K.B Sreedevi
- 19
-
Yajnam
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.പഴമയുടെയും പാരമ്പര്യത്തിന്റെയും അരണിയിൽ പുകയുന്ന ഹൃദയങ്ങളുടെ കഥപറയുന്ന നോവൽ. മറക്കുടയ്ക്കുള്ളിലെ മഹാനരകം മാത്രമായിരുന്നില്ല നങ്ങേമയ്ക്കും മകൾ സാവിത്രിക്കും നേരിടുവാനുണ്ടായിരുന്നത് – ഒരു സ്മാർത്തവിചാരത്തിന്റെ തുടർച്ചയെന്നോണം ആയിരം നാവുകളോടെ ഉള്ളിൽ കലമ്പുന്ന സംശയങ്ങളും ആശങ്കകളും ന്യായവിസ്താരങ്ങളുമൊക്കെ അവരെ നിരന്തരം അലട്ടിക്കൊണ്ടേയിരിക്കുന്നതിന്റെ നഖചിത്രം.
-
Parayipetta Panthirukulam: Perunthachan
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.സ്വന്തം പണിയായുധമായ ഉളി മാറോടടക്കി ജീവിച്ച ഒരു തച്ചന്റെ കഥ. അറിവും കഴിവും തികഞ്ഞ ആശാരിയായി, പെരുന്തച്ചനായി സകലദിക്കിലും അംഗീകരിക്കപ്പെട്ട ഇദ്ദേഹം, മകനെ ഉളിയെറിഞ്ഞുകൊന്ന പിതാവ് എന്ന അപഖ്യാതിക്കും പാത്രമായി. ആ ഐതിഹാസികജീവിതത്തിന്റെ സമസ്തവ്യഥകളും ശില്പചാതുരിയോടെ ഇവിടെ പുനരാവിഷ്‌കരിച്ചിരിക്കുന്നു.
-
Parayipetta Panthirukulam: Pananar
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ശ്രീരംഗത്തെ മഹാപണ്ഡിതന്‍ രങ്കനാഥശാസ്ത്രികള്‍ക്ക് കാവേരിപ്പുഴയോരത്തുനിന്നു ലഭിച്ച ശിശു ‘തിരുവരങ്ങത്ത് പാണനാര്‍’ എന്ന വിശ്രുത സംഗീതജ്ഞനായതിന്റെ കഥ. സപ്തസ്വരസഞ്ചാരങ്ങളെ ആത്മാവിന്റെ സാധനയാക്കിയ പാണനാരുടെ സംഗീതസിദ്ധിയുടെയും സ്വഭാവശുദ്ധിയുടെയും ഏടുകള്‍. അലൗകികമായ ഒരീരടിപോലെ ആ സാധകന്‍ മോക്ഷമാര്‍ഗം തിരയുന്നു, സായുജ്യം നേടുന്നു.
-
Parayipetta Panthirukulam: Pakkanar
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.സത്യസന്ധമായ പാക്കനാര്‍ കലഹംകൊണ്ട് മുഖരിതമായ പറയച്ചേരിയെ മഌഷ്യവര്‍ഗത്തിലേക്ക് ആനയിച്ച് ഒരു ദേശത്തിന്റെ രക്ഷകഌം സുഹൃത്തുമായി. കാളിയോടൊപ്പം സ്‌നേഹവിശ്വാസങ്ങളോടെ പുലര്‍ന്നു. സഹോദരങ്ങള്‍ക്കൊപ്പം അമ്മയ്‌ക്കു ശ്രാദ്ധമൂട്ടി. പെരുന്തച്ചന്റെ മകനെ സ്വന്തം മകനായി സ്വീകരിച്ചു. മുറം നിറയെ നന്‌മ മാത്രം നല്‌കിയ പാക്കനാരുടെ ജീവിതമാണ് ഈ കൃതിയില്‍.
-
Parayipetta Pandirukulam: Naranathubranthan
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.കുന്നിന്‍നിറുകയിലേക്ക് ഉരുട്ടിക്കയറ്റിയ പാറക്കല്ല് താഴേക്കുന്തിയിട്ട് അത് പൊട്ടിച്ചിതറുന്നതു കണ്ട് ആര്‍ത്തുചിരിച്ച നാറാണന്‍! ആ ഭ്രാന്തന്‍ വേദാന്തിയുടെ, മഹാസത്യങ്ങളെ സരസമായി ആവിഷ്‌കരിച്ച ആ പെരുംജ്ഞാനിയുടെ ജീവിതപ്പാതകള്‍. രായല്ലൂര്‍ മലമുകളില്‍ തിരുവാതിര നക്ഷത്രംപോലെ ഇന്നും തിളങ്ങിനില്‍ക്കുന്ന വെളിച്ചത്തിന്റെ അകംപൊരുളുകള്‍.
-
Parayipetta Panthirukulam: Karakkalamma
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.പന്തിരുകുലത്തിലെ പെണ്‍സന്താനത്തെക്കുറിച്ച് പന്തിരുകുലത്തിലെ ഏക പെണ്‍സന്താനമായ കാരയ്‌ക്കലമ്മയുടെ ജീവിതത്തിലെ സുപ്രധാന ഏടുകളാണ് ഈ ഗ്രന്ഥത്തില്‍. കവളപ്പാറ കൊട്ടാരത്തിലെ അരുമയായി വളരുന്ന അവര്‍ ഭേദചിന്ത കൂടാതെ ഏവരുടെയും ദുരിതങ്ങളില്‍ സാന്ത്വനമായിത്തീര്‍ന്നു. കാലാന്തരേ അവര്‍ സ്വസഹോദരങ്ങളെ കണ്ടെത്തുന്നു, മാതൃശ്രാദ്ധത്തില്‍ പങ്കുചേരുന്നു. ഒടുവില്‍ ത്രികാലങ്ങളെ അതിക്രമിച്ച് പരമപദം പ്രാപിക്കുന്നു.
-
Vaduthala nair
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ആയോധനവിദ്യയില്‍ അഗ്രഗണ്യനായ, സാമൂതിരിയുടെ പടനായകനായ വടുതലനായരുടെ ജീവിതകഥ. ജനക്ഷേമകാംക്ഷിയായി, സത്യധര്‍മാദികളുടെ സംരക്ഷകനായി, ശ്രേയസ്‌കരമായിത്തീര്‍ന്ന ആ വാഴ്വിന്റെ വഴികള്‍. പറയിപെറ്റ പന്തിരുകുലത്തിലെ ‘ആയുധധാരി’യുടെ വാള്‍ത്തലപ്പിന്റെ സീല്‍ക്കാരം മുഴങ്ങുന്ന പുസ്തകം.
-
Rajakan
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.സന്താനലബ്ധിക്കായി മധുരമീനാക്ഷിക്ഷേത്രത്തില്‍ ഭജനംപാര്‍ക്കാനെത്തിയ വേലായുധനും ഭാഗീ രഥിക്കും സത്രപരിസരത്തുനിന്ന് പേറ്റുമണം മായാത്ത ഒരു ശിശുവിനെ ലഭിച്ചു. അവര്‍ ‘രജകന്‍’ എന്നു പേര്‍വിളിച്ച് വളര്‍ത്തിയ ആ കുട്ടി, പന്തിരുകുലത്തിലെ ഒമ്പതാമനായിരുന്നു. ജ്ഞാനവിജ്ഞാനങ്ങളുടെ ഭണ്ഡാരം തുറന്ന് അതില്‍ നിന്നാവോളമെടുത്ത ആ യശസ്വിയുടെ ജീവിതത്തി ലൂടെയുള്ള കഥായാത്രയാണ് ഈ പുസ്തകം.
-
Sreekrishna Katha
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.മൗലിയില്‍ മയില്‍പ്പീലിയും നെറ്റിയില്‍ ഗോരോചനക്കുറിയും കഴുത്തില്‍ വനമാലയും ചെന്തളിര്‍ക്കൈയില്‍ മുരളികയും അരയില്‍ മഞ്ഞപ്പട്ടും കിങ്ങിണിയുമായി നില്‌ക്കുന്ന കാര്‍മുകില്‍വര്‍ണ്ണന്റെ പുണ്യാവതാരകഥയാണിത്. യശോദയും ദേവകിയും നന്ദഗോപരും ബലരാമഌം രുഗ്‌മിണിയും രാധയും കംസഌം കാളിയഌം കടമ്പും തൂവെണ്ണയുമൊക്കെ ഈ കഥായമുനയില്‍ ഓളംതുള്ളുന്നു.
-
Parayipetta Pandhirukulam
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.വാമൊഴിയിലൂടെ പ്രചരിച്ച് മലയാളിമനസ്സുകളില്‍ കുടിയേറ്റക്കാരായ ഒരു പറയസ്ത്രീയുടെയും അവര്‍ ജന്മമേകിയ പന്ത്രണ്ടïു മക്കളുടെയും അമരഗാഥ.
ഒരു ബ്രാഹ്മണോത്തമനും പറയമാടത്തില്‍ പിറന്ന പത്‌നിക്കും അവരുടെ ദേശ സഞ്ചാരത്തിനിടെ ജനിച്ച മക്കളുടെ പുരാവൃത്തം ഹൃദ്യമായ ഭാഷയില്‍ കഥയായി പകരുകയാണ് ഇവിടെ. കുലത്തിനും ജാതിക്കുമപ്പുറം മനുഷ്യനെന്ന മഹാപ്രതിഭാസത്തിന്റെ സത്ത അന്വേഷിക്കുകയാണ് ഗ്രന്ഥകാരി.
സംഗൃഹീതപുനരാഖ്യാനം: രമാ മേനോന്‍
ചിത്രീകരണം: നമ്പൂതിരി. -
Parayipetta Panthirukulam: Akavoor Chathan
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.മുഖത്ത് ബ്രാഹ്മതേജസ്സ് വിളങ്ങുന്ന അനാഥബാലനെ അകവൂർ നമ്പൂതിരി രാമൻ എന്നു നാമകരണം ചെയ്തു, വേദം അഭ്യസിപ്പിച്ചു, മനയുടെ കാര്യസ്ഥത വിശ്വസിച്ചേല്പിച്ചു. രാമനും അകവൂർ നമ്പൂതിരിയും തോൾചേർന്നു നടന്ന സൗഹാർദത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുകയാണ് ഈ പുസ്തകം. പന്തിരുകുലത്തിലെ കൂടപ്പിറപ്പുകളോടൊത്ത് ചാത്തൻ പിന്നിട്ട സൗഭ്രാത്രത്തിന്റെ പാതയോരകാഴ്ചകളും ഇതിൽ വിവരിക്കപ്പെടുന്നു.
-
Parayipetta Padhirukulam: Uppukottan
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.കടൽത്തീരത്തെ ചൊരിമണലിൽനിന്നു മുക്കുവനായ സുലൈമാനു ലഭിച്ച നവജാതന്റെ, ജീവിതത്തിലേക്കുള്ള ‘ഉപനയന’ത്തിന്റെ കഥ. പൊന്നാനിയിലെ ഉപ്പളങ്ങളിൽ സമുദ്രവെള്ളം വറ്റിച്ച് ഉപ്പെടുക്കുന്ന പണിയിൽ വ്യാപൃതനായ ഉപ്പുകൊറ്റന്റെ, പറയിപെറ്റ പന്തിരുകുലത്തിലെ പതിനൊന്നാമന്റെ വികാരസാന്ദ്രമായ ജീവിതകഥ.
-
-
Vallon
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.വള്ളോന്‍ എന്ന വള്ളുവര്‍ പറയിപെറ്റ പന്തിരുകുലത്തിലെ രണ്ടാമത്തെ പ്രജയാണ്. നാടുവിട്ട് പരദേശങ്ങളിലൂടെ, ജ്ഞാനത്തിന്റെ ഉറവിടങ്ങളിലൂടെ അലഞ്ഞും അന്വേഷിച്ചും വിദ്യാപാരംഗതനായിത്തീരുന്ന വള്ളോന്‍ ജ്യേഷ്‌ഠസഹോദരനായ അഗ്നിഹോത്രിയാല്‍ സ്ഥാപിതമായ സരസ്വതീക്ഷേത്രത്തില്‍ ഗുരുനാഥനാകുന്നു. അഗ്നിഹോത്രിയുടെ ദേഹത്യാഗാനന്തരം വള്ളുവര്‍ തന്റെ യാത്ര തുടരുന്നു. പുണ്യഹിമാലയത്തിലേക്കുവരെ നീളുന്നു ആ മഹായാത്ര.
-
Parayipetta Pandhirukulam
₹500.00Original price was: ₹500.00.₹400.00Current price is: ₹400.00.പറയിപെറ്റ പന്തിരുകുലത്തിന്റെ കുടുംബപുരാണം മലയാളിഹൃദയങ്ങളില്‍ വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും പതിഞ്ഞുകിടക്കുന്ന ഒന്നാണ്. ബ്രാഹ്മണനായ വരരുചിക്കും പത്‌നിയായ പറയിക്കും അവരുടെ ദേശാന്തരഗമനങ്ങളില്‍ പിറന്ന, ‘വായുള്ള പിള്ള’ ആയതിനാല്‍ ഉപേക്ഷിക്കപ്പെട്ട മക്കള്‍ – അഗ്‌നിഹോത്രി മുതല്‍ പാക്കനാര്‍ വരെ. ആ സഹോദരങ്ങളുടെ ജീവിതപ്പാതകളിലേക്കാണ്, 11 ഖണ്ഡങ്ങളിലൂടെ ഈ പുസ്തകം ചുവടുവയ്ക്കുന്നത്.
-
Agnihothram
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00.പറയിപെറ്റ പന്തിരുകുലത്തിന്റെ ജന്മനിയോഗങ്ങളിലേക്ക് ആഖ്യായികാരൂപത്തിലുള്ള ഒരു ധ്യാനപ്രവേശം. വ്യത്യസ്തപന്ഥാവുകളിൽ പാദമുദ്രകൾ പതിപ്പിച്ച പണ്ഡിതസഹോദരങ്ങളുടെ ജീവിതം. ജ്ഞാനോപാസനയുടെയും കർമസാധനയുടെയും ധർമനിഷ്ഠയുടെയും ഭ്രാതൃസ്‌നേഹത്തിന്റെയും ഈ ഇതിഹാസഗാഥ, പന്തിരുകുലപ്രജകളോടുള്ള ആദരവിന്റെ അക്ഷരസാക്ഷ്യം.















