Top Rated
Enikkum jeevikanam
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Gramapathakal
കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരത്തിന് അര്‍ഹമായ കൃതി.
മഴയും മഞ്ഞും മണല്‍ക്കാറ്റും കടല്‍ത്തിരകളും സൂര്യകാന്തിപ്പാടങ്ങളും ദേശാടനപ്പറവകളുമൊക്കെ ഈ സഞ്ചാരസ്മരണകളുടെ രചനയില്‍ സുരേന്ദ്രനൊപ്പം പങ്കാളികളാണ്. ഒരു നിതാന്തസഞ്ചാരിയുടെ, മുഖ്യധാരയില്‍നിന്നകന്നുള്ള യാത്രകള്‍ക്കിടയിലെ ബോധോദയങ്ങളുടെ വെളിച്ചം ഈ പുസ്തകത്തെ അസാധാരണമാക്കുന്നു. കാഞ്ചന്‍ജംഗയുടെ താഴ്വരയിലെ നനുത്ത ശൈത്യത്തില്‍ തുടങ്ങി ഒസ്യാനിലെ മണല്‍ക്കുന്നുകളുടെ തീക്ഷ്ണവേനലില്‍ അവസാനിക്കുന്ന ഈ യാത്രാപഥങ്ങള്‍ നമ്മെ ദൂരദൂരങ്ങളുടെ, വിജനതകളുടെ പ്രണയികളാക്കുന്നു.
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00.Time Machine
1895-ൽ പ്രസിദ്ധികരിച്ച,എച്ച് .ജി .വെൽസിന്റെ ഈ കന്നിനോവൽ ,സയൻസ് ഫിക്ഷന്റെ അത്യുദാത്ത മാതൃകയായി അന്നും ഇന്നും പരിഗണിക്കപ്പെടുന്നു .ഭാവി ഭൂതങ്ങളിലൂടെയുള്ള ഈ പ്രയാണം സമയ സഞ്ചാരിക്കെന്നപോലെ വായനക്കാർക്കും അവിസ്മരണീയമായ വിസ്മയക്കാ ചകൾ സമ്മാനിക്കുന്നു.ഭാവനയെ ഉപകരണമാക്കി കാലത്തിന്റെ അജ്ഞാത പ്രകൃതത്തിലേക്ക് , സമയത്തിന്റെ വിശാലവിതാനത്തിലേക്ക് വെൽസ് നടത്തിയ അന്വേഷണത്തിന്റെ സാഫല്യം
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.Ente Priyapetta Kathakal
ലളിതമായ ആഖ്യാനരീതികളിലൂടെ മനുഷ്യജീവിതത്തിലെ സങ്കീര്ണമുഹൂര്ത്തങ്ങളെ തീവ്രമായി അനുഭവിപ്പിക്കുന്നവയാണ് യു.എ. ഖാദറിന്റെ കഥകള്‍. ആശുപത്രിജീവിതത്തിന്റെ വേദനകള്‍ പങ്കിടുന്ന കഥാലോകം എഴുത്തുകാരന്റെ ജീവിതംതന്നെയാണ്. ജീവിതംതന്നെ കഥയായി മാറുന്ന രാസപ്രക്രിയയിലൂടെ രൂപംകൊണ്ടï കഥാപ്രപഞ്ചത്തില്‍നിന്ന് എഴുത്തുകാരന് തന്നെ തിരഞ്ഞെടുത്ത പ്രിയപ്പെട്ട കഥകളാണ് ഈ സമാഹാരത്തില്‍.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Pranayaparvam
”എന്റെ തലമുറയുടെയും, എനിക്കു ശേഷം വരുന്ന തലമുറയുടെയും ഇടയിലെ അതിരുകൾ അസ്പഷ്ടമായിത്തീരുന്ന ഒരു എഴുത്തുകാരനാണ് കെ.പി. രാമനുണ്ണി. കാലത്തെ മറികടക്കുന്ന എന്തോ ഒന്ന് രാമനുണ്ണിയുടെ കൃതികളിൽ, പ്രത്യേകിച്ച് നോവലുകളിൽ കാണാം. പുതിയ എഴുത്തുകാർ ദീപസ്തംഭം കാണാതെ ജലപ്പരപ്പിൽ അമ്പരന്നു നിൽകുമ്പോൾ തുഴഞ്ഞു മുന്നോട്ട് പോകുവാൻ ഒരു അമരക്കാരനെ വേണമെങ്കിൽ ഞാൻ കെ.പി. രാമനുണ്ണിയെ ശുപാർശ ചെയ്യും.”അവതാരികയിൽ എം. മുകുന്ദൻ.₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Katha Theerumbol Oru Vanambadi Parakkunnu
കഥയുടെ കുലപതിയായ ടി. പത്മനാഭന് സംഗീതത്തിന്റെ അഭൗമവിസ്തൃതികളിലൂടെ ചിറകുവിരിച്ച് പറന്നപ്പോഴുണ്ടായ സൂക്ഷ്മാനുഭവങ്ങളുടെ മുദ്രകളാണ് ഈ സമാഹാരത്തില്‍. പ്രശസ്ത നിരൂപകൻ കെ.പി. അപ്പന് പറയുന്നു: ”എല്ലാവിധ അവ്യവസ്ഥയേയും ആഖ്യാനസ്വരത്തിന്റെ ലാളിത്യത്താല്‍ ഒരു നിശ്ചിതഘടനയിലേക്ക് കൊണ്ടുവരുന്ന കലയാണ് പത്മനാഭന്റേത്. എല്ലാവിധ വൈരുധ്യങ്ങളേയും ഉഴുതുമറിച്ച് അവയെ പത്മനാഭന്റെ ആഖ്യാനരീതി ഒരു ലയത്തില്‍ എത്തിക്കുന്നു. പത്മനാഭന് എഴുതുമ്പോള്‍ വികാരങ്ങളുടെ ആന്തരികതയില്‍ ഒരു സംഗീതം എത്തിച്ചേരുകയാണ്. എല്ലാവിധ വൈരുധ്യങ്ങളെയും അവ്യവസ്ഥകളേയും വിപരീതങ്ങളേയും സൗമ്യമായി ശാന്തമാക്കുന്ന സംഗീതമാണിത്.”
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Kaalavarsham
“എന്താണിങ്ങനെ എൻ്റെ കഥയെ മഴ വിടാതെ പിന്തുടരുന്നതെന്ന് എനിക്കുതന്നെ അറിയില്ല. ഞാനെൻ്റെ കഥകളിൽ കരുതിക്കൂട്ടി മഴ പെയ്യിക്കാറില്ല. ഞാൻതന്നെ അറിയാതെ അതങ്ങനെ സംഭവിക്കുന്നു എന്നേ പറയാൻ കഴിയൂ.”
മഴയുടെ അലൗകികസംഗീതം അക്ഷരങ്ങളിലൂടെ പെയ്തിറങ്ങുന്ന ഒൻപതു കഥകളുടെ സമാഹാരം. മണ്ണും മനസ്സും കുളിർക്കുന്ന മഴപ്പെയ്ത്ത് ജീവൻ്റെ സൂക്ഷ്മഭാവതലങ്ങളിൽ കിനിഞ്ഞിറങ്ങുന്ന അപൂർവാനുഭവം.₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.Aval
ഒരു മേഘഹൃദയത്തെ പിളര്‍ത്തിക്കൊണ്ടു ജ്വലിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന അവള്, ഓട്ടുവളകളുടെ തേങ്ങിക്കരച്ചിലുകള്കൊണ്ട് പ്രതിഷേധം മുഴക്കുന്ന അവള്, കണ്ണീര്കിനിയുന്ന മിഴികളാല്‍ കാവല്‍ നില്ക്കുന്ന അവള്… അറിയുന്തോറും അജ്ഞാതമാകുന്ന പെണ്ണെന്ന പ്രതിഭാസത്തിലേക്കാണ് ഉറൂബിന്റെ ഈ കഥകള്‍ സൂക്ഷ്മസഞ്ചാരം നടത്തുന്നത്. ഹൃദയത്തെ പറിച്ചെടുക്കുന്നതുപോലെയുള്ള സ്ത്രീയനുഭവങ്ങളിലേക്കുള്ള ഒരു കഥാകാരന്റെ ഭാവനായാനങ്ങള്.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.Aithihyamaala
ദേവീദേവന്മാരും രാജാക്കന്മാരും തപസ്വികളും കവികളും ഭിഷഗ്വരന്മാരും ഐന്ദ്രജാലികരും യക്ഷകിന്നരന്മാരും ഗജവീരന്മാരുമൊക്കെ ഇരമ്പിയാര്‍ക്കുന്ന ഐതിഹ്യകഥകളുടെ മഹാസാഗരം. പൗരാണികതയുടെ അറിവടയാളങ്ങള്‍ പേറുന്ന ക്ലാസിക് കൃതി. ചിത്രീകരണം : സി.എന്‍. കരുണാകരന്
₹750.00Original price was: ₹750.00.₹600.00Current price is: ₹600.00.Kadalkkarayile Veedu
അന്യന്റെ വാക്കുകള്‍ സംഗീതമാകുന്ന കാലത്തിനായി കാതോര്‍ത്തവരും, വ്യവസ്ഥിതിയുമായി ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടവരുമായ ഒരു തലമുറയുടെ സാക്ഷിമൊഴിയായി മാറുന്നു ഈ നോവല്‍. അടിയന്തിരാവസ്ഥക്കാലത്ത് നാവരിയപ്പെട്ട് പിടഞ്ഞ സത്യം ആ സമുദ്രത്തെ മറികടന്ന് സര്‍ഗാത്മകതയുടെ വസന്തഋതുവിലെത്തുമെന്ന് വിശ്വസിച്ച ഒരു യുവാവിനുള്ള സ്മാരകം കൂടിയാകുന്നു. പ്രത്യയശാസ്ത്രങ്ങളെയും അതിശയിക്കുന്ന
രാഷ്ട്രീയസൗഹൃദം പ്രമേയമാകുന്ന അശോകന് ചരുവിലിന്റെ ശക്തമായ കൃതി₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Indulekha
“ഒരു നോവല്‍ ബുക്ക് ഏകദേശം ഇംഗ്ലീഷ് നോവല്‍ ബുക്കുകളുടെ മാതൃകയില്‍ എഴുതാമെന്നു നിശ്ചയിച്ച്” ചന്തുമേനോന്‍ രചിച്ച ഈ പുസ്തകത്തോടെയാണ് മലയാളനോവലിന്റെ ചരിത്രം ആരംഭിക്കുന്നത്. ജനപ്രിയ സാഹിത്യരൂപമായ നോവലിന്റെ എക്കാലത്തെയും മികച്ച ഉദാഹരണം കൂടിയായ ഈ കൃതി യാഥാസ്ഥിതികത്വവും പുരോഗമനവാദവും തമ്മിലുള്ള കൊമ്പുകോര്‍ക്കലിന്റെ പശ്ചാത്തലത്തില്‍ മാധവന്റെയും ഇന്ദുലേഖയുടെയും പ്രണയബന്ധം ഇതിവൃത്തമാക്കുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.111 Upanyasangal
കാലികപ്രസക്തമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ലളിതമായ ഭാഷയില്‍, പുതിയ പാഠ്യപദ്ധതിയഌസരിച്ച് സമഗ്രവും ആധികാരികവുമായി തയ്യാറാക്കിയ ഉപന്യാസങ്ങള്‍.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.Parayipetta Panthirukulam: Pakkanar
സത്യസന്ധമായ പാക്കനാര്‍ കലഹംകൊണ്ട് മുഖരിതമായ പറയച്ചേരിയെ മഌഷ്യവര്ഗത്തിലേക്ക് ആനയിച്ച് ഒരു ദേശത്തിന്റെ രക്ഷകഌം സുഹൃത്തുമായി. കാളിയോടൊപ്പം സ്നേഹവിശ്വാസങ്ങളോടെ പുലര്‍ന്നു. സഹോദരങ്ങള്‍ക്കൊപ്പം അമ്മയ്ക്കു ശ്രാദ്ധമൂട്ടി. പെരുന്തച്ചന്റെ മകനെ സ്വന്തം മകനായി സ്വീകരിച്ചു. മുറം നിറയെ നന്മ മാത്രം നല്കിയ പാക്കനാരുടെ ജീവിതമാണ് ഈ കൃതിയില്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Kuttikalude Sakunthalam
കാളിദാസന്റെ വിശ്വവിഖ്യാത കാവ്യനാടകമായ ‘അഭിജ്ഞാനശാകുന്തളം’ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്ന പുസ്തകം. കണ്വാശ്രമകന്യകയുടെയും ദുഷ്യന്തരാജാവിന്റെയും പ്രണയം, ദുര്‍വാസാവിന്റെ ശാപം, നഷ്ടപ്പെട്ട മുദ്രമോതിരം, അതിന്റെ വീണ്ടെടുപ്പ് – ഇങ്ങനെ അനേകം നാടകീയമുഹൂര്‍ത്തങ്ങള്‍ ചേര്‍ന്ന ക്ലാസിക് കൃതിയുടെ കഥാസംഗ്രഹം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Parayipetta Panthirukulam: Karakkalamma
പന്തിരുകുലത്തിലെ പെണ്സന്താനത്തെക്കുറിച്ച് പന്തിരുകുലത്തിലെ ഏക പെണ്സന്താനമായ കാരയ്ക്കലമ്മയുടെ ജീവിതത്തിലെ സുപ്രധാന ഏടുകളാണ് ഈ ഗ്രന്ഥത്തില്‍. കവളപ്പാറ കൊട്ടാരത്തിലെ അരുമയായി വളരുന്ന അവര്‍ ഭേദചിന്ത കൂടാതെ ഏവരുടെയും ദുരിതങ്ങളില്‍ സാന്ത്വനമായിത്തീര്ന്നു. കാലാന്തരേ അവര്‍ സ്വസഹോദരങ്ങളെ കണ്ടെത്തുന്നു, മാതൃശ്രാദ്ധത്തില് പങ്കുചേരുന്നു. ഒടുവില്‍ ത്രികാലങ്ങളെ അതിക്രമിച്ച് പരമപദം പ്രാപിക്കുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Thazhvarayile Nigoodathakal
ഗൂഢഭാഷയിൽ എഴുതപ്പെട്ട ആ രഹസ്യസന്ദേശത്തിന്റെ ചുരുളഴിച്ച ഹോംസ്, കുറിപ്പിൽ സൂചിപ്പിക്കപ്പെട്ട ആപത്ത് സത്യമായിരിക്കുന്നു എന്നു മനസ്സിലാക്കുന്നു. ബേൾസ്റ്റൺ പ്രഭുമന്ദിരത്തിൽ മിസ്റ്റർ ഡഗ്ളാസ് വധിക്കപ്പെട്ടിരിക്കുന്നു! അടുക്കുന്തോറും സത്യം ഇനിയും അകലെയെന്നു ബോധ്യപ്പെടുന്ന ഈ കേസിന്റെ അന്വേഷണത്തിനായി, ഇരുപതോളം വർഷങ്ങൾക്കു പിറകിലേക്ക് ഹോംസിന് സഞ്ചരിക്കേണ്ടിയിരുന്നു!! വായനക്കാരെ ത്രസിപ്പിക്കുന്ന, ലോകംകണ്ട ഏറ്റവും പ്രശസ്തനായ ‘കുറ്റാന്വേഷകന്റെ’ കേസ്ഡയറി. വിവർത്തനം : ടി.വി. ബാലസുബ്രഹ്മണ്യൻ
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00.















