• -20%

    CHILLUKANNU

    ഒരു ‘ഒറ്റക്കണ്ണി’യുടെ ചത്ത ഇടംകണ്ണിന്റെ ദൃഷ്ടിപരിധിയിലെ നിറം വാര്‍ന്ന, വെളിച്ചം കെട്ട കാഴ്ചകളാണ് ഈ നോവല്‍. ആഴങ്ങളില്‍ കടുംവേദനയുടെ മീനുകളെ തുടിക്കുവാനനുവദിച്ച്, മുകള്‍പ്പരപ്പില്‍ ശാന്തഗംഭീരത പേറുന്ന ഒരു തടാകംപോലെ നിലകൊള്ളുന്ന കോമളത്തിന്റെ ജീവിതകഥാപുസ്തകം. മോഹങ്ങളും പ്രത്യാശകളും ഒക്കെ ഞെരിച്ചു കളയുന്ന മുള്ളുകള്‍ വളര്‍ന്നു മുറ്റിയ തരിശുനിലമായ അവളുടെ ആത്മഭാഷണങ്ങളുടെ സ്വനഗ്രാഹി. അപമാനങ്ങള്‍ ദുഃഖഗേഹമാക്കിയ ഒരു പെണ്ണിന്റെ ശരീരത്തിന്റെയും മനസ്സിന്റെയും സ്പന്ദമാപിനി.

    Original price was: ₹240.00.Current price is: ₹192.00.
  • -20%

    Boscomb Thazhvarayile Nigooda Rahasyam

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Misoi San

    ഉദയസൂര്യന്റെ നാട്ടില്‍നിന്നും വിരുന്നുവന്ന ഒരു തുള്ളി വെളിച്ചം മലയാളനാട്ടിലെ ഒരു പെണ്‍കുട്ടിയുടെ ബാല്യത്തെ പ്രകാശപൂര്‍ണമാക്കിയതിന്റെ കഥ. അവിസ്മരണീയമായ ഒരു വേനലൊഴിവുകാലത്തിന്റെ മധുരസ്മരണ. ഈ ജപ്പാന്‍കാരനും പെണ്‍കുട്ടിക്കുമിടയിലെ അപൂര്‍വസൗഹൃദത്തിന്റെ ചില്ലുജാലകം തുറക്കപ്പെടുന്നത്, ദേശത്തിനും കാലത്തിനും അതീതമായ ഒരു ഭൂഭാഗത്തിലേക്കാണ്.

    Original price was: ₹120.00.Current price is: ₹96.00.
  • -50%

    David Copperfield

    Original price was: ₹30.00.Current price is: ₹15.00.
  • -20%
    Pavangal

    Pavangal

    ഒന്നര നൂറ്റാണ്ടിലേറെയായി ലോകമെങ്ങുമുള്ള വായനക്കാരിൽ മനുഷ്യത്വത്തിന്റെ ചോരയോട്ടത്തിനു നിദാനമായി വർത്തിക്കുന്ന ഒരു ക്ലാസിക് കൃതിയെകുറിച്ചുള്ള ഗ്രന്ഥകാരന്റെതന്നെ വാക്കുകളാണിത്. വിവേകികളുടെ ഹൃദയങ്ങളിൽ ‘പാവങ്ങൾ’ അന്നുമിന്നും കഠിനക്ഷതങ്ങൾ ഏല് പിച്ചുകൊണ്ടിരിക്കുന്നു; അലിവും സ്‌നേഹവും ആ ദിവ്യ ക്ഷതങ്ങളിൽനിന്നും ഒഴുകിപ്പരക്കുന്നു. മനുഷ്യാന്തസ്സിനെ എന്തിനും ഏതിനും ഉയരെ പ്രതിഷ്‌ഠിക്കുവാൻ, ജീൻ വാൽജീൻ എന്ന ‘കുറ്റവാളി’ നടത്തുന്ന നിരന്തരശ്രമങ്ങളുടെ കഥയാണിത്.

    വിശ്വസാഹിത്യത്തിലെ നിത്യവിസ്‌മയമായ നോവൽ
    സംഗൃഹീത പുനരാഖ്യാനം: കെ.പി. ബാലചന്ദ്രൻ

    Original price was: ₹420.00.Current price is: ₹336.00.
  • -20%

    Shelter

    വൻകിടപദ്ധതികൾക്കു പകരം ചെറുകിടപദ്ധതികളാണ്, വികസനത്താൽ മുരടിച്ചുപോയ ഈ നാടിന് അനിവാര്യമെന്ന് ബോധ്യപ്പെടുത്തുന്ന കൃതി. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള വേവലാതികൾ ആവിഷ്‌കരിക്കുന്ന ഈ നോവൽ സാറാജോസഫിന്റെ സാമൂഹ്യവീക്ഷണത്തിന്റെ കണ്ണാടിയായി മാറുന്നു. ഹൃദയത്തിന്റെ ഭാഷയിലൂടെ വായനക്കാരോട് സംവദിക്കുന്ന രചനയുടെ അഞ്ചാംപതിപ്പ്.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Oru manjukala katha

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Novinte Nanavu

    സ്നേഹത്തിന്റെ ജ്വലനങ്ങളും അന്തര്‍ധാരകളും നിറഞ്ഞൊഴുകിയ മനുഷ്യരുടെ കരളലിയിക്കുന്ന കഥ. ജാതിമേല്‍ക്കോയ്മയ്ക്കെതിരെ പടപൊരുതി ജീവിക്കുവാന്‍ മറന്നുപോയ പച്ചയായ മനുഷ്യന്‍. വിധിയുടെ അപ്രതീക്ഷിതപ്രഹരത്താല്‍ അഭിലാഷങ്ങള്‍ മണ്ണടിഞ്ഞുപോയ കേന്ദ്ര കഥാപാത്രം. ആഴിയുടെ അഗാധതയോളം വിദ്വേഷത്തിന്റെ വിസ്ഫോടനവുമായി ജീവിച്ചവള്‍! ഭൂമിയെ നോക്കി ചിരിക്കുന്ന ചന്ദ്രന്റെ തെളിമയും കുളിര്‍മയുമുള്ള ജീവിതമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടവള്‍!

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Murivaidyan

    മരുന്നിനോ മന്ത്രത്തിനോ ശമനമേകാന്‍ കഴിയാത്ത വാഴ്‌വ് എന്ന മഹാരോഗത്തിന് ‘പ്രിസ്‌ക്രിപ്ഷന്‍’ അന്വേഷിക്കുന്ന മെഡിക്കല്‍ റെപ്രസെന്റേറ്റീവ് വേണുഗോപാല്‍ ഒരു സൂത്രശാലിയായ വേട്ടക്കാരനായി രൂപാന്തരപ്രാപ്തി നേടുന്നതിന്റെ കഥയാണിത്. സ്വന്തം തൊഴിലിനോട്, കാലത്തിനോട് സമരസപ്പെടുവാനുള്ള വേണുവിന്റെ ശ്രമങ്ങള്‍ ഒടുവില്‍ വിജയം കാണുന്നു – അപരവ്യക്തിത്വം പാരിതോഷികമായി നല്‍കുന്ന പദവിയിലൂടെ, ആഡംബരത്തിലൂടെ, ബഹുജനപ്രീതിയിലൂടെ. പക്ഷേ, നുണകള്‍കൊണ്ടുകെട്ടിപ്പൊക്കിയ ഈ കൊട്ടാരത്തിലെ വാസത്തിന് വേണു പിഴയായി ഒടുക്കേണ്ടിവന്നത് ജീവന്റെ വിലയാണ്. ജീവിതാസക്തിയാല്‍ ജ്വരബാധിതനായ സഹൃദയനായ ഈ ചെറുപ്പക്കാരന്‍ നല്‍കുന്ന സന്ദേശം ഇതാണ്: ‘മുറിവൈദ്യം’ ആളെ കൊല്ലുന്നു!

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Port Blayer

    റഷ്യക്കാരി ഗിഗിയുടെ ആന്തമാന്‍ യാത്രയ്ക്കുള്ള ട്രാവലിംഗ് പ്ലാനുമായി ഹോട്ടലിലെത്തുന്ന പരസ് എന്ന, പോര്‍ട്ട് ബ്ലെയറിലെ ഒരു പ്രൈവറ്റ് ഗൈഡിനുമേല്‍ പിന്നീട് ചാപ്പകുത്തപ്പെട്ടത് പല പേരുകളാണ് – ‘സ്ത്രീപീഡകന്‍,’ ‘കൊലപാതകി,’ ‘സാമൂഹികദ്രോഹി.’ കെണികളിലേക്കുള്ള വഴികള്‍മാത്രമാണ് മുന്നിലെന്ന് പരസ് തിരിച്ചറിയുന്നു. ആരുടെ കാതിലുമെത്താതെ ഒടുങ്ങുമായിരുന്ന അവന്റെ നിലവിളിയുടെ സഞ്ചാരമാണ് ഈ നോവല്‍.

    Original price was: ₹120.00.Current price is: ₹96.00.
  • -22%

    Iliad

    ‘മഹാഭാരത’ത്തിലേതുപോലെ, യവനേതിഹാസമായ ‘ഇലിയഡി’ലും ഇതിവൃത്തമാകുന്നത് യുദ്ധമാണ്. ട്രോയ് നഗരത്തിനുനേരെ ഗ്രീക്കുകാര്‍ നടത്തിയ യുദ്ധത്തിന്റെ കഥപറയുന്ന ഈ മഹാകാവ്യം, സുന്ദരിയായ ഹെലന്റെ തിരോധാനത്തില്‍ തുടങ്ങി വീണ്ടെടുപ്പില്‍ അവസാനിക്കുന്നു; അതിനിടയിലായി പതിറ്റാണ്ടുകള്‍ നീളുന്ന ഒരു യുദ്ധവും. ഒരു സ്ത്രീക്കു വേണ്ടി ദേവന്മാരും മാനവരും അണിചേരുന്ന ഉഗ്രപോരാട്ടങ്ങളുടെ ഉജ്വലവര്‍ണനകളാല്‍ സമൃദ്ധമാണ് ‘ഇലിയഡി’ന്റെ പ്രമേയപരിസരം. ലോകസാഹിത്യത്തിലെ ക്ലാസിക് രചനയുടെ പുനരാഖ്യാനം. വിവര്‍ത്തനം: കെ.പി. ബാലചന്ദ്രന്‍.

    Original price was: ₹250.00.Current price is: ₹195.00.
  • -20%

    David Copperfield

    ജീവിതത്തിന്റെ പ്രതികൂലാവസ്ഥകളോട് ഒരു നിര്‍ഭാഗ്യജാതകന്‍ നടത്തുന്ന പോരാട്ടമാണ് ഈ കൃതിയുടെ പ്രമേയം. നിസ്സഹായതയുടെയും അപമാനത്തിന്റെയും നരകദിനങ്ങളെ ഒരു തൊട്ടാവാടി ബാലന്‍ നേരിട്ടതിന്റെ യഥാതഥ ആവിഷ്‌കരണം. വിക്‌ടോറിയന്‍ ഇംഗ്ലണ്ടിലെ കുട്ടികളുടെ ദുരിതങ്ങളിലേക്കുള്ള ഒരു മനുഷ്യസ്‌നേഹിയുടെ അനുകമ്പാപൂര്‍വമായ നോട്ടം കൂടിയാണ് ഈ ക്ലാസിക് കൃതി.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Rakthakalam

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Nashtasmruthiyude Kalam

    സ്മൃതിനാശത്തിന്റെ ഇരുള്‍തുരങ്കത്തെ സ്‌നേഹത്താലും ഉല്ലാസത്താലും പ്രകാശമാനമാക്കുവാന്‍ ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ കഥ. ഓരോ മരണവും എങ്ങനെ സ്മരണയുടെ ഉത്ഥാനങ്ങളാകുന്നുവെന്ന്, യാഥാര്‍ഥ്യത്തിന്റെ തിക്തരസത്തിലും എങ്ങനെ മധുരത്തിന്റെ ഉറവ കിനിഞ്ഞുണരുന്നുവെന്ന് ഈ രചന വായനക്കാരെ ബോധ്യപ്പെടുത്തുന്നു.

    Original price was: ₹120.00.Current price is: ₹96.00.
  • -20%
    Out Of Stock

    Yakshideep

    മന്ത്രതന്ത്രങ്ങൾ, ജനനന്മ ലക്ഷ്യമാക്കി പ്രയോഗിക്കുന്ന കണ്ണമ്പുള്ളി മുത്തപ്പനും കൊച്ചുണ്ണിത്തണ്ടാനും ആസുരശക്തികൾക്കുമീതെ വിജയം നേടുന്നതാണ് ഈ മാന്ത്രികനോവലിന്റെ ഇതിവൃത്തം. വിചിത്ര കല്പനകളുടെ കടുംവർണങ്ങൾ ചാലിച്ച, അസാധാരണവും അയുക്തികവുമായ സംഭവപരമ്പരകൾ. ശ്വാസമടക്കിപ്പിടിച്ചുമാത്രം സഞ്ചരിക്കേണ്ട സംഭ്രമജനകമായ ഭൂമിക.

    Original price was: ₹85.00.Current price is: ₹68.00.
  • -20%

    Marangalkkidayil oru Monastry

    വർത്തമാനകാലഘട്ടത്തിലെ യുവത്വത്തിന്റെ ലോകത്തിലേക്ക് കടന്നുചെല്ലുന്ന ഈ നോവൽ മനുഷ്യജീവിതത്തിന്റെ സങ്കീർണതകൾ ആവിഷ്‌കരിക്കുന്നു. ഒരു മൊണാസ്ട്രിയുടെ പശ്ചാത്തലത്തിൽ ആത്മീയതയും പ്രണയവും ജീവിതാസക്തിയും കൂടിക്കലരുന്ന ഈ നോവൽ, വായനയുടെ നിഗൂഢതലങ്ങൾ തുറന്നുകാട്ടുന്നു.

    Original price was: ₹40.00.Current price is: ₹32.00.