-
Mala’s New House
Mala wants a big house. But there’s a giant mango tree standing in her way… With nostalgic prose, valuable moral, and colorful illustrations, this story is sure to be a delightful read for kids.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Jeffry Choserude Canterbury Kathakal
₹50.00Original price was: ₹50.00.₹25.00Current price is: ₹25.00. -
Thukkumglow Pikkumglow
നാലേ നാലാള്‍ മാത്രമറിയുന്ന ഒരു വിരലെഴുത്തുകാരന്റെ – ഫോണ്‍സ്‌ക്രീനില്‍ വിരല്‍ കൊണ്ടെഴുതുന്നവന്‍ – തലവര തിരുത്തിയ ശീര്‍ഷകത്തിന്റെ കഥയാണ് തുക്കുംഗ്ലോ പിക്കുംഗ്ലോ. ലൈക്കും കമന്റും ഷെയറുമായി ആ വിരലെഴുത്ത് നേടിയെടുക്കുന്ന മൈലേജ്, നവമാധ്യമങ്ങളുടെ പൊള്ളത്തരങ്ങളിലേക്കുള്ള ഒളിയമ്പാണ്. ഒരു നഗരജീവിയുടെ മാലിന്യ നിര്‍മാര്‍ജനസമസ്യകളാണ് ടോട്ടല്‍ വെയ്‌സ്റ്റ്. മധുവിധുവിന്റെ മധു ചോര്‍ത്തിയ ഒരു സെല്‍ഫിചിത്രമാണ് സെല്‍ഫി. ഇങ്ങനെ ചെറുചിരിയുടെ ഫ്‌ളാഷ്‌ലൈറ്റില്‍ ക്ലിക്കിയ കാലത്തിന്റെ പോര്‍ട്രെയിറ്റുകളാണ് ബിബിന്റെ കഥകള്‍. തുമ്മിയാല്‍ തെറിക്കുന്ന മൂക്കും, പന്തീരാണ്ടുകാലംകൊണ്ടും നിവരാത്ത വാലുമായി ഒരു നാടും അതിലെ നാട്ടാരും നടന്നുതീര്‍ക്കുന്ന ദൂരങ്ങള്‍ കഥാകാരന്‍ ഇവിടെ പോസ്റ്റുന്നു. ഈ തലമുറയും ആ തലമുറയും ഇതില്‍ നിരന്തരം പോരടിക്കുന്നു.₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Diamond Necklace
ഡയമണ്ട് നെക്‌ലേസ് മോപ്പസാങ്ങ് സംഗൃഹീത പുനരാഖ്യാനം : ജയ്സണ്‍ കൊച്ചുവീടന്‍. ഉന്നത ഉദ്യേഗസ്ഥന്‍മാര്‍ പങ്കെടുക്കുന്ന ഒരു വിരുന്നു സല്‍ക്കാരത്തില്‍ അണിയുന്നതിനായി വെറുമൊരു ക്ലാര്‍ക്കായ ലൂയിസലിന്റെ ഭാര്യ മെറ്റില്‍ഡ കടംവാങ്ങുന്ന ഒരു വജ്രാഭരണത്തിന്റെ നഷ്‌ടം, ദുഃഖവും പശ്ചാത്താപവും നിരാശയും നിറഞ്ഞ അവരുടെ ദുരിതദിനങ്ങള്‍ക്ക് തുടക്കമാവുന്നു. ആഡംബരങ്ങളോടുള്ള അഭിനിവേശം എങ്ങനെ ജീവിതങ്ങളെ നെടുകെ പിളര്‍ത്തിക്കളയുന്നു എന്നതിന്റെ ആഖ്യാനമാണ് “ഡയമണ്ട് നെക്‌ലേസ്’
₹30.00Original price was: ₹30.00.₹15.00Current price is: ₹15.00. -
-
Chilapathikaram
ഒരു മുത്തമിഴ് പാട്ടിന്റെ ഓർമ കാവ്യഗുണവും നാടകീയതയും സമ്മേളിക്കുന്ന ചിലപ്പതികാരമെന്ന പാട്ടിലൂടെ കൊവലന്റെ മരണം ജ്വലിപ്പിച്ച ക്രോധാഗ്നിയാൽ മധുരാപുരിയെ ചുട്ടുചാമ്പലാക്കിയ കണ്ണകിയുടെ ജീവിതമാണ് ഇളങ്കോ അടികൾ പറഞത് .റാണിയുടെ ചിലമ്പുകട്ടവൻ എന്ന കുറ്റം ചുമത്തി സ്വന്തം ഭർത്താവിനെ വധശിക്ഷക്കു വിധിച്ച പാണ്ഡനു മുന്നിൽ ഒറ്റചിലമ്പ് വലിച്ചെറിഞ്ഞ്,നഗരത്തെ അഗ്നിക്കിരയാക്കിയ കണ്ണകിയുടെ കഥയാണ് ഈ പുസ്തകത്തിൽ .പുനരാഖ്യാനം :കുഞ്ഞികുട്ടൻ ഇളയത്
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Vikramadithyakathakal
വിശ്വവിജയിയായ വിക്രമാദിത്യചക്രവർത്തിയെക്കുറിച്ച് സിംഹാസനകാവൽക്കാരികളായ സാലഭഞ്ജികകൾ പറഞ്ഞ ആവേശോജ്വലമായ കഥകൾ. ഭാരതീയ കഥാപാരമ്പര്യത്തിലെ ഒളിമങ്ങാത്ത ഏടുകൾ. കുട്ടികളും മുതിർന്നവരും ഒന്നുപോലെ ഇഷ്ടപ്പെടുന്ന ഈ കഥകൾ, ജീവിതത്തെ കൂടുതൽ മൂല്യവത്താക്കുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Ambarappikkunna Anakkathakal
ആനക്കമ്പത്തില്‍ ‘മെരുക്കം’ ശീലിക്കാത്തവരാണ് മലയാളികള്‍. ഒരു തുമ്പിക്കൈയുടെ ഇളക്കത്തില്‍ മതിമറക്കുന്നവര്‍! നമ്മുടെ നാട്ടില്‍നിന്നും മറുനാട്ടില്‍ നിന്നുമുള്ള ഈ ‘തലപ്പൊക്ക’മുള്ള കഥകളുടെ യഥാര്‍ഥ അവകാശികള്‍ ആ ആനപ്രേമികളാണ്. നാട്ടാനകളും കാട്ടാനകളും – കുട്ടിക്കൊമ്പന്മാര്‍ സഹിതം – ഈ ‘ആനത്താര’യില്‍ സഞ്ചാരത്തിനിറങ്ങുന്നു. സ്‌നേഹത്തിന്റെയും ധീരതയുടെയും പരാക്രമത്തിന്റെയും അലിവിന്റെയും പകയുടെയും പ്രതികാരത്തിന്റെയുമൊക്കെ ‘ആനച്ചൂര്’ ഈ താളുകളില്‍നിന്നുയരുന്നു. രക്ഷകരും ശിക്ഷകരുമായ ഗജവീരന്മാര്‍ വിസ്മയത്തിന്റെ തിടമ്പേറ്റി ഇവിടെ അണിനിരക്കുന്നു.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Julius Caesar
ഭരണാധികാരി എന്ന പദത്തിന് തന്റേതായ നിര്‍വചനം നല്‍കിയ ഒരു ഐതിഹാസിക കഥാപാത്രത്തിന്റെ പതനവും അതിന്റെ അനന്തരഫലങ്ങളും ഇതിവൃത്തമാക്കിയ വിഖ്യാതനാടകത്തിന്റെ കഥാ
രൂപം. ലോകനാടകചരിത്രത്തില്‍ സമാനതകളില്ലാത്ത രചനയുടെ പുനരാഖ്യാനം.₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Maha Manthrika Kadhakal
തൂശനില തോണിയാക്കിയ കടമറ്റത്തു കത്തനാരും, പിശാചിനിയെ ഗാന്ധര്‍വവിവാഹം കഴിച്ച വയസ്‌കരയില്ലത്ത് ഭട്ടതിരിയും പോലെ മന്ത്രവും മന്ത്രവാദവും ഇന്ദ്രജാലവും മഹേന്ദ്രജാലവും കൊണ്ട് ചാത്തനെയും മാടനെയും മറുതയെയും ഒടിയനെയും യക്ഷിയെയുമൊക്കെ ജയിച്ച അത്ഭുതശാലികളുടെ കഥകള്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’യില്‍ പ്രതിപാദിതമായ മാന്ത്രികകഥകളുടെ പുനരാവിഷ്‌കാരം
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Romeo and Juliet
മൊണ്ടേഗ്-ക്യാപ്‌ലറ്റ് കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ കലുഷതയാർന്ന അരങ്ങിൽ റോമിയോയും ജൂലിയറ്റും ചേർന്ന് ആടിത്തീർക്കുന്ന പ്രേമനാടകത്തിന്റെ കഥാരൂപം. പ്രണയമെന്ന വികാരത്തിന്റെ ചപലതയും തീക്ഷ്ണതയും ഭാവസാന്ദ്രമായി ആവിഷ്‌കരിക്കപ്പെടുന്ന ലോകോത്തര രചന. സംഗൃഹീത പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
-
Kannadilokathile Alice
‘കണ്ണാടിലോക’ത്തിലൂടെ ആലീസ്, ‘അത്ഭുതലോക’ത്തിൽ തുടങ്ങിവെച്ച അവളുടെ വിചിത്രസഞ്ചാരങ്ങൾ തുടരുകയായിരുന്നു; ഇക്കുറി, നിലക്കണ്ണാടിയുടെ അപ്പുറത്തായി ആലിസിനുമാത്രം വെളിപ്പെടുന്ന ലോകത്തിലൂടെ. സർവതും തലതിരിഞ്ഞു കാണപ്പെടുന്ന ആ കണ്ണാടിലോകമാകട്ടെ, അവളുടെ ധാരണകളെയും ഭാവനകളെയും അക്ഷരാർഥത്തിൽ കീഴ്‌മേൽ മറിക്കുന്നതായിരുന്നു! കുട്ടികൾക്കായി സമാനതകളില്ലാത്ത മായാപ്രപഞ്ചം സൃഷ്ടിച്ച ക്ലാസിക് കൃതി; ആകർഷകമായ ചിത്രങ്ങളോടെ.
പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
-
-
Minusakkallu
വാഴ്‌വ് എന്ന കളിവീടിനെ – ജീവിതം എന്ന ചില്ലുമേടയെ – ഉന്നംവെച്ച് എയ്തുവിട്ട കൂര്‍ത്തകല്ലുകളാണ് അശോകുമാറിന്റെ കഥകള്‍; മിനുസമേതുമില്ലാത്ത, മാര്‍ദവമൊട്ടുമില്ലാത്ത ആഗ്നേയശിലാഖണ്ഡങ്ങള്‍. കോവിഡ് ബാധിതന്റെ നീറ്റലും വൃദ്ധമാനസത്തിന്റെ തേട്ടലും പട്ടാളക്കാരന്റെ ഊറ്റവുമൊക്കെ ഈ താളുകളില്‍നിന്ന് വായനക്കാര്‍ക്കു പെറുക്കിക്കൂട്ടാം; വെള്ളാരംകല്ലുകള്‍പോലെ ഓര്‍മച്ചെപ്പില്‍ എന്നെന്നേക്കും കരുതിവെക്കാം. മനുഷ്യന്‍ എന്ന നിത്യനൂതനസമസ്യയാണ് ഈ അക്ഷരനിര്‍മിതികളുടെ മൂലക്കല്ല്; അവന്റെ/അവളുടെ ചിരിയും കരച്ചിലും അലര്‍ച്ചയും സീല്‍ക്കാരവുമൊക്ക കല്ലിനുമേല്‍ കല്ലായി പടുത്തുകെട്ടി കഥാകാരന്‍ ഇവിടെ ജീവിതമെന്ന പഗോഡയ്ക്കു രൂപംനല്‍കുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Kurangante Paadham
ഇന്ത്യ സന്ദര്‍ശിച്ചു മടങ്ങിയ മേജര്‍ മോറിസിന്റെ കൈയില്‍ ഒരു മാന്ത്രികവസ്തു ഉണ്ടായിരുന്നു. ആ കുരങ്ങന്റെ പാദത്തെ വിശ്വാസത്തിലെടുത്തവര്‍ക്ക് സൗഭാഗ്യങ്ങള്‍ കൈവരുന്നു, അതിനെ അവഗണിച്ചവര്‍ ദുരന്തങ്ങള്‍ക്ക് ഇരകളാകുന്നു. ആ പാദത്തിന്റെ ശക്തി പരീക്ഷിച്ചറിയുവാന്‍ തീരുമാനിച്ച മിസ്റ്റര്‍ വൈറ്റ്, ഭയാനകമായ അനുഭവങ്ങളുടെ കരങ്ങളിലേക്കാണ് കുടുംബത്തെ ഏല്പിച്ചുകൊടുത്തത്. പുനരാഖ്യാനം : ജയ്സണ്‍ കൊച്ചുവീടന്‍
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Padmarajante Veendedutha Kathakal
മറവിയുടെ ആഴത്തിലേക്ക് അപ്രത്യക്ഷമാകുവാന്‍ വിസമ്മതിച്ച്, കാലത്തിനുമേല്‍ നിരന്തരം വാക്കുകള്‍ കൊത്തിവച്ചുകൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരന്റെ അസമാഹൃതരചനകളുടെ സമാഹാരം. വെളിച്ചത്തോട് അതൃപ്തി ഭാവിച്ചു കിടന്ന ഈ കഥകളുടെ വായന, അന്തിവാനിന്‍കീഴിലെ അരണ്ട നാട്ടുവെളിച്ചത്തില്‍ നില്‍ക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു. അവതാരിക : ഉണ്ണി ആര്‍.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
-
Purana Kathakal
ആകാശമണ്ഡലത്തില്‍ നക്ഷത്രമായി ഇന്നും മിന്നിത്തിളങ്ങുന്ന ധ്രുവകുമാരന്റെ കഥ, ഋഷിതുല്യനായ വിഷ്ണുഭക്തന്‍ അംബരീഷരാജാവിന്റെ ചരിതം, തുളസിച്ചെടിയായി മാറിയ ലക്ഷ്മീദേവിയുടെ അവതാരകഥ, പക്ഷിശ്രേഷ്ഠനായ ഗരുഡന്റെ ജനനകഥ, ഭാഗവതപാരായണത്തിന്റെ മാഹാത്മ്യകഥ തുടങ്ങി, ഹൈന്ദവപുരാണങ്ങളില്‍ പരാമര്‍ശിതമാകുന്ന 18 കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഭക്തിയുടെ പുണ്യം വഴിയുന്നതും ധര്‍മവഴിയിലേക്ക് വാതില്‍ തുറക്കുന്നതുമായ ‘പുരാണകഥകള്‍’ പൈതങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നുപോലെ ആസ്വാദ്യമാകും.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Ithihyamalayile Rasikanmar
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’യിലെ രസാവഹമായ ചില ഏടുകൾ. രസികത്തത്താലും വികടത്തത്താലും ചരിത്രം രചിച്ച ‘ഹാസ്യശിരോമണിമാരു’ടെ കഥകൾ. അപരന്റെ ഹീനതകളെ കറുത്ത ഹാസ്യംകൊണ്ട് തോലുരിച്ചുകാട്ടിയും, അവനവനെത്തന്നെ അപഹസിക്കുവാൻ ധൈര്യപ്പെട്ടും, പൊട്ടിച്ചിരി സമ്മാനിക്കുന്നവരാണ് ഇവർ.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
Avathalangal
മലയാളത്തിനു ലഭിച്ച വരപ്രസാദമാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി. ഈ പുസ്‌തകം വായനക്കാരനു മുന്നിലേക്കെത്തിക്കുന്നത്, കവിയുടെ ഏറെയൊന്നും അറിയപ്പെടാതെപോയ ഒരു ‘വേഷ’മാണ് – കഥാകാരവേഷം! കവിയുടെ കഥാസമാഹാരമായ ‘ അവതാളങ്ങള്‍’ക്ക് അന്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറം പുതുപതിപ്പുണ്ടാകുകയാണ്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Kaalavarsham
“എന്താണിങ്ങനെ എൻ്റെ കഥയെ മഴ വിടാതെ പിന്തുടരുന്നതെന്ന് എനിക്കുതന്നെ അറിയില്ല. ഞാനെൻ്റെ കഥകളിൽ കരുതിക്കൂട്ടി മഴ പെയ്യിക്കാറില്ല. ഞാൻതന്നെ അറിയാതെ അതങ്ങനെ സംഭവിക്കുന്നു എന്നേ പറയാൻ കഴിയൂ.”
മഴയുടെ അലൗകികസംഗീതം അക്ഷരങ്ങളിലൂടെ പെയ്തിറങ്ങുന്ന ഒൻപതു കഥകളുടെ സമാഹാരം. മണ്ണും മനസ്സും കുളിർക്കുന്ന മഴപ്പെയ്ത്ത് ജീവൻ്റെ സൂക്ഷ്മഭാവതലങ്ങളിൽ കിനിഞ്ഞിറങ്ങുന്ന അപൂർവാനുഭവം.₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Jungle Book
ചെന്നായ്ക്കൂട്ടം പോറ്റിയ ‘കാടിന്റെ സന്തതി’യുടെ കഥ. ബാലു കരടിയും ബാഘീരന്‍ കരിമ്പുലിയും ഉറ്റചങ്ങാതിമാരായ, ഷേര്‍ഖാന്‍ കടുവ ബദ്ധശത്രുവായ മൗഗ്ലിയെന്ന മനുഷ്യക്കുട്ടിയുടെ കാനനസാഹസങ്ങള്‍. ലോകമെങ്ങുമുള്ള കുട്ടികളുടെ – മുതിര്‍ന്നവരുടെയും – ഇഷ്ടകൃതിയാണ് ‘ജംഗിള്‍ ബുക്ക്.’ പുനരാഖ്യാനം: കിളിരൂര്‍ രാധാകൃഷ്ണന്‍.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Katha Theerumbol Oru Vanambadi Parakkunnu
കഥയുടെ കുലപതിയായ ടി. പത്മനാഭന്‍ സംഗീതത്തിന്റെ അഭൗമവിസ്തൃതികളിലൂടെ ചിറകുവിരിച്ച് പറന്നപ്പോഴുണ്ടായ സൂക്ഷ്‌മാനുഭവങ്ങളുടെ മുദ്രകളാണ് ഈ സമാഹാരത്തില്‍. പ്രശസ്ത നിരൂപകൻ കെ.പി. അപ്പന്‍ പറയുന്നു: ”എല്ലാവിധ അവ്യവസ്ഥയേയും ആഖ്യാനസ്വരത്തിന്റെ ലാളിത്യത്താല്‍ ഒരു നിശ്ചിതഘടനയിലേക്ക് കൊണ്ടുവരുന്ന കലയാണ് പത്മനാഭന്റേത്. എല്ലാവിധ വൈരുധ്യങ്ങളേയും ഉഴുതുമറിച്ച് അവയെ പത്മനാഭന്റെ ആഖ്യാനരീതി ഒരു ലയത്തില്‍ എത്തിക്കുന്നു. പത്മനാഭന്‍ എഴുതുമ്പോള്‍ വികാരങ്ങളുടെ ആന്തരികതയില്‍ ഒരു സംഗീതം എത്തിച്ചേരുകയാണ്. എല്ലാവിധ വൈരുധ്യങ്ങളെയും അവ്യവസ്ഥകളേയും വിപരീതങ്ങളേയും സൗമ്യമായി ശാന്തമാക്കുന്ന സംഗീതമാണിത്.”
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
-
Bali
കവി എഴുതിയ കഥയിലെ ഈ ഗ്രാമഫോണ്‍ സൂചി നീങ്ങുന്നതും, മാനവര്‍ നിശ്ശബ്ദം മൂളുന്ന ചില സങ്കടപ്പാട്ടുകളിലൂടെയാണ്. സ്‌നേഹത്തിന്റെ ബലിക്കല്ലില്‍ സമര്‍പ്പിതമായ ഒരു ഹൃദയം ഇതില്‍ വിങ്ങുന്നു, ‘ആരുമായിരുന്നില്ല, എന്നാല്‍ എല്ലാമായിരുന്നു’ എന്ന്. പത്മിനിടീച്ചറുടെ ജീവിതത്തിലെ കൊഴിഞ്ഞ ഇലകള്‍ ഒരു ഹെര്‍ബേറിയത്തില്‍ എന്ന പോലെ ഇതില്‍ സൂക്ഷിച്ചിരിക്കുന്നു. നഷ്ടപ്രണയത്തിന്റെ തുമ്പില്‍ അയഞ്ഞും മുറുകിയും തൂങ്ങിയാടിയ ആ നെഞ്ചകത്തെ നേര്‍ത്ത സ്പന്ദങ്ങള്‍വരെ ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ചോരപ്പൊട്ട് ചുട്ടികുത്തിയ ഒരു വെള്ളപ്പൂവാണ് ഈ ചൊരിമണലില്‍ വീണുകിടക്കുന്നത്, അനുവാചകര്‍ക്ക്? കണ്ടെടുക്കുവാനായി.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
-
Tolstoy Kathakal
‘ഒരു മനുഷ്യന് എത്രത്തോളം ഭൂമി വേണം?’, ‘കോഴിമുട്ടയോളം പോന്ന ഒരു ഗോതമ്പുമണി’, ‘കോക്കാസസ്സിലെ തടവുകാരൻ’, ‘സ്‌നേഹമുള്ളിടത്ത് ഈശ്വരനുമുണ്ട്’ തുടങ്ങി, ലോകസാഹിത്യത്തിൽത്തന്നെ അനിഷേധ്യസ്ഥാനം അലങ്കരിക്കുന്ന പത്തൊൻപതു കഥകൾ. വാഴ്‌വിനെ സംബന്ധിച്ച ആധികാരികരേഖകളായി പരിഗണിക്കപ്പെടുന്ന രചനകൾ. വിവർത്തനം: രമാമേനോൻ
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Macbeth
അധികാരത്തോടുള്ള ഭ്രാന്തോളമെത്തുന്ന കൊതി, മാക്ബത്തിനെ ജീവിതദുരന്തങ്ങളുടെ അവകാശിയാക്കുന്ന വിശ്രുതനാടകത്തിന്റെ കഥാരൂപം. ആത്മാവിൽ പുരണ്ട രക്തക്കറ കഴുകിക്കളയാനാവാതെ, തെറ്റുകളിൽനിന്നും തെറ്റുകളിലേക്ക് ഗതികിട്ടാതലയുന്നവനാണ് ഇതിലെ നായകൻ. സംഗൃഹീത പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
-
-
Mahabharathathile Janthukadhakal
നരിയും വ്യാഘ്രവും ആനയും സിംഹവും ശരഭവുമായി മുനി മാറ്റിത്തീര്‍ത്ത നായ, ദക്ഷമുഖത്തുനിന്ന് ഉത്ഭവിച്ച സുരഭി, ബ്രാഹ്മണന്റെ ദാനവസ്തുവായ മലര്‍പ്പൊടി പുരïണ്ട് ദേഹം സ്വര്‍ണവര്‍ണമായ കീരി, ധനത്തിലുള്ള ആര്‍ത്തി ശാപമായി ഗ്രസിച്ച ആനയും ആമയും എന്നിങ്ങനെ, ഇതിഹാസഗ്രന്ഥങ്ങളില്‍ പരാമര്‍ശിതമാകുന്ന മൃഗകഥകളാണ് ഈ കൃതിയുടെ ഉള്ളടക്കം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
The Devils Foot
കാൽപ്പാദത്തിനോടു രൂപസാദൃശ്യമുള്ള ഒരു സസ്യവേരിൽനിന്നും നിർമിക്കുന്ന മാരകസ്വഭാവമുള്ള ഒരു വിഷപദാർഥമാണ് ‘ഡെവിൾസ് ഫുട്ട്.’ മൃത്യുവിന്റെയും ഉന്മാദത്തിന്റെയും മുഴക്കങ്ങളാണ് ‘ചെകുത്താന്റെ പാദ’പതനം സൃഷ്ടിക്കുന്നത്! ദയ അന്യംനിൽക്കുന്ന ഒരു മനുഷ്യപ്പിശാചിന്റെ കരങ്ങളിൽ ‘ഡെവിൾസ് ഫുട്ട്’ എത്തിച്ചേരുന്നതിന്റെ ഭയാനകവൃത്താന്തമാണ് ഈ ഷെർലക് ഹോംസ് കഥയുടെ ഇതിവൃത്തം. ജയ്‌സൺ കൊച്ചുവീടന്റെ പുനരാവിഷ്‌കാരം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
-
-
-
Mahabarathathile Pakshikathakal
മഹാഭാരതത്തിന്റെ വിശാലവിഹായസ്സിൽനിന്നുമെത്തിയ ചില പക്ഷികുലപ്രജകളാണ് ഈ പുസ്തകത്താളുകളിൽ ചേക്കേറിയിരിക്കുന്നത്. സ്വജീവൻപോലും ബലിനല്കി പാന്ഥപൂജചെയ്യുന്ന കപോതവും, ജാജലിമഹർഷിയുടെ ജടാഭാരത്തിൽ കൂടുകൂട്ടിയ കുരുവികളും, ശിബിരാജാവിന്റെ ധർമനിഷ്ഠയെ പരീക്ഷിച്ച പ്രാവും പരുന്തും, ഖാണ്ഡവദഹനത്തെ അതിജീവിച്ച ജരിതയും മക്കളുമെല്ലാം കൂകിയും കുറുകിയും ഇവിടം ഒരു ജീവിതസംവാദത്തിന്റെ വേദിയാക്കുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Vasanavikruthi
മലയാളഭാഷയിൽ ചെറുകഥാസാഹിത്യത്തിന്റെ ആരംഭം കുറിക്കുകയായിരുന്നു, 1891-ൽ വിദ്യാവിനോദിനി മാസികയിൽ അച്ചടിമഷി പുരണ്ട ‘വാസനാവികൃതി.’ ഒരു കുസൃതിക്കണ്ണോടെ ഈ ചെറിയ ലോകത്തെയും അതിലെ വലിയ മനുഷ്യരെയും നോക്കിക്കാണുന്ന, ‘വാസനാവികൃതി’ ഉൾപ്പെടെയുള്ള എട്ടു കഥകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. വായനക്കാരിൽ കൗതുകാവഹമായ താത്പര്യം ഉടനീളം നിലനിർത്തുന്നതാണ് ഇതിലെ കഥകെളല്ലാംതന്നെ.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Kadamattathukathanar
സമൂഹമനസ്സില്‍ ഭയം വിതച്ചിരുന്ന ഭൂതപ്രേതങ്ങളെ ദൈവദത്തമായ അധികാരത്തോടെ വരുതിയില്‍ നിര്‍ത്തിയ മഹാമാന്ത്രികന്‍ കടമറ്റത്തു കത്തനാരെക്കുറിച്ചും മന്ത്രവാദവിദ്യകളുടെ ‘കടമറ്റം സമ്പ്രദായ’ത്തെക്കുറിച്ചുമാണ് ഈ പുസ്തകം; ‘നീചപ്പിശാചു’ക്കളുടെ അന്തകനായും, ജനങ്ങളുടെ ആദരവിനു പാത്രമായ മനുഷ്യസ്‌നേഹിയായും ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്ന കത്തനാരുടെ ഐതിഹ്യസമാനമായ ജീവിതകഥ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Christmas Kathakal
അത്യുന്നതനായ ദൈവത്തിനു മഹത്വം പാടുന്ന, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം വിളംബരംചെയ്യുന്ന ക്രിസ്മസ് കാലത്തിന്റെ ചൈതന്യവും പ്രസരിപ്പും നിറയുന്ന പതിനൊന്നു കഥകൾ. മഞ്ഞിന്റെ കുളിർമയും, കാരൾഗാനങ്ങളുടെ ഈരടികളും, നക്ഷത്രവിളക്കുകളുടെ പൊൻപ്രഭയും, പുതുവീഞ്ഞിന്റെ മധുരവുമെല്ലാം ഈ പുസ്തകത്താളുകളിൽ കണ്ടും കേട്ടും തൊട്ടും രുചിച്ചുമറിയാം! ജയ്‌സൺ കൊച്ചുവീടന്റെ പുനരാവിഷ്‌കാരം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Panthayam
‘വധശിക്ഷയോ കഠിനതടവോ കൂടുതല്‍ അധാര്‍മികം?’ അതിസമ്പന്നനായ ആ ബാങ്കര്‍ ഒരുക്കിയ വിരുന്നുവേളയിലെ തര്‍ക്കവിഷയമായിരുന്നു ഇത്. തടവുശിക്ഷയെ ന്യായീകരിച്ചു സംസാരിച്ച ചെറുപ്പക്കാരന്‍ വക്കീല്‍. തന്റെ വാദം ശരിയാണെന്നു തെളിയിക്കുവാന്‍ പതിനഞ്ചുവര്‍ഷത്തെ കാരാഗൃഹവാസം തിരഞ്ഞെടുക്കുന്നു. ബാങ്കര്‍ നല്കുന്ന രണ്ടു മില്യന്‍ പന്തയത്തുകയാണ്, ഈ ഏകാന്തവാസം പൂര്‍ത്തീകരിക്കുവാനായാല്‍ അവനു ലഭിക്കുന്നത്… വിസ്മയകരമായ പരിസമാപ്തിയിലൂടെ ലോകശ്രദ്ധ നേടിയ ആന്റണ്‍ ചെഖോവിന്റെ The Bet എന്ന വിഖ്യാതകൃതിക്ക് ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
-
-
Aval
ഒരു മേഘഹൃദയത്തെ പിളര്‍ത്തിക്കൊണ്ടു ജ്വലിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന അവള്‍, ഓട്ടുവളകളുടെ തേങ്ങിക്കരച്ചിലുകള്‍കൊണ്ട് പ്രതിഷേധം മുഴക്കുന്ന അവള്‍, കണ്ണീര്‍കിനിയുന്ന മിഴികളാല്‍ കാവല്‍ നില്‍ക്കുന്ന അവള്‍… അറിയുന്തോറും അജ്ഞാതമാകുന്ന പെണ്ണെന്ന പ്രതിഭാസത്തിലേക്കാണ് ഉറൂബിന്റെ ഈ കഥകള്‍ സൂക്ഷ്മസഞ്ചാരം നടത്തുന്നത്. ഹൃദയത്തെ പറിച്ചെടുക്കുന്നതുപോലെയുള്ള സ്ത്രീയനുഭവങ്ങളിലേക്കുള്ള ഒരു കഥാകാരന്റെ ഭാവനായാനങ്ങള്‍.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
Chethumbalukal
നിരവധി അര്‍ത്ഥതലങ്ങളുള്ള ശീര്‍ഷകം പോലെ അനവധി സൂചനകള്‍ നല്‍കുന്നവയാണ് നിത്യാലക്ഷ്മിയുടെ കഥകളോരോന്നും. സത്തയിലും, വീക്ഷണകോണിലും സ്ത്രീപക്ഷത്ത് നിലകൊള്ളുന്ന കഥാകാരിയുടെ രചനാശൈലി അതിന്റെ മാരകമായ മൂര്‍ച്ചയില്‍ പ്രയോഗിക്കപ്പെടുന്നത് പുരുഷാധിപത്യത്തിന്റെ പീഢനമുറികളില്‍ (പ്രണയം, വിവാഹം, വീട്, കുടുംബം, കുഞ്ഞുങ്ങള്‍ ) കുരുങ്ങിയ സ്ത്രീകളുടെ കഥകള്‍ പറയുമ്പോഴാണ്. സ്ത്രീയെന്ന സ്വത്വത്തിന്റെ സഹനസത്യങ്ങളെ ആവിഷ്‌കരിക്കുന്നതില്‍ അനന്യമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നുവെങ്കിലും, നിത്യാലക്ഷ്മിയുടെ എഴുത്തിന്റെ സമകാലീകമാനം നിലകൊള്ളുന്നത് ഭിന്നലൈംഗികതയുടെ സങ്കീര്‍ണ്ണതയെ സധൈര്യം തുറന്നുകാട്ടുന്ന കഥകളിലാണ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
-
Moolyabodhakathakal
സത്യധർമാദികൾക്ക് അഗ്രിമസ്ഥാനം നൽകുന്ന ഇതിഹാസ കഥകൾ.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.














































