-
Kambilikandathe Kalbharanikal
തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.
-അഷ്ടമൂര്ത്തിആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം.
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00. -
Gene machine
റൈബോസോമിന്റെ അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഘടന അനാവരണം ചെയ്യാനുള്ള മത്സരത്തിന്റെ, ജീവന്റെതന്നെ പുറകിലുള്ള പുരാതനമായ പ്രഹേളികയുടെ ഉത്തരം കണ്ടെത്താനുള്ള അടിസ്ഥാനപരമായ മുന്നേറ്റത്തിന്റെ കഥയാണ് വെങ്കി രാമകൃഷ്ണന്‍ പറയുന്നത്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരാളുടെ വീക്ഷണമായ ജീന്‍ മെഷീന്‍, രാമകൃഷ്ണന്റെ ജൈവശാസ്ത്ര ലാബിലെ തപ്പിത്തടഞ്ഞുള്ള ആദ്യത്തെ പരീക്ഷണത്തില്‍നിന്ന് ആധുനിക ശാസ്ത്രത്തിന്റെ മുന്‍നിരയില്‍ നടക്കുന്ന ശക്തമായ മത്സരത്തിന്റെ കേന്ദ്ര സ്ഥാനത്തേക്കുള്ള അസാധാരണമായ യാത്ര വിവരിക്കുന്നു.
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00. -
AZHICHUKALAYANAVATHE AA CHILANKAKAL
ഒരു സ്വപ്നസഞ്ചാരിണിയുടെ ഓര്‍മകള്‍ നീലലോഹിതങ്ങളായി വിടര്‍ന്നതാണ് ഈ പുസ്തകം. കാലം പുളിപ്പിച്ച സുഗന്ധവീഞ്ഞിന്റെ കല്‍ഭരണി; ഋതുഭേദങ്ങള്‍ക്കൊന്നും പായല്‍പടര്‍ത്തുവാനാകാത്ത ശിലാലിഖിതം. സ്മൃതിയുടെ വഴുക്കുന്ന നെടുവരമ്പിലൂടെയുള്ള എഴുത്തുകാരിയുടെ ഈ തനിച്ചുനടത്തത്തില്‍, മനുഷ്യരും പുസ്തകങ്ങളും പാട്ടുകളുമൊക്കെ കൂടെ നടക്കുന്നു; ജീവിക്കാനും മരിക്കാനും ആവേഗമേകുന്നുവെന്ന പ്രേരണാകുറ്റം ഏറ്റെടുത്തുകൊണ്ട്. മൗനം ഉറഞ്ഞുകിടക്കുന്ന പ്രശാന്തതടാകത്തില്‍ – വെള്ളിമീന്‍ചാട്ടംപോലെ – ഈ ഓര്‍മകള്‍ സന്തോഷത്തിന്റെ, സന്താപത്തിന്റെ, സംഭ്രാന്തിയുടെ ഓളങ്ങള്‍ ഉയര്‍ത്തുന്നു. മറവിയുടെ തിമിരപ്പാട മൂടി കാഴ്ച മങ്ങിത്തുടങ്ങുന്ന മിഴികളിലേക്ക് ആര്‍ത്തിരമ്പിവന്ന ഒരു മിന്നാമിന്നിക്കൂട്ടമാണ് ഈ താളുകളില്‍ നറുവെട്ടം പൊഴിക്കുന്നത്.
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00. -
ORU C.B.I. RAIDKURIPPU
പട്ടക്കാരനാകാന്‍ പോയി പട്ടാളക്കാരനായ ഒരുവന്റെ ആത്മകഥയില്‍നിന്നുള്ള ചില ഏടുകളാണ് ഈ പുസ്തകത്തില്‍. എയര്‍ഫോഴ്സിലും കസ്റ്റംസിലും വര്‍ഷങ്ങള്‍ നീണ്ട ഉദ്യോഗപര്‍വവും, ചോക്കുപൊടി പുരണ്ട അധ്യാപനകാണ്ഡവുമൊക്കെ ഉള്ളടക്കമാകുന്ന താളുകള്‍. ആത്മവിശ്വാസവും ദൈവവിശ്വാസവും വഴികാട്ടിയ ഒരു യാത്രികന്റെ പാദമുദ്രകള്‍ ഈ ‘ലൈഫ്സ്റ്റോറി’കളില്‍ പതിഞ്ഞിരിക്കുന്നതു കാണാം. ഞാനെന്ന ഭാവത്തിന്റെ ഭാരമേറ്റാതെ, ഇവിടെ അത്ഭുത സമൃദ്ധമായ ഒരു ജീവിതം എഴുതപ്പെട്ടിരിക്കുന്നു. നര്‍മവും കുസൃതിയും മധുരത്തരികള്‍ വിതറിയ ഈ ‘ജീവിതപലഹാരം’ ആസ്വദിക്കുമ്പോള്‍ ‘ഇടയ്ക്ക് കണ്ണീരുപ്പും’ രുചിച്ചേക്കാം. കൈക്കൂലിക്കേസ് പ്രതി’ പുല്ലാട്ടിനും ‘ചൂതാട്ടക്കാരന്‍’ പുല്ലാട്ടിനും ‘പുല്ലാട്ട് രാമകൃഷ്ണനു’മൊക്കെ അപ്പുറം, ഇതില്‍ മിഴിവാര്‍ന്നുനില്‍ക്കുന്നത് മനുഷ്യനെ അറിയുന്ന, സ്‌നേഹിക്കുന്ന ഒരു പുല്ലാട്ടാണ്.
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00. -
AVASANATHE SAKSHIKAL
നോബല്‍ ജേതാവായ എഴുത്തുകാരിയില്‍നിന്നുള്ള ഈ പുസ്തകം സഹനത്തിന്റെ ഒരു മ്യൂസിയമാണ് – രണ്ടാം ലോകമഹായുദ്ധകാലത്തു ജീവിച്ച 101 അശരണബാല്യങ്ങളുടെ ദൃക്സാക്ഷിവിവരണം. യുദ്ധം ഉറ്റവരെ കൊന്നൊടുക്കിയതിന്റെ, ജന്മഗൃഹം ചുട്ടെരിച്ചതിന്റെ, അനാഥാലയത്തില്‍ തള്ളിയതിന്റെ, പട്ടിണിയാല്‍ വലച്ചതിന്റെ, രക്തം ഊറ്റിയെടുത്തതിന്റെ, അടിമയായി വിറ്റതിന്റെ ഒക്കെ കണ്ണീരുണങ്ങിപ്പിടിച്ച നേര്‍സാക്ഷ്യങ്ങള്‍. ഉടലിലും മനസ്സിലും യുദ്ധം ചോരയും ചലവും പൊടിയുന്ന ഉണങ്ങാവ്രണങ്ങള്‍ കൊത്തിയവര്‍ ഇവിടെ സംസാരിക്കുകയാണ്; തകര്‍ന്നടിഞ്ഞ കുട്ടിത്തത്തെപ്പറ്റി, അപഹരിക്കപ്പെട്ട പാവകളെപ്പറ്റി. ഒരു ”നശിച്ച” കാലം അവര്‍ക്കു ‘സമ്മാനിച്ച’ ഈ യാതനാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആരും ചോദിച്ചുപോകും, ”ദൈവം ഇതെല്ലാം കാണുന്നുണ്ടായിരുന്നോ?”
₹480.00Original price was: ₹480.00.₹384.00Current price is: ₹384.00. -
Oro Chuvadilum Oro Vakkilum
നാസറിന്റെ ഓര്‍മക്കുറിപ്പുകള്‍ നമ്മുടെ പതിവ് ആത്മകഥാഖ്യാനങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നത് ആവിഷ്‌കാരത്തില്‍ പുലര്‍ത്തുന്ന സത്യസന്ധതകൊണ്ടാണ്. എഴുത്ത് സ്വന്തം ജീവിതത്തെക്കുറിച്ചാവുമ്പോള്‍ പലരും ചെന്നുചാടാറുള്ള കെണികളിലൊന്നും അദ്ദേഹം പെട്ടുപോകുന്നില്ല. പരാമര്‍ശിക്കപ്പെടുന്ന സംഭവങ്ങളുടെയെല്ലാം കേന്ദ്രസ്ഥാനത്ത് തന്നെത്തന്നെ പ്രതിഷ്ഠിക്കാനും മറ്റുള്ളവരെയെല്ലാം കേവലം കാഴ്ചക്കാരുടെ റോളിലേക്കു മാറ്റിനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ ഇവിടെയില്ല. തന്റെ നാട്ടിന്‍പുറത്തും സ്‌കൂള്‍മുറ്റത്തും തൊഴിലിടങ്ങളിലും പരിചയപ്പെട്ടവരെയും താന്‍കൂടി ഭാഗഭാക്കായതോ ജീവിതത്തില്‍ വഴിത്തിരിവായതോ ആയ സംഭവങ്ങളെയും ആര്‍ഭാടരഹിതമായ ഭാഷയില്‍ തെല്ലൊരു നര്‍മം കലര്‍ത്തി പറഞ്ഞുപോവുകയാണ് അദ്ദേഹത്തിന്റെ രീതി. കൊച്ചു കൊച്ചു വാക്യങ്ങളില്‍ കാര്യങ്ങള്‍ കഴിയുന്നത്ര ലളിതമായി ആവിഷ് കരിക്കാനാണ് അദ്ദേഹത്തിനിഷ്ടം. അനാവശ്യമായ വച്ചുകെട്ടലോ സങ്കീര്‍ണതകളോ കാണാനില്ല. ഓജസ്സും തെളിച്ചവുമുള്ള ഗദ്യം എന്ന് ഒറ്റവാക്യത്തില്‍ അതിനെ വിശേഷിപ്പിക്കാം.
– ഡോ. ബാവ കെ. പാലുകുന്ന്₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Neele thuzhanja dhoorangal
ഈ സര്‍വീസ് സ്റ്റോറി അതിന്റെ വിശദാംശസമൃദ്ധികൊണ്ടും നിരീക്ഷണ വൈഭവംകൊണ്ടും വ്യത്യസ്തമാണ്; വൈവിധ്യപൂര്‍ണവും. ഇവിടെ അബ്ദുള്‍ ലത്തീഫിന്റെ സാമാന്യം കര്‍ക്കശമായ വ്യക്തിത്വവും നീതി ബോധവും സഹായസന്നദ്ധതയും ചേര്‍ന്ന് ഈ അനുഭവക്കുറിപ്പുകളെ വ്യത്യസ്തമാക്കുന്നു. ഇതിലെ ഭാഷ നാട്യങ്ങളില്ലാത്തതും ലളിതവുമാണ്, എന്നാല്‍ തീക്ഷ്ണവും. വാസ്തവത്തില്‍ ഈ തുറന്നെഴുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്ക് കളമൊരുക്കേണ്ടതാണ്.ജീവിതാനുഭവങ്ങളുടെ ആധികാരികതയിലും ധീരതയിലും ആത്മവിശ്വാസത്തിലും രചിക്കപ്പെട്ടിരിക്കുന്ന ഈ കൃതിക്ക് അനുഭവകഥനം എന്നതിനപ്പുറം നീളുന്ന സാംഗത്യമുണ്ട്. തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനൊപ്പം, ഔദ്യോഗികനടപടിക്രമങ്ങളില്‍ കുരുങ്ങി ജീവിതമില്ലാതായിപ്പോകുന്നവരുടെ നിശ്ശബ്ദമായ കണ്ണീരിനെക്കുറിച്ചോര്‍ക്കാന്‍കൂടി ഈ പുസ്തകം നമ്മളോട് ആവശ്യപ്പെടുന്നുണ്ട്. വ്യക്തമായ ഓര്‍മകള്‍ അടുക്കും ചിട്ടയോടെയും ആവിഷ്‌കരിച്ചിരിക്കുന്ന ഈ പുസ്തകം എല്ലാ തരത്തിലും തലത്തിലുമുള്ള വായനക്കാര്‍ക്ക് ആകര്‍ഷകമായി അനുഭവപ്പെടാതിരിക്കില്ല.– കെ. ജയകുമാര്‍ ഐ.എ.എസ്.മുന്‍ ചീഫ് സെക്രട്ടറി₹450.00Original price was: ₹450.00.₹360.00Current price is: ₹360.00. -
Sreelanka: Yudhadinangalile nerkkazhchakal
പ്രമുഖ ഇന്ത്യൻ വാർത്താ ഏജൻസിയുടെ പ്രതിനിധിയായി കൊളംബോയിലെത്തിയ ലേഖകൻ്റെ ഓർമക്കുറിപ്പുകളാണ് ഈ പുസ്‌തകം. ശ്രീലങ്കയുടെ വിക്ഷുബ്‌ധമായ ചരിത്രവും രാഷ്ട്രീയവും, ചായ്‌വുകളില്ലാതെ, നീതിയുടെ പക്ഷം ചേർന്നുനിന്ന് അപഗ്രഥിക്കുകയാണ് മോഹൻദാസിലെ പത്രപ്രവർത്തകനും മനുഷ്യസ്നേഹിയും. ലങ്കയിൽ കുരുതിക്കളം തീർത്ത തമിഴ്-സിംഹള വംശീയയുദ്ധത്തിന് സാക്ഷിയായ ലേഖകൻ ആ അശാന്തദിനങ്ങളെ സ്മൃതികളാലും പഴയ റിപ്പോർട്ടുകളാലും നമ്മുടെ മനഃസാക്ഷിക്കുമുന്നിൽ പുനരാനയിക്കുകയാണ് ഇതിൽ. സിലോണിൽ തമിഴരുടെ കുടിയേറ്റം, എൽ.ടി.ടി.ഇ., പുലികൾ, പ്രഭാകരൻ, രാജീവ് ഗാന്ധി വധം, സൈനിക നടപടികൾ, സമാധാനശ്രമങ്ങൾ തുടങ്ങി, യുദ്ധവും സമാധാനവും വാഴ്ചനടത്തുന്ന നാൾവഴികളെ സസൂക്ഷ്മം നിരീക്ഷണവിധേയമാക്കുന്നു ഈ ‘ശ്രീലങ്കൻ ഡയറി’.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
My Father My Mentor
“The gifted writer in Susan takes us to some beautiful pictures that came to her mind as she went back on a nostalgic journey through her past life… The book is the product of a well-tuned mind, shaped by high education, wisdom gathered from vast reading and travels around the world and the most astute insight into various aspects of life… Susan shows us that she can grow a garden not only in her courtyard but also in her heart. As we wander through this garden of memories, we gather many an ever-blooming flower.”
Sreekumari Ramachandran₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
ENTE KATHA ENTE PENNUNGALUDEYUM
ഉത്തരവാദിത്വങ്ങളാല്‍ തകര്‍ന്ന തോളെല്ലുവേദന കടിച്ചമര്‍ത്തി,
ഭാരം താങ്ങിപ്പൊട്ടിയ കൈയെല്ല് നീട്ടിപ്പിടിച്ച്
തേഞ്ഞുപോയ നഖം നിബ്ബായി
എന്റെതന്നെ ജീവരക്തം നിറച്ച് എഴുതും.
കോറിക്കോറിയെഴുതും. എന്തിലെഴുതുമെന്ന് ചോദിക്കൂ…
ആ ഉറയൂരിയ കീറിക്കടലാസ്സിനെക്കാളും പതമായ
എന്റെ ഹൃദയാവരണത്തില്‍തന്നെ…
ആ എഴുത്തിനെ ഞാന്‍ എന്റെ കഥയെന്നു പേരിടും:
എന്റെ പെണ്ണുങ്ങളുടെ കഥയെന്നും
ആണുങ്ങളുടെ കഥയെന്നും പേരിടും.
അതിനിടയില്‍ ഞാനുമുണ്ട് അവനുമുണ്ട്…
സമാന്തര തീവണ്ടിപ്പാതകള്‍പോലെ…₹499.00Original price was: ₹499.00.₹399.20Current price is: ₹399.20. -
Aamchi Mumbai
നാനാദേശങ്ങള്‍, ഭാഷകള്‍, വേഷങ്ങള്‍ കുടിയിരിക്കുന്ന മുംബൈ ഈ ഭൂഗോളത്തിന്റെതന്നെ ഒരു അസ്സല്‍ പരിച്‌ഛേദമാണ്. പിരിയാന്‍വിടാത്ത കാമുകിയും മാറോടണയ്ക്കുന്ന അമ്മയുമായി വേഷമണിയുന്നവള്‍. ഈ മഹാനഗരത്തിന്റെ – മനുഷ്യസാഗരത്തിന്റെ – ചിരികളുടെയും കരച്ചിലുകളുടെയും അലര്‍ച്ചകളുടെയും ഞരക്കങ്ങളുടെയും ഓരംചേര്‍ന്നുള്ള ഒരു എഴുത്തുകാരന്റെ കാല്‍നടയാത്രയാണിത്. സബര്‍ബന്‍ ട്രെയിനും ബി.ഇ.എസ്.റ്റി. ബസും സിനിമാഹാളും വടാപാവ് സ്റ്റാളും ഫിഷ് മാര്‍ക്കറ്റും ആര്‍ട്ട് ഗ്യാലറിയും ഹെല്‍ത്ത് ക്ലിനിക്കുമൊക്കെ ഇതില്‍ ‘ഹോട്ട് സ്‌പോട്ടു’കളാകുന്നു. ഒരു ‘കട്ടിങ്’ചായയുടെ ഉന്മേഷം പകരുന്ന ഈ കുറിപ്പുകള്‍ ചിലപ്പോള്‍ ‘ദേശിദാരു’പോലെ അകംപൊള്ളിക്കുകയും ചെയ്യുന്നു.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Delhi Diary
‘കാത്തുകാത്തിരുന്നു കിട്ടിയ സൗഭാഗ്യ’മായ സ്വാതന്ത്ര്യത്തിന്റെ ഹര്‍ഷാരവങ്ങള്‍ക്കു പകരം ‘ഒരു ശ്മശാനഭൂമിയുടെ മുഖം’ എടുത്തണിഞ്ഞ ഡല്‍ഹിയില്‍വച്ച് തന്റെ ഡയറിത്താളുകളില്‍ ഗാന്ധിജി കോറിയിട്ട വാക്കുകളാണ് ഈ പുസ്തകത്തില്‍. രാഷ്ട്രപിതാവിന്റെ അന്ത്യനാളുകള്‍ക്ക് സാക്ഷിയായ ഈ ദിനസരിയില്‍, ലഹളകളും വിഭജനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളും കറുത്ത ചായം പടര്‍ത്തിയ നമ്മുടെ ദേശഭൂപടം കാണാം. മഹാത്മാവിന്റെ ഈ ആത്മഭാഷണങ്ങളില്‍ അഹിംസാമന്ത്രം മുഴങ്ങുന്നതു കേള്‍ക്കാം.
സംഗൃഹീത പുനരാഖ്യാനം: കെ.കെ. പല്ലശ്ശന₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.
-
ORU C.B.I. RAIDKURIPPU
Original price was: ₹300.00.₹240.00Current price is: ₹240.00.പട്ടക്കാരനാകാന്‍ പോയി പട്ടാളക്കാരനായ ഒരുവന്റെ ആത്മകഥയില്‍നിന്നുള്ള ചില ഏടുകളാണ് ഈ പുസ്തകത്തില്‍. എയര്‍ഫോഴ്സിലും കസ്റ്റംസിലും വര്‍ഷങ്ങള്‍ നീണ്ട ഉദ്യോഗപര്‍വവും, ചോക്കുപൊടി പുരണ്ട അധ്യാപനകാണ്ഡവുമൊക്കെ ഉള്ളടക്കമാകുന്ന താളുകള്‍. ആത്മവിശ്വാസവും ദൈവവിശ്വാസവും വഴികാട്ടിയ ഒരു യാത്രികന്റെ പാദമുദ്രകള്‍ ഈ ‘ലൈഫ്സ്റ്റോറി’കളില്‍ പതിഞ്ഞിരിക്കുന്നതു കാണാം. ഞാനെന്ന ഭാവത്തിന്റെ ഭാരമേറ്റാതെ, ഇവിടെ അത്ഭുത സമൃദ്ധമായ ഒരു ജീവിതം എഴുതപ്പെട്ടിരിക്കുന്നു. നര്‍മവും കുസൃതിയും മധുരത്തരികള്‍ വിതറിയ ഈ ‘ജീവിതപലഹാരം’ ആസ്വദിക്കുമ്പോള്‍ ‘ഇടയ്ക്ക് കണ്ണീരുപ്പും’ രുചിച്ചേക്കാം. കൈക്കൂലിക്കേസ് പ്രതി’ പുല്ലാട്ടിനും ‘ചൂതാട്ടക്കാരന്‍’ പുല്ലാട്ടിനും ‘പുല്ലാട്ട് രാമകൃഷ്ണനു’മൊക്കെ അപ്പുറം, ഇതില്‍ മിഴിവാര്‍ന്നുനില്‍ക്കുന്നത് മനുഷ്യനെ അറിയുന്ന, സ്‌നേഹിക്കുന്ന ഒരു പുല്ലാട്ടാണ്.











