-
-
ASPINWALLILE LIGHTHOUSE SOOKSHIPPUKARAN
സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം സ്വന്തമാക്കിയ 10 എഴുത്തുകാരുടെ കഥകൾ. കഥാലോകത്തെ ക്ലാസിക് മാതൃകകളായും, എഴുത്തുകാർക്കുള്ള ക്രിയേറ്റീവ് പാഠങ്ങളായും വാഴ്ത്തപ്പെട്ടവയാണ് ഇതിലെ മിക്ക രചനകളും. പ്രാപഞ്ചികസത്യങ്ങളുടെയും അതീതയാഥാർഥ്യങ്ങളുടെയും ലോകങ്ങളെ ഇവ ഒന്നുപോലെ ചെന്നുതൊടുന്നു. റൊമാന്റിസിസവും റിയലിസവും മോഡേണിസവും ഫാന്റസിയും ഒക്കെ ഇവിടെ കൈവഴികളായി, കാലമെന്ന വിശ്വവിശാലമായ സമുദ്രത്തിലേക്ക് ഒഴുകുന്നു.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Sampoorna Katha Samaharam: Kathaya mama Kathaya mama Kathakalathisadharam
നിലാവിൻ്റെ രാസസൂത്രവും ഒരുമ്പെട്ടവളുടെ സുവിശേഷവും ഒരേ വ്യക്തതയോടെ വായിച്ചെടുക്കുവാൻ തക്ക ‘പവർ’ ഉളളതാണ് ഈ എഴുത്തുകാരൻ്റെ കണ്ണട. കഥയേയും കവിഞ്ഞു വളരുന്നവരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. ആഖ്യാനം ലളിതവും ഋജുവും ആകുമ്പോഴും, ഇതിവൃത്തസ്വീകരണത്തിൻ്റെയും പ്രമേയപരി ചരണത്തിന്റെയും കാതൽബലം ഈ കഥകളെ വ്യത്യസ്‌തമായ ഒരു അനുഭവവിതാനത്തിലേക്ക് ഉയർത്തുന്നു. നാം നോക്കിയിട്ടും കാണാതെ പോയ, കണ്ടിട്ടും അറിയാതെ പോയ ഒരു ലോകം ഇവിടെ കണ്ടെത്താം. ‘മരവിപ്പ്’ എന്ന രചനയിലൂടെ കഥാപ്രപഞ്ചത്തി ലേക്കു രംഗപ്രവേശം ചെയ്‌ത ഉണ്ണിത്താൻ്റെ ഈ സമ്പൂർണസമാഹാരം ആ സർഗജീവിതത്തിൻ്റെ സാർഥകമായ വിളവെടുപ്പാണ്.
₹600.00Original price was: ₹600.00.₹480.00Current price is: ₹480.00. -
MAANASAMITHRAM
കഥയിലെ ഓരോ സംഭവവും വായനക്കാരന്‍ നറുക്കിട്ടു തിരഞ്ഞെടുക്കുന്ന നോവലാണ് കോര്‍ത്തസാറിന്റെ ‘ഹോപ്‌സ്‌കോച്ച്.’ ബോര്‍ഹസിന്റെ ‘പിരിയന്‍ വഴികളുടെ ഉദ്യാന’ത്തില്‍ പകിട തുറന്നിടുന്ന എല്ലാ സാദ്ധ്യതകളെയും ഒരേ സമയം യാഥാര്‍ത്ഥ്യമായെടുത്ത് കഥ മുന്നേറുന്നു. യാതൊന്നാണോ അതായിരുന്നാല്‍ മതി എന്തുമാകാന്‍ എന്നിടത്താണ് ശരിക്കുള്ള കളി. എല്ലാം എല്ലാത്തില്‍നിന്നും ഒഴിഞ്ഞിരിക്കുന്ന ഈ കളിക്കളത്തിന്റെ ശാന്തിയും ഭീകരതയുമാണ് ഉണ്ണിയുടെ കഥകളില്‍.
– സനില്‍ വി.ഉണ്ണിയുടെ കഥകളില്‍നിന്ന് സാമാന്യമായി ഒരു സമസ്യയെ നിര്‍ദ്ധരിച്ചെടുക്കുക എളുപ്പമല്ല. ഓരോ കഥയും ഭാവപരമായി മറ്റൊന്നില്‍ നിന്ന് കണിശമായ അകലം പാലിക്കുന്നു. ഈ കഥകള്‍ ഭാഷയുടെയും ചരിത്രത്തിന്റെയും ബന്ധനങ്ങളില്‍നിന്ന് കുതറി പ്രകൃതയാഥാര്‍ത്ഥ്യത്തിന്റെ ഉറവകളിലേക്ക് സഞ്ചരിക്കുന്നവയാണ്. ഈ ഭാവനയുടെ രാഷ്ട്രീയമൂല്യമാണ് പ്രസ്തുത കഥകളെ പ്രസക്തമാക്കുന്നത്.
-ഡോ. അനില്‍ കെ.എം.ഗംഭീരവിക്രമ, നെടുമോഹനിദ്ര, എഴുത്തച്ഛന്‍, മലമുകളില്‍ രണ്ടുപേര്‍, അദൃശ്യന്മാരസത്തുക്കള്‍, ചിത്രപടം, അവിഹിതസുന്ദരലോകം, മാനസമിത്രം, പെപ് പൈപ്പര്‍ എന്നിങ്ങനെ ഒമ്പതു കഥകള്‍.
ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00. -
CHUNK BRO
പേരിനൊപ്പമുള്ള തൂവൽ പോലെ മെല്ലെത്തഴുകിത്തുടങ്ങുന്നവയാണ് സിബിയുടെ കഥകൾ. പക്ഷേ ‘മുന്നോട്ടു പോകവേ, വൈകാരികതയിൽ നമ്മെ പൊതിയും. വേദനകൾ, ഉത്കണ്ഠ, ഉദ്വേഗം, വിരഹം’ … പലതരം അവസ്ഥകളിലൂടെ ചുറ്റിപ്പടർന്ന് ചുഴലിയിലെന്നതുപോലെ ഭൂമിയിൽ നിന്നുയർത്തി ഒടുവിൽ ഹൃദ്യമായ ഒരു അനുഭൂതിയിൽ താഴെ എത്തിക്കുകയും ചെയ്യുന്ന വ്യത്യസ്തമായ കഥാലോകമാണ് അദ്ദേഹത്തിന്റെത്.
– ജി. ആർ. ഇന്ദുഗോപൻ₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Pagukal Markkumbol
“ഈ രചന സാഹിത്യത്തിലെ ഏതു വിഭാഗത്തിൽപ്പെടുമെന്നു തീരുമാനിക്കാൻ പ്രയാസമുണ്ട്. ഒരു ഭാഗം നോക്കിയാൽ രസകരമായ ആത്മകഥ, താൻ ജനിച്ചുവളർന്ന അന്തരീക്ഷത്തെ പറ്റി അതിമനോഹരമായ വർണന. താൻ സന്ദർശിച്ച പ്രദേശങ്ങളെപ്പറ്റിയുള്ള അതിമനോഹരമായ വിവരണം. ഏതു ഭാഗം വായിക്കുമ്പോഴും ചുണ്ടിൽ ഒരു മന്ദഹാസം വിടർത്തുന്ന ഫലിത പ്രയോഗങ്ങൾ… അനുഭവങ്ങളുടെ ധന്യത, സാഹിത്യഭംഗി, ഫലിതനിരീക്ഷണങ്ങൾ. ഇത്തരം ഒരു ഗ്രന്ഥത്തിന് അവതാരിക എഴുതാൻ ആർക്കാണ് ഭാഗ്യമുണ്ടാകുക!
അവതാരികയിൽ ജസ്റ്റിസ് സുകുമാരൻ₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
11 LOKA PRESASTHA CHERUKATHAKAL
ലോക ചെറുകഥാസാഹിത്യത്തിലെ അതുല്യപ്രതിഭകളായ പതിനൊന്ന് എഴുത്തുകാരുടെ പ്രശസ്തങ്ങളായ പതിനൊന്നു കഥകളുടെ സമാഹാരം. ആഖ്യാനത്തിലും ആവിഷ്കാരത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലർത്തുകയും നിസ്തുലമായ ഭാവാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ ചെറുകഥകൾ കഥാസാഹിത്യത്തിന്റെതന്നെ അളവുകോലുകളാണ്.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
PARAVAKAL NAKSHATHRANGAL
പി. സുരേന്ദ്രൻ എന്ന മലയാളത്തിലെ പ്രിയങ്കരനായ എഴുത്തുകാരന്റെ സർഗാത്മകതയ്ക്കകത്ത് ബഡവാഗ്നിയായെരിയുന്നത് ബൗദ്ധമായ ഉൾക്കാഴ്ചയാണ്. ഈ പുസ്തകത്തിലുള്ളത് കൊച്ചു കൊച്ചു കഥകളാണ്. അധികവും ബുദ്ധകഥകളുമായി ബന്ധപ്പെട്ടവ. എന്നാൽ അത്തരം കഥകളുടെ കേവലമായ ആവർത്തനങ്ങളല്ല. കഥ നിന്നിടത്തുനിന്ന് സുരേന്ദ്രന്റെ ഭാവന പിന്നെയും സഞ്ചരിക്കുന്നു. ബോധിവൃക്ഷം പോലെ കഥകൾ ശാഖോപശാഖകളായി പടരുകയാണ്. കണ്ടതിൽനിന്ന് കാണേണ്ടതിലേക്കുള്ള സൂക്ഷ്മസഞ്ചാരങ്ങൾ.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
THRILLING STORIES
This book offers a glimpse of astonishing stories that enlighten the myths through our spotlighted paintings. Every page shows the minds of common people which flow like a stream in our dreams.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
THE TAMARIND TREE AND THE LAST BUS
A collection of heartwarming stories about love, loss, and the quiet magic of ordinary lives.
Some memories stay with us-like an old roadside tamarind tree that shelters weary travellers, or a visit to a remote hillside village where humble lives unfold, untouched by thoughts of a world beyond. They linger in the mind, like a soft, soulful melody.
In this collection, you will meet
– A grandson saying goodbye to a grandfather who no longer remembers him.
– A tamarind tree losing its glory to the march of urbanization.
– A young man piecing together his dead father’s forgotten past through a silverfish-eaten photograph.
– A tribal boy waiting for the day his father will return from beyond the hills to give him a name… and many more unforgettable characters.
These stories are steeped in nostalgia. They invite you to pause, linger a little, and walk with the author into a world where life was simple, tender – and yet, sometimes harsh.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
KANAVAYUM KATHAYAYUM
“ഒരു പ്രമേയം കഥാകാരൻ കാലാതിവർത്തിയാക്കി മാറ്റുന്നത് ആഖ്യാനത്തിലെ മിടുക്കുകൊണ്ടാണ്. അത് റഹ്മാന് സാധിച്ചിട്ടുണ്ട്… ചുഴിഞ്ഞുചുറ്റുന്ന വേറിട്ട ഭാഷാരീതിയാണ് ഓരോ കഥയിലും ഉള്ളത്. കഥാസന്ദർഭങ്ങൾ വായനക്കാരെ വല്ലാതെ ഉലയ്ക്കും… മിക്ക കഥകളിലും മരണം കടന്നുവരുന്നുണ്ട്. ജീവിതത്തിനും മരണത്തിനും ഇടയിലെ വേപഥുവായി കഥകൾ മാറുന്നു. അതീതജന്മങ്ങളുടെ കരച്ചിൽ തളംകെട്ടി നിൽക്കുന്ന എത്രയോ സന്ദർഭങ്ങൾ മിക്കവാറും കഥകളിലുണ്ട്… പല കഥകളിലും വ്യാഖ്യാനത്തിനു വഴങ്ങാത്ത ഒരു ദുരൂഹത ഒളിച്ചുവെക്കുന്നുണ്ട് റഹ്മാൻ.
– പി. സുരേന്ദ്രൻ
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
Ini Orikkal
ഓരോ മനുഷ്യന്റെയും ആത്മാവിൽ ഒരു തേങ്ങലുണ്ട്. എല്ലാ മാമ്പൂവും കൊഴിയും എന്നു തന്നെയാണത്. അതുകൊണ്ട് മക്കളെ എന്നല്ല ഏതു മാമ്പൂ കണ്ടാലും മദിക്കരുത്. മാങ്ങയാവോളം കാത്താലും ഏതു മാമ്പൂവും കൊഴിയും!
ഇതാ രുചിയുള്ള വിഭവം. ഇനി വേണ്ടത് കുറച്ചു സമയവും ഭാവുകത്വമുള്ള ഹൃദയവും.
മറക്കാൻ ബുദ്ധിമുട്ടുള്ള കഥകൾ.
– സി. രാധാകൃഷ്ണൻ
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Kozhinja Peelikal
ഒരു പീലിക്കണ്ണിന്റെ ഘനനീലിമപോലെ, ആഴത്തിലും പൊലിമയിലും ജീവിതത്തിന്റെ അവസ്ഥാന്തരങ്ങൾ പ്രതിഫലിപ്പിക്കുകയാണ് ഈ കഥകൾ. പ്രണയവും കാത്തിരിപ്പും ഏകാന്തതയും കുടുംബസൗഖ്യവും തിരസ്കാരവും ഒക്കെയായി, ജീവിതത്തിന്റെ നിറമുള്ളതും നിറംകെട്ടതുമായ തൂവലുകൾ ഈ താളുകളിലാകെ ചിതറിക്കിടക്കുന്നു. നടന്നുതീർത്ത വഴിയിൽനിന്ന് പെറുക്കിക്കൂട്ടിയ തൂവലുകൾ കൊണ്ട് സ്വപ്നക്കൂടൊരുക്കുവാൻ ശ്രമിക്കുന്നവരേയും, ഓർമ്മകൾക്ക് ശ്രാദ്ധകർമ്മം ചെയ്യുന്നവരേയും, അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ’ എന്ന് ഒരുവേള കൊതിക്കുന്നവരേയും ഈ കഥാവഴിയിൽ നിങ്ങൾ കണ്ടുമുട്ടും; ഉച്ചസൂര്യന്റെ താപവും പൗർണമിചന്ദ്രന്റെ തണുപ്പും ചാഞ്ഞുവീഴുന്ന വഴിയിൽ.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
IRUL VASIKKUM MAALAM
ദാമ്പത്യത്തിന്റെ, കുടുംബജീവിതത്തിന്റെ ലയശില്പമായി വീട് മാറിയാൽ നന്ന്. അത് ഒരു ആദർശമാണ്. അങ്ങനെ എപ്പോഴും സംഭവിക്കണമെന്നില്ല. എല്ലാ ഏർപ്പാടുകളിലും ലയം ഉണ്ടെങ്കിൽ കഥ പോലുള്ള ആഖ്യാന രൂപങ്ങൾ അപ്രസക്തമാകാനും ഇടയുണ്ട്. പൊതുനിയമങ്ങൾ തള്ളിക്കളയുന്ന വാസ്തവങ്ങളിൽ നാടകീയത കണ്ടെത്തുമ്പോഴാണ് മലയാള ഭാഷയിലും മറ്റും ഇപ്പോഴും കഥ സംഭവിക്കുന്നത്. ഈ സമാഹാരത്തിലെ ഒന്നാമത്തെ കഥയായ “ഇരുൾ വസിക്കും മാളം’ ഇക്കാര്യം വെടിപ്പായി വിളംബരപ്പെടുത്തുന്നുണ്ട്. – ഇ.പി. രാജഗോപാലൻ (അവതാരിക)
പെൺജീവിതങ്ങളുടെ വൈകാരികവും വൈചാരികവുമായ ലോകത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ഏഴു കഥകൾ. ആണധികാരത്തിന്റെ താൻപോരിമകൾക്കു മുന്നിൽ പുറംലോകത്ത് പലപ്പോഴും തോറ്റുകൊടുക്കേണ്ടിവരുമ്പോഴും അകംലോകത്ത് തോറ്റുകൊടുക്കാത്തവരാണ് ഇതിലെ പെൺജീവിതങ്ങൾ. ആത്മബലംകൊണ്ട് ആണത്തങ്ങളുടെ അധികാരമാളങ്ങളിൽനിന്നും ഇറങ്ങിപ്പോകുന്ന പെൺതുറസ്സുകൾ.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
ENTE PRIYAPPETTA KATHAKAL
‘ഭാവനയുടെ സാന്ദ്രീകരണമാണ് ചെറുകഥയുടെ മുഖമുദ്ര’യെന്ന നിർവചനത്തിന്റെ പരിധിയിൽ വരും ഈ സമാഹാരത്തിലെ കഥകളെല്ലാം. അത്യാവശ്യമില്ലാത്ത ഒരു വാക്യമോ വാക്കുപോലുമോ ഇതിലെ ഒരു കഥയിലുമില്ല. അനാഡംബരമായ സൗന്ദര്യമുള്ള ഭാഷ: ഒരു പ്രത്യേക കാലം, പ്രത്യേക ദേശം, പ്രത്യേകതകളുള്ള മനുഷ്യൻ; ഇവ ഹൃദ്യമായി പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു ഈ കഥകളിൽ – കേരളീയജീവിതത്തിന്റെ കലാസുഭഗമായ പ്രതിനിധാനങ്ങൾ
-അവതാരികയിൽ ആർ.എസ്. കുറുപ്പ്
നാഴികമണിയുടെ സൂചികൾപോലെ, വർത്തമാനകാലത്തെ കൃത്യ മായും കണിശമായും രേഖപ്പെടുത്തുന്ന കഥകൾ. “നമ്മൾ വെറും കളിപ്പാട്ടങ്ങൾ’ എന്ന കഥാശീർഷകം, മാനവകാമനകളുടെ ഈ പാർപ്പിടത്തിന് വിലാസമായി മാറുന്നു.
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -















