-
HUMAN PHYSIOLOGY for Medical Students
Key Features
- Thoroughly revised as per NMC curriculum implemented in 2019
- Hand-drawn diagrams by the author with apt colors
- Simple language used so that all categories of students can follow
- Applied aspects included in all the chapters
- Multiple choice questions given at the end of each chapter
- Clinical photographs included in relevant topics
- More flowcharts included for easy remembrance
- Exam-oriented name the following, fill in the blanks and give the normal value questions included at the end of each section.
Contact our store for purchasing : 95392 33335
-
Essentials Of Physiology For Dental Students 3rd Edition 2021
Contact our store for purchasing : 95392 33335
-
-
Manthrika Pendrive
സ്‌കൂള്‍കാലഘട്ടത്തിലെ ചെറിയ പിണക്കങ്ങളും വാശികളും ഇണക്കങ്ങളും ലളിതമായ ഭാഷയില്‍, സങ്കീര്‍ണതകള്‍ ഇല്ലാത്ത കഥാമുഹൂര്‍ത്തങ്ങളോടെ എഴുതിയ ഈ കൊച്ചുനോവല്‍ ഒറ്റയിരിപ്പിനു വായിച്ചുതീര്‍ക്കാവുന്നതാണ്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Yona Pravachakanum Mahamathsyavum
ബൈബിള്‍ കഥ ആസ്പദമാക്കിയ നോവലെറ്റ്. തിരഞ്ഞെടുത്ത പ്രവാചകനായ യോനയ്ക്ക് നേരിടേണ്ടിവന്ന വന്‍ പ്രതിബന്ധങ്ങളാണ് ഇതിവൃത്തം. സകല മനുഷ്യരും രക്ഷപ്രാപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു എന്ന പാഠമാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Silas Marner
നെയ്ത്തുകാരനായിരുന്ന സൈലാസ് മാര്‍നറിന്റെ ആനന്ദം പൊന്നും പണവും കണ്ട് തൃപ്തിയടയുക എന്നതിലായിരുന്നു. താന്‍ ചോര നീരാക്കി സ്വരുക്കൂട്ടിയുണ്ടാക്കിയത് അപഹരിക്കപ്പെട്ട പ്പോള്‍ ജീവിതത്തിലേക്കു വന്നണഞ്ഞ എപ്പി എന്ന പെണ്‍കുട്ടി അയാളിലെ സ്‌നേഹസ്ഫുരണം വര്‍ധിപ്പിച്ച് ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാക്കുന്നു. ചെയ്യാത്ത തെറ്റിന് കുറ്റം ചുമത്തപ്പെടുകയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നിഷേധങ്ങളില്‍ പീഡിതനാവുകയും ചെയ്ത സൈലാസ് മാര്‍നറിന്റെ ജീവിതം പറഞ്ഞ ഈ നോവല്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ എളിയ ജീവിതങ്ങളുടെ സാക്ഷ്യപത്രംകൂടിയാണ്. സ്നേഹത്തിന്റെ വിവിധ മുഖങ്ങള്‍ അനുവാചകര്‍ക്ക് കാട്ടിത്തരുന്നു സൈലാസ് മാര്‍നര്‍.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Dinacharana Kavithakal
വിദ്യാലയങ്ങളില്‍ സജീവമായി ആചരിക്കുന്ന ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങളില്‍ ചൊല്ലാനായി, ഈണവും താളവും ആശയവുമുള്ള കൊച്ചു കൊച്ചു കവിതകള്‍. കുട്ടികളുടെ പ്രിയങ്കരനായ ബാലസാഹിത്യകാരന്‍ ഹരീഷ് ആര്‍. നമ്പൂതിരിപ്പാടിന്റെ രചന.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Sivarathrikku Sivalayaoottam
പന്ത്രണ്ട് ശിവക്ഷേത്രങ്ങള്‍, ഒരു രാത്രിയും പകലും കൊണ്ട് 110 കിലോമീറ്റര്‍ ദൂരം കാല്‍നടയായി ഓടി ദര്‍ശനം നടത്തുന്ന, വിചിത്രമായ ഒരു ആരാധനാരീതിയാണ് ശിവാലയഓട്ടം. ഇത് തെക്കന്‍ തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലല്ലാതെ ഭാരതത്തില്‍ മറ്റൊരിടത്തും കാണാന്‍ കഴിയില്ല. വര്‍ഷംതോറും ഓട്ടക്കാരുടേയും, വാഹനങ്ങളില്‍ സഞ്ചരിച്ച് ശിവാലയതീര്‍ത്ഥാടനം നടത്തുന്നവരുടേയും വര്‍ധനവ് ശിവാലയഓട്ടത്തെ ഒരു ടൂറിസം തീര്‍ത്ഥാടനമായി മാറ്റിയിരിക്കുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Hrudayanombarangal
കണ്ണീരുകൊണ്ട് സങ്കടങ്ങള്‍ക്ക് തുലാഭാരം നേരുന്ന ഏകാകിയുടെ തേങ്ങലുകളാണീ കവിതകള്‍. ഒരു വരി വായിക്കുമ്പോള്‍ അവളുടെ ഹൃദയത്തെയാണ് തൊടുന്നത്. ഒരു കവിത വായിക്കുമ്പോള്‍ അവളുടെ ജീവിതത്തെയാണ് അറിയുന്നത്. അക്ഷരങ്ങളുടെ കാട്ടിലിരുന്ന് വാക്കുകളുടെ പൂമരം ഹൃദയത്തില്‍ സൂക്ഷിക്കുന്ന പൂജയില്‍ കൂജനങ്ങളാണ് ഇതിലെ ഓരോ കവിതയും.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
-
Kadu vittu Vanna Unniyana
ശക്തിയുടെയും യജമാനഭക്തിയുടെയും പ്രതീകങ്ങളായ ആനകളുടെ പ്രത്യേക ഗുണവിശേഷങ്ങള്‍ വ്യക്തമാക്കുന്ന ഹൃദ്യവും രസകരവുമായ പതിനാല് ആനകഥകള്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Pulkkoottilekk
കുഞ്ഞുങ്ങളെ പോലെയാകുവാൻ പറഞ്ഞവൻ കുഞ്ഞായി പിറന്നതിന്റെ ഓർമ്മ… മേരിയോടും ജോസഫിനോടുമൊപ്പം 25 ദിനങ്ങൾ നീളുന്ന യാത്ര… തിരുപ്പിറവിയുടെ ഓർമകളിലേക്കൊരു തീർത്ഥയാത്ര.
ആഗമനകാലത്തിലെ ഓരോ ദിവസവും ഉണ്ണിയെ ധ്യാനിക്കുവാൻ സഹായകരമായ ആത്മീയ ചിന്തകൾ ഓരോ ഇതളുകളിലും.
ആർട്ടിസ്റ്റ് വെങ്കിയുടെ ഹൃദയഹാരിയായ വർണ്ണചിത്രങ്ങളോടെ മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന പുസ്തകം.
കുഞ്ഞുങ്ങളെ പോലെയാകുവാൻ പറഞ്ഞവൻ കുഞ്ഞായി പിറന്നതിന്റെ ഓർമ്മ… മേരിയോടും ജോസഫിനോടുമൊപ്പം 25 ദിനങ്ങൾ നീളുന്ന യാത്ര… തിരുപ്പിറവിയുടെ ഓർമകളിലേക്കൊരു തീർത്ഥയാത്ര.
ആഗമനകാലത്തിലെ ഓരോ ദിവസവും ഉണ്ണിയെ ധ്യാനിക്കുവാൻ സഹായകരമായ ആത്മീയ ചിന്തകൾ ഓരോ ഇതളുകളിലും.
ആർട്ടിസ്റ്റ് വെങ്കിയുടെ ഹൃദയഹാരിയായ വർണ്ണചിത്രങ്ങളോടെ മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന പുസ്തകം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Bijukuttanum Beenamolum
ജോസഫിന്റെയും ട്രീസാമ്മയുടെയും മക്കളാണ് ബിജുക്കുട്ടനും ബീനമോളും. ബിജുക്കുട്ടന്‍ ആറാം ക്ലാസ്സിലും ബീനമോള്‍ അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു. അവരുടെ സ്‌കൂള്‍-വീട് അനുഭവങ്ങളിലൂടെ വിടരുന്ന ഗുണപാഠകഥകളുടെ സമാഹാരം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
NAMES OF BEING – Ebook
Names of Being is a profound poetic odyssey that explores the delicate interplay between love and loss, power and fragility, memory and oblivion. With vivid imagery and bold experimentation, this collection transcends the boundaries of tradional verse, uncovering the raw truths that shape our inner worlds.
Blending tradition with innovation, the collection reimagines poetry as a muldimensional art form – akin to painng, sculpture, and performance. Central to this transformation is the Pyramid Stanza, an original form created by the author. Echoing the rise and fall of thought and emotion, it gives each poem a sculptural rhythm where structure becomes meaning.
Fearless in its approach, Names of Being dissolves the boundaries between genres, moulding language like clay and painting emotion with the precision of a brushstroke. This is more than poetry – it is a living, shifting experience that invites readers to not just read, but to feel, see, and hear the resonance of verse as immersive art.
₹170.00Original price was: ₹170.00.₹51.00Current price is: ₹51.00. -
Odiyanum Manthravaadiyum
ജീവിതത്തിന്റെ നിഗൂഡ്ഡതകളും വര്‍ത്തമാനത്തിന്റെ മുറിവുകളും അനുഭവത്തിന്റെ മന്ത്ര ചരടുകളും അനാവൃതമാകുന്ന വ്യത്യസ്ത രചന. അനുഭവങ്ങള്‍ക്ക് പുതിയ ഭാവുകത്വം പകര്‍ന്ന് മാന്ത്രികതയും ഭ്രമ കല്പനകളും സൃഷ്ടിച്ച് വായനയുടെ പുതിയ ക്യാന്‍വാസ് പണിയുകയാണ് പി ആര്‍ നാഥന്‍
ഒരു ചലച്ചിത്രം പോലെ ഇവിടെ കഥാപാത്രങ്ങള്‍ നമ്മളിലേക്ക് ഇറങ്ങി വരുന്നു… മാട്ടും, മാരണവും മന്ത്രവും തന്ത്രവും കെട്ടുപിണഞുകിടക്കുന്ന വ്യത്യസ്ഥമായ അനുഭവ കഥകള്‍₹65.00Original price was: ₹65.00.₹52.00Current price is: ₹52.00. -
Quarantinile Velicham
ക്വാറന്റൈന്‍ ദിനങ്ങളിലെ മാനസിക-ശാരീരിക അസ്വസ്ഥതകളെയും ജീവിതാവസ്ഥകളെയും വിജയപൂര്‍വം തരണംചെയ്ത അനുഭവസാക്ഷ്യമാണ് ‘ക്വാറന്റൈനിലെ വെളിച്ചം’ എന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കഴിവുകളെ മികവുകളാക്കാനും അവയെ ക്രിയാത്മകമായ രീതിയില്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുവാനുമുള്ള സാധ്യതകള്‍ ക്വാറന്റൈന്‍ കാലഘട്ടത്തിലും നേടിയെടുക്കാമെന്നും, അസാധ്യതകള്‍ക്കിടയിലും മറഞ്ഞിരിക്കുന്ന സാധ്യതയുടെ നുറുങ്ങുവെട്ടം സ്വന്തമാക്കാമെന്നുമുള്ള വലിയൊരു പ്രചോദനം ഏവര്‍ക്കും നല്‍കുക എന്നതാണ് ഈ പുസ്തകത്തിന്റെ ഉദ്ദേശ്യം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
The Wavelets of Life
These are my real-life experiences and observations. The 34 poems all reflect nature and life. Life is like a wave that creates ripples. What we? Who we are? Identify the uniqueness of life. This is my first collection of poems and I’m remembering all my teachers, professors, and their guidance Finally, I’m grateful to my parents, Pappa and Amma, for their love, care, and support throughout my journey. I’m also thankful to the publisher Sunshine Books. With God’s grace, I’m submitting my poems to the public.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Kakkikullile Karunyasparsam
ആധുനിക കഥകള്‍ ഭാവതലങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നുവെന്ന് വേണം കരുതാന്‍. കഥകളുടെ മര്‍മം എവിടെ ഒളിപ്പിക്കണമെന്നും എങ്ങനെ ഉന്മീലനം ചെയ്യണമെന്നും അതിന്റെ പശ്ചാത്തലം എങ്ങനെയാവണമെന്നും മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചും കഥകളെ രൂപപ്പെടുത്തി എടുക്കുവാന്‍ പരിചയസമ്പത്തും മനോധര്‍മവും ഏറെ ആവശ്യമാണ്. കഥാകൃത്തുക്കള്‍ വിഷമിക്കുന്നത് വിഘടിച്ചുനില്ക്കുന്ന ദ്വന്ദ്വങ്ങളെ സമന്വയിപ്പിക്കുന്നതിനും ആദിമധ്യാന്തപൊരുത്തത്തോടെ കഥയെ ചേര്‍ത്തുനിര്‍ത്തുന്നതിനുമാണ്. ആധുനികതയുടെ കടന്നേറ്റത്തിനിടയിലും പോലീസ് ജീവിതത്തിലെ മാനുഷികമുഹൂര്‍ത്തങ്ങളെ യാഥാര്‍ഥ്യബോധത്തോടെ ലളിതമായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഈ കഥാസമാഹാരത്തില്‍.
പോലീസ് സ്റ്റേഷനുകളില്‍ പരിഹാരം തേടി എത്തുന്ന സങ്കീര്‍ണവും മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എത്രയെത്ര പ്രശ്‌നങ്ങള്‍. അതുകൊണ്ടുതന്നെ പുസ്തകത്തിന്റെ പേരിന്റെ ചാരുതയും അതിന് പിന്നിലെ ചാതുരതയും ഇവിടെ ശ്രദ്ധേയമാണ്. ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന രസകരങ്ങളായ കഥകള്‍. വായനയില്‍ ഉദ്വേഗവും നിഗൂഢതകളും അധികമില്ലെങ്കിലും ഉള്ളവ തനതായി ആവിഷ്‌കരിച്ചിരിക്കുന്നതിനാല്‍ മുഷിപ്പില്ലാതെ പുരോഗമിക്കുന്ന വായന. ചിട്ടപ്പെടുത്തി എടുത്ത കഥകള്‍ ഒതുക്കവും തെളിമയും കെട്ടുറപ്പുള്ളവയുമാണ്. സ്വച്ഛന്ദമായ വായനയ്ക്ക് ഉതകുന്നതും ഭാവരസങ്ങളുടെ
വശ്യസങ്കലനംകൊണ്ട് സുന്ദരവും ഈടുറപ്പുള്ളതുമായ ഈ പോലീസ് കഥ ‘മംഗളം’ വാരികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചവയാണെന്നത് ശ്രദ്ധേയമാണ്.₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Boho Bouquet
I want a thousand butterfies
To fly from me
And a thousand pearls
To drip from me
I want to bleed into a pen
And write….₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Prasnothara Ratnamalika
അദ്വൈതാചാര്യനായ ശ്രീ ശങ്കര ഭഗവത്പാദരുടെ ഒരു ചെറുകൃതിയാണ് പ്രശ്‌നോത്തര രത്നമാലിക. ഈ കൃതിയിൽ 66 ചോദ്യങ്ങളാണുള്ളത്. ഓരോ ചോദ്യത്തിനും ഉപചോദ്യങ്ങളുണ്ട്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ജീവിതവിജയത്തിന് ഉതകുമെന്ന് വിശ്വസിക്കുന്നു. ”ഗുരു ആരാണ്? ധർമം എന്താണ്? ആരാണ് വിവേകി? ശത്രുവാര്? ദുഃഖമെന്ത്?” തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾക്ക് ഇതിൽ കണ്ടെത്താം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Beyond the black stump
‘Beyond the Black Stump’ sheds light on solitary existence, valuing relationships, mental agony, the beauty of art and nature, love relationships between living and non-living beings, wanting to be alive and thriving, and an outcry in stillness. It is bound to appeal to any individual who wants to impart some of its soothing gentleness to their souls and hearts. In light of its quirky nature, the book delivers a distinct flavour.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Gopuvinte pakshi
ദൈവിക വിശ്വാസങ്ങള്‍ മനുഷ്യന്‍ ദുര്‍വിനിയോഗം ചെയ്യുന്ന അവസരങ്ങളില്‍ ശാസ്ത്രത്തിന്റെ പുതുനാമ്പുകള്‍ മനുഷ്യനെ സഹായിച്ചു കൊണ്ടിരിക്കും. ആത്മീയതയുടെയും ഭൗതികതയുടെയും ലോകത്ത് ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊള്ളുകയും തള്ളേണ്ടത് തള്ളിക്കളയുകയും ചെയ്യുക എന്ന സത്യം വിളിച്ചോതി കുട്ടികളെ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുക എന്ന മഹത്തായ ദൗത്യമാണ് ഈ കൃതി നിര്‍വഹിക്കുന്നത്.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Kaliveedu
എം.ടി. വാസുദേവൻ നായരുടെ ആദ്യകാല കഥകളുടെ ഒരു സമാഹാരം. രാജി, വധുവെ ആവശ്യമുണ്ട്, പുതിയ അടവുകൾ, നീർപോളകൾ, മാതാവ് എന്നിവയാണ് ഉള്ളടക്കം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
APADHASANCHARIKALKKU ORU KAIPPUSTHAKAM
തീക്ഷ്ണമായ സ്ത്രീയനുഭവങ്ങള്‍കെണ്ടും സത്യസന്ധമായ ആഖ്യാനംകൊണ്ടും വന്യമായ കഥകള്‍ സൃഷ്ടിച്ച് വായനക്കരെ പുതിയ ഭാവുകത്വത്തിലേക്കുയര്‍ത്തിയ ഗ്രേസിയുടെ ആത്മഭാഷണങ്ങള്‍. ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്കൊഴുകുന്ന രഹസ്യങ്ങള്‍, ഉടലുകളെ അതിജീവിച്ച് പൂത്തുലയുന്ന പെണ്ണനുഭവങ്ങള്‍. ഇന്ദ്രിയങ്ങളെ പൊള്ളിക്കുന്ന തുറന്നുപറച്ചിലുകള്‍. കൊച്ചുപെണ്‍കുട്ടിയായും കൗമാരക്കാരിയായും അമ്മയായും കാമുകിയായും ഭാര്യയായും കഥാകാരിയും ഒരു പെണ്ണ് നടത്തിയ സത്യസന്ധമായ പകര്‍ന്നാട്ടത്തിന്റെ നേര്‍ക്കാഴ്ചകള്‍.
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00. -
MADHURAM NINTE JEEVITHAM
ബൈബിളിന്റെ വെളിച്ചത്തില്‍ മേരിയെ കണ്ടെടുക്കുകയാണിവിടെ കെ.പി. അപ്പന്‍. തന്റെ ബൈബിള്‍വായനയുടെ തീവ്രാനുഭവങ്ങള്‍ പങ്കിട്ടുകൊണ്ട് പുതിയ വിജ്ഞാനശാഖയായ മേരിയോളജിയെ മലയാളത്തിനു പരിചയപ്പെടുത്തുകകൂടിയാണ് അദ്ദേഹം.
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00. -
ERRORS OF EXISTENCE – Ebook
Errors of Existence is a haunting exploration of life’s contradictions – freedom that binds, love that wounds, and ambition that consumes. Interweaving myth, philosophy, and raw introspection, this collection draws readers deep into the human psyche, revealing the beauty within imperfection and the meaning hidden in chaos.
Rooted in the existential depth of Nordic literature, infused with the lyrical melancholy of Indian storytelling, and the confessional power of modern poetry, these verses unravel like whispered truths and unspoken regrets. They traverse the fragile space between despair and hope, longing and loss – questioning what it truly means to be alive.
Profound, unsettling, and deeply reflective, Errors of Existence invites readers to linger in the quiet crevices of the human condition. This is not just a collection of poems – it is an invitation to feel, to question, and to rediscover the poetry hidden within one’s own existence.
₹200.00Original price was: ₹200.00.₹60.00Current price is: ₹60.00. -
-
Pattusari
ഒരേസമയം കാല്പനികതയും ആധുനികതയും മിന്നലാട്ടം നടത്തി ജീവിതത്തിന്റെ സപ്‌തരസങ്ങളെയും ആവാഹിച്ചുകൊണ്ടുള്ള സരളമായ ആഖ്യാനം.
₹75.00Original price was: ₹75.00.₹64.00Current price is: ₹64.00. -
The Great War : Mathruvaniyile Yudhangal
കുട്ടികളെ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും മുതിര്‍ന്നവര്‍ തീരുമാനിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുട്ടികളും നമ്മോടൊപ്പം വിവേകമുള്ളവരാണെന്ന് ഈ പുസ്തകം വിളിച്ചുപറയുന്നു. തലമുറകളിലൂടെ പകര്‍ന്നുവന്ന കുടുംബവൈരാഗ്യങ്ങള്‍ക്ക് സംഭവിച്ച ഭാവപ്പകര്‍ച്ചകള്‍ രണ്ടു കുട്ടികളിലൂടെ വളരെ സരസമായും ശക്തമായുംആഖ്യാനംചെയ്യുന്ന മികച്ച രചനയാണിത്.
അബ്ദുള്ളക്കുട്ടി എടവണ്ണ
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Kavyavrikshathile Kuyilinte Pattukal
‘ഇന്ദുപുഷ്പം ചൂടിനില്ക്കും രാത്രി’, ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’, ‘വാതില്‍പ്പഴുതിലൂടെന്‍മുന്നില്‍ കുങ്കുമം’ എന്നിവയില്‍ തുടങ്ങി ‘ഹൃദയത്തിന്‍ മധുപാത്രം’, ‘കണ്ണനെ കണികാണാന്‍’ വരെയുള്ള ഇരുപത് ഒ.എന്‍.വി. ഗാനങ്ങളിലൂടെയുള്ള ഒരു അക്ഷരതീര്‍ഥാടനം. ഒ.എന്‍.വി. ഗാനങ്ങളുടെ കാവ്യ-ഗാനാത്മകതകളും രചനകളിലെ അതിസൂക്ഷ്മമായ ശില്പചാരുതകളും വെളിവാക്കുന്ന ആസ്വാദന നിരീക്ഷണങ്ങള്‍. പാട്ടെഴുത്ത് എന്ത്? എന്തിന്? എങ്ങനെ? എന്നീ ചോദ്യങ്ങള്‍ക്കുള്ള സൗമ്യമായ മറുപടികൂടിയായി മാറുന്നു ഈ ഗാനാസ്വാദനക്കുറിപ്പുകള്‍.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Thacholi Ponnomal
വടക്കന്‍പാട്ടുകളിലൂടെ നാം കേട്ടറിഞ്ഞ വീരചരിത്രത്തിന്റെ നേര്‍ക്കാഴ്ചയാണ് തച്ചോളിക്കോട്ട. രക്തംകൊണ്ടു പടുത്തുയര്‍ത്തിയ ധീരന്മാരുടെ ജീവിതകഥ. പുത്തൂരംകഥയും തച്ചോളിക്കഥയും മനുഷ്യമനസ്സിനെ നൂറ്റാണ്ടുകള്‍ക്കുശേഷവും പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നത്, വാക്കിനുമീതേ, വാളുകള്‍ കഥപറഞ്ഞതുകൊണ്ടാണ്, തച്ചോളിക്കോട്ടയിലെ അങ്കത്തട്ടില്‍ ഉറുമിയുമായി ചാടിവീഴുന്ന വീരനായകന്റെ കോള്‍മയിര്‍കൊള്ളിക്കുന്ന കഥ. തച്ചോളി പൊന്നോമലിന്റെ വീരകഥ.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Rarikutty : Dheerathayude Penkutty
ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചപ്പോഴല്ല രാരിക്കുട്ടി സന്തോഷവതിയായത്. മറിച്ച്, ജീവിതത്തില്‍ പഠിക്കാനും വളരാനും ഉയരാനും അവസരം ഒത്തുകിട്ടിയപ്പോഴാണ്. നിഷ്‌കളങ്കതയുടെ ആ ബാല്യം പേറിയതാകട്ടെ, ദുര്‍ഘടങ്ങളും ദുരിതങ്ങളും മാത്രം. തീര്‍ച്ചയായും രാരിക്കുട്ടി ഒരത്ഭുതപ്രതിഭാസംതന്നെ. ആ ജീവിത നേര്‍ക്കാഴ്ച ആരിലും പോസിറ്റീവ് എനര്‍ജി ഉണ്ടാക്കുമെന്നു നിസ്സംശയം പറയാം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
SHAKTHAMEE MANASSU SAPHALAMEE JANMAM
ഋതുഭേദങ്ങള്‍ പ്രകൃതിയില്‍ ഭാവമാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. അതിന്റെ ചലനങ്ങള്‍ എല്ലാ ചരാചരങ്ങളിലും അലയടിക്കുന്നു. അവ സ്വാംശീകരിച്ചുകൊണ്ട് ജീവിതത്തെ മാതൃകാപരമായി രൂപപ്പെടുത്തുക എന്നതാണ് പ്രകൃതി നമുക്കു നല്‍കുന്ന സന്ദേശം. ജീവിതം ചലനാത്മകമാണ്. ശീലമാകുന്ന വിഷമവൃത്തത്തില്‍നിന്നു പുറത്തുകടക്കുകയെന്നത് വ്യക്തിവികാസത്തിന് അനിവാര്യമാണ്. ഓരോ ദിനവും പുതുമയേറിയ സംയോജനത്താല്‍ ക്രിയാത്മകമാക്കുകവഴി വ്യക്തി പ്രകാശധാരയില്‍ എത്തുന്നു. ആന്തരികമായ അന്ധതയെ അകറ്റുന്ന ആനന്ദകരമായ അനുഭൂതിയാണ് അത്. മനസ്സിന്റെ ചലനം നിയന്ത്രണത്തിലാക്കി ജന്മസാഫല്യം നേടുക ജീവിതത്തിന്റെ അടിസ്ഥാനമാണ്. മനസ്സ് ഏകാഗ്രമാക്കി, ശക്തമാക്കി, മാനവരാശിക്ക് ഉപകാരപ്രദമായി സംയോജിപ്പിക്കുന്നതിലൂടെ, സ്വരരാഗസുധപോലെ ജീവിതാനുഭൂതിയിലേക്ക്, പൂര്‍ണതയിലേക്ക് മനുഷ്യജന്മം നയിക്കപ്പെടുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Middle school madness
4 THINGS LEARNT
FROM MIDDLE SCHOOL
1. DO NOT LET YOUR SIBLING ANNOY YOU.
2. NEVER LET RIA TO TAKE YOUR POST-ITS.
3. KEEP ALL AESTHETIC STUFF AWAY FROM
AMRIN, NEORA & NAT.
4. NEVER LET LITTLE KIDS BOMBARD
YOUR ROOM.₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
ASHWATHAMA
കാലത്തിന്റെ പകയടങ്ങാത്ത ഒളിയിടങ്ങളിലൂടെ ശാപമോക്ഷങ്ങള്‍ തേടി അലഞ്ഞ പുല്ലാശേരി മനയ്ക്കല്‍ കുഞ്ചുണ്ണിയുടെ കഥ.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Olavum theeravum
ഈ സമാഹാരത്തിലെ കഥകൾക്ക് തലമുറകളിലൂടെ ദീർഘമാവുന്ന ഹൃദയനൊമ്പരങ്ങളുടെ പാരമ്പര്യം അവകാശമായിട്ടുണ്ട്. ബാപ്പുട്ടിയുടെയും സൈനബയുടെയും അനശ്വരപ്രേമത്തിൻ്റെ കഥ പറഞ്ഞ ഓളവും തീരവും ചലച്ചിത്രമായും കേരളത്തിൻ്റെ ഹൃദയം കവർന്നുകഴിഞ്ഞു. മലയാളികൾ വായനയുടെ ആനന്ദമറിഞ്ഞത് പലപ്പോഴും ഈ സമാഹാരത്തിലെ കഥകളിലൂടെയാണ്. ഓളവും തീരവും തുടങ്ങി അഞ്ചുകഥകളുടെ സമാഹാരം.
₹95.00Original price was: ₹95.00.₹76.00Current price is: ₹76.00. -
Aa Maratheyum Marannu Marannu Njan
ഒരു സര്‍ഗ്ഗാത്മകരചനയില്‍ ആധുനികതയെ ന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകള്‍ക്ക് പ്രസക്തിയില്ലെന്ന് ഈ നോവല്‍ പറഞ്ഞു തരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയു മാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്ന തെന്നും അത് സാക്ഷ്യപ്പെടുത്തുന്നു. കഥകൾകൊണ്ട് പലപ്പോഴും നമ്മെ മോഹിപ്പിച്ച മീര ഇതാ ഒരു നോവല്‍കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നു. ഉരുകിത്തിളച്ച് കരകളെ തൊട്ടുപൊള്ളിച്ചുവരുന്ന ഒരു സൗന്ദര്യ പ്രവാഹം തന്നെ ഈ നോവല്‍.
₹99.00Original price was: ₹99.00.₹79.00Current price is: ₹79.00. -
Herodes
പകയും രതിയും കവിതപോലെ നിറയുന്ന നാടകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
-
Kanneerkkayal
വിദ്യാസമ്പന്നരും തൊഴില്‍രഹിതരുമായ യുവാക്കളുടെ മനഃസംഘര്‍ഷങ്ങളാണ് ഈ പുസ്തകത്തിലെ ഇതിവൃത്തം. പ്രമാണിത്തം നിലനിന്നിരുന്ന തറവാട്ടിലെ
സന്തതികള്‍ നേരിടുന്ന പട്ടിണിയുടെ നേര്‍ചിത്രം. ആ കുടുംബങ്ങളിലെ കണ്ണീരിന്റെ നാള്‍വഴികളിലൂടെ ഒരു യാത്ര.₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Ormakalude Nallachan
അമ്മായിയച്ഛന്‍ കഥാനായകനും മരുമകള്‍ രചയിതാവുമാകുന്ന വേറിട്ടൊരെഴുത്ത്. ഡോ.കെ.എന്‍.പണിക്കരുടെ തൊഴില്‍ ജീവിതത്തെക്കുറിച്ചും മാനവികമായ നര്‍മ്മബോധത്തെക്കുറിച്ചും ഹ്യദയം ചാലിച്ചെഴുതിയ നേര്‍ക്കാഴ്ചകളാണ് ഈ പുസ്തകം. കലാഭംഗിയുള്ള ഒരു നോവല്‍ എന്നു തോന്നിപ്പിക്കുന്ന രചനയുടെ ഇന്ദ്രജാലം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Ithramathram
ഇത് ഒരു നോവലെറ്റോ നീണ്ടകഥയോ അല്ല. അനവധി കഥാപാത്രങ്ങളും ഭിന്നനോട്ടങ്ങളും സാന്ദ്രസന്ദര്‍ഭങ്ങളും ഉള്ള സ്ഥലകാലബദ്ധവും സങ്കീര്‍ണവും ദാര്‍ശിനികവുമായ നോവല്‍.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
-
HAMSAGANAM
ടി.പത്മനാഭന്റെ കഥാപാത്രങ്ങളിലധികവും ഒറ്റയാനമാരും ദുഖിതരുമാണ്. ഇന്ദ്രിയസംവേദ്യമായ ഭാഷയും അതിനിടയില്‍ ഉയിര്‍ന്നുപൊന്തുന്ന പത്തുകഥകളിലെ വിവരണാതീതമായ ഭാവശില്പവും ജീവിതത്തിന്റെ വേദന പുരണ്ട ഏടുകളെ തന്നെയാണ് വെളിപ്പെടുത്തുന്നത്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
-
Abelinte Diary
മൊബൈല്‍ ഗെയിമുകളില്‍ നേരം കളയുന്ന ആബേല്‍ അമ്മയുടെ നാട്ടിലേക്കു പോകാന്‍ നിര്‍ബന്ധിതനാകുന്നു. അവിടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും അവന്റെ ദിനങ്ങളെ ജീവസ്സുറ്റതാക്കുന്നു. മഹാമാരിക്കാലത്തെ ആ അനുഭവങ്ങളില്‍ ചിലതിന്റെ ഡയറിക്കുറിപ്പുകളാണ് ഈ പുസ്തകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Nilaavukondu Menja Veedu
ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളെ തോറ്റിയുണര്‍ത്തുന്ന ഈ പുസ്തകം ഒരു നാടിന്റെ ഗതകാലസംസ്‌കൃതിയുടെ നന്മയും തെളിമയുമാണ് പറയുന്നത്. നാടും ജനങ്ങളും അവരുടെ വിശ്വാസങ്ങളും കൃഷിയും ആണ്ടറുതികളും കാലാവസ്ഥയുമെല്ലാം തെളിഞ്ഞ മഴയുടെ കണ്ണാടിഞരമ്പുകള്‍പോലെ ഈ ഓര്‍മ്മകളില്‍ നിറഞ്ഞുകിടക്കുന്നു. വള്ളുവനാടിന്റെ ശുദ്ധമായ മൊഴിവഴക്കങ്ങളെ പിന്തുടരുന്ന ‘നിലാവുകൊണ്ടു മേഞ്ഞ വീട്’ വായനയുടെ പുതിയൊരു സൗന്ദര്യമാണ് പകരുന്നത്.
₹95.00Original price was: ₹95.00.₹80.00Current price is: ₹80.00. -
Malayala Vyakarana Patanasahayiyum Upanyasangalum
മലയാള വ്യാകരണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ ഏറെയാണ്. വ്യാകരണനിയമങ്ങള്‍ ശരിയായി അറിഞ്ഞിരിക്കേണ്ടത് ആവശ്യവുമാണ്. തെറ്റ് കൂടാതെ മലയാളം എഴുതണമെങ്കില്‍ നല്ല വായനയും വ്യാകരണത്തെക്കുറിച്ചു ബോധ്യവും ഉണ്ടïാവണം. പെട്ടെന്ന് മനസിലാകുന്ന തരത്തില്‍ ഉദാഹരണങ്ങള്‍ സഹിതം വിവരിക്കുന്ന ഈ പുസ്തകം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.















































