-
Navarathri
നവരാത്രി ശക്തിപൂജയാണ് – ഇച്ഛാശക്തിയായ ദുര്‍ഗയെയും ക്രിയാശക്തിയായ ലക്ഷ്മിയെയും ജ്ഞാനശക്തിയായ സരസ്വതിയെയും വണങ്ങുന്ന, വന്ദിക്കുന്ന, വ്രതശുദ്ധിയുടെ ഒന്‍പതു പുണ്യദിനങ്ങള്‍. അഗ്‌നിജ്വാലപോലെ സൗന്ദര്യമുള്ള വീരദേവതയും പുഷ്പസമാനം മനോഹരിയായ ഐശ്വര്യദേവതയും വൈരശോഭയുള്ള വിദ്യാദേവതയും നവരാത്രികാലത്ത് ഭക്തരില്‍ അനുഗ്രഹമഴ ചൊരിയുന്നു. അലസതയെയും മൂഢതയെയും ദ്രോഹചിന്തയെയുമൊക്കെ നിഗ്രഹിച്ച്, തല്‍സ്ഥാനത്ത് വിദ്യാസമ്പന്നവും കര്‍മസമ്പന്നവും ഗുണസമ്പന്നവുമായ ഒരു ജീവിതത്തെ ദേവി പ്രതിഷ്ഠിക്കുന്നു. ഈ പുസ്തകം കടന്നുപോകുന്നത് നവരാത്രിയുടെ ഐതിഹ്യപരവും ആചാരപരവുമായ വിശേഷങ്ങളിലൂടെയാണ്, ഈ ദിനങ്ങളിലെ അനുഷ്ഠാനങ്ങളിലൂടെയും പൂജാവിധികളിലൂടെയുമാണ്. ആനന്ദവും ഭക്തിയും ശ്രദ്ധയും ഇണങ്ങുന്ന പുസ്തകപൂജയും ആയുധപൂജയും വിദ്യാരംഭവും കൊലുവെക്കലും പോലെയുള്ള ചടങ്ങുകളും, നവരാത്രികാലത്തു ജപിക്കേണ്ടï സ്തോത്രങ്ങളും, ഭാരതദേശത്തെ നവരാത്രിയാഘോഷങ്ങളുമെല്ലാം ഇതില്‍ പ്രതിപാദിക്കപ്പെടുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Veetammamar Arinjirikkenda Acharangal
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
Puranangalile Dampathimar
ഗൗതമമുനിയും അഹല്യയും, ലക്ഷ്മണനും ഊര്‍മിളയും, സത്യവാനും സാവിത്രിയും, നളനും ദമയന്തിയും തുടങ്ങി, പുരാണേതിഹാസങ്ങളില്‍ അപൂര്‍വശോഭയോടെ വിരാജിക്കുന്ന പത്തു ദമ്പതിമാരുടെ കഥകളാണ് ഈ പുസ്തകത്തില്‍. സ്‌നേഹവിശ്വാസങ്ങളിലും പരസ്പരാശ്രിതത്വത്തിലും പുലരുന്ന കെട്ടുറപ്പുള്ള ദാമ്പത്യത്തിന് മാതൃകയാണ് ഇതിലെ ഇണകള്‍.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Sreemurukan Kathakal
അസുരചക്രവര്‍ത്തിയായ ശൂരപത്മാസുരനെ നിഗ്രഹിക്കാന്‍ അവതരിച്ച ശ്രീമുരുകന്‍. ശക്തിവേലിനെ ആയുധമാക്കിയവനും മയിലിനെ വാഹനമാക്കിയവനും കുക്കുടത്തെ ധ്വജരൂപമാക്കിയവനുമായ ദിഗ്വിജയി. ശിവ-ശക്തിചൈതന്യമായ ആ ദേവസേനാപതിയുടെ കഥകള്‍ ‘സ്‌കന്ദപുരാണം’ ആധാരമാക്കി ലളിതമായി ആഖ്യാനംചെയ്യുകയാണ് ഗ്രന്ഥകാരന്‍.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Aithihyamaala
ദേവീദേവന്മാരും രാജാക്കന്മാരും തപസ്വികളും കവികളും ഭിഷഗ്വരന്മാരും ഐന്ദ്രജാലികരും യക്ഷകിന്നരന്മാരും ഗജവീരന്മാരുമൊക്കെ ഇരമ്പിയാര്‍ക്കുന്ന ഐതിഹ്യകഥകളുടെ മഹാസാഗരം. പൗരാണികതയുടെ അറിവടയാളങ്ങള്‍ പേറുന്ന ക്ലാസിക് കൃതി. ചിത്രീകരണം : സി.എന്‍. കരുണാകരന്‍
₹750.00Original price was: ₹750.00.₹600.00Current price is: ₹600.00. -
Aithihyasallapam
പ്രാപഞ്ചികരുടെ കൈവശമുള്ള മുഴക്കോലിനാല്‍ അളക്കുവാന്‍ കഴിയാത്ത തരത്തിലുള്ള കുറെ അതിമാഌഷരുടെ ജീവിതവൃത്താന്തങ്ങളാണ് ഈ പുസ്‌തകത്തില്‍. ഭിക്ഷാംദേഹികള്‍, ജ്യോതിഷവിശാരദര്‍, ആയുര്‍വേദാചാര്യന്മാര്‍, വൈദികരത്‌നങ്ങള്‍, സര്‍വസംഗപരിത്യാഗികള്‍ തുടങ്ങി അനേകര്‍ ഈ സല്ലാപവേദിയില്‍ അഌഭവവിവരണവുമായെത്തുന്നു.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Ganeshakathakal
ഗണേശജനനത്തെക്കുറിച്ച്, ഗണപതിക്ക് ആനത്തല ലഭിച്ചതിനെക്കുറിച്ച്, ഒറ്റക്കൊമ്പനായതിനെക്കുറിച്ച്, ഭക്ഷണപ്രിയത്തെക്കുറിച്ച്, മൂഷികനെ വാഹനമാക്കിയതിനെക്കുറിച്ച്, വ്യാസഭാരതത്തിന്റെ കേട്ടെഴുത്തുകാരനായതിനെക്കുറിച്ച് എല്ലാം കഥകള്‍ നിരവധി നിരവധിയാണ്. സര്‍വവിഘ്നങ്ങളും അകറ്റുന്ന സങ്കടമോചകനും മോക്ഷകാരകനുമായ ഗജാനനന്റെ കഥകളാണ് ഈ പുസ്തകത്തില്‍; ചേതോഹരമായ രേഖാചിത്രങ്ങളോടെ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Rigvedathile Rishimarum Devanmarum
ദേവസ്തുതികളുടെ സമ്പുടമായ ഋഗ്വേദമാണ് പ്രഥമവേദം. ആ വേദകാലത്തെ ഋഷിമാരെയും ദേവന്മാരെയും അന്വേഷിച്ചുള്ള ഒരു ജ്ഞാനപര്യടനം. ഇന്ദ്രൻ, സൂര്യൻ, വരുണൻ തുടങ്ങിയ ദേവഗണത്തിന്റെയും വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യൻ തുടങ്ങിയ ഋഷിപരമ്പരയുടെയും സ്വഭാവവൈശിഷ്ട്യങ്ങളിലേക്കും അഭീഷ്ടസിദ്ധികളിലേക്കുമൊക്കെ വെളിച്ചം പകരുന്ന കൃതി.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Ramayanakathamrutham
‘രാമായണകഥാമൃതം’ കുട്ടികള്‍ക്ക് ജീവാമൃതംതന്നെയാണ്. വായിക്കുന്ന കുട്ടിയുടെ മനസ്സും ഭാഷയും ഒപ്പം ശുദ്ധമാകും. കഥ അമൃതമായി കേള്‍ക്കുന്നതോടെ കുട്ടി കഥയുള്ളവനോ കഥയുള്ളവളോ ആയിത്തീരും. അക്ഷരത്തോടുള്ള സമീപനവും അതിലുള്ള പരിചയവും അടിമുടി വികസിക്കുകയും ചെയ്യും. ജീവിതവിജയത്തിലേക്കുള്ള യാത്രയുടെ ആദ്യപടിയില്‍ത്തന്നെ ഉപയോഗിക്കാവുന്ന പാഥേയം എന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന കൃതി.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Mahabharathathile Janthukadhakal
നരിയും വ്യാഘ്രവും ആനയും സിംഹവും ശരഭവുമായി മുനി മാറ്റിത്തീര്‍ത്ത നായ, ദക്ഷമുഖത്തുനിന്ന് ഉത്ഭവിച്ച സുരഭി, ബ്രാഹ്മണന്റെ ദാനവസ്തുവായ മലര്‍പ്പൊടി പുരïണ്ട് ദേഹം സ്വര്‍ണവര്‍ണമായ കീരി, ധനത്തിലുള്ള ആര്‍ത്തി ശാപമായി ഗ്രസിച്ച ആനയും ആമയും എന്നിങ്ങനെ, ഇതിഹാസഗ്രന്ഥങ്ങളില്‍ പരാമര്‍ശിതമാകുന്ന മൃഗകഥകളാണ് ഈ കൃതിയുടെ ഉള്ളടക്കം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
-
Aithihya maalika
ദേശത്തെയും ദേശവാസികളെയും കടന്ന് മിത്തായി പരിണമിച്ച അതിശയകഥകളുടെ സമ്പുടമാണ് ‘ഐതിഹ്യമാലിക.’ അവിശ്വസനീയമായതിനെപ്പോലും വിശ്വാസയോഗ്യമാക്കുന്ന കഥപറച്ചിലിന്റെ ശില്‌പതന്ത്രത്തിന് ഉത്തമനിദര്‍ശനമാകുന്ന ഗ്രന്ഥം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Janappana
മലയാളിമനസ്സിന് മധുരവും മഹിതവുമായ ഓര്‍മയാണ് ‘ജ്ഞാനപ്പാന.’ പൂന്താനത്തിന്റെ ഗദ്ഗദവും ദര്‍ശനവും ഇഴചേര്‍ന്ന ഈ ‘ബോധഗീത’ അനുവാചകര്‍ക്ക് ഭക്തിയുടെയും ജ്ഞാനത്തിന്റെയും വറ്റാത്ത ഉറവയാണ്. ചുഴന്നീടുന്ന സംസാരചക്രത്തിലുഴന്നീടുന്നവര്‍ക്ക് എന്നും അത്താണിയായ, കാലാതീതമായ മഹദ്ഗ്രന്ഥത്തിന്റെ ലളിതവ്യാഖ്യാനമാണ് ഇതില്‍. പൂന്താനത്തിന്റെ ഭക്തി എങ്ങനെ അധീശത്വത്തിനെതിരെയുള്ള പോര്‍മുഖമായി എന്നു വിശകലനംചെയ്യുന്ന ഡോ. പി. സോമന്റെ ലേഖനവും ചേര്‍ത്തിരിക്കുന്നു.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
-
Chintharathnam
“ചിന്തിക്കുംതോറും സാരമുണ്ടിതില്‍…” ആത്മജ്ഞാനപരമായ സംശയങ്ങള്‍ ദൂരീകരിക്കുന്ന ചിന്താരത്‌നം, സമസ്‌ത വേദാന്തസാരഗ്രന്ഥങ്ങള്‍ കടഞ്ഞെടുത്ത പീയൂഷവും ജ്ഞാനസാഗരത്തിന്റെ അഗാധതയില്‍നിന്നും മുങ്ങിയെടുത്ത മുത്തുകളുമാണ് . ഈ ഉപദേശങ്ങള്‍ ആത്മാവാകുന്ന അഗ്നിയെ ജ്വലിപ്പിക്കുന്നു അജ്ഞാനാന്ധകാരത്തെ ദൂരെയാക്കുന്നു എസ് രാമചന്ദ്രന്‍നായരുടെ വ്യാഖ്യാനവും Prof. കെ.പി ശങ്കരന്റെ സംശോധനവും.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Upanishad Darsanam
മോക്ഷാര്‍ഥികളെ, സത്യാന്വേഷികളെ ജ്ഞാനത്തിന്റെ, ആനന്ദത്തിന്റെ മാര്‍ഗത്തിലേക്ക് ഉപനയനംചെയ്യുന്നവയാണ് ഉപനിഷത്തുകള്‍. വേദങ്ങളില്‍ ഗൂഢമാക്കപ്പെട്ടത് ഉപനിഷത്തുകളില്‍ അര്‍ഥസാഗരമായി ഇരമ്പുന്നു. സര്‍വതോമുഖമായ ശ്രേയസ്സിനു നിദാനമായ ബ്രഹ്മസ്വരൂപം ഈ പുണ്യലിഖിതങ്ങളില്‍ വിളങ്ങുന്നുവെന്നാണ് സങ്കല്പം. 108 ഉപനിഷത്തുകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന കഠം, കേനം, മുണ്ഡകം, ഈശാവാസ്യം, പ്രശ്നം എന്നിവയുടെ ആശയപരിസരത്തെ ലളിതമായി സാധാരണക്കാര്‍ക്കു പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. വേദാന്തത്തിന്റെ ഉള്‍പ്പൊരുളിലേക്കുള്ള, ദര്‍ശനഗരിമയിലേക്കുള്ള ഒരു പ്രവേശികയാണിത്. ഈ ഉപനിഷദ് സാരസംഗ്രഹം വെളിച്ചത്തിന്റെ കവാടം തുറന്നുതരുന്നു, അമൃതത്വത്തിന്റെ രഹസ്യം ഓതിത്തരുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.















