• Valuthayi chinthikoo… Ithihasangal cheyyoo

    Original price was: ₹299.00.Current price is: ₹239.00.

    നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന മിക്കവാറും എല്ലാ കാര്യങ്ങളെയും നിര്‍വചിക്കുന്ന മൂന്ന് ബന്ധങ്ങള്‍

    പണവുമായി നമുക്കുള്ള ബന്ധം

    കാലവുമായി നമുക്കുള്ള ബന്ധം

    നമ്മളുമായി നമുക്കുള്ള ബന്ധം

  • Lalitha Yoga

    Original price was: ₹250.00.Current price is: ₹200.00.

    യോഗയിലൂടെ സംതൃപ്ത ജീവിതം നയിക്കുന്ന ദമ്പതി കളാണ് സുമ പിള്ളയും രാജേന്ദ്രൻ പിള്ളയും. ആരോഗ്യ സംരക്ഷണം തന്നിൽതന്നെ നിക്ഷിപ്തമായിരിക്കുന്നുവെന്ന ബോധം പകർന്നുനൽകുകയാണ് ലളിതയോഗയിലൂടെ. സമ്പൂർണ ആരോഗ്യം നിലനിർത്താനുതകുന്ന ജീവിയോപാധിയാണ് യോഗ. യോഗാജീവിതശൈലിയിൽ സഞ്ചരിക്കാൻ അഭ്യസിക്കുന്നതോടെ പ്രകൃതിയോടിണങ്ങി പ്രപഞ്ചസേവകരായി ആത്മീയോന്നതിയിലെത്തുന്നു യോഗികൾ. അഹത്തെ അറിയാൻ കഴിയുന്ന ശാസ്ത്രീയ പ്രായോഗിക തീർഥയാത്രയാണ് യോഗ.

  • Nagarachoodile ammanilaavu

    Original price was: ₹250.00.Current price is: ₹200.00.

    വേദനയും നിസ്സഹായതയും വൈകാരികതയും സൗഹൃദവും ഹാസ്യവും കെട്ടുപിണഞ്ഞ നഗരജീവിതത്തിന്റെ നിലയ്ക്കാത്ത ചലനങ്ങളില്‍ മുംബൈയുടെ നാഡീസ്പന്ദനമായ ലോക്കല്‍ ട്രെയിനിലെ ഒറ്റക്കാല്‍യാത്രകളിലും ബസ് സ്റ്റോപ്പിലും പച്ചക്കറി മാര്‍ക്കറ്റിലും വഴിയോരങ്ങളിലും മഷിപടര്‍ന്ന അക്ഷരക്കൂട്ടുകള്‍. നഗരയാത്രയുടെ പകല്‍വെളിച്ചങ്ങളില്‍ കൊഴിഞ്ഞുവീഴുന്ന യൗവനത്തിന്റെ വേനല്‍പ്പച്ചകള്‍. ഗൃഹാതുരത്വങ്ങളെ ഉള്ളിലൊളിപ്പിച്ച് അതിജീവനത്തിന്റെ ഉരുക്കുപാളങ്ങളിലൂടെ നിസ്സംഗനായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഓരോ പ്രവാസിയുടെയും ഹൃദയമിടിപ്പുകള്‍ ഈ നോവലില്‍ വായിച്ചെടുക്കാം.

  • Mathippulavakkunna Prabhashanathinu oru Eluppamargam

    Original price was: ₹220.00.Current price is: ₹176.00.

    ആത്മവിശ്വാസത്തോടെ സ്വന്തം വിചാരങ്ങളും വികാരങ്ങളും ശ്രോതാക്കളോടു പങ്കുവയ്ക്കുന്നതിന്റെ ആനന്ദമാണ് ഈ പുസ്തകം നല്‍കുന്ന വാഗ്ദാനം. വാഗ്‌വിലാസമുള്ള ഒരു പ്രഭാഷകന്‍ എന്ന പദവിയിലേക്ക് ഉയരാന്‍ മാത്രമല്ല ഇത് നിങ്ങളെ സഹായിക്കുക. മുന്‍പു കീഴടക്കാന്‍ കഴിയാതിരുന്ന ഭയവും ഉത്കണ്ഠയും ഇനി നിങ്ങള്‍ക്കുമുമ്പില്‍ മുട്ടുമടക്കും; എതിര്‍പ്പുകളെ, ദൈനംദിനപ്രശ്‌നങ്ങളെ നൂതനചാതുര്യത്തോടെ നിങ്ങള്‍ അഭിമുഖീകരിക്കും. ആശയപ്രകാശനത്തിലെസുതാര്യത ഏതു പ്രവര്‍ത്തനമേഖലയിലും നിങ്ങള്‍ക്കു കരുത്തേകും. യുക്തിഭദ്രമായ ചിന്തയിലൂടെ, ഊര്‍ജസ്വലമായ ആവിഷ്‌കരണത്തിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ സാമൂഹിക ഇടപെടലിന്റെ ചക്രവാളവും വികസിക്കാന്‍ തുടങ്ങുന്നു.

  • Ningalude Jeevithatheyum Thozhilineyum Engane Aaswadyakaramaakkaam

    Original price was: ₹220.00.Current price is: ₹176.00.

    ഈ പുസ്തകത്താളുകളില്‍ നിങ്ങള്‍ അഭിമുഖീകരിക്കാന്‍ പോകുന്നത് നിങ്ങളെത്തന്നെയാണ്, നിങ്ങളുടെ ചുറ്റുമുള്ളവരെയാണ്, ചുറ്റുപാടുകളെയാണ്. നിങ്ങളില്‍ അന്തര്‍ലീനമായ കഴിവുകള്‍, വാസനകള്‍, മിടുക്കുകള്‍ ഒക്കെ ഇതിലൂടെ തെളിഞ്ഞു തെളിഞ്ഞുവരുന്നു. ജീവിതത്തെ വെളിച്ചംകൊണ്ടുനിറയ്ക്കുന്ന നിധികുംഭങ്ങള്‍ ഇതില്‍ മറഞ്ഞിരിപ്പുണ്ട്. അവ നിങ്ങളുടെ ഭാവിയെ സമ്പന്നമാക്കും, സാര്‍ഥകമാകും.

  • VAAKKU POOKKUMBOL

    Original price was: ₹210.00.Current price is: ₹168.00.

    വ്യാസവാല്മീകിമാർ, ബുദ്ധൻ, ലാവോത്‌സു, കബീർ, ടാഗോർ, തിച്ച് നാത് ഹാൻ, ടോൾസ്റ്റോയ്, മുല്ല നസ്റുദ്ദീൻ, കൃഷ്ണമൂർത്തി, ഓഷോ, സോഫോക്ലിസ്, എ.പി.ജെ. അബ്‌ദുൾ കലാം, പി.എൻ. ദാസ്, കുഞ്ഞുണ്ണിമാഷ്, ഷൗക്കത്ത് വരെയുള്ള ചിന്തകരുടെ, പ്രതിഭകളുടെ അതിജീവന ആഖ്യാനവഴികൾ കാവ്യാത്മകമായി, നൂലിൽ മണികളെന്നപോലെ കോർത്ത ഇത്തരം സമ്പുടങ്ങൾ നമ്മുടെ ഭാഷയിൽ ഏറെയില്ല. ഒരു കുടന്ന നിറയെ കഥ, വസ്‌തുതകൾ, ചരിത്രം, സംഭവങ്ങൾ, ഭൂതവും വർത്തമാനവും, സങ്കീർണമായ ആശയലോകം, ഒരു കഥ പറയാം എന്നു തുടങ്ങുന്ന അസാധാരണ ലാളിത്യവും… ഏതു ശിക്ഷയും ഞാൻ അനുഭവിക്കാം, ഈ പുസ്ത‌കം വീണ്ടും വായിക്കണമെന്നു പറയാതിരുന്നാൽ മതി എന്നു പേടിപ്പെടുത്തുന്ന ചപ്പു ചവറുകൾക്കിടയിൽ, ഇതാ വേറിട്ട ഒരു ഗ്രന്ഥം, ‘വാക്ക് പൂക്കുമ്പോൾ.’ വി.ടി. വാസുദേവൻ

  • Passion Quotient

    Original price was: ₹200.00.Current price is: ₹160.00.

    പ്രതിസന്ധികളിലും ബുദ്ധിമുട്ടുകളിലും തകർന്നുപോകാത്ത ഇച്ഛാശക്തി; മരണത്തെ മുഖാമുഖം കാണേണ്ടിവന്നാലും ആഴിയുടെ അടിത്തട്ടിലേക്കു പോകേണ്ടിവന്നാലും തളരാത്ത, പതറാത്ത ഇച്ഛാശക്തി; വിശ്വമഹാരഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ഇച്ഛാശക്തി; ഇതാണ് പാഷൻ ക്വോഷ്യന്റ്.

  • Dhambathyajeevitham Dhanyamakuvan

    Original price was: ₹150.00.Current price is: ₹120.00.

    ദാമ്പത്യത്തില്‍ ഇമ്പമണയ്ക്കുന്ന ഈ പുസ്തകം, വിവാഹത്തിന് ഒരുങ്ങുന്നവര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ്. വൈദികനും കൗണ്‍സ്‌ലിങ് വിദഗ്ധനുമായ ഗ്രന്ഥകാരന്‍ ഇതില്‍ രേഖപ്പെടുത്തുന്നത്, പങ്കാളികളുടെ അപക്വതകള്‍ എങ്ങനെ രാക്ഷസവേഷങ്ങളായി ബന്ധങ്ങളില്‍ അവതരിക്കുന്നുവെന്നാണ.് സംശയരോഗം, ലഹരി, അവിഹിതബന്ധം തുടങ്ങി, കുടുംബജീവിതം നരകതുല്യമാക്കുന്ന പ്രവണതകളും ഇവിടെ തുറന്നുകാട്ടപ്പെടുന്നു.

  • Super Teacher

    Original price was: ₹120.00.Current price is: ₹96.00.

    അനുഭവസാക്ഷ്യങ്ങളുടെ, ഉദാഹരണങ്ങളുടെ, മനഃശാസ്ത്രതത്ത്വങ്ങളുടെ പിന്‍ബലത്തോടെ ഒരു ‘സൂപ്പര്‍ ടീച്ചറി’ന്റെ സവിശേഷതകളുടെ പ്രതിപാദനം.

  • Jeevithavijayathinu Sariyaya Theerumanangal

    Original price was: ₹120.00.Current price is: ₹96.00.

    ഒരാളുടെ ഭാഗധേയംതന്നെ തീര്‍പ്പാക്കുന്ന തീരുമാനങ്ങളുടെ നാനാവശങ്ങളാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം. വ്യക്തിപരമായ തീരുമാനങ്ങള്‍ മുതല്‍ സാമ്പത്തിക-രാഷ്ട്രീയ തീരുമാനങ്ങള്‍ വരെ ഇതില്‍ ചര്‍ച്ചയാകുന്നു. വികാരമല്ല, വിചാരമാണ് തീരുമാനങ്ങളെ നയിക്കേണ്ടതെന്ന് പറഞ്ഞുതരുന്ന ഈ പുസ്തകം നിങ്ങളെ ഒരു നല്ല ‘decisionmaker’ ആക്കുന്നു.

  • Makkale Valartham Veritta Vazhiyilude

    Original price was: ₹120.00.Current price is: ₹96.00.
  • Positive Chinthakaliloode Arogyam

    Original price was: ₹100.00.Current price is: ₹80.00.

    കഠിനക്ലേശത്തിന്റെ കാന്‍സര്‍ ദിനങ്ങളെ ആത്മവിശ്വാസത്തിന്റെ കരുത്തിനാല്‍ മറികടന്ന ഗ്രന്ഥകാരന്‍ സ്വാഌഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ ലഘുകുറിപ്പുകളുടെ സമാഹാരം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യസംരക്ഷണത്തിന്‌ ഉതകുന്ന ഌറുങ്ങറിവുകളാല്‍ സമ്പന്നമായ ഈ പുസ്‌തകം രോഗാതുരര്‍ക്ക്‌ ആശ്വാസമേകും ‘സന്‌മനസ്സുള്ളവര്‍ക്ക്‌ ആരോഗ്യം’ എന്ന്‌ ഇതിന്റെ ഓരോ താളും നമ്മോടു പറയുന്നു.

  • Swayam Ariyam Swayam Valaram

    Original price was: ₹90.00.Current price is: ₹72.00.

    അറിവും അനുഭവജ്ഞാനവും തളരാതെ പോരാടാനുള്ള മനസ്സുമായി ജീവിതസാഫല്യത്തിന്റെ നെറുകയിലെത്തുവാൻ നിങ്ങളെ സഹായിക്കുന്ന പുസ്തകം. ബുദ്ധിശക്തിയും വിവേകവും സമഭാവനയും ചാലിച്ച മഷികൊണ്ട് ചരിത്രം രചിക്കുവാനുള്ള തൂലിക സമ്മാനിക്കുകയാണ് ഗ്രന്ഥകാരൻ. വിജയദാഹികൾക്കുവേണ്ടി രൂപപ്പെടുത്തിയ പ്രചോദനാത്മക ഗ്രന്ഥം.

  • Success Mantra

    Original price was: ₹80.00.Current price is: ₹72.00.

    Know your Intellectual Zones and Reap Victory ‘Success Mantra’ illustrates and evaluates in a simplified manner the various quotients that define success, that help you to make unforgettable advances in your profession and glittering achievements in the modern world.

  • Ningal Vijayikkumo?

    Original price was: ₹75.00.Current price is: ₹67.00.
  • Sadhyathakal Kandethuka Avasarangal Prayojanapeduthuka

    Original price was: ₹75.00.Current price is: ₹60.00.

    അണിയൂ, സന്തോഷവാന്റെ കുപ്പായം ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യത്തിലേക്ക്‌ നയിക്കുന്ന കുറിപ്പുകളുടെ സമാഹാരം. ഒരു പുഞ്ചിരി, അപരനിലേക്ക്‌ നീളുന്ന ഒരു സഹായഹസ്‌തം, ഈ പ്രപഞ്ചത്തിന്റെ മനോഹാരിത കാണുവാഌള്ള തുറന്ന മനസ്സ്‌ ഈ പുസ്‌തകം നിങ്ങള്‍ക്കു വാഗ്‌ദാനംചെയ്യുന്ന അത്ഭുതസിദ്ധികളാണിവ.