-
Minikathakal Gourava Hasyabhavathil
വാക്കുകൾക്ക് നിലാവിനേക്കാൾ ശോഭയുണ്ടെന്ന് നാമറിയുന്നത് ഉദാത്തകൃതികളിലൂടെ കടന്നുപോകുമ്പോഴാണ്. അനുവാചക ഹൃദയങ്ങളിൽ അഭൗമമായ ഒരു ശോഭ തെളിഞ്ഞു മിന്നി നിൽക്കും. ‘മിനിക്കഥകൾ ഗൗരവ ഹാസ്യഭാവത്തിൽ’ എന്ന പുസ്‌തകം നമ്മൾ അവഗണിച്ചു കളയുന്ന പലതിലും രസാത്മകമായ ചിന്താസരണികൾ കോർത്തിണക്കി വായനയിലേക്ക് അതിൻ്റെ വിത്തുകൾ പാകുകയാണ്. എഴുത്തിൻ്റെ രസതന്ത്രം ഇവിടെ എഴുത്തുകാരൻ നമുക്ക് അനുഭവപ്പെടുത്തിത്തരുന്നു. തനതായ രചനാസങ്കേതങ്ങളിൽ വ്യാപരിക്കാൻ ഇടംതേടുന്ന ഒരു മനസ്സിനെ ഈ പുസ്‌തകം അടയാളപ്പെടുത്തുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Vaikiyunarnna Varikal
‘വൈകിയുണര്‍ന്ന വരികള്‍’ തിരഞ്ഞെടുത്ത കവിതകളല്ല.വേദാന്തവും, വേദനയും, വേപഥുവും, വിനോദവും, പ്രേമവും പ്രകൃതിയും പ്രതീക്ഷയുമെല്ലാം പ്രമേയമാക്കിയിരിക്കുന്നു, കുഞ്ഞുങ്ങള്‍ക്കുള്ള രചനകളടക്കം. പ്രബുദ്ധകേരളത്തിലെ അക്ഷരസ്‌നേഹികള്‍ക്കായി എ.പി. നാരായണന്‍കുട്ടി ഒരുക്കുന്ന
കവിതാ-ഗാന സമാഹാരം.₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
CHATGPTYUM NIRMMITHABUDDHIYUM
AI നിർമ്മിത കവർ ചിത്രത്തോടെ ഡിസി ബുക്ക്സ് പുറത്തിറക്കുന്ന പുസ്തകമാണ് CHATGPTയും നിർമ്മിതബുദ്ധിയും .നിങ്ങളൊരു വിദ്യാർത്ഥിയോ, ഡവലപ്പറോ, ബിസിനസ് പ്രൊഫഷണലോ ആകട്ടെ, ChatGPT-യുടെ ശക്തമായ സാങ്കേതികവിദ്യ മനസ്സിലാക്കാനും ഉപയോഗിക്കാനും ആവശ്യമായ അറിവും വൈദഗ്ധ്യവും ഈ പുസ്തകം നിങ്ങൾക്ക് നൽകും. നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, മെഷീൻ ലേണിംഗ്, ന്യൂറൽ നെറ്റ്‌വർക്ക് സിസ്റ്റംസ് എന്നീ മേഖലകലെ പറ്റി ആദ്യമായി കേൾക്കുന്ന , എന്നാൽ ChatGPT പോലെയുള്ള ഒരു ഏറ്റവും ജനകീയമായ സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് അറിയാൻ ഉത്സുകരായ തുടക്കക്കാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ പുസ്തകം. സാങ്കേതികവിദ്യയുടെ പ്രായോഗിക പ്രയോഗങ്ങളെക്കുറിച്ച് വായനക്കാർക്ക് മികച്ച ധാരണ നൽകിക്കൊണ്ട് വിവിധ സാഹചര്യങ്ങളിൽ ChatGPT എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളും പഠനങ്ങളും യഥാർത്ഥ ലോക ഉദാഹരണങ്ങളും പുസ്തകത്തിൽ ഉൾപ്പെടുന്നു .
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Boho Bouquet
I want a thousand butterfies
To fly from me
And a thousand pearls
To drip from me
I want to bleed into a pen
And write….₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Irunda nizhalukal
യാഥാർഥ്യങ്ങളോട് ഏറ്റുമുട്ടി വിജയം കൈവരിക്കുന്നതിനേക്കാൾ, സ്വയം ഉൾവലിഞ്ഞ് നിതാന്തസ്വപ്നങ്ങളിൽ നിർവൃതി അടയുന്ന ഒരു കലാകാരൻ്റെ ഹൃദയസ്പർശിയായ കഥ.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
NAALANCHU CHERUPPAKKAAR
കൊല്ലം കടപ്പുറം. സ്റ്റെഫിയുടെ വിവാഹം. പൊന്നു തികയുന്നില്ല. മുൻകൂർ സ്വർണവുമായി ജ്വല്ലറിയുടെ പ്രതിനിധി അജേഷ് എത്തുന്നു. തലേന്നത്തെ പിരിവ് മോശമാകുന്നു. പന്ത്രണ്ടു പവന്റെ സ്വർണം തിരിച്ചുകൊടുക്കാനുണ്ട്. കൊടുക്കാതെ പെണ്ണ് മണിയറയിൽ കയറി കതകടയ്ക്കുന്നു. പിറ്റേന്നു പൊന്നുമായി ഭർത്താവിന്റെ നാട്ടിലേക്കു സ്ഥലം വിടുന്നു. വാശിക്കാരനായ അജേഷ് അവർക്കു പിന്നാലെ ചെല്ലുന്നു പോരാട്ടം തുടങ്ങുകയാണ്.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
KERALACHARITHRAM: KERALA SAMSTHANA ROOPEEKARANAM VARE
അതിപ്രാചീനകാലം മുതല്‍ കേരള സംസ്ഥാന രൂപീകരണംവരെയുള്ള കാലഘട്ടത്തിലെ പ്രധാന സംഭവപരമ്പരകള്‍ ഈ ചരിത്രഗ്രന്ഥത്തില്‍ വിശദമാക്കുന്നു. മനുഷ്യന്റെ ഉത്ഭവവും വളര്‍ച്ചയും, സംസ്‌കാരത്തിന്റെ ആദ്യാങ്കുരങ്ങള്‍ വിരിഞ്ഞത് ഭാരതത്തില്‍, പ്രാചീന കേരളത്തിന്റെ പുറനാട് ബന്ധങ്ങള്‍, ദ്രാവിഡാചാരങ്ങളില്‍ നിന്ന് ചാതുര്‍വര്‍ണ്യത്തിലേക്ക്, ചെറുകിട രാജാക്കന്മാര്‍, പോര്‍ട്ടുഗീസുകാര്‍ കേരളത്തില്‍, ഡച്ചുകാരുടെ വരവ്, മൈസൂരിന്റെ ആധിപത്യം, കേരളം ബ്രിട്ടീഷുകാരുടെ കൈപ്പിടിയില്‍, വിദ്യാഭ്യാസം പ്രാചീനകേരളത്തില്‍, കേരളവും ശ്രീലങ്കയും, മലബാര്‍ കലാപം, അയിത്തത്തിനെതിരേയുള്ള സമരങ്ങള്‍, കേരളപ്പിറവി തുടങ്ങിയ ഒട്ടനേകം കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. കേരളചരിത്രത്തിന്റെ സൂക്ഷ്മമായ ഗതിവിഗതികള്‍ യഥാതഥമായി അവതരിപ്പിക്കുന്ന ചരിത്രകൃതി.
₹499.00Original price was: ₹499.00.₹399.20Current price is: ₹399.20. -
PELE: ITHIHAASATHINTE ITHIHAASAM
കറുപ്പിനെ ചൂഴ്ന്ന മുന്‍വിധികളെയും ദാരിദ്ര്യക്കെടുതികളെയും കാല്‍പ്പന്തിന്റെ കരുത്തുകൊണ്ട് എതിര്‍ത്തുതോല്‍പ്പിച്ച പെലെ മനുഷ്യചരിത്രത്തിലെ സമാനതകളില്ലാത്ത ഇതിഹാസമാണ്. മൂന്നു വിശ്വകിരീടം നേടിയ മറ്റൊരു താരം പെലെയ്ക്കു മുന്‍പോ ശേഷമോ കാല്‍പ്പന്തിന്റെ തട്ടകത്തില്‍ ഉദിച്ചിട്ടില്ല.
വിശ്വമാനവികതയുടെ പ്രതിപുരുഷനായി നന്മയുടെ പാഠങ്ങള്‍ ചൊല്ലിത്തന്ന ഗുരുവര്യന്‍കൂടിയായിരുന്നു പെലെ. കാല്‍പ്പന്തിന്റെ ആകാശത്തില്‍ ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത, ഒളിമങ്ങാത്ത, വഴികാട്ടിയായ ധ്രുവനക്ഷത്രമാണ് പെലെ. അമരത്വത്തിന്റെ സാമ്രാജ്യം നേടിയ സമ്പൂര്‍ണ്ണതയുടെ പൂര്‍ണ്ണാവതാരം. പെലെ എന്ന ഫുട്ബോള്‍ ഇതിഹാസത്തെയും ബ്രസീല്‍ ഫുട്ബോള്‍ ചരിത്രത്തെയും വിവരിക്കുന്ന പുസ്തകം.₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
PRANAYAMOZHIKAL
മലയാളസാഹിത്യത്തിലെ എക്കാലത്തെയും മികച്ച പ്രണയസന്ദർഭങ്ങളുടെ പുസ്തകം.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Keralathile Aethanum Kshethrangalile Prathyekathakal
ബഹുവിധമായ ധര്‍മസങ്കടങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യമനസ്സിന് അവയുടെ ലഘൂകരണംവഴി സ്ഥായിയായ ശാന്തി കണ്ടെത്താന്‍ സഹായിക്കുന്ന സുനിശ്ചിതമായ മാര്‍ഗമാണ് ക്ഷേത്രാരാധന എന്നു വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട 40 ക്ഷേത്രങ്ങളുടെ പ്രാധാന്യവും അതിന്റെ ഐതിഹ്യങ്ങളെക്കുറിച്ചും അവിടെ എത്തേണ്ട വഴികളെ സംബന്ധിച്ചും വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഈ പുസ്തകം സാധാരണക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ പുസ്തകം രചിക്കുവാന്‍ ശരശ്ചന്ദ്രദാസ് വളരെയധികം യാത്രകള്‍ ചെയ്യുകയും പല ഗ്രന്ഥങ്ങള്‍ പഠിക്കുകയും ചെയ്തിട്ടുണ്ടെന്ന്ഈ ഗ്രന്ഥം വായിക്കുമ്പോള്‍ മനസ്സിലാകും.
അവതാരികയില്‍ ഡോ. കെ. മുരളീധരന്‍നായര്‍ സ്ഥപതി, ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ്
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00. -
Jyothishapradhyotham
വിസ്‌തൃതമായ ജ്യോതിശാസ്ത്രത്തിൻ്റെ പ്രയോഗികതക്കുവേണ്ടി പല ആചാര്യന്മാരും നിർമ്മിച്ച വിവിധ വിഷയങ്ങളെ പ്രതിപാദിക്കുന്ന പ്രകരണഗ്രന്ഥങ്ങൾ നിരവധിയാണ്. അവയിൽനിന്നെല്ലാം നിത്യോപയോഗത്തിന്ന് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കുറേ ഭാഗങ്ങളെ തിരഞ്ഞെടുത്തും സ്വന്തം ഭാവനകൊണ്ട് കൂട്ടിച്ചേർത്തും ജ്യോതിഷ വിദ്യാർത്ഥികൾക്ക് മനസ്സിലാകത്തക്കവിധം സ്വരൂപിച്ചു നിർമ്മിച്ച ഒരു ഗ്രന്ഥമാണ് ശ്രീരാമൻ ചൂണ്ടൽ രാജഗോപാൽ എസ് പണിക്കരുടെ ജ്യോതിഷപ്രദ്യോതം.
ഭാവി തലമുറയ്ക്ക് ഈ ഗ്രന്ഥം ഉപകാരപ്രദമാവട്ടെയെന്നും, ഇത്തരം സദുദ്യമങ്ങൾ അദ്ദേഹത്തെപ്പോലുള്ളവരിൽനിന്നും ഇനിയും ഉണ്ടാവട്ടെയെന്നും ആശംസിക്കുന്നു.
-അവതാരിക : കൂറ്റനാട്ടു കളരിക്കൽ രാവുണ്ണി പണിക്കർ₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Bijukuttanum Beenamolum
ജോസഫിന്റെയും ട്രീസാമ്മയുടെയും മക്കളാണ് ബിജുക്കുട്ടനും ബീനമോളും. ബിജുക്കുട്ടന്‍ ആറാം ക്ലാസ്സിലും ബീനമോള്‍ അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു. അവരുടെ സ്‌കൂള്‍-വീട് അനുഭവങ്ങളിലൂടെ വിടരുന്ന ഗുണപാഠകഥകളുടെ സമാഹാരം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
MCQs IN SUSRUTHA SAMHITHA SAREERA STHANA
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Kakkikullile Karunyasparsam
ആധുനിക കഥകള്‍ ഭാവതലങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നുവെന്ന് വേണം കരുതാന്‍. കഥകളുടെ മര്‍മം എവിടെ ഒളിപ്പിക്കണമെന്നും എങ്ങനെ ഉന്മീലനം ചെയ്യണമെന്നും അതിന്റെ പശ്ചാത്തലം എങ്ങനെയാവണമെന്നും മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചും കഥകളെ രൂപപ്പെടുത്തി എടുക്കുവാന്‍ പരിചയസമ്പത്തും മനോധര്‍മവും ഏറെ ആവശ്യമാണ്. കഥാകൃത്തുക്കള്‍ വിഷമിക്കുന്നത് വിഘടിച്ചുനില്ക്കുന്ന ദ്വന്ദ്വങ്ങളെ സമന്വയിപ്പിക്കുന്നതിനും ആദിമധ്യാന്തപൊരുത്തത്തോടെ കഥയെ ചേര്‍ത്തുനിര്‍ത്തുന്നതിനുമാണ്. ആധുനികതയുടെ കടന്നേറ്റത്തിനിടയിലും പോലീസ് ജീവിതത്തിലെ മാനുഷികമുഹൂര്‍ത്തങ്ങളെ യാഥാര്‍ഥ്യബോധത്തോടെ ലളിതമായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഈ കഥാസമാഹാരത്തില്‍.
പോലീസ് സ്റ്റേഷനുകളില്‍ പരിഹാരം തേടി എത്തുന്ന സങ്കീര്‍ണവും മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എത്രയെത്ര പ്രശ്‌നങ്ങള്‍. അതുകൊണ്ടുതന്നെ പുസ്തകത്തിന്റെ പേരിന്റെ ചാരുതയും അതിന് പിന്നിലെ ചാതുരതയും ഇവിടെ ശ്രദ്ധേയമാണ്. ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന രസകരങ്ങളായ കഥകള്‍. വായനയില്‍ ഉദ്വേഗവും നിഗൂഢതകളും അധികമില്ലെങ്കിലും ഉള്ളവ തനതായി ആവിഷ്‌കരിച്ചിരിക്കുന്നതിനാല്‍ മുഷിപ്പില്ലാതെ പുരോഗമിക്കുന്ന വായന. ചിട്ടപ്പെടുത്തി എടുത്ത കഥകള്‍ ഒതുക്കവും തെളിമയും കെട്ടുറപ്പുള്ളവയുമാണ്. സ്വച്ഛന്ദമായ വായനയ്ക്ക് ഉതകുന്നതും ഭാവരസങ്ങളുടെ
വശ്യസങ്കലനംകൊണ്ട് സുന്ദരവും ഈടുറപ്പുള്ളതുമായ ഈ പോലീസ് കഥ ‘മംഗളം’ വാരികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചവയാണെന്നത് ശ്രദ്ധേയമാണ്.₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
NISHAASHALABHANGAL
കാലവും മനുഷ്യനും പ്രകൃതിയും പ്രതിബിംബിക്കുന്ന, ഉടയാത്ത കണ്ണാടികളാണ് ഈ കഥകള്‍. കണ്ണീരുപ്പുപുരണ്ട ജീവിതയാഥാര്‍ഥ്യങ്ങളും കടുംകയ്പായ വര്‍ത്തമാനകാലസമസ്യകളും വായനക്കാരന് ഇതിലെ ഖരാക്ഷരങ്ങളില്‍ രുചിക്കാം. പീഡിതരും വഞ്ചിതരും തിരസ്‌കൃതരും നിസ്സഹായരും ശാപഗ്രസ്തരും ഒക്കെ ഒരു ശവഘോഷയാത്രയിലെന്നപോലെ ഇവിടെ അനുവാചകദൃഷ്ടികള്‍ക്കുമുന്നിലുടെ മൗനവിലാപങ്ങളോടെ
നടന്നുനീങ്ങുന്നു. പാപക്കുരുക്കില്‍ കഴുത്തുമുറുകി പിടയുന്ന ദുഃഖസത്യങ്ങളുടെ ചുരുക്കപ്പട്ടികയായിമാറുന്ന ഈ ചെറുകഥകള്‍ ”ഒരു നോവായി, എന്നും വായനക്കാരില്‍ നെരിപ്പോടായി എരിഞ്ഞുകൊണ്ടിരിക്കും” എന്ന എഴുത്തുകാരന്റെ വാക്കുകള്‍ക്ക് എതിര്‍പക്ഷമില്ല.₹220.00Original price was: ₹220.00.₹176.00Current price is: ₹176.00. -
Theneechakalodum Koottukoodam
തേനീച്ചകളെയും തേനീച്ചവളർത്തലിനെയും ലളിതമായി, എന്നാൽ സമഗ്രമായി, ജനസാമാന്യത്തിനു പരിചയപ്പെടുത്തുകയാണ് ഈ കൈപ്പുസ്‌തകം. ‘മനസ്സിലാക്കുംതോറും അത്ഭുതമാകും തേനീച്ചകൾ’ എന്ന വരികൾ അന്വർഥമാക്കുംവിധത്തിലാണ് ഇതിൻ്റെ ഉള്ളടക്കം. തേനീച്ചകളെ ഋതുസവിശേഷതകൾകൂടി അടിസ്ഥാനമാക്കി പരിപാലിക്കുന്നതിനും, ഒരു തേനീച്ചക്കൂട് കണ്ടാൽ തേനെടുക്കാം എന്ന ഉദ്ദേശ്യത്തോടെ അവയെ നശിപ്പിക്കുന്ന പ്രവണതയെ വിലക്കുന്നതിനും ഈ പുസ്‌തകം സഹായിക്കുകതന്നെ ചെയ്യും.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Ente Rajamallipookkal
മലയാള ചെറുകഥ പുതിയ മേച്ചില്‍പ്പുറങ്ങളിലൂടെ പോയിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ജാടകളില്ലാത്ത, സ്വന്തം ശൈലിയും വീക്ഷണവുമുള്ള എഴുത്തുകാര്‍ ഒരാശ്വാസമാണ്. അത്തരം എഴുത്തുകാരില്‍നിന്നും ലഭിക്കുന്ന കൃതികള്‍ നമ്മുടെ കഥാലോകത്തിന്റെ വരദാനമാണ്. മൗലികപ്രതിഭയുടെ തിളക്കംകൊണ്ട് ശ്രദ്ധേയമായ കഥകള്‍ സംഭാവനചെയ്ത അത്തരം എഴുത്തുകാരില്‍ ഒരാളാണ് താന്‍ എന്ന് പ്രഖ്യാപിക്കുന്നു കഥാകാരി. ‘എന്റെ രാജമല്ലിപ്പൂക്കള്‍’ എന്ന കഥാസമാഹാരത്തിലൂടെ, മലയാള സാഹിത്യത്തില്‍, പ്രത്യേകിച്ചും മലയാള ചെറുകഥാ സാഹിത്യത്തില്‍ ശ്രദ്ധേയമായ ഒരു കാല്‍വയ്പാണ് രാജ്കുമാരി നടത്തിയിരിക്കുന്നത്.
-അവതാരികയില്‍ എം.ഡി.ആര്‍.₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Nananjunangiya Nayanangal
സാംസ്‌കാരികനവോത്ഥാനത്തില്‍ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്‍തള്ളപ്പെട്ട നിരക്ഷരജനതയെ സമ്പൂര്‍ണ സാക്ഷരരാക്കുവാന്‍ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം എന്ന പുതിയ പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു. നാടിന്റെ വികസനപദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരുവാനും വ്യക്തമായ അറിവ് നിരക്ഷരരായ ജനതയ്ക്ക് നേടിയേ പറ്റൂ. എങ്കില്‍മാത്രമേ പ്രതികരിക്കാനുള്ള ഊര്‍ജം ആര്‍ജിക്കാന്‍ കഴിയൂ. സമത്വസുന്ദരമായ കാലം വരുമെന്ന് വിശ്വസിക്കാന്‍ കഴിയൂ.
₹260.00Original price was: ₹260.00.₹208.00Current price is: ₹208.00. -
Lata Mangeshkar : Indian Cinemayile Naadavismayam
മായികസ്വരത്താല്‍ ലോകത്തിന്റെ മനംകവര്‍ന്ന ലതാ മങ്കേഷ്‌കര്‍ ഇന്ത്യയുടെ ഏറ്റവും പരിചിതവും പ്രിയങ്കരവുമായ പാട്ടിന്റെ പേരായിരുന്നു. നമ്മുടെ സന്തോഷത്തിലും വിഷാദത്തിലും ഏകാന്തതയിലും ഭക്തിയിലും പ്രണയത്തിലും സ്വപ്നത്തിലുമൊക്കെ ഒപ്പമുണ്ടായിരുന്നു ആ മഹാഗായിക. മലയാളത്തില്‍ ”കദളി കണ്‍കദളി” അടക്കം, മുപ്പത്തിയഞ്ചിലേറെ ഇന്ത്യന്‍ഭാഷകളിലും വിദേശഭാഷകളിലുമായി മുപ്പതിനായിരത്തിലേറെ ഗാനങ്ങള്‍ ലത ആലപിച്ചു. ഇതിനിടയില്‍, ആ അനുഗൃഹീതഗായികയ്ക്കു ലഭിക്കാത്ത പുരസ്‌കാരങ്ങളില്ല. തൊണ്ണൂറ്റിരണ്ടു വര്‍ഷത്തെ ജീവിതയാത്രയില്‍ ക്ലേശങ്ങളുടെയും സങ്കടത്തിന്റെയും ഏകാന്തരാഗങ്ങളാണ് നമുക്ക് കാണാനാവുക. പാട്ടിഷ്ടക്കാരുടെ കാതുകള്‍ ശബ്ദമാധുരിയാല്‍ കവര്‍ന്നെടുത്ത്, ഹൃദയങ്ങളെ കീഴടക്കി ലത പാടിക്കൊണ്ടേയിരുന്നു. അത് കേട്ടവരൊക്കെയും കേള്‍വിവരത്തിന്റെ സുകൃതം അടുത്തറിയുകയും ചെയ്തു. ലതയുടെ നേര്‍ത്ത ശബ്ദം സിനിമയ്ക്കു യോജിച്ചതല്ലെന്നു പറഞ്ഞു തിരസ്‌കരിച്ച ഹിന്ദി സിനിമാലോകം അധികം താമസിയാതെ അതിലെ മാന്ത്രികത തിരിച്ചറിയുകയും ലതയുടെ പാട്ടുകളുടെ മനോഹാരിതകൊണ്ട് വിജയക്കൊടി പാറിക്കുകയും ചെയ്തു. ഹിന്ദിസിനിമയുടെ അവിഭാജ്യഘടകമായിരുന്നു ലത. നാലു തലമുറകളെ പാട്ടിലാക്കിയ നാദവിസ്മയം. ആയിരമായിരം പാട്ടുകള്‍ പൂവിട്ട രാഗവൃക്ഷത്തില്‍നിന്നും ആ വാനമ്പാടി പറന്നകന്നപ്പോള്‍ ഒരു രാജ്യത്തിന്റെതന്നെ ഹൃദയവിലാപം അലയടിച്ചു നില്ക്കുകയായിരുന്നു. കാലത്തിന്റെ കാതില്‍ എന്നുമെന്നും ആ സ്വരം നമുക്കൊപ്പമുണ്ടാവുമെന്ന് തീര്‍ച്ച.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Athmakatha- Jawaharlal nehru
നെഹ്റുവാണ് എന്റെ ആരാധ്യപുരുഷന്‍ -നെല്‍സണ്‍ മണ്ടേല
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആത്മകഥ. സ്വന്തം യുക്തിചിന്ത, വിജ്ഞാനവൈപുല്യം, മതനിരപേക്ഷവീക്ഷണം, സ്വന്തം ജനതയെ അടിച്ചമര്‍ത്തുന്നതിനെതിരായ ധാര്‍മ്മികരോഷം,രചനാശൈലിയിലെ ലളിതസുന്ദരവും സ്വച്ഛന്ദവുമായ ഒഴുക്ക് എന്നിവയാല്‍ ഇരുപതാം നൂറ്റാണ്ടിലെ ലോകത്തില്‍ നാടിന്റെയും നെഹ്റുവിന്റെയും സ്ഥാനം സാക്ഷ്യപ്പെടുത്തിയ പുസ്തകമാണിത്.
₹1,000.00Original price was: ₹1,000.00.₹800.00Current price is: ₹800.00. -
MANALJEEVIKAL
സമ്പദ്‌സമൃദ്ധമായിരുന്ന ഒരു തീരപ്രദേശത്തെയപ്പാടെ തരിശാക്കുകയും വലിയൊരു ജനസമൂഹത്തിന്റെ ജീവിതം
തകര്‍ക്കുകയും ചെയ്യുന്ന കരിമണല്‍ഖനനത്തെക്കുറിച്ചുള്ള ഉള്ളുപൊള്ളിക്കുന്ന സര്‍ഗ്ഗാത്മകരചന. ആഗോളമായി
വേരുകളുള്ള ധാതുമണല്‍രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്ന, ഉത്പാദനത്തിന്റെ ഈ അധിനിവേശമാതൃകകള്‍ക്കു
നേരേയുള്ള ചോദ്യവിരലാകുന്നതിനൊപ്പം വിസ്മൃതമായ വലിയൊരു ചരിത്രത്തിന്റെ വീണ്ടെടുക്കല്‍കൂടിയാകുന്ന
പുസ്തകം.₹280.00Original price was: ₹280.00.₹224.00Current price is: ₹224.00. -
Kaattinte Nizhal
പതിനഞ്ച് മില്യണ്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട 2001 ല്‍ എഴുതപ്പെട്ട സ്പാനിഷ് നോവലിന്റെ മലയാളവിവര്‍ത്തനം. ദി ഷാഡോ ഓഫ് ദി വിന്‍ഡ് കഥയ്ക്കുള്ളിലെ കഥയാണ്.
₹575.00Original price was: ₹575.00.₹460.00Current price is: ₹460.00. -
POKKUVEYILILE SOORYAKANTHIPPOOKKAL
ഗാന്ധിജി, നെഹ്‌റു, അബുല്‍കലാം ആസാദ്, അംബേദ്കര്‍, ഗുരുനാനക്, ശ്രീനാരായണഗുരു, പൂന്താനം, സ്വാമി വിവേകാനന്ദന്‍, മദര്‍ തെരേസ, മുഹമ്മദലി ശിഹാബ് തങ്ങള്‍, നിത്യചൈതന്യയതി, മുഹമ്മദ് അബ്ദുറഹ്‌മാന്‍, കെ. കരുണാകരന്‍, എം.പി. വീരേന്ദ്രകുമാര്‍, സുകുമാര്‍ അഴീക്കോട്, കുല്‍ദീപ് നയാര്‍, പ്രേംനസീര്‍, ഡോ. പി.കെ. വാരിയര്‍.
ഇന്ത്യയുടെയും കേരളത്തിന്റെയും സാമൂഹികചരിത്രത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയ പതിനെട്ടു
മഹാരഥന്മാരെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരം₹300.00Original price was: ₹300.00.₹240.00Current price is: ₹240.00. -
Manushyarariyan
സമൂഹത്തില്‍ വേരുറച്ചുപോയ പല ധാരണകളേയും ഇളക്കി പ്രതിഷ്ഠിക്കാന്‍ പ്രേരിപ്പിക്കുന്ന പഠനാര്‍ഹമായ ലേഖനസമാഹാരം. ഏറെ സ്വീകാര്യമായ പല ആശയഗതികളേയും നിശിതവിമര്‍ശനത്തിന് വിധേയമാക്കുന്ന ഗ്രന്ഥകാരന്‍, നമ്മുടെ ജ്ഞാനശാഖ മൗലികമെന്ന് കരുതിപ്പോരുന്ന പലചിന്താപദ്ധതികളേയും തന്റെ യുക്തിയാല്‍ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്യുന്നു. വിയോജിപ്പുകള്‍ക്ക് ഏറെ സാദ്ധ്യതയുണ്ടെങ്കിലും ഇതുപോലൊരു പുസ്തകം മലയാളത്തിലെ ശാസ്ത്രാന്വേഷകര്‍ക്കും തത്വചിന്താപഠിതാക്കള്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും വലിയ ആലോചനകള്‍ പ്രദാനം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.
₹320.00Original price was: ₹320.00.₹256.00Current price is: ₹256.00. -
-
NJANORU PAAVAM GUITARALLE,ENTHINANU NEEYENNE KATTARA KONDU MEETTUNNATHU
₹400.00Original price was: ₹400.00.₹320.00Current price is: ₹320.00. -
KHASAKKINTE ITIHASAM
ഖസാക്കിന്റെ വഴിയെ നടന്നവരും ഖസാക്കിനാല്‍ വഴിതെറ്റിയവരും ഒന്നാകെ ഖസാക്കിന്റെ ഇതിഹാസത്തെ ഒരുത്സവമാക്കുന്നു.
₹299.00Original price was: ₹299.00.₹239.20Current price is: ₹239.20. -
-
-
BIBLE KATHAKAL : DAVIDHUM GOLIYATHUM MATTU KATHAKALUM
Stories based on Bible Old Testament.
₹399.00Original price was: ₹399.00.₹319.20Current price is: ₹319.20. -
Pulkkoottilekk
കുഞ്ഞുങ്ങളെ പോലെയാകുവാൻ പറഞ്ഞവൻ കുഞ്ഞായി പിറന്നതിന്റെ ഓർമ്മ… മേരിയോടും ജോസഫിനോടുമൊപ്പം 25 ദിനങ്ങൾ നീളുന്ന യാത്ര… തിരുപ്പിറവിയുടെ ഓർമകളിലേക്കൊരു തീർത്ഥയാത്ര.
ആഗമനകാലത്തിലെ ഓരോ ദിവസവും ഉണ്ണിയെ ധ്യാനിക്കുവാൻ സഹായകരമായ ആത്മീയ ചിന്തകൾ ഓരോ ഇതളുകളിലും.
ആർട്ടിസ്റ്റ് വെങ്കിയുടെ ഹൃദയഹാരിയായ വർണ്ണചിത്രങ്ങളോടെ മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന പുസ്തകം.
കുഞ്ഞുങ്ങളെ പോലെയാകുവാൻ പറഞ്ഞവൻ കുഞ്ഞായി പിറന്നതിന്റെ ഓർമ്മ… മേരിയോടും ജോസഫിനോടുമൊപ്പം 25 ദിനങ്ങൾ നീളുന്ന യാത്ര… തിരുപ്പിറവിയുടെ ഓർമകളിലേക്കൊരു തീർത്ഥയാത്ര.
ആഗമനകാലത്തിലെ ഓരോ ദിവസവും ഉണ്ണിയെ ധ്യാനിക്കുവാൻ സഹായകരമായ ആത്മീയ ചിന്തകൾ ഓരോ ഇതളുകളിലും.
ആർട്ടിസ്റ്റ് വെങ്കിയുടെ ഹൃദയഹാരിയായ വർണ്ണചിത്രങ്ങളോടെ മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന പുസ്തകം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
SHOOTOUT
ഗോള്‍ വലയത്തിലേക്കുള്ള പന്തിന്റെ നിഗൂഢയാത്രപോലെ കളിക്കളത്തിനകത്തും പുറത്തുമുള്ള മനുഷ്യരുടെ
ആദിമവീര്യവും കുടിലബോധവും തിരയുന്ന നോവല്‍. ഒരുസംഘം കളിക്കാരുടെ പാദചലനങ്ങള്‍ കാണികളുടെ ശ്വാസോച്ഛ്വാസത്തെപ്പോലും നിയന്ത്രിക്കുമ്പോള്‍, ഭാഷയുടെ ഗംഭീരധ്വനികളുയര്‍ത്തിക്കൊണ്ട് കളിയെ നിയന്ത്രിക്കുന്ന പുറംലോകത്തെ വൈതാളികരുടെ മാഫിയാലോകങ്ങളെ കഥാകാരന്‍ കാട്ടിത്തരുന്നു.ഫുട്ബാളിന്റെ പശ്ചാത്തലത്തില്‍ വായനക്കാരെ ഓരോ വരിയിലും ത്രസിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ത്രില്ലര്‍ നോവല്‍
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00. -
RED ZONE
ഗാരിഞ്ച, പെലെ, ലിയോണിഡാസ്, ദിദി, വാവ, മറഡോണ, റോബിന്യോ, യൊഹാന്‍ ക്രൈഫ്, ബെക്കന്‍ബോവര്‍, പുഷ്‌കാസ്, സീക്കോ,സോക്രട്ടീസ്, ഗിയൂല ഗ്രോസിസ്, ഡിസ്റ്റിഫാനോ, ലെവ് യാഷിന്‍, ചിലാവര്‍ട്ട്, ഹിഗ്വിറ്റ, ജോര്‍ജ് വിയ, ബോബി മൂര്‍, യൂസേബിയോ,ജിജി മെറോനി, ലാസ്‌ലോ കുബാല, ബെല ഗുട്ട്മാന്‍, ലയണല്‍ മെസ്സി, റൊണാള്‍ഡോ, റൊണാള്‍ഡിഞ്ഞ്യോ… ഫുട്‌ബോള്‍വിസ്മയം സൃഷ്ടിച്ചവരും ഫുട്‌ബോള്‍ചരിത്രത്തെ
നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നവരുമായ മഹാപ്രതിഭകളുടെ കളിയും ജീവിതവും സൂക്ഷ്മമായി വരച്ചുകാട്ടുന്ന ലേഖനങ്ങള്‍… കളിയിലെ ലോകാദ്ഭുതങ്ങളും ദുരന്തങ്ങളും പ്രതികാരങ്ങളും അനശ്വരനിമിഷങ്ങളും കൗതുകങ്ങളും… ഒപ്പം കളിയിലേക്ക് ഇഴചേരുന്ന രാഷ്ട്രീയവും സാമൂഹികവും
സാംസ്‌കാരികവുമായ സംഭവങ്ങളും പ്രശ്‌നങ്ങളും…കളിയെഴുത്തിന് പുതിയൊരു സൗന്ദര്യശാസ്ത്രം തീര്‍ത്ത പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എം.പി. സുരേന്ദ്രന്‍ രചിച്ച
റെഡ് സോണിന്റെ പരിഷ്‌കരിച്ച പുതിയ പതിപ്പ്.₹320.00Original price was: ₹320.00.₹256.00Current price is: ₹256.00. -
QATAR LOKAKAPPU FOOTBALL-KANALVAZHIKAL THAANDIYA VISMAYAM
ലോകകപ്പിന്റെ ഇതഃപര്യന്തമുള്ള ചരിത്രവും ഖത്തര്‍ ലോകകപ്പിന്റെ വിശേഷങ്ങളും ഉള്‍ക്കൊള്ളിച്ച ഈ പുസ്തകം 1930 ജൂലായില്‍ ഉറുഗ്വേയില്‍ ആരംഭിച്ച പ്രഥമ ചാമ്പ്യന്‍ഷിപ്പ് മുതല്‍ ഖത്തര്‍ വരെ എത്തിനില്‍ക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രം വിശദമായി അവതരിപ്പിക്കുന്നു.
-പി.കെ. നിയാസ്ലോകകപ്പിന്റെ ചരിത്രസഞ്ചാരപഥങ്ങള്‍ അവതരിപ്പിക്കുന്ന ഉത്തമ റഫറന്‍സ് ഗ്രന്ഥം.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Cheenkannyaa… Sto…
എഴുതിയതെല്ലാം സത്യാണോന്ന് ചോദിച്ച ആ പഴയ കൂട്ടുകാരിക്ക് കൊടുത്ത അതേ മറുപടി ഇവിടെയും ആവര്‍ത്തിക്കുന്നു.’നല്ല മിനുങ്ങുന്ന അലുവക്കഷ്ണം പോലുള്ള നുണകള്‍ക്കുമേല്‍ വിതറിയ പഞ്ചാരത്തരികള്‍പോലെയാണ് ഇതിലെ സത്യം.
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00. -
Valuthayi chinthikoo… Ithihasangal cheyyoo
നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന മിക്കവാറും എല്ലാ കാര്യങ്ങളെയും നിര്‍വചിക്കുന്ന മൂന്ന് ബന്ധങ്ങള്‍
പണവുമായി നമുക്കുള്ള ബന്ധം
കാലവുമായി നമുക്കുള്ള ബന്ധം
നമ്മളുമായി നമുക്കുള്ള ബന്ധം
₹299.00Original price was: ₹299.00.₹239.00Current price is: ₹239.00. -
Oru goliyude Atmakatha
മറ്റു ഗോള്‍കീപ്പര്‍മാരില്‍നിന്നും വിക്ടറിനുള്ള പ്രത്യേകത നേരിടുന്ന ഓരോ പന്തും ആദ്യശ്രമത്തില്‍ത്തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നു എന്നുള്ളതാണ്.
-ഒളിമ്പ്യന്‍ സൈമണ്‍ സുന്ദര്‍രാജ്
ഈ പുസ്തകരചനവഴി സ്വന്തം കളിജീവിതം ഓര്‍മ്മയുടെ കൈപ്പിടിയിലൊതുക്കിയതിനെ അനുമോദിച്ച് ഞാന്‍ പറയട്ടെ:
‘വിക്ടര്‍, ഗുഡ് ക്യാച്ച്!’-എം.എന്‍. കാരശ്ശേരി
പഠനം: എം.പി. സുരേന്ദ്രന്‍
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
KILIKKALAM
ഉമ്മറത്ത് തെക്കുവടക്ക് നീണ്ടുകിടക്കുന്ന കോലായയുടെ വെണ്‍ചുമരില്‍ ഒട്ടേറെ ദൈവങ്ങളും മനുഷ്യരും കുട്ടിക്കാലത്തിന്റെ ചുമരിലെ ചില്ലുപടങ്ങള്‍: പുഞ്ചിരിക്കുന്ന മഹാത്മാഗാന്ധി, ഉദ്ധതനായ ജോസഫ് സ്റ്റാലിന്‍, യോഗിവര്യനെപ്പോലെ രവീന്ദ്രനാഥ ടാഗോര്‍, കാവിയണിഞ്ഞ വിവേകാനന്ദന്‍… അക്കൂട്ടത്തില്‍ ഞങ്ങളുടെ കുടുംബത്തിലെ ആരുമുണ്ടായിരുന്നില്ല; ഫോട്ടോ ആയോ ഛായാചിത്രമായോ ഒന്നും! കുട്ടികളുടെ പടങ്ങളും തീരേയില്ല. അക്കാലം മുതിര്‍ന്നവരുടെ മാത്രം കാലമായിരുന്നിരിക്കണം. ഞങ്ങള്‍ കുഞ്ഞുങ്ങള്‍ കാക്കകളെപ്പോലെ, ചവലക്കിളിക്കൂട്ടംപോലെ, ആകാശമുടിയില്‍ പറക്കും പരുന്തുകളെപ്പോലെ ഒരു വര്‍ഗമായിരുന്നു. കിളികുലം!
മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ആത്മകഥയിലെ ഗൃഹാതുരമായ ഒരേട്
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
ENTE KATHA ENTE PENNUNGALUDEYUM
ഉത്തരവാദിത്വങ്ങളാല്‍ തകര്‍ന്ന തോളെല്ലുവേദന കടിച്ചമര്‍ത്തി,
ഭാരം താങ്ങിപ്പൊട്ടിയ കൈയെല്ല് നീട്ടിപ്പിടിച്ച്
തേഞ്ഞുപോയ നഖം നിബ്ബായി
എന്റെതന്നെ ജീവരക്തം നിറച്ച് എഴുതും.
കോറിക്കോറിയെഴുതും. എന്തിലെഴുതുമെന്ന് ചോദിക്കൂ…
ആ ഉറയൂരിയ കീറിക്കടലാസ്സിനെക്കാളും പതമായ
എന്റെ ഹൃദയാവരണത്തില്‍തന്നെ…
ആ എഴുത്തിനെ ഞാന്‍ എന്റെ കഥയെന്നു പേരിടും:
എന്റെ പെണ്ണുങ്ങളുടെ കഥയെന്നും
ആണുങ്ങളുടെ കഥയെന്നും പേരിടും.
അതിനിടയില്‍ ഞാനുമുണ്ട് അവനുമുണ്ട്…
സമാന്തര തീവണ്ടിപ്പാതകള്‍പോലെ…₹499.00Original price was: ₹499.00.₹399.20Current price is: ₹399.20. -
FOOTBALLINTE PUSTHAKAM
ഒരു സാധാരണ ഫുട്ബോള്‍ പ്രേമിക്കു മാത്രമല്ല, ഏതൊരു കളിക്കാരനും സോക്കര്‍ വിദ്യാര്‍ത്ഥിക്കും കായികാദ്ധ്യാപകനും സോക്കര്‍ അക്കാദമിക്കും സംഘാടകനും ഒരുപോലെ അത്യന്തം ഉപകാരപ്രദമായ അഗാധമായൊരു ഗവേഷണാത്മക ഫുട്ബോള്‍ ചരിത്ര ഗ്രന്ഥമാണിത്. സവിശേഷമായൊരു രീതിയില്‍, തികച്ചും നൂതനവും കൗതുകം നിറഞ്ഞതുമായ കോമ്പിനേഷന്‍ ഗ്രാഫിക്സ് എന്ന ഗ്രന്ഥകാരന്റെ സ്വന്തം ആവിഷ്‌കാരസങ്കേതത്തിലൂടെയാണിതില്‍ ഫുട്ബോള്‍ മത്സരങ്ങളുടെ, ലോകകപ്പുകളുടെ ചരിത്രം അനാവരണം ചെയ്യുന്നത്. ഖത്തര്‍ ലോകകപ്പിന്റെ മത്സര വിവരങ്ങളും അതേ രീതിയില്‍ കളര്‍ ഗ്രാഫിക്സ് ഉപയോഗിച്ച് അവതരിപ്പിക്കുേമ്പാള്‍ 22-ാം ലോകകപ്പിന്റെ റഫറന്‍സ് ഡയറിയായി അതു മാറുന്നത് കാണാം. വായനക്കാരനെത്തന്നെ 2022 ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രരചയിതാവാക്കുന്നതാണീ ഡയറി. എല്ലാറ്റിന്റെയും അടിത്തറയായി ഫുട്ബോളിന്റെതന്നെ ചരിത്രവും പെലെയെന്ന ഫുട്ബോള്‍ ചക്രവര്‍ത്തിയുടെ ബാല്യകാലസ്മരണയും ഏറക്കുറെ ജീവചരിത്രംതന്നെയും ബ്രസീലിയന്‍ ഫുട്ബോളിന്റെ ചരിത്രഗതികളും ഇതില്‍ വായിക്കാം.
-യു. ഷറഫലി
മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്ബോളര്‍ & റിട്ട. കമാന്‍ഡന്റ് എം.എസ്.പി.₹450.00Original price was: ₹450.00.₹360.00Current price is: ₹360.00. -
KATHAPADMAM
1992 മുതല്‍ 2021 വരെ പത്മരാജന്‍ പുരസ്‌കാരം ലഭിച്ച മുപ്പത് കഥകളുടെ സമാഹാരം
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00. -
Aadukannan Gopi
ആടുകണ്ണിന്റെ ഭീകരാക്രമണത്തിനു കീഴില്‍ നിഷ്‌ക്രിയമായ പൊലീസും നിയമവും. ബലാത്സംഗങ്ങള്‍, പാതകങ്ങള്‍, രക്തക്കറപൂണ്ട കുടുംബചരിത്രങ്ങള്‍. അവസാനം ആടുകണ്ണന്റെ കഴുത്തറക്കാന്‍ തീവ്രവാദികള്‍ പദ്ധതി തയ്യാറാക്കുന്നു. ഒരു നാള്‍ ദുരൂഹസാഹചര്യത്തില്‍ അയാള്‍ കൊല്ലപ്പെടുന്നു. ആരാണ് അയാളെ കൊന്നത്?
₹205.00Original price was: ₹205.00.₹164.00Current price is: ₹164.00. -
ORU ANTHIKKATTUKARANTE LOKANGAL
മലയാളികളുടെ പ്രിയ സിനിമാസംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെയും ജീവിതത്തിലൂടെയുമുള്ള സൂക്ഷ്മസഞ്ചാരമാണ് ഈ പുസ്തകം. ഒരു വായനക്കാരനും എഴുത്തുകാരനും സിനിമാക്കാരനുമായി അന്തിക്കാട് എന്ന ഗ്രാമം രൂപപ്പെടുത്തിയെടുത്ത ഒരു പ്രതിഭയുടെ ഓരോ സൃഷ്ടിയിലും ആ ഗ്രാമത്തിന്റെ ലാളിത്യവും ഉള്ളുറപ്പും നന്മയുമെല്ലാം അനശ്വരമുദ്രകളായി മാറിയതെങ്ങനെയെന്ന് ഈ ജീവചരിത്രം പറയുന്നു. ആനന്ദവും ദുഃഖവും പ്രണയവും ആത്മസംഘര്‍ഷങ്ങളും നിരവധി സന്ദിഗ്ദ്ധഘട്ടങ്ങളും നിറഞ്ഞ ജീവിതത്തിന്റെ നേരനുഭവത്തോടൊപ്പം സിനിമാപ്പകിട്ടുകളുടെ സ്വപ്‌നലോകത്ത് അപൂര്‍വ്വമായി കാണുന്ന ഒരു യഥാര്‍ത്ഥ മനുഷ്യനെ അടുത്തറിയാന്‍ സഹായിക്കുന്ന സൃഷ്ടി. സത്യന്‍ അന്തിക്കാട് രചന നിര്‍വ്വഹിച്ചവയില്‍നിന്നും തിരഞ്ഞെടുത്ത 25 ഗാനങ്ങളും.
₹380.00Original price was: ₹380.00.₹304.00Current price is: ₹304.00. -
KAADINTE NIRANGAL
”എന്നെങ്കിലും എനിക്ക് വന്യമൃഗങ്ങളെക്കുറിച്ചോ, പക്ഷികളെക്കുറിച്ചോ ഒരു കഥ എഴുതുവാന്‍ തോന്നുകയാണെങ്കില്‍ അസീസ് മാഹിയുടെ ഫോട്ടോകളും അവയോടൊപ്പമുള്ള പാഠങ്ങളും ചേര്‍ത്തിരിക്കുന്ന ‘കാടിന്റെ നിറങ്ങള്‍’ എന്റെ അരികില്‍ ഉണ്ടായാല്‍ മതി. എഴുതുവാന്‍ ആവശ്യമായ അറിവ് അവിടെനിന്നു ലഭിക്കും. അദ്ദേഹത്തിന്റെ കാവ്യാത്മകമായ ഭാഷയും ഛായാപടങ്ങളും കണ്ണിനും മനസ്സിനും ആനന്ദം നല്‍കുന്നവയാണ്. നമ്മള്‍ നോക്കിയിരിക്കാനും തൊട്ടുതലോടാനും മനസ്സില്‍ കൊണ്ടുനടക്കാനും ഇഷ്ടപ്പെടുന്ന പുസ്തകം”
-എം. മുകുന്ദന്‍₹490.00Original price was: ₹490.00.₹392.00Current price is: ₹392.00. -
-
GANDHI – LOKATHE MATTIYA VARSHANGAL 1914 – 1948
ഇരുപതാം നൂറ്റാണ്ടിലെ മഹത്തായ ജീവിതങ്ങളിലൊന്നാണ് മഹാത്മാഗാന്ധി. ബ്രിട്ടീഷ് അധികാരത്തെ വെല്ലുവിളിക്കുകയും ലോകമെമ്പാടുമുള്ള വിപ്ലവ പ്രസ്ഥാനങ്ങളെ സ്വാധീനിക്കുകയും ചെയ്ത ഗാന്ധിജിയെക്കുറിച്ചുള്ള ഏറ്റവും വിപുലമായ ജീവചരിത്രങ്ങളിലൊന്നാണ് ഗാന്ധി: ലോകത്തെ മാറ്റിമറിച്ച വര്‍ഷങ്ങള്‍ 1914-1948. മഹാത്മാവിന്റെ കൊലപാതകത്തിന് മുമ്പുള്ള മൂന്ന് പതിറ്റാണ്ടുകളിലെ ഗാന്ധിയുടെ പോരാട്ടത്തെ, ജീവിതത്തെ ഈ പുസ്തകം തുറന്നു കാട്ടുന്നു. പുതിയ ഉള്‍ക്കാഴ്ചകളിലൂടെയും മുമ്പൊരിക്കലും കാണാത്ത സ്രോതസ്സുകളിലൂടെയും ഗാന്ധിയുടെ ചിന്തകളെ, ഉദ്ദേശ്യങ്ങളെ, സങ്കീര്‍ണ്ണതകളെ പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പിന്തുടരുന്നു.
₹1,399.00Original price was: ₹1,399.00.₹1,119.00Current price is: ₹1,119.00. -
Mittayitheruvu
മുപ്പത് വര്‍ഷത്തോളം നീണ്ട ഒരു കുടുംബത്തിന്റെ ചരിത്രമാകുമ്പോഴും അക്കാലത്തെ ഈജിപ്തിന്റെ നാള്‍വഴികളിലൂടെയാണ് ഈ നോലിന്റെ സഞ്ചാരം. ഇന്ത്യയ്ക്ക് മഹാത്മാഗാന്ധി ആരായിരുന്നുവോ അതായിരുന്നു ഈജിപ്തുകാര്‍ക്ക് സഅദ് സഅലൂല്‍. അദ്ദേഹത്തിന്റെ മരണശേഷം ഈജിപ്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായ വഫദ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബ്രിട്ടീഷുകാര്‍ക്കും കൊട്ടാരത്തിനുമെതിരെയുള്ള സ്വാതന്ത്രസമരപ്രക്ഷോഭങ്ങള്‍, കമ്മ്യൂണിസത്തിന്റെയും മുസ്ലിം ബ്രദര്‍ഹുഡ് പ്രസ്ഥാനത്തിന്റെയും ആവിര്‍ഭാവം, ആംഗ്ലോ-ഈജിപ്ഷ്യന്‍ കരാര്‍ സൃഷ്ടിച്ച കലാപങ്ങള്‍, വഫദ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ്, കോപ്ടിക് ക്രിസ്ത്യാനികള്‍ക്കിടയിലുണ്ടായ അരക്ഷിതാവസ്ഥ, തുടങ്ങിയ ചരിത്രത്തെ അനാവരണം ചെയ്യുന്ന ഈ ബ്രഹത് ആഖ്യായിക മഹ്ഫൂസിന്റെ തൂലികയിലൂടെ പിറവിയെടുത്ത വിസ്മയമാണ്.
₹565.00Original price was: ₹565.00.₹452.00Current price is: ₹452.00. -
Yesudevan
യേശുദേവന്റെ ഉപദേശങ്ങള്‍ , അളവറ്റ കാരുണ്യം, ഭൂതദയ, ആജ്ഞാശക്തി, അതുല്യമായ നേതൃത്വം, അത്ഭുതകൃത്യങ്ങള്‍ , ജനഹൃദയത്തെ അഗാധമായി സ്പര്‍ശിക്കാനുള്ള കഴിവ്, ലോകദു:ഖത്തിന്റെ പ്രതിപലനമായി ആ മുഖത്ത് സ്ഫുരിക്കുന്ന സഹതാപ-വിഷാദഭാവങ്ങള്‍ എന്നിങ്ങനെ യേശുക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചുള്ള സര്‍വതലസ്പര്‍ശിയായ ഒരു സമഗ്രജീവചരിത്ര രചന.
₹450.00Original price was: ₹450.00.₹360.00Current price is: ₹360.00.















































