-
RAMAYANAM VAYANA
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.രാമായണം വായന എന്ന ആചാരം ഇതിഹാസനായകനായ ബലരാമനേറ്റ ഒരു ബ്രഹ്മഹത്യാപാപത്തിന്റെ മോചനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പുരാണം. രാമായണമാസം എന്ന് പുകഴ്പെറ്റ കർക്കിടകത്തിലെ ഓരോ ദിനവും വായിച്ചു നീങ്ങാവുന്ന വിധം വാല്മീകിരാമായണത്തെ കേന്ദ്രമാക്കിയുള്ള ഈ പുസ്തകം അദ്ധ്യാത്മ രാമായണത്തിലേയും ആനന്ദരാമായണത്തിലെയും കമ്പരാമായണത്തിലെയും കിളിപ്പാട്ടിലെയുമെല്ലാം ഭാവാർഥങ്ങളും കഥാസന്ദർഭങ്ങളും ഉൾക്കൊണ്ട് ലളിതമലയാളത്തിൽ ഭക്തിപൂർവം വിസ്തരിച്ചിരിക്കുന്നു.
-
SHREEMAD VALMIKIRAMAYANAM
₹1,500.00Original price was: ₹1,500.00.₹1,200.00Current price is: ₹1,200.00.ശ്രീമദ് വാല്മീകി രാമായണം
-
DEVIMAHATMYAM
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.മഹാമായയുടെ – പരാശക്തിയുടെ – അപദാനങ്ങളാണ് “ദേവീമാഹാത്മ്യം’ എന്ന മന്ത്രഗ്രന്ഥത്തിന്റെ ഉള്ളടക്കം. സാത്വിക, രാജസിക, താമസിക പ്രഭാവങ്ങളോടെ വിള ങ്ങുന്ന ദേവിയുടെ അവതാരങ്ങളുടെ മഹച്ചരിതം. മാർക്ക യപുരാണത്തിന്റെ ഭാഗമായ, ദുർഗാസപ്തശതി എന്നും “ചി സപ്തശതി’ എന്നും അറിയപ്പെടുന്ന ഈ ഭജനകീർത്തനം ഭക്തർക്കേകുന്ന ഫലസിദ്ധികൾ വർണനാതീതമാണ്. ഐശ്വര്യം, ഉദ്ദിഷ്ടകാര്യലാഭം, ആപത്തുകളുടെ നാശം, ആത്മസാക്ഷാത്കാരം തുടങ്ങിയ ഗുണാനുഭവങ്ങളിലേക്കാണ് ദേവിയുടെ വരപ്രസാദം വാതിൽ തുറക്കുന്നത്.
വ്യാഖ്യാനം: ഉമാദേവി എ.ജി.
-
Ashanthitheeram Marikadakkan
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.രാമായണവും മഹാഭാരതവും ഭാഗവതവും ഉപനിഷത്തുകളും തിരുക്കുറളും ഗീതാഞ്ജലിയും ഒക്കെ കൈവഴികളായി ചേരുന്ന ഒരു ആത്മീയസരിത്താണിത്. ഇന്നലെകളെ മറന്ന് ഇന്നിന്റെ ലഹരിയിൽ മയങ്ങുന്നവർക്ക് ഒരു തിരിഞ്ഞുനോട്ടത്തിന് – ‘തിരഞ്ഞു’ നോട്ടത്തിന് – ഈ കൃതി പ്രചോദനമാകും; അവരുടെ ഹൃദയത്തെ ശുദ്ധവും മനസ്സിനെ നിർമലവുമാക്കും. കൂരിരുട്ടിൽ പ്രകാശിക്കുന്ന ഒരു നക്ഷത്രപ്പൊട്ടാണ്, ആത്മാവ് മുഖംനോക്കുന്ന ഒരു കണ്ണാടിയാണ്, അറിഞ്ഞതിനപ്പുറത്തേക്കുള്ള ഒരു വാതായനമാണ് ഈ ലേഖനങ്ങൾ.
-
SREEKRISHNA SANDHYANAAMAM
₹20.00Original price was: ₹20.00.₹16.00Current price is: ₹16.00.ശ്രീകൃഷ്ണ സന്ധ്യാനാമം
സമ്പാദനം:
ഇ.എസ്. ഉണ്ണികൃഷ്ണൻ നമ്പൂതിരി (മാളികപ്പുറം മുൻ മേൽശാന്തി) -
Narayaneeya kathakal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ഭാരതീയ ഭക്തിപാരമ്പര്യത്തില് ശ്രീമദ് നാരായണീയം എന്ന സംസ്കൃതസ്തോത്രത്തിനുള്ള സ്ഥാനം അദ്വിതീയമാണ്. ഗഹനമായ ആ സ്തോത്രത്തെ ലളിതസുന്ദരങ്ങളായ കഥകളായി പുനരാഖ്യാനംചെയ്തിരിക്കുന്ന ഈ പുസ്തകം, സ്തോത്രത്തിന്റെ അന്തഃസത്തയിലേക്ക് കടന്നുചെന്നെടുത്ത മുത്തുകളാണ്. മൂലഗ്രന്ഥത്തിലെ കഥകള് എല്ലാം ഈ പുസ്തകത്തില് സമാഹരിച്ചിരിക്കുന്നു.
-
KOLLUR SREE MOOKAMBIKA
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.കൊല്ലൂര് മൂകാംബികാദേവിയില് സരസ്വതി-ലക്ഷ്മി-കാളി സങ്കല്പങ്ങള് ഒരുമിച്ചു വിളങ്ങുന്നു. ശ്രീ ശങ്കരാചാര്യര് നടത്തിയ പ്രതിഷ്ഠയുടെ ചൈതന്യം ഈ ക്ഷേത്രവിളക്കിലെ നാളങ്ങള്ക്ക് അഭൗമ പ്രഭ പകരുന്നു. ഭൂമിയിലെ സമസ്തക്ഷേത്രങ്ങളിലും ദര്ശനം നടത്തിയതിന്റെ പുണ്യം മൂകാംബികാക്ഷേത്രദര്ശനത്തില്നിന്നു നേടാം എന്നാണ് വിശ്വാസം. അറിവിന്റെ കൊടുമുടിയായ കുടജാദ്രിയും ബ്രഹ്മാവിന്റെ കമണ്ഡലുജലത്തില്നിന്ന് ആവിര്ഭവിച്ച സൗപര്ണികയും ഇവിടെ ഭക്തര്ക്കു കൈവല്യവര്ഷമേകുന്നു. ഈ പുസ്തകം, ആ ജഗദംബികയുടെ മഹാസന്നിധിയിലേക്കുള്ള ഒരു പാതയാണ്. കൊല്ലൂരില് എത്തി, അമ്മയുടെ തൃപ്പാദങ്ങള് നമിച്ച് സായുജ്യമടയുന്നതിന്റെ അനുഭവം. ദേവിയുടെ ഉത്പത്തിക്കഥ, ക്ഷേത്രചരിത്രം, പഞ്ചലോഹ-ജ്യോതിര്ലിംഗ വിഗ്രഹ ഐതിഹ്യം തുടങ്ങി, യാത്രാഗൈഡും ക്ഷേത്രത്തിലെ പൂജാസമയങ്ങളും വഴിപാടുവിവരങ്ങളും ഒക്കെ ഇതില് ഉള്പ്പെടുത്തിയിട്ടുണ്ട്.
-
Sivarathrikku Sivalayaoottam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.പന്ത്രണ്ട് ശിവക്ഷേത്രങ്ങള്, ഒരു രാത്രിയും പകലും കൊണ്ട് 110 കിലോമീറ്റര് ദൂരം കാല്നടയായി ഓടി ദര്ശനം നടത്തുന്ന, വിചിത്രമായ ഒരു ആരാധനാരീതിയാണ് ശിവാലയഓട്ടം. ഇത് തെക്കന് തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലല്ലാതെ ഭാരതത്തില് മറ്റൊരിടത്തും കാണാന് കഴിയില്ല. വര്ഷംതോറും ഓട്ടക്കാരുടേയും, വാഹനങ്ങളില് സഞ്ചരിച്ച് ശിവാലയതീര്ത്ഥാടനം നടത്തുന്നവരുടേയും വര്ധനവ് ശിവാലയഓട്ടത്തെ ഒരു ടൂറിസം തീര്ത്ഥാടനമായി മാറ്റിയിരിക്കുന്നു.
-
Sree ayyappan kathakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഹരിഹരസുതനും കലിയുഗവരദനുമായ ശ്രീ അയ്യപ്പൻ്റെ പുരാണപ്രസിദ്ധമായ കഥയുടെ സരളമായ ആഖ്യാനം. ഭൂതഗണങ്ങൾക്കെല്ലാം നാഥനായ ധർമശാസ്താവിൻ്റെ മഹത്വത്തെ പാടിപ്പുകഴ്ത്തുവാൻ കീർത്തനങ്ങളും ശരണങ്ങളും അനുബന്ധമായി; ഒപ്പം, പ്രസിദ്ധ ശാസ്താ ക്ഷേത്രങ്ങൾ, പൂജാദിവസങ്ങൾ, വഴിപാടുകൾ എന്നിവയും.
-
Adhyatma ramayanam
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00.രാമായണകഥ അറിയാനാഗ്രഹിക്കുന്നവർക്കും അർഥമറിഞ്ഞു പാരായണം ചെയ്യാൻ താല്പര്യപ്പെടുന്നവർക്കും ഭാഷാ — സാഹിത്യ പഠിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മലായളത്തിലെ ഏറ്റവും ശ്രേഷ്ഠമായ അധ്യാത്മ രാമായണം.
-
-
Sreemath Bagavath Geetha – Hard Bind
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Keralathile Aethanum Kshethrangalile Prathyekathakal
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00.ബഹുവിധമായ ധര്മസങ്കടങ്ങള്ക്കും ക്ലേശങ്ങള്ക്കും നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യമനസ്സിന് അവയുടെ ലഘൂകരണംവഴി സ്ഥായിയായ ശാന്തി കണ്ടെത്താന് സഹായിക്കുന്ന സുനിശ്ചിതമായ മാര്ഗമാണ് ക്ഷേത്രാരാധന എന്നു വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട 40 ക്ഷേത്രങ്ങളുടെ പ്രാധാന്യവും അതിന്റെ ഐതിഹ്യങ്ങളെക്കുറിച്ചും അവിടെ എത്തേണ്ട വഴികളെ സംബന്ധിച്ചും വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഈ പുസ്തകം സാധാരണക്കാര്ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യത്തില് സംശയമില്ല. ഈ പുസ്തകം രചിക്കുവാന് ശരശ്ചന്ദ്രദാസ് വളരെയധികം യാത്രകള് ചെയ്യുകയും പല ഗ്രന്ഥങ്ങള് പഠിക്കുകയും ചെയ്തിട്ടുണ്ടെന്ന്ഈ ഗ്രന്ഥം വായിക്കുമ്പോള് മനസ്സിലാകും.
അവതാരികയില് ഡോ. കെ. മുരളീധരന്നായര് സ്ഥപതി, ട്രാവന്കൂര് ദേവസ്വം ബോര്ഡ്
-
Pithrutharppanamanthrangalum Pithrusradhavidhikalum
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.ദേവപ്രീതിക്കും ഗുരുപ്രീതിക്കും മേലെയാണ് പിതൃപ്രീതിയുടെ സ്ഥാനം. സമ്പത്തും കുടുംബൈശ്വര്യവും സന്താനശ്രേയസ്സുമെല്ലാം ഇതില് അധിഷ്ഠിതമായതിനാല് പിതൃപ്രീതിക്ക് മുടക്കം പാടില്ലെന്നാണ് അഭിമതം. പിതൃകടം വീട്ടേണ്ടത് ജീവിച്ചിരിക്കുന്നവരുടെ കര്ത്തവ്യമാണെന്ന് പുരാണങ്ങളിലും സ്മൃതികളിലുമുണ്ട്. പൂര്വികരുടെ ആശിസ്സിനായി വിശ്വാസികള് തലമുറകളായി അനുഷ്ഠിച്ചുവരുന്ന ഈ പിതൃബലിയുടെ ഭാഗമാണ് തര്പ്പണവും ശ്രാദ്ധവും. അഗാധഭക്തിയോടും അതീവശ്രദ്ധയോടുമുള്ള ആചരണമാണ് തര്പ്പണ-ശ്രാദ്ധകര്മങ്ങളെ പുണ്യകരമാക്കുക. ദേവതാവന്ദനങ്ങളോടെ, മംഗളപ്രാര്ഥനകളോടെ, മന്ത്രോച്ചാരണങ്ങളോടെ ഇവിടെ പരേതരുടെ മോക്ഷത്തിനായി അര്ഥിക്കുന്നു; പൂര്വികര് ചെയ്ത ഉപകാരങ്ങള്ക്ക് സ്മരണാഞ്ജലി അര്പ്പിക്കുന്നു. ബലികര്മങ്ങള് അനുഷ്ഠിക്കേണ്ട വിധവും ചടങ്ങുകളും ഉരുക്കഴിക്കുകയാണ് ഗ്രന്ഥകാരി ഇതില്.
-
Aham Brahmasmi
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.അവനവനിലും സര്വജീവജാലങ്ങളിലും വിളങ്ങുന്ന ബ്രഹ്മത്തെ അറിയുവാന്, ആത്മാനന്ദം നേടുവാന്, അമൃതസ്വരൂപരാകുവാന്, ഉപനിഷത്തുകള് സാധകര്ക്ക് വെളിച്ചമേകുന്നു. ജ്ഞാനാര്ഥിയുടെ നേത്രങ്ങളെ സ്ഥൂലത്തില്നിന്നു സൂക്ഷ്മത്തിലേക്ക് ഉന്മീലനം ചെയ്യുന്നു; ബ്രഹ്മവിദ്യ ഉള്ക്കൊള്ളുവാന് കര്ണങ്ങളെ സമര്ഥമാക്കുന്നു. മുക്തിയുടെ തീര്ഥങ്ങളില് സത്യാര്ഥിയെ സ്നാനപ്പെടുത്തുന്നു. ബ്രഹ്മത്തിന്റെ നിശ്വാസങ്ങളും വേദത്തിന്റെ മിടിപ്പുകളുമായ 108 ഉപനിഷത്തുകളില് ബൃഹദാരണ്യകം, ഐതരേയം, തൈത്തിരീയം, മാണ്ഡൂക്യം എന്നിവയുടെ സത്തയാണ്, ചിപ്പിക്കുള്ളില് വെണ്മുത്തെന്നപോലെ, ഈ പുസ്തകച്ചെപ്പേടിനുള്ളില് അടക്കംചെയ്തിരിക്കുന്നത്.
-
Kundalinithathwavum Lalithasahasranamasaaravum
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.‘അറിയുന്ന ആളും അറിയുന്ന അറിവും’ ആയിരിക്കുന്നവള്; ഐശ്വര്യവും വീര്യവും യശസ്സും ശ്രീയും ജ്ഞാനവും വൈരാഗ്യവും ഹാരമായണിയുന്നവള്; സഹസ്രദളപത്മത്തില് കുടികൊള്ളുന്നവള്;
സൃഷ്ടി – സ്ഥിതി – സംഹാരലീലകളാടുന്നവള്; പരബ്രഹ്മസ്വരൂപിണി… നിരവധിയായ വിശേഷണങ്ങള്ക്ക് അര്ഹയായ ഈ ദേവി, ഏതൊരു ജീവനിലും സുഷുപ്താവസ്ഥയില് സ്ഥിതിചെയ്യുന്നുവെന്നാണ് സങ്കല്പം. ഈ ദേവീതത്ത്വമറിയുവാന് ‘ലളിതാസഹസ്രനാമസ്തോത്രം’ പോലെ സങ്കേതം മറ്റൊന്നില്ല. അജ്ഞാനാന്ധകാരമകറ്റുന്ന ദീപമായവളെ സ്തുതിക്കുന്ന ഈ പുസ്തകം, ശാശ്വതാനന്ദത്തിന്റെ,
നിത്യാനുഭൂതിയുടെ ഒരു ഉറവിടത്തെക്കൂടി സ്പര്ശിക്കുന്നു – കുണ്ഡലനീവൈശിഷ്ട്യം വെളിവാക്കുന്നു. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ആറു ചക്രങ്ങള് കടന്ന് സഹസ്രാരപത്മത്തിലെ ശിവ – ശക്തിസംയോഗത്താല് കുണ്ഡലിനീശക്തി സാധകനു സാധ്യമാക്കുന്ന ബ്രഹ്മാനുഭവം – അമൃതാനുഭവം – ഇതില് വിശദീകരിക്കപ്പെടുന്നു, ലളിതമധുരമായി.















