• -20%

    BHARATHIYA PARAMBARYA CHIKILSAKALUDE SAIDHANDHIKA ADITHARA

    ശാസ്ത്രസിദ്ധാന്തങ്ങളുടെ താക്കോല്‍ കൊണ്ട് പാരമ്പര്യചികിത്സയുടെ താഴ് തുറക്കുന്ന പഠനഗ്രന്ഥം. ആയുര്‍വേദവും സിദ്ധയും അക്യുപങ്ചറും പോലെയുള്ള ആരോഗ്യരക്ഷാപദ്ധതികള്‍ രോഗനിര്‍ണയത്തിലും രോഗീപരിചരണത്തിലും പുലര്‍ത്തുന്ന സാമ്യങ്ങളും അന്തരങ്ങളും ഉള്‍ക്കൊണ്ട്, ഒരു ‘ഇന്റഗ്രേറ്റഡ്’ ചികിത്സാരീതിയും കാഴ്ചപ്പാടും മുന്നോട്ടു വെക്കുന്ന ശാസ്ത്ര പുസ്തകം.

    Original price was: ₹130.00.Current price is: ₹104.00.
  • -20%
    Padmaragam

    Padmaragam

    ദേശത്തിന്റെയും ദേശാന്തരത്തിന്റെയും ശ്വാസനിശ്വാസങ്ങള്‍ കഥകളുടെ വാഴ്‌വിലേക്ക് ഇത്രമേല്‍ ശുദ്ധപൂര്‍ത്തിയില്‍ സന്നിവേശിപ്പിച്ച ഒരു കഥാകാരന്‍ എസ്.കെ യെപ്പോലെ മറ്റൊരാള്‍ മലയാളത്തിലില്ല. കളങ്കമറ്റ, അനുതാപവിവശമായ ആര്‍ദ്രഭാവവും എരിഞ്ഞുനീറി  പ്രതികാരദുര്‍ഗയായി മാറുന്ന സ്‌ത്രൈണശക്തിയും ഒരേ ചാരുതയില്‍ ഇവിടെ പിറവികൊള്ളുന്നു. ‘കൂട്ടുകാരി’, ‘അങ്ങേതിലെ അമ്മ’, ‘വിജയം’, ‘കഠാരിയുടെ കഥ’, ‘ആകാശത്തിലെ നിയമം’, ‘അച്ഛനെകണ്ടപ്പോൾ‘ എന്നിങ്ങനെ ഭാഷയുടെ മഹത്തായ ഈടുവെപ്പുകളാകുന്ന എസ്.കെ യുടെ ആറ് മനോഹരകഥകളുടെ സമാഹാരം.

    Original price was: ₹130.00.Current price is: ₹104.00.
  • -20%
    KAATTILE VEEDUM ATHIDHIKALUM

    KAATTILE VEEDUM ATHIDHIKALUM

    രണ്ടുകാലില്‍ നടക്കുന്നവരുടേതു മാത്രമല്ല ഭൂമി. ഉറുമ്പു മുതല്‍ ആന വരെ, ചേര മുതല്‍ രാജവെമ്പാല വരെ, തേനീച്ച മുതല്‍ കാലന്‍കോഴി വരെ… വൈവിദ്ധ്യത്താല്‍ സമ്പുഷ്ടമാണ് ഇവിടം, നിനച്ചിരിക്കാത്ത നേരത്താവും ഈ അതിഥികള്‍ നമ്മുടെ വീടു തേടി വരിക. വരൂ, നമുക്ക് അവരില്‍ ചിലരെ അടുത്തു പരിചയപ്പെടാം.

    കാടിന്റെ ചന്തവും വിശുദ്ധിയും ഗാംഭീര്യവും മലയാളിയുടെ വായനാനുഭവത്തില്‍ നിറച്ച പി. വത്സല കുട്ടികള്‍ക്കായി എഴുതിയ കഥകളും കുറിപ്പുകളും.

    Original price was: ₹130.00.Current price is: ₹104.00.
  • -20%
    JALAMKONDULLA MURIVUKAL

    JALAMKONDULLA MURIVUKAL

    കരിങ്കടൽപോലെ അലറിപ്പാഞ്ഞ പുഴയും രൗദ്രഭാവം പൂണ്ട് കോരിച്ചൊരിഞ്ഞ മഴയും വടുക്കൾ വീഴ്ത്തിയ ഒരു തുരുത്തിന്റെ തീരാസങ്കടങ്ങളുടെ കഥയാണിത്. ദുർവിധി കയ്പുവെള്ളമായും കലക്കവെള്ളമായും ഇരമ്പുന്ന, കരകാണാത്ത ഒരു നരകനദിക്കുമേൽ അതിജീവനത്തിന്റെ ചങ്ങാടമിറക്കുവാൻ പരിശ്രമിച്ച് കുറെ മനുഷ്യരുടെ, അവരെ തേടിവന്ന രക്ഷകന്റെ വൃത്താന്തങ്ങൾ. പെരുംമഴയത്ത് ഇവിടെ തൊപ്പിക്കുടകൾ പ്രാർഥനകളായി, പ്രതീക്ഷകളായി ആകാശത്തേക്കു കൈകൂപ്പുന്നു. അടിയറവുശീലത്തേയും അടിമ – ഉടമ മനോഭാവത്തെയും മാറ്റത്തിന്റെ കാറ്റ് എങ്ങനെ ഉടച്ചുകളയുന്നുവെന്നും, നീറുന്ന മുറിവു കളെ കാലം എങ്ങനെ ഊതിത്തണുപ്പിക്കുന്നുവെന്നും ഈ ആഖ്യായിക നിങ്ങളെ പഠിപ്പിക്കും.

    Original price was: ₹130.00.Current price is: ₹104.00.
  • -20%
    OCEAN OF LOVE

    OCEAN Of LOVE

    This delightful collection of short stories introduces young readers to timeless lessons drawn from the Bhagavad Gita.

    Each story is thoughtfully crafted to nurture moral values, spark curiosity, and inspire empathy.These stories are sure to captivate children’s hearts and minds.

    Perfect for bedtime reading, this book offers more than just entertainment-it invites children to grow in kindness, courage, and imagination.

    Original price was: ₹130.00.Current price is: ₹104.00.
  • -20%
    AND THE BREEZE WHISPERS...DEAR FRIEND

    AND THE BREEZE WHISPERS…DEAR FRIEND

    Rare writings that depict the soulfulness of the blossoms of misery.

    -C. Radhakrishnan, Author

    In these flash stories by P. Surendran, we catch sight of a lightning flash that reveals a world long hidden. It brings warmth, light, and sound – and in that brief illumination, many concealed truths begin to sparkle.

    -Subhash Chandran, Author

    Stories that radiate unconditional love, like the rich fragrance of incense. When the Earth’s core erupts and flows, the tears of every lifeform touch us deeply. Moonlight and breeze bear witness to their pangs — a language that gently reminds us how enchanting the sky is beyond the darkness.

    -Ambikasuthan Mangad, Author

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    PREMCHANDHINTE KATHAKAL

    ആധുനിക ഹിന്ദി ഉറുദു സാഹിത്യത്തിലെ വിരാട് രൂപമായിരുന്നു മുൻഷി പ്രേംചന്ദ്. അനുവാചകർ ‘കഹാനി സമ്രാട്ട്’ എന്ന ആദരവേകിയ ഈ എഴുത്തുകാരനാണ്, അമാനുഷികതയിലും ഭ്രമാത്മകതയിലും വട്ടം ചുറ്റിയ ഹിന്ദി സാഹിത്യത്തിന് റിയലിസ്റ്റിക് ആഖ്യാനധാര പരിചയപ്പെടുത്തുന്നത്. മണ്ണിന്റെ മാറിൽ കാലുറപ്പിച്ചുനിന്ന് നിന്ദിതർക്കും പീഡിതർക്കും അക്ഷരാലംബമേകിയ അദ്ദേഹം പാവങ്ങളുടെ ചോരകുടിച്ച് ചീർത്തതിന്റെ പാപം കഴുകിക്കളയാൻ ഗംഗാസ്നാനത്തിനു പോകുന്ന പ്രമാണികളെ രൂക്ഷഭാഷയാൽ ചൊടിപ്പിച്ചു. അസമത്വത്തിനും അനീതിക്കും ഇടയിൽ പൊടിച്ചുണരുവാൻ ശ്രമിക്കുന്ന മാനവികതയുടെ വിത്തുകളെക്കുറിച്ചാണ് ഈ പ്രേംചന്ദ് കഥകളും സംസാരിക്കുന്നത്.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    PADIKKANULLA KAVITHAKAL

    പ്രപഞ്ചത്തോളം വലുപ്പമുള്ള ദർശനത്തിന് കുട്ടികളെ ഉടമകളാക്കുകയാണ് ഈ കവിതകൾ. ‘ലോകം മുഴുവൻ ഒരു വീടായി’ തീരുന്ന മാനവികതയിലേക്കും, “മഴവില്ലൂഞ്ഞാലിലാടി പുഴയുടെ പാട്ടുകൾ കേൾക്കുന്ന’ പ്രകൃതിസ്നേഹത്തിലേക്കുമുള്ള അവരുടെ ചെറുചുവടുകളാണ് ഇതിലെ ഈരടികൾ. അക്ഷരം എന്ന അക്ഷയസൂര്യനെ ഉള്ളിൽ ഉദിപ്പിക്കുന്ന, ‘ഓർത്തോർത്തു വിസ്മയം കൊണ്ടീടുവാൻ’ പര്യാപ്തമായ രചനകൾ. ‘ഉള്ളു കിളച്ചു കിളച്ചു പോയുള്ളിലെ രത്നങ്ങളൊക്കെയെടുത്തിടാൻ’ ഉണ്ണികൾക്കു പ്രചോദനമേകും ഇത്.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Venal

    ഭൂമിയിലുള്ള സകലർക്കും ഓരോതരം അസ്വസ്ഥതകളില്ലാതെ ജീവിക്കാനാകില്ലെന്ന രാമൻകുട്ടിയുടെ തത്ത്വചിന്തയിലൂടെ വികസിക്കുന്ന നോവൽ. സത്യത്തിൻ്റെ മുഖം എത്ര ക്രൂരമാണ് എന്ന ചിന്ത പ്രപഞ്ചാരംഭം മുതലുള്ള നീതിവാക്യമാണെന്നതാണ് ഈ കൃതിയുടെ അന്തസ്സത്ത. പശുവിനെ നഷ്‌ടപ്പെട്ട് ഒരാൾ അന്വേഷിച്ചു നടക്കുന്നത് പശുവിനെ മാത്രമല്ല, തൻ്റെ തന്നെ ലോകത്തെയാണ് എന്നതും എവിടെ അലഞ്ഞാണ് തന്നെത്തന്നെ കണ്ടെത്തുക എന്നതും നോവൽ നൽകുന്ന വെളിപാടാണ്. മണ്ണിൻ്റെ മണമുള്ള കൃതി.

    Original price was: ₹130.00.Current price is: ₹104.00.
  • -10%

    Ottamarathile Ilakal

    ”മണ്ണിനേയും പ്രകൃതിയേയും അറിയുന്ന തലമുറയ്ക്കുവേണ്ടി പ്രശാന്തി ചൊവ്വര എഴുതുന്നു… ചലനാത്മകമായ മനുഷ്യജീവിതത്തെ തൊടുന്ന അനുഭവം… ചെറിയ വാക്യങ്ങളിലൂടെ കഥപറച്ചില്‍… സംഭാഷണഘടനയുടെ ഉപയോഗം… സമകാലികമായ വിവരങ്ങളും അറിവുകളും ചേര്‍ന്നു രൂപപ്പെടുത്തുന്ന, നന്മയും കാരുണ്യവും സ്നേഹവും ലക്ഷ്യമാകുന്ന രചനകള്‍… ”

    അവതാരികയില്‍ ബാലചന്ദ്രന്‍ വടക്കേടത്ത്

    Original price was: ₹120.00.Current price is: ₹108.00.
  • -20%

    Chendakuttanum Madhalachangathiyum

    കുട്ടികളെ നന്മയി ലേക്കു നയിക്കുന്ന കഥകള്. അഌസരണയും കാരുണ്യവും സത്യസന്ധതയും സഹജീവിസ്നേഹവുമൊക്കെ ഉള്ളില് താനെ മുളപൊട്ടുന്നത് അഌഭവിച്ചറിയുവാന് ഈ കഥാവായന അവരെ സഹായിക്കും. എത്രവട്ടം കേട്ടാലും എത്രതവണ വായിച്ചാലും മതിവരാത്ത കഥകള്, മറക്കാനാവാത്ത കഥാപാത്രങ്ങള്.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Waves in the mountains

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Vasthu Sasthravum Prayogavum

    പ്രകൃതിയുടെ ജ്യാമിതീയത നിര്‍മിതികളിലേക്ക്‌ ക്രിയാത്മകമായി സമന്വയിപ്പിക്കുകയാണ്‌ വാസ്‌തു ശാസ്‌ത്രം. അസത്യങ്ങള്‍ക്കും അര്‍ധസത്യങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമിടയില്‍ യഥാര്‍ഥ വാസ്‌തുശാസ്‌ത്രമന്വേഷിക്കുന്ന ഈ ഗ്രന്ഥം, സംസ്‌കൃതഭാഷയിലുള്ള മൂലഗ്രന്ഥത്തിലെ നിയമങ്ങള്‍ ലളിതമായി വിവരിക്കുന്നു .അഌബന്ധമായി വീടുകളുടെ പ്ലാഌകള്‍ അളവുകള്‍ സഹിതം നല്‌കിയിരിക്കുന്നു.

    Original price was: ₹140.00.Current price is: ₹112.00.
  • -20%
    Out Of Stock

    Vakkukalude Vizmayam

    എഴുത്തിലെന്നപോലെ സ്വന്തം വ്യക്തിത്വം സ്ഫുരിക്കുന്നവയാണ് എം ടി യുടെ പ്രസംഗങ്ങൾ. വാ മൊഴി പാരംമ്പര്യം എഴുത്തിനു മുൻപു വരുന്നതാണ്. ഹൃദയത്തിൽ നിന്നു വരുന്ന വാക്കുകളിലൂടെ എം ടി നടത്തിയ പ്രസംഗങ്ങളുടെ ഈ സമാഹാരം എം ടി യുടെ കൃതികളിൽ നിന്ന് വേറിട്ട അനുഭവം വായനക്കാരന് പകർന്നു തരുന്നു.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Pithruvanam

    കൊച്ചി മഹാനഗരിയിലെ രണ്ടു നൂതനസംരംഭങ്ങൾ. വ്യാവസായികാടിസ്ഥാനത്തിൽ ശവദാഹകർമം ചെയ്തുകൊടുക്കുന്ന ചുടലക്കമ്പനി – പിതൃവനം. ഒറ്റപ്പെട്ടുകഴിയുന്ന ധനാഢ്യരായ വൃദ്ധരെ പരിപാലിക്കുന്ന ചെഷയർഹോം – ശാന്തിമഠം. ഈ രണ്ടു പ്രസ്ഥാനങ്ങൾക്കുമിടയിൽ രൂപംകൊള്ളുന്ന ക്രൂരമായ ഒരു കൊലപാതകശ്രമത്തിന്റെ കഥ. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്ന ആവിഷ്‌കരണം.

    Original price was: ₹140.00.Current price is: ₹112.00.