-
Phalithasamrajyam
ഈ കഥാകൃത്ത് ഇരുണ്ട മേഘപാളികള്‍ താണ്ടി വെള്ളിവെളിച്ചത്തില്‍ ഉഗ്രനായ ഒരു ഗരുഡനെപ്പോലെ വിടര്‍ന്ന ചിറകുകള്‍ വീശി ജീവിതത്തിന്റെ അര്‍ഥത്തേയും അര്‍ഥശൂന്യതയേയും ഹാസ്യരൂപേണ ചൂണ്ടിക്കാട്ടി, ഞെളിഞ്ഞുനടക്കുന്ന മനുഷ്യവിഡ്ഢികള്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുന്നു. നമ്മളെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ഇത് സ്വയം നന്നാവാനുള്ള മരുന്നാകും. ഹാസ്യം എന്ന ചക്കരയില്‍ പൊതിഞ്ഞിട്ടുള്ളതുകൊണ്ട് ജീവിതത്തിന്റെ യഥാര്‍ഥമായ കയ്പ് അറിയുകയുമില്ല.
ഡോ. കൃഷ്ണപ്രസാദ് ശ്രീധര്‍₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Kanakambaram
പൊറ്റെക്കാട്ടിന്റെ ‘ഉലകം ചുറ്റും’ തൂലികത്തുമ്പില്‍ വിരിഞ്ഞ കനകാംബരപ്പൂക്കളാണ് ഈ ചെറുകഥക്കൂടയില്‍. എഴുത്തുകാരനും സഞ്ചാരിയും തോള്‍ചേര്‍ന്നു നടക്കുന്നതിന്റെ ലാവണ്യദര്‍ശനം. മനുഷ്യ പ്രപഞ്ചത്തിലെ ചില അജ്ഞാതഭൂഖണ്ഡങ്ങളിലൂടെയുള്ള ഒരു യാത്രികന്റെ പര്യടനങ്ങള്‍; മനുഷ്യമനസ്സിന്റെ ചില അവ്യാഖ്യേയപ്രകൃതങ്ങളെക്കുറിച്ചുള്ള ഒരു കഥാകാരന്റെ പര്യാലോചനകള്‍. ആ അന്ധകാരപ്പടലത്തിലേക്ക് ഈ രചനകള്‍ വെളിച്ചത്തിന്റെ പൊട്ടോ പൊടിയോ അല്ല, തെളിച്ചമുള്ള വെളിച്ചത്തിന്റെ കാന്തിപ്രസരംതന്നെ തീര്‍ക്കുന്നു. അനുബന്ധമായി, ‘തീവണ്ടി ഓടുന്നു’ എന്ന റേഡിയോ നാടകവും.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
-
Minusakkallu
വാഴ്‌വ് എന്ന കളിവീടിനെ – ജീവിതം എന്ന ചില്ലുമേടയെ – ഉന്നംവെച്ച് എയ്തുവിട്ട കൂര്‍ത്തകല്ലുകളാണ് അശോകുമാറിന്റെ കഥകള്‍; മിനുസമേതുമില്ലാത്ത, മാര്‍ദവമൊട്ടുമില്ലാത്ത ആഗ്നേയശിലാഖണ്ഡങ്ങള്‍. കോവിഡ് ബാധിതന്റെ നീറ്റലും വൃദ്ധമാനസത്തിന്റെ തേട്ടലും പട്ടാളക്കാരന്റെ ഊറ്റവുമൊക്കെ ഈ താളുകളില്‍നിന്ന് വായനക്കാര്‍ക്കു പെറുക്കിക്കൂട്ടാം; വെള്ളാരംകല്ലുകള്‍പോലെ ഓര്‍മച്ചെപ്പില്‍ എന്നെന്നേക്കും കരുതിവെക്കാം. മനുഷ്യന്‍ എന്ന നിത്യനൂതനസമസ്യയാണ് ഈ അക്ഷരനിര്‍മിതികളുടെ മൂലക്കല്ല്; അവന്റെ/അവളുടെ ചിരിയും കരച്ചിലും അലര്‍ച്ചയും സീല്‍ക്കാരവുമൊക്ക കല്ലിനുമേല്‍ കല്ലായി പടുത്തുകെട്ടി കഥാകാരന്‍ ഇവിടെ ജീവിതമെന്ന പഗോഡയ്ക്കു രൂപംനല്‍കുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Aarkkum Vendatha Oru Kannu
അഗാധമായ, അനന്തമായ ഇരുട്ട് വാപിളര്‍ന്നുനില്‍ക്കുന്ന ഈ കെട്ട കാലത്തിന്റെ മുനമ്പിലും ‘മനുഷ്യന്‍’ എന്ന വിശുദ്ധപദം ചുണ്ടില്‍ പേറുന്ന, അത് ആവര്‍ത്തിച്ചുരുവിടുന്ന കഥകള്‍. ആരും ബാക്കിയാകാത്ത വഴികളിലൂടെ ധൃതിപിടിച്ചോടുവാന്‍ ലോകം തയ്യാറെടുക്കുമ്പോള്‍, അന്തിമകാഹളത്തിനായി ചെവിയോര്‍ക്കുമ്പോള്‍, കരുണയുടെ മന്ദസ്മിതം ഹൃദയത്തിലേക്കു ചൊരിയുന്ന രചനകള്‍. ‘ജീവിതത്തിന്റെ അകഞരമ്പുകള്‍ കാണാന്‍ കെല്പുള്ള’ കണ്ണാണ്, ‘രാത്രിയുടെ കാവല്‍ക്കാരനായ’ ഈ എഴുത്തുകാരന്റേത്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Ente Rajamallipookkal
മലയാള ചെറുകഥ പുതിയ മേച്ചില്‍പ്പുറങ്ങളിലൂടെ പോയിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ജാടകളില്ലാത്ത, സ്വന്തം ശൈലിയും വീക്ഷണവുമുള്ള എഴുത്തുകാര്‍ ഒരാശ്വാസമാണ്. അത്തരം എഴുത്തുകാരില്‍നിന്നും ലഭിക്കുന്ന കൃതികള്‍ നമ്മുടെ കഥാലോകത്തിന്റെ വരദാനമാണ്. മൗലികപ്രതിഭയുടെ തിളക്കംകൊണ്ട് ശ്രദ്ധേയമായ കഥകള്‍ സംഭാവനചെയ്ത അത്തരം എഴുത്തുകാരില്‍ ഒരാളാണ് താന്‍ എന്ന് പ്രഖ്യാപിക്കുന്നു കഥാകാരി. ‘എന്റെ രാജമല്ലിപ്പൂക്കള്‍’ എന്ന കഥാസമാഹാരത്തിലൂടെ, മലയാള സാഹിത്യത്തില്‍, പ്രത്യേകിച്ചും മലയാള ചെറുകഥാ സാഹിത്യത്തില്‍ ശ്രദ്ധേയമായ ഒരു കാല്‍വയ്പാണ് രാജ്കുമാരി നടത്തിയിരിക്കുന്നത്.
-അവതാരികയില്‍ എം.ഡി.ആര്‍.₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Minikathakal Gourava Hasyabhavathil
വാക്കുകൾക്ക് നിലാവിനേക്കാൾ ശോഭയുണ്ടെന്ന് നാമറിയുന്നത് ഉദാത്തകൃതികളിലൂടെ കടന്നുപോകുമ്പോഴാണ്. അനുവാചക ഹൃദയങ്ങളിൽ അഭൗമമായ ഒരു ശോഭ തെളിഞ്ഞു മിന്നി നിൽക്കും. ‘മിനിക്കഥകൾ ഗൗരവ ഹാസ്യഭാവത്തിൽ’ എന്ന പുസ്‌തകം നമ്മൾ അവഗണിച്ചു കളയുന്ന പലതിലും രസാത്മകമായ ചിന്താസരണികൾ കോർത്തിണക്കി വായനയിലേക്ക് അതിൻ്റെ വിത്തുകൾ പാകുകയാണ്. എഴുത്തിൻ്റെ രസതന്ത്രം ഇവിടെ എഴുത്തുകാരൻ നമുക്ക് അനുഭവപ്പെടുത്തിത്തരുന്നു. തനതായ രചനാസങ്കേതങ്ങളിൽ വ്യാപരിക്കാൻ ഇടംതേടുന്ന ഒരു മനസ്സിനെ ഈ പുസ്‌തകം അടയാളപ്പെടുത്തുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
The fragrance of Ilanji blossom
A splendid collection of stories that reflect the faint light emanating from the abysmal darkness of our society. Sprawling across time and space, these tales create different shades of ambience in the reader’s mind, with its mind-boggling variety and fearless iconoclasm. With immense empathy, the writer portrays poignant characters from all walks of life, and the only villain here is the existing social situation.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Joseph Mappilayum Chila Ajnjeya Chinthakalum
അപ്രതീക്ഷിതസംഭവങ്ങള്‍ അരങ്ങേറുന്ന ഒരു ഭൂമികയാണ് മനുഷ്യ ജീവിതം. ഇതില്‍ ആശയങ്ങളുടെ കലവറയുണ്ട്. ഇവിടെനിന്ന് ഊര്‍ന്നു വീഴുന്ന ആശയങ്ങള്‍ക്ക് വാക്കുകളുടെ കുപ്പായമിടുവിക്കുന്ന കൃത്യമാണ് കഥാകാരന്‍ ഏറ്റെടുത്തിരിക്കുന്നത്. ചുറ്റുപാടുമുള്ള പ്രപഞ്ചത്തില്‍നിന്ന് കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് കഥാശില്പങ്ങളുടെ ആവിഷ്‌കാരത്തിലേക്ക് ചേരുവകളാക്കിയിരിക്കുന്നത്. ഈ കഥകളില്‍ ദര്‍ശിക്കുന്ന ജീവിതങ്ങള്‍ക്ക് തീര്‍ച്ചയായും വൈവിധ്യമുണ്ട്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
CHANGATHEE ENNU VILIKKUNNA KAATTU
മിനിക്കഥകളെ മിന്നല്‍ക്കഥകളെന്ന് ഇപ്പോള്‍ മലയാളം മാറ്റിവിളിച്ചു തുടങ്ങി. ഒരൊറ്റ നിമിഷത്തെ പ്രഭയില്‍ അതുവരേയ്ക്കും മറഞ്ഞിരുന്ന ഭുവനം വെളിപ്പെടുത്തുന്നു മിന്നല്‍. പി. സുരേന്ദ്രന്റെ ഈ കുറും കഥകളിലും ആ മിന്നലൊളി ദൃശ്യമാണ്. അവ ചൂടും വെട്ടവും ചെത്തവും തരുന്നു. അവയില്‍ മറഞ്ഞിരുന്ന പലതും മിന്നിത്തെളിയുന്നു.
– സുഭാഷ് ചന്ദ്രന്കുന്തിരിക്കത്തിന്റെ ഹൃദ്യമായ സുഗന്ധംപോലെ നിരുപാധിക സ്നേഹം പ്രസരിപ്പിക്കുന്ന കഥകള്‍. ഭൂമിയുടെ ഉള്ളം പൊട്ടിയൊഴുകുമ്പോള്‍ ജീവജാലങ്ങളുടെ കണ്ണീരൊഴുക്ക് നമ്മെ ആഴത്തില്‍ വന്ന് തൊടും. നിലാവും കാറ്റുമെല്ലാം വേദനകള്‍ക്ക് ചെവിചേര്‍ക്കും. കൂരിരുട്ടില്‍നിന്നും തെളിഞ്ഞ ആകാശത്തിന് എത്ര ഭംഗിയുണ്ടെന്ന് ഓര്‍മപ്പെടുത്തുന്ന വേറിട്ട ഭാഷാക്രമം.
– അംബികാസുതന്‍ മാങ്ങാട്₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
KATTUCHAMBAKAM
എസ്.കെ.യുടെ ‘റൈറ്റേഴ്സ് നോട്ട്ബുക്കി’ല്‍നിന്ന് ഹൃദയത്തിന്റെ കിറുക്കുകളുമായി പുറത്തുചാടിയ ചില മനുഷ്യരുടെ കഥകൾ ആണ് ഈ സമാഹാരത്തില്‍. ”ഒരു അഗ്‌നിബിന്ദുകൊണ്ട് ഇരുട്ടില്‍ ഒരു മായാവലയം സൃഷ്ടിക്കുന്ന” കഥാകൃത്തിന്റെ കഴിവിന് ഈ കഥകൾ സാക്ഷ്യം പറയും. കാട്ടുചമ്പകം, ആയിരം വെള്ളിയും…, ഹരിശ്ചന്ദ്രൻ , പ്രൊഫസറുടെ പ്രണയം, വധശിക്ഷ എന്നിങ്ങനെ എസ്. കെ. യുടെ അഞ്ച് പ്രശസ്ത കഥകളുടെ സമാഹരം.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Ini Orikkal
ഓരോ മനുഷ്യന്റെയും ആത്മാവിൽ ഒരു തേങ്ങലുണ്ട്. എല്ലാ മാമ്പൂവും കൊഴിയും എന്നു തന്നെയാണത്. അതുകൊണ്ട് മക്കളെ എന്നല്ല ഏതു മാമ്പൂ കണ്ടാലും മദിക്കരുത്. മാങ്ങയാവോളം കാത്താലും ഏതു മാമ്പൂവും കൊഴിയും!
ഇതാ രുചിയുള്ള വിഭവം. ഇനി വേണ്ടത് കുറച്ചു സമയവും ഭാവുകത്വമുള്ള ഹൃദയവും.
മറക്കാൻ ബുദ്ധിമുട്ടുള്ള കഥകൾ.
– സി. രാധാകൃഷ്ണൻ
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
PARAVAKAL NAKSHATHRANGAL
പി. സുരേന്ദ്രൻ എന്ന മലയാളത്തിലെ പ്രിയങ്കരനായ എഴുത്തുകാരന്റെ സർഗാത്മകതയ്ക്കകത്ത് ബഡവാഗ്നിയായെരിയുന്നത് ബൗദ്ധമായ ഉൾക്കാഴ്ചയാണ്. ഈ പുസ്തകത്തിലുള്ളത് കൊച്ചു കൊച്ചു കഥകളാണ്. അധികവും ബുദ്ധകഥകളുമായി ബന്ധപ്പെട്ടവ. എന്നാൽ അത്തരം കഥകളുടെ കേവലമായ ആവർത്തനങ്ങളല്ല. കഥ നിന്നിടത്തുനിന്ന് സുരേന്ദ്രന്റെ ഭാവന പിന്നെയും സഞ്ചരിക്കുന്നു. ബോധിവൃക്ഷം പോലെ കഥകൾ ശാഖോപശാഖകളായി പടരുകയാണ്. കണ്ടതിൽനിന്ന് കാണേണ്ടതിലേക്കുള്ള സൂക്ഷ്മസഞ്ചാരങ്ങൾ.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
CHUNK BRO
പേരിനൊപ്പമുള്ള തൂവൽ പോലെ മെല്ലെത്തഴുകിത്തുടങ്ങുന്നവയാണ് സിബിയുടെ കഥകൾ. പക്ഷേ ‘മുന്നോട്ടു പോകവേ, വൈകാരികതയിൽ നമ്മെ പൊതിയും. വേദനകൾ, ഉത്കണ്ഠ, ഉദ്വേഗം, വിരഹം’ … പലതരം അവസ്ഥകളിലൂടെ ചുറ്റിപ്പടർന്ന് ചുഴലിയിലെന്നതുപോലെ ഭൂമിയിൽ നിന്നുയർത്തി ഒടുവിൽ ഹൃദ്യമായ ഒരു അനുഭൂതിയിൽ താഴെ എത്തിക്കുകയും ചെയ്യുന്ന വ്യത്യസ്തമായ കഥാലോകമാണ് അദ്ദേഹത്തിന്റെത്.
– ജി. ആർ. ഇന്ദുഗോപൻ₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Touching a stone
അക്ഷരങ്ങള്‍കൊണ്ട് അമ്മാനമാടുകയും വായനക്കാര്‍ക്ക് മനസ്സിലാകാത്തവിധം എഴുതിപ്പിടിപ്പിക്കുകയല്ല, നമ്മുടെ സമൂഹത്തിന്റെ സ്വരൂപമാണ് ഈ ചെറുകഥാ സമാഹാരത്തിന്റെ കാതല്‍. നമ്മുടെ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കൂ. ‘ടച്ചിങ്ങ് എ സ്റ്റോണില്‍’ ജീവിക്കുന്ന കഥാപാത്രങ്ങളല്ലേ ചുറ്റിലും. ഭൂമികള്‍ പലതുണ്ടീ പ്രപഞ്ചത്തില്‍, പക്ഷേ, നമുക്ക് അനുഭവഭേദ്യമായത് ഒന്നേ ഒന്നുമാത്രം. നമ്മുടെ ഭൂമി. വേര്‍തിരിഞ്ഞ് ഭൂഖണ്ഡങ്ങള്‍, വേര്‍തിരിഞ്ഞ് ജനജീവിതങ്ങള്‍. ഭാഷ വേഷഭൂഷാദികള്‍, സംസ്‌കാരം വ്യത്യസ്തം. പക്ഷേ, ഈ ഭൂമി അവയ്‌ക്കെല്ലാം നല്‍കുന്നത് ഒരേയൊരു പരിസ്ഥിതി. ‘ടച്ചിങ്ങ് എ സ്റ്റോണിലെ’ ഓരോ കഥകളും കഥാപാത്രങ്ങളും ഈ വിശാലഭൂമിയുടെ ജനവാസത്തിന്റെ യഥാര്‍ഥ മാതൃകകളാണെന്നു കാണാം. ഒരു ചെറുകണിക.
₹140.00Original price was: ₹140.00.₹100.80Current price is: ₹100.80. -
Aval
ഒരു മേഘഹൃദയത്തെ പിളര്‍ത്തിക്കൊണ്ടു ജ്വലിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന അവള്‍, ഓട്ടുവളകളുടെ തേങ്ങിക്കരച്ചിലുകള്‍കൊണ്ട് പ്രതിഷേധം മുഴക്കുന്ന അവള്‍, കണ്ണീര്‍കിനിയുന്ന മിഴികളാല്‍ കാവല്‍ നില്‍ക്കുന്ന അവള്‍… അറിയുന്തോറും അജ്ഞാതമാകുന്ന പെണ്ണെന്ന പ്രതിഭാസത്തിലേക്കാണ് ഉറൂബിന്റെ ഈ കഥകള്‍ സൂക്ഷ്മസഞ്ചാരം നടത്തുന്നത്. ഹൃദയത്തെ പറിച്ചെടുക്കുന്നതുപോലെയുള്ള സ്ത്രീയനുഭവങ്ങളിലേക്കുള്ള ഒരു കഥാകാരന്റെ ഭാവനായാനങ്ങള്‍.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.















