-
SOLOMONTE SOPHIA
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഒരു നടുപ്പാതിരയിലെ കോടമഞ്ഞിലൂടെ നീങ്ങിയ, സോളമനും സോഫിയയും സഞ്ചരിച്ച ടാങ്കർലോറിയായിരുന്നു ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളു’ടെ എൻഡ് ഷോട്ട്. പത്മരാജൻ സുധാകരൻ അഭ്രചഷകത്തിൽ പകർന്ന ആ വീഞ്ഞിന് കാലംചെല്ലുന്തോറും മധുരവും സുഗന്ധവും ഏറുകയാണ്. ഇവർ സ്യഷ്ടിച്ച ജോഡികൾക്കായി ‘സോളമൻസ് ഗ്രേപ് വൈൻ യാർഡി’ന്റെ കവാടം മലർക്കെ തുറക്കുകയാണ് ഈ നോവൽ അനുബന്ധം. സോളമന്റെയും സോഫിയയുടെയും പ്രണയത്തിന്റെ വിളവെടുപ്പുകാലത്തിന് ഇതിലെ മുന്തിരിത്തലപ്പുകൾ സാക്ഷികളാകുന്നു.
പത്മരാജന്റെ “നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന സിനിമയുടെ സീക്വലായിത്തീരുന്ന രചന.
-
SHATHRU
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ജീവന്റെ പുസ്തകത്തിൽ അനശ്വരതയുടെ ഒരു താൾ എങ്കിലും എഴുതിച്ചേർക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഷൗക്കത്തിന്റെ കഥാപാത്രങ്ങൾ. ഗൂഢവും വിചിത്രവുമായ സ്വന്തം ആയുർരേഖകൾ ഡീകോഡ് ചെയ്യുവാനാണ് ഇവരുടെ ശ്രമം. അന്ത്യവിധിനാൾ കാക്കുന്ന ഭൂമിയിലേക്കും, ദുരിതങ്ങൾ നിറച്ച ഉന്തുവണ്ടി വലിച്ച് നിരത്തിൽ അരഞ്ഞരഞ്ഞുതീരുന്ന നഗരജീവിയിലേക്കും, മരണക്കിണറിൽ വെപ്രാളപ്പെടുന്ന നാൽക്കാലിശത്രുവിലേക്കും, കുന്നു പിളർക്കുന്ന “വലിയ പെരുച്ചാഴികളുടെ ഒച്ച നടുക്കുന്ന വനവാസിയിലേക്കും എല്ലാം ഈ എഴുത്തുകാരൻ സഹാനുഭൂതിയുടെ വിരൽത്തുമ്പ് നീട്ടുന്നു. എല്ലാം ക്ഷയിച്ചില്ലാതാകുംമുമ്പ്, “നോക്കൂ, ഇതാ ഞങ്ങൾ ഇവിടെ ഉണ്ട്” എന്ന് ഇവരിൽ ചിലർ നിവർന്നുനിന്ന് ഊറ്റത്തോടെ വിളിച്ചുപറയുന്നു. വായനക്കാരുടെ കാതുകളിൽ സൂചിക്കുത്തുകൾ വീഴ്ത്താൻ പര്യാപ്തമാണ് ഇതിലെ മനുഷ്യരുടെയും തിര്യക്കുകളുടെയും ദീനരോദനം.
-
ENTE PRANAYATHINTE RAJAKUMARIKKU
₹299.00Original price was: ₹299.00.₹239.00Current price is: ₹239.00.പ്രണയം എന്നും പരിശുദ്ധിയോടെ വാഴ്ത്തപ്പെടുന്ന ഒരു മഹത്തായ അനുഭൂതിയാണ്. രണ്ടിൽ ഒരാളുടെ ഭ്രാന്ത് നിലയ്ക്കുമ്പോഴാണ് പ്രണയം മരിക്കുന്നത്. അതുപോലൊരു ഭ്രാന്തവും പരിശുദ്ധവുമായ പ്രണയകഥ ഒരു സിനിമാറ്റിക് ശൈലിയിലൂടെ സെബഫാത്തിമ എന്ന എഴുത്തുകാരി തൻ്റെ തൂലികയിൽ വിരിഞ്ഞ ‘എൻ്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്’ എന്ന നോവലിലൂടെ പറയുകയാണ്.
തൻ്റെ വേദന നിറഞ്ഞ സാഹചര്യത്തിലും പഠനം എന്ന ആഗ്രഹവുമായി ഡൽഹിയിലേക്ക് പുറപ്പെടുന്ന ഷാരിക് എന്ന ഇരുപതുകാരൻ്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ പ്രണയത്തിൻ്റെ സുഗന്ധവുമായി കടന്നുവന്ന ബൽക്കിസ് അമാൽ എന്ന മാലാഖയെ തേടിയുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിൻ്റെയും കണ്ണുനീരിൻ്റെയും പ്രണയ യാത്രയാണ് ‘എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്’ എന്ന നോവലിൻ്റെ ഇതിവൃത്തം. -
THENMOZHIKATHAKAL
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.കുട്ടികൾ കഥകൾ കേട്ടും വായിച്ചും വളരണം. അങ്ങനെയാണ് അവർ ലോകം മനസ്സിലാക്കുന്നത്. മൂല്യങ്ങൾ സ്വായത്തമാക്കുന്നത്. കഥകൾ കുട്ടികളെ വ്യത്യസ്തമായ കഥാപാത്രങ്ങളുള്ള മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. അവരുടെ ഭാവനയെ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല ഓർമശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ബഹുമുഖ പ്രതിഭയിലേക്കുള്ള കുട്ടികളുടെ വളർച്ചയുടെ പടവുകളാണ് ഇതിലെ ഓരോ കഥയും.
-
Devatheertham
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.ദാരിദ്ര്യത്തോടുള്ള പോരാട്ടമായിരുന്നു ബാല്യംമുതൽ ഗംഗാധരന്റെ ജീവിതം. എങ്ങനേയും പണമുണ്ടാക്കുക, സമൂഹത്തിൽ നിലയും വിലയുമുള്ളവനാകുക എന്ന ലക്ഷ്യമായിരുന്നു. മുന്നോട്ടുള്ള യാത്രയിൽ അയാളുടെ ഇന്ധനം. എന്നാൽ, അറിഞ്ഞോ അറിയാതെയോ, ഗംഗാധരൻ ചിലതെല്ലാം മറന്നുപോയി – കുടുംബത്തോടുള്ള സ്നേഹം, മകനോടുള്ള കരുതൽ. ഈ പഴുതിലൂടെ ആയിരുന്നു “കൂട്ടുകാരൻ’ എന്ന വിലാസത്തിൽ ശേഖരന്റെ കടന്നുകയറ്റം. ഗംഗാധരന്റെ കുടുംബത്തിന്റെ, സമ്പാദ്യത്തിന്റെ വേരറുക്കുന്നതിലേക്കാണ് അതു വഴിതെളിച്ചത്. ഒടുവിൽ, മരണപ്പെട്ടുവെന്നു വിശ്വസിച്ചിരുന്ന മകന്റെ തിരിച്ചുവരവ് ആ കുടുംബത്തിന്റെ വീണ്ടെടുപ്പായി മാറുന്നിടത്ത് ഈ നോവലിന്റെ ഗതി മാറുന്നു.
-
JIJI
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.കാവ്യശരിയാണ് തന്റെ രാഷ്ട്രീയശരി എന്നു പ്രഖ്യാപിക്കുന്ന കവിതകൾ. അവസാനം മാത്രം കാണ്ടാമൃഗമാക്കപ്പെടുന്ന സാഹിത്യജനുസ്സാണ് കവിത എന്ന ബോധ്യമാണ് ഈ കവിതകളുടെ കരുത്ത്. നിലനില്ക്കുന്ന വ്യവസ്ഥയോട് പോരടിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന കവിതച്ചന്തയിലെ ചരക്കല്ല ഇവിടെ കവിത. കവിത വീണുപോയാൽ മറ്റെല്ലാം ഉടനടി വീണുപോകുമെന്ന ഉറച്ചവിശ്വാസമാണ് ഇതിലെ കാവ്യഭാഷ.
-
SAREERAPARATHA VAMSHEEYATHA DESHEEYATHA
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.ശരീരം, വംശം, ദേശം എന്നിവ അധികാരവുമായി നിരന്തരം ബന്ധപ്പെടുന്ന സംജ്ഞകളാണ്. അധികാരം എല്ലായ്പ്പോഴും ഇവയെ നിർവചിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ പരിധിയിൽനിന്നു കുതറാൻ ശ്രമിക്കുകയോ നിർവചനങ്ങളെ ചോദ്യം ചെയ്യുകയോ ചെയ്യുമ്പോഴെല്ലാം അധികാരം അതിന്റെ പ്രമത്തത പ്രകടമാക്കുകയും അടിച്ചമർത്തുകയും ചെയ്യും. അത് സാദാഹരണം വ്യക്തമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം.
-
AMMASATHYAM
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.“അനന്തുവിന്റെ ജീവിതത്തിന്റെ സരസമായ ഹാസ്യത്തിൽ പൊതിഞ്ഞ ഒരു ജേർണൽ കൂടിയാണീ കഥകൾ. അതിൽ സന്തോഷമുണ്ട്, ദുഃഖമുണ്ട്, ആശങ്കകളുണ്ട്, മണ്ടത്തരങ്ങളുണ്ട്, കൗശലമുണ്ട്. അതിലുപരി ഒരുപാട് സ്നേഹമുണ്ട്.”
അവതാരികയിൽ ആനന്ദ് മധുസൂദനൻ
നർമഭാവനയുടെ പഞ്ചാരപ്പാനിയിൽ മുക്കി അനുഭവസത്യത്തിന്റെ തെളിവെയിലിൽ ഉണക്കിയ ഒരുകൂട്ടം ഓർമകൾ. സ്കൂളും വീടും ഓഫീസും കോടതിയും തുടങ്ങി വ്യത്യസ്തങ്ങളായ ജീവിതായോധനരംഗങ്ങളിൽ – ‘കലാപമേഖല’ കളിൽ – ഈ എഴുത്തുകാരന്റെ വക്രദൃഷ്ടി പതിയുന്നു. ‘അമ്മയാണെ സത്യം’ എന്ന ആണയിടലോടെയാണ്, പലവിധ കേസുകെട്ടുകൾ തൂക്കിപ്പിടിച്ചുള്ള അനന്തഗോപന്റെ ഈ നെട്ടോട്ടം.
-
THE SPACE BETWEEN FINGERS
₹360.00Original price was: ₹360.00.₹288.00Current price is: ₹288.00.To my mind, The Space Between Fingers evokes a memory of Ritwik Ghatak’s film Subarnarekha and on the river bank Sita singing Aaj ki anando. Sitting behind her is Abhiram and between his fingers the sand keeps slipping. In his innate svabhava, Pra-deepa, the lamp, spread joy, the bliss, our world is in search of.
-AMRIT GANGAR
-
Choondayum Meenukalum
₹260.00Original price was: ₹260.00.₹208.00Current price is: ₹208.00.ജീവിതത്തിന്റെ അസ്സൽ പകർപ്പുകൾ എന്നു വിശേഷിപ്പിക്കാവുന്ന കഥകൾ. വാർധക്യം പകരുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും ലഹരിച്ചുഴി തീർക്കുന്ന വലിയ വലിയ സങ്കടങ്ങളും ഒക്കെ മധുരവും കയ്പും പുരട്ടുന്ന രചനകൾ. കൂട്ടുകുടുംബത്തിലെ സ്വരച്ചേർച്ചയും സാമൂഹികമാധ്യമങ്ങളിലെ ശബ്ദകോലാഹലവുമെല്ലാം ഈ കഥാന്തരീക്ഷത്തിൽ പ്രതിധ്വനികളോടെ നിറയുന്നു. ശവം കുമാരനും കൊച്ചമ്മാവനും പോലെയുള്ള കഥാപാത്രങ്ങളുടെ അത്വന്തം സങ്കീർണമായ മനോവ്യാപാരങ്ങൾ വായനക്കാരെ ഒരു പ്രഹേളികയായി പിന്തുടരും.
-
PARAKKUMPAKSHIYE PRANAYIKKUNNAVAR
₹480.00Original price was: ₹480.00.₹384.00Current price is: ₹384.00.അമേരിക്കൻ പ്രവാസിയായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ നോവൽ, നല്ല പാരായണക്ഷമതയുള്ളതായി അനുഭവപ്പെട്ടു. ഒരു രാജ്യാന്തരപ്രണയത്തിന്റെ ഊഷ്മളതകൂടി അനുഭവിപ്പിക്കുന്നുണ്ട് ഈ കൃതി.- ഖദീജാ മുംതാസ്
കുടുംബജീവിതത്തെപ്പറ്റി മലയാളിയുടെ സങ്കല്പങ്ങൾ മാറ്റിവരയ്ക്കുന്നതിൽ പ്രവാസം വഹിച്ച പങ്കിനെക്കുറിച്ച് ഈ നോവൽ പ്രസക്തമായി പറയുന്നുണ്ട്. – എം.എൻ. കാരശ്ശേരി
മലയാള നോവലുകൾ പ്രമേയങ്ങളിലും ആഖ്യാനത്തിലും ഗ്ലോബലായി മാറുന്ന ഇക്കാലത്ത്, “പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ മലയാള സാഹിത്യത്തിന് അഭിമാനിക്കാവുന്ന രചനയാണ്.- ടി.ഡി. രാമകൃഷ്ണൻ
നോവലിലെ കഥാപാത്രത്തിന്റെ ‘മുതുക്കൻ’ എന്ന മുനയുള്ള വാക്ക് ഷാഫിയുടെ ഹൃദയത്തിനേല്പിച്ച ക്ഷതം ആവിഷ്കരിക്കാൻ കഥാകൃത്ത് ഗദ്യകവിതയുടെ മുത്തുമണികൾ നിരത്തുന്നു. -ഡോ. എം.വി. പിള്ള
മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ കവിതകൾക്കും കഥകൾക്കും ശേഷം നോവൽ. ഇത് വ്യത്യസ്തമായ അനുഭവത്തിലേക്ക് വായനക്കാരെ നയിക്കുന്നു. ശുഭാശംസകൾ. -ടി. മോഹൻ ബാബു
ജീവിതത്തിലെ വിവിധാനുഭവങ്ങളിൽനിന്നുണ്ടാകുന്ന മാനസികഭാവങ്ങളെ ഈ നോവലിൽ വിദഗ്ധമായി വിശകലനം ചെയ്തു ചിത്രീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ -ഡോ. സോമരാജൻ
-
HOMO SAPIENS
₹490.00Original price was: ₹490.00.₹392.00Current price is: ₹392.00.ഒരു മഹാവിസ്ഫോടനത്തിലൂടെ പ്രപഞ്ചം ഉണ്ടാകുന്നു. അതിലൊന്നിലെ സൗരയൂഥത്തിൽ ഭൂമി എന്ന ഗ്രഹവും. മൂന്നു ലക്ഷം വർഷങ്ങൾക്കു ശേഷം, നിരവധി തവണത്തെ പരാജയങ്ങൾക്കു ശേഷം ഇവിടെ ജീവന്റെ തുടിപ്പുണ്ടാകുന്നു. ആ അതിജീവനത്തിലൂടെ നിരവധി പരിണാമപരമ്പരകൾ പിന്നിട്ട് ജീവപ്രപഞ്ചം മനുഷ്യജീവിയിലെത്തുന്നു. ഹോമോസാപിയൻസ് എന്ന ആ ജീവിവർഗത്തിന്റെ വളർച്ച തലച്ചോറിന്റെ വളർച്ച കൂടിയായിരുന്നു. അതിലൂടെ മനുഷ്യസംസ്കാരങ്ങളുടെ വികാസമുണ്ടായി. ജ്ഞാനവിപ്ലവം, കാർഷികവിപ്ലവം, ശാസ്ത്രവിപ്ലവം എന്നിവയിലൂടെ മനുഷ്യൻ ഇന്നെത്തിനിൽക്കുന്ന വിശാലവും സങ്കീർണവുമായ ചരിത്രത്ത യുവാൽ നോവാ ഹരാരി തന്റെ പ്രശസ്തങ്ങളായ പുസ്തകങ്ങളിലൂടെ വരച്ചിടുന്നുണ്ട്. ആ ആശയലോകത്തെ ലളിതമായ ഭാഷയിൽ പരിചയപ്പെടുത്തുകയാണ് ഇവിടെ.
-
Aanayum Kuruviyum
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.സചിത്ര പഞ്ചതന്ത്രം കഥകൾ
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാണ് പഞ്ചതന്ത്രം. മനുഷ്യരെക്കൂടാതെ പക്ഷികളും മൃഗങ്ങളും പ്രാണികളും കഥാപാത്രങ്ങളാകുന്ന കഥകൾ മികച്ച ജീവിതപാഠമാണ് കാലങ്ങളായി പകർന്നുനൽകുന്നത്. സിംഹവും ഒട്ടകവും, അത്യാഗ്രഹിയുടെ വിധി, സിംഹത്തിനു ജീവൻ കൊടുത്ത പണ്ഡിതർ, കുളക്കോഴിയും സമുദ്രവും, സൂചിമുഖിയും കുരങ്ങനും, ആനയും കുരുവിയും, മൂന്നു മത്സ്യങ്ങൾ, ധർമബുദ്ധിയും പാപബുദ്ധിയും, കൊതിച്ചതും വിധിച്ചതും, ഇരുമ്പുതിന്നുന്ന എലി എന്നീ കഥകളാണ് രണ്ടാം ഭാഗമായ “ആനയും കുരുവിയിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും കലവറയാണ് ഓരോ കഥയും. ലാളിത്യമാർന്ന ആവിഷ്കാരവും ബഹുവർണച്ചിത്രങ്ങളും ഈ പുസ്തകത്തെ കൂടുതൽ ആകർഷകമാക്കുന്നു. നാലു ഭാഗങ്ങളായി സമാഹരിച്ച പഞ്ചതന്ത്രം കഥകളുടെ രണ്ടാം ഭാഗമാണിത്.
-
Neelakkurukkan
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.സചിത്ര പഞ്ചതന്ത്രം കഥകൾ
പഞ്ചതന്ത്രത്തിലെ ഓരോ കഥയിലും അടങ്ങിയിരിക്കുന്നത് പ്രായോഗിക അറിവിന്റെ മുത്തുകളാണ്. തലമുറകളായി കൈമാറിവരുന്ന, സഞ്ജീവകൻ, കാക്കയും പാമ്പും, ആപ്പ് ഊരിയ കുരങ്ങൻ, കൊക്കും ഞണ്ടും, സിംഹവും മുയലും, വെള്ളപ്പേനും മൂട്ടയും, നീലക്കുറുക്കൻ, ആമയും അരയന്നങ്ങളും എന്നീ കഥകളാണ് “നീലക്കുറുക്കൻ എന്ന സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലളിതമായ ഭാഷയും മനോഹരമായ ചിത്രങ്ങളും ഈ കൃതിയുടെ സവിശേഷതയാണ്. നാലു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന പഞ്ചതന്ത്രം കഥകളുടെ ആദ്യഭാഗമാണിത്.
-
Game of the Ghost
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.അതെ… ആ ശബ്ദം എനിക്കിപ്പോൾ വ്യക്തമായി കേൾക്കാം.
ഞാൻ സർവശക്തിയുമെടുത്ത് കല്ലറയുടെ മുടിക്കല്ല് തള്ളിനീക്കാൻ ശ്രമിച്ചു. പക്ഷേ… വൈകിപ്പോയി! അപ്പോഴേക്കും, കൈയിലൊരു പിക്കാസുമായി സെമിത്തേരിയുടെ
ഇരുളിൽനിന്നും ഒരു രൂപം എന്റെ കുഴിമാടത്തിന് തൊട്ടടുത്തെത്തിക്കഴിഞ്ഞിരുന്നു. ‘പ്രേതങ്ങളുടെ കൊലയാളി’ ക്കു ശേഷം വാസ് ബ്രദേഴ്സ് രചിച്ച രക്തമുറയുന്ന ഹൊറർ ത്രില്ലർ!
-
Ini Orikkal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഓരോ മനുഷ്യന്റെയും ആത്മാവിൽ ഒരു തേങ്ങലുണ്ട്. എല്ലാ മാമ്പൂവും കൊഴിയും എന്നു തന്നെയാണത്. അതുകൊണ്ട് മക്കളെ എന്നല്ല ഏതു മാമ്പൂ കണ്ടാലും മദിക്കരുത്. മാങ്ങയാവോളം കാത്താലും ഏതു മാമ്പൂവും കൊഴിയും!
ഇതാ രുചിയുള്ള വിഭവം. ഇനി വേണ്ടത് കുറച്ചു സമയവും ഭാവുകത്വമുള്ള ഹൃദയവും.
മറക്കാൻ ബുദ്ധിമുട്ടുള്ള കഥകൾ.
– സി. രാധാകൃഷ്ണൻ















