• -20%

    Ottathirathokk

    രഹസ്യങ്ങള്‍ കാഞ്ചിവലിക്കുന്ന ഒരു ഇരട്ടക്കുഴല്‍തോക്കിന്റെയും, നിഗൂഢതകളുടെ നേര്‍ക്കു പായുന്ന അതിലെ ഒറ്റത്തിരയുടെയും കഥയാണിത്. പിടിതരാത്ത മനസ്സുകളെ വരുതിയിലാക്കുന്ന ഒരു ഡോക്ടര്‍, പകയുടെയും പ്രതികാരത്തിന്റെയും ചോര മണക്കുന്ന ലോകത്തിലേക്കു നടത്തുന്ന യാത്രയുടെയും അതില്‍ മറനീക്കി പുറത്തുവരുന്ന അവിശ്വസനീയയാഥാര്‍ഥ്യങ്ങളുടെയും കഥ. പൈശാചികഭാവവും അതീന്ദ്രിയശക്തിയും ഈ മര്‍ഡര്‍ മിസ്റ്ററിയില്‍ ബലാബലം പ്രതിബന്ധം തീര്‍ക്കുന്നു. ബ്ലാക്ക് മാജിക്കും വൈദ്യശാസ്ത്രവും ഇവിടെ മുഖാമുഖം എതിരിടുന്നു. പകലിന്റെയും രാത്രിയുടെയും നിയമങ്ങള്‍ വ്യത്യസ്തമാണെന്ന തിരിച്ചറിവാണ്, പഴയ ചില കണക്കുകള്‍ക്കുള്ള തീര്‍പ്പുകല്‍പ്പിക്കല്‍ ചിലപ്പോള്‍ കണിശവും ക്രൂരവുമാകുമെന്ന വെളിപാടാണ് ഈ ക്രൈം നോവലിന്റെ ബാക്കിപത്രം.

     

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Nilavunnunna Kutti

    നിലാവൊഴുകുന്ന ഒരു പൂര്‍ണചന്ദ്രനെ കുട്ടിവായനക്കാരുടെ മനസ്സില്‍ വരയ്ക്കുകയാണ്, കണ്ണന്‍കുട്ടിയുടെ കഥപറയുന്ന ഈ നോവല്‍. കാഞ്ഞിരമരപ്പൊത്തിനുള്ളിലെ ചുവന്ന ചുണ്ടുകള്‍ കൗതുകപൂര്‍വം വീക്ഷിക്കുന്ന, പഞ്ചമിത്തത്തയെ സ്വാതന്ത്ര്യത്തിന്റെ വിശാലാകാശത്തേക്ക് കൂടുതുറന്നുവിടുന്ന, പത്തിവിടര്‍ത്തി ചീറ്റുന്ന അതിഥിയെ ദയാപൂര്‍വം യാത്രയാക്കുന്ന, നിലാവുണ്ണാന്‍ കുന്നിന്‍നെറുകയിലേറുന്ന, ഓര്‍മയില്‍ പൗര്‍ണമിയാകുന്ന ഒരു മുഖം വരകൊണ്ടും വരികൊണ്ടും കടലാസില്‍ പകര്‍ത്തുന്ന കണ്ണന്‍കുട്ടി. ജപിച്ച ചരടുകൊണ്ടോ ഭസ്മപ്രയോഗം കൊണ്ടോ ഒന്നും ഒഴിപ്പിക്കാനാകാത്ത കുതൂഹലങ്ങളുടെ ‘ബാധ’യേറ്റ ആ കണ്ണന്റെ ലീലകളാണ്, കളിവിളയാട്ടങ്ങളാണ് ഈ താളുകളില്‍. അന്ധവിശ്വാസത്തിന്റെ ചരടുകളറുത്ത് മനുഷ്യസ്‌നേഹത്തിന്റെയും പ്രകൃതി പ്രേമത്തിന്റെയും ചരടുകള്‍ മുറുകെക്കെട്ടുകയാണ് ഇതിലെ കണ്ണന്‍കുട്ടി.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Aarum Parayatha Pranayakatha

    പ്രണയയുദ്ധം മുറിവേല്പിച്ച രണ്ടു മനുഷ്യാത്മാക്കളുടെ, ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ചിതറിച്ചുകളഞ്ഞ അവരുടെ ഹൃദയവികാരങ്ങളുടെ കഥയാണിത്. ‘ഭൂമിയുടെ പൊക്കിളി’ലേക്കു വലിച്ചെറിയേണ്ട ശൈശവ വിവാഹവും സമുദായഭ്രഷ്ടും പോലെയുള്ള പ്രാകൃതവഴക്കങ്ങള്‍ക്കു വഴങ്ങി പുലരുന്ന താരാപുരം ഗ്രാമം മുറുക്കിയ കുരുക്കില്‍ ശ്വാസഗതി തടയപ്പെട്ട പ്രണയം ചിതയിലെ കനല്‍ത്തരികളില്‍ ആളുന്നതിന്റെ കഥ; ശവത്തണുപ്പിലും ഉള്‍പ്പുളകത്തിന്റെ മന്ത്രകോടി അണിയുന്നതിന്റെ കഥ.

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    Kizhavanum Kadalum

    ഇതൊരു മഹത്തായ ഗ്രന്ഥവും മനുഷ്യേതിഹാസവുമാണ്. ഹെമിങ്വേ തന്റെ തലമുറയ്ക്കും വരുംകാല മനുഷ്യവര്‍ഗത്തിനും വേïി എഴുതിവെച്ച മരണപത്രവും കൂടിയാണ്…
    എം.ടി. വാസുദേവന്‍നായര്‍

    ‘ഹെമിങ്വേ ഒരു മുഖവുര’യില്‍
    ഏകനായി കടലില്‍ തോണിയിറക്കി കിഴവന്‍ സാന്റിയാഗൊ കരയി ലെത്തിച്ച ഭീമന്‍മത്സ്യത്തിന്റെ അസ്ഥികൂടം ആധുനികസാഹിത്യത്തിലെ ദീപ്തമായൊരു ഫ്രെയിമാണ്. ആര്‍ക്കും, ഒന്നിനും കീഴടക്കുവാനാകാത്ത മനുഷ്യന്റെ ശക്തിയെക്കുറിച്ചുള്ള, അവന്റെ അപാരമായ അതിജീവന ശേഷിയെക്കുറിച്ചുള്ള ദൂതാണ് ഈ പുസത്കത്തിലെ കടലിരമ്പത്തിലുള്ളത്.

    വിവര്‍ത്തനം: കെ.പി. ബാലചന്ദ്രന്‍

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Sooryayathrayude Vismayacheppu

    ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാന്‍ തയ്യാറെടുക്കുകയാണ്, കുട്ടികള്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണ് സ്വപ്നസഞ്ചാരികളായ രണ്ടു വിദ്യാര്‍ഥികള്‍. സൂര്യനിലേക്കുള്ള സാഹസികയാത്രയ്ക്കാണ് അശ്വിന്റെയും വിമലിന്റെയും ഒരുക്കം. ആ ‘ഗഗനചാരികള്‍’ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനംചെയ്ത് ഒരു കൂട്ടുകാരിയെത്തുന്നു; ചൊവ്വാഗ്രഹത്തില്‍നിന്നുള്ള സാനിയ! പേടകനിര്‍മിതി, അന്തരീക്ഷപാളികളിലെ താപ-മര്‍ദ വ്യതിയാനങ്ങള്‍, അത്ഭുതകണ്ണടയിലൂടെ ദൃശ്യമാകുന്ന തന്മാത്രകളുടെ വര്‍ണപ്രപഞ്ചം, തീഗോളങ്ങള്‍പോലെ പറന്നടുക്കുന്ന ഉല്‍ക്കകള്‍, ഭൂമിയിലെ മനുഷ്യരെ രഹസ്യമായി നിരീക്ഷിക്കുന്ന ചൊവ്വാവാസികള്‍, ശുക്രന്‍ പശ്ചാത്തലമാകുന്ന സെല്‍ഫി, സൂര്യന്റെ അകക്കാമ്പില്‍വച്ചുണ്ടായ അപകടം,… — ഇങ്ങനെ ആ സൂര്യയാനം അശ്വിനും വിമലിനും സമ്മാനിച്ചത്, കൗതുകകരവും സംഭ്രമജനകവുമായ ഒരുപാടൊരുപാട് നിമിഷങ്ങള്‍ ആയിരുന്നു, വിസ്മയക്കാഴ്ചകള്‍ ആയിരുന്നു.

    കുട്ടികള്‍ക്കായി ഒരു ശാസ്ത്രനോവല്‍

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Kanalvazhiyile Nizhalmarangal

    തോറ്റുപോയവന്റെ പടനിലമാണ് മനസ്സ്. ചാവേറുകളെപ്പോലെ ചത്തൊടുങ്ങാന്‍ ചിന്തകള്‍ പായും. കിനാവും നോവും സൗന്ദര്യവും പ്രണയവും കലഹവും ചത്തൊടുങ്ങിയ ശ്മശാനമാണ് മനസ്സ്. വെട്ടിമൂടിയ വേദനകള്‍ക്കു മീതെ
    സഹനത്തിന്റെ മീസാന്‍കല്ലുകള്‍ തറയ്ക്കട്ടെ.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Abhiramaparvam

    ആദിരാമായണം അനശ്വരമാക്കിയ ശ്രീരാമചരിതത്തിന്റെ നോവല്‍ രൂപം. രാമായണകഥാസന്ദര്‍ഭങ്ങള്‍ക്ക് തത്ത്വവിചാരത്തിന്റേയും ചരിത്രപരതയുടേയും ഗരിമ സമ്മാനിക്കുന്ന സര്‍ഗനിര്‍മിതി. ആദികവിയുടെ കഥാപാത്രങ്ങളെ അതേ ഭാവസൗകുമാര്യത്തില്‍ നിലനിറുത്തിക്കൊണ്ടുള്ള പുനര്‍വിചാരം.

    Original price was: ₹500.00.Current price is: ₹400.00.
  • -20%

    Sugandhi enna andal devanayaki

    Original price was: ₹399.00.Current price is: ₹319.20.
  • -20%

    Kampithan

    മണ്ണടിക്കാവിലെയും പട്ടാഴിക്ഷേത്രത്തിലെയും ആധ്യാത്മികവും പ്രാപഞ്ചികവുമായ സകല വ്യവഹാരങ്ങൾക്കും അധികാരിയായ കാമ്പിത്താൻ, ഐതിഹ്യമാലയിലെ പവിഴമുത്തായി വിളങ്ങുന്നു. ആശ്ചര്യകരമായ സിദ്ധിവിശേഷങ്ങൾക്ക് ഉടയോനായ കാമ്പിത്താന്, ബുദ്ധികൊണ്ടും ശക്തികൊണ്ടും ഭക്തികൊണ്ടും കാവിലമ്മയുടെ പ്രതിപുരുഷനെന്നു സ്വയം തെളിയിക്കുവാൻ, വെളിച്ചപ്പാടായി പള്ളിവാളെടുക്കുവാൻ ഒരു അഗ്നിപരീക്ഷയെ നേരിടേണ്ടിയിരുന്നു – കല്ലടയാറ്റിലെ പാറക്കയത്തിൽ, പണ്ടുണ്ടായിരുന്ന കാമ്പിത്താൻ നിക്ഷേപിച്ചുവെന്ന് കരുതിപ്പോരുന്ന ഭഗവതിയുടെ പൊൻചിലമ്പ് എടുത്തുകൊണ്ടുവരിക!

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Mazha Thudarum

    കുടുംബം തന്റെ കൈകളില്‍നിന്ന് വഴുതിനീങ്ങുകയാണെന്നും വഞ്ചനയും അപമാനവും തിരസ്‌കാരവുമാണ് തന്റെ ശേഷപത്രത്തിലെന്നും കരള്‍ പിളരുന്ന സങ്കടത്തോടെ മനസ്സിലാക്കുന്ന ഒരുവളുടെ വ്രണിതതീര്‍ഥാടനത്തിന്റെ കഥപറയുന്ന നോവല്‍. വേദനകളുടെ ഈ പെരുമഴയിലൂടെ സധൈര്യം സഞ്ചരിക്കുവാനായിരുന്നു അവളുടെ തീരുമാനം; അത് പെയ്തുതോരുംവരെ.

    Original price was: ₹170.00.Current price is: ₹136.00.
  • -20%
    Out Of Stock

    Ira

    വെളിച്ചം എത്തിനോക്കാത്ത അറയ്ക്കുള്ളില്‍ കാലം ആമത്താഴിട്ടു ബന്ധിച്ചിരുന്ന കറുത്ത യാഥാര്‍ഥ്യങ്ങള്‍ ഇരുട്ടിനേക്കാള്‍ വലിയ ഇരുട്ടായി ജീവിതങ്ങളെ ആവേശിക്കുന്നതിന്റെ കഥ. അനര്‍ഥങ്ങള്‍ ഒഴിയാബാധയായി ഇതിലെ കഥാപാത്രങ്ങളെ പിന്തുടരുന്നു.

    Original price was: ₹220.00.Current price is: ₹176.00.
  • -20%

    Raviyude Katha Kelkkano?

    ജീവിതം ”കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും തീരുമാനിച്ച് അടിയില്‍ രണ്ടു വരയിടുവാന്‍” വിസമ്മതിച്ച ഒരു“’ധിക്കാരി’യുടെ കഥയാണിത്. ശരിയെന്നു തോന്നുന്നതിനെ, ബാഹ്യപ്രേരണകള്‍കൊണ്ട്, തെറ്റെന്നു തീര്‍പ്പുവരുത്തുവാന്‍ ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം സൂക്ഷിക്കുവാന്‍ കൂട്ടാക്കാതിരുന്ന, ഉശിരാര്‍ന്ന ചെറുപ്പത്തിന്റെ കഥ.

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    Kururammayude Manjula

    പൂന്താനത്തില്ലത്തെത്തിയ മഞ്ജുളയെന്ന അമ്പലവാസിപ്പെണ്‍കിടാവ് പതിറ്റാണ്ടുകാലം തേതിയുടെകൂടെ കഴിഞ്ഞു. പിന്നെ പതിനഞ്ചുവര്‍ഷം കുറൂരമ്മയ്ക്കു തുണയായി. ഭക്തിയല്ലാതെ മറ്റൊന്നും ശാശ്വതമല്ലെന്നു വിശ്വസിച്ചുപോന്ന മൂവരുടെയും വാഴ്‌വുകളാണ് ഈ ആഖ്യായികയില്‍. ഗംഗയും യമുനയും സരസ്വതിയും ഒന്നിക്കുന്നപോലെയുള്ള ഈ മഹാപ്രവാഹത്തില്‍ തിരുമാന്ധാംകുന്നിലമ്മയും ഗുരുവായൂരപ്പനും പൂന്താനവും മേല്പത്തൂരും വില്വമംഗലവുമൊക്കെ കൈവഴികളാകുന്നു.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Enikkum jeevikanam

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Ottapathippulla Jeevitham

    ഒരു മധ്യകേരളഗ്രാമത്തിന്റെ യാഥാർഥ്യങ്ങളിലേക്കാണ് ഈ നോവലിന്റെ പ്രയാണം. വിപ്ലവബോധമുള്ള ഒരു യുവാവിന്റെ ജീവിതം ഇതിൽ ആവിഷ്‌കരിക്കപ്പെടുന്നു. നൽക്കിനാക്കളുടെ നിധിപേടകം തേടിയലയുന്ന ഒരു കൂട്ടം മനുഷ്യാത്മാക്കളുടെ ഇണക്കവും പിണക്കവും ആസക്തിയും വിരക്തിയുമെല്ലാം ചേർന്ന് ‘ഒറ്റപ്പതിപ്പി’ന്റെ അച്ചടിമഷി വർണരൂക്ഷമാക്കുന്നു. ഡോ. എൻ.വി.പി. ഉണിത്തിരിയുടെ അവതാരിക.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    The Sublime Love

    The stories bring to the fore the ardent love of a boy and a girl of different religions blossoming in dire circumstances, the agony and expectation of a talented poor girl who rose to unimaginable heights by dint of hard work and the transformation of a wayward college girl to a caring woman for the orphans.

    Original price was: ₹40.00.Current price is: ₹32.00.