-
ASPINWALLILE LIGHTHOUSE SOOKSHIPPUKARAN
സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം സ്വന്തമാക്കിയ 10 എഴുത്തുകാരുടെ കഥകൾ. കഥാലോകത്തെ ക്ലാസിക് മാതൃകകളായും, എഴുത്തുകാർക്കുള്ള ക്രിയേറ്റീവ് പാഠങ്ങളായും വാഴ്ത്തപ്പെട്ടവയാണ് ഇതിലെ മിക്ക രചനകളും. പ്രാപഞ്ചികസത്യങ്ങളുടെയും അതീതയാഥാർഥ്യങ്ങളുടെയും ലോകങ്ങളെ ഇവ ഒന്നുപോലെ ചെന്നുതൊടുന്നു. റൊമാന്റിസിസവും റിയലിസവും മോഡേണിസവും ഫാന്റസിയും ഒക്കെ ഇവിടെ കൈവഴികളായി, കാലമെന്ന വിശ്വവിശാലമായ സമുദ്രത്തിലേക്ക് ഒഴുകുന്നു.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Sampoorna Katha Samaharam: Kathaya mama Kathaya mama Kathakalathisadharam
നിലാവിൻ്റെ രാസസൂത്രവും ഒരുമ്പെട്ടവളുടെ സുവിശേഷവും ഒരേ വ്യക്തതയോടെ വായിച്ചെടുക്കുവാൻ തക്ക ‘പവർ’ ഉളളതാണ് ഈ എഴുത്തുകാരൻ്റെ കണ്ണട. കഥയേയും കവിഞ്ഞു വളരുന്നവരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. ആഖ്യാനം ലളിതവും ഋജുവും ആകുമ്പോഴും, ഇതിവൃത്തസ്വീകരണത്തിൻ്റെയും പ്രമേയപരി ചരണത്തിന്റെയും കാതൽബലം ഈ കഥകളെ വ്യത്യസ്തമായ ഒരു അനുഭവവിതാനത്തിലേക്ക് ഉയർത്തുന്നു. നാം നോക്കിയിട്ടും കാണാതെ പോയ, കണ്ടിട്ടും അറിയാതെ പോയ ഒരു ലോകം ഇവിടെ കണ്ടെത്താം. ‘മരവിപ്പ്’ എന്ന രചനയിലൂടെ കഥാപ്രപഞ്ചത്തി ലേക്കു രംഗപ്രവേശം ചെയ്ത ഉണ്ണിത്താൻ്റെ ഈ സമ്പൂർണസമാഹാരം ആ സർഗജീവിതത്തിൻ്റെ സാർഥകമായ വിളവെടുപ്പാണ്.
₹600.00Original price was: ₹600.00.₹480.00Current price is: ₹480.00. -
MAANASAMITHRAM
കഥയിലെ ഓരോ സംഭവവും വായനക്കാരന് നറുക്കിട്ടു തിരഞ്ഞെടുക്കുന്ന നോവലാണ് കോര്‍ത്തസാറിന്റെ ‘ഹോപ്സ്കോച്ച്.’ ബോര്‍ഹസിന്റെ ‘പിരിയന്‍ വഴികളുടെ ഉദ്യാന’ത്തില്‍ പകിട തുറന്നിടുന്ന എല്ലാ സാദ്ധ്യതകളെയും ഒരേ സമയം യാഥാര്‍ത്ഥ്യമായെടുത്ത് കഥ മുന്നേറുന്നു. യാതൊന്നാണോ അതായിരുന്നാല്‍ മതി എന്തുമാകാന്‍ എന്നിടത്താണ് ശരിക്കുള്ള കളി. എല്ലാം എല്ലാത്തില്‍നിന്നും ഒഴിഞ്ഞിരിക്കുന്ന ഈ കളിക്കളത്തിന്റെ ശാന്തിയും ഭീകരതയുമാണ് ഉണ്ണിയുടെ കഥകളില്‍.
– സനില്‍ വി.ഉണ്ണിയുടെ കഥകളില്‍നിന്ന് സാമാന്യമായി ഒരു സമസ്യയെ നിര്ദ്ധരിച്ചെടുക്കുക എളുപ്പമല്ല. ഓരോ കഥയും ഭാവപരമായി മറ്റൊന്നില്‍ നിന്ന് കണിശമായ അകലം പാലിക്കുന്നു. ഈ കഥകള്‍ ഭാഷയുടെയും ചരിത്രത്തിന്റെയും ബന്ധനങ്ങളില്‍നിന്ന് കുതറി പ്രകൃതയാഥാര്ത്ഥ്യത്തിന്റെ ഉറവകളിലേക്ക് സഞ്ചരിക്കുന്നവയാണ്. ഈ ഭാവനയുടെ രാഷ്ട്രീയമൂല്യമാണ് പ്രസ്തുത കഥകളെ പ്രസക്തമാക്കുന്നത്.
-ഡോ. അനില്‍ കെ.എം.ഗംഭീരവിക്രമ, നെടുമോഹനിദ്ര, എഴുത്തച്ഛന്, മലമുകളില്‍ രണ്ടുപേര്‍, അദൃശ്യന്മാരസത്തുക്കള്‍, ചിത്രപടം, അവിഹിതസുന്ദരലോകം, മാനസമിത്രം, പെപ് പൈപ്പര്‍ എന്നിങ്ങനെ ഒമ്പതു കഥകള്‍.
ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00. -
CHUNK BRO
പേരിനൊപ്പമുള്ള തൂവൽ പോലെ മെല്ലെത്തഴുകിത്തുടങ്ങുന്നവയാണ് സിബിയുടെ കഥകൾ. പക്ഷേ ‘മുന്നോട്ടു പോകവേ, വൈകാരികതയിൽ നമ്മെ പൊതിയും. വേദനകൾ, ഉത്കണ്ഠ, ഉദ്വേഗം, വിരഹം’ … പലതരം അവസ്ഥകളിലൂടെ ചുറ്റിപ്പടർന്ന് ചുഴലിയിലെന്നതുപോലെ ഭൂമിയിൽ നിന്നുയർത്തി ഒടുവിൽ ഹൃദ്യമായ ഒരു അനുഭൂതിയിൽ താഴെ എത്തിക്കുകയും ചെയ്യുന്ന വ്യത്യസ്തമായ കഥാലോകമാണ് അദ്ദേഹത്തിന്റെത്.
– ജി. ആർ. ഇന്ദുഗോപൻ₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Pagukal Markkumbol
“ഈ രചന സാഹിത്യത്തിലെ ഏതു വിഭാഗത്തിൽപ്പെടുമെന്നു തീരുമാനിക്കാൻ പ്രയാസമുണ്ട്. ഒരു ഭാഗം നോക്കിയാൽ രസകരമായ ആത്മകഥ, താൻ ജനിച്ചുവളർന്ന അന്തരീക്ഷത്തെ പറ്റി അതിമനോഹരമായ വർണന. താൻ സന്ദർശിച്ച പ്രദേശങ്ങളെപ്പറ്റിയുള്ള അതിമനോഹരമായ വിവരണം. ഏതു ഭാഗം വായിക്കുമ്പോഴും ചുണ്ടിൽ ഒരു മന്ദഹാസം വിടർത്തുന്ന ഫലിത പ്രയോഗങ്ങൾ… അനുഭവങ്ങളുടെ ധന്യത, സാഹിത്യഭംഗി, ഫലിതനിരീക്ഷണങ്ങൾ. ഇത്തരം ഒരു ഗ്രന്ഥത്തിന് അവതാരിക എഴുതാൻ ആർക്കാണ് ഭാഗ്യമുണ്ടാകുക!
അവതാരികയിൽ ജസ്റ്റിസ് സുകുമാരൻ₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
11 LOKA PRESASTHA CHERUKATHAKAL
ലോക ചെറുകഥാസാഹിത്യത്തിലെ അതുല്യപ്രതിഭകളായ പതിനൊന്ന് എഴുത്തുകാരുടെ പ്രശസ്തങ്ങളായ പതിനൊന്നു കഥകളുടെ സമാഹാരം. ആഖ്യാനത്തിലും ആവിഷ്കാരത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലർത്തുകയും നിസ്തുലമായ ഭാവാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ ചെറുകഥകൾ കഥാസാഹിത്യത്തിന്റെതന്നെ അളവുകോലുകളാണ്.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
PARAVAKAL NAKSHATHRANGAL
പി. സുരേന്ദ്രൻ എന്ന മലയാളത്തിലെ പ്രിയങ്കരനായ എഴുത്തുകാരന്റെ സർഗാത്മകതയ്ക്കകത്ത് ബഡവാഗ്നിയായെരിയുന്നത് ബൗദ്ധമായ ഉൾക്കാഴ്ചയാണ്. ഈ പുസ്തകത്തിലുള്ളത് കൊച്ചു കൊച്ചു കഥകളാണ്. അധികവും ബുദ്ധകഥകളുമായി ബന്ധപ്പെട്ടവ. എന്നാൽ അത്തരം കഥകളുടെ കേവലമായ ആവർത്തനങ്ങളല്ല. കഥ നിന്നിടത്തുനിന്ന് സുരേന്ദ്രന്റെ ഭാവന പിന്നെയും സഞ്ചരിക്കുന്നു. ബോധിവൃക്ഷം പോലെ കഥകൾ ശാഖോപശാഖകളായി പടരുകയാണ്. കണ്ടതിൽനിന്ന് കാണേണ്ടതിലേക്കുള്ള സൂക്ഷ്മസഞ്ചാരങ്ങൾ.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
THRILLING STORIES
This book offers a glimpse of astonishing stories that enlighten the myths through our spotlighted paintings. Every page shows the minds of common people which flow like a stream in our dreams.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
THE TAMARIND TREE AND THE LAST BUS
A collection of heartwarming stories about love, loss, and the quiet magic of ordinary lives.
Some memories stay with us-like an old roadside tamarind tree that shelters weary travellers, or a visit to a remote hillside village where humble lives unfold, untouched by thoughts of a world beyond. They linger in the mind, like a soft, soulful melody.
In this collection, you will meet
– A grandson saying goodbye to a grandfather who no longer remembers him.
– A tamarind tree losing its glory to the march of urbanization.
– A young man piecing together his dead father’s forgotten past through a silverfish-eaten photograph.
– A tribal boy waiting for the day his father will return from beyond the hills to give him a name… and many more unforgettable characters.
These stories are steeped in nostalgia. They invite you to pause, linger a little, and walk with the author into a world where life was simple, tender – and yet, sometimes harsh.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
KANAVAYUM KATHAYAYUM
“ഒരു പ്രമേയം കഥാകാരൻ കാലാതിവർത്തിയാക്കി മാറ്റുന്നത് ആഖ്യാനത്തിലെ മിടുക്കുകൊണ്ടാണ്. അത് റഹ്മാന് സാധിച്ചിട്ടുണ്ട്… ചുഴിഞ്ഞുചുറ്റുന്ന വേറിട്ട ഭാഷാരീതിയാണ് ഓരോ കഥയിലും ഉള്ളത്. കഥാസന്ദർഭങ്ങൾ വായനക്കാരെ വല്ലാതെ ഉലയ്ക്കും… മിക്ക കഥകളിലും മരണം കടന്നുവരുന്നുണ്ട്. ജീവിതത്തിനും മരണത്തിനും ഇടയിലെ വേപഥുവായി കഥകൾ മാറുന്നു. അതീതജന്മങ്ങളുടെ കരച്ചിൽ തളംകെട്ടി നിൽക്കുന്ന എത്രയോ സന്ദർഭങ്ങൾ മിക്കവാറും കഥകളിലുണ്ട്… പല കഥകളിലും വ്യാഖ്യാനത്തിനു വഴങ്ങാത്ത ഒരു ദുരൂഹത ഒളിച്ചുവെക്കുന്നുണ്ട് റഹ്മാൻ.
– പി. സുരേന്ദ്രൻ
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
Ini Orikkal
ഓരോ മനുഷ്യന്റെയും ആത്മാവിൽ ഒരു തേങ്ങലുണ്ട്. എല്ലാ മാമ്പൂവും കൊഴിയും എന്നു തന്നെയാണത്. അതുകൊണ്ട് മക്കളെ എന്നല്ല ഏതു മാമ്പൂ കണ്ടാലും മദിക്കരുത്. മാങ്ങയാവോളം കാത്താലും ഏതു മാമ്പൂവും കൊഴിയും!
ഇതാ രുചിയുള്ള വിഭവം. ഇനി വേണ്ടത് കുറച്ചു സമയവും ഭാവുകത്വമുള്ള ഹൃദയവും.
മറക്കാൻ ബുദ്ധിമുട്ടുള്ള കഥകൾ.
– സി. രാധാകൃഷ്ണൻ
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Kozhinja Peelikal
ഒരു പീലിക്കണ്ണിന്റെ ഘനനീലിമപോലെ, ആഴത്തിലും പൊലിമയിലും ജീവിതത്തിന്റെ അവസ്ഥാന്തരങ്ങൾ പ്രതിഫലിപ്പിക്കുകയാണ് ഈ കഥകൾ. പ്രണയവും കാത്തിരിപ്പും ഏകാന്തതയും കുടുംബസൗഖ്യവും തിരസ്കാരവും ഒക്കെയായി, ജീവിതത്തിന്റെ നിറമുള്ളതും നിറംകെട്ടതുമായ തൂവലുകൾ ഈ താളുകളിലാകെ ചിതറിക്കിടക്കുന്നു. നടന്നുതീർത്ത വഴിയിൽനിന്ന് പെറുക്കിക്കൂട്ടിയ തൂവലുകൾ കൊണ്ട് സ്വപ്നക്കൂടൊരുക്കുവാൻ ശ്രമിക്കുന്നവരേയും, ഓർമ്മകൾക്ക് ശ്രാദ്ധകർമ്മം ചെയ്യുന്നവരേയും, അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ’ എന്ന് ഒരുവേള കൊതിക്കുന്നവരേയും ഈ കഥാവഴിയിൽ നിങ്ങൾ കണ്ടുമുട്ടും; ഉച്ചസൂര്യന്റെ താപവും പൗർണമിചന്ദ്രന്റെ തണുപ്പും ചാഞ്ഞുവീഴുന്ന വഴിയിൽ.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
IRUL VASIKKUM MAALAM
ദാമ്പത്യത്തിന്റെ, കുടുംബജീവിതത്തിന്റെ ലയശില്പമായി വീട് മാറിയാൽ നന്ന്. അത് ഒരു ആദർശമാണ്. അങ്ങനെ എപ്പോഴും സംഭവിക്കണമെന്നില്ല. എല്ലാ ഏർപ്പാടുകളിലും ലയം ഉണ്ടെങ്കിൽ കഥ പോലുള്ള ആഖ്യാന രൂപങ്ങൾ അപ്രസക്തമാകാനും ഇടയുണ്ട്. പൊതുനിയമങ്ങൾ തള്ളിക്കളയുന്ന വാസ്തവങ്ങളിൽ നാടകീയത കണ്ടെത്തുമ്പോഴാണ് മലയാള ഭാഷയിലും മറ്റും ഇപ്പോഴും കഥ സംഭവിക്കുന്നത്. ഈ സമാഹാരത്തിലെ ഒന്നാമത്തെ കഥയായ “ഇരുൾ വസിക്കും മാളം’ ഇക്കാര്യം വെടിപ്പായി വിളംബരപ്പെടുത്തുന്നുണ്ട്. – ഇ.പി. രാജഗോപാലൻ (അവതാരിക)
പെൺജീവിതങ്ങളുടെ വൈകാരികവും വൈചാരികവുമായ ലോകത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ഏഴു കഥകൾ. ആണധികാരത്തിന്റെ താൻപോരിമകൾക്കു മുന്നിൽ പുറംലോകത്ത് പലപ്പോഴും തോറ്റുകൊടുക്കേണ്ടിവരുമ്പോഴും അകംലോകത്ത് തോറ്റുകൊടുക്കാത്തവരാണ് ഇതിലെ പെൺജീവിതങ്ങൾ. ആത്മബലംകൊണ്ട് ആണത്തങ്ങളുടെ അധികാരമാളങ്ങളിൽനിന്നും ഇറങ്ങിപ്പോകുന്ന പെൺതുറസ്സുകൾ.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
PREMCHANDHINTE KATHAKAL
ആധുനിക ഹിന്ദി ഉറുദു സാഹിത്യത്തിലെ വിരാട് രൂപമായിരുന്നു മുൻഷി പ്രേംചന്ദ്. അനുവാചകർ ‘കഹാനി സമ്രാട്ട്’ എന്ന ആദരവേകിയ ഈ എഴുത്തുകാരനാണ്, അമാനുഷികതയിലും ഭ്രമാത്മകതയിലും വട്ടം ചുറ്റിയ ഹിന്ദി സാഹിത്യത്തിന് റിയലിസ്റ്റിക് ആഖ്യാനധാര പരിചയപ്പെടുത്തുന്നത്. മണ്ണിന്റെ മാറിൽ കാലുറപ്പിച്ചുനിന്ന് നിന്ദിതർക്കും പീഡിതർക്കും അക്ഷരാലംബമേകിയ അദ്ദേഹം പാവങ്ങളുടെ ചോരകുടിച്ച് ചീർത്തതിന്റെ പാപം കഴുകിക്കളയാൻ ഗംഗാസ്നാനത്തിനു പോകുന്ന പ്രമാണികളെ രൂക്ഷഭാഷയാൽ ചൊടിപ്പിച്ചു. അസമത്വത്തിനും അനീതിക്കും ഇടയിൽ പൊടിച്ചുണരുവാൻ ശ്രമിക്കുന്ന മാനവികതയുടെ വിത്തുകളെക്കുറിച്ചാണ് ഈ പ്രേംചന്ദ് കഥകളും സംസാരിക്കുന്നത്.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
ENTE PRIYAPPETTA KATHAKAL
‘ഭാവനയുടെ സാന്ദ്രീകരണമാണ് ചെറുകഥയുടെ മുഖമുദ്ര’യെന്ന നിർവചനത്തിന്റെ പരിധിയിൽ വരും ഈ സമാഹാരത്തിലെ കഥകളെല്ലാം. അത്യാവശ്യമില്ലാത്ത ഒരു വാക്യമോ വാക്കുപോലുമോ ഇതിലെ ഒരു കഥയിലുമില്ല. അനാഡംബരമായ സൗന്ദര്യമുള്ള ഭാഷ: ഒരു പ്രത്യേക കാലം, പ്രത്യേക ദേശം, പ്രത്യേകതകളുള്ള മനുഷ്യൻ; ഇവ ഹൃദ്യമായി പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു ഈ കഥകളിൽ – കേരളീയജീവിതത്തിന്റെ കലാസുഭഗമായ പ്രതിനിധാനങ്ങൾ
-അവതാരികയിൽ ആർ.എസ്. കുറുപ്പ്
നാഴികമണിയുടെ സൂചികൾപോലെ, വർത്തമാനകാലത്തെ കൃത്യ മായും കണിശമായും രേഖപ്പെടുത്തുന്ന കഥകൾ. “നമ്മൾ വെറും കളിപ്പാട്ടങ്ങൾ’ എന്ന കഥാശീർഷകം, മാനവകാമനകളുടെ ഈ പാർപ്പിടത്തിന് വിലാസമായി മാറുന്നു.
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
-
ICECREAM THINNUNNA SOORYAN
സങ്കീർണതകളൊന്നുമില്ലാതെ പറഞ്ഞുപോകുമ്പോഴും ഈ കഥകളെല്ലാം സങ്കീർണമായ ജീവിതാവസ്ഥകളെയും കരുണാർഹമായ ദൈന്യതകളെയുമാണ് ആവിഷ്കരിക്കുന്നത്. ഒട്ടും നാട്യങ്ങളില്ലാതെ കഥപറയുന്ന രീതി തന്നെയാണ് വായനക്കാരെ ഒപ്പം കൂട്ടുന്നത്. ജീവിത ബന്ധങ്ങളുടെ വൈകാരികാംശങ്ങളെ പൊലിപ്പിച്ചെടുക്കുന്ന പത്തു ചെറുകഥകളുടെ സമാഹാരം.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
AND THE BREEZE WHISPERS…DEAR FRIEND
Rare writings that depict the soulfulness of the blossoms of misery.
-C. Radhakrishnan, Author
In these flash stories by P. Surendran, we catch sight of a lightning flash that reveals a world long hidden. It brings warmth, light, and sound – and in that brief illumination, many concealed truths begin to sparkle.
-Subhash Chandran, Author
Stories that radiate unconditional love, like the rich fragrance of incense. When the Earth’s core erupts and flows, the tears of every lifeform touch us deeply. Moonlight and breeze bear witness to their pangs — a language that gently reminds us how enchanting the sky is beyond the darkness.
-Ambikasuthan Mangad, Author
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
IRUTTU PATHRADHIPAR
മനുഷ്യമനസ്സിലെ വെട്ടവും ഇരുട്ടും മാറിമാറി, ജീവിത സത്യങ്ങൾക്ക് മുഴുത്ത തലക്കെട്ടുകൾ സൃഷ്ടിക്കുകയാണ് ഈ കഥകളിൽ, അരികുകളിൽ നിന്നും തുറസ്സുകളിൽ നിന്നും വന്നെത്തുന്ന കഥാപാത്രങ്ങൾക്ക് പകൽ ബഹളവും രാനിശ്ശബ്ദതയും ഒന്നുപോലെ പിറവിനേരങ്ങൾ തീർക്കുന്നു. വാഴ്വ് കുത്തിയ തമോഗർത്തങ്ങളിൽ പതിക്കാതെ പ്രേതവേട്ടക്കാരനും കരിമരുന്നു ഫാക്ടറിക്കാരനും ജീവപര്യന്തം തടവുകാരനും ഒക്കെ ഇവിടെ നേർവഴിയേയും വളഞ്ഞു പുളഞ്ഞും ഉഴറിയോടുന്നു. മുൻധാരണകളെ മുച്ചൂടും വെണ്ണീറാക്കുവാൻ ഒരുമ്പെട്ടിറങ്ങിയ മനുഷ്യാഗ്നികളാണ് ഇവർ – തീനാവുകൊണ്ട് നിങ്ങളുടെ അസ്ഥിയെ നക്കുന്നവർ, മജ്ജയെ പൊള്ളിക്കുന്നവർ.
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00. -
Adventure of Five Friends
This exciting book of adventure story will take you to a remote island and African forests. The story is packed with suspense, courage and friendship. This book promises adventure on every page.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
CHILA KALANGALIL CHILA GAYATHRIMAR
കാലത്തിന്റെ ഗതിവേഗത്തിനുമുന്നിൽ മുൻകാലാനുഭവങ്ങൾ പോരാതെ വരുമ്പോൾ അതിനോടെങ്ങനെ ഇണങ്ങാമെന്ന് വ്യാകുലപ്പെടുന്നവരുടെ കഥകളാണ് ഈ സമാഹാരത്തിൽ. പൗലോ കൊയ്ലോയുടെ മലയാളത്തിലേക്കുള്ള വരവ് പൗലോസ് മാഷിന് അത്രയങ്ങ് അംഗീകരിക്കാനാവുന്നില്ലെന്ന് ഹാസ്യഭംഗിയോടെ പറഞ്ഞുവെക്കുകയാണ് ഇതിലെ ആദ്യ കഥ. പുതുകാലത്തെ മാർക്കറ്റിങ് തന്ത്രങ്ങളുടെ ആകാശപ്പാതയിൽനിന്ന് സ്വയം ഒഴിവാക്കാൻ ശ്രമിക്കുമ്പോഴും അതിനു കഴിയാതെ വരുന്ന കൃഷ്ണദാസിന്റെ വ്യാകുലതകളാണ് ‘ചന്തയുടെ ഭാരം’. കാൾ സെന്ററിലെത്തുമ്പോൾ മാഗിയായി ജീവിക്കേണ്ടിവരുന്ന ഗായത്രി കെട്ടകാലത്തിനുമുന്നിൽ പകച്ചുനിന്നുകൊണ്ട് അടുത്ത രൂപാന്തരത്തിന്റെ അവസ്ഥയിലേക്കു കടക്കുന്നു. എല്ലാം മാന്തിയെടുക്കുന്ന ജെസിബി ജീവിതത്തിനും മരണത്തിനും മുന്നിലേക്ക് യന്ത്ര താഴ്ത്തുമ്പോൾ പുനരധിവാസമെങ്ങനെ എന്നറിയാതെ പകച്ചുനിൽക്കുകയാണ് ലോനപ്പൻ. എല്ലാ കഥകൾക്കുമപ്പുറം സ്വന്തം അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളുടെയും ഓർമക്കഥകളുമായി കഥാകാരനും വായനക്കാരനിലേക്കെത്തുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
AADYAAKSHARANGAL
സിനിമാനടന് നാഗേഷിനെപ്പോലുള്ള ഒരാളെ കെട്ടണമെന്നാശിച്ച് രാമങ്കുട്ടിയെ കെട്ടിയ അമ്മാളു, അമ്മാളുവിനെ പിരിഞ്ഞ് ഏതോ കരയോ മരമോ ആകാശമോ കൈകാട്ടി വിളിച്ചപ്പോള്‍ ഇറങ്ങിപ്പോയ രാമങ്കുട്ടി, ഉപയോഗം കഴിഞ്ഞതെല്ലാം വലിച്ചെറിയുന്ന കാലത്ത് പലതും മനസ്സിലാക്കാതിരിക്കലാണ് നല്ലതെന്നു തിരിച്ചറിയുന്ന ഞാന്‍, കഥയില്ലായ്മയുടെ കാലത്താണ് കഥയുണ്ടാക്കേണ്ടതെന്ന് അച്യുതന് മാഷില്‍നിന്നും മനസ്സിലാക്കുന്ന വാസു,സ്വാശ്രയത്തിന്റെയും റ്റ്വന്റി റ്റ്വന്റിയുടെയും കാലത്ത് കോച്ചുകള്ക്കറിയാത്തതും കോച്ചുകള്‍ പറയാത്തതുമായ കളികളിക്കുവാന് ആശിക്കുന്ന അശ്വിന്, ഒത്തുപാര്‍പ്പിന്റെ ഗന്ധത്തില്‍നിന്ന് ഓടിയകലുന്ന രേഷ്മ, ആരും പോകാത്ത വഴിയിലൂടെ പോയ വല്യമ്മാനെ അറിയുന്ന ജയകൃഷ്ണന്, ഭൂഖണ്ഡാന്തര യാത്ര കഴിഞ്ഞു മടങ്ങുന്ന അമ്മയെ മനസ്സിലാക്കാന്‍ കഴിയാത്ത ഗോപി, ഹിസ് മാസ്റ്റേഴ്സ് വോയ്സിലൂടെ വീണ്ടും പാട്ടുകേള്‍ക്കുമ്പോള്‍ ചുവരിലെ ഫോട്ടോയില്‍നിന്നും ചിരിക്കുന്ന വല്യമ്മാന്‍ – കഥയില്‍നിന്നും കഥയിലേക്കു പടര്‍ന്നേറുന്ന ഒമ്പതു കഥകള്‍.
₹230.00Original price was: ₹230.00.₹184.00Current price is: ₹184.00. -
Qurban
ജൂതവംശത്തെ ഒടുക്കാന്‍ വേണ്ടി ഹിറ്റ്ലര്‍ കൈക്കൊണ്ട രാക്ഷസീയ ക്രൂരതകളുടെ സ്മൃതി, ആ വംശത്തിന്റെ ബോധത്തില്‍നിന്ന് മായാന്‍ വേണ്ടിടത്തോളം, കാലം ഒഴുകിപ്പോയിട്ടില്ല. എന്നിട്ടും എതിര്വംശത്തിന് നിലനില്ക്കാന് ഭൂമിയില്‍ ഇടം വേണമെന്ന സഹിഷ്ണുത കിളിര്‍ക്കുന്നില്ല. കുര്ദുകളായിപ്പിറന്നതിന്പേരില് അതിജീവനാര്ഹത നിഷേധിക്കപ്പെട്ട്, നരകത്തിലേക്കു തള്ളപ്പെട്ടവരുടെ കഥയാണ് ബലിപ്രരൂപത്തിന്റെ സമസ്തശക്തികളോടും കൂടി ഈ നോവലില്‍ ശതശീര്‍ഷമുയര്‍ത്തി വാഗഗ്നിവമിക്കുന്നത്.
-ഡോ. എം. ലീലാവതി‘കുര്‍ബാനി’ല്‍, ഹരിത സാവിത്രി അന്വേഷിക്കുന്നത് മനുഷ്യാന്തസ്സിന്റെ തകര്‍ച്ചയെക്കുറിച്ചാണ്. ആ തകര്‍ച്ച ഒരു വിലാപത്തിലൂടെയോ നെടുവീര്‍പ്പിലൂടെയോ വായുവില്‍ അലിയിച്ചുകളയാന്‍ ഹരിത ഒരുക്കവുമല്ല. താനേ തകര്‍ന്നുപോകുന്ന ഒന്നല്ല ദെമീറിന്റെയും ഇസെലിന്റെയും അന്തസ്സ്. മറിച്ച് അത് തകര്‍ക്കപ്പെടുന്നതാണ്. ഭരണകൂടമാണത് ചെയ്യുന്നത്. അതിന്റെ മോഡസ് ഓപ്പറാന്‍ഡി ഒരുക്കുന്നതാകട്ടെ ഉള്‍ഭരണകൂടവും. പോലീസും രഹസ്യാന്വേഷണസംഘങ്ങളും ഒരു സമഗ്രാധിപത്യഭരണകൂടത്തിനു കീഴില്‍ വെറും ക്വട്ടേഷന്‍ സംഘങ്ങള്‍ കൂടിയാണ്. അവരുടെ സര്‍ഗ്ഗാത്മകത ഹിംസയുടെ അന്തമില്ലാത്ത ശ്രേണികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അവര്‍ മനുഷ്യരെ തകര്‍ക്കുന്നു. ശാരീരികമായി മാത്രമല്ല, മനുഷ്യാന്തസ്സിനെ തകര്‍ത്ത് അവരെ നിതാന്തമായ അപമാനത്തിലേക്ക് തള്ളിവിടുന്നു.
-പി.എന്‍. ഗോപീകൃഷ്ണന്ഹരിത സാവിത്രിയുടെ പുതിയ നോവല്‍
₹380.00Original price was: ₹380.00.₹304.00Current price is: ₹304.00. -
Kumaran
പ്രതികാരമുള്ള ആത്മാക്കളാണത്രേ പ്രേതങ്ങൾ. ആത്മാക്കളെല്ലാം പ്രതികാരദാഹികളോ പ്രേതങ്ങളോ അല്ലെന്നിരിക്കെ ഏതൊരു അജ്ഞാതശക്തിയോടും മനുഷ്യർക്ക് ഒരേയൊരു വികാരം മാത്രം ഭയം…… ഭയം മാത്രം……!”
*കുമരൻ* എസ് കെ ഹരിനാഥിന്റെ ഭീതി കഥകൾ. അപൂർവ്വ ഭീതിയുടെ അഞ്ച് ആഖ്യാനങ്ങൾ.
മലയാള സാഹിത്യത്തിൽ ഭീതിയുടെ പുത്തൻ ചരിത്രം കുറിച്ച കറുത്തച്ചന്റെ രചയിതാവിൽ നിന്നും മറ്റൊരു ഹൊറർ പുസ്തകം.₹210.00Original price was: ₹210.00.₹168.00Current price is: ₹168.00. -
PANNIVIRUNNU
സങ്കീര്‍ണമായ ഒരു ലോകത്തെ ലളിതമായി വിവരിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് നകുല്‍ വി.ജി.യുടെ ‘പന്നിവിരുന്നി’ലെ കഥകള്‍. ചെറുകഥ എന്ന മാധ്യമത്തിന്റെ യാഥാസ്ഥിതികമായ പ്രയോഗത്തെ ചോദ്യംചെയ്യുന്ന ചില കഥകളുമുണ്ട് ഈ സമാഹാരത്തില്‍. ആ കഥകളില്‍ പോലും വായനക്കാരെ കൈവിട്ടുകളയുന്നില്ല നകുല്‍. ചിരപരിചിതവും ആവര്‍ത്തനവിരസവുമായ ജീവിതത്തില്‍നിന്ന് നിഗൂഢവും അപരിചിതവുമായ അനുഭവങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവ് ഈ കഥാകാരനെ സമകാലീനരായ എഴുത്തുകാരില്‍നിന്ന് വേറിട്ടു നിര്‍ത്തുന്നുണ്ടെന്ന് പ്രത്യേകം പറയണം.
-പി. എഫ്. മാത്യൂസ്
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00. -
Aloor Puranam
ഇത് വെറുമൊരു ദേശക്കഥയല്ല. പാതിരായ്ക്കു പാടവരമ്പത്ത് വടികുത്തി നടക്കുന്ന തെങ്ങനും ഒടിയനും മറുതയും, പേരാലിന് വള്ളികളില്‍ ഊഞ്ഞാലാടി രസിക്കുന്ന വഴിയാത്രക്കാരെ ഭയപ്പെടുത്തുന്ന യക്ഷിയും, അതിരപ്പിള്ളിയില്‍ ഒരു നിലവിളിയായി അവസാനിച്ച സുഗന്ധിയും പാക്കനാരും മന്ത്രവാദികളും ഭഗവതിയും മുത്തപ്പന്മാരും ചരിത്രവും ഐതിഹ്യവും ചേര്‍ന്ന് വിചിത്രമായൊരു വായനാനുഭവം നല്കുന്ന നോവല്‍. സാന്ത്വനം നല്കുന്ന ചാലക്കുടിപ്പുഴയും നഷ്ടപ്രണയത്തിന്റെ നിളാനദിയും ജീവിതത്തിന്റെ നിരര്ഥകതയെ ബോധ്യപ്പെടുത്തുന്ന ഗംഗാനദിയും ഇവിടെ ത്രിവേണി സംഗമമാകുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
POOCHAKALUTE THEEVANDI
വിസ്മരിക്കാനാവാത്ത വാക്യങ്ങളിലൂടെയും വീക്ഷണങ്ങളിലൂടെയും ജീവിതത്തെ സര്‍ഗ്ഗശക്തിയിലേക്ക് ഉയര്‍ത്തുന്ന ആഖ്യാനങ്ങള്‍. പ്രതിപാദ്യം, രൂപഘടന, ഭാഷ എന്നിവയുടെ നൂതനജാലകങ്ങള്‍ ലോകത്തിലേക്ക് തുറക്കുന്ന മലയാളത്തിന്റെ പത്ത് ഉജ്ജ്വലകഥകള്‍. ആഞ്ഞിലിമരത്തിലെ വവ്വാലുകള്‍, വിരുന്ന്, ഡ്രാക്കുളയുടെ പ്രേമലേഖനങ്ങള്‍, പൂച്ചകളുടെ തീവണ്ടി, അവസാനത്തെ അനുയായി, കഠാരയുടെ രാത്രി, ഈഴച്ചെന്പകത്തിന്റെ ഗന്ധം, ഇടനില, എക്സ് എന്ന ശത്രു എത്തുന്ന നേരം, ജിന്നുകളുടെ രാത്രി. എം. നന്ദകുമാറിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
DAYA
കാലത്തിന്റെ മുറിവുകളില്‍ സൗഖ്യലേപനമാകുന്ന, ലോകത്തിന്റെ ആധിവ്യാധികള്‍ക്കെല്ലാം ശമനൗഷധമാകുന്ന ദയയുടെ അത്ഭുതശേഷിയെക്കുറിച്ചാണ് ഈ കഥ. മനുഷ്യകുലത്തിനു മാത്രമല്ല, സമസ്ത ജീവജാതികള്‍ക്കും മമതയുടെ മാത്രകള്‍കൊണ്ടു രോഗശാന്തിയേകൂ എന്ന് ഇവിടെ ഒരു ജ്ഞാനവൃദ്ധന്‍ പറയാതെ പറയുകയാണ്; ചെറുപുഞ്ചിരിയോടെ, നെറുകയില്‍ സ്നേഹപൂര്‍ണമായ തലോടലോടെ. മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ കഥയ്ക്ക് കെ.പി. മുരളീധരന്റെ വര്‍ണവരകള്‍.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
MEGHAMAALA
ജീവിതമര്മരങ്ങളെ സൂക്ഷ്മമായി, ഭാവതീവ്രമായി, ധ്വനിസാന്ദ്രമായി രേഖപ്പെടുത്തിവെച്ച ഒരു സ്വനഗ്രാഹിയാണ് പൊറ്റെക്കാട്ടിന്റെ കഥാലോകം. ജീവിതാസക്തിയും മൃത്യുവാഞ്ഛയും ഘനീഭവിച്ച ബാഷ്പബിന്ദുക്കള്‍ ഈ ‘മേഘമാല’യ്ക്കുള്ളില്‍ പെയ്തൊഴിയുവാന്‍ വെമ്പിനിറയുന്നു. എസ്. കെ. യുടെ എട്ടു കഥകളുടെ സമാഹാരം.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00. -
KATTUCHAMBAKAM
എസ്.കെ.യുടെ ‘റൈറ്റേഴ്സ് നോട്ട്ബുക്കി’ല്‍നിന്ന് ഹൃദയത്തിന്റെ കിറുക്കുകളുമായി പുറത്തുചാടിയ ചില മനുഷ്യരുടെ കഥകൾ ആണ് ഈ സമാഹാരത്തില്‍. ”ഒരു അഗ്നിബിന്ദുകൊണ്ട് ഇരുട്ടില്‍ ഒരു മായാവലയം സൃഷ്ടിക്കുന്ന” കഥാകൃത്തിന്റെ കഴിവിന് ഈ കഥകൾ സാക്ഷ്യം പറയും. കാട്ടുചമ്പകം, ആയിരം വെള്ളിയും…, ഹരിശ്ചന്ദ്രൻ , പ്രൊഫസറുടെ പ്രണയം, വധശിക്ഷ എന്നിങ്ങനെ എസ്. കെ. യുടെ അഞ്ച് പ്രശസ്ത കഥകളുടെ സമാഹരം.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Ottamarathile Ilakal
”മണ്ണിനേയും പ്രകൃതിയേയും അറിയുന്ന തലമുറയ്ക്കുവേണ്ടി പ്രശാന്തി ചൊവ്വര എഴുതുന്നു… ചലനാത്മകമായ മനുഷ്യജീവിതത്തെ തൊടുന്ന അനുഭവം… ചെറിയ വാക്യങ്ങളിലൂടെ കഥപറച്ചില്‍… സംഭാഷണഘടനയുടെ ഉപയോഗം… സമകാലികമായ വിവരങ്ങളും അറിവുകളും ചേര്‍ന്നു രൂപപ്പെടുത്തുന്ന, നന്മയും കാരുണ്യവും സ്നേഹവും ലക്ഷ്യമാകുന്ന രചനകള്‍… ”
അവതാരികയില്‍ ബാലചന്ദ്രന് വടക്കേടത്ത്
₹120.00Original price was: ₹120.00.₹108.00Current price is: ₹108.00. -
Innalekal Thonnalukal
മറവിയുടെ കയത്തിലേക്ക് ആണ്ടുപോകുന്നതിനു മുന്‍പ് എത്തിപ്പിടിച്ച ഓര്‍മകളുടെ മണിമുത്തുകള്‍… അവ ഒരു കാലഘട്ടത്തെ കോര്‍ത്തെടുക്കുന്നു. ഒരിക്കലും തിരിച്ചുവരാത്ത ആ നല്ല നാളുകളിലൂടെ…
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Manimaalika
”വായനയുടെ സുഖം വാരിക്കോരിത്തന്ന് വിരുന്നൂട്ടിയ കഥാകാരന്” എന്ന് സ്നേഹാദരങ്ങളോടെ എം.ടി. വിശേഷിപ്പിച്ച എസ്.കെ.യുടെ അഞ്ചു മനോഹരരചനകളുടെ സമാഹാരം. ബ്ലാക്ക്ബോര്‍ഡില്‍ വെളുത്ത ചോക്കക്ഷരങ്ങള്പോലെ ”മലബാറിലെ എയ്ഡഡധ്യാപകപ്പാവങ്ങളിലെ ഒരു പഴയ നമ്പറി”ന്റെ ദുരവസ്ഥ എഴുതിക്കാട്ടുന്ന ‘ഇന്സ്പെക്ഷന്,’ ദാമ്പത്യത്തിലെ അവിശ്വസ്തതയെ കഠാരിപോലെ കണ്ണുകളില്‍ കുത്തിയിറക്കുന്ന ‘ഭാര്യ,’ ഒരു ചൂടിക്കട്ടിലിന്റെ ശൂന്യതയില്‍ സംഖ്യാതീതമായ ജീവിതചിത്രങ്ങള്‍ വരച്ചുവെക്കുന്ന ‘ഒഴിഞ്ഞ കട്ടില്,’ ഒരു കരിനാക്കിന്റെ ശക്തി ദൗര്‍ബല്യങ്ങളുടെ നാട്ടുവര്ത്തമാനമാകുന്ന ‘അന്തകന്റെ തോട്ടി,’ ”മധുരമാദകമായൊരു പ്രണയപാരവശ്യ”ത്തിന് ശുഭാന്ത്യം അന്വേഷിക്കുന്ന ‘സംശയനിവൃത്തി.’ – ഈ ‘മണിമാളിക’യിലെ വാതായനങ്ങള്‍ തുറക്കുന്നത്, മാനവന് എന്ന മഹാമേരുവിന്റെ ശൃംഗങ്ങളിലേക്കും താഴ്വാരങ്ങളിലേക്കുമാണ്.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
KAYYOPPUKAL
പല തലമുറയിലെ പന്ത്രണ്ട് എഴുത്തുകാരുടെ മികച്ച സമകാലിക കഥകള്‍
ടി. പത്മനാഭന്, സി. രാധാകൃഷ്ണന്, അംബികാസുതന്‍ മാങ്ങാട്, അശോകന് ചരുവില്‍, ചന്ദ്രമതി, പി.എഫ്. മാത്യൂസ്, ഗ്രേസി, രേഖ കെ., വി. ഷിനിലാല്‍, ബി. മുരളി, കെ.എസ്. രതീഷ്, ജിസ ജോസ്
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
CHANGATHEE ENNU VILIKKUNNA KAATTU
മിനിക്കഥകളെ മിന്നല്ക്കഥകളെന്ന് ഇപ്പോള്‍ മലയാളം മാറ്റിവിളിച്ചു തുടങ്ങി. ഒരൊറ്റ നിമിഷത്തെ പ്രഭയില്‍ അതുവരേയ്ക്കും മറഞ്ഞിരുന്ന ഭുവനം വെളിപ്പെടുത്തുന്നു മിന്നല്‍. പി. സുരേന്ദ്രന്റെ ഈ കുറും കഥകളിലും ആ മിന്നലൊളി ദൃശ്യമാണ്. അവ ചൂടും വെട്ടവും ചെത്തവും തരുന്നു. അവയില്‍ മറഞ്ഞിരുന്ന പലതും മിന്നിത്തെളിയുന്നു.
– സുഭാഷ് ചന്ദ്രന്കുന്തിരിക്കത്തിന്റെ ഹൃദ്യമായ സുഗന്ധംപോലെ നിരുപാധിക സ്നേഹം പ്രസരിപ്പിക്കുന്ന കഥകള്‍. ഭൂമിയുടെ ഉള്ളം പൊട്ടിയൊഴുകുമ്പോള്‍ ജീവജാലങ്ങളുടെ കണ്ണീരൊഴുക്ക് നമ്മെ ആഴത്തില്‍ വന്ന് തൊടും. നിലാവും കാറ്റുമെല്ലാം വേദനകള്‍ക്ക് ചെവിചേര്‍ക്കും. കൂരിരുട്ടില്‍നിന്നും തെളിഞ്ഞ ആകാശത്തിന് എത്ര ഭംഗിയുണ്ടെന്ന് ഓര്‍മപ്പെടുത്തുന്ന വേറിട്ട ഭാഷാക്രമം.
– അംബികാസുതന്‍ മാങ്ങാട്₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Sherlock
പ്രളയങ്ങൾക്കുശേഷം സാവധാനം ഉണർന്നുവരുന്ന സൂര്യനെ നോക്കുന്നതുപോലെ, മനുഷ്യഭാവങ്ങളുടെ അദ്ഭുതം ദർശിക്കുകയാണ് ഈ കഥകളിൽ മലയാളത്തിൻ്റെ പ്രിയപ്പെട്ട എം.ടി. വാക്കുകളെ എങ്ങനെ ഒരു ദ്രാവിഡശില്പത്തിൻ്റെ കരുത്തും ലാവണ്യവുമഭ്യസിപ്പിക്കാമെന്നതിന് ഈ സമാഹാരത്തിലെ നാലു കഥകളും സാക്ഷികളാണ്.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
Olavum theeravum
ഈ സമാഹാരത്തിലെ കഥകൾക്ക് തലമുറകളിലൂടെ ദീർഘമാവുന്ന ഹൃദയനൊമ്പരങ്ങളുടെ പാരമ്പര്യം അവകാശമായിട്ടുണ്ട്. ബാപ്പുട്ടിയുടെയും സൈനബയുടെയും അനശ്വരപ്രേമത്തിൻ്റെ കഥ പറഞ്ഞ ഓളവും തീരവും ചലച്ചിത്രമായും കേരളത്തിൻ്റെ ഹൃദയം കവർന്നുകഴിഞ്ഞു. മലയാളികൾ വായനയുടെ ആനന്ദമറിഞ്ഞത് പലപ്പോഴും ഈ സമാഹാരത്തിലെ കഥകളിലൂടെയാണ്. ഓളവും തീരവും തുടങ്ങി അഞ്ചുകഥകളുടെ സമാഹാരം.
₹95.00Original price was: ₹95.00.₹76.00Current price is: ₹76.00. -
Malayalathinte suvarnna kathakal
മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പ്രിയപ്പെട്ട കഥകള്‍. പല കഥകളും ഫ്യൂഡല്‍ കാലഘട്ടത്തിന്റെ പരിവേഷമണിഞ്ഞു നില്ക്കുന്നു. എന്നാല്‍ അവ നാളെയുടെ ചരിത്രത്തിലേക്കും നീണ്ടുപോകുന്നു. സങ്കടങ്ങളും നെടുവീര്‍പ്പുകളും നിസ്സഹായതകളും നിറയുന്ന മനുഷ്യാവസ്ഥയുടെ കഥകളാണ് ഈ സമാഹാരം.
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Swargam thurakkunna samayam
വായനക്കാരുടെ മനോഭൂപടത്തിൽ പനിനീർമുള്ളുകൾക്കൊണ്ട് സുഖമുള്ള നൊമ്പരങ്ങൾ കോറിയിട്ട എം.ടിയുടെ പ്രശസ്തമായ ആറുകഥകളാണ് ഈ സമാഹാരത്തിൽ. സായംസന്ധ്യപോലെ ചേതോഹരമായ വാങ്മയങ്ങൾ ഉണർത്തുന്ന കഥകൾ.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Kaliveedu
എം.ടി. വാസുദേവൻ നായരുടെ ആദ്യകാല കഥകളുടെ ഒരു സമാഹാരം. രാജി, വധുവെ ആവശ്യമുണ്ട്, പുതിയ അടവുകൾ, നീർപോളകൾ, മാതാവ് എന്നിവയാണ് ഉള്ളടക്കം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Pathanam
മനുഷ്യാനുഭവത്തിന്റെ അനന്ത വൈചിത്ര്യം കൊണ്ട് മനം നിറയ്ക്കുന്ന നാലു കഥകള്‍. ഇനിയും പല കഥാകാലങ്ങളെ അഭിമുഖീകരിക്കാന്‍ തക്ക ഉള്ക്കരുത്തുള്ളവ. വായനയെ അനുഭൂതിധന്യമാക്കുന്ന പതനം, കുറുക്കന്റെ കല്യാണം, ജോക്കര്‍, മഹാനഗരത്തിന്റെ പശ്ചാത്തലത്തില്‍ എന്നീ കഥകളുടെ സമാഹാരം.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
SAYANORA
വായിച്ചുകഴിഞ്ഞും അനുവാചകരെ ചുറ്റിവരിഞ്ഞുനില്‍ക്കുന്ന വൈകാരികനൂലുകള് ഇഴചേര്‍ത്ത് അനായാസം കഥകള്‍ തുന്നുകയാണ് നജാ ഹുസൈന്. ഭാവാര്‍ദ്രങ്ങളായ ഒരുപിടി കഥകളുമായി, രസഭാവനകളുടെ നിറക്കൂട്ടുകളുമായി, കവിത പൂത്തുലഞ്ഞ ഇടവഴിയില്‍നിന്നും ചെറുകഥയുടെ വസന്താരാമത്തിലൂടെ നജാ ഹുസൈന് നടക്കുകയാണ്. ഈ കഥകള്‍ ഓരോന്നും വായനയുടെ തിരുമുടിയില്‍ ചൂടാനുള്ള ഓരോ പൂക്കള്‍ ആണ്.
– അമല്‍₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Narayaneeya kathakal
ഭാരതീയ ഭക്തിപാരമ്പര്യത്തില്‍ ശ്രീമദ് നാരായണീയം എന്ന സംസ്കൃതസ്തോത്രത്തിനുള്ള സ്ഥാനം അദ്വിതീയമാണ്. ഗഹനമായ ആ സ്തോത്രത്തെ ലളിതസുന്ദരങ്ങളായ കഥകളായി പുനരാഖ്യാനംചെയ്തിരിക്കുന്ന ഈ പുസ്തകം, സ്തോത്രത്തിന്റെ അന്തഃസത്തയിലേക്ക് കടന്നുചെന്നെടുത്ത മുത്തുകളാണ്. മൂലഗ്രന്ഥത്തിലെ കഥകള്‍ എല്ലാം ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
IRONMAN
വായനക്കാരുടെ അകക്കാമ്പിനെ ഒരു ഇസ്തിരിപ്പെട്ടി കണക്കെ ചുട്ടുപൊള്ളിക്കുന്ന കഥകള്‍. കാലത്തിന്റെ തിരക്കൈകള്‍ക്ക് മായ്ക്കുവാനാകാത്ത – മായ്ക്കുവാന്‍ ആഞ്ഞുശ്രമിച്ചാലും, കൂടുതല്‍ ലിപി മിഴിവോടും വിന്യാസവടിവോടും എഴുന്നുതെഴുന്നു നില്ക്കുന്ന – മണലെഴുത്താണ് ഇതിലെ കഥാപാത്രങ്ങളുടേത്. ഈ എഴുത്തുകാരന് ”ഒരു മനുഷ്യന് മനുഷ്യനോടെന്നപോലെ” നിങ്ങളോടു സംസാരിക്കും; അതിവേഗജീവിതത്തിന്റെ പ്രായോഗികതയ്ക്ക് സ്വാഭാവികജീവിതത്തിന്റെ ദാര്ശനികതകൊണ്ടു ബദല്‍ തീര്‍ക്കും. നല്ല കാലം ഉറങ്ങുന്ന നാട്ടിന്‍പുറത്തിന്റെ ‘നൊസ്റ്റാള്‍ജിയ’യും, നശിച്ച കാലം ഉണരുന്ന നഗരത്തിന്റെ ‘ഡിസ്റ്റോപിയ’യും ഈ കഥത്താളുകള്ക്കുള്ളില് നിന്നും ചോര്‍ന്നൊലിച്ച് നിങ്ങളുടെ നെഞ്ചാകെ പടരും.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
51 Saileekathakal
ഭാഷയുടെ വരദാനമാണ് ശൈലികളും പഴഞ്ചൊല്ലുകളും. ഒരു ജനസമൂഹത്തിന്റെ ആന്തരികജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍. ജനപദങ്ങളുടെ സര്‍ഗജീവിതത്തിന്റെ നിദര്‍ശനങ്ങളായ ശൈലികളുടെ പിറവിക്കുപിന്നില് അത്ഭുതകരവും രസകരവുമായ കഥകള്‍ കാണാം. നാട്ടുനന്മകളും നാട്ടാചാരങ്ങളും നാട്ടുകഥകളും പ്രതിഫലിക്കുന്ന, ഗ്രാമീണജീവിതത്തിന്റെ ചന്തംതികഞ്ഞ, ഭാഷയില്‍ പ്രചുരപ്രചാരം നേടിയ 51 ശൈലീകഥകള്‍ കണ്ടെത്തി അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന് ഈ പുസ്തകത്തില്‍.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
KALIPPANEES
ദേശം എങ്ങനെ ഭാഷയാകുന്നുവെന്നും, ഭാഷയ്ക്കുള്ളില്‍ രൂപംകൊള്ളുന്ന ഭാഷ എങ്ങനെ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കാട്ടിത്തരുന്നുവെന്നും തെളിയിച്ചവരാണ് എന്‍.പിയുടെ ‘എണ്ണപ്പാട’ത്തെ മനുഷ്യര്‍. വര്‍ഷങ്ങള്‍ക്കുപിറകിലെ ആ എണ്ണപ്പാടത്തിന്, ഇന്ത്യ സ്വതന്ത്രയായതോടെ കൈവരുന്ന പുതുജീവനും നവതാളവുമാണ് ഈ ‘കളിപ്പാനീസി’ന് തിരിയും വെട്ടവുമാകുന്നത്. ഭാരതത്തിന്റെ ഒരു സൂക്ഷ്മപരിച്ഛേദം ഈ ചേരിക്കഥകളിലൂടെ ഉയിര്ത്തുയിര്ത്തുവരുന്നു; പ്രാദേശികത്തനിമയോടെ, നാട്ടുമൊഴിച്ചന്തത്തോടെ. സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കാന്‍ ഒരു നാട് സാമോദമൊരുങ്ങുന്നതിന്റെ കിസ്സയും, ഒരു അനാഥബാലികയുടെ അന്തര്‍ധാനം നാട്ടാര്ക്കിടയിലുണ്ടാക്കുന്ന പുകിലും, ഖല്ബിലൊതുങ്ങാതെ തുളുമ്പിത്തൂവിയ ഒരു ഇഷ്കിനെ വിജയിപ്പിച്ചെടുക്കുന്നതിന്റെ പുക്കാറുമാണ് ഈ ശരറാന്തലിലെ മൂന്നു നാളങ്ങള്‍.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Joseph Mappilayum Chila Ajnjeya Chinthakalum
അപ്രതീക്ഷിതസംഭവങ്ങള്‍ അരങ്ങേറുന്ന ഒരു ഭൂമികയാണ് മനുഷ്യ ജീവിതം. ഇതില്‍ ആശയങ്ങളുടെ കലവറയുണ്ട്. ഇവിടെനിന്ന് ഊര്‍ന്നു വീഴുന്ന ആശയങ്ങള്‍ക്ക് വാക്കുകളുടെ കുപ്പായമിടുവിക്കുന്ന കൃത്യമാണ് കഥാകാരന് ഏറ്റെടുത്തിരിക്കുന്നത്. ചുറ്റുപാടുമുള്ള പ്രപഞ്ചത്തില്‍നിന്ന് കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് കഥാശില്പങ്ങളുടെ ആവിഷ്കാരത്തിലേക്ക് ചേരുവകളാക്കിയിരിക്കുന്നത്. ഈ കഥകളില്‍ ദര്‍ശിക്കുന്ന ജീവിതങ്ങള്‍ക്ക് തീര്‍ച്ചയായും വൈവിധ്യമുണ്ട്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Rangamandapam
മനുഷ്യമനസ്സിനുള്ളിലെ അജ്ഞാത ദേശങ്ങളുടെ ഭൂപടം വരയ്ക്കുകയും അതിനു നിറംചേര്‍ക്കുകയുമാണ് ഈ കഥകള്‍. അങ്ങനെ മാനുഷതയുടെ ‘സഞ്ചാരസാഹിത്യ’മായി ഇത് പരിണമിക്കുന്നു. നമുക്ക് അപരിചിതവും അഗമ്യവുമായി തോന്നുന്ന ഭൂഭാഗങ്ങളില്‍നിന്ന് വിചിത്രസ്വഭാവികളായ മനുഷ്യരുടെ
കാലടിപ്പാടുകള്‍ പൊറ്റെക്കാട്ട് ഇതില്‍ കണ്ടെത്തുന്നു. വിഷാദഗാഥകളും വീരേതിഹാസങ്ങളും ഇവിടെ കരയും കടലുമായി അതിരുകള്‍ തീര്‍ക്കുന്നു. സാമൂഹികയാഥാര്‍ഥ്യത്തിന്റെ ഒരു പരിച്ഛേദമാണ് ആഖ്യാനചാരുതയോടെ, കാല്പനികലാവണ്യത്തോടെ ഇവിടെ ചുരുള്‍നിവരുന്നത്.₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.















































