• -20%

    Kanakambaram

    പൊറ്റെക്കാട്ടിന്റെ ‘ഉലകം ചുറ്റും’ തൂലികത്തുമ്പില്‍ വിരിഞ്ഞ കനകാംബരപ്പൂക്കളാണ് ഈ ചെറുകഥക്കൂടയില്‍. എഴുത്തുകാരനും സഞ്ചാരിയും തോള്‍ചേര്‍ന്നു നടക്കുന്നതിന്റെ ലാവണ്യദര്‍ശനം. മനുഷ്യ പ്രപഞ്ചത്തിലെ ചില അജ്ഞാതഭൂഖണ്ഡങ്ങളിലൂടെയുള്ള ഒരു യാത്രികന്റെ പര്യടനങ്ങള്‍; മനുഷ്യമനസ്സിന്റെ ചില അവ്യാഖ്യേയപ്രകൃതങ്ങളെക്കുറിച്ചുള്ള ഒരു കഥാകാരന്റെ പര്യാലോചനകള്‍. ആ അന്ധകാരപ്പടലത്തിലേക്ക് ഈ രചനകള്‍ വെളിച്ചത്തിന്റെ പൊട്ടോ പൊടിയോ അല്ല, തെളിച്ചമുള്ള വെളിച്ചത്തിന്റെ കാന്തിപ്രസരംതന്നെ തീര്‍ക്കുന്നു. അനുബന്ധമായി, ‘തീവണ്ടി ഓടുന്നു’ എന്ന റേഡിയോ നാടകവും.

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    Mahathaya Kuttanweshana Kadhakal

    ദുര്‍വാസനകളും കുടിലതകളും അകൃത്യങ്ങളും കുഴഞ്ഞുമറിയുന്ന ക്രൈം സീനുകളിലേക്കു കൂട്ടിക്കൊണ്ടുപോയി നിങ്ങളേയും ഇന്‍വെസ്റ്റിഗേഷനില്‍ പങ്കാളിയാക്കുന്നു ഈ ഇരുപതു കഥകളും. എഴുത്തുകാരില്‍, ചെഖോവും ഡിക്കന്‍സും മോപ്പസാങ്ങും പോയും ഡോയലും കിപ്ലിംഗും തുടങ്ങി, വ്യത്യസ്തതലമുറകളിലെ ഫിക്ഷന്‍ അതികായരുടെ നിര. ജീര്‍ണജഡങ്ങളും ചോരപ്പാടുകളുമൊക്കെ നിറഞ്ഞ, അലര്‍ച്ചകളും ഞരക്കങ്ങളുമൊക്കെ ഒച്ചവെക്കുന്ന ഇതിലെ ഭീതിജനകമായ ഇടങ്ങള്‍ വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. മൃതിയുടെയും അപ്രത്യക്ഷമാകലിന്റെയും ആള്‍മാറാട്ടത്തിന്റെയും ആഭിചാരത്തിന്റെയുമൊക്കെ ചതിനിലങ്ങളില്‍ കെട്ടിപ്പൊക്കിയ, ദുര്‍ബല ഹൃദയര്‍ക്ക് പ്രവേശനം നിഷിദ്ധമായ രാവണന്‍കോട്ടകള്‍ നിങ്ങളിലെ ഡിറ്റക്ടീവിനെ ക്ഷണിക്കുകയാണ് – നിഗൂഢതയുടെ കടുംകെട്ടഴിച്ച് ‘സത്യം’ എന്ന പ്രതിയെ വിലങ്ങുവെക്കുവാന്‍! ലോകപ്രശസ്തരായ ഇരുപത് എഴുത്തുകാരുടെ കുറ്റാന്വേഷണകഥകള്‍

    Original price was: ₹390.00.Current price is: ₹312.00.
  • -10%

    Puthukalakatha

    തലമുറകള്‍ സംഗമിക്കുന്ന, ”കാലവും കഥയും പുതുമയും ഉള്‍ച്ചേര്‍ന്നിരിക്കുന്ന” 18 രചനകള്‍. ആശയത്തിലും ആവിഷ്‌കാരത്തിലും ബഹുസ്വരതയുടെ അടയാളങ്ങള്‍ പേറുന്ന, വാക്കിന്റെ ശാക്തികസൗന്ദര്യം വെളിപ്പെടുന്ന ഈ കഥകള്‍ പകരുന്നത് ഒന്നിനൊന്നു വ്യത്യസ്തമായ വായനാനുഭൂതികളാണ്. സാമൂഹികാവസ്ഥകളുടെ ഉഷ്ണക്കാറ്റും വൈയക്തികാനുഭവങ്ങളുടെ ശീതക്കാറ്റും ഈ കഥാഭൂമികയില്‍ ആഞ്ഞുവീശുന്നു. പാരസ്പര്യത്തിന്റെ വെയില്‍ച്ചീളുകളും കാമനയുടെ നിഴല്‍പ്പാടുകളും ഭ്രമാത്മകതയുടെ നിലാത്തുണ്ടുകളും ഈ താളുകളില്‍ പതിഞ്ഞുകിടക്കുന്നു. ”വായനയിലൂടെ കടന്നുവന്നിട്ട് പിന്നെ ഇറങ്ങിപ്പോകാതിരുന്ന” ഈ കഥകള്‍ ”ആരെഴുതിയെന്നു നോക്കാതെ എന്തെഴുതിയെന്നുമാത്രം ആരാഞ്ഞ് കണ്ടെത്തിയവ” എന്ന് എഡിറ്റര്‍ സാക്ഷ്യപ്പെടുത്തുന്നു.

     

    Original price was: ₹250.00.Current price is: ₹225.00.
  • -20%
    Out Of Stock

    RANDOM THOUGHTS: INNER REFLECTIONS

    As you delve into these tales, you will be transported to a realm where magic and mystery reign supreme.You will hear the chirping of birds and the rustling of leaves, as if you are standing right in the heart of a forest. You will see the colours of sunsets and the patterns on animal fur, as if you are gazing upon nature’s most breathtaking master pieces. And you will feel your imagination soar as you unravel the wondrous secrets that lie hidden within every page.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Bali

    കവി എഴുതിയ കഥയിലെ ഈ ഗ്രാമഫോണ്‍ സൂചി നീങ്ങുന്നതും, മാനവര്‍ നിശ്ശബ്ദം മൂളുന്ന ചില സങ്കടപ്പാട്ടുകളിലൂടെയാണ്. സ്‌നേഹത്തിന്റെ ബലിക്കല്ലില്‍ സമര്‍പ്പിതമായ ഒരു ഹൃദയം ഇതില്‍ വിങ്ങുന്നു, ‘ആരുമായിരുന്നില്ല, എന്നാല്‍ എല്ലാമായിരുന്നു’ എന്ന്. പത്മിനിടീച്ചറുടെ ജീവിതത്തിലെ കൊഴിഞ്ഞ ഇലകള്‍ ഒരു ഹെര്‍ബേറിയത്തില്‍ എന്ന പോലെ ഇതില്‍ സൂക്ഷിച്ചിരിക്കുന്നു. നഷ്ടപ്രണയത്തിന്റെ തുമ്പില്‍ അയഞ്ഞും മുറുകിയും തൂങ്ങിയാടിയ ആ നെഞ്ചകത്തെ നേര്‍ത്ത സ്പന്ദങ്ങള്‍വരെ ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ചോരപ്പൊട്ട് ചുട്ടികുത്തിയ ഒരു വെള്ളപ്പൂവാണ് ഈ ചൊരിമണലില്‍ വീണുകിടക്കുന്നത്, അനുവാചകര്‍ക്ക്? കണ്ടെടുക്കുവാനായി.

     

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Paper poocha

    നകുലിന്റെ കഥകള്‍ എന്നെപ്പോലുള്ള വായനക്കാരുടെ പ്രവചനങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്നവയാണ്. വായനയിലൂടെ ആഗോളീകരിക്കപ്പെട്ട പുതുതലമുറ വായനക്കാരനേയും എഴുത്തുകാരനേയും അതില്‍ കാണാം. പ്രമേയം സ്വീകരിക്കുന്ന കാര്യത്തിലും കഥ പറയുന്നതിലും കൂസലില്ലായ്മ കാണാം. കഥയില്‍ അധികം കാല്പനികത സൂക്ഷിക്കാത്ത ഒരു മലയാളവഴിയിലാണ് നകുലിന്റെ കഥകള്‍ എത്തിനില്‍ക്കുന്നത്.
    – എസ്. ഹരീഷ്

    വിരസമായ സാഹചര്യങ്ങളെ ചടുലമാക്കുന്ന സംഭവങ്ങളിലൂടെ അനായാസം വികസിക്കുന്ന, രതിയും മൃതിയും ഇഴചേരുന്ന കഥകള്‍.
    – അജയ് പി. മങ്ങാട്ട്

    Original price was: ₹210.00.Current price is: ₹168.00.
  • -20%
    Out Of Stock

    Chethumbalukal

    നിരവധി അര്‍ത്ഥതലങ്ങളുള്ള ശീര്‍ഷകം പോലെ അനവധി സൂചനകള്‍ നല്‍കുന്നവയാണ് നിത്യാലക്ഷ്മിയുടെ കഥകളോരോന്നും. സത്തയിലും, വീക്ഷണകോണിലും സ്ത്രീപക്ഷത്ത് നിലകൊള്ളുന്ന കഥാകാരിയുടെ രചനാശൈലി അതിന്റെ മാരകമായ മൂര്‍ച്ചയില്‍ പ്രയോഗിക്കപ്പെടുന്നത് പുരുഷാധിപത്യത്തിന്റെ പീഢനമുറികളില്‍ (പ്രണയം, വിവാഹം, വീട്, കുടുംബം, കുഞ്ഞുങ്ങള്‍ ) കുരുങ്ങിയ സ്ത്രീകളുടെ കഥകള്‍ പറയുമ്പോഴാണ്. സ്ത്രീയെന്ന സ്വത്വത്തിന്റെ സഹനസത്യങ്ങളെ ആവിഷ്‌കരിക്കുന്നതില്‍ അനന്യമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നുവെങ്കിലും, നിത്യാലക്ഷ്മിയുടെ എഴുത്തിന്റെ സമകാലീകമാനം നിലകൊള്ളുന്നത് ഭിന്നലൈംഗികതയുടെ സങ്കീര്‍ണ്ണതയെ സധൈര്യം തുറന്നുകാട്ടുന്ന കഥകളിലാണ്.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Kaali

    കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെണ്‍ജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകള്‍, അഥവാ ഉള്ളില്‍ ഇപ്പോഴും തോര്‍ന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകള്‍. സകല പെണ്‍ഭാവങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒമ്പത് കഥകള്‍.വായനക്കാര്‍ ഹൃദയത്തിലേറ്റിയ ‘ഠാ’ യില്ലാത്ത മുട്ടായികള്‍, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Mumbai

    ഭാവി സ്വപ്നംകണ്ട് അകലങ്ങള്‍ തേടി വിദൂരതയിലെത്തി ജീവന്‍ നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്‍, ആഴങ്ങളുടെ അഗാധതയില്‍ നീന്തലറിയാതെ മുങ്ങിപ്പോയ വിദ്യാര്‍ഥി, ഉള്ളതെല്ലാം വിറ്റുപെറുക്കി പുതിയ വാസസ്ഥലം കണ്ടെത്തി ജീവിതം ആരംഭിച്ചപ്പോള്‍ വിധി തകര്‍ത്തെറിഞ്ഞ് ദാരുണമാക്കിയ കുടുംബം, ഒന്നൊന്നായി പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്ന ബാങ്ക് ഉദ്യോഗസ്ഥയുടെ നീറുന്ന അനുഭവങ്ങള്‍, സന്തോഷവും സ്നേഹവും ദുഃഖവും പങ്കിടാന്‍ ഒന്നിച്ചുചേരുന്ന സുഹൃത്തുക്കള്‍. നൊമ്പരപ്പെടുത്തുന്ന, തികച്ചും വ്യത്യസ്തങ്ങളായ, ആറ് സാങ്കല്‍പ്പികകഥകള്‍; ലഘുനോവലിന്റെ ദൈര്‍ഘ്യം വരുന്ന രണ്ടു കഥകള്‍ ഉള്‍പ്പെടെ.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Bharathapadham

    ‘ഭാരതപഥ’ത്തിലൂടെ ഒരു ഓപ്പൺ ഡിബേറ്റിനാണ് സുമേഷ് വായനക്കാരെ ക്ഷണിക്കുന്നത്. അതിലെല്ലാം വാദത്തിൻ്റെയും എതിർവാദത്തിൻ്റെയും സന്ദർഭങ്ങളുണ്ട്. പ്രസന്നമായൊരു വിചാരകൗതുകത്തോടെയാണ്, ഈ എഴുത്തുകാരൻ മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ ജീവിതവിവക്ഷകൾ നിരീക്ഷിക്കുന്നത്. അവരുടെ ജീവിതസന്ദർഭങ്ങളുടെ ബാഹ്യവും ആന്തരികവുമായ വിചാരണയ്ക്ക് എഴുത്തുകാരൻ മുതിരുന്നു. തനിക്ക് ബോധ്യപ്പെട്ടതും താൻ ഉൾക്കൊണ്ടതുമായ കഥാപാത്രദർശനത്തിലൂടെയാണ് ‘ഭാരതപഥം’ വികസിക്കുന്നത്.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    The forgotten name

    ‘The forgotten name’, a collection of 16 stories, takes you on a disquieting ride that rises, falls, twists and turns through a spectrum of human emotions. From forgetting things that should be remembered to committing sins that should not be pardoned, these characters strike the right chord in the heart of readers, with their distress, anguish, grief and anger. Here, they are in relentless search for a ray of hope – a flash of light – in the stark and freezing darkness that surrounds them. Interminable cries, prolonged sighs and unfathomable lamentations reverberate between the folios of this book. These tales are salutations to the indomitable spirit within us that fights against the unbearable hardness of being!

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Akalunnavar

    ഈ കൃതിയിലെ രചനകള്‍ എല്ലാംതന്നെ നിത്യജീവിതത്തില്‍ താന്‍ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്ത സംഗതികളുടെ ആവിഷ്‌കാരമാണ് എന്നതില്‍ സംശയമില്ല. സ്വന്തം ഗൃഹത്തില്‍, വഴികളില്‍, സ്വപ്നദര്‍ശനത്തില്‍, മനം മടുപ്പിക്കുന്ന അനുഭവങ്ങളില്‍നിന്നുമൊക്കെ ശേഖരിച്ച് സ്വതസിദ്ധമായ തന്റെ കല്പനാവൈഭവംകൊണ്ട് അദ്ദേഹം രൂപപ്പെടുത്തിയതാണെന്ന് തീര്‍ത്തും വിശ്വസിക്കാം. സമ്പൂര്‍ണമായ രൂപഭാവഭദ്രത ചോര്‍ന്നുപോകാതെ അദ്ദേഹമത് നിര്‍വഹിച്ചിരിക്കുന്നു. ‘കല്യാണാലോചന’ എന്ന ആദ്യകഥതന്നെ കരുമത്തിന്റെ രചനാവൈഭവം വ്യക്തമാക്കുന്നു. ഏറെപ്പറയാതെ, പറയുന്നത് ഭദ്രമായി അവതരിപ്പിച്ച് അനുവാചകമനസ്സുകളില്‍ മിന്നലാട്ടം സൃഷ്ടിക്കാനുള്ള വൈദഗ്ധ്യം തീര്‍ച്ചയായും ശ്ലാഘനീയംതന്നെ. വിഷയദൗര്‍ലഭ്യത്തെപ്പറ്റി പരിതപിക്കുന്ന എഴുത്തുകാര്‍ക്ക് കരുമം ഒരു മറുപടിയും ഉദാഹരണവുമാണ്.
    അവതാരികയില്‍: പാലോട് വാസുദേവന്‍
    (കേരള സാഹിത്യ അക്കാദമി മുന്‍ അംഗം)

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Pyramid

    ജീവിതത്തിൻ്റെ കഥാതിണർപ്പുകൾ
    തെളിനീരൊഴുക്കുപോലെ ആത്മശുദ്ധിയുള്ള കഥകൾ. അകം കുളിർത്ത് ജീവസാരത്തിൽ ലയിക്കുന്ന നേരെഴുത്തുകൾ. ഗ്രാമാനുഭവങ്ങളിൽനിന്ന് ഭൂഖണ്ഡങ്ങൾ താണ്ടി മനുഷ്യജീവിതത്തിലെ ധർമസങ്കടങ്ങൾ പകുത്തു വായിച്ച ഒരു കഥാകൃത്തിൻ്റെ നേർവിനിമയങ്ങളും ഹൃദയനിവേദനങ്ങളുമാണ് ഈ കഥകൾ. കരുണയുടെ തലോടലിൽ സാന്ത്വനവും വിവേകവും ഏകുന്നു റഫീക്ക് പട്ടേരിയുടെ കഥകൾ.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Eeswaranu thullyam

    ലോകത്ത് നല്ല മനുഷ്യർ, ചീത്ത മനുഷ്യർ എന്നീ വിഭാഗങ്ങൾ ഉണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല. ഇവയുടെ സമ്മിശ്രമാണ് ഓരോ മനുഷ്യനും, സാഹചര്യംകൊണ്ട് ഓരോരുത്തരിലും ഇത് കൂടിയും കുറഞ്ഞുമിരിക്കും. തിന്മകൾമാത്രം നിറഞ്ഞ ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. ഏറ്റവും ചീത്ത വ്യക്തിയെന്ന് മുദ്രകുത്തപ്പെട്ടവരിലെ അപൂർവനന്മ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പല വ്യക്തികളും തെറ്റിദ്ധരിക്കപ്പെടാറുണ്ട്, പലപ്പോഴും. അവരെ ശരിയായി മനസ്സിലാക്കുമ്പോൾ കുറ്റബോധം തോന്നും… അത്തരം ചില വ്യക്തികൾകൂടി ഈ കഥകളിൽ വന്നുപോകുന്നു. എല്ലാം ഇഷ്ടപ്പെടും എന്ന വിശ്വാസത്തിൽ…

    Original price was: ₹100.00.Current price is: ₹80.00.
  • -20%
    Out Of Stock

    The fragrance of Ilanji blossom

    A splendid collection of stories that reflect the faint light emanating from the abysmal darkness of our society. Sprawling across time and space, these tales create different shades of ambience in the reader’s mind, with its mind-boggling variety and fearless iconoclasm. With immense empathy, the writer portrays poignant characters from all walks of life, and the only villain here is the existing social situation.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Nagnapaadhan

    ‘ഹരിതജാലകങ്ങളിലൂടെയുള്ള ഈ കഥാവിഷാദക്കാഴ്ചകള്‍ നിങ്ങളെയും എന്നെയും വ്യാകുലരാക്കട്ടെ.” കെ.ബി. പ്രസന്നകുമാര്‍

    ആകാശത്തിനുചോട്ടില്‍ നഗ്‌നപാദനായിനിന്ന്, പുല്‍നാമ്പിറുത്തപ്പോള്‍ ഉലഞ്ഞ നക്ഷത്രത്തോടു ക്ഷമ യാചിക്കുകയാണ്; ശലഭച്ചിറകുകളില്‍ എഴുതപ്പെട്ട ധ്യാനലിഖിതങ്ങള്‍ വിവര്‍ത്തനംചെയ്യുകയാണ്; ജലമര്‍മരങ്ങളിലെ ദൈവമൊഴികള്‍ വ്യാഖ്യാനിക്കുകയാണ് എഴുത്തുകാരന്‍ ഇവിടെ. ജീവന്റെ വിത്തുകളാല്‍ തരിശിടങ്ങളെ ഉര്‍വരമാക്കുന്ന പ്രകൃതിപാഠങ്ങള്‍ ഉരുവിട്ടുറപ്പിക്കുന്ന ഹരിതവിദ്യാലയമാണ് ഇത്. മണ്ണിന്റെ മാറില്‍ കാതുചേര്‍ത്ത് ഭൂമിയുടെ നിലവിളി കേള്‍ക്കുന്ന ഈ കഥകള്‍, ദുരയുടെ മണ്ണുമാന്തിയന്ത്രത്തിനുമുന്നില്‍ തുമ്പച്ചെടികള്‍ പോലെ പ്രാര്‍ഥനയോടെ നില്‍ക്കുന്നു.

    Original price was: ₹220.00.Current price is: ₹176.00.
  • -20%

    Ursula markose phonecheyyunnu

    പരാജിതരുടെ സ്മാരകങ്ങളാണ് ഈ കഥാഭൂമിയിൽ ഉയരുന്നത്. നർമപരിഹാസങ്ങളുടെ മാരകചേരുവയാൽ, ലോകത്തിൻ്റെ വികൃതയാഥാർഥ്യങ്ങൾ ഇവിടെ ദയാവധത്തിനു വിധേയമാകുന്നു. അമർത്തിയ കരച്ചിൽ ശ്വാസക്കുഴലിൽ കുരുങ്ങിയ മിയാമിയക്കനും, സമ്മോഹനമായ മന്ദഹാസം അധരങ്ങളിൽ ചൂടിയ ഊർസുലയും ഒക്കെ മനുഷ്യവാഴ്വിൻ്റെ ഈ കാനേഷുമാരിയിൽ കയ്യൊപ്പുപതിപ്പിക്കുന്നു.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Valsalayude sthreekal

    പെണ്ണിൻ്റെ ഉടലും ഉയിരും തൊടുന്ന പതിനഞ്ച് കഥകൾ. പെൺമനസ്സിൻ്റെ ഇരുൾത്തുരങ്കങ്ങളും പ്രകാശഗോപുരങ്ങളും കടന്ന്, അവൾക്കു സ്വന്തമായൊരു വീടും ആകാശവും വീണ്ടെടുത്തു നൽകുന്ന രചനകൾ. നട്ടെല്ല് എന്ന ഗുണമുള്ള കുറെ പെണ്ണുങ്ങൾ മുഖാവരണമഴിച്ചും ചായക്കൂട്ടിളക്കിയും ഇതിൽ അണിനിരക്കുന്നു.

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Aaro anugamikkunnundu

    ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍നിന്നകലെ, ഒറ്റപ്പെടലിന്റെ അപായ മേഖലകളിലാണ് ഇതിലെ കഥാപാത്രങ്ങളുടെ നില്പ്. മനുഷ്യന്റെ വിഹ്വലതകളെ ഈ കഥാകാരന്റെ വാക്കുകള്‍ പിന്തുടരുന്നു; അവന്റെ ഏകാന്തയാനങ്ങളെ ഒരു ചരിത്രകാരനെപ്പോലെ രേഖപ്പെടുത്തുന്നു; അവന്റെ വിഷാദയോഗങ്ങള്‍ക്ക് മൂകസാക്ഷിയാകുന്നു. പ്രേമവും കാമവും ക്രോധവും രോഗവും മൃതിയും ഈ സത്രത്തില്‍ അതിഥികളായും അഗതികളായും കയറിയിറങ്ങുന്നു.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Puzhayilninnu Kittiyathu

    ജനിമൃതികളുടെ രൂപകമാണ് ഈ കഥകളിലെ പുഴ. കലങ്ങിയും തെളിഞ്ഞും, നുരയും പതയും ചൂടി, ആഴങ്ങൾകൊണ്ടു മോഹിപ്പിച്ചും ചുഴിക്കുത്തുകൾകൊണ്ടു സംഭ്രമിപ്പിച്ചും ഒഴുകുന്ന പുഴയിലേക്ക് – മനുഷ്യജീവിതത്തിലേക്ക് – ഇവിടെ എഴുത്തുകാരൻ ഒരു കടത്തുതോണിയിറക്കുകയാണ്. നാട്ടുനന്മകളുടെയും നഷ്ടസ്മൃതികളുടെയും തരിശുതീരങ്ങളിൽ ഈർപ്പം പടർത്തി ഈ പുഴ കരകവിയുന്നു. കനിവില്ലാ കാലത്തിന്റെ വരണ്ടുവിണ്ട തടശ്ശിലകളിലേക്ക് ആളുയരത്തിൽ കൂലം കുത്തിമറിയുന്നു. “എവിടുന്നു കിട്ടി ഈ കഥയൊക്കെ?” എന്ന ചോദ്യത്തിന്, ഇതിന്റെ ‘അമരക്കാരൻ’ നിസ്സംശയം മറുപടി പറയുന്നു:
    “പുഴയിൽനിന്ന്!”

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    Rashtreeya Kathakal

    ”കാഴ്ചയില്‍ കടന്നുവരുന്ന എണ്ണമറ്റ മനുഷ്യജന്മങ്ങളെപ്പറ്റിയുള്ള വേവലാതി കലര്‍ന്ന അനുതാപമല്ലാതെ മറ്റൊന്നുമല്ല കഥയിലെ രാഷ്ട്രീയം.”
    നിങ്ങള്‍ ഈ കഥകളില്‍ വായിക്കുന്നത്, അകമേയും പുറമേയും തോറ്റ ഒരു ജനതയുടെ ശിരോലിഖിതമാണ്. ചരിത്രത്തെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചവരും മറുസ്വരങ്ങളെ ചവിട്ടയരച്ചവരും ‘സത്യത്തിന്റെ ഓജസ്സുറ്റ യൗവനം’ ചോര്‍ന്നു പോയവരും ഇതില്‍ ഇതിവൃത്തമായി പരിണമിക്കുന്നു. വിധേയത്വം കൊടിപ്പടമാക്കിയ വരും പ്രത്യയശാസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് ചെക്കുബുക്കുകള്‍ സ്വന്തമാക്കിയവരും ഇവിടെ കവാത്തു നടത്തുന്നു. തെരുവുകളിലെ ചോരപ്പശയില്‍ ചവിട്ടിനിന്ന്, വിലാപങ്ങളുടെ ഇരമ്പല്‍ പശ്ചാത്തല സംഗീതമാക്കി ഇവര്‍, വരാനിരിക്കുന്ന ‘സുദിനം’ പ്രവചിക്കുന്നു. നമ്മുടെ കാലം എത്ര ആശയറ്റതാണ് എന്നതിന്റെ വെളിവും തെളിവുമാണ് ഈ കൃതി.

    Original price was: ₹320.00.Current price is: ₹256.00.
  • -20%

    Pappathi

    പോട്ടൂർ മോഡേൺ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകരുടെ രചനാസമാഹാരമാണ് ‘പപ്പാതി’. അധ്യാപകരൊക്കെയും എഴുത്തുകാരോ, എഴുത്തുകാരൊക്കെയും അധ്യാപകരോ അല്ലെന്നിരിക്കെ ഇതിൽ സൃഷ്ടിവൈഭവം തിരയുന്നതിൽ പ്രസക്തിയില്ല. അവരൊക്കെയും ഈ പുസ്‌തകത്തിൽ കഥയും കവിതയുമായി വായനക്കാരെ എതിരേൽക്കുന്നു എന്ന് മാത്രം. ഇതിൽ അടയാളപ്പെടുന്നത് ഈ വിദ്യാലയമാണ്, ഈ വിദ്യാലയത്തിൻ്റെ അധ്യാപകസമ്പത്താണ്, അതപ്പാടെ പ്രതിഫലിക്കുന്ന വിദ്യാർത്ഥി സമൂഹമാണ്…

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Minikathakal Gourava Hasyabhavathil

    വാക്കുകൾക്ക് നിലാവിനേക്കാൾ ശോഭയുണ്ടെന്ന് നാമറിയുന്നത് ഉദാത്തകൃതികളിലൂടെ കടന്നുപോകുമ്പോഴാണ്. അനുവാചക ഹൃദയങ്ങളിൽ അഭൗമമായ ഒരു ശോഭ തെളിഞ്ഞു മിന്നി നിൽക്കും. ‘മിനിക്കഥകൾ ഗൗരവ ഹാസ്യഭാവത്തിൽ’ എന്ന പുസ്‌തകം നമ്മൾ അവഗണിച്ചു കളയുന്ന പലതിലും രസാത്മകമായ ചിന്താസരണികൾ കോർത്തിണക്കി വായനയിലേക്ക് അതിൻ്റെ വിത്തുകൾ പാകുകയാണ്. എഴുത്തിൻ്റെ രസതന്ത്രം ഇവിടെ എഴുത്തുകാരൻ നമുക്ക് അനുഭവപ്പെടുത്തിത്തരുന്നു. തനതായ രചനാസങ്കേതങ്ങളിൽ വ്യാപരിക്കാൻ ഇടംതേടുന്ന ഒരു മനസ്സിനെ ഈ പുസ്‌തകം അടയാളപ്പെടുത്തുന്നു.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Pollunna Mazha

    പടുതിരിനാളംപോലെ നിയോഗങ്ങളില്‍ ഉലയുന്നവരെക്കുറിച്ചാണ്, മഴക്കാറുമൂടിയ ആകാശംപോലെ വിഷാദനീലിമയാര്‍ന്ന അവരുടെ മനസ്സുകളെക്കുറിച്ചാണ് ഈ കഥകള്‍. ഓര്‍മകളുടെ ചെപ്പ് മറവിയുടെ അടപ്പുകൊണ്ടു ചേര്‍ത്തടയ്ക്കുവാന്‍ ശ്രമിക്കുന്നവര്‍. നെടുവീര്‍പ്പുകള്‍ ഘനീഭവിക്കുന്ന ഹൃദയം പേറുന്ന ഈ മനുഷ്യരുടെ ഉള്‍ത്തടങ്ങളില്‍ പ്രളയജലംപോലെ മിഴിനീര്‍ കലമ്പല്‍കൂട്ടുന്നു. ഉച്ചത്തിലൊന്നു കരയാതെ, ദൈവത്തെ വിളിച്ചൊരു പരാതിപോലും പറയാതെ ദുരന്തങ്ങളെ ഇവര്‍ സ്വീകരിക്കുന്നു.

    Original price was: ₹280.00.Current price is: ₹224.00.
  • -20%

    Jalasandhi

    പ്രണയത്തിൻ്റെ ശബ്ദം മഹാമൗനമാണെന്ന് ഇടയ്‌ക്കൊക്കെ തോന്നിയിട്ടുണ്ട്. എത്രനേരം വേണമെങ്കിലും മൗനത്തിൻ്റെ വാല്മീകത്തിൽ മറഞ്ഞിരിക്കാം. എന്നാൽ അതിനുമപ്പുറം ഇപ്പോൾ ഈ ലോകം ശബ്ദംകൊണ്ട് മുരളുകയാണ്. ഒരുതരം അലർച്ചയിൽ ഒന്നും കേൾക്കാതെ ഒന്നും അറിയാതെ മുഴക്കം മാത്രം. ആകാശം കണ്ടു കുന്നിൻമുകളിൽനിന്നും ശബ്‌ദിക്കുന്നവൻ ഒരു പ്രതീക്ഷയാണ്. ലോകം മുഴുവനും അവനെ കേൾക്കണം എന്ന പ്രത്യാശ. എന്നാൽ ശബ്ദം മറ്റുള്ളവർക്ക് അവരുടെ ജീവിതത്തെ അലോസരപ്പെടുത്തുന്നതാവുമ്പോൾ ശബ്‌ദിക്കുന്നവൻ ഒറ്റപ്പെടും. പ്രണയത്തിൻ്റെ മൗനം അവനെ ജീവിതത്തിലേക്ക് തിരിച്ചടുപ്പിക്കും. ജലസന്ധി ഒരൊഴുക്കാണ്. ജീവിതത്തിലേക്ക്, സത്യത്തിലേക്ക് നമ്മൾ ഒഴുകുകയാണ്.
    – മധുപാൽ

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Kakkikullile Karunyasparsam

    ആധുനിക കഥകള്‍ ഭാവതലങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നുവെന്ന് വേണം കരുതാന്‍. കഥകളുടെ മര്‍മം എവിടെ ഒളിപ്പിക്കണമെന്നും എങ്ങനെ ഉന്മീലനം ചെയ്യണമെന്നും അതിന്റെ പശ്ചാത്തലം എങ്ങനെയാവണമെന്നും മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചും കഥകളെ രൂപപ്പെടുത്തി എടുക്കുവാന്‍ പരിചയസമ്പത്തും മനോധര്‍മവും ഏറെ ആവശ്യമാണ്. കഥാകൃത്തുക്കള്‍ വിഷമിക്കുന്നത് വിഘടിച്ചുനില്ക്കുന്ന ദ്വന്ദ്വങ്ങളെ സമന്വയിപ്പിക്കുന്നതിനും ആദിമധ്യാന്തപൊരുത്തത്തോടെ കഥയെ ചേര്‍ത്തുനിര്‍ത്തുന്നതിനുമാണ്. ആധുനികതയുടെ കടന്നേറ്റത്തിനിടയിലും പോലീസ് ജീവിതത്തിലെ മാനുഷികമുഹൂര്‍ത്തങ്ങളെ യാഥാര്‍ഥ്യബോധത്തോടെ ലളിതമായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഈ കഥാസമാഹാരത്തില്‍.
    പോലീസ് സ്റ്റേഷനുകളില്‍ പരിഹാരം തേടി എത്തുന്ന സങ്കീര്‍ണവും മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എത്രയെത്ര പ്രശ്‌നങ്ങള്‍. അതുകൊണ്ടുതന്നെ പുസ്തകത്തിന്റെ പേരിന്റെ ചാരുതയും അതിന് പിന്നിലെ ചാതുരതയും ഇവിടെ ശ്രദ്ധേയമാണ്. ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന രസകരങ്ങളായ കഥകള്‍. വായനയില്‍ ഉദ്വേഗവും നിഗൂഢതകളും അധികമില്ലെങ്കിലും ഉള്ളവ തനതായി ആവിഷ്‌കരിച്ചിരിക്കുന്നതിനാല്‍ മുഷിപ്പില്ലാതെ പുരോഗമിക്കുന്ന വായന. ചിട്ടപ്പെടുത്തി എടുത്ത കഥകള്‍ ഒതുക്കവും തെളിമയും കെട്ടുറപ്പുള്ളവയുമാണ്. സ്വച്ഛന്ദമായ വായനയ്ക്ക് ഉതകുന്നതും ഭാവരസങ്ങളുടെ
    വശ്യസങ്കലനംകൊണ്ട് സുന്ദരവും ഈടുറപ്പുള്ളതുമായ ഈ പോലീസ് കഥ ‘മംഗളം’ വാരികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചവയാണെന്നത് ശ്രദ്ധേയമാണ്.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    NISHAASHALABHANGAL

    കാലവും മനുഷ്യനും പ്രകൃതിയും പ്രതിബിംബിക്കുന്ന, ഉടയാത്ത കണ്ണാടികളാണ് ഈ കഥകള്‍. കണ്ണീരുപ്പുപുരണ്ട ജീവിതയാഥാര്‍ഥ്യങ്ങളും കടുംകയ്പായ വര്‍ത്തമാനകാലസമസ്യകളും വായനക്കാരന് ഇതിലെ ഖരാക്ഷരങ്ങളില്‍ രുചിക്കാം. പീഡിതരും വഞ്ചിതരും തിരസ്‌കൃതരും നിസ്സഹായരും ശാപഗ്രസ്തരും ഒക്കെ ഒരു ശവഘോഷയാത്രയിലെന്നപോലെ ഇവിടെ അനുവാചകദൃഷ്ടികള്‍ക്കുമുന്നിലുടെ മൗനവിലാപങ്ങളോടെ
    നടന്നുനീങ്ങുന്നു. പാപക്കുരുക്കില്‍ കഴുത്തുമുറുകി പിടയുന്ന ദുഃഖസത്യങ്ങളുടെ ചുരുക്കപ്പട്ടികയായിമാറുന്ന ഈ ചെറുകഥകള്‍ ”ഒരു നോവായി, എന്നും വായനക്കാരില്‍ നെരിപ്പോടായി എരിഞ്ഞുകൊണ്ടിരിക്കും” എന്ന എഴുത്തുകാരന്റെ വാക്കുകള്‍ക്ക് എതിര്‍പക്ഷമില്ല.

    Original price was: ₹220.00.Current price is: ₹176.00.
  • -20%

    Ente Rajamallipookkal

    മലയാള ചെറുകഥ പുതിയ മേച്ചില്‍പ്പുറങ്ങളിലൂടെ പോയിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ജാടകളില്ലാത്ത, സ്വന്തം ശൈലിയും വീക്ഷണവുമുള്ള എഴുത്തുകാര്‍ ഒരാശ്വാസമാണ്. അത്തരം എഴുത്തുകാരില്‍നിന്നും ലഭിക്കുന്ന കൃതികള്‍ നമ്മുടെ കഥാലോകത്തിന്റെ വരദാനമാണ്. മൗലികപ്രതിഭയുടെ തിളക്കംകൊണ്ട് ശ്രദ്ധേയമായ കഥകള്‍ സംഭാവനചെയ്ത അത്തരം എഴുത്തുകാരില്‍ ഒരാളാണ് താന്‍ എന്ന് പ്രഖ്യാപിക്കുന്നു കഥാകാരി. ‘എന്റെ രാജമല്ലിപ്പൂക്കള്‍’ എന്ന കഥാസമാഹാരത്തിലൂടെ, മലയാള സാഹിത്യത്തില്‍, പ്രത്യേകിച്ചും മലയാള ചെറുകഥാ സാഹിത്യത്തില്‍ ശ്രദ്ധേയമായ ഒരു കാല്‍വയ്പാണ് രാജ്കുമാരി നടത്തിയിരിക്കുന്നത്.
    -അവതാരികയില്‍ എം.ഡി.ആര്‍.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Mazhayilundaya Makalum Mattu Mazhakadhakalum

    മനുഷ്യഗാഥകൾ ഇരമ്പുന്ന ഒരു വൻകടൽ മഴയനുഭവങ്ങളാൽ സൃഷ്ടിക്കുകയാണ് ഈ കഥകൾ. വർഷബിന്ദുക്കൾ ജീവിതങ്ങൾക്കുമേൽ കനിവായും കനലായും തൂളുന്നത് വായനക്കാർക്ക് ഇതിൽ കാണാം. ജനിയിലും മൃതിയിലും സന്തോഷത്തിലും സന്താപത്തിലുമൊക്കെ ഇവിടെ നനുത്തും കനത്തും ചാഞ്ഞും ചെരിഞ്ഞും മഴ പെയ്‌തിറങ്ങുന്നു. ഈ ആർദ്രകഥകൾ ഒരു ഈറൻകാറ്റുപോലെ നിങ്ങളെ വന്നുതൊടും, ഒരു ചാറ്റൽമഴപോലെ നിങ്ങളെ നനയ്ക്കും, മഴ കഴിഞ്ഞും മരംപെയ്യുംപോലെ നിങ്ങളിൽ നിത്യം നിലനിൽക്കും.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    SNEHAM KAMAM BHRANTHU

    Original price was: ₹350.00.Current price is: ₹280.00.
  • -20%

    Malakhamar Chirakuveeshumbol

    ”ബാലകൃഷ്ണന്റെ കൈയില്‍ ഒരു മാന്ത്രികദര്‍പ്പണമുണ്ട്.” കെ.പി. അപ്പന്‍

    അത്ഭുതങ്ങളുടെ കാലം അവസാനിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങള്‍ – കറുത്തിരുണ്ട മേഘങ്ങളില്‍ ചിറകുവിരുത്തുന്ന മാലാഖമാര്‍. ഭൂമിയിലെ ജീവിതം ഇവര്‍ക്ക് ഒരു ജ്വരബാധിതന്റെ കിനാവുപോലെ വിഹ്വലം; ആയുസ്സിന്റെ വഴികള്‍ ഇവര്‍ക്ക് കനത്ത മൂടല്‍മഞ്ഞിലെന്നപോലെ അസ്പഷ്ടം. വിറയാര്‍ന്ന ഉടലോടെ, ഇടറുന്ന ചുവടുകളോടെ, പരിക്ഷീണശബ്ദത്തില്‍ ഇവര്‍ ചോദിക്കുന്നു: ”ഞാന്‍ നിന്നെ വേദനിപ്പിച്ചുവോ?”

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Cheenkannyaa… Sto…

    എഴുതിയതെല്ലാം സത്യാണോന്ന് ചോദിച്ച ആ പഴയ കൂട്ടുകാരിക്ക് കൊടുത്ത അതേ മറുപടി ഇവിടെയും ആവര്‍ത്തിക്കുന്നു.’നല്ല മിനുങ്ങുന്ന അലുവക്കഷ്ണം പോലുള്ള നുണകള്‍ക്കുമേല്‍ വിതറിയ പഞ്ചാരത്തരികള്‍പോലെയാണ് ഇതിലെ സത്യം.

    Original price was: ₹270.00.Current price is: ₹216.00.
  • -20%

    KATHAPADMAM

    1992 മുതല്‍ 2021 വരെ പത്മരാജന്‍ പുരസ്‌കാരം ലഭിച്ച മുപ്പത് കഥകളുടെ സമാഹാരം

    Original price was: ₹420.00.Current price is: ₹336.00.
  • -25%

    Nayobi

    ഒരു രവിവര്‍മ ചിത്രംപോലെ വശ്യമനോഹരിയായവള്‍; ഏതൊരു മനസ്സിലും കവിത നുരപ്പിക്കുന്നവള്‍, ഈ ഭൂമുഖത്ത് ആരും കേള്‍ക്കാത്തൊരു പ്രണയഗാനം മൂളിയവള്‍… കാലം ദയാരഹിതം മായ്ച്ചുകളഞ്ഞ അവളെ ക്കുറിച്ചുള്ള നഷ്ടസ്മൃതിയുടെ തപ്തനിശ്വാസങ്ങളാണ് ‘നയോബി’ എന്ന കഥ. നമ്മുടെ കാഴ്ചവട്ടത്തുനിന്നും മങ്ങിയും മാഞ്ഞും മറഞ്ഞും പോകുന്ന നിസ്സഹായ ജന്മങ്ങളെ തേടിച്ചെല്ലുകയും അവരെ നെഞ്ചോരം ചേര്‍ത്തണയ്ക്കുകയുമാണ് എഴുത്തുകാരനും ഇതിലെ കഥകളും. അങ്ങനെ അവര്‍ ഏറ്റുവാങ്ങിയ വേനല്‍ച്ചൂടും മഴത്തണുപ്പും മകരക്കുളിരുമൊക്കെ വായനക്കാരിലേക്കും പതിയെപ്പതിയെ സംക്രമിക്കുന്നു. സ്വപ്നലോലുപരും സ്‌നേഹാതുരരും വ്രണിതമാനസരും കലഹപ്രേമികളും സാഹസപ്രിയരും പശ്ചാത്താപവിവശരുമായി വ്യത്യസ്ത മനോനിലകളില്‍ പുലരുന്ന കഥാപാത്രങ്ങളുടെ ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയങ്ങളെ വായനക്കാര്‍ക്ക് ഇതില്‍ തൊട്ടറിയാം. ‘കഥയല്ല യഥാര്‍ഥ ജീവിതം തന്നെയാണ് ഇവിടെ വരച്ചുവച്ചിരിക്കുന്നത്.’ എന്ന് ആ കാല്‍ച്ചുവടുകള്‍ പിന്തുടരുന്നവര്‍ക്ക് തിരിച്ചറിയാം.

    Original price was: ₹100.00.Current price is: ₹75.00.
  • -28%

    Padmanabhante Kuttikal

    കുട്ടികളെക്കുറിച്ചുള്ള കഥകള്‍ മലയാളത്തിലധികമില്ല. അവരുടെ ദുരിതങ്ങളെക്കുറിച്ച് ആധിപിടിക്കുന്ന ഒരു കലാഹൃദയം വെളിപ്പെടുന്നത് പത്മനാഭന്റെ കഥകളിലാണ്. അവരുടെ ദൈന്യവും നിഷ്‌കളങ്കതയും പൊലിഞ്ഞുപോകുന്ന സ്വപ്നങ്ങളും അനുഭവപ്പെടുത്തിത്തരുന്ന ആ കഥാശില്പങ്ങള്‍ നമ്മുടെ മന സ്സില്‍ സൃഷ്ടിക്കുന്നത് ഒരുതരം പവിത്രമായ വ്യാകുലതയാണ്. പലപ്പോഴും അവ നമ്മുടെ നിസ്സഹായത ബോധ്യപ്പെടുത്തുകയും സ്വന്തം മനസ്സില്‍ നോക്കി ശിലാപ്രതിമപോലെയിരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. അവതാരികയില്‍ ഡോ. ഡി. ബഞ്ചമിന്‍ വാക്കുകള്‍കൊണ്ടു സൃഷ്ടിക്കാനാകുന്ന സൗന്ദര്യത്തിന്റെ പാരമ്യം വെളിപ്പെടുത്തുന്ന ‘കഥയുടെ കുലപതി’ ജീവശ്വാസമൂതിയ കുറെ കുരുന്നുകള്‍ ഓടിക്കളിക്കുന്ന അങ്കണമാണിത്. കുട്ടികള്‍ കഥാപാത്രമാകുന്ന, കുട്ടികളുടെ ജീവിതം നിറഞ്ഞുനില്‍ക്കുന്ന, കുട്ടികളുടെ സാന്നിധ്യം അവിസ്മരണീയമാക്കുന്ന 34 കഥകളുടെ സമാഹാരം. എഴുത്തുകാരന്റെ ഉള്‍വെളിച്ചമാണ് ഈ ചെറുപൈതങ്ങളിലും ജ്വലിക്കുന്നത്. ബാലകരുടെ ഭാവപ്രപഞ്ചവും ഭാവനാസാമ്രാജ്യവും പടുക്കുന്ന ഈ രചനകളില്‍ കഥാകാരന്‍ അവരുടെ പൊട്ടിച്ചിരികളെ, അമര്‍ ത്തിക്കരച്ചിലുകളെ, അതിമോഹങ്ങളെ, വാചാലമൗനങ്ങളെ ഒക്കെ തൊട്ടുത ലോടുകയാണ്, ഒരു പിതാവിന്റെ സ്‌നേഹവാത്സല്യങ്ങളോടെ.

    Original price was: ₹300.00.Current price is: ₹216.00.
  • -28%

    Touching a stone

    അക്ഷരങ്ങള്‍കൊണ്ട് അമ്മാനമാടുകയും വായനക്കാര്‍ക്ക് മനസ്സിലാകാത്തവിധം എഴുതിപ്പിടിപ്പിക്കുകയല്ല, നമ്മുടെ സമൂഹത്തിന്റെ സ്വരൂപമാണ് ഈ ചെറുകഥാ സമാഹാരത്തിന്റെ കാതല്‍. നമ്മുടെ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കൂ. ‘ടച്ചിങ്ങ് എ സ്റ്റോണില്‍’ ജീവിക്കുന്ന കഥാപാത്രങ്ങളല്ലേ ചുറ്റിലും. ഭൂമികള്‍ പലതുണ്ടീ പ്രപഞ്ചത്തില്‍, പക്ഷേ, നമുക്ക് അനുഭവഭേദ്യമായത് ഒന്നേ ഒന്നുമാത്രം. നമ്മുടെ ഭൂമി. വേര്‍തിരിഞ്ഞ് ഭൂഖണ്ഡങ്ങള്‍, വേര്‍തിരിഞ്ഞ് ജനജീവിതങ്ങള്‍. ഭാഷ വേഷഭൂഷാദികള്‍, സംസ്‌കാരം വ്യത്യസ്തം. പക്ഷേ, ഈ ഭൂമി അവയ്‌ക്കെല്ലാം നല്‍കുന്നത് ഒരേയൊരു പരിസ്ഥിതി. ‘ടച്ചിങ്ങ് എ സ്റ്റോണിലെ’ ഓരോ കഥകളും കഥാപാത്രങ്ങളും ഈ വിശാലഭൂമിയുടെ ജനവാസത്തിന്റെ യഥാര്‍ഥ മാതൃകകളാണെന്നു കാണാം. ഒരു ചെറുകണിക.

    Original price was: ₹140.00.Current price is: ₹100.80.
  • -20%

    Balagopalakam

    കൂര്‍ത്തുമൂര്‍ത്ത യാഥാര്‍ഥ്യങ്ങള്‍കൊണ്ട് ജീവിതം മുറിവേല്പിച്ചവരാണ് ഈ സമാഹാരത്തിലെ മിക്ക കഥാപാത്രങ്ങളും. പടനിലത്തേക്കാള്‍ രണോത്‌സുകമാണ് വാഴ്‌വിലെ ‘മുന്തിയ സന്ദര്‍ഭങ്ങള്‍, അല്ലമാത്രകള്‍’ എന്ന് ഇവര്‍ അതിവേദനയോടെ ഉള്‍ക്കൊള്ളുന്നു. ചിലരില്‍ തൊലിപ്പുറമേ പോറലുകള്‍ വീഴ്ത്തി നുറുങ്ങുവേദന തീര്‍ക്കുന്ന ജീവിതം, മറ്റു ചിലരെ ഉണങ്ങാത്ത, രക്തം കിനിഞ്ഞുകൊണ്ടേയിരിക്കുന്ന വ്രണങ്ങളാല്‍ മരണപര്യന്തം പീഡിപ്പിക്കുന്നു. ‘റഡാര്‍സ്‌കോപ്പി’ല്‍ തെളിയുന്നത് ശത്രുവോ മിത്രമോ എന്നു മനസ്സിലാക്കുവാനാകാതെ, മല്ലിടുന്നത് ഭാഗ്യവുമായോ നിര്‍ഭാഗ്യവുമായോ എന്നു തിരിച്ചറിയുവാനാകാതെ ഇതിലെ പോരാളികള്‍ കുഴങ്ങുന്നു. വൈകാരികവിക്ഷുബ്ധതകളുടെയും മനോവിഭ്രാന്തികളുടെയും ആത്മശൈലവിളുമ്പില്‍ ഇവര്‍ പതനവും കാത്തു നില്‍ക്കുന്നു

     

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    Pranayam Dhoorthadicha Pazhayoru Kamukan

    ലിപികള്‍ മാഞ്ഞുപോയ, നിറങ്ങള്‍ മങ്ങിപ്പോയ, കാലത്തിന്റെ ചുരുളെഴുത്തുപോലെ കുറെ മനുഷ്യര്‍. അവരില്‍ ചിലര്‍, ”പ്രകാശവര്‍ഷങ്ങളെ നീന്തിക്കടന്ന്, പറന്നുചെന്ന്, അവളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍!” എന്ന് നെടുവീര്‍പ്പുകളോടെ തുഴയെറിയുന്നു. ഇനി ചിലര്‍, ”രാധ കുടിവാഴും ഇവിടംവിട്ട് ഇനിയെങ്ങോട്ടും യാത്രയില്ല, മറ്റിടങ്ങള്‍ എനിക്കാവശ്യമില്ല” എന്ന് ആശ്വാസനിശ്വാസങ്ങളോടെ നങ്കൂരമുറപ്പിക്കുന്നു. ആരുടെയോ ചിരിയുടെ മന്ദ്രധ്വനികള്‍ക്കായി ഉറക്കമൊഴിക്കുന്നവരുണ്ട് ഇവിടെ. സ്വപ്നങ്ങള്‍പോലും ശല്യം ചെയ്യാത്ത, സകലതും വിസ്മരിച്ചുള്ള ഉറക്കം കൊതിക്കുന്ന വരുമുണ്ട് ഇവിടെ.
    ഒരു ജാതകക്കുറിപ്പ് എന്നപോലെ മനുഷ്യജീവിതത്തെ അകംപുറം വെളിപ്പെടുത്തുന്ന 10 കഥകള്‍.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Jeevithamkondu Padapusthakam Nirmikkunnathu

    ക്രോധത്തിന്റെ മുള്ളുകള്‍കൊണ്ട് നമ്മുടെ സമൂഹഗാത്രത്തെ വരഞ്ഞുകീറുകയാണ് ഈ കഥാകൃത്ത്. കീഴ്‌മേല്‍ മറിഞ്ഞ ഒരു ലോകത്തിന്റെ ദുര്‍ബലപഞ്ജരത്തിലേക്കു നൂഴ്ന്നുകടക്കുന്ന ‘സ്മൃതിയുടെ കിളി’ ഇവിടെ അതിന്റെ അപഹാസ്യമായ പതനത്തില്‍ തപിക്കുകയാണ്. ”സമകാലീന രാഷ്ട്രീയമാനങ്ങള്‍തന്നെയാണ് സാഹിത്യത്തിന്റെ ഉപ്പും ഊര്‍ജവും” എന്ന് കരളുറപ്പോടെ പറയുന്നുണ്ട് ഇതിലെ കഥകളും കഥാപാത്രങ്ങളും.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Abhayarthikalude Poonthottam

    ‘മനുഷ്യന് മനുഷ്യനെപ്പോലെ ജീവിക്കാന്‍ കഴിയാത്ത’ ഈ ലോകത്തെ ഓര്‍ത്തുള്ള ആധിയാണ് ഈ കഥകളുടെ ഉള്ളുനിറയെ. വ്രണങ്ങള്‍ പൊട്ടിയൊലിക്കുന്ന ഒരു മാനവശരീരം നഗ്‌നമായി ഇതില്‍ പ്രദര്‍ശനത്തിനുവച്ചിരിക്കുന്നു. വക്കുകള്‍ പിഞ്ഞിയ ഒരു മനുഷ്യഭൂപടം എഴുത്തുകാരന്‍ നിങ്ങള്‍ക്കുമുന്നിലായി നിവര്‍ത്തുന്നു.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Katha Innu

    തൂലികയാല്‍ തുഴഞ്ഞ് മലയാളകഥ നാളെ കണ്ടെടുക്കുവാന്‍ പോകുന്ന വന്‍കരയിലേക്കുള്ള ദിശാസൂചിയാണ് ഈ സമാഹാരം. പുതിയ കാലത്തെയും ജീവിതത്തെയും സമഗ്രതയോടെ, സൂക്ഷ്മതയോടെ പിടിച്ചെടുക്കുന്ന ആന്റീനകളാണ് ഈ എഴുത്തുകാരുടേത്. മനുഷ്യാനുഭവങ്ങളെ ആഴത്തില്‍ അഭിമുഖീകരിക്കുകയും നവീനരീതിയില്‍ ആഖ്യാനംചെയ്യുകയുമാണ് ഇവിടെ 15 കഥാകൃത്തുക്കള്‍.

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Aaradhanaapoorvam Shathru

    മൗനം തളംകെട്ടുന്ന, ശൈത്യത്തിന്റെ അളവ് കൂടിവരുന്ന കാലത്തിന്റെ മധുശാലയില്‍നിന്ന് ”ഇല്ലാതായിക്കഴിഞ്ഞ നൈര്‍മല്യത്തിന്റെ ഓര്‍മയ്ക്ക്” ചിയേര്‍സ് പറയുകയാണ് ഈ കഥകള്‍. ഇവ ആര്‍ത്തിയുടെ രാവിരുന്നുകളില്‍, സൈബര്‍ സ്പേസിന്റെ ക്ഷണികസൗഖ്യങ്ങളില്‍, ഗൃഹാതുരത്വത്തിന്റെ നൊട്ടിനുണയലുകളില്‍ മുഴുകുന്ന ഒരു തലമുറയുടെ ഭാഗപത്രമാകുകയാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെയും എല്ലാം നഷ്ടപ്പെ’വരുടെയും പരാക്രമങ്ങളും വേവലാതികളും ഈ കഥാകാരന്റെ മാപിനി ഒരേ തീവ്രതയില്‍ അങ്കനംചെയ്യുന്നു.
    അവതാരിക: കെ.പി. രാമനുണ്ണി
    ആസ്വാദനം: നരേന്ദ്രപ്രസാദ്

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Aarkkum Vendatha Oru Kannu

    അഗാധമായ, അനന്തമായ ഇരുട്ട് വാപിളര്‍ന്നുനില്‍ക്കുന്ന ഈ കെട്ട കാലത്തിന്റെ മുനമ്പിലും ‘മനുഷ്യന്‍’ എന്ന വിശുദ്ധപദം ചുണ്ടില്‍ പേറുന്ന, അത് ആവര്‍ത്തിച്ചുരുവിടുന്ന കഥകള്‍. ആരും ബാക്കിയാകാത്ത വഴികളിലൂടെ ധൃതിപിടിച്ചോടുവാന്‍ ലോകം തയ്യാറെടുക്കുമ്പോള്‍, അന്തിമകാഹളത്തിനായി ചെവിയോര്‍ക്കുമ്പോള്‍, കരുണയുടെ മന്ദസ്മിതം ഹൃദയത്തിലേക്കു ചൊരിയുന്ന രചനകള്‍. ‘ജീവിതത്തിന്റെ അകഞരമ്പുകള്‍ കാണാന്‍ കെല്പുള്ള’ കണ്ണാണ്, ‘രാത്രിയുടെ കാവല്‍ക്കാരനായ’ ഈ എഴുത്തുകാരന്റേത്.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Minusakkallu

    വാഴ്‌വ് എന്ന കളിവീടിനെ – ജീവിതം എന്ന ചില്ലുമേടയെ – ഉന്നംവെച്ച് എയ്തുവിട്ട കൂര്‍ത്തകല്ലുകളാണ് അശോകുമാറിന്റെ കഥകള്‍; മിനുസമേതുമില്ലാത്ത, മാര്‍ദവമൊട്ടുമില്ലാത്ത ആഗ്നേയശിലാഖണ്ഡങ്ങള്‍. കോവിഡ് ബാധിതന്റെ നീറ്റലും വൃദ്ധമാനസത്തിന്റെ തേട്ടലും പട്ടാളക്കാരന്റെ ഊറ്റവുമൊക്കെ ഈ താളുകളില്‍നിന്ന് വായനക്കാര്‍ക്കു പെറുക്കിക്കൂട്ടാം; വെള്ളാരംകല്ലുകള്‍പോലെ ഓര്‍മച്ചെപ്പില്‍ എന്നെന്നേക്കും കരുതിവെക്കാം. മനുഷ്യന്‍ എന്ന നിത്യനൂതനസമസ്യയാണ് ഈ അക്ഷരനിര്‍മിതികളുടെ മൂലക്കല്ല്; അവന്റെ/അവളുടെ ചിരിയും കരച്ചിലും അലര്‍ച്ചയും സീല്‍ക്കാരവുമൊക്ക കല്ലിനുമേല്‍ കല്ലായി പടുത്തുകെട്ടി കഥാകാരന്‍ ഇവിടെ ജീവിതമെന്ന പഗോഡയ്ക്കു രൂപംനല്‍കുന്നു.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Ambarappikkunna Anakkathakal

    ആനക്കമ്പത്തില്‍ ‘മെരുക്കം’ ശീലിക്കാത്തവരാണ് മലയാളികള്‍. ഒരു തുമ്പിക്കൈയുടെ ഇളക്കത്തില്‍ മതിമറക്കുന്നവര്‍! നമ്മുടെ നാട്ടില്‍നിന്നും മറുനാട്ടില്‍ നിന്നുമുള്ള ഈ ‘തലപ്പൊക്ക’മുള്ള കഥകളുടെ യഥാര്‍ഥ അവകാശികള്‍ ആ ആനപ്രേമികളാണ്. നാട്ടാനകളും കാട്ടാനകളും – കുട്ടിക്കൊമ്പന്മാര്‍ സഹിതം – ഈ ‘ആനത്താര’യില്‍ സഞ്ചാരത്തിനിറങ്ങുന്നു. സ്‌നേഹത്തിന്റെയും ധീരതയുടെയും പരാക്രമത്തിന്റെയും അലിവിന്റെയും പകയുടെയും പ്രതികാരത്തിന്റെയുമൊക്കെ ‘ആനച്ചൂര്’ ഈ താളുകളില്‍നിന്നുയരുന്നു. രക്ഷകരും ശിക്ഷകരുമായ ഗജവീരന്മാര്‍ വിസ്മയത്തിന്റെ തിടമ്പേറ്റി ഇവിടെ അണിനിരക്കുന്നു.

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Phalithasamrajyam

    ഈ കഥാകൃത്ത് ഇരുണ്ട മേഘപാളികള്‍ താണ്ടി വെള്ളിവെളിച്ചത്തില്‍ ഉഗ്രനായ ഒരു ഗരുഡനെപ്പോലെ വിടര്‍ന്ന ചിറകുകള്‍ വീശി ജീവിതത്തിന്റെ അര്‍ഥത്തേയും അര്‍ഥശൂന്യതയേയും ഹാസ്യരൂപേണ ചൂണ്ടിക്കാട്ടി, ഞെളിഞ്ഞുനടക്കുന്ന മനുഷ്യവിഡ്ഢികള്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുന്നു. നമ്മളെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ഇത് സ്വയം നന്നാവാനുള്ള മരുന്നാകും. ഹാസ്യം എന്ന ചക്കരയില്‍ പൊതിഞ്ഞിട്ടുള്ളതുകൊണ്ട് ജീവിതത്തിന്റെ യഥാര്‍ഥമായ കയ്പ് അറിയുകയുമില്ല.
    ഡോ. കൃഷ്ണപ്രസാദ് ശ്രീധര്‍

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    Kaathirunna Nimisham

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Mala’s New House

    Mala wants a big house. But there’s a giant mango tree standing in her way… With nostalgic prose, valuable moral, and colorful illustrations, this story is sure to be a delightful read for kids.

    Original price was: ₹90.00.Current price is: ₹72.00.