളില്‍ ഉറവ് വറ്റിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കാനുള്ള ഒരു രചനാശ്രമമെന്ന നിലയില്‍ ശ്രദ്ധേയമാകുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    IBSENTE NADAKANGAL : SOULHOOGILE VIRUNNAGOSHAM, KADALPPORALIKAL

    നാടോടിസംസ്‌കൃതിയുടെ വേരുകളായ ഐതിഹ്യകഥകളില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് രണ്ടു രചനകളാണ് ഈ സമാഹാരത്തില്‍. നാടന്‍പാട്ടിന്റെ ഇതിവൃത്തത്തെ നാടകയരങ്ങിലേക്കു പരാവര്‍ത്തനം ചെയ്യുകയായിരുന്നു ഇബ്സനിലെ പ്രതിഭ. സോള്‍ഹൂഗിലെ അധികാരിയുടെ വിരുന്നുശാലയിലേക്കാണ് ആദ്യനാടകത്തിന്റെ തിരശ്ശീലയുയരുന്നത്. ദ്വേഷത്തിന്റെ വിഷംകലര്‍ന്ന വീഞ്ഞുചഷകമുയര്‍ത്തി മാനുഷികദൗര്‍ബല്യങ്ങള്‍ക്ക് നിണബലിയര്‍പ്പിക്കുകയാണ് ‘സോള്‍ഹൂഗിലെ വിരുന്നാഘോഷം.’ കടല്‍ക്കൊള്ളക്കാരായ വൈക്കിംഗുകളുടെ വീരപരിവേഷം പശ്ചാത്തലമാകുന്ന രണ്ടാം നാടകം, രക്തപ്പക തകര്‍ത്തുതരിപ്പണമാക്കുന്ന ബന്ധങ്ങളിലേക്കു തുഴയെറിയുന്നു. ഒരു കലഹപ്രിയയുടെ പ്രതികാരദാഹം ഹെല്‍ഗലാന്‍ഡ് ദ്വീപിനുമീതെ കാര്‍മേഘങ്ങള്‍ തീര്‍ത്ത് ദുരന്തമഴയായി പെയ്തിറങ്ങുകയാണ് ‘കടല്‍പ്പോരാളികളില്‍.’

    Original price was: ₹240.00.Current price is: ₹192.00.
  • -20%

    KUTTIKALODOPPAM

    ”നിരൂപണത്തിലെ അമ്മമനസ്സാണ് ലീലാവതി ടീച്ചര്‍. കുട്ടികള്‍ക്കായി അപൂര്‍വമായേ അവര്‍ തൂലിക ചലിപ്പിച്ചിട്ടുള്ളൂ. ആ അപൂര്‍വതകളില്‍ മുഖ്യമാണ് ഈ ലഘുഗ്രന്ഥം. കാവ്യ-കലാസംസ്‌കാരങ്ങളിലൂടെ മൂല്യബോധത്തിന്റെ പ്രസരണം പിഞ്ചുമനസ്സുകളില്‍ എങ്ങനെ സാധ്യമാക്കാമെന്ന ചിന്തയില്‍നിന്നാണ് ഈ പുസ്തകത്തിന്റെ പിറവി. കുട്ടികളുടെ മനസ്സില്‍ സംസ്‌കാരത്തിന്റെ അനുരണനങ്ങള്‍ ഉണ്ടാക്കുംവിധമാണ് ഇതിന്റെ രചന. നിശ്ചയമായും പുതുയുഗപൈതങ്ങള്‍ക്കുള്ള അക്ഷരങ്ങളുടെ അക്ഷയ നിധി തന്നെയാണിത്.”
    – അവതാരികയില്‍ ഡോ. കെ. ശ്രീകുമാര്‍

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    VAROO NAKSHATRANGALKAPPURAM POKAM

    ആ നാട്ടില്‍ ആരും ഒരു സ്വപ്നവും കണ്ടില്ല… കാരണം, സ്വപ്നം കാണാനുള്ള കഴിവ് ആ നാടിന്റെ അതിര്‍ത്തിക്കകത്ത് ആര്‍ക്കും ഇല്ലായിരുന്നു. സ്വപ്നമെന്നാല്‍ എന്തെന്ന അറിവുതന്നെ ആര്‍ക്കും ഇല്ല…
    പകല്‍ക്കിനാവില്‍ മുഴുകിയ രാജാവിനേറ്റ മഹര്‍ഷീശാപത്തിന്റെ ഫലമായി സ്വപ്നങ്ങള്‍ അന്യമായ ഒരു ദേശം. ഈ ശാപത്തില്‍ നിന്നു ദേശവാസികളെ മോചിപ്പിക്കാനുള്ള നിയോഗം രണ്ടു കുട്ടികള്‍ക്കായിരുന്നു – മേധയ്ക്കും പ്രതിഭയ്ക്കും. നാടുവിട്ട സ്വപ്നങ്ങള്‍ കുടിയേറിയിരിക്കുന്നത് പുണര്‍തം നക്ഷത്രത്തിലാണെന്നു മനസ്സിലാക്കുന്ന അവര്‍, അനന്തതയില്‍ കണ്‍ചിമ്മുന്ന ആ നക്ഷത്രത്തില്‍ നിന്നു കാണാക്കിനാവുകള്‍ വീണ്ടെടുക്കുവാന്‍ ഒരുങ്ങുന്നു. ചന്തമേറുന്ന കനവുകളും നിനവുകളുമായി മടങ്ങിയെത്തുന്ന അവര്‍ നാട്ടിലങ്ങോളമിങ്ങോളമുള്ള മനസ്സുകളില്‍ അവ പാകിമുളപ്പിക്കുന്നു, വിടര്‍ന്നുവിലസാന്‍ ഇടനല്കുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    NAYATTU

    കാമവും ക്രോധവുമൊക്കെ ഉരുകിത്തിളച്ചു പുറത്തേക്കുവമിക്കുന്ന അഗ്‌നിപര്‍വതമുഖങ്ങളാണ് കാക്കനാടന്‍ കഥാപാത്രങ്ങളുടെ ഉള്ളകം. വൈകാരികവും വൈചാരികവുമായ തീവ്രവികിരണങ്ങളേല്പിക്കുന്ന ഉഷ്ണമേഖല. ഇതിലെ രണ്ടു നോവലെറ്റുകളും ശിലാശില്പങ്ങള്‍പോലെ കൊത്തിവെക്കുന്നതും മനുഷ്യന്റെ കരുത്തും ദൗര്‍ബല്യവും തന്നെ. വിസ്മൃതിയില്‍ പിടഞ്ഞെണീറ്റ അന്ധകാരാവൃതമായ ഒരു മുഖവും നെടുവീര്‍പ്പിന്റെ ഒച്ചയും തുടലൂരിവിടുന്ന അലര്‍ച്ചയാണ് ‘നായാട്ട്’ -കീഴടക്കിയവന്‍ പരാജിതനാകുന്നതിന്റെ ദൃഷ്ടാന്തം. കാലം ചിതറിച്ചുകളഞ്ഞ ഒരു രാഷ്ട്രീയസിദ്ധാന്തത്തിന്റെ വര്‍ത്തമാനകാലസാധുതയെ സഹാനുഭൂതിയോടെ വീക്ഷിക്കുന്നു ‘ഗാവ്രിലോ പ്രിന്‍സിപ്പ്’ – വിപ്ലവവായാടിത്തത്തിന് സമചിത്തതയുടെ നിര്‍വചനം

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    PSC MUNVARSHA CHODYOTHARANGAL

    PSC പരീക്ഷകളില്‍ ചോദിക്കുന്നവയില്‍ പാതിയിലേറെ, മുന്‍വര്‍ഷങ്ങളിലെ ചോദ്യങ്ങളുടെ ആവര്‍ത്തനമാണ്. പോയവര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിയുകയും അവ ഹൃദിസ്ഥമാക്കുകയും ചെയ്താല്‍ത്തന്നെ നിങ്ങള്‍ക്കും റാങ്ക് ലിസ്റ്റില്‍ ഇടം കണ്ടെത്തുവാനാകും. പൊതുവിജ്ഞാനവിഭാഗത്തില്‍, മുന്‍വര്‍ഷങ്ങളില്‍ PSC ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഈ പഠനസഹായിയില്‍. വീണ്ടും വീണ്ടും, പ്രത്യക്ഷപ്പെടുന്നതിനാല്‍, ഒരു ഉദ്യോഗാര്‍ഥിയെ സംബന്ധിച്ച് ഈ ചോദ്യോത്തരങ്ങള്‍ക്ക് പ്രാധാന്യം ഏറെയാണ്

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    KUNJIKURUVIYUM KUNJUNGALUM (Multi-colour)

    മനുഷ്യനിലും മനുഷ്യനന്മയിലുമുള്ള വിശ്വാസത്തെ വളര്‍ത്തി നമ്മുടെ കുരുന്നുകളുടെ ഇളംചിറകുകള്‍ക്ക് ശക്തിപകരുന്ന മനോഹരമായ ഒരു നീണ്ടകഥ. രോഗങ്ങളാലും ദുരിതങ്ങളാലും വലയേണ്ടിവരുന്ന ജീവിതാവസ്ഥകളില്‍പോലും അന്യരിലേക്കു ഒരു തൂവല്‍സ്പര്‍ശമായി നീളേണ്ട കാരുണ്യത്തിന്റെ കരങ്ങളെക്കുറിച്ചാണ് അല്ലിമലര്‍ക്കാട്ടിലെ കുഞ്ഞിക്കുരുവി നമ്മെ പഠിപ്പിക്കുന്നത്. ലോകം മുഴുവന്‍ ഒറ്റപ്പെടുത്തുന്നുവെന്നു തോന്നുമ്പോഴും, അതില്‍ വേദനിക്കാതെ, സ്നേഹസാമീപ്യങ്ങളുടെതീരങ്ങളെ, സമൃദ്ധിയുടെ തേന്‍കൂടുകളെ കിനാവുകാണാനും അവിടേക്ക് പറന്നുയര്‍ന്ന്, ആ മധുനുകര്‍ന്ന്, വരുംതലമുറകളുടെ ചുണ്ടുകളിലേക്കത് പകരുവാനും ഈ കുഞ്ഞിക്കുരുവിയുടെ ചിറകടിയൊച്ചകള്‍ നമുക്ക് മാതൃകയാകട്ടെ.

     

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    HRIDAYATHIL NINNULLA CHODYANGAL

    ഹൃദ്രോഗത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും അറിയുകയെന്നത് ചികിത്സയില്‍ പ്രധാനമാണ്. എന്നാല്‍, സാമൂഹികമാധ്യമങ്ങളിലെയും മറ്റും അര്‍ധസത്യങ്ങള്‍ക്കും അശാസ്ത്രീയ ആശയങ്ങള്‍ക്കും പിന്നാലെയാണ് മിക്കവരും. ശരിയായ അറിവ് ചികിത്സാവിജയത്തില്‍ നിര്‍ണായകമാണെന്നിരിക്കെ, ആ ദിശയിലേക്കുള്ള ഒരു ഉറച്ച ചുവടാണ് ഈ ചെറിയ പുസ്തകം. രോഗികളില്‍നിന്നും അഭിമുഖീകരിക്കേണ്ടിവന്ന വിവിധങ്ങളായ സംശയങ്ങള്‍ കേരളത്തിലെ പ്രമുഖഡോക്ടര്‍മാര്‍ ഇവിടെ ക്രോഡീകരിച്ച്, ആര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍, സങ്കീര്‍ണതയേതുമില്ലാതെ ഉത്തരങ്ങള്‍ നല്‍കുകയാണ്. ഹൃദ്രോഗബാധിതനായ ബന്ധുവിനോ സുഹൃത്തിനോ നിങ്ങള്‍ക്കു നല്‍കാവുന്ന വിലമതിക്കാനാവാത്ത ഒരു സമ്മാനമായിരിക്കും ഈ കൈപ്പുസ്തകം.

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    ENTE BADANKAKAL

    ചുവപ്പും പച്ചയും ഉടുപ്പിട്ട കുഞ്ഞുബദാങ്കകളുടെ ഉള്ളുപോലെ, അത്ഭുതവും ആഹ്ളാദവും അകക്കാമ്പില്‍ ചേരുന്ന, ഓര്‍ക്കുന്തോറും സ്വാദ് ഇരട്ടിയാക്കുന്ന ബാല്യകാലത്തിന്റെ പുസ്തകമാണിത്. പള്ളിക്കൂടത്തിനുമാത്രം സമ്മാനിക്കുവാനാകുന്ന ‘തീരെ ചെറിയ, എന്നാലൊരല്പം വലിയ’ സന്തോഷങ്ങളുടെ പകര്‍ത്തിയെഴുത്ത്. സ്ലേറ്റും കല്ലുപെന്‍സിലുമായി ആദ്യദിനം സ്‌കൂളിലെത്തിയ മണിക്കുട്ടി അവിടെ ആദ്യാക്ഷരം ചൊല്ലിപ്പഠിപ്പിക്കുന്ന അധ്യാപികയായി മാറുന്നു. കാലങ്ങളിലൂടെ ഒരു സൗഹൃദവും ഒരുമിച്ചു പഠിച്ചും പരസ്പരം സ്നേഹിച്ചും വളരുന്നു. അഞ്ചു കൂട്ടുകാര്‍ക്കിടയില്‍ ‘ഒരിക്കലും മുറിയാത്ത സ്വര്‍ണനൂല്‍പോലെ’ കരുതല്‍ തിളങ്ങുന്നു. നാലുമണിപ്പൂക്കളുടെ നറുചിരിയും വട്ടച്ചേങ്ങിലയുടെ ബെല്ലടിയും ചോരക്കുടുക്കന്‍ പെന്‍സിലിന്റെ കുത്തിവരയും ഉപ്പുമാവിന്റെ കൊതിമണവുമൊക്കെ ഈ നടുമുറ്റത്തും ക്ലാസ്മുറിയിലുമായി കൂട്ടുകാര്‍ക്ക് കാണാം, കേള്‍ക്കാം.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    ORU ARABIKKADHA

    അറബിനാട്ടിലെ ഒരു ആഭരണവ്യാപാരിക്ക് സർവേശ്വരൻ്റെ കാരുണ്യമായി ലഭിച്ച ഓമന മകൻ. മായാവിദ്യകൾകൊണ്ടു കണ്ണുകെട്ടുന്ന, മനസ്സുകവരുന്ന മാന്ത്രികരുടെ കഥകളോടായിരുന്നു അവനു പ്രിയം. ‘പോയാലൊരാളും തിരിച്ചുവരാത്ത ലോക’ ത്തേക്ക് പിതാവ് യാത്രയായതോടെ, അവൻ തൻ്റെ സ്വപ്നവിളക്കിനു തിരികളിടുന്നു. കച്ചവടത്തിൻ്റെയും കണക്കുകളുടെയും ലോകത്തുനിന്ന് ഉമ്മയുടെ സമ്മതത്തോടെ മാന്ത്രികവിദ്യകൾ പഠിക്കാനിറങ്ങുന്നു. ചെപ്പടിവിദ്യകൾക്കപ്പുറം യഥാർഥ മാന്ത്രികവിദ്യകളുടെ താഴും താക്കോലും കൈവശമുള്ള ഒരു ഗുരുവിനെ തേടിയെത്തിയ അവനെ കാത്തിരുന്നത് അതീവദുഷ്കരമായ ഒരു തടവുകാലമായിരുന്നു. എന്നാൽ വിഷമങ്ങളിൽ തളരാതെ, നിരാശനാകാതെ, പ്രതീക്ഷ കൈവെടിയാതെ ആ ‘ഇന്ദ്രജാലക്കാരൻ’ എല്ലാ പ്രതിബന്ധങ്ങളെയും ‘മാന്ത്രികവാടി’ വീശി അകറ്റുന്നു. ലോകമാകെ ആ കീർത്തി പടരുന്നു.

    Original price was: ₹190.00.Current price is: ₹152.00.
  • -20%
    DESHARAVANGAL

    DESHARAVANGAL

    1921ലെ മലബാര്‍ സ്വാതന്ത്ര്യസമരം തന്നെയാണ് ഈ നോവലിന്റെ മുഖ്യപ്രമേയം. ഏതൊരു മഹാസമരവും ചെറുതും വലുതുമായ നിരവധി സമരങ്ങളുടെ തുടര്‍ച്ചയിലാണ് സംഭവിക്കുന്നത്. ഉജ്ജ്വലമായ ആ ഐതിഹാസികസമരത്തിലേക്കു നയിച്ച ചെറുതും വലുതുമായ ധാരാളം സംഭവങ്ങള്‍ നോവലില്‍ കടന്നുവരുന്നു. മലബാറില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നാന്ദി കുറിച്ച ചെമ്പന്‍ പോക്കരും എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പനും തുടങ്ങി നിരവധി ധീരയോദ്ധാക്കള്‍ക്ക് നോവലില്‍ ജീവന്‍ തുടിക്കുന്നു. അവ മിക്കതും ജന്മിത്വത്തിനെതിരെ നടന്ന സമരംകൂടിയായിരുന്നു. ചരിത്രത്തെ അസാധാരണമായി അവതരിപ്പിക്കുന്നതിലെ കഴിവ് ഷൗക്കത്ത് എന്ന എഴുത്തുകാരന്റെ ഭാവിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. ഒരു മഹാനദിയെ ചെപ്പിലൊതുക്കുന്ന മാന്ത്രികത ഈ നോവലിന്റെ ആഖ്യാനത്തില്‍ അനുഭവിക്കാം.
    – പി. സുരേന്ദ്രന്‍

    Original price was: ₹450.00.Current price is: ₹360.00.
  • -20%

    ORU C.B.I. RAIDKURIPPU

    പട്ടക്കാരനാകാന്‍ പോയി പട്ടാളക്കാരനായ ഒരുവന്റെ ആത്മകഥയില്‍നിന്നുള്ള ചില ഏടുകളാണ് ഈ പുസ്തകത്തില്‍. എയര്‍ഫോഴ്സിലും കസ്റ്റംസിലും വര്‍ഷങ്ങള്‍ നീണ്ട ഉദ്യോഗപര്‍വവും, ചോക്കുപൊടി പുരണ്ട അധ്യാപനകാണ്ഡവുമൊക്കെ ഉള്ളടക്കമാകുന്ന താളുകള്‍. ആത്മവിശ്വാസവും ദൈവവിശ്വാസവും വഴികാട്ടിയ ഒരു യാത്രികന്റെ പാദമുദ്രകള്‍ ഈ ‘ലൈഫ്സ്റ്റോറി’കളില്‍ പതിഞ്ഞിരിക്കുന്നതു കാണാം. ഞാനെന്ന ഭാവത്തിന്റെ ഭാരമേറ്റാതെ, ഇവിടെ അത്ഭുത സമൃദ്ധമായ ഒരു ജീവിതം എഴുതപ്പെട്ടിരിക്കുന്നു. നര്‍മവും കുസൃതിയും മധുരത്തരികള്‍ വിതറിയ ഈ ‘ജീവിതപലഹാരം’ ആസ്വദിക്കുമ്പോള്‍ ‘ഇടയ്ക്ക് കണ്ണീരുപ്പും’ രുചിച്ചേക്കാം. കൈക്കൂലിക്കേസ് പ്രതി’ പുല്ലാട്ടിനും ‘ചൂതാട്ടക്കാരന്‍’ പുല്ലാട്ടിനും ‘പുല്ലാട്ട് രാമകൃഷ്ണനു’മൊക്കെ അപ്പുറം, ഇതില്‍ മിഴിവാര്‍ന്നുനില്‍ക്കുന്നത് മനുഷ്യനെ അറിയുന്ന, സ്‌നേഹിക്കുന്ന ഒരു പുല്ലാട്ടാണ്.

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    ORU KURANGAN KATHA

    കുരങ്ങന്മാരും മനുഷ്യരും ജീവിതം തൂക്കി നോക്കുന്ന തുലാസ് ഒന്നാണോ? ഈ ചോദ്യത്തിന്, സുഗ്രീവന്റെ നേതൃത്വത്തില്‍ ഒരു വാനരപ്പട ഇവിടെ ഉത്തരംതേടുകയാണ്. ”സ്വാര്‍ഥവും സ്നേഹവും ദയയും ക്രൂരതയും അത്ഭുതകരമാംവണ്ണം കൂടിക്കലര്‍ന്ന” മനുഷ്യന്‍ എന്ന ”വിചിത്രജീവി” യുടെ ശീലങ്ങളിലേക്കും വിചാരങ്ങളിലേക്കുമാണ് ഈ കഥകളുടെ വാലറ്റം നീളുന്നത്. മനുഷ്യന്റെ വിശേഷബുദ്ധിയെ ഇവിടെ മര്‍ക്കടബുദ്ധി വെല്ലുവിളിക്കുന്നു. വൃക്ഷങ്ങളുടെ തുഞ്ചത്തും തലപ്പത്തും ചാടിച്ചാടി നടക്കുമ്പോഴും, സ്വന്തം ചെയ്തികളിലെ ന്യായവും അന്യായവും – ഔചിത്യവും അനൗചിത്യവും – ഇതിലെ കുരങ്ങച്ചന്മാര്‍ മനുഷ്യാതീതമായ വിവേകം കൊണ്ട് അളക്കുന്നു. മൃഗങ്ങളായാലും മനുഷ്യരായാലും വേണ്ടത് മമത എന്ന പ്രപഞ്ചതത്ത്വം – പ്രകൃതിനിയമം – അതാണ് ഈ ‘കുരങ്ങുകളി’ നല്കുന്ന പാഠം

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    JITHUNTE SCHOOL

    ജിത്തുവിന്റെ ഒരു ‘ക്രഷ് ‘ വളര്‍ന്നുവളര്‍ന്ന് ‘ട്രൂ ലൗ’ ആകുന്നതിന്റെ കഥയാണിത്. പൂക്കളും ശലഭങ്ങളും പൂച്ചകളും അണ്ണാറക്കണ്ണന്മാരും ഓന്തുകളും ഒക്കെ കൂട്ടിനെത്തുന്ന സ്‌കൂളിനോടുള്ള ക്രഷ് ! ജീവിതത്തിന്റെ സര്‍വകലാശാലയായി ഇവിടെ ഒരു പാഠശാല മാറുന്നു. കൊച്ചുകൊച്ചു കാര്യങ്ങള്‍പോലും ഇവിടെ വല്യവല്യ പാഠങ്ങളായി തീരുന്നു. സ്നേഹത്തിന്റെ ‘ഹഗ്ഗ് ‘ നിര്‍ലോഭം ഏറ്റുവാങ്ങുന്ന, മിസ്സിന്റെ വാത്സല്യം ‘മിസ്സ് ‘ചെയ്യാന്‍ കഴിയാത്ത, പൊട്ടും തട്ടവും ഒന്നുപോലെ ‘ക്യൂട്ട് ‘ ആകുന്ന, ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ ആനന്ദനൃത്തം ചവിട്ടുന്ന, അമ്പലം-പള്ളി വേലിക്കെട്ടില്ലാതെ ‘ഏഞ്ചല്‍’ വേഷംകെട്ടുന്ന സുന്ദരികളും സുന്ദരന്മാരുമാണ് ഇവിടെ പഠിതാക്കള്‍. ഈ കടലാസുതാളുകളില്‍, കുഞ്ഞുഹൃദയങ്ങളിലേക്ക് ഒഴുകിനിറയാനും കിനിഞ്ഞിറങ്ങാനും വെമ്പി ‘ഗുഡ് വൈബ്സ് ‘ തുള്ളിത്തുളുമ്പുന്നു.

     

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    KARIMBINKALA KOLAKKESU

    വള്ളിക്കോടുഗ്രാമത്തിലെ കരിമ്പിൻതോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെടുന്ന ഒരു മൃതദേഹം. ക്രൈം സീനിലേക്കുള്ള പോലീസുനായയുടെ വരവ്. ആ ശ്വാനനാസിക, ദൂരെദൂരെ, റോഡുവക്കിലെ കുറ്റിക്കാട്ടിൽനിന്ന് ഗന്ധംപിടിച്ചു കണ്ടെത്തുന്ന ഒരു കുട. കുറ്റവാളികൾ ഉപേക്ഷിച്ചുവെന്നു കരുതുന്ന ഒരു കുടയ്ക്കുള്ളിൽ തുന്നിച്ചേർത്തിരിക്കുന്ന ഒരു എസ്റ്റേറ്റിൻ്റെ ചുരുക്കപ്പേര്. ദാരുണമായ ഒരു കൊലപാതകത്തിൻ്റെ അന്വേഷണം അവിടെ തുടങ്ങുകയായിരുന്നു- തീനാളങ്ങൾക്ക് പൂർണമായും നക്കിത്തീർക്കുവാനാകാതെപോയ ഒരു കുറ്റകൃത്യത്തിൻ്റെ ഉറവിടം തേടിയുള്ള യാത്രയുടെ ആരംഭം. ശവപരിശോധനയും സാഹചര്യത്തെളിവുകളും കേട്ടുകേൾവികളും ഊഹാപോഹങ്ങളും ഒക്കെയായി താളുകൾ മറിയുന്ന ഈ കേസ് ഡയറിയിൽ ഒരു ദേശത്തിൻ്റെ കഥകൂടി എഴുതപ്പെട്ടിരിക്കുന്നു.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    CUTICURA

    പുരുഷശരീരത്തിന്റെ തടവറയില്‍ ബന്ധിതമായ അലകടല്‍പോലെ ഒരു പെണ്‍മനസ്സ്. ആ കലികൊണ്ട കടലും ഉള്ളില്‍ പേറി, സ്വത്വവും സ്വാതന്ത്ര്യവും തിരഞ്ഞ് ഒരുവള്‍ തുഴഞ്ഞ ദൂരങ്ങളുടെ കഥയാണിത്. തീരം തേടി അലഞ്ഞ, തിരകള്‍ക്കു മീതെ ഉലഞ്ഞ ഒരു ജീവിതനൗകയുടെ കഥ. കണ്ണാടിക്കുമുന്നിലെ ‘പെണ്ണായിത്തീരലില്‍’ നിന്ന് ആത്മാവിനുമുന്നിലെ സ്‌ത്രൈണപൂര്‍ണതയിലേക്ക് അവള്‍ സ്വയം വീണ്ടെടുത്തതിന്റെ കഥ. ”ഇതെന്റെ ജീവിതമാണ്; എന്നെ ജീവിക്കാന്‍ അനുവദിക്കുക” എന്ന് ഇതിലെ കുപ്പിവളക്കിലുക്കങ്ങള്‍ ആവര്‍ത്തിച്ചുപറയുന്നു. പരിഹാസനോട്ടങ്ങള്‍ക്കും വഷളന്‍ചിരികള്‍ക്കും ആത്മാഭിമാനത്തിന്റെ ഭാഷയില്‍ മറുപടിയേകുന്നു. മനസ്സും ശരീരവും വ്യത്യസ്തദിശകളില്‍ പകുക്കപ്പെട്ടവരുടെ പ്രാണന്റെ മുറിവുകളില്‍ അലിവിന്റെ ലേപനം പുരട്ടുന്നു. ഓരോ ട്രാന്‍സ്‌വ്യക്തിയും അന്തസ്സോടെ ജീവിക്കുന്ന കാലത്തെ വരവേല്‍ക്കുകകൂടിയാണ്, നാടറിയുന്ന, നാടിനെയറിയുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഇതില്‍.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    BANANA REPUBLIC

    ഒറ്റപ്പെട്ടുപോയൊരു പറുദീസയാണ് ബനാന റിപ്പബ്ലിക്. ദൈവം നര്‍മവും സ്നേഹവും സന്തോഷവുമെല്ലാം ചേര്‍ത്ത് സ്വര്‍ഗം മെനഞ്ഞ നേരം ഭൂമിയിലേക്കു തെറിച്ചുവീണ ഹരിതഖണ്ഡം. മൂന്നതിരുകളും ജലത്തിന്റെ സാന്ത്വനസ്പര്‍ശംകൊണ്ടനുഗ്രഹിക്കപ്പെട്ട ഇടം. അവിടെ ജീവിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നിഷ്‌കളങ്കരുടെ കഥ ഫാന്റസിയില്‍ ചാലിച്ചെഴുതിയ നോവലാണ് ബനാന റിപ്പബ്ലിക്. ചിരി കറന്‍സിയാകുന്ന നാടിന്റെ കഥ വായിക്കുമ്പോള്‍ നിങ്ങളും അറിയാതെ അവരിലൊരാളായിമാറുന്നു.

    Original price was: ₹190.00.Current price is: ₹152.00.
  • -20%

    ARIYAPPEDATHA LOKAM

    ചരിത്രാതീതകാലത്തെ ദിനോസറുകളും പറക്കും ഉരഗങ്ങളും ആള്‍ക്കുരങ്ങുകളും മറ്റും ഇന്നും നമുക്കിടയില്‍ അജ്ഞാതലോകത്ത് അധിവസിക്കുന്നുവെന്ന വെളിപ്പെടുത്തലിനെ പിന്‍പറ്റിയുള്ള ഒരു സാഹസിക പര്യവേക്ഷണത്തിന്റെ കഥയാണിത്. ശാസ്ത്രലോകം ‘നുണയന്‍’ എന്നും ‘ആശയഭ്രാന്തന്‍’ എന്നും പരിഹസിച്ചുതള്ളിയ പ്രൊഫസര്‍ ചാലഞ്ചറിന്റെ ഈ ദിവ്യവെളിപാടിന്റെ നിജസ്ഥിതി തേടിയുള്ള യാത്രയിലെ ത്രസിപ്പിക്കുന്ന നിമിഷങ്ങളും വിചിത്രമായ നിമിത്തങ്ങളും വിസ്മയകരമായ നിയോഗങ്ങളും. അവിശ്വസനീയതയുടെ മലണ്ടമകളും അത്യാപത്തിന്റെ പാറപ്പിളര്‍പ്പുകളും നിഗൂഢതയുടെ ചെളിക്കുണ്ടുകളും പിന്നിട്ട് ഇവിടെ ഒരു സംഘം സഞ്ചരിക്കുകയാണ്, ശാസ്ത്രീയ ആധികാരികതയിലേക്ക്. സയന്‍സ് ഫിക്ഷന്‍ രചയിതാക്കളുടെ വിശുദ്ധഗ്രന്ഥമായ ദിനോസര്‍ കഥകളുടെ മാതാവായ നോവല്‍. ‘ജുറാസിക് പാര്‍ക്ക്’ എന്ന വിഖ്യാത ചലച്ചിത്രത്തിനു പ്രചോദനമായ രചന

     

    Original price was: ₹430.00.Current price is: ₹344.00.
  • -20%

    Sthuthikal Keerthanangal Sthothrangal

    ശോകനാശകവും മുക്തിദായകവുമായ ദേവിദേവ കീര്‍ത്തനങ്ങളുടെയും സ്തുതിതികളുടെയും സ്തോത്രങ്ങളുടെയും സമാഹാരം. ഗണപതിസ്തുതിതി, ഹരിനാമകീര്‍ത്തനം, ഭദ്രകാളിസ്തോത്രം, അച്യുതാഷ്ടകം, ദൈവദശകം എന്നിങ്ങനെ നിത്യജപത്തിനും സന്ധ്യാപ്രാര്‍ഥനകള്‍ക്കുമുതകുന്ന 51 കൃതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Joseph Mappilayum Chila Ajnjeya Chinthakalum

    അപ്രതീക്ഷിതസംഭവങ്ങള്‍ അരങ്ങേറുന്ന ഒരു ഭൂമികയാണ് മനുഷ്യ ജീവിതം. ഇതില്‍ ആശയങ്ങളുടെ കലവറയുണ്ട്. ഇവിടെനിന്ന് ഊര്‍ന്നു വീഴുന്ന ആശയങ്ങള്‍ക്ക് വാക്കുകളുടെ കുപ്പായമിടുവിക്കുന്ന കൃത്യമാണ് കഥാകാരന്‍ ഏറ്റെടുത്തിരിക്കുന്നത്. ചുറ്റുപാടുമുള്ള പ്രപഞ്ചത്തില്‍നിന്ന് കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് കഥാശില്പങ്ങളുടെ ആവിഷ്‌കാരത്തിലേക്ക് ചേരുവകളാക്കിയിരിക്കുന്നത്. ഈ കഥകളില്‍ ദര്‍ശിക്കുന്ന ജീവിതങ്ങള്‍ക്ക് തീര്‍ച്ചയായും വൈവിധ്യമുണ്ട്.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    HISTORY OF THE SARASWATS

    The Saraswat Brahmins were the earliest and the most simple and pure Hindus of the Vedic faith. Now they live in many parts of India and the world, and have contributed in a very positive way for the progress of humanity as a whole. This book traces the history of Saraswat
    Brahmins from the earliest times to the present. It covers all important events in history – like the migration of the Saraswats, the Portuguese governance, and the religious faith of the Saraswats. Fully updated, this is an authoritative history of the Saraswats.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    ILAVEYIL

    അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട അപ്പുവിന് ആകെയുള്ള സ്‌നേഹത്തണല്‍ അച്ചുവായിരുന്നു. എന്നാല്‍, മകരമഞ്ഞുപെയ്ത ഒരു രാത്രി പുലര്‍ന്നപ്പോള്‍ ചേട്ടനെ കാണാതാകുന്നു. പിച്ചവെച്ചുനടന്ന, ഓടിക്കളിച്ച വീടും അപ്പുവിനെ പുറത്താക്കി വാതില്‍ കൊട്ടിയടയ്ക്കുന്നു. കണ്ണില്‍ കിനിഞ്ഞ നീര്‍മണികള്‍ തുടച്ച്, ഉള്ളില്‍ തിളച്ച വിശപ്പു സഹിച്ച് അവന്‍ അനിശ്ചിതത്വത്തിന്റെ പെരുവഴിയിലേക്ക് ഇറങ്ങുകയാണ് – ഫാക്ടറി ജോലിക്കാരനായിരുന്ന അച്ചുവിന്റെ തിരോധാനരഹസ്യം തേടി, ചിരി വെട്ടം വീണ്ടും നിറയുന്ന ദിവസങ്ങള്‍ തേടി. ആ വേനല്‍ച്ചൂടിലേക്ക് ഒരു ചെറുകാറ്റിന്റെ തലോടലായി ചിന്നുവും അമ്മുവും രാമേട്ടനും പോലെ ചിലര്‍ കടന്നുവരുന്നതോടെ അപ്പുവിന്റെ ജീവിതത്തിന് ചന്തമേറുന്നു, അവന്റെ ഭാഗ്യരേഖ തെളിയുന്നു.

     

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    AVASANATHE SAKSHIKAL

    നോബല്‍ ജേതാവായ എഴുത്തുകാരിയില്‍നിന്നുള്ള ഈ പുസ്തകം സഹനത്തിന്റെ ഒരു മ്യൂസിയമാണ് – രണ്ടാം ലോകമഹായുദ്ധകാലത്തു ജീവിച്ച 101 അശരണബാല്യങ്ങളുടെ ദൃക്സാക്ഷിവിവരണം. യുദ്ധം ഉറ്റവരെ കൊന്നൊടുക്കിയതിന്റെ, ജന്മഗൃഹം ചുട്ടെരിച്ചതിന്റെ, അനാഥാലയത്തില്‍ തള്ളിയതിന്റെ, പട്ടിണിയാല്‍ വലച്ചതിന്റെ, രക്തം ഊറ്റിയെടുത്തതിന്റെ, അടിമയായി വിറ്റതിന്റെ ഒക്കെ കണ്ണീരുണങ്ങിപ്പിടിച്ച നേര്‍സാക്ഷ്യങ്ങള്‍. ഉടലിലും മനസ്സിലും യുദ്ധം ചോരയും ചലവും പൊടിയുന്ന ഉണങ്ങാവ്രണങ്ങള്‍ കൊത്തിയവര്‍ ഇവിടെ സംസാരിക്കുകയാണ്; തകര്‍ന്നടിഞ്ഞ കുട്ടിത്തത്തെപ്പറ്റി, അപഹരിക്കപ്പെട്ട പാവകളെപ്പറ്റി. ഒരു ”നശിച്ച” കാലം അവര്‍ക്കു ‘സമ്മാനിച്ച’ ഈ യാതനാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആരും ചോദിച്ചുപോകും, ”ദൈവം ഇതെല്ലാം കാണുന്നുണ്ടായിരുന്നോ?”

    Original price was: ₹480.00.Current price is: ₹384.00.