-
DESHARAVANGAL
1921ലെ മലബാര്‍ സ്വാതന്ത്ര്യസമരം തന്നെയാണ് ഈ നോവലിന്റെ മുഖ്യപ്രമേയം. ഏതൊരു മഹാസമരവും ചെറുതും വലുതുമായ നിരവധി സമരങ്ങളുടെ തുടര്‍ച്ചയിലാണ് സംഭവിക്കുന്നത്. ഉജ്ജ്വലമായ ആ ഐതിഹാസികസമരത്തിലേക്കു നയിച്ച ചെറുതും വലുതുമായ ധാരാളം സംഭവങ്ങള്‍ നോവലില്‍ കടന്നുവരുന്നു. മലബാറില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നാന്ദി കുറിച്ച ചെമ്പന്‍ പോക്കരും എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പനും തുടങ്ങി നിരവധി ധീരയോദ്ധാക്കള്‍ക്ക് നോവലില്‍ ജീവന്‍ തുടിക്കുന്നു. അവ മിക്കതും ജന്മിത്വത്തിനെതിരെ നടന്ന സമരംകൂടിയായിരുന്നു. ചരിത്രത്തെ അസാധാരണമായി അവതരിപ്പിക്കുന്നതിലെ കഴിവ് ഷൗക്കത്ത് എന്ന എഴുത്തുകാരന്റെ ഭാവിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. ഒരു മഹാനദിയെ ചെപ്പിലൊതുക്കുന്ന മാന്ത്രികത ഈ നോവലിന്റെ ആഖ്യാനത്തില്‍ അനുഭവിക്കാം.
– പി. സുരേന്ദ്രന്‍₹450.00Original price was: ₹450.00.₹360.00Current price is: ₹360.00. -
ARIYAPPEDATHA LOKAM
ചരിത്രാതീതകാലത്തെ ദിനോസറുകളും പറക്കും ഉരഗങ്ങളും ആള്‍ക്കുരങ്ങുകളും മറ്റും ഇന്നും നമുക്കിടയില്‍ അജ്ഞാതലോകത്ത് അധിവസിക്കുന്നുവെന്ന വെളിപ്പെടുത്തലിനെ പിന്‍പറ്റിയുള്ള ഒരു സാഹസിക പര്യവേക്ഷണത്തിന്റെ കഥയാണിത്. ശാസ്ത്രലോകം ‘നുണയന്‍’ എന്നും ‘ആശയഭ്രാന്തന്‍’ എന്നും പരിഹസിച്ചുതള്ളിയ പ്രൊഫസര്‍ ചാലഞ്ചറിന്റെ ഈ ദിവ്യവെളിപാടിന്റെ നിജസ്ഥിതി തേടിയുള്ള യാത്രയിലെ ത്രസിപ്പിക്കുന്ന നിമിഷങ്ങളും വിചിത്രമായ നിമിത്തങ്ങളും വിസ്മയകരമായ നിയോഗങ്ങളും. അവിശ്വസനീയതയുടെ മലണ്ടമകളും അത്യാപത്തിന്റെ പാറപ്പിളര്‍പ്പുകളും നിഗൂഢതയുടെ ചെളിക്കുണ്ടുകളും പിന്നിട്ട് ഇവിടെ ഒരു സംഘം സഞ്ചരിക്കുകയാണ്, ശാസ്ത്രീയ ആധികാരികതയിലേക്ക്. സയന്‍സ് ഫിക്ഷന്‍ രചയിതാക്കളുടെ വിശുദ്ധഗ്രന്ഥമായ ദിനോസര്‍ കഥകളുടെ മാതാവായ നോവല്‍. ‘ജുറാസിക് പാര്‍ക്ക്’ എന്ന വിഖ്യാത ചലച്ചിത്രത്തിനു പ്രചോദനമായ രചന
₹430.00Original price was: ₹430.00.₹344.00Current price is: ₹344.00. -
To My Dearest Self
A national bestseller in Malayalam, Nimna Vijay’s masterpiece Ettovum Priyapettu Ennode comes alive in Haritha C.K.’s luminous English translation-bringing Aditi’s story to every heart that’s ever wondered if it is too late choose itself.
₹399.00Original price was: ₹399.00.₹339.00Current price is: ₹339.00. -
DANNY THE CHAMPION OF THE WORLD
₹399.00Original price was: ₹399.00.₹339.00Current price is: ₹339.00. -
-
Asuravithu
ജീവിതസന്ദര്‍ഭങ്ങളുടെ അയുക്തികതയില്‍ നിന്ന് ഊറിവരുന്ന സംഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00. -
Sthuthiyayirikkatte
ഏതു നിമിഷവും, ഏതു തിരിവില്‍വച്ചും, അവ്യവസ്ഥയാല്‍ ഉന്മാദവും അട്ടിമറിയാല്‍ കിനാവും കടന്നാക്രമിച്ചേക്കാവുന്ന ഒരു കെണിനിലമാണ് ഈ നോവല്‍. ദുരൂഹമായ ഒരു ദുഃസ്വപ്നത്തിലേക്കു വഴുതിവീഴുകയാണ് നിങ്ങള്‍ എന്ന് അപായസൈറണ്‍ മുഴക്കുന്ന താളുകള്‍. അപ്രവചനീയമായ അന്തര്‍യാത്രകളും അന്തഃക്ഷോഭങ്ങളും ഈ ദുര്‍നടപ്പില്‍ വൈദ്യുതാലിംഗനങ്ങളേ കുന്നു. സ്വപ്നത്തില്‍പ്പോലും ഇടപെടുന്ന, അവയെ അപഹരിക്കുന്ന വിഭ്രമകല്പനകളിലൂടെ, നടപ്പുകാലസങ്കീര്‍ണതകള്‍ വായനക്കാര്‍ ഇതില്‍ രുചിച്ചറിയുന്നു.
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00. -
Macroni
ചരിത്രത്താളിലും ഭൂപടത്തിലും ‘മക്രോണി’ എന്ന സ്ഥലനാമവും സ്ഥലരാശിയും രേഖപ്പെടുത്തുകയാണ് ഈ നോവല്‍. കാലത്തെ ഖനനംചെയ്ത് നാട്ടുവൃത്താന്തങ്ങള്‍, പ്രാദേശിക അടയാളങ്ങള്‍ പോലെ, ഇവിടെ വീണ്ടെടുക്കപ്പെടുന്നു. അവിവേകികളായ മക്കള്‍ വന്ധ്യവും മരണാസന്നവുമാക്കിമാറ്റിയ ‘പിതാക്കന്മാരുടെ ഭൂമി’ യെ വര്‍ത്തമാനകാലം ഇതില്‍ സ്‌നേഹത്തിന്റെ റിപ്പബ്ലിക്കാക്കിത്തീര്‍ക്കുന്നു; രുധിരഗന്ധമില്ലാത്ത, അതിര്‍ത്തികള്‍ വരയ്ക്കാത്ത ‘സമാധാനനഗരം’ എന്ന പദവിയിലേക്കുയര്‍ത്തുന്നു.
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00. -
Pavangal
ഒന്നര നൂറ്റാണ്ടിലേറെയായി ലോകമെങ്ങുമുള്ള വായനക്കാരിൽ മനുഷ്യത്വത്തിന്റെ ചോരയോട്ടത്തിനു നിദാനമായി വർത്തിക്കുന്ന ഒരു ക്ലാസിക് കൃതിയെകുറിച്ചുള്ള ഗ്രന്ഥകാരന്റെതന്നെ വാക്കുകളാണിത്. വിവേകികളുടെ ഹൃദയങ്ങളിൽ ‘പാവങ്ങൾ’ അന്നുമിന്നും കഠിനക്ഷതങ്ങൾ ഏല് പിച്ചുകൊണ്ടിരിക്കുന്നു; അലിവും സ്‌നേഹവും ആ ദിവ്യ ക്ഷതങ്ങളിൽനിന്നും ഒഴുകിപ്പരക്കുന്നു. മനുഷ്യാന്തസ്സിനെ എന്തിനും ഏതിനും ഉയരെ പ്രതിഷ്‌ഠിക്കുവാൻ, ജീൻ വാൽജീൻ എന്ന ‘കുറ്റവാളി’ നടത്തുന്ന നിരന്തരശ്രമങ്ങളുടെ കഥയാണിത്.
വിശ്വസാഹിത്യത്തിലെ നിത്യവിസ്‌മയമായ നോവൽ
സംഗൃഹീത പുനരാഖ്യാനം: കെ.പി. ബാലചന്ദ്രൻ₹420.00Original price was: ₹420.00.₹336.00Current price is: ₹336.00. -
DEVALOKAM
ദേവലോകം അമ്പത്തിരണ്ടിനു ശേഷം അറുപത്തിനാലു വരെയുള്ള ഒരു വ്യാഴവട്ടത്തിന്റെ കഥയാവണമെന്നു വെച്ചാണ് എഴുതി തുടങ്ങിയത്. അതു തളർച്ചയുടേതായിരുന്നു. ആവേശം കൊള്ളിക്കത്തക്ക സമരങ്ങളൊന്നും ഇക്കാലത്തുണ്ടായതായി ഞാനോർക്കുന്നില്ല. സ്വാർഥലോലുപരായ നേതാക്കൾ പാർട്ടിയുടെ തലയിൽ കയറിനിന്ന്
ദേവലോകത്തേക്കു കുതിക്കുകയായിരുന്നു…
സാംസ്കാരികരംഗത്തുണ്ടായിരുന്ന ബുദ്ധിജീവികളിൽ നല്ലൊരു വിഭാഗം പാർലിമെന്റിൽ, രാജ്യസഭയിൽ, അസംബ്ലികളിൽ സാഹിത്യ സംഗീത നാടക ലളിതകലാ അക്കാദമികളിൽ,ഉദ്യോഗസ്ഥകസേരകളിൽ…
പാർട്ടിയുടെ ചലനങ്ങളും രൂപഭാവങ്ങളും വീക്ഷിച്ചു കൊണ്ട് പാർട്ടിയിൽത്തന്നെ ഉറച്ചുനിന്ന എനിക്ക് ഇവരെപ്പറ്റിയെല്ലാം പലതും പറയാനുണ്ട്.
ഓരോരുത്തനെപ്പറ്റി എഴുതിയാലും ഓരോ നോവലാകും. -ചെറുകാട്₹410.00Original price was: ₹410.00.₹328.00Current price is: ₹328.00. -
NJANORU PAAVAM GUITARALLE,ENTHINANU NEEYENNE KATTARA KONDU MEETTUNNATHU
₹400.00Original price was: ₹400.00.₹320.00Current price is: ₹320.00. -
-
Sugandhi enna andal devanayaki
₹399.00Original price was: ₹399.00.₹319.20Current price is: ₹319.20. -
ETTAVUM PRIYAPPETTA NINNODU
വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിൻ്റെ രണ്ടാം ഭാഗം. സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തീരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ?
ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി നിങ്ങളാണെന്ന് തോന്നിയെങ്കിൽ ഏറ്റവും പ്രിയപ്പെട്ട നിന്നോടിൽ നിങ്ങൾ അറിയാൻ പോകുന്ന അതിഥി നിങ്ങൾ ഒരിക്കലെങ്കിലും ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാളാകും ജീവിതം എപ്പോഴും ശരിയായ തീരുമാനങ്ങളുടേത് മാത്രമായിരിക്കില്ലെന്നും സ്വന്തമാക്കുന്നിടത്തു മാത്രമല്ല സ്നേഹം പൂർണമാകുന്നതെന്നും എനിക്ക് ഞാനുണ്ടെന്ന വിശ്വാസം ഒരാളിൽ ഉള്ളിടത്തോളം കാലം ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ ഓർമപ്പെടുത്തും.
It’s okay, if you don’t fit anywhere. You only need to fit within yourself.
₹399.00Original price was: ₹399.00.₹319.00Current price is: ₹319.00. -
GEETHANJALI VOICE
ശാസ്ത്രീയമനോഭാവവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ഒരുകൂട്ടം വിദ്യാർഥികളുടെ ജീവിതയാത്ര മനോഹരമായ ആഖ്യാനത്തിലൂടെ അവതരിപ്പിക്കുന്നു. ഇന്നത്തെ കൗമാരത്തിന്റെ മനോഭാവങ്ങളിലേക്ക് ആഴത്തിൽ കടന്നുചെന്നുകൊണ്ട് അവരിലെ
സക്രിയമായ ഊർജത്തെ സാമൂഹോന്മുഖതയിലേക്ക് വളർത്തിക്കൊണ്ടുവരുന്നതെങ്ങനെയെന്ന് വിശദമാക്കുകയാണ് ‘ഗീതാഞ്ജലി വോയ്സ്
എന്ന യങ് അഡൽറ്റ് ഫിക്ഷൻ.
വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും വായിക്കേണ്ട നോവൽ.₹390.00Original price was: ₹390.00.₹312.00Current price is: ₹312.00. -
Ayiru
യുഗദീര്‍ഘമായ ഇരുള്‍നിദ്രയില്‍നിന്നും ‘കടുപ്പമേറിയ ഇരുമ്പി’നെ തൊട്ടുണര്‍ത്തിയവരെക്കുറിച്ചാണ് ഈ നോവല്‍. രാജ്യത്തിന്റെ വാണിജ്യഭൂപടം മാറ്റിവരച്ച അയിരിന്റെ നിക്ഷേപമുറഞ്ഞുമുറ്റിയ ഭൂമികളുടെ കഥ. ധാതുസമ്പത്തിന്റെ കലവറയായ ഝാര്‍ഖണ്ഡാണ് ബപശ്ചാത്തലം. ഈ ‘വേര്‍തിരിച്ചെടുക്കല്‍’ പ്രക്രിയയില്‍, ഖനികള്‍ക്കുള്ളില്‍ കുഴിച്ചുമൂടപ്പെട്ട സത്യങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു; ദേശചരിത്രത്തിന്റെയും നരവംശശാസ്ത്രത്തിന്റെയും ധാതുക്കള്‍ വെളിപ്പെടുന്നു. അതില്‍ വനനശീകരണം മുതല്‍ മതപരിവര്‍ത്തനം വരെയുണ്ട്; മാനവശേഷിയുടെ നഗ്‌നചൂഷണമുണ്ട്, ഗോത്രസമൂഹത്തിന്റെ കഠിനപോരാട്ടമുണ്ട്, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരകാഹളമുണ്ട്. അധിനിവേശത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ചോര ഈ താളുകളില്‍ പടരുന്നു; പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും വന്യസീല്‍ക്കാരങ്ങള്‍ മുഴങ്ങുന്നു.
₹390.00Original price was: ₹390.00.₹312.00Current price is: ₹312.00.















