-
Paadi Pathinja Pandathe Paatukal
”നമ്മുടെ സിരകളിൽ ഒഴുകിനടന്ന ജീവന്റെ സംഗീതമായ” നാടൻപാട്ടുകളുടെ സമാഹാരം. തലമുറകളിൽനിന്ന് തലമുറകളിലേക്ക് വാമൊഴിയിലൂടെ വ്യാപനംനേടിയ ഈ പാട്ടുകളിൽ സ്മൃതിമധുരം കിനിയുന്നു. ജനങ്ങളുടെ ദൈവദർശനവും കാർഷികജീവിതവും വികാരവിചാരങ്ങളുമെല്ലാം അലയടിക്കുന്നു. വടക്കൻപാട്ടുകൾ, തോറ്റംപാട്ടുകൾ, ഓണപ്പാട്ടുകൾ, സർപ്പപ്പാട്ടുകൾ തുടങ്ങി, അമ്പതിലേറെ വിഭാഗങ്ങളിൽപ്പെടുന്ന പാട്ടുകൾ. കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ പ്രൊഫ. ബി. മുഹമ്മദ് അഹ്മദിന്റെ അവതാരിക.
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
81 Naveena Upanyasangal
സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ-പ്രസംഗമത്സരങ്ങള്‍ക്കു പ്രയോജനപ്രദമാകുന്ന 81 രചനകളുടെ സമാഹാരം. ഉദ്യോഗാര്‍ഥികള്‍ക്ക് പൊതുവിജ്ഞാനഗ്രന്ഥമായും അധ്യാപകര്‍ക്ക് റഫറന്‍സ് ഗ്രന്ഥമായും ഉപയോഗിക്കാവുന്ന ഈ സമാഹാരത്തെ, ലളിതവും ഉചിതവുമായ ശീര്‍ഷകങ്ങളും തുടരന്വേഷണത്തിനും ഗൗരവപഠനത്തിനും ഉതകുന്ന വസ്തുതകളും വേറിട്ടതാക്കുന്നു.
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Indoneshyan Diary
യാത്ര ജീവിതചര്യയാക്കി മാറ്റിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ കൃതികള്‍ മലയാളസാഹിത്യത്തില്‍ സഞ്ചാരസാഹിത്യത്തിനുതന്നെ ജന്മം നല്‍കുകയായിരുന്നു. എസ്.കെ.യുടെ യാത്രാവിവരണങ്ങള്‍ ഒരിക്കലും സ്ഥൂലമായ സ്ഥലവിവരണത്തിലും പ്രകൃതിഭംഗിയിലും മാത്രം നിലയുറപ്പിക്കുന്നവയല്ല; മറിച്ച്, അവിടത്തെ മനുഷ്യരേയും ജീവിതത്തേയും തുറന്നുകാട്ടുന്നവയുമാണ്. വായനതന്നെ യാത്രയുടെ അനുഭൂതികള്‍ പകരുന്ന ഒരു വിശിഷ്ട രചനയാണ് ഇന്‍ഡൊനേഷ്യന്‍ ഡയറി.
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Daivakkaru
കൊടക് മലനിരകളില്‍നിന്നു വീശുന്ന തണുതണുത്ത കാറ്റിനെയും, പടിഞ്ഞാറ് അസ്തമിക്കുന്ന സൂര്യച്ചോപ്പിനെയും, തൊടിയിലെ ചിതറിയ നക്ഷത്രങ്ങളെയും സാക്ഷിയാക്കി അണ്ണുക്കന്‍ പുതിയൊരു കരുവായി പിറവികൊണ്ടു; മലമുടികള്‍ കാത്ത ദൈവക്കരു. മണ്ണിലും കാറ്റിലും ആകാശത്തിലും വെള്ളത്തിലും ലയിച്ച ആദിമനുഷ്യന്റെ അതിജീവനത്തിന്റെ, പോര്‍നിലങ്ങളിലെ ബലിയുടെ ചരിതം ആട്ടവും പാട്ടും പൂത്ത് തലമുറതലമുറകളായി തെയ്യമാടുന്നു. അനുദിനം അടഞ്ഞടഞ്ഞുപോകുന്ന നമ്മെ തുറക്കുന്ന ദ്രാവിഡമലയാളത്തില്‍, തുടക്കംതന്നെ ഒടുക്കവുമാകുന്ന നൂതനശൈലിയില്‍ ഒരു അപൂര്‍വജീവിതഗാഥ.
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Sankhumudrayulla vaal
അധാര്‍മികതയുടെ ഇരുള്‍ കനത്ത്, മിഴികള്‍ ശൂന്യമാകുന്ന തിമിരക്കാഴ്ചയില്‍ ഒരു പ്രകാശക്കീറായി പതിയുന്ന രചന. അനീതി ബധിരമാക്കിയ കര്‍ണങ്ങളില്‍ ഒരു ഹൃദയനിലവിളിയായി പതിക്കുന്ന വാക്കുകള്‍. ശിരസ്സിനുമുകളില്‍, തലനാരിഴയേക്കാള്‍ നേര്‍ത്ത നൂലില്‍ തൂങ്ങിനില്‍ക്കുന്ന, ധര്‍മദേവതയുടെ ശംഖുമുദ്രയുള്ള വാളിനെ വിസ്മരിക്കുന്ന മനുഷ്യര്‍ക്ക് സൗമ്യമായൊരു ഓര്‍മപ്പെടുത്തല്‍. എളിയ സമാരംഭങ്ങളെ സ്വന്തം കര്‍മശേഷിയാല്‍ ഉന്നതിയിലെത്തിച്ച ഒരു പൗരപ്രമാണിയെ കാത്തിരുന്ന പരിസമാപ്തി ഉജ്ജ്വലമായി വരച്ചിടുന്ന ഈ നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്, ജീവിതനന്മയില്‍ വിശ്വസിക്കുന്ന എല്ലാ
ശുദ്ധാത്മാക്കള്‍ക്കുമാണ്.₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
ENTE PRIYAPPETTA KATHAKAL
‘ഭാവനയുടെ സാന്ദ്രീകരണമാണ് ചെറുകഥയുടെ മുഖമുദ്ര’യെന്ന നിർവചനത്തിന്റെ പരിധിയിൽ വരും ഈ സമാഹാരത്തിലെ കഥകളെല്ലാം. അത്യാവശ്യമില്ലാത്ത ഒരു വാക്യമോ വാക്കുപോലുമോ ഇതിലെ ഒരു കഥയിലുമില്ല. അനാഡംബരമായ സൗന്ദര്യമുള്ള ഭാഷ: ഒരു പ്രത്യേക കാലം, പ്രത്യേക ദേശം, പ്രത്യേകതകളുള്ള മനുഷ്യൻ; ഇവ ഹൃദ്യമായി പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു ഈ കഥകളിൽ – കേരളീയജീവിതത്തിന്റെ കലാസുഭഗമായ പ്രതിനിധാനങ്ങൾ
-അവതാരികയിൽ ആർ.എസ്. കുറുപ്പ്
നാഴികമണിയുടെ സൂചികൾപോലെ, വർത്തമാനകാലത്തെ കൃത്യ മായും കണിശമായും രേഖപ്പെടുത്തുന്ന കഥകൾ. “നമ്മൾ വെറും കളിപ്പാട്ടങ്ങൾ’ എന്ന കഥാശീർഷകം, മാനവകാമനകളുടെ ഈ പാർപ്പിടത്തിന് വിലാസമായി മാറുന്നു.
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
SEERU
കാട്ടുതേനിന്റെ ഇനിപ്പോ, കാട്ടുചോലയുടെ തണുവോ, കാട്ടുപൂവിന്റെ ചന്തമോ ഈ നോവൽത്താളുകൾക്കില്ല – കാട്ടുകൊമ്പന്റെ കണ്ണിലേക്ക് കവണക്കല്ലെറിയുന്നവന്റെ ശൗര്യമാണുള്ളത്. അട്ടപ്പാടി പശ്ചാത്തലമാക്കി ഗോത്ര ജീവിതത്തിന്റെ അടിയടരുകൾ വരെ ഉൽഖനനം ചെയ്യുകയാണ് ഇവിടെ നോവലിസ്റ്റ്. ഒരു പുകയിലത്തുണ്ടിനായി അഭിമാനം വിൽക്കുന്നവർ, ഊരുടയോന്മാർക്കു മുന്നിൽ മടിക്കുത്തഴിക്കുന്നവർ, മലദൈവങ്ങളുടെ പേരിൽപ്പോലും തമ്മിലടിക്കുന്നവർ, ചൂഷണങ്ങളോടു പൊരുതി മണ്ണട്ടികൾക്കുള്ളിലാകുന്നവർ… കാളച്ചന്തയിലെ കൈമാറ്റക്കയറിന്റെ വിലപോലുമില്ല ആദിവാസികൾക്ക്, ചോദിക്കാനും പറയാനും ആരുമില്ലാത്ത മനുഷ്യകീടങ്ങൾ. എന്നാൽ ഒരു നാൾ, കോട പുതച്ച ആ അടിക്കാടുകളിൽ പ്രതിഷേധത്തീ ആളിത്തുടങ്ങുന്നു; “ഈ പൂമി നമത് പൂമി” എന്ന പാട്ട് ഉയർന്നുതുടങ്ങുന്നു – ഉയിർപ്പിന്റെ പാട്ട്.
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
VARTHAYUDE HRUDAYARAGANGAL
‘വാര്‍ത്തയുടെ ഹൃദയരാഗങ്ങള്‍’ വായിച്ചപ്പോള്‍ മലയാള പത്രപ്രവര്‍ത്തനത്തിലെ ആ സുവര്‍ണകാലം ഓര്‍ത്തുപോയി. തൊണ്ണൂറുകള്‍ കഴിഞ്ഞ് രണ്ടായിരത്തിലെത്തിയപ്പോഴേക്കും മലയാള പത്രപ്രവര്‍ത്തനത്തിന്റെ സ്വഭാവത്തിലും ശൈലിയിലും മാറ്റംവന്നു. പി.എ. അലക്സാണ്ടർ 2006-ല്‍ മനോരമയില്‍നിന്നു വിരമിക്കുമ്പോള്‍ വാര്‍ത്താവിന്യാസത്തിലും അച്ചടിയിലും മറ്റു സാങ്കേതികരംഗത്തും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ അത്ഭുതകരമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനകാലമാണ് മലയാള പത്രപ്രവര്‍ത്തനചരിത്രത്തിലെ സുവര്‍ണകാലമെന്നു പറയാതിരിക്കാന്‍ കഴിയില്ല. ആ സുവര്‍ണകാലത്തെ ഓര്‍ത്തെടുക്കാനുള്ള ഒരു ഉപാധിയായി തന്റെ ആത്മകഥ വാര്‍ത്തകളുടെ ഹൃദയരാഗങ്ങളായി അദ്ദേഹം അവതരിപ്പിക്കുകയാണ്. ഈ പുസ്തകം അതിനാല്‍ പി.എ. അലക്സാണ്ടറുടെ ആത്മകഥ മാത്രമല്ല, വാര്‍ത്തകളുടെ ആത്മകഥകൂടിയാണ്. മുപ്പത്തിയാറ് അധ്യായങ്ങളിലായി തന്റെ വാര്‍ത്താജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങള്‍ അദ്ദേഹം കോറിയിട്ടിരിക്കുന്നു.
-ഡോ. പോള്‍ മണലില്‍₹350.00Original price was: ₹350.00.₹282.00Current price is: ₹282.00. -
AVADHOOTHAM
“ഗുരുവിന്റെ ആന്തരികജീവിതത്തിന്റെ അത്ഭുതചരിതമാണ് ഈ ഗ്രന്ഥത്തിൽ ചുരുളഴിയുന്നത്… ഒരു മഹാമനസ്സിന്റെ ബാഹ്യാഭ്യന്തരലോകങ്ങൾ ഒന്നൊന്നായി പ്രകടമാകുന്നത് അത്യന്തം രസപ്രദമായ രീതിയിലാണ്. സാധനാജീവിതത്തിന്റെ നിഗൂഢതകളും തീവ്രാനുഭവങ്ങളും അറിയാതെ ഒരു യോഗിയെ തിരിച്ചറിയാൻ കഴിയില്ല എന്നുകൂടി ഈ ഗ്രന്ഥം നമ്മെ ഓർമിപ്പിക്കുന്നു. രസപ്രദമായ കഥാഖ്യാനം പിന്തുടരുന്ന കൗതുകത്തോടെയും, അതിനിടയിൽ ആന്തരികജീവിതരഹസ്യങ്ങൾ തിരിച്ചറിയുന്ന വിസ്മയത്തോടെയുമല്ലാതെ വായനക്കാരന് ഈ ഗ്രന്ഥം വായിച്ചുതീർക്കാൻ ആവുകയില്ല.” -എം.കെ. സാനു
മലയാളി ഇന്നോളം വായിച്ചറിഞ്ഞ ‘നാരായണ’ങ്ങളിൽനിന്നെല്ലാം തീർത്തും വ്യത്യസ്തമാണ്, ഗുരുദേവന്റെ ജീവിതം നോവൽരൂപത്തിൽ ആഖ്യാനംചെയ്യുന്ന ഈ കൃതി.
₹360.00Original price was: ₹360.00.₹288.00Current price is: ₹288.00. -
JALAMUDHRA
കാടും കടലും അതിരിടുന്ന സിലറ്റ് കാസിൽ എന്ന രാവണൻ കോട്ടയിലേക്ക് പപ്പയുടെ നിർദേശപ്രകാരം എത്തിപ്പെടുന്ന സായി ലേയ എന്നീ രണ്ടു പെൺകുട്ടികൾ. നിഗൂഢതകൾ നിറഞ്ഞ ആ കോട്ടയുടെ രഹസ്യങ്ങൾ ഒന്നൊന്നായി ചുരുളഴിയുമ്പോൾത്തന്നെ അവരുടെ ജീവിതരഹസ്യങ്ങളും അവർക്കുമുന്നിൽ വെളിപ്പെട്ടുവരുന്നു. ഒപ്പം അവർക്കു രണ്ടു വയസ്സുള്ളപ്പോൾത്തന്നെ നഷ്ടപ്പെട്ട മാതൃസ്നേഹം അവിടെവച്ച് ജലമുദ്രയായി അവരിലേക്ക് ഒഴുകിയെത്തുന്നു. വായനയുടെ ഓരോ നിമിഷത്തിലും നമ്മെ വിസ്മയചകിതരാക്കുന്ന നോവൽ.
₹370.00Original price was: ₹370.00.₹296.00Current price is: ₹296.00. -
Ibsente Natakangal
നാടകചരിത്രത്തില്‍ ഇബ്സന്‍ എഴുതിച്ചേര്‍ത്തത് ധീരവും നൂതനവുമായ ഒരു അധ്യായമാണ്. കാലം തിരശ്ശീല വീഴ്ത്താത്ത ‘പാവയുടെ വീടും’ പൊതുജനശത്രു’ വും ‘രാജശില്‍പി’ യും ‘പ്രേതങ്ങളും’ പോലെയുള്ള ക്ലാസിക് അരങ്ങനുഭവങ്ങള്‍ക്ക് ഈ പ്രതിഭാശാലിയിലൂടെ ലോകം വേദിയായി. ഈ അപൂര്‍വസമാഹാരത്തിലെ ‘കാറ്റലീന’ ഇബ്സന്റെ പ്രഥമ നാടകമാണ്. അധികാരസ്വരൂപത്തോടു കലമ്പുന്ന ഒരു വിപ്ലവകാരിയാണ് നായകന്‍. റോമിന്റെ പ്രഖ്യാപിതശത്രുവായ കാറ്റലീനയുടെ വിമതശബ്ദത്തില്‍, മാനവികതയുടെ പക്ഷംചേരുന്ന നാടകകൃത്തിനെയാണ് കാണുവാനും കേള്‍ക്കുവാനുമാകുക. വിമര്‍ശസ്വരമൂര്‍ച്ചകൊണ്ട് ‘യുവജനസംഘം’ വലിച്ചഴിക്കുന്നത് പൊതുസേവകരുടെ വ്യാജവേഷങ്ങളാണ്.
₹380.00Original price was: ₹380.00.₹304.00Current price is: ₹304.00. -
-
Ibsente Nadakangal
ഇബ്സന്റെ ചരിത്രനാടകങ്ങള്‍ അരങ്ങിലെ നിഴല്‍വെളിച്ചങ്ങളില്‍ പ്രതിഷ്ഠിച്ചത് ഇതിഹാസമാനമുള്ള കഥകളും കഥാപാത്രങ്ങളുമാണ്. വിശകലനാത്മകമനസ്സും വിമര്‍ശനാത്മകസ്വരവും കൊണ്ട് ആ ആവിഷ്‌കാരങ്ങള്‍ കാലത്തിന്റെയും നാടകത്തിന്റെയും വന്ധ്യനിലങ്ങളെ ഉഴുതുമറിച്ച് പുതുവിത്തുകള്‍ വിതച്ചു, കതിര്‍ക്കനമുള്ള കറ്റകള്‍ കൊയ്തു. ഈ ‘ആധുനികനാടകത്തിന്റെ പിതാവ് ‘ നോര്‍വേക്കാരുടെ അഭിമാനവും അഹങ്കാരവുമാണ്, എക്കാലവും. ആ ദേശത്തിന്റെ ചരിത്രപഥങ്ങളില്‍ നിന്നുതന്നെയാണ് ഈ ഇരു നാടകങ്ങളും ഇതിവൃത്തസ്വീകരണം നടത്തിയിരിക്കുന്നത്. നോര്‍വീജിയന്‍ ജനതയുടെ വിമോചനസ്വപ്നങ്ങള്‍ക്ക് പാലൂട്ടിയ ഒരു വിധവയുടെ കഥയാണ് ‘ലേഡി ഇന്‍ഗര്‍’. രാജ്യതന്ത്രവും പുത്രസ്നേഹവും തമ്മില്‍ അടരാടുന്ന ആ ഗൃഹനായികയുടെ അന്തരംഗം ഇതില്‍ പ്രകാശിതമാകുന്നു. രാജകിരീടത്തിനുമേല്‍ അവകാശവാദമുന്നയിച്ച് അധികാരാസക്തര്‍ ദുര്‍ബലമാക്കിയ ഒരു സിംഹാസനത്തിന്റെ കഥയാണ് ‘കിരീടവകാശികള്‍’. കലഹവും യുദ്ധവും കൊലയും മതാന്ധതയുമൊക്കെ ഇതിന്റെ രംഗപടത്തില്‍ തെളിയുന്നു.
₹390.00Original price was: ₹390.00.₹312.00Current price is: ₹312.00. -
Mahathaya Kuttanweshana Kadhakal
ദുര്‍വാസനകളും കുടിലതകളും അകൃത്യങ്ങളും കുഴഞ്ഞുമറിയുന്ന ക്രൈം സീനുകളിലേക്കു കൂട്ടിക്കൊണ്ടുപോയി നിങ്ങളേയും ഇന്‍വെസ്റ്റിഗേഷനില്‍ പങ്കാളിയാക്കുന്നു ഈ ഇരുപതു കഥകളും. എഴുത്തുകാരില്‍, ചെഖോവും ഡിക്കന്‍സും മോപ്പസാങ്ങും പോയും ഡോയലും കിപ്ലിംഗും തുടങ്ങി, വ്യത്യസ്തതലമുറകളിലെ ഫിക്ഷന്‍ അതികായരുടെ നിര. ജീര്‍ണജഡങ്ങളും ചോരപ്പാടുകളുമൊക്കെ നിറഞ്ഞ, അലര്‍ച്ചകളും ഞരക്കങ്ങളുമൊക്കെ ഒച്ചവെക്കുന്ന ഇതിലെ ഭീതിജനകമായ ഇടങ്ങള്‍ വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. മൃതിയുടെയും അപ്രത്യക്ഷമാകലിന്റെയും ആള്‍മാറാട്ടത്തിന്റെയും ആഭിചാരത്തിന്റെയുമൊക്കെ ചതിനിലങ്ങളില്‍ കെട്ടിപ്പൊക്കിയ, ദുര്‍ബല ഹൃദയര്‍ക്ക് പ്രവേശനം നിഷിദ്ധമായ രാവണന്‍കോട്ടകള്‍ നിങ്ങളിലെ ഡിറ്റക്ടീവിനെ ക്ഷണിക്കുകയാണ് – നിഗൂഢതയുടെ കടുംകെട്ടഴിച്ച് ‘സത്യം’ എന്ന പ്രതിയെ വിലങ്ങുവെക്കുവാന്‍! ലോകപ്രശസ്തരായ ഇരുപത് എഴുത്തുകാരുടെ കുറ്റാന്വേഷണകഥകള്‍
₹390.00Original price was: ₹390.00.₹312.00Current price is: ₹312.00. -
GEETHANJALI VOICE
ശാസ്ത്രീയമനോഭാവവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ഒരുകൂട്ടം വിദ്യാർഥികളുടെ ജീവിതയാത്ര മനോഹരമായ ആഖ്യാനത്തിലൂടെ അവതരിപ്പിക്കുന്നു. ഇന്നത്തെ കൗമാരത്തിന്റെ മനോഭാവങ്ങളിലേക്ക് ആഴത്തിൽ കടന്നുചെന്നുകൊണ്ട് അവരിലെ
സക്രിയമായ ഊർജത്തെ സാമൂഹോന്മുഖതയിലേക്ക് വളർത്തിക്കൊണ്ടുവരുന്നതെങ്ങനെയെന്ന് വിശദമാക്കുകയാണ് ‘ഗീതാഞ്ജലി വോയ്സ്
എന്ന യങ് അഡൽറ്റ് ഫിക്ഷൻ.
വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും വായിക്കേണ്ട നോവൽ.₹390.00Original price was: ₹390.00.₹312.00Current price is: ₹312.00. -
Ibsente 4 Nadakangal
ആധുനികനാടകത്തിന്റെ തലതൊട്ടപ്പനായ ഇബ്‌സന്റെ വിഖ്യാത ങ്ങളായ നാലു നാടകങ്ങളുടെ വിദഗ്ധവും സുന്ദരവുമായ മൊഴിമാറ്റമാണ് പി.ജെ. തോമസ് ഈ സമാഹാരത്തില്‍ നാടകാസ്വാദകര്‍ക്കും വായനക്കാര്‍ക്കും സമ്മാനിക്കുന്നത്. ഇബ്‌സന്റെതന്നെ പേരുകേട്ട മറ്റ് ഏഴു നാടകങ്ങളുടെ വിവര്‍ത്തനം അദ്ദേഹം പ്രസിദ്ധീകരിച്ചുകഴിഞ്ഞു (ഇബ്‌സന്റെ തിരഞ്ഞെടുത്ത നാടകങ്ങള്‍, എച്ച് & സി, 2020). അതിന്റെ തുടര്‍ച്ചയാണ് ഈ ഗ്രന്ഥം. ലോകനാടകപ്രതിഭയായ ഇബ്‌സന്റെ നാടകങ്ങളുടെ മൗലികവും വിപ്ലവാത്മകവുമായ രൂപഭാവങ്ങളെ ലളിതവും ആസ്വാദ്യവുമായ മൊഴിമാറ്റത്തിലൂടെ മലയാളത്തിലേക്കെത്തിക്കുമ്പോള്‍ പി.ജെ. തോമസ് നിര്‍വഹിക്കുന്നത് മലയാളസാഹിത്യത്തിന്, മലയാള നാടകസാഹിത്യത്തിന് പ്രത്യേകിച്ചും വിലതീരാത്ത സേവനമാണ്. ഒരു നൂറ്റാണ്ടിലേറെയായി ലോകശ്രദ്ധ പിടിച്ചുപറ്റിയ അവിസ്മരണീയങ്ങളായ നാടകസംഭവങ്ങളാണ് ഈ ഗ്രന്ഥത്തില്‍ നാടക കുതുകികളെയും വായനാപ്രേമികളെയും കാത്തിരിക്കുന്നത്.
₹400.00Original price was: ₹400.00.₹320.00Current price is: ₹320.00.















