-
One Arranged Murder
Keshav has set up an investigation agency with his best friend, Saurabh. Can the two amateur detectives successfully solve another murder case that affects them personally? And where will it leave their friendship?
‘Ever since you found Prerna, I lost my best friend’ is what I told Saurabh.
Hi, this is Keshav, and Saurabh, my best friend, flatmate, colleague, and business partner, won’t talk to me. Because I made fun of him and his fiancée.
Saurabh and Prerna will be getting married soon. It is an arranged marriage. However, there is a more cheesy romance between them than any love-marriage couple.
On Karva Chauth, she fasted for him. She didn’t eat all day. In the evening, she called him and waited on the terrace for the moon and for Saurabh to break her fast. Excited, Saurabh ran up the steps of her three-story house. But when he reached …
Welcome to One Arranged Murder, an unputdownable thriller from India’s highest-selling author. A story about love, friendship, family, and crime, it will keep you entertained and hooked right till the end.₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
LORA NEE EVIDE
മാലാഖമാരെ മെനഞ്ഞ കൈകളാല്‍ സൃഷ്ടിക്കപ്പെട്ട ലോറ… കഴുത്തില്‍ വെന്തിങ്ങയും കാതുകളില്‍ കല്ലുകമ്മലുമണിഞ്ഞ, പൊന്‍കതിര്‍പോലെ അഴകാര്‍ന്നവള്‍… ‘ഈ ഭൂമിയില്‍ നീയാണെന്റെ പറുദീസ, നിന്റെ കണ്‍പീലികള്‍ താഴുമ്പോള്‍ സൂര്യനസ്ത മിച്ചതു പോലെ എനിക്ക് തോന്നുന്നു’ എന്ന് പുരുഷന്മാരാല്‍ വാഴ്ത്തപ്പെട്ടവള്‍… പ്രണയം അവളുടെ പവിഴാധരങ്ങളിലേകിയ ചുംബനമുദ്രകള്‍… സ്നേഹത്താല്‍ തപിക്കുന്ന അവളുടെ ഹൃദയത്തിന്റെ രഹസ്യങ്ങള്‍… ജീവിതത്തെ വീണ്ടും വീണ്ടും കോരിത്തരിപ്പിക്കുന്ന ഈ നോവലിന്റെ താളുകളില്‍, ചെമന്ന വീഞ്ഞിന്റെ ലഹരിയാലെന്നപോലെ അക്ഷരങ്ങള്‍ നൃത്തംവെക്കുന്നു.
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00. -
The Count of Monty Cristo
ശത്രുക്കളാൽ ഒറ്റുകൊടുക്കപ്പെട്ട് പതിന്നാലുവർഷം കാരാഗൃഹവാസം അനുഭവിക്കാൻ ഇടവന്ന ഡാന്റസിന്റെ പ്രതികാരനിർവഹണത്തിന്റെ നിണമൊഴുകുന്ന വഴിച്ചാലുകളിലൂടെ സഞ്ചരിക്കുന്ന ക്ലാസിക് കൃതിയുടെ പുനരാഖ്യാനമാണിത്. ചരിത്രത്തെയും കല്പനയെയും സമന്വയിപ്പിച്ച ഈ ജനപ്രിയകൃതിയിലെ, ജീവിതദുര്യോഗങ്ങളോടു സമരസപ്പെടാൻ വിസ്സമ്മതിക്കുന്ന കഥാനായകൻ, സാഹസികത ഇഷ്ടപ്പെടുന്ന വായനക്കാരുടെ എക്കാലത്തെയും ഇഷ്ടകഥാപാത്രമാണ്.
₹50.00Original price was: ₹50.00.₹25.00Current price is: ₹25.00. -
Kanneerppadathe Koithukar
കാറ്റില്‍ പതിരുപോലെ കാലം പറത്തിക്കളഞ്ഞ ജീവിതം വായിക്കുവാന്‍ ശ്രമിക്കുകയാണ് ഈ നോവലിലെ സുഗതന്‍. ഭൂതകാലത്തിന്റെ ഏടുകള്‍ – വാഴ്‌വിന്റെ പുസ്തകം – അയാള്‍ മറിച്ചുനോക്കുന്നു. ഉറ്റവരും ഉടയവരും മാത്രമല്ല സുഗതന്റെ ഓര്‍മയിലെത്തുന്നത്, ‘മിതവാദി’യും ‘സഹോദര’നും നാരായണഗുരുവും പോലെയുള്ള ചരിത്രപുരുഷന്മാര്‍ കൂടിയാണ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Shesham Koothinnaal
കുശുമ്പും കുന്നായ്മയും കന്നംതിരിവും മുദ്രകളാക്കി, പുച്ഛപരിഹാസങ്ങളുടെ വായ്ത്താരിയുമായി എത്തുകയാണ് ഈ നോവലിലെ ഗ്രാമീണകഥാപാത്രങ്ങള്‍. ഒരുശിരന്‍ നാടന്‍തല്ലിന്റെ ആവേശവും ആവേഗവുമാണ് കഥാഗതിയില്‍ വായനക്കാര്‍ക്ക് അനുഭവവേദ്യമാകുന്നത
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Mtsenskile Lady Macbeth
പ്രണയസാഫല്യത്തിനും ആസക്തികളുടെ പൂര്‍ത്തീകരണത്തിനും ഇരുണ്ട പിശാചിനിയായി മാറുന്ന ഒരു റഷ്യന്‍ സുന്ദരിയുടെ കഥ. 19-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ സാമൂഹികക്രമത്തിന്റെ പശ്ചാത്തലത്തില്‍, ഒരു സ്ത്രീയുടെ അപഥസഞ്ചാരങ്ങളും അതിന്റെ അനിവാര്യദുരന്തവും പിന്‍തുടരുന്ന കൃതി. ഗോര്‍ക്കിക്കും ടോള്‍സ്റ്റോയിക്കും ചെക്കോവിനും സമശീര്‍ഷനായ ഗ്രന്ഥകാരന്‍, കാലത്തിന്റെ മഹാവിസ്മൃതിയില്‍നിന്ന് ഇവിടെ വീണ്ടെടുക്കപ്പെടുകയാണ്. വിവര്‍ത്തനം: തുമ്പൂര്‍ ലോഹിതാക്ഷന്‍
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Trans Gen
സ്ത്രീക്കും പുരുഷനും ഇടയിലെവിടെയോ ലിംഗസ്വത്വം അടയാളപ്പെട്ട കുറെ മനുഷ്യര്‍; തൊഴിലന്വേഷിച്ച് ബോംബെയിലെത്തിയ ചെറിയാനു മുന്നില്‍ ഈ ഹിജഡകള്‍ തുറന്നുകാട്ടിയത് വാഴ്‌വിന്റെ നരച്ച ചിത്രങ്ങളാണ്. അന്യമായ നഗരത്തിലൂടെയും അപരിചിതമായ ആള്‍ക്കൂട്ടത്തിലൂടെയുമുള്ള ആ മലയാളിയുവാവിന്റെ പ്രയാണം, അപമാനവും തിരസ്‌കാരവും ശീലമായ കുറെ ജീവിതങ്ങള്‍ക്ക് മനുഷ്യാന്തസ്സിന്റെ വീണ്ടെടുപ്പിലേക്കുള്ള സഞ്ചാരമായിത്തീരുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
-
-
-
Sayahnameghangal
ഒരു സായാഹ്നത്തിന്റെ സ്വപ്നം കർമ കാണ്ഡത്തിന്റെ സ്വാധ്യായവും പുണ്യപാപങ്ങളുടെ വിചാരണയുമായി ദിനരാത്രങ്ങൾ പിന്നിടുന്ന സിദ്ധാർഥൻ ജീവിത നാടകത്തിന്റെ അന്ത്യരം ഗത്തെ ശുഭപര്യവസായിയായി മാറ്റിയെഴുതാനുള്ള അയാളുടെ ശ്രമങ്ങൾ …മരണത്തിന്റെ വഴിയിലും സ്വപ്ന ങ്ങളെ താലോലിക്കുന്ന മനുഷ്യനെകുറി ച്ചാണ് ഈ നോവൽ ,പാവം മാനവഹൃദയത്തെക്കുറിച്ച് ഒരു സത്യവാങ്മൂലം
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Miskeenukalude Swargam
മരുഭുമിയുടെ ആത്മകഥ സ്വർഗനരകങ്ങളെ ഒരേ ദേശത്ത് അനുഭവിച്ചറിയുന്ന ‘മിസ്കീനുകളു ‘ടെ ആകുലജീവിതത്തെപ്പറ്റി ,മണൽ നഗരത്തിലെ തീക്കാറ്റിൽ വരണ്ടുപോകുന്ന സ്നേഹവിശ്വാസങ്ങളുടെ ഉറവുകളെപ്പറ്റി ഒരു നോവൽ .ഗൾഫ് യുദ്ധത്തെ പ്രമേയത്തോടിഴചേർക്കുക വഴി , ആ സൈനികനീക്കത്തെ സ്പർശിച്ചെഴുതിയ ആദ്യ മലയാള നോവൽ എന്ന വിശേഷണവും ഈ കൃതിക്കു സ്വന്തം .സന്തോഷ് ഏച്ചിക്കാനത്തിന്റെ അവതാരിക .
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Time Machine
1895-ൽ പ്രസിദ്ധികരിച്ച,എച്ച് .ജി .വെൽസിന്റെ ഈ കന്നിനോവൽ ,സയൻസ് ഫിക്ഷന്റെ അത്യുദാത്ത മാതൃകയായി അന്നും ഇന്നും പരിഗണിക്കപ്പെടുന്നു .ഭാവി ഭൂതങ്ങളിലൂടെയുള്ള ഈ പ്രയാണം സമയ സഞ്ചാരിക്കെന്നപോലെ വായനക്കാർക്കും അവിസ്മരണീയമായ വിസ്മയക്കാ ചകൾ സമ്മാനിക്കുന്നു.ഭാവനയെ ഉപകരണമാക്കി കാലത്തിന്റെ അജ്ഞാത പ്രകൃതത്തിലേക്ക് , സമയത്തിന്റെ വിശാലവിതാനത്തിലേക്ക് വെൽസ് നടത്തിയ അന്വേഷണത്തിന്റെ സാഫല്യം
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Wisteria Lodge
“ഊഹാപോഹങ്ങള്‍ ഒരിക്കലും തെളിവുകളല്ല!” കുറ്റാന്വേഷണസാഹിത്യത്തെ മാത്രമല്ല, കുറ്റാന്വേഷണത്തെത്തന്നെ വിപ്ലവാത്മകമായി സ്വാധീനിച്ച കഥാപാത്രമാണ് ഷെര്‍ലക്ക് ഹോംസ്. “ആധുനികതയും പൗരാണികതയും ഒത്തുചേര്‍ന്നിരിക്കുന്ന” ഒരു നിഗൂഢതയ്‌ക്കുപിന്നാലെയാണ് ഈ കൃതിയില്‍ ഹോംസിന്റെ സഞ്ചാരം. വിസ്‌റ്റെരിയയിലെ താമസക്കാരന്റെ കൊലപാതകത്തിഌപിന്നിലെ സത്യത്തെ നിഗമനങ്ങളുടെ മഞ്ഞുമറയ്‌ക്കുള്ളില്‍നിന്നും ഹോംസ് പുറത്തുകൊണ്ടുവരുന്നതാണ് ഇതിന്റെ ഇതിവൃത്തം. ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
-
Robinson Crusoe
ഉദ്വേഗത്തിന്റെ ദ്വീപ് ഒറ്റപ്പെട്ട ദ്വീപില്‍ ഇരുപത്തിയെട്ടു വര്‍ഷങ്ങളോളം ഏകാന്തവാസം നയിക്കേണ്ടിവരുന്ന റോബിന്‍സണ്‍ ക്രൂസോയുടെ കഥ. കടലിരമ്പങ്ങളില്‍ ഹരംകൊള്ളുന്ന, വിജനതയില്‍ ദൈവത്തോട് ഹൃദയപൂര്‍വം സംവദിക്കുന്ന ക്രൂസോയെ കാത്തിരിക്കുന്ന ദുരന്തങ്ങളുടെ ഉദ്വേഗജനകമായ ആവിഷ്‌കാരം. പുനരാഖ്യാനം: ജയ്‌സണ്‍ കൊച്ചുവീടന്‍
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Oru Midsummer Rathriyile Swapnam
മരണത്തിഌ മുന്നില്‍ സ്വപ്‌നം കാണുന്നവര്‍ “യഥാര്‍ഥ സ്‌നേഹത്തിന്റെ പ്രവാഹം ഒരിക്കലും സരളമായി ഒഴുകുന്നില്ല” എന്ന ശാശ്വതസത്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഷേക്‌സ്‌പിയര്‍ നാടകത്തിന്റെ സംഗൃഹീതപുനരാഖ്യാനമാണ് ഈ കൃതി. പുനരാഖ്യാനം: ജയ്‌സണ്‍ കൊച്ചുവീടന്‍
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
Mobidick
തിമിംഗലവേട്ടയ്‌ക്കൊരു കൈപ്പുസ്‌തകം മോബിഡിക് എന്ന് നാവികര്‍ വിളിക്കുന്ന ആ വെള്ളത്തിമിംഗിലം പേടിസ്വപ്‌നമായി സമുദ്രവിതാനത്തില്‍ മറഞ്ഞുനീന്തുന്നു. അവനെ കശാപ്പുചെയ്യാന്‍ ശ്രമിച്ചവരൊക്കെ കൊല്ലപ്പെട്ടു അല്ലെങ്കില്‍ മാരകമായി മുറിവേല്‍പ്പിക്കപ്പെട്ടു. ‘തിന്മയുടെ പ്രതീക’വും ‘വധിക്കപ്പെടേണ്ടവഌ’മായ മോബിഡിക്കിനെ തേടി ക്യാപ്‌റ്റന്‍ ആഹാബും കൂട്ടാളികളും നടത്തുന്ന സാഹസിക സഞ്ചാരമാണ് ഈ നോവലില്‍. സംഗൃഹീത പുനരാഖ്യാനം ജയ്‌സണ്‍ കൊച്ചുവീടന്‍
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
Marathalayan Wilson
മൃഗതുല്യനായ ഒരടിമയായി വളരുന്ന പ്രഭുകുമാരന്‍, ഒരു ഉത്തമപ്രഭുവിഌവേണ്ട എല്ലാ സ്വഭാവ യോഗ്യതകളോടെയും വളരുന്ന അടിമബാലന്‍, ഈ വേഷപ്രച്‌ഛന്നരുടെ ജന്‌മരഹസ്യം വിരലടയാളം എന്ന സാധ്യതയുപയോഗിച്ച് വെളിച്ചത്തു കൊണ്ടുവരുന്ന വിഡ്‌ഢിയായ ശാസ്‌ത്രജ്ഞന്‍. കുറ്റാന്വേഷണത്തിലേക്ക് കണ്ണിചേര്‍ക്കപ്പെട്ട ഫിംഗര്‍പ്രിന്റ് സങ്കേതത്തിന്റെ പൊരുളന്വേഷിക്കുന്ന രസകരമായ കഥ.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Kavalpura
അജ്ഞതയുടെ ഇരുട്ടും പ്രതീക്ഷയുടെ വെളിച്ചവും ഇടവിട്ടു തെളിയുന്ന പോയകാലവഴികളിലൂടെ ജന്‌മാന്തരരഹസ്യം തേടി നരഌം അവന്റെ ‘പൂര്‍വജന്‌മഭ്രാന്തി’നോടൊപ്പം യാത്രചെയ്യുന്ന ഉത്തമന്‍ എന്ന സുഹൃത്തും. വേദനയുടെ കണ്ണീരും താപവും കുമിയുന്ന പഴനിമലയിലെ ഒരു പൂവില്‌പനക്കാരിയില്‍ അവസാനിക്കുന്ന അവരുടെ ദീര്‍ഘപ്രയാണത്തിന്റെ കഥ.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Kanner Pookal
ഏകാന്തവും അനാഥവുമായ ബാല്യത്തിന്റെ ഇരുൾകൂടാരത്തിനുള്ളിൽ വാത്സല്യത്തിന്റെയും അനുകമ്പയുടെയും നറുനിലാവ് പെയ്തിറങ്ങുവാൻ പ്രാർത്ഥനകളോടെ കാത്തിരുന്ന രാജുവിന്റെ ദിനവൃത്താന്തങ്ങഎൽ. തിക്തതയേറിയ അനുഭവങ്ങളെ മധുരിക്കുന്ന കിനാവുകളിലൂടെ അതിജീവിക്കുവാനുള്ള അവന്റെ ശ്രമങ്ങൾ. നിഴലും വെളിച്ചവും മാറി മാറി പ്രതിഫലിക്കുന്ന ഒരു ബാലമനസ്സിന്റെ സങ്കീർണ്ണവഴികളിലൂടെയുള്ള സർഗസഞ്ചാരം.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Kalathinte Kayyoppu
വെളിച്ചത്തെ കൊടിയടയാളമാക്കിയ ഗുരുവിനെക്കുറിച്ച് അസ്പൃശ്യതയുടെയും ഉച്ചനീചത്വത്തിന്റെയും ഇരുള് വകഞ്ഞുമാറ്റി വെളിച്ചത്തിലേക്കു നടന്ന നാരായണഗുരുവിന്റെ ജീവിതത്തോടും ദര്ശനങ്ങളോടുമുള്ള ആദരസമന്വിതമായ അക്ഷരാര്ച്ചനയാണ് ഈ നോവല്. കാലത്തിന്റെ കൈയൊപ്പോടെ സ്വന്തം മനസ്സ് നമുക്കു കൈമാറിയ ഒരു യോഗിയുടെ മനസ്സറിയാഌള്ള ശ്രമം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Kadalkkarayile Veedu
അന്യന്റെ വാക്കുകള്‍ സംഗീതമാകുന്ന കാലത്തിനായി കാതോര്‍ത്തവരും, വ്യവസ്ഥിതിയുമായി ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടവരുമായ ഒരു തലമുറയുടെ സാക്ഷിമൊഴിയായി മാറുന്നു ഈ നോവല്‍. അടിയന്തിരാവസ്ഥക്കാലത്ത് നാവരിയപ്പെട്ട് പിടഞ്ഞ സത്യം ആ സമുദ്രത്തെ മറികടന്ന് സര്‍ഗാത്മകതയുടെ വസന്തഋതുവിലെത്തുമെന്ന് വിശ്വസിച്ച ഒരു യുവാവിനുള്ള സ്മാരകം കൂടിയാകുന്നു. പ്രത്യയശാസ്ത്രങ്ങളെയും അതിശയിക്കുന്ന
രാഷ്ട്രീയസൗഹൃദം പ്രമേയമാകുന്ന അശോകന്‍ ചരുവിലിന്റെ ശക്തമായ കൃതി₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Janithakam
രാഷ്ട്രീയപ്രമേയങ്ങളെ സാമൂഹ്യദർശനത്തിന്റെയും നൈതികപ്രതിജ്ഞാബദ്ധതയുടെയും വീക്ഷണകോണിൽ നിന്നുകൊ് ശക്തമായി ആവിഷ്കരിക്കുന്ന നോവൽ. വർത്തമാനകാലത്തിന്റെ രാഷ്ട്രീയ അപചയങ്ങളെ വിശകലനവിധേയമാക്കുന്ന ഈ നോവൽ 1997ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Indulekha
“ഒരു നോവല്‍ ബുക്ക് ഏകദേശം ഇംഗ്ലീഷ് നോവല്‍ ബുക്കുകളുടെ മാതൃകയില്‍ എഴുതാമെന്നു നിശ്ചയിച്ച്” ചന്തുമേനോന്‍ രചിച്ച ഈ പുസ്‌തകത്തോടെയാണ് മലയാളനോവലിന്റെ ചരിത്രം ആരംഭിക്കുന്നത്. ജനപ്രിയ സാഹിത്യരൂപമായ നോവലിന്റെ എക്കാലത്തെയും മികച്ച ഉദാഹരണം കൂടിയായ ഈ കൃതി യാഥാസ്ഥിതികത്വവും പുരോഗമനവാദവും തമ്മിലുള്ള കൊമ്പുകോര്‍ക്കലിന്റെ പശ്ചാത്തലത്തില്‍ മാധവന്റെയും ഇന്ദുലേഖയുടെയും പ്രണയബന്ധം ഇതിവൃത്തമാക്കുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Balyam
ഓർത്തെടുക്കാനാകാത്ത ദൂരത്തേക്ക് ഓടിമറയാത്ത ഓർമ്മകളുടെ, സുഖാനുഭൂതിയും ആത്മബലവും ഓഹരിയായി നൽകുന്ന സ്മരണകളുടെ പുസ്തകം. ഒരു എഴുത്തുകാരനിലേക്കുള്ള ടോൾസ്റ്റോയിയുടെ രൂപാന്തരപ്രാപ്തിയിൽ ക്രിയാത്മകമായി ഇടപെട്ട അച്ഛനും അമ്മയും മുത്തശ്ശിയും അദ്ധ്യാപകനും സഖിയും ക്രിസ്തുദാസനുമെല്ലാം സ്നേഹോഷ്മളതകൾ പങ്കുവെച്ച് ഈ ബാല്യാനുഭവങ്ങളിൽ സജീവമാകുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
-
The canterville ghost
‘The Canterville Ghost’ is a refreshing novella, full of humour, wit, excitement, Suspense, thrill and pathos. It is the story about a haunted ghostinfested mansion in the English countryside, bought by a practicalminded American family. Oscar Wilde gently satirises both British and American customs here. This unabridged edition has been prepared to facilitate the students to have an ease at reading and comprehending the text. Difficult words and phrases are explained in each page, and a Student’s Handbook is attached to provide examinationoriented preparation to learners.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Nayakanum Nayikayum
വിഭ്രമിപ്പിക്കുന്ന ഒരു ചിത്രകഥയിൽനിന്നും ഉയിർത്തെഴുന്നേറ്റതുപോലെയുള്ള ഭൂതാവിഷ്ടരായ കുറേ കഥാപാത്രങ്ങളിലൂടെയും അവരുടെ മൃഗീയവാസനകളുടെ മുരൾച്ചകളിലൂടെയും ഒരു തിരോധാനത്തിന്റെ പദപ്രശ്‌നത്തെ പൂരിപ്പിക്കുന്ന നോവൽ.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Thazhvarayile Nigoodathakal
ഗൂഢഭാഷയിൽ എഴുതപ്പെട്ട ആ രഹസ്യസന്ദേശത്തിന്റെ ചുരുളഴിച്ച ഹോംസ്, കുറിപ്പിൽ സൂചിപ്പിക്കപ്പെട്ട ആപത്ത് സത്യമായിരിക്കുന്നു എന്നു മനസ്സിലാക്കുന്നു. ബേൾസ്റ്റൺ പ്രഭുമന്ദിരത്തിൽ മിസ്റ്റർ ഡഗ്‌ളാസ് വധിക്കപ്പെട്ടിരിക്കുന്നു! അടുക്കുന്തോറും സത്യം ഇനിയും അകലെയെന്നു ബോധ്യപ്പെടുന്ന ഈ കേസിന്റെ അന്വേഷണത്തിനായി, ഇരുപതോളം വർഷങ്ങൾക്കു പിറകിലേക്ക് ഹോംസിന് സഞ്ചരിക്കേണ്ടിയിരുന്നു!! വായനക്കാരെ ത്രസിപ്പിക്കുന്ന, ലോകംകണ്ട ഏറ്റവും പ്രശസ്തനായ ‘കുറ്റാന്വേഷകന്റെ’ കേസ്ഡയറി. വിവർത്തനം : ടി.വി. ബാലസുബ്രഹ്മണ്യൻ
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00. -
-
Kanalvazhiyile Nizhalmarangal
തോറ്റുപോയവന്റെ പടനിലമാണ് മനസ്സ്. ചാവേറുകളെപ്പോലെ ചത്തൊടുങ്ങാന്‍ ചിന്തകള്‍ പായും. കിനാവും നോവും സൗന്ദര്യവും പ്രണയവും കലഹവും ചത്തൊടുങ്ങിയ ശ്മശാനമാണ് മനസ്സ്. വെട്ടിമൂടിയ വേദനകള്‍ക്കു മീതെ
സഹനത്തിന്റെ മീസാന്‍കല്ലുകള്‍ തറയ്ക്കട്ടെ.₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
-
Abhiramaparvam
ആദിരാമായണം അനശ്വരമാക്കിയ ശ്രീരാമചരിതത്തിന്റെ നോവല്‍ രൂപം. രാമായണകഥാസന്ദര്‍ഭങ്ങള്‍ക്ക് തത്ത്വവിചാരത്തിന്റേയും ചരിത്രപരതയുടേയും ഗരിമ സമ്മാനിക്കുന്ന സര്‍ഗനിര്‍മിതി. ആദികവിയുടെ കഥാപാത്രങ്ങളെ അതേ ഭാവസൗകുമാര്യത്തില്‍ നിലനിറുത്തിക്കൊണ്ടുള്ള പുനര്‍വിചാരം.
₹500.00Original price was: ₹500.00.₹400.00Current price is: ₹400.00. -
Ezhamnilavara
പൈതൃകത്തിനും പാരമ്പര്യത്തിനും കാവല്‍നില്‍ക്കുന്ന പരേതാത്മാക്കള്‍. കുടിലതകളും ഉപജാപങ്ങളും ഗുരുത്വദോഷങ്ങളും ആ എട്ടുകെട്ടിനെ പിടിച്ചുലയ്ക്കാതെ കാക്കുന്ന നിശ്ശബ്ദസാന്നിധ്യങ്ങള്‍. പുതുതലമുറയ്ക്കു വഴികാട്ടാന്‍ ആ ആത്മാക്കള്‍ ഏഴാംനിലവറയിലുïണ്ട്, സംഹാരമായും കാവലായും.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
Mazha Thudarum
കുടുംബം തന്റെ കൈകളില്‍നിന്ന് വഴുതിനീങ്ങുകയാണെന്നും വഞ്ചനയും അപമാനവും തിരസ്‌കാരവുമാണ് തന്റെ ശേഷപത്രത്തിലെന്നും കരള്‍ പിളരുന്ന സങ്കടത്തോടെ മനസ്സിലാക്കുന്ന ഒരുവളുടെ വ്രണിതതീര്‍ഥാടനത്തിന്റെ കഥപറയുന്ന നോവല്‍. വേദനകളുടെ ഈ പെരുമഴയിലൂടെ സധൈര്യം സഞ്ചരിക്കുവാനായിരുന്നു അവളുടെ തീരുമാനം; അത് പെയ്തുതോരുംവരെ.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00. -
Ira
വെളിച്ചം എത്തിനോക്കാത്ത അറയ്ക്കുള്ളില്‍ കാലം ആമത്താഴിട്ടു ബന്ധിച്ചിരുന്ന കറുത്ത യാഥാര്‍ഥ്യങ്ങള്‍ ഇരുട്ടിനേക്കാള്‍ വലിയ ഇരുട്ടായി ജീവിതങ്ങളെ ആവേശിക്കുന്നതിന്റെ കഥ. അനര്‍ഥങ്ങള്‍ ഒഴിയാബാധയായി ഇതിലെ കഥാപാത്രങ്ങളെ പിന്തുടരുന്നു.
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00. -
Raviyude Katha Kelkkano?
ജീവിതം ”കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും തീരുമാനിച്ച് അടിയില്‍ രണ്ടു വരയിടുവാന്‍” വിസമ്മതിച്ച ഒരു“’ധിക്കാരി’യുടെ കഥയാണിത്. ശരിയെന്നു തോന്നുന്നതിനെ, ബാഹ്യപ്രേരണകള്‍കൊണ്ട്, തെറ്റെന്നു തീര്‍പ്പുവരുത്തുവാന്‍ ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം സൂക്ഷിക്കുവാന്‍ കൂട്ടാക്കാതിരുന്ന, ഉശിരാര്‍ന്ന ചെറുപ്പത്തിന്റെ കഥ.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Muzirissile Devadasikal
കാളീഭഗവതിയുടെ കാവുമുറ്റത്തും കമ്പോളത്തെരുവിലും ശരീരം ഉല്പന്നമാക്കിയ കല്ലുവിനും കാര്‍ത്തുവിനും അമ്മുവിനും ഗതികേടിന്റെ, അവഹേളനത്തിന്റെ, അവഗണനയുടെ കഥകളായിരുന്നു എന്നും പറയുവാനുണ്ടായിരുന്നത്. ഏകാന്തപഥികരായി, വ്രണമേറ്റ ശരീരവും മനസ്സുമായി, കാവിലമ്മപോലും കൂട്ടിനില്ലാതെ നടന്നുനീങ്ങുന്ന ആ ‘തേവിടിച്ചികളു’ടെ സങ്കടങ്ങളാണ് ഈ നോവലിന്റെ പ്രമേയം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Vanantharangalilude
നാടും നഗരിയുമായി വേഷംമാറിയ കാടുകളിലൂടെ, സമതലമായി തൂര്‍ന്നുമാഞ്ഞ മലകളിലൂടെ, ഗൃഹാതുരത തപിക്കുന്ന ഒരു മലയാളിമനസ്സ് നടത്തുന്ന സഞ്ചാരമാണ് ഈ നോവല്‍. യാതനയുടെയും കഠിനാധ്വാനത്തിന്റെയും ആ ആണ്ടïുകളില്‍ കഥാനായകനുമുന്നില്‍ വേഷങ്ങള്‍ പലത് ആടി ഭാരതത്തിന്റെ ഒരു നേര്‍പരിഛേദം കടന്നുവരുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Subham Karothi
നന്തിപുരം ഗ്രാമത്തിന്റെ പഴയദിനങ്ങളിലൂടെ ഒരു യാത്ര. ജീവിതനാടകമാടി അരങ്ങൊഴിഞ്ഞ, ഈ ദേശത്തെ അപൂര്‍വജന്മങ്ങളും അപൂര്‍ണജന്മങ്ങളും ഇവിടെ വേഷക്കാരായെത്തുന്നു. ചരിത്രവും ചരിത്രത്തിനപ്പുറത്തെ നഗ്നജീവിതങ്ങളും മാത്രമല്ല, സ്‌കൂള്‍മണിയും സംഭാരച്ചരുവവുമൊക്കെ ഈ നോവലിന്റെ അണിയറയില്‍ രംഗപ്രവേശം കാക്കുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Oru Melpathur Kanavu
മേല്പത്തൂര്‍ ഭട്ടതിരി എന്ന ജ്ഞാനയോഗിയുടെ ജീവിതായോധനത്തിന്റെ ചാരുതയാര്‍ന്ന രംഗങ്ങള്‍ ചൊല്ലിയാട്ടം നടത്തുന്ന ആഖ്യായിക. ഭര്‍ത്തൃമതിയെങ്കിലും വിരഹവ്യഥ ഏറ്റുവാങ്ങേണ്ടിവന്ന മാളു എന്ന സഹധര്‍മചാരിണിയുടെ ജീവിതരംഗങ്ങള്‍കൂടി ഇതില്‍ ഇടകലരുന്നു. മേല്പത്തൂര്‍ സ്മരണ ഒരു നെയ്‌വിളക്കിന്റെ നറുവെളിച്ചമായി, നിത്യജ്യോതിസ്സായി ഈ അക്ഷരങ്ങളില്‍ ജ്വലിക്കുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Priyamulla Sophia
പുത്തന്‍പുരയിലെ സണ്ണി സോഫിയായുടെ കരങ്ങളാല്‍ വധിക്കപ്പെടുന്നു. പഴയ കളിക്കൂട്ടുകാരന്‍ കുട്ടപ്പനെ തേടി അവള്‍ ആ ഗ്രാമം ഉപേക്ഷിച്ച് അവന്‍ പാര്‍ക്കുന്ന കുന്നിന്‍പ്രദേശത്തേക്ക് യാത്രയാകുന്നു. ബാല്യകാലസഖിയെ കുട്ടപ്പന്‍ മണവാട്ടിയാക്കിയെങ്കിലും വിധി അപ്പോഴും അവള്‍ക്കെതിരായ ചില കരുനീക്കങ്ങളിലായിരുന്നു.
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00. -
Pavangal
ഒന്നര നൂറ്റാണ്ടിലേറെയായി ലോകമെങ്ങുമുള്ള വായനക്കാരിൽ മനുഷ്യത്വത്തിന്റെ ചോരയോട്ടത്തിനു നിദാനമായി വർത്തിക്കുന്ന ഒരു ക്ലാസിക് കൃതിയെകുറിച്ചുള്ള ഗ്രന്ഥകാരന്റെതന്നെ വാക്കുകളാണിത്. വിവേകികളുടെ ഹൃദയങ്ങളിൽ ‘പാവങ്ങൾ’ അന്നുമിന്നും കഠിനക്ഷതങ്ങൾ ഏല് പിച്ചുകൊണ്ടിരിക്കുന്നു; അലിവും സ്‌നേഹവും ആ ദിവ്യ ക്ഷതങ്ങളിൽനിന്നും ഒഴുകിപ്പരക്കുന്നു. മനുഷ്യാന്തസ്സിനെ എന്തിനും ഏതിനും ഉയരെ പ്രതിഷ്‌ഠിക്കുവാൻ, ജീൻ വാൽജീൻ എന്ന ‘കുറ്റവാളി’ നടത്തുന്ന നിരന്തരശ്രമങ്ങളുടെ കഥയാണിത്.
വിശ്വസാഹിത്യത്തിലെ നിത്യവിസ്‌മയമായ നോവൽ
സംഗൃഹീത പുനരാഖ്യാനം: കെ.പി. ബാലചന്ദ്രൻ₹420.00Original price was: ₹420.00.₹336.00Current price is: ₹336.00. -
Sugandhi enna andal devanayaki
₹399.00Original price was: ₹399.00.₹319.20Current price is: ₹319.20. -
Agnihothram
പറയിപെറ്റ പന്തിരുകുലത്തിന്റെ ജന്മനിയോഗങ്ങളിലേക്ക് ആഖ്യായികാരൂപത്തിലുള്ള ഒരു ധ്യാനപ്രവേശം. വ്യത്യസ്തപന്ഥാവുകളിൽ പാദമുദ്രകൾ പതിപ്പിച്ച പണ്ഡിതസഹോദരങ്ങളുടെ ജീവിതം. ജ്ഞാനോപാസനയുടെയും കർമസാധനയുടെയും ധർമനിഷ്ഠയുടെയും ഭ്രാതൃസ്‌നേഹത്തിന്റെയും ഈ ഇതിഹാസഗാഥ, പന്തിരുകുലപ്രജകളോടുള്ള ആദരവിന്റെ അക്ഷരസാക്ഷ്യം.
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00. -
Aanadoctor
ആദർശം ആനന്ദമാണെന്ന് ഓർമപ്പെടുത്തുന്ന ഡോ. വി. കൃഷ്ണമൂർത്തി എന്ന ആനഡോക്ടറുടെ കാടേറ്റത്തിന്റെ കഥ. മനുഷ്യനു മുമ്പാകെ ഗാംഭീര്യവും കരുണയും അല്പത്തം ഒട്ടുമില്ലാത്ത കടൽപോലുള്ള മനസ്സുമായി മസ്തകം വിരിച്ചുനില്ക്കുന്ന ആനകൾക്കു കൂച്ചുവിലങ്ങിടുകയല്ല; മറിച്ച്, വെള്ളത്തിൽ മീനെന്നപോലെ അവയെ സൈ്വരവിഹാരത്തിന് വനസൗഖ്യത്തിലേക്കു തുറന്നുവിടുകയാണ് ഈ രചന.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Yajnam
പഴമയുടെയും പാരമ്പര്യത്തിന്റെയും അരണിയിൽ പുകയുന്ന ഹൃദയങ്ങളുടെ കഥപറയുന്ന നോവൽ. മറക്കുടയ്ക്കുള്ളിലെ മഹാനരകം മാത്രമായിരുന്നില്ല നങ്ങേമയ്ക്കും മകൾ സാവിത്രിക്കും നേരിടുവാനുണ്ടായിരുന്നത് – ഒരു സ്മാർത്തവിചാരത്തിന്റെ തുടർച്ചയെന്നോണം ആയിരം നാവുകളോടെ ഉള്ളിൽ കലമ്പുന്ന സംശയങ്ങളും ആശങ്കകളും ന്യായവിസ്താരങ്ങളുമൊക്കെ അവരെ നിരന്തരം അലട്ടിക്കൊണ്ടേയിരിക്കുന്നതിന്റെ നഖചിത്രം.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.















































