-
Delhi File-Oru Madhyamapravarthakante Kayyoppu
ഇന്ദ്രപ്രസ്ഥം ഉരുകിത്തിളയ്ക്കുന്ന കാലത്തൊക്കെ മോഹന്‍ദാസ് ചരിത്രത്തിന്റെ വിനീതനായ സാക്ഷിയായി അവിടെയുണ്ടായിരുന്നു. ഇന്ത്യയുടെ ഭാഗധേയം തിരുത്തിയെഴുതിയ അടിയന്തിരാവസ്ഥക്കാലം മുതല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നതുവരെയുള്ള രാഷ്ട്രീയ സംഭവവികാസങ്ങളുടെ ദൃക്സാക്ഷിയായി… ഈ സ്മരണകളില്‍ അദ്ദേഹം പങ്കുവയ്ക്കുന്നത് ഇന്ത്യയിലെ അധികാരകേന്ദ്രങ്ങളായി മാറിയ വ്യക്തിത്വങ്ങളുടെ രാഷ്ട്രീയജീവിതത്തിന്റെ വസ്തുതാപരമായ വിലയിരുത്തലുകളാണ്. അതിനിടയില്‍, ഇരുട്ടില്‍ തെളിയുന്ന പൊട്ടിച്ചൂട്ടുപോലെ, നാമറിഞ്ഞ രാഷ്ട്രീയസംഭവങ്ങളുടെ പിന്നാമ്പുറങ്ങള്‍ വ്യക്തമായി കാണിച്ചുതരികയും ചെയ്യുന്നു.
അവതാരികയില്‍ എം.പി. സുരേന്ദ്രന്അധികാരത്തിന്റെ ഇടനാഴികള്‍ പറയുന്ന കഥകളുടെ അവിശ്വസനീയമാം വിധം സത്യസന്ധമായ കേട്ടെഴുത്താണിത്. ഇന്ത്യാമഹാരാജ്യം കലങ്ങി മറിഞ്ഞ ഒരു കാലമാണ് ഈ ‘റിപ്പോര്‍ട്ടേഴ്സ് ഡയറി’യില്‍. ഇതിന്റെ പേജുകളില്‍ സ്വതന്ത്രഭാരതത്തിലെ ഏറ്റവും ശക്തയായ ഭരണാധികാരിയുടെ ചോരമണമുണ്ട് വംശഹത്യയുടെ നിലവിളികളുണ്ട്, ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ വെടിയൊച്ചകളുണ്ട്, സ്വേച്ഛാധിപത്യത്തിന്റെ ഇരുള്‍നിലത്തെ നിഗൂഢനിശ്ശബ്ദതകളുണ്ട്… ഓണ്‍ ദ റെക്കോര്‍ഡ്-ഓഫ് ദ റെക്കോര്‍ഡ് സാക്ഷിത്വങ്ങളിലൂടെ ഇവിടെ ഒരു പത്രപ്രവര്‍ത്തകന്‍ ഇന്ത്യയുടെ ‘പാരലല്‍ പൊളിറ്റിക്കല്‍ ഹിസ്റ്ററി’ എഴുതുകയാണ്.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Paadi Marayunna Kilikal
വളരെ സാധാരണക്കാരായ ചില മനുഷ്യരുടെ നിറപ്പകിട്ടില്ലാത്ത ജീവിതങ്ങളും, അവ പ്രദാനം ചെയ്ത അനുഭവങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. ഒരായുഷ്ക്കാലത്തെ വൈവിധ്യപൂർണ്ണമായ ജീവിതാനുഭവങ്ങളുടെ പിൻബലത്തോടെ ഉരുത്തിരിയുന്ന ചിന്തകൾ ഈ രചനയെ ഗൗരവമുള്ളതാക്കിത്തീർക്കുന്നു. എത്ര സ്വാഭാവികമായും സന്ദർഭാനുസാരിയുമായിട്ടാണ് ഈ കുറിപ്പുകളിൽ വലിയ ചിന്തകൾ മിന്നൽപോലെ കടന്നുവരുന്നത്. അതേസമയം നിരുപദ്രവവും നിഷ്കളങ്കവുമായ നർമ്മം പല അവസരങ്ങളെയും വ്യക്തികളെയും അവിസ്മരണീയമാക്കുന്നുമുണ്ട്. രമണമഹർഷിയെക്കുറിച്ചുള്ള ആഖ്യാനം വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. ഒന്നാംസ്വാതന്ത്ര്യസമരമെന്നു വിശേഷിപ്പിക്കാവുന്ന “വെല്ലൂർ കലാപ’ത്തെപ്പറ്റിയുള്ള ലേഖനവും വേറിട്ടുനിൽക്കുന്നു.
– ഡോ. എസ്.കെ. വസന്തൻ
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00. -
Oro Chuvadilum Oro Vakkilum
നാസറിന്റെ ഓര്‍മക്കുറിപ്പുകള്‍ നമ്മുടെ പതിവ് ആത്മകഥാഖ്യാനങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നത് ആവിഷ്‌കാരത്തില്‍ പുലര്‍ത്തുന്ന സത്യസന്ധതകൊണ്ടാണ്. എഴുത്ത് സ്വന്തം ജീവിതത്തെക്കുറിച്ചാവുമ്പോള്‍ പലരും ചെന്നുചാടാറുള്ള കെണികളിലൊന്നും അദ്ദേഹം പെട്ടുപോകുന്നില്ല. പരാമര്‍ശിക്കപ്പെടുന്ന സംഭവങ്ങളുടെയെല്ലാം കേന്ദ്രസ്ഥാനത്ത് തന്നെത്തന്നെ പ്രതിഷ്ഠിക്കാനും മറ്റുള്ളവരെയെല്ലാം കേവലം കാഴ്ചക്കാരുടെ റോളിലേക്കു മാറ്റിനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ ഇവിടെയില്ല. തന്റെ നാട്ടിന്‍പുറത്തും സ്‌കൂള്‍മുറ്റത്തും തൊഴിലിടങ്ങളിലും പരിചയപ്പെട്ടവരെയും താന്‍കൂടി ഭാഗഭാക്കായതോ ജീവിതത്തില്‍ വഴിത്തിരിവായതോ ആയ സംഭവങ്ങളെയും ആര്‍ഭാടരഹിതമായ ഭാഷയില്‍ തെല്ലൊരു നര്‍മം കലര്‍ത്തി പറഞ്ഞുപോവുകയാണ് അദ്ദേഹത്തിന്റെ രീതി. കൊച്ചു കൊച്ചു വാക്യങ്ങളില്‍ കാര്യങ്ങള്‍ കഴിയുന്നത്ര ലളിതമായി ആവിഷ് കരിക്കാനാണ് അദ്ദേഹത്തിനിഷ്ടം. അനാവശ്യമായ വച്ചുകെട്ടലോ സങ്കീര്‍ണതകളോ കാണാനില്ല. ഓജസ്സും തെളിച്ചവുമുള്ള ഗദ്യം എന്ന് ഒറ്റവാക്യത്തില്‍ അതിനെ വിശേഷിപ്പിക്കാം.
– ഡോ. ബാവ കെ. പാലുകുന്ന്₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Aamchi Mumbai
നാനാദേശങ്ങള്‍, ഭാഷകള്‍, വേഷങ്ങള്‍ കുടിയിരിക്കുന്ന മുംബൈ ഈ ഭൂഗോളത്തിന്റെതന്നെ ഒരു അസ്സല്‍ പരിച്‌ഛേദമാണ്. പിരിയാന്‍വിടാത്ത കാമുകിയും മാറോടണയ്ക്കുന്ന അമ്മയുമായി വേഷമണിയുന്നവള്‍. ഈ മഹാനഗരത്തിന്റെ – മനുഷ്യസാഗരത്തിന്റെ – ചിരികളുടെയും കരച്ചിലുകളുടെയും അലര്‍ച്ചകളുടെയും ഞരക്കങ്ങളുടെയും ഓരംചേര്‍ന്നുള്ള ഒരു എഴുത്തുകാരന്റെ കാല്‍നടയാത്രയാണിത്. സബര്‍ബന്‍ ട്രെയിനും ബി.ഇ.എസ്.റ്റി. ബസും സിനിമാഹാളും വടാപാവ് സ്റ്റാളും ഫിഷ് മാര്‍ക്കറ്റും ആര്‍ട്ട് ഗ്യാലറിയും ഹെല്‍ത്ത് ക്ലിനിക്കുമൊക്കെ ഇതില്‍ ‘ഹോട്ട് സ്‌പോട്ടു’കളാകുന്നു. ഒരു ‘കട്ടിങ്’ചായയുടെ ഉന്മേഷം പകരുന്ന ഈ കുറിപ്പുകള്‍ ചിലപ്പോള്‍ ‘ദേശിദാരു’പോലെ അകംപൊള്ളിക്കുകയും ചെയ്യുന്നു.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Anushtana Sreshtan Doctor
വിദ്യാലയശിക്ഷണം ലഭിക്കാത്ത ക്ഷേത്ര ജീവനക്കാരനും കര്‍ഷകനും ആയ പിതാവ്, സമുദായത്തില്‍ ആദ്യമായി ആറാം ക്ലാസ്സുവരെ വിദ്യാലയശിക്ഷണം നേടിയ അമ്മ, സമുദായത്തില്‍നിന്ന് ആദ്യമായി എസ്.എസ്.എല്‍.സി. പാസ്സായി സര്‍ക്കാര്‍ ജോലി നേടിയ ജ്യേഷ്ഠസഹോദരി – ഇവരുടെ പരിചരണത്തില്‍ വളര്‍ന്നുവന്ന ഉണ്ണി എന്ന ശങ്കരന്‍കുട്ടി. കഠിനാധ്വാനം ചെയ്ത് പഠിച്ച് സമുദായത്തിലെ പ്രഥമ ഡോക്ടര്‍, സര്‍ജന്‍, ഒബ്സ്റ്റട്രീഷ്യന്‍, ഗൈനക്കോളജിസ്റ്റ് എന്നീ നിലകളില്‍ പേരെടുത്തു. 1971 മുതല്‍ ജന്മനാട്ടില്‍തന്നെ ഇരുപത്തൊമ്പതര വര്‍ഷം കേരള ഗവണ്‍മെന്റിന്റെ കീഴിലും, അര്‍ധശതകത്തിലേറെയായി ജന്മനാട്ടില്‍തന്നെ സഹോദരതുല്യരായ നാട്ടുകാര്‍ക്കും സേവനം ചെയ്തതിലെ / തുടരുന്നതിലെ ആത്മസംതൃപ്തിയാണ് ഈ ഓര്‍മക്കുറിപ്പുകളില്‍.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Njan Oru Veedu
”നന്ദി, മാധവിമന്ദിരത്തിന്റെ ഓരോ മുക്കിനും മൂലയ്ക്കും; മണ്ണിനും മരത്തിനും. ഒരുപക്ഷേ ഞാന്‍തന്നെ ആയിരുന്നല്ലോ ആ വീട്!”
ഓര്‍ക്കാനും പറയാനും എളുപ്പമുള്ള, ഭംഗിയുള്ള ഒരു പഴയ മേല്‍വിലാസത്തിന് എഴുത്തുകാരി സമര്‍പ്പിക്കുന്ന ഗീതകമാണ് ഈ പുസ്തകം; അമ്മയുടെ ഗര്‍ഭപാത്രത്തോളം സുരക്ഷിതത്വമേകിയ ഭവനത്തെക്കുറിച്ചുള്ള സ്മരണകള്‍. ബാല്യകൗമാരാനുഭവങ്ങളെ വളപ്പൊട്ടുകളും മയില്‍പ്പീലിത്തുണ്ടുകളുംപോലെ ചന്ദ്രമതി ഇവിടെ ആകര്‍ഷകമായി അടുക്കിയിരിക്കുന്നു. ഭിന്നപ്രകൃതക്കാരായ മനുഷ്യരോടൊപ്പം പശുക്കിടാവും പൂച്ചക്കുട്ടിയും മറ്റും ഒരു അപരിചിതത്വവുംകൂടാതെ ഈ ഓര്‍മത്താളുകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു; ‘കുമാരി ചന്ദ്രിക’യുടെ എഴുത്തുലോകത്തെ വിരല്‍പ്പാടുകള്‍ ഇതില്‍ പതിഞ്ഞിരിക്കുന്നു. ആത്മാവ് കൂടുമാറുന്നതുപോലെ ‘സാരൂപ്യ’മായി പുനര്‍ജന്‍മമെടുത്ത ‘മാധവിമന്ദിര’ത്തിന്റെ പരിണാമകഥ കൂടി ഈ പരിഷ്‌കരിച്ച പതിപ്പില്‍ വായിക്കാം.₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Delhi Diary
‘കാത്തുകാത്തിരുന്നു കിട്ടിയ സൗഭാഗ്യ’മായ സ്വാതന്ത്ര്യത്തിന്റെ ഹര്‍ഷാരവങ്ങള്‍ക്കു പകരം ‘ഒരു ശ്മശാനഭൂമിയുടെ മുഖം’ എടുത്തണിഞ്ഞ ഡല്‍ഹിയില്‍വച്ച് തന്റെ ഡയറിത്താളുകളില്‍ ഗാന്ധിജി കോറിയിട്ട വാക്കുകളാണ് ഈ പുസ്തകത്തില്‍. രാഷ്ട്രപിതാവിന്റെ അന്ത്യനാളുകള്‍ക്ക് സാക്ഷിയായ ഈ ദിനസരിയില്‍, ലഹളകളും വിഭജനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളും കറുത്ത ചായം പടര്‍ത്തിയ നമ്മുടെ ദേശഭൂപടം കാണാം. മഹാത്മാവിന്റെ ഈ ആത്മഭാഷണങ്ങളില്‍ അഹിംസാമന്ത്രം മുഴങ്ങുന്നതു കേള്‍ക്കാം.
സംഗൃഹീത പുനരാഖ്യാനം: കെ.കെ. പല്ലശ്ശന₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Sreelanka: Yudhadinangalile nerkkazhchakal
പ്രമുഖ ഇന്ത്യൻ വാർത്താ ഏജൻസിയുടെ പ്രതിനിധിയായി കൊളംബോയിലെത്തിയ ലേഖകൻ്റെ ഓർമക്കുറിപ്പുകളാണ് ഈ പുസ്‌തകം. ശ്രീലങ്കയുടെ വിക്ഷുബ്‌ധമായ ചരിത്രവും രാഷ്ട്രീയവും, ചായ്‌വുകളില്ലാതെ, നീതിയുടെ പക്ഷം ചേർന്നുനിന്ന് അപഗ്രഥിക്കുകയാണ് മോഹൻദാസിലെ പത്രപ്രവർത്തകനും മനുഷ്യസ്നേഹിയും. ലങ്കയിൽ കുരുതിക്കളം തീർത്ത തമിഴ്-സിംഹള വംശീയയുദ്ധത്തിന് സാക്ഷിയായ ലേഖകൻ ആ അശാന്തദിനങ്ങളെ സ്മൃതികളാലും പഴയ റിപ്പോർട്ടുകളാലും നമ്മുടെ മനഃസാക്ഷിക്കുമുന്നിൽ പുനരാനയിക്കുകയാണ് ഇതിൽ. സിലോണിൽ തമിഴരുടെ കുടിയേറ്റം, എൽ.ടി.ടി.ഇ., പുലികൾ, പ്രഭാകരൻ, രാജീവ് ഗാന്ധി വധം, സൈനിക നടപടികൾ, സമാധാനശ്രമങ്ങൾ തുടങ്ങി, യുദ്ധവും സമാധാനവും വാഴ്ചനടത്തുന്ന നാൾവഴികളെ സസൂക്ഷ്മം നിരീക്ഷണവിധേയമാക്കുന്നു ഈ ‘ശ്രീലങ്കൻ ഡയറി’.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Viralppazhuthile aakaashangal
‘കേള്‍ക്കുന്നുണ്ട്. ഹൃദയത്തിന്റെ താളം!’
സേബയുടെ വാക്കുകള്‍. ഇതിലെ ഒരു ലേഖനത്തില്‍നിന്ന്.മനംകവരുന്ന ഈ കുറിപ്പുകള്‍ക്ക് ഏറ്റവും ഉചിതമായ വിശേഷണവും ഇതാണ്. മലയാളവും ഇംഗ്ലീഷും അനായാസം വഴങ്ങുന്ന, മനോഹരമായി എഴുതുകയും വരയ്ക്കുകയും ചെയ്യുന്ന സേബയുടെ ജീവിതവും കലാസപര്യയും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പരിമിതികളില്‍നിന്നു പറന്നുയരുന്ന ഈ കുറിപ്പുകള്‍ അവയിലെ സൗന്ദര്യാത്മകതകൊണ്ട് കണ്ണുകളെ ഈറനണിയിച്ചു. വീണ്ടും വീണ്ടും വായിപ്പിച്ചു.
ജോഹന്ന സ്പൈറിയുടെ ഹൈദി എന്ന പുസ്തകത്തിലെ, ക്ലാരയെ ഓര്‍മ വന്നു. ചക്രക്കസേരയിലെ സ്ഥിരം ഇരിപ്പില്‍നിന്ന്, എഴുന്നേറ്റു നടക്കാന്‍ കഴിവു നേടുന്ന ക്ലാര. ഇവിടെ, മനസ്സ് എന്ന മഹാശക്തിയെ മാത്രം മുറുകെ പിടിച്ച്, സേബ നടക്കുന്നു, പറക്കുന്നു- അക്ഷരങ്ങളിലൂടെയും വര്‍ണങ്ങളിലൂടെയുമുള്ള നിഷ്‌കളങ്കതയുടെ ഈ തീര്‍ഥയാത്രയേക്കാള്‍ വിശുദ്ധമായി, പ്രകാശഭരിതമായി മറ്റെന്തുണ്ട് ലോകത്തില്‍? കേള്‍ക്കുക, ഈ ഹൃദയത്തിന്റെ താളം.
– വിജയലക്ഷ്മിലക്ഷത്തിലൊരാളെ ബാധിക്കുന്ന, ചികിത്സിച്ചുഭേദമാക്കുക അസാധ്യമെന്ന് വൈദ്യലോകം തീര്‍പ്പുകല്പിച്ച ‘സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി’ രോഗം ബാധിച്ച സേബയുടെ ആത്മഭാഷണങ്ങളുടെ, ഹൃദയസല്ലാപങ്ങളുടെ പുസ്തകമാണിത്. ഓര്‍മയുടെയും ഭാവനയുടെയും പെന്‍സ്ട്രോക്കുകള്‍കൊണ്ട് ഇവിടെ ഒരുവള്‍ തന്റെ ചലനപരിമിതിയെ പറക്കല്‍സാധ്യതയാക്കിമാറ്റുന്നു.
ചക്രക്കസേരയ്ക്ക് ചിറകുകള്‍ മുളയ്ക്കുന്ന അത്ഭുതത്തിന് ഇത് നിങ്ങളെ സാക്ഷിയാക്കും.₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
My Father My Mentor
“The gifted writer in Susan takes us to some beautiful pictures that came to her mind as she went back on a nostalgic journey through her past life… The book is the product of a well-tuned mind, shaped by high education, wisdom gathered from vast reading and travels around the world and the most astute insight into various aspects of life… Susan shows us that she can grow a garden not only in her courtyard but also in her heart. As we wander through this garden of memories, we gather many an ever-blooming flower.”
Sreekumari Ramachandran₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Adaruvan Vayya Nin Hridayathil Ninnu
സ്നേഹപാശം നാമോരോരുത്തരേയും എത്രമേൽ തീവ്രമായി ബന്ധനസ്ഥരാക്കുന്നു എന്നതിന്റെ സാക്ഷ്യമാണ്, ഒരു സ്ത്രിയുടെ ഭാര്യയുടെ അമ്മയുടെ അധ്വാപികയുടെ ഈ ഓർത്തുണ്ടുകൾ. ”മനസ്സ് നിനക്കും രക്തം അവനും ഹൃദയം മറ്റുള്ളവർക്കും പകുത്തുനൽകിയ ഒരുവളുടെ വ്യസനങ്ങൾ. നരച്ച ആകാശത്തിനു താഴെ ഒറ്റയ്ക്കു പാടുന്ന ചിറകറ്റ കുയിലിന്റെ സങ്കടപ്പാട്ടുകൾ. വിഷാദത്തിനും വിഭ്രാന്തിക്കും ഇടയിൽ പെൻഡുലം പോലെ ആടിയ ജീവിതത്തെ കരുണകൊണ്ട് സൗഖ്യപ്പെടുത്തിയ മനുഷ്വർക്കുള്ള സ്തുതി ഈ കുമ്പസാരക്കുട്ടിൽ ഉയരുന്നുണ്ട്. നന്ദി എന്ന വാക്കാണ് ഈ ശബ്ദസാഗരത്തിന്റെ തിരയൊച്ചയാകുന്നത്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Chila Silkian Ninavukal
ഇന്നലെകളുടെ വിലാസത്തില്‍ പോസ്റ്റുചെയ്ത, ചിരിയൊച്ചകളും കണ്ണീര്‍ക്കണങ്ങളും അടക്കംചെയ്ത ഒരു നീലലക്കോട്ടാണ് ഈ പുസ്തകം. പട്ടുപോലെ നനുനനുത്ത ആത്മരേഖകള്‍. ‘എത്രയും സ്നേഹം നിറഞ്ഞ’ സ്മരണകള്‍ക്ക് ഒരു എഴുത്തുകാരന്‍ നല്കുന്ന ഹൃദയചുംബനം. കടിഞ്ഞൂല്‍പ്രണയകഥയില്‍നിന്ന് ഇറങ്ങിവന്ന ജീവിതനായിക മുതല്‍ ‘ഒരു ചാണ്‍ കയറിന്‍തുമ്പില്‍’ കദനഭാരം ഇറക്കിവച്ച സിനിമാനായിക വരെ ഈ ഓര്‍മവഴിയുടെ പാര്‍ശ്വത്തിലുï്. ഈ നിനവുകളില്‍ പി. പത്മരാജനും പി. കുഞ്ഞിരാമന്‍നായരും ‘അന്ധകാരാദ്രിക്കുമപ്പുറം’ നിന്ന് അതിഥികളായെത്തുന്നു. മുകുന്ദന്റെ ദല്‍ഹിയിലേയും ശ്രീപത്മനാഭന്റെ തിരുവനന്തപുരത്തേയും വഴികളും നമ്പൂതിരിയുടെ വരകളും ഈ സ്മൃതിദര്‍പ്പണത്തില്‍ തെളിയുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.











